1677. Rekha ( Malayalam, 2023)
Streaming on Netflix
⭐️⭐️⭐️ /5
ഒരു ഷോർട്ട് ഫിലിമിന് കൊള്ളാവുന്നത്ര കഥ. ഒരു പക്ഷെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പറയാവുന്ന പ്രമേയം. മനുഷ്യന്റെ തുടക്ക കാലം മുതൽ ഉള്ളതാണ് പ്രമേയം. എന്നാലും സിനിമ എനിക്ക് ഇഷ്ടപ്പെട്ടൂ.ഒട്ടും പ്രതീക്ഷ ഇല്ലാതെ കണ്ടു തുടങ്ങിയത് കൊണ്ട് കൂടി ആകാം.ഇത്രയും ചെറിയ സാധ്യതകൾ വച്ച് ഒരു പ്രതികാര കഥ, അതും ഇത്രയും ചുരുങ്ങിയ സംഭവങ്ങൾ വച്ച്, നല്ല raw ആയി അവതരിപ്പിച്ചിരിക്കുന്നു. സിനിമയിലെ അവസാന ഭാഗത്തുള്ള രണ്ട് ഡയലോഗുകൾ ആണ് സിനിമയുടെ പ്രതികാരത്തിലെ ഫീൽ തരുന്നത്.
രേഖയുടെ ഏറ്റവും വലിയ പ്രശ്നം ആയി തോന്നിയത് അതിലെ സംഭാഷണങ്ങൾ ആണ്. മലയാളം ആണെന്ന് തോന്നിപ്പിക്കുന്ന ഒരു ഭാഷ. ഇത് കേരളത്തിൽ എവിടെയെങ്കിലും ഉപയോഗിക്കുന്ന ഭാഷ ആണോ അതോ ബാഹുബലിയിലെ പോലെ ഉണ്ടാക്കി എടുത്തത് ആണോ എന്നറിയില്ല. എന്തായാലും സബ് ടൈറ്റിൽസ് ഉള്ളത് കൊണ്ട് ഒപ്പിച്ച് എടുത്തു. ഇത് ശരിക്കും ഉള്ള ഭാഷ ആണെങ്കിൽ ക്ഷമിക്കുക. എന്റെ അറിവില്ലായ്മ ആയി കണക്കാക്കുമല്ലോ?
സിനിമയുടെ ആദ്യ പകുതി വരെ ഉള്ള ഭാഗങ്ങൾ ഇതെന്താണ് സംഭവം എന്ന് കരുതി ഇരുന്നു പോകും. പക്ഷെ ആ ഭാഗം കഴിഞ്ഞു സിനിമ ട്രാക്കിൽ വരുന്നുണ്ട്. അത് വരെ സീരിയൽ പോലെ പോയിരുന്ന സിനിമയിൽ പിന്നീട് വയലൻസിന്റെ അയ്യരു കളിയാണ്.എനിക്ക് ഇഷ്ടപ്പെട്ടത് എന്ന് പറഞ്ഞത് ആ ഭാഗത്തിലെ വിൻസിയുടെയും ഉണ്ണി ലാലുവിന്റെയും അഭിനയം ആണ്. Unpopular opinion ആയിരിക്കാം. എന്നാലും സിനിമയിലെ saving parts അതായിരുന്നു.ഡാർക്ക്, വയലന്റ് സിനിമകൾ ഇഷ്ടമായത് കൊണ്ട് കൂടിയാണ് അത്രയും മോശമായി തോന്നാത്തതും. ജിതിൻ ഐസക് നന്നായി തന്നെ രണ്ടാം പകുതി അവതരിപ്പിച്ചിട്ടുണ്ട്.
ഇത്രയൊക്കെ വായിച്ചിട്ട് കാണാൻ തോന്നുന്നു എങ്കിൽ കാണുക.
No comments:
Post a Comment