Tuesday, 21 March 2023

1682. Cocaine Bear ( English, 2023)

 1682. Cocaine Bear ( English, 2023)

          Thriller / Comedy



⭐️⭐️⭐️ /5

    കൊക്കെയ്ൻ അടിച്ചു മനുഷ്യൻ കാണിക്കുന്ന കുൽസിതങ്ങൾ സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ഒരു കരടി അത് ഉപയോഗിച്ചാൽ എങ്ങനെ ഇരിക്കും? അതും ചെറിയ അളവ് ഒന്നുമല്ല. കിലോ കണക്കിന് വരുന്ന പാക്കുകൾ പൊട്ടിച്ചു ഗ്ലൂക്കോസ് പൊടി കഴിക്കുന്നത്‌ പോലെ കഴിച്ചത് ആണെങ്കിലോ? യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച ചിത്രമാണ് Cocaine Bear. '80 കളിലെ അമേരിക്കയിൽ നടന്ന സമാനമായ സംഭവത്തെ കുറിച്ചുള്ളതാണ് സിനിമ. എന്നാൽ സിനിമാറ്റിക് ആയ കാര്യങ്ങൾ ധാരാളം ഇതിൽ ഉണ്ട് താനും.

യഥാർത്ഥ സംഭവങ്ങൾ ഇത്ര വയലന്റ് അല്ലായിരുന്നു. എന്നാൽ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് അതിന്റെ chaotic ആയ അന്തരീക്ഷവും, ഒപ്പം ഇതിലെ കരടിയെയും ആണ്‌. ഇഷ്ടം എന്ന് പറഞ്ഞാൽ വളരെ വയലന്റ് ആയ, തന്റെയും തനിക്കു ഇഷ്ടപ്പെട്ടവരെയും സംരക്ഷിക്കുന്ന ഭ്രാന്തിയായ ഒരു കരടി. കൂടുതൽ romanticize ചെയ്തു വലിയ സംഭവങ്ങൾ ഈ കരടിയെ കുറിച്ച് പറയാമെങ്കിലും അതിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ ഒരു വയലന്റ് ത്രില്ലർ കാണുന്ന ആളെ രസിപ്പിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. പ്രത്യേകിച്ചും ഇതിലെ പല കഥാപാത്രങ്ങളും, ഈ സംഭവങ്ങളുടെ തുടക്കവും എല്ലാം മാലപ്പടക്കം പോലെ ഒരു ചെയിൻ ആയി പോവുകയാണ്.

  എല്ലാവർക്കും ഇഷ്ടമായിക്കൊള്ളണം എന്നില്ല Cocaine Bear. പ്രത്യേകിച്ചും ഇതിന്റെ വയലന്റ് സ്വഭാവം കാരണം, അല്ലെങ്കിൽ പ്രതീക്ഷിക്കാവുന്ന കഥയല്ലേ എന്നുള്ള തോന്നൽ ഉണ്ടായാൽ. എന്നാൽ ചെറിയ ബഡ്ജറ്റിൽ അവതരിപ്പിച്ചു വലിയ ലാഭം കിട്ടിയ ചിത്രം പ്രേക്ഷകരെ രസിപ്പിച്ചിട്ടു ഉണ്ടാകുമല്ലോ? പിന്നെ പറയാൻ മറന്നു പോയി.'80 കളിലെ സംഗീതം ആണ്‌ ചിത്രത്തിൽ ഉള്ളത്. ശരിക്കും സിനിമയ്ക്ക് അത്തരം ഒരു കാലഘട്ടത്തിന്റെ ഫീൽ നൽകാൻ ഈ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്.

എനിക്ക് ഇഷ്ടമായി ചിത്രം. കണ്ടു നോക്കുക.

സിനിമയുടെ ലിങ്ക്  t.me/mhviews1 ൽ ലഭ്യമാണ്.


   

No comments:

Post a Comment

1890. Door (Japanese, 1988)