Wednesday, 26 January 2022

1418. Kankam Kamini Kalaham (Malayalam, 2021)

 


1418. Kankam Kamini Kalaham (Malayalam, 2021)


   തമാശ പടം ആണോ എന്ന് ചോദിച്ചാൽ ഇതിൽ എവിടെ ആണ് തമാശ എന്നു തിരിച്ചു ചോദിക്കേണ്ടി വരും കനകം കാമിനി കലഹം സിനിമ കണ്ടാൽ.സിനിമയുടെ പേരിൽ തന്നെ ഉണ്ട് കഥ.കനകം-കാമിനി-കലഹം. സിനിമയിൽ കണ്ട ഏറ്റവും മികച്ച ക്രിയേറ്റിവിറ്റി ഈ പേരിടൽ ആണ്.


   പ്രിയദർശന്റെ പഴയകാല സിനിമകളിൽ ഉള്ള confusion-lead-scenario ആണ് ഈ ചിത്രത്തിൽ ഉള്ളത്.ചെറിയ ഒരു ഉടായിപ്പ് കാണിക്കാൻ തീരുമാനിച്ച പവിത്രൻ എന്ന ജൂനിയർ ആർട്ടിസ്റ്റ് അയാളുടെ ഭാര്യ ആയ സീരിയൽ നടി ഹരിപ്രിയയും ആയി ഒരു യാത്ര പോകുന്നു.അവർ താമസിക്കുന്നത് ഹിൽ ടോപ്പ് എന്ന ഹോട്ടലിൽ ആണ്.


    ഭ്രാന്തന്മാർ എന്നു വിളിക്കാൻ പറ്റിയ തരത്തിൽ ഉള്ള വ്യത്യസ്തരായ നാടക നടന്മാരെ പോലെ ഉള്ള ഒരു കൂട്ടം കഥാപാത്രങ്ങൾ ആണ് അവിടെ ഉള്ളത്.അവരും ആയി പവിത്രനും ഹരിപ്രിയയ്ക്കും ചില കാരണങ്ങൾ കൊണ്ട് ഏറ്റുമുട്ടേണ്ടി വരുന്നു. സിനിമയുടെ കഥ ഇത്രയേ ഉള്ളൂ.പിന്നീടുള്ള സംഭാഷണ- സംഭവങ്ങളിലൂടെ ആണ് സിനിമ സഞ്ചരിക്കുന്നത്.നേരത്തെ പറഞ്ഞ പ്രിയദർശന്റെ പഴയ സിനിമകളിലെ പോലെ.പക്ഷെ ഒരു പ്രശ്നം ഇവിടെയുണ്ട്.അവർ തമാശ ആണ് ഉദ്ദേശിച്ചതെങ്കിൽ ചില ഭാഗങ്ങൾ ഒന്ന് ചെറുതായി ചിരിപ്പിച്ചത് ഒഴികെ ഒന്നും ഏറ്റില്ല എന്നു പറയേണ്ടി വരും.ഈ സിനിമയിലെ സംഭവങ്ങൾ പലതും ഒരു നാടകം കാണുന്നത് പോലെ ഉള്ള പ്രതീതി ആണ് ഉണ്ടാക്കുന്നത്.


   ഇടയ്ക്കുള്ള ഗ്രേസ്- വിൻസി- ജാഫർ ഇടുക്കി എന്നിവരുടെ പ്രകടനം ആയിരുന്നു അൽപ്പം മെച്ചം.എന്നാൽ അതിലും ജാഫർ ഇടയ്ക്കു വെറുപ്പിക്കുന്നും ഉണ്ടായിരുന്നു.പിന്നെ ആ ഒരു കഥാപാത്രം ഒരു വെള്ളമടി ടീം ആയതു കൊണ്ട് അങ്ങനെ പെരുമാറാനും സാധ്യത ഉണ്ടെന്നാണ് തോന്നുന്നത്.


   എനിക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യം അത്യാവശ്യം കൊമേർഷ്യൽ വാല്യു ഉള്ള നിവിൻ പോളി ഈ സിനിമയുടെ പ്രൊഡ്യൂസർ- നായകനായി എങ്ങനെ മാറി എന്നതിലാണ്. ചിലപ്പോൾ OTT യുടെ സാധ്യതകൾ അയാളുടെ കൊമേർഷ്യൽ വാല്യുവുമായി കൂടി ചേർത്തപ്പോൾ ഉള്ള ബിസിനസ് ആയിരിക്കും കാരണം. 


    ഇനി ഇതിനൊക്കെ ഒരു മറു വശം കൂടി കാണുമായിരിക്കും.മികച്ച സിനിമ എന്നു അഭിപ്രായം ഉള്ളവർ ഉണ്ടാകാം. എന്നാൽ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. 


Streaming on Hotstar


@mhviews rating: 1.5/4

No comments:

Post a Comment