Wednesday 29 March 2023

1688. Lesson in Murder (Japanese, 2022)

1688. Lesson in Murder (Japanese, 2022)

          Mystery/ Psychological Thriller.



⭐️⭐️⭐️½ /5




 സി ബി ഐ ഡയറീകുറിപ്പ് പരമ്പരയിലെ നേരറിയാൻ സി ബി ഐ യിൽ കൊലയാളി ആയ ഇശോ അലക്സ്, കൊല നടത്തി എന്ന് പറയുന്ന ഏഴു കൊലപാതകങ്ങളിൽ ഒന്ന് അയാൾ അല്ല ചെയ്തത് എന്ന് സേതുരമയ്യരോട് പറയുന്നുണ്ട്. അതിനെ ആസ്പദം ആക്കിയാണല്ലോ ആ ചിത്രവും? അതേ പോലെ തന്നെ യമാറ്റോ ഹൈമുര എന്ന സീരിയൽ കില്ലർ, അയാൾ കുറ്റവാളി ആണെന്ന് കണ്ടെത്തിയ എട്ട് കൊലപാതകങ്ങളിൽ ഒരെണ്ണം അയാൾ ചെയ്തത് അല്ല എന്ന് മസായ കാക്കേയി എന്ന വിദ്യാർത്ഥിയ്ക്ക് കത്തെഴുതുന്നു.



 സി ബി ഐ യിൽ സേതുരമയ്യരോട് ഈശോ ആ രഹസ്യം പറഞ്ഞതിന്റെ കാരണം മനസ്സിലാക്കാം. എന്നാൽ ഒരു സാധാരണ വിദ്യാർഥിയോട്, 24 കൊലപാതകം എങ്കിലും നടത്തി എന്ന് വിശ്വസിക്കുന്ന ഒരാൾ എന്തിനായിരിക്കും ഇങ്ങനെ ഒരു കത്തെഴുതാൻ കാരണം? അതിന്റെ കഥയാണ് Lesson In Murder എന്ന ജാപ്പാനീസ് സിനിമ അവതരിപ്പിക്കുന്നത്.


ഒരു മിസ്റ്ററി ത്രില്ലർ ആകാൻ ഉള്ള എല്ലാ സ്കോപ്പും മൂല കഥയിൽ ഉണ്ടായിരുന്നെങ്കിലും, അതിനു മുതിരാതെ കഥാപാത്രങ്ങളിൽ ഊന്നി, അവരെ പ്രേക്ഷകനിൽ എത്തിച്ചു കൊണ്ട് പതിയെ പോകുന്ന ഒരു രീതി ആണ്‌ സിനിമയിൽ അവലംബിച്ചിരിക്കുന്നത്. റിയു കുശികിയുടെ 'Shikei ni Itaru Yamai ' എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന നിലയിൽ സിനിമ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഹാനിബാലിന്റെ അത്രയും ഇല്ലെങ്കിലും അതിന്റെ അടുത്ത് നിൽക്കുന്ന പ്രകടനം അണ് യമാറ്റോ ആയി സടോ അബെ കാഴ്ച വച്ചിരിക്കുന്നത്.


ട്വിസ്റ്റുകൾ സിനിമയിൽ ഉണ്ടെങ്കിലും സിനിമ അവസാനിക്കുമ്പോൾ ഒരു മനുഷ്യന്റെ മനസ്സിന്റെ കാഴ്ചപ്പാടുകൾ മറ്റുള്ളവരെ എങ്ങനെ എല്ലാം ബാധിക്കും എന്നും അത് അവരുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും എന്നും മനസ്സിലാകും. നേരത്തെ പറഞ്ഞത് പോലെ വലിയൊരു  പേസിൽ പോകുന്ന ചിത്രം അല്ല Lesson In Murder. പല ലെയറുകൾ ഉള്ള കഥയും കഥാപാത്രങ്ങളും ആണ്‌ ഇതിൽ ഉള്ളത്. അവരെ മനസ്സിലാക്കാൻ സാധിച്ചാൽ സിനിമയും ഇഷ്ടമാകും.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.




No comments:

Post a Comment

1818. Lucy (English, 2014)