1686. Vinaro Bhagyamu Vishnu Katha (Telugu, 2023)
Streaming On Aha
⭐️⭐️½/ 5
ഭയങ്കര നന്മ മരം ആയ നായകൻ. അത് സ്വാഭാവികം ആണല്ലോ അല്ലെങ്കിലും സിനിമയിൽ ? നന്മ മരം എന്ന് പറഞ്ഞാൽ വഴിയേ കൂടി പോകുന്ന ആരെയും സഹായിക്കും. സഹായം വേണ്ടെന്നു പറഞ്ഞാൽ ആദ്യം പോയി മനുഷ്യനാകണം എന്ന് പറഞ്ഞു ഉപദേശിച്ചു വിടും.അങ്ങനെയുള്ള നായകന്റെ പേര് വിഷ്ണു. നായകൻ അങ്ങനെ ആകാൻ കാരണമുണ്ട്. അതൊരു ഫ്ലാഷ്ബാക്കിൽ പറയും. വിഷ്ണുവിന് ഒരു സ്വഭാവമുണ്ട്. അവന്റെ നമ്പറിന്റെ അടുത്ത നമ്പറിൽ ഉള്ളവരെ വിളിച്ചു പരിചയപ്പെട്ട് അവരെ neighbor- number എന്ന് വിളിക്കും. അങ്ങനെ ഒരു കാര്യം തുടങ്ങിയതിനും ഒരു കഥയുണ്ട്. അതും ഫ്ലാഷ്ബാക്കിൽ പറയും . ആ കഥ ആണ് സിനിമയുടെ കഥ.
ഒരാളെ കൊന്നൂ എന്ന് കേസ് ആയ യുവതി അല്ല അത് ചെയ്തത് എന്ന് വിഷ്ണുവിന് അറിയാം. അതിന്റെ പിന്നാലെ ഉള്ള കഥ ആണ് മൊത്തത്തിൽ സിനിമയിൽ പറയുന്നത്. കുറെ ട്വിസ്റ്റ്, സസ്പെൻസ് ഒക്കെ ഉണ്ടെങ്കിലും പലപ്പോഴും ലോജിക് വച്ച് നോക്കുമ്പോൾ പ്രശ്നം ആണെന്ന് തോന്നും. അതിനു വിശദീകരണം നൽകാൻ ശ്രമിക്കുമെങ്കിലും പലപ്പോഴും അത് അത്ര ഏൽക്കുന്നും ഇല്ല. അത് പോലെ സിനിമ ട്രാക്കിൽ എത്താൻ നല്ലത് പോലെ സമയം എടുത്തൂ. എന്നാൽ അതിനു ശേഷം നല്ല സ്പീഡിൽ തന്നെയാണ് പോയത്.
മോശം സിനിമ ആണെന്ന് ഉള്ള അഭിപ്രായമില്ല. പകരം കുറെ കൂടി സിനിമ നന്നായി എഡിറ്റ് ചെയ്തിരുന്നെങ്കിൽ നന്നായേനെ. അനാവശ്യമായി തോന്നിയ സെന്റി, നന്മ സീനുകൾ നായകന്റെ സ്വഭാവം രെജിസ്റ്റർ ചെയ്യാൻ വേണ്ടി ചെയ്തത് ആകാം. എന്നാൽ അത് സിനിമയുടെ ഒഴുക്കിനെ നന്നായി ബാധിച്ചു. സിനിമയുടെ സിനിമാറ്റിക് ആയ നല്ല വശം അവസാന 45 മിനിറ്റ് ആണ്. ധാരാളം കാര്യങ്ങൾ ഇവിടെ സംഭവിക്കുന്നുണ്ട്. നായകനായി വന്ന കിരൺ നന്നായിരുന്നു.മുരളി ശർമ്മയുടെ സിനിമ പാട്ടുകൾ renact ചെയ്യുന്ന രംഗങ്ങളും നന്നായി. ബി ജി എം തരക്കേട് ഇല്ലായിരുന്നു.
എന്നേ സംബന്ധിച്ച് ഒരു ശരാശരി സിനിമ ആയി തോന്നി Vinaro Bhagyamu Vishnu Katha. എന്നാൽ കഴിഞ്ഞ ദിവസം OTT റിലീസിന് ശേഷം ഏകദേശം 100 മില്യൻ viewing minutes കഴിഞ്ഞു എന്ന് വായിച്ചിരുന്നു. മികച്ച അഭിപ്രായങ്ങൾ ധാരാളം കേൾക്കുകയും ചെയ്തു. സിനിമ അടുത്ത ഭാഗത്തിലേക്കു ഉള്ള hint ഇട്ടിട്ടു ആണ് അവസാനിക്കുന്നത്.
No comments:
Post a Comment