1422. Home Sweet Home Alone (English, 2021)
Adventure, Comedy
Streaming on Disney+
VHS/ VCR ന്റെ കാലത്തു തൊണ്ണൂറുകളിൽ Home Alone ഒരു തരംഗം ആയിരുന്നു. അന്നത്തെ സമയം വൻ കളക്ഷൻ നേടിയ ചിത്രം ധാരാളം പ്രാവശ്യം വി സി ആറിൽ കാസറ്റ് ഇട്ടു കാണുമായിരുന്നു.ഞാൻ വലിയ ഒരു ഫാൻ ആണ് Home Alone ഫ്രാഞ്ചൈസിയുടെ. മൂന്നു സിനിമ തിയറ്ററിൽ അവതരിപ്പിച്ചതിനു ശേഷം അടുത്ത രണ്ടു ഭാഗങ്ങൾ ടി വി റിലീസ് ആയാണ് വന്നത്.ഓരോ ഭാഗത്തിന് ശേഷവും നിലവാരം കുറയുക ആണ് സിനിമയ്ക്കുണ്ടായത്.
ആദ്യ ഭാഗത്തിന്റെ അതേ അച്ചിൽ ഉണ്ടാക്കിയ Home Alone ന്റെ ബാക്കി ഭാഗങ്ങൾ ഫാൻസിന്റെ ഉദ്ദേശിച്ചു ആണ് ഉണ്ടാക്കിയത് എന്നു തോന്നിയിട്ടുണ്ട്. Home Alone ഫ്രാഞ്ചൈസി ഡിസ്‌നി ഏറ്റെടുത്തിന് ശേഷം പുതുതായി വന്നതാണ് ആറാം ഭാഗമായ Home Sweet Home Alone.
ടോക്യോയിലേക്കുള്ള ക്രിസ്മസ് അവധിക്കാല യാത്രയിൽ മകനെ മറന്നു യാത്ര ചെയ്ത കുടുംബം ആണ് ഈ കഥയിലും.ഈ പ്രാവശ്യം മേഴ്‌സർ കുടുംബം ആണ് യാത്ര ചെയ്തത്.അവിടെ ഉള്ള ആർച്ചി ആണ് ഈ പ്രാവശ്യം കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ മറന്നത്.ഇതേ സമയം ജെഫ്, പാം എന്നിവർ സാമ്പത്തിക പ്രശ്നങ്ങൾ കാരണം വീട് വിൽക്കാൻ ഉള്ള ഒരുക്കത്തിൽ ആണ്.ആ സമയം ആണ് അവരുടെ കയ്യിൽ വർഷങ്ങളായി ഉള്ള പാവയ്ക്കു അതിന്റെ പ്രത്യേകത കാരണം മാർക്കറ്റിൽ വൻ വില ഉണ്ടെന്നു അവർ മനസ്സിലാക്കുന്നത്.
എന്നാൽ ഒരു പ്രശ്നമുണ്ട്.ആ പാവ ആർച്ചിയുടെ കയ്യിൽ ആണ്. അത് വീണ്ടെടുക്കാൻ അവർ പോകുന്നു.അതാണ് കഥ. പഴയ കള്ളന്മാർക്ക് പകരം ഒരു പാവം ഭാര്യയും ഭർത്താവും ഒറ്റയ്ക്കായ കുട്ടിയുടെ വീട്ടിലേക്കു പോകുന്നു. ഇതാണ് സിനിമയുടെ ഏകദേശ കഥ.ബാക്കി എല്ലാം ഊഹിക്കാൻ പറ്റുന്നതും ആണ്. കാലം അനുസരിച്ചുള്ള ടെക്‌നോളജി കാരണം ചെറിയ മാറ്റങ്ങൾ ഒക്കെ പല കാര്യങ്ങളിലും ഉണ്ട്. അതു കൊണ്ട് തന്നെ ഒരു സമയം കഴിഞ്ഞപ്പോൾ സിനിമയിൽ ജെഫ്, പാം എന്നിവർ ഒരു ദുഷ്ടനായ കുട്ടിയുടെ മുന്നിൽ അകപ്പെട്ട പോലെ ആണ് തോന്നിയത്.
ആദ്യ ഭാഗത്തിന് homage പോലെ ഇടയ്ക്കു കെവിൻ മകാലിസ്റ്ററുടെ സഹോദരൻ ഒക്കെ വന്നു പഴയ റഫറൻസ് നൽകുന്നുണ്ട്. അതൊക്കെ പഴയ സിനിമയും ആയി ബന്ധിപ്പിക്കുമെങ്കിലും വലിയ കാര്യമായി ഒന്നും തോന്നിയില്ല. ഫ്രാഞ്ചൈസിയിലെ സിനിമകൾ ആദ്യ ഭാഗത്തിന് ശേഷം എല്ലാം ക്ളീഷേ ആണെന്ന് പറയാമെങ്കിലും ഇതിനു മുന്നിലത്തെ ഭാഗം ഒഴികെ എല്ലാം ഒരു നോസ്റ്റാള്ജിയയുടെ പുറത്തു കണ്ടു ആസ്വദിച്ചതാണ്.
ഈ പ്രാവശ്യത്തെ OTT റിലീസ് ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചാൽ, ഒന്നും നൽകാൻ ഇല്ലാത്ത അവതരണത്തിൽ പോലും ഒരു രസവും ഇല്ലാത്ത ഒരു സിനിമ ആയി മാറി Home Sweet Home Alone. ഞാൻ സിനിമ മോശം ആണെന്ന് പറയുന്നില്ല.പക്ഷെ കാണാൻ വേണ്ടി എന്തെങ്കിലും ഉണ്ടെന്നു അവകാശപ്പെടുന്നില്ല, ആദ്യ ഭാഗങ്ങളുടെ നൊസ്റ്റാൾജിയ ആരാധകർക്ക് വേണ്ടി അല്ലാതെ.അതേ, ആദ്യ ഭാഗങ്ങളുടെ ആരാധകർ പലരും മുപ്പതുകളിൽ ആയിരിക്കുമല്ലോ ഇപ്പോൾ? ചുമ്മാ കണ്ടു നോക്കൂ
Home Alone ഉം ആയി ഒരു ബന്ധവും ഇല്ലാത്തവർ സ്കിപ് ചെയ്തോളൂ.ഒരു separate പടം എന്ന നിലയിൽ നിരാശ ആണ് ചിത്രം.ഇടയ്ക്കു ഈ സിനിമയിൽ തന്നെ പറയുന്നുണ്ട്, ക്ളാസിക്കുകൾ റീമേക് ചെയ്തു നശിപ്പിക്കുന്നു എന്നു.അതു പോലെ ഒരെണ്ണം ആണ് Home Sweet Home Alone.
സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഒരു ഫ്രാഞ്ചൈസി ഫാൻ എന്ന നിലയിൽ ഉള്ള എന്റെ മുഖ ഭാവം ആണ് പോസ്റ്റിൽ ഉള്ള ഫോട്ടോയിൽ ഉള്ളത്
@mhviews rating: 2/4
No comments:
Post a Comment