1436. Bro Daddy (Malayalam, 2021)
Streaming on Hotstar
സിനിമയുടെ ട്രെയ്‌ലർ ഒക്കെ കണ്ടപ്പോൾ ഒരു ഇട്ടിമാണി വൈബ് ആയിരുന്നു ഉണ്ടായത്. അത് കൊണ്ട് തന്നെ ഒരു പ്രതീക്ഷയും ഇല്ലാതെ തന്നെ ആണ് കണ്ടു തുടങ്ങിയത്. അതിൻ്റെ ഇടയ്ക്ക് ആദ്യ പകുതി കൊള്ളാം എന്നും രണ്ടാം പകുതി ബോർ ആണെന്നും ഉള്ള അഭിപ്രായങ്ങൾ ഫേസ്ബുക്കിൽ കണ്ടപ്പോൾ ആദ്യം ഉണ്ടായ വൈബ് തന്നെ ആയിരുന്നു മനസ്സിൽ.അതായത് ഇട്ടി മാണിയുടെ തന്നെ.
എന്നാൽ സിനിമ കണ്ട് തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷ മൊത്തം പോയി.Surprisingly, നല്ല ഒരു സിനിമ ആയിരുന്നു Bro Daddy. സത്യം പറഞ്ഞാൽ ഫാമിലി ആയി സിനിമ കണ്ട എന്നെ സംബന്ധിച്ച് തീരെ ബോർ അടിക്കാതെ, ഒറ്റയിരുപ്പിൽ കണ്ടു തീർത്ത സിനിമ ആയി മാറി.
സാധാരണ ഒരു കഥ.നല്ല രസകരമായ കുടുംബങ്ങൾ, ആളുകൾ, സൗഹൃദങ്ങൾ എന്നീ കാര്യങ്ങളിലൂടെ പോകുന്ന കഥ. ചുരുക്കത്തിൽ അങ്ങനെ വലിയ സംഭവങ്ങൾ ഒന്നും ഇല്ലാത്ത കഥ.അപ്പോഴാണ് ആ കഥയിലേക്ക് ആ കുടുംബങ്ങളെ ഒക്കെ അൽപ്പം ഷോക്ക് അടുപ്പിക്കുന്ന ഒരു സംഭവം ഉണ്ടാകുന്നത്.അതോടെ സിനിമ കുറച്ചു ക്യാറ്റ് - മൗസ് - കൺഫ്യൂഷൻ ഒക്കെ ആയി അങ്ങ് പോവുകയാണ്.നല്ല ഒരു ഒഴുക്കുണ്ടായിരുന്നു സിനിമയ്ക്കും കഥാപാത്രങ്ങൾക്കും.
ലാലേട്ടൻ്റെ പഴയ ഫുൾ ഫ്ലോ ആയില്ലെങ്കിലും നല്ല രീതിയിൽ entertain ചെയ്യിപ്പിച്ചു. തമാശ രംഗങ്ങളിൽ പൃഥ്വി രാജ് അത്രയ്ക്കങ്ങു പോരായിരുന്നു ഇന്ന് തോന്നി.എന്നാലും മൊത്തത്തിൽ നന്നായി.എടുത്ത് പറയേണ്ടത് ലാലു അലക്സ് ചെയ്ത കുര്യൻ എന്ന കഥാപാത്രമായിരുന്നു. സിനിമയിലെ മുഖ്യ കഥാപാത്രമായി തോന്നിയത് കുര്യൻ ആയിരുന്നു.
കീറി മുറിക്കാൻ ആയി ഒന്നുമില്ല. തിയറ്ററിൽ ആണെങ്കിലും കുടുംബ പ്രേക്ഷകർ കയറി ഹിറ്റ് ആകുമായിരുന്നു പടം ആയി തോന്നി Bro Daddy.പൃഥ്വിരാജ് സംവിധായകൻ എന്ന നിലയിലും നന്നായി തന്നെ തോന്നി.എന്തായാലും ഫാമിലി ആയി ഇരുന്നു കണ്ടത് കൊണ്ട് തന്നെയാണ് എന്ന് തോന്നുന്നു.അവരുടെ ഒക്കെ ചിരിയുടെ കൂടെ നമ്മളും ആ ഒരു വൈബിൽ പോയി.പക്ഷേ അത് ഇട്ടിമാണിയുടെ വൈബ് അല്ലായിരുന്നു. Bro Daddy യുടെ നല്ല വൈബിലൂടെ.
@mhviews rating: 3.5/4
No comments:
Post a Comment