1670. Missing (Japanese, 2021)
Mystery.
⭐️⭐️⭐️⭐️/5
പോലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധനായ ഒരു സീരിയൽ കില്ലറേ താൻ നേരിൽ കണ്ടൂ എന്നും, അയാളെ കണ്ടെത്തി പോലീസിൽ അറിയിക്കാൻ പോവുകയാണ് എന്നും ആണ് സതോഷി തന്റെ മകളോട് പറഞ്ഞത്.കടത്തിൽ മുങ്ങിയ സതോഷിയെ സംബന്ധിച്ച് സീരിയൽ കില്ലറെ പിടിക്കാൻ കഴിഞ്ഞാൽ പോലീസിൽ നിന്നും സഹായം കിട്ടും എന്ന് കരുതി. എന്നാൽ പിന്നീട് ആണ് സതോഷിയുടെ മകൾക്ക് തോന്നുന്നത് ഒരു പക്ഷെ ആ സീരിയൽ കില്ലർ സതോഷിയെ അപായപ്പെടുത്തിയോ എന്ന്.കാരണം, സതോഷിയുടെ മറ്റു വിവരങ്ങൾ ഒന്നും ഇല്ല. അതേ സമയം സതോഷിയുടെ പേരിൽ മറ്റൊരാൾ അവിടെ ജീവിക്കുന്നും ഉണ്ട്.സതോഷിയുടെ മകളുടെ ചിന്ത യാഥാർഥ്യം ആയിരുന്നോ? അതോ അവളുടെ തോന്നലോ?
സതോഷിയുടെ മകൾ കേടെ നടത്തുന്ന അന്വേഷണം ആണ് ജാപ്പനീസ് സിനിമ ആയ മിസ്സിങ്ങിന്റെ ബാക്കി ഉള്ള കഥ. മികച്ച ഒരു മിസ്റ്ററി ത്രില്ലർ ആയിട്ടാണ് സിനിമ അനുഭവപ്പെട്ടത്. പ്രത്യേകിച്ചും ക്ലൈമാക്സിലേക്ക് എത്തുമ്പോൾ കഥയിൽ വന്ന വെളിപ്പെടുത്തലുകൾ, അതിനു ശേഷം വന്ന കണ്ടെത്തലുകൾ. അങ്ങനെ മിസ്റ്ററി വിഭാഗത്തിൽ നല്ല ഒരു സിനിമ ആണ് മിസ്സിംഗ്.
കേടെയുടെ അന്വേഷണം അണ് സിനിമയുടെ മുഖ്യ പ്രമേയം. ആ അന്വേഷണത്തിൽ കണ്ടെത്തുന്ന കാര്യങ്ങൾ പല കഥാപത്രങ്ങളുടെ കാഴ്ചപ്പാടിൽ പലതായി പ്രേക്ഷകന് തോന്നും. കഥയിലെ മിസ്റ്ററി അവിടെ വെളിവാകും എന്ന് തോന്നുന്നയിടത്തു മറ്റൊരു കാഴ്ചപ്പാടിൽ ആയിരിക്കും അതിനെ കുറിച്ച് മറ്റൊരു വ്യാഖ്യാനം ഉണ്ടാകുന്നത്. ശരിക്കും സിനിമയിലെ സങ്കീർണമായ പല കാര്യങ്ങളും ഇവിടെ നിന്നും ഉടലെടുക്കുന്നത് ആണ്.
എന്നാൽ സിംപിൾ ആയ നരേഷൻ ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. കഥ മനസ്ലാക്കാൻ ബുദ്ധിമുട്ട് ഒന്നുമില്ല, പ്രത്യേകിച്ചും എല്ലാ കാര്യങ്ങളും വിശദമായി തന്നെ സിനിമയിൽ അവതരിപ്പിക്കുന്നത് കൊണ്ട്.
മിസ്റ്ററി സിനിമ ആരാധകർക്കു വേണ്ടി ഒരു നല്ല ചിത്രം.
സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.
No comments:
Post a Comment