Wednesday 26 January 2022

1033.Goldstone(English,2016)

 

​​1033.Goldstone(English,2016)
          Mystery,Thriller




      ഏഷ്യയിൽ നിന്നുള്ള ഒരു പെണ്ക്കുട്ടിയുടെ തിരോധാനം അന്വേഷിക്കാൻ ആണ് ഇത്തവണ ജെയ്‌ എത്തുന്നത്.ഓർമയില്ലേ Mystery Road ലെ അതേ ജെയ്‌ തന്നെ.മൂന്നു വർഷങ്ങൾ കഴിഞ്ഞു തന്റെ സ്വന്തം ടൗണിലെ വംശീയപരമായ വ്യത്യാസങ്ങൾ നൽകിയ ക്രൂരതയുടെ മുഖമൂടി അഴിച്ചു വീഴ്ത്തിയിട്ടു.ഇത്തവണ ജെയ്‌ മറ്റൊരാൾ ആണ്.അയാളുടെ ഭാര്യയും മകളും എല്ലാം നഷ്ടമായി മദ്യപാനത്തിൽ മുഴക്കിയ ഒരാൾ.ഒരു കുറ്റാന്വേഷകൻ എന്ന നിലയിൽ തീരെ പ്രതീക്ഷ ഇല്ലാത്ത അവസ്ഥ.

     എന്നാൽ ജെയ്‌ എത്തി ചേർന്ന സ്ഥലം അയാളുടെ കൈപ്പിടിയിൽ നിൽക്കുന്നതിനും അപ്പുറം ആയിരുന്നു.സമൂഹത്തിൽ ആഴ്ന്നിറങ്ങിയ അഴിമതിയും കാശിനു വേണ്ടി പ്രവർത്തിക്കുന്ന അധികാര വർഗ്ഗവും,എല്ലാത്തിനും ഉപരി പണം കൊടുത്താൽ കിട്ടാവുന്ന എല്ലാം അയാളുടെ എതിരിൽ ആയിരുന്നു.ജോഷ് എന്ന ഏക പോലീസ് ഓഫീസർ ആയിരുന്നു അവിടെ ഉണ്ടായിരുന്നു.

  എന്നാൽ ഇതിനും ഉപരി Aboriginal വിഭാഗങ്ങളുടെ കയ്യിൽ നിന്നും അവരുടെ മണ്ണ് സ്വന്തമാക്കാൻ ശ്രമിക്കുന്ന മാഫിയ,അവരുടെ കണ്ണിൽ പൊടിയിട്ടു അവരെ തന്നെ നശിപ്പിക്കാൻ കൂട്ടു നിൽക്കുന്നവർ.സ്ത്രീകളുടെ ശരീരത്തിന് വില ഇടുന്നവർ.അന്തരീക്ഷം ആകെ പ്രക്ഷുബ്ധം ആണ്.തന്റെ ഒറ്റയാൾ പോരാട്ടത്തിന് തീരെ പ്രസക്തി പൊലിമ ഇല്ലാത്ത സ്ഥലം എന്നു ജയ് മനസ്സിലാക്കിയിട്ടുണ്ടാകാം.മണ്ണിന്റെ മക്കളായി ജീവിക്കാൻ ആഗ്രഹം ഉള്ള ജിമ്മിയെ പോലുള്ള വൃദ്ധൻ ഒക്കെ പരാജയപ്പെടുന്നത് അവരുടെ എല്ലാം കണ്മുന്നിൽ കാണുന്നതാണ്.മുഖമൂടി അണിഞ്ഞ മൗറീനെ പോലെ ഉള്ള രാഷ്ട്രീയ നേതൃത്വം വേറെ.

   ആദ്യ ഭാഗത്തിന്റെ അതേ ഫോർമാറ്റിൽ തന്നെയാണ് രണ്ടാം ഭാഗവും.എന്നാൽ ഈ ഭാഗവും പ്രേക്ഷകർ കാണണം.സാമൂഹിക പ്രസക്തി ഉള്ള പ്രമേയം ആണ്.പ്രത്യേകിച്ചും Aboriginal വിഭാഗങ്ങളെ രണ്ടാം തരം പൗരന്മാരാക്കി വിദേശികൾ അവരുടെ നാട് സ്വന്തം ആക്കിയ കഥകളുടെ നേർ ചരിത്രം ആണ് ഈ രണ്ടു സിനിമകളും.ഒരു റിസർവിന്റെ അടുത്തു താമസിച്ചപ്പോൾ കിട്ടിയ ചില അറിവുകൾ ഉണ്ട്.ചില കാര്യങ്ങൾ എങ്ങനെ എല്ലാം പ്രവർത്തിക്കുന്നു എന്നു.മണ്ണ് കുഴിച്ചാൽ സ്വർണ്ണം കിട്ടും.ഞങ്ങൾക്ക് വേണ്ട നിങ്ങൾ എടുത്തോളൂ എന്നു പറഞ്ഞു ഒരു ജന വിഭാഗത്തെ മുഴുവൻ അവരുടേതായ ഭാഗങ്ങളിലേക്ക് ഒതുക്കിയ ഒരു ചരിത്രം കണ്മുന്നിൽ ഉണ്ട് ഇവിടെ.അതുമായി ധാരാളം സാദൃശ്യം തോന്നി ഈ ഓസ്‌ട്രേലിയൻ ക്രൈം/ത്രില്ലർ ചിത്രത്തിനു.

No comments:

Post a Comment

1818. Lucy (English, 2014)