Friday 12 July 2024

1820. Kill (Hindi, 2024)

 1820. Kill (Hindi, 2024)

          Action, Thriller.കഴിഞ്ഞ ഞായറാഴ്ച ആണ് സിനിമ തിയറ്ററിൽ നിന്നും കണ്ടതെങ്കിലും , കണ്ടു കഴിഞ്ഞപ്പോൾ ഉണ്ടായ excitement വളരെ വലുതായത് കൊണ്ടു ഈ സിനിമയെ കുറിച്ച് ആകെ തള്ളി മറിക്കൽ അവസ്ഥയിൽ ആകുമോ എന്നുള്ള സംശയം കൊണ്ടും എഴുതാതെ വച്ചതാണ്. സിനിമ കണ്ടു അഞ്ചു ദിവസം കഴിഞ്ഞിട്ടും അതേ ഫീൽ തന്നെ ആണ് ഇപ്പോഴും. ഒരു മികച്ച ആക്ഷൻ ചിത്രം കണ്ടതിന്റെ സന്തോഷം. അതും ഇൻഡ്യയിൽ നിന്നും ഇത്തരം ഒരെണ്ണം !!


  Kill പോലുള്ള ചിത്രങ്ങൾ പല ഭാഷയിലും പാലപ്പോഴുമായി വന്നിട്ടുണ്ട്. അതിലെ ക്ലാസിക് എന്നു പറയാവുന്ന 2011 ലെ The Raid കാണാത്തവർ അധികം ഉണ്ടാകില്ല. ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ നടക്കുന്ന മികച്ച സംഘട്ടന രംഗങ്ങൾ ആയിരുന്നു അതിലെ ഹൈലൈറ്റ്. അതേ പോലെ Kill എന്ന ചിത്രത്തിൽ ഒരു ട്രെയിനും.  കഥ എന്നു പറയാൻ വലുതായി ഒന്നും ഇല്ല. നായികയുടെ കുടുംബവും നായകനും യാത്ര ചെയ്യുന്ന ട്രയനിൽ കുറച്ചു കൊള്ളക്കാർ കയറുന്നു. അവിടെ നായകനും ആയി അടി പിടി. ഇങ്ങനെ ഒരു കഥയിൽ എന്താകും നടക്കുക എന്നു സാധാരണ സിനിമ കാണുന്നവർക്ക് എല്ലാവർക്കും മനസ്സിലാകും. അത് തന്നെ ആണ് ഇവിടെയും. 


പക്ഷേ, Kill ഈ കഥയിൽ നിന്നും ഏറെ ഉയരത്തിലാണ് പ്രേക്ഷകനെ ഹരം കൊള്ളിക്കുന്നത്. അതിനു കാരണം ഒന്നേയുള്ളൂ. അതിലെ സംഘട്ടന രംഗങ്ങൾ. നായകനൊപ്പം നിൽക്കുന്ന വില്ലൻ മുതലുള്ള പല ഘടകങ്ങളും സിനിമയെ പ്രേക്ഷകനുമായി കൂടുതൽ അടുപ്പിച്ചു . ഇടി കൊള്ളുന്നവരും അന്തരിച്ചു പോകുന്നവരും എല്ലാം തന്നെ അതിനു അർഹരാണ് എന്നു പ്രേക്ഷകനെ കൊണ്ട് തോന്നിപ്പിക്കുകയും, പ്രേക്ഷകന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ആ ഫീൽ പുറത്തേക്ക് കൊണ്ട് വരാൻ പോലും കഴിയുന്ന രീതിയിൽ ആണ് Kill അവതരിപ്പിച്ചിരിക്കുന്നതും. 


സിനിമയിലെ ഹീറോ ലക്ഷ്യ മികച്ചു തന്നെ നിന്നെങ്കിലും ഇതിലെ യഥാർഥ ഹീറോകൾ ആക്ഷൻ കോറിയോഗ്രാഫി ചെയ്ത സീ -യോങ്-ഹോ, പർവേസ് ഷൈഖ് എന്നിവരാണ്. ലോകത്തിൽ ഉള്ള ഏത് ആക്ഷൻ സിനിമയുമായും താരതമ്യം ചെയ്യാൻ കഴിയുന്ന ഒരു ഇൻഡ്യൻ സിനിമ പ്രൊഡക്റ്റ് ആയി മാറിയത് ഇവരുടെ പരിശ്രമം കൂടി കൊണ്ടാണ് എന്നു ഉറപ്പിച്ച് പറയാം. നോർത്ത് അമേരിക്കൻ ഡിസ്ട്രിബ്യൂഷൻ എടുത്ത ലയൺസ്ഗേറ്റ് കൂടി ഉൾപ്പെടുന്ന പ്രൊഡക്ഷൻ ഹൌസ് Kill ന്റെ ഹോളിവുഡ് റീമേക്ക് ആയി വരുന്നു എന്ന വാർത്തകളും കണ്ടിരുന്നു. എന്തായാലും അതും നടക്കട്ടെ. 


തിയറ്ററിൽ നിന്നും തന്നെ കാണുക. ഇല്ലേൽ OTT വരുമ്പോൾ നല്ലൊരു സൌണ്ട് സിസ്റ്റം ഉള്ള ടി വിയിലോ, മൊബൈൽ ആണെങ്കിൽ നല്ല ഇയർഫോണോ ഉപയോഗിക്കുക. ആ ഇടിയുടെ സൌണ്ട് ഒക്കെ ഹരം കൊള്ളിക്കും . തീർച്ച!! Friday 5 July 2024

1819. Shutter (Thai, 2004)

 1819. Shutter (Thai, 2004)

          HorrorShutter കാണാത്ത ഹൊറർ സിനിമ ഫാൻസ് കുറവായിരിക്കും. അതേ പോലെ കുറച്ചു ആൾക്കാർ എങ്കിലും ആദ്യമായി കണ്ട തായ് ഹൊറർ ചിത്രം ആയിരിക്കും Shutter. എന്നെ സംബന്ധിച്ച് സി ഡി / ടോറന്റ് കാലഘട്ടത്തിൽ വിദേശ സിനിമകൾ (ഇംഗ്ലീഷ് അല്ലാത്തവ ) കണ്ടു തുടങ്ങിയ സമയതിന്റെ ആദ്യ ഘട്ടത്തിൽ കണ്ട സിനിമ ആയിരുന്നു. അന്ന് ആ ക്ലൈമാക്സ് ഒക്കെ ശരിക്കും പേടിപ്പിച്ചിരുന്നു. 


ഇപ്പോഴത്തെ തലമുറയ്ക്ക് ക്ലീഷേ കഥ ആയിരിക്കും സിനിമ. പക്ഷേ അന്ന് കാണുമ്പോൾ ഇങ്ങനെ ഉള്ള സാധ്യതകൾ ഒന്നും മനസ്സിലൂടെ പോയതും ഇല്ല.അന്ന് ബീമാപ്പള്ളിയിൽ നിന്നോ അല്ലെങ്കിൽ ഏതോ റോഡ് സൈഡിൽ നിന്നും കിട്ടിയ സി ഡി യിൽ ആയിരുന്നു സിനിമ ഉണ്ടായിരുന്നത്.ഹെഡ് സെറ്റ് വച്ച് പി സിയിൽ രാത്രി സി ഡി ഇട്ടു കാണുമ്പോൾ വളരെ creepy ആയ ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് ഹൊറർ ഫീൽ നല്ലത് പോലെ തന്നിരുന്നു. സത്യം പറഞ്ഞാൽ ചില സീനുകൾ ഒക്കെ ഭയപ്പെടുത്തിയിരുന്നു. നായകൻ ആയ ടണിന്റെ അവസ്ഥ അവസാനം ആയപ്പോൾ കാണിച്ചതൊക്കെ പേടിപ്പിച്ചിരുന്നു. 


ഒന്നുമില്ല. വെറുതെ ഇന്നലെ Shutter ഒന്ന് കൂടി കണ്ടൂ. ഇരുട്ടത്തു തന്നെ ഇരുന്നു ടി വിയില് അത്യാവശ്യം വലിപ്പമുള്ള സ്ക്രീനിൽ, കുഴപ്പമില്ലാത്ത സൌണ്ട് സിസ്റ്റത്തിൽ . സത്യം പറയാമല്ലോ, ആദ്യ പ്രാവശ്യം കണ്ടപ്പോൾ പേടിച്ച അത്ര ഇല്ലെങ്കിലും ആ creepy പശ്ചാത്തല സംഗീതം ഒക്കെ ചെറുതായി ഹൊറർ ഫീൽ തന്നു. കാണാത്തവർ കുറവായിരിക്കും. ഇനി കണ്ടിട്ടില്ലേൽ കാണാൻ ഇതാ ലിങ്ക് : t.me/mhviews1 Wednesday 3 July 2024

1818. Lucy (English, 2014)

 

1818. Lucy (English, 2014)

         Sci- Fi, Action
വെറും 10 ശതമാനം മാത്രം ഉപയോഗിക്കപ്പെടുന്ന മനുഷ്യന്റെ തലച്ചോർ നൂറു ശതമാനവും ഉപയോഗിക്കാന് സാധിച്ചാൽ എന്താകും സംഭവിക്കുക? ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ ഹീറോ അവർ ആയിരിക്കും എന്നാണ് തോന്നുന്നത് .ഒരു പക്ഷേ ഏറ്റവും റിസ്ക് ഉള്ള ഒരു സംഭവവും ആണത്. Hypothetical ആയിട്ട് ചിന്തിക്കാവുന്ന ഒരു സംഭവം യഥാർത്തത്തിൽ സംഭവിച്ചാൽ എന്താകും ഉണ്ടാവുക എന്നതിന്റെ സിനിമാറ്റിക് വേർഷൻ ആണ് Lucy എന്ന ലൂക് ബെസ്സൻ ചിത്രത്തിന്റെ പ്രമേയം. 


  ലൂസി ആകസ്മികമായി ഒരു വലിയ മാഫിയ സംഘവും ആയി ബന്ധപ്പെടുന്നു. അത് അവളുടെ ജീവിതം തന്നെ മാറ്റി മറിക്കുകയാണ് . ഒരു മാഫിയ സംഘവും ആയുള്ള conflict എന്നു പറയുമ്പോൾ ഉണ്ടാകുന്ന അപകടത്തിനെക്കാളും ഏറെ അധികം അപകടം ആണ് അവളെ കാത്തിരുന്നത്. അതവളുടെ ജീവിതം തന്നെ മണിക്കൂറുകൾ കൊണ്ട് മാറ്റി മറിക്കുകയാണ് .അവൾക്കു ഉണ്ടാകുന്ന മാറ്റം അവളുടെ ചിന്തകൾക്കും അപ്പുറമായിരുന്നു . അത് കൊണ്ട് തന്നെ അവൾ ഈ വിഷയത്തെ കുറിച്ച് ആധികാരമായി അറിവുള്ള പ്രശസ്തനായ ഒരു പ്രൊഫസറെ കാണുന്നു. മാഫിയ തലവൻ ആയി ചോയി മിൻ സിക്കും , പ്രൊഫസർ ആയി മോർഗൻ ഫ്രീമാനും അഭിനയിക്കുന്നു. 


ഒന്നര മണിക്കൂറിൽ താഴെ ഉള്ള ഒരു കിടിലൻ ത്രില്ലർ ആണ് Lucy. കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കുക. 


 താൽപ്പര്യം ഉള്ളവർക്ക് ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.1817. Invalid (Slovak, 2023)

 1817. Invalid (Slovak, 2023)

          Crime, Comedyസ്ലോവാക്കിയായിൽ നിന്നും ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നായിട്ടാണ് പലരും Invalid എന്ന ചിത്രത്തെ കാണുന്നത്. പ്രധാന കാരണം സ്ഥിരമായി വന്നിരുന്ന സാമൂഹിക പ്രശ്നങ്ങളെ അവലംബിച്ച് ഉള്ള ചിത്രങ്ങളിൽ, അതും ജിപ്സികളുടെ പ്രശ്നങ്ങൾ പ്രമേയമായി ധാരാളം ചിത്രങ്ങൾ വരുന്നതിൽ നിന്നും വ്യത്യസ്തമായി ഒരു കോമഡി - ക്രൈം ചിത്രം ആണ് Invalid എന്നത് തന്നെയാണ്. ചിലപ്പോഴൊക്കെ ഒരു ഗയ് റിച്ചി സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട ഒരു ചിത്രം കൂടിയാണ് Invalid. 


 ഒരു രാത്രിയിൽ മ്യൂസിയത്തിൽ നടന്ന ആക്രമണത്തിൽ കുറച്ചു പേര് കൊല്ലപ്പെടുന്നു. മാഫിയ സംഘത്തിലെ ആളുകൾക്ക് പുറമെ അവിടെ തന്നെ ജോലി ചെയ്തിരുന്ന ലാക്കോ എന്ന ആളും അതിൽ ഉണ്ടായിരുന്നു. ലാക്കോയുടെ പരിചയക്കാരൻ ആയ, ജിപ്സി ആയ ഗാബോയെ പോലീസ് ചോദ്യം ചെയ്യാൻ ആരംഭിക്കുന്നു. ഗാബോയുടെ രീതിയിൽ രസകരമായി പറയുന്ന ഒരു റിവഞ്ച് സിനിമയാണ് Invalid.സാധാരണക്കാരൻ ആയ ലാക്കോ അവിടെ എങ്ങനെ എത്തിപെട്ടൂ എന്ന പോലീസിന്റെ ചോദ്യത്തിന് ഗാബോ ഉത്തരം പറയുന്നതാണ് ചിത്രത്തിന്റെ കഥ.


 തൊണ്ണൂറുകളിലെ സ്ലോവാക്കിയ.ഒരു മാഫിയ സംഘം കാരണം, അതും ചെറുതായി തുടങ്ങിയ ഒരു വിഷയത്തിൽ നിന്നും തന്റെ ജീവിതം മൊത്തത്തിൽ തകർത്തവരെ നശിപ്പിക്കാൻ സാധാരണക്കാരൻ ആയ ലാക്കോ തീരുമാനിക്കുന്നതും , ആരും ഇല്ലാതെ ജീവിക്കേണ്ടി വന്ന ആയാൾക്ക് ആകസ്മികമായി ലഭിച്ച സമൂഹത്തിലെ താഴേക്കിടയിൽ ഉള്ള റൊമാനിയൻ സുഹൃത്ത് ഗാബോയും തമ്മിൽ ഉള്ള ബന്ധവും എല്ലാം തമാശയുടെ രീതിയിൽ ആണ് ചിത്രത്തിൽ പറഞ്ഞ് പോകുന്നത്. തമാശ എന്നു പറഞ്ഞാൽ അതായത് ജന സമൂഹങ്ങളിൽ പ്രസക്തമായ കാര്യങ്ങളെ കുറിച്ചുള്ള തമാശകൾ ആണ് ഇതിൽ ഉള്ളത്. 


നല്ലൊരു സിനിമ ആയിട്ടാണ് Invalid തോന്നിയത്. സംഭവം പ്രതികാരം ആണ് മുഖ്യ പ്രമേയം. അത് ഇങ്ങനെ കഥയും കഥാപാത്രങ്ങളും മാറി മറിഞ്ഞ് വരും. സിനിമയുടെ അവസാനം എക്കാലവും ഊഹിക്കാവുന്നതും ആകും. എന്നാൽ അവതരണത്തിൽ എന്തെങ്കിലും കാര്യങ്ങൾ പ്രേക്ഷകന് ഇഷ്ടപ്പെട്ടാൽ സിനിമ നന്നായി എന്നു പറയാം. അത്തരത്തിൽ ഒന്നാണ് Invalid.


 താൽപ്പര്യം ഉള്ളവർക്ക് ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.1816. Unthinkable ( English, 2010)

1816. Unthinkable ( English, 2010)

          Thriller, Action
 നല്ല ത്രില്ലോടെ കണ്ടിരിക്കാവുന്ന ഒരു സിനിമ ആണ് Unthinkable. ഒരു തീവ്രവാദിയും സുരക്ഷ ഏജൻസികളും തമ്മിൽ ഉള്ള ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ് സിനിമയുടെ പ്രമേയം. സിനിമ ത്രില്ലായി പോയി അവസാനം ക്ലൈമാക്സ് എത്തുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്. അത് കണ്ട് തന്നെ മനസ്സിലാക്കണം.


മതം, രാഷ്ട്രീയം ഉൾപ്പടെ ഉള്ള സ്വന്തം വിശ്വാസങ്ങളെ രക്ഷിക്കാൻ ആയി ഒരാൾ തീരുമാനിക്കുന്നു. തീവ്രമായ ചിന്തയിൽ ഉരുതിരിയുന്ന അയാളുടെ മാർഗം ബോംബുകൾ വച്ച് നിപരാധികളെ കൊന്നൊടുക്കുകയോ അല്ലെങ്കിൽ അവരുടെ ജീവന്റെ പേരിൽ സർക്കാരിനോട് വിലപേശുക എന്നതും ആയിരുന്നു. മതം മാറി, മരിച്ചാൽ സ്വർഗം ലഭിക്കും എന്ന് കരുതി, എന്തും സഹിക്കാൻ ഉള്ള കരുത്തോടെ അയാൾ ലോക പോലീസ് എന്ന് പേരുള്ള അമേരിക്കയ്ക്ക് എതിരെ അയാളുടെ യുദ്ധം ആരംഭിക്കുന്നു.


എന്നാൽ അയാൾ പ്രതീക്ഷിക്കാത്ത ഒരാൾ അവിടെ ഉണ്ടായിരുന്നു. H എന്ന പേരിൽ പരിചയപ്പെടുത്തുന്ന ഒരാൾ. അയാളുടെ രീതികൾ അതി ഭീകരം ആയിരുന്നു. ജീവൻ, അത് ഒന്നായാലും നൂറായാലും ഒരേ പോലെ എന്ന് വിശ്വസിക്കുന്ന കുറച്ചു ആളുകളുടെ ഒപ്പം അയാൾ ജോലി ചെയ്യുമ്പോൾ, അയാളുടെ മുന്നിൽ ഉള്ളത് ഒരു പക്ഷെ ജീവൻ നഷ്ടപ്പെടാൻ സാധ്യത ഉള്ള ആയിരക്കണക്കിന് ആളുകളെ ആണ്. അത് കൊണ്ട് തന്നെ ശത്രു പക്ഷത്തു ഉള്ള ഒറ്റ ആളുടെ ജീവൻ അയാൾക്ക്‌ വിഷയമേ അല്ല.


മനുഷ്യത്വവും, മനുഷ്യാവകാശവും ഒരു വശത്തും നിരപരാധികളെ ഇരയാക്കുന്ന മത മൗലിക വാദം മറ്റൊരുഭാഗത്തും പരസ്പ്പരം പോരാടുക ആണ് Unthinkable എന്ന സിനിമയിൽ. കിടിലൻ ഒരു ത്രില്ലർ ആണ്. തീർച്ചയായും കാണുക.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


Tuesday 2 July 2024

1815. The Coffee Table (Spanish, 2022)

 1815. The Coffee Table (Spanish, 2022)

           Horror, Comedy, Dramaഒരു വസ്തുവും ചെറുതല്ല. നമ്മുടെ ഒക്കെ ജീവിതം മാറാൻ ഒരു നിമിഷം മതി. ശരിക്കും ഈ സിനിമയിലെ ഹൊറർ ഭീകരം ആണ്. നമ്മൾ ഇത് വരെ കണ്ട ഹൊറർ ചിത്രങ്ങളിൽ വച്ചൊക്കെ ഏറ്റവും ഭീകരം. പേടിപ്പിക്കാൻ പിന്നെ പ്രേതം മാത്രം പോരല്ലോ? ചില സംഭവങ്ങൾക്കും നമ്മളെ ഏറ്റവും അധികം ഭയപ്പെടുത്താൻ കഴിയും.


നമ്മുടെ ഒക്കെ ജീവിതത്തിലെ ഏറ്റവും വലിയ ദു:സ്വപ്നം ആക്ടിവേറ്റ് ആയാൽ എന്താണ് ചെയ്യുക? എന്നാൽ എന്താകും ചെയ്യുക എന്നു പോലും ചിന്തിക്കാൻ കഴിയാത്ത രീതിയിൽ ഭയപ്പെടുത്തുന്ന ഒരു പ്രമേയം ആണ് ഈ ചിത്രത്തിന് ഉള്ളത്. എന്തായാലും അതെന്താണു എന്നു പറയുന്നില്ല. അത് കണ്ട് അനുഭവിച്ചു തന്നെ മനസ്സിലാക്കണം ഈ ചിത്രത്തിൽ നിന്നും. കഥ ചുരുക്കത്തിൽ പറയാം എന്നു മാത്രം, അതും വിശദാംശങ്ങൾ ഏറെ കുറച്ചും. 


 ജീസസ് - മരിയ ദമ്പതികൾ ഒരു ഫർണീച്ചർ കടയിൽ പോയി അവിടെ നിന്നും ജീസസിന് ഏറെ ഇഷ്ടപ്പെട്ട ഒരു സ്വീഡിഷ് നിർമിത കോഫീ ടേബിൾ വാങ്ങുന്നിടത്ത് നിന്നും ആണ് കഥ തുടങ്ങുന്നത്. എന്നാൽ മരിയയ്ക്ക് ആ കോഫീ ടേബിൾ ഇഷ്ടപ്പെടുന്നില്ലെങ്കിലും ഏറെ വാഗ്വാദങ്ങൾക്ക് ശേഷം ജീസസ് ഒരിക്കലും പൊട്ടാത്ത ഗ്ലാസ് ആണെന്ന് സെയിൽസ്മാൻ പറയുന്ന ആ കോഫീ ടേബിൾ വീട്ടിലേക്കു വാങ്ങുന്നു. ഇതിന് ശേഷം എന്താണ് നടന്നതെന്ന് സിനിമ കണ്ടു തന്നെ മനസ്സിലാക്കുക. 


അല്ലെങ്കിൽ തന്നെ ഒരു കോഫീ ടേബിൾ ആരുടെയെങ്കിലും ജീവിതത്തിൽ എങ്ങനെ ആണ് സ്വാധീനം ചെലുത്തുക എന്നു നമ്മൾ തുടക്കത്തിൽ ചിന്തിച്ചേക്കാം. എന്നാൽ സിനിമയിലെ ഒരു സീൻ ഉണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ പ്രേക്ഷകന്റെ മനസ്സിനെ ആകെ മൊത്തം കലുഷിതം ആക്കുന്ന രീതിയിൽ ഉള്ളത്. അവിടെ നിന്നും ആരംഭിക്കുന്ന ടെൻഷൻ അവസാനം, തീരെ പരിചിതം അല്ലാത്ത ഒരു അവസാനം ആണെങ്കിൽ കൂടിയും, അങ്ങനെ ഒരെണ്ണം മാത്രമേ സംഭവിക്കാവൂ എന്ന നിലയിൽ പ്രേക്ഷകന്റെ മനസ്സിനെ കൊണ്ടെത്തിക്കാൻ കഴിയുന്ന രീതിയിൽ ഉള്ളതായി മാറുന്നുണ്ട്. 


സ്പെയ്നിൽ നിന്നും ഉള്ള സ്പാനിഷ് ചിത്രമായ The Coffee Table കാണുക. താൽപ്പര്യം ഉള്ളവർക്ക് ലിങ്ക്ൽ t.me/mhviews1 ലഭ്യമാണ്.
Thursday 27 June 2024

1813. The Man On The Roof (Swedish, 1976)

 1813. The Man On The Roof (Swedish, 1976)

         Police-Procedural Thrillerആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്ന റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്ന സ്റ്റിഗ് നയ്മാനെ ക്രൂരമായി ആരോ കൊലപ്പെടുത്തുന്നു. ഭയാനകമായ ഒരു കൊലപാതകം ആയിരുന്നു അത്. അത്തരത്തിൽ ഒരാളെ കൊലപ്പെടുത്താൻ മാത്രം അയാളോട് ആർക്കായിരുന്നു വിരോധം ഉണ്ടായിരുന്നത്?


 സ്വീഡിഷ് സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ ആയി കണക്കാക്കപ്പെടുന്ന ചിത്രമാണ് The Man On The Roof.ഇവിടെ സസ്പെൻസ്, ട്വിസ്റ്റ് തുടങ്ങിയവ ഒന്നുമല്ല ഈ ചിത്രത്തെ മികച്ചതാക്കുന്നത്. പകരം ഈ ചിത്രത്തിൽ പോലീസിന്റെ അന്വേഷണത്തിന് നൽകിയ മറ്റൊരു മുഖം ഉണ്ട്. യാഥാർഥ്യത്തോട് ഏറെ ചേർന്ന് നിൽക്കുന്ന ഒന്ന്. ഒരു പക്ഷെ അന്നത്തെ സ്വീഡിഷ് സിനിമകൾക്കും പിന്നീട് വന്നവയ്ക്കും അത്തരത്തിൽ ഒരു മെയ്ക്കിങ്ങിലൂടെ വഴി വെട്ടി തുറന്നത് കൂടി കാരണം ആയിരുന്നേക്കാം.


ഈ സിനിമയിൽ തുടക്കത്തിൽ ഉള്ള കൊലപാതകങ്ങൾക്ക് ശേഷം സിനിമയുടെ പേരിനു ചേർന്ന രീതിയിൽ ഉള്ള ചില സംഭവങ്ങൾ കൂടി നടക്കുന്നുണ്ട്. ആ രംഗങ്ങളെ കുറിച്ച് വായിച്ചറിഞ്ഞത്, അതിൽ ഉണ്ടായിരുന്ന പല ആളുകളും ആ സമയത്ത് ആ വഴിയിലൂടെ പോയിരുന്നവർ ആയിരുന്നു എന്നും. അപ്രതീക്ഷിതമായി ഇത്തരം ഒരു സംഭവം ഉണ്ടാകുമ്പോൾ ഉള്ള അവരുടെ ഭാവങ്ങൾ എല്ലാം അങ്ങനെ തന്നെ പകർത്താൻ കഴിഞ്ഞു അത് കൊണ്ട്.


 ഇനി കാഴ്ച്ചയുടെ രീതിയിൽ ആണെങ്കിൽ ഈ ചിത്രത്തിൽ കൂടുതൽ സ്വീഡിഷ് ചേരുവ ആയത് കൊണ്ട് തന്നെ സ്വീഡന്റെ പുറത്ത് ഈ ചിത്രം അത്ര മാത്രം ചലനം ഉണ്ടാക്കിയില്ല എന്നുള്ള നിരൂപക മതം കണ്ടിരുന്നു. എന്നേ സംബന്ധിച്ച് സിനിമയിലെ പ്രധാനപ്പെട്ട സംഭവങ്ങൾ തുടങ്ങുന്നത് മുതൽ അവസാനം വരെയുള്ള ഭാഗങ്ങൾ കാരണം നല്ലൊരു ത്രില്ലർ സിനിമ ആയിട്ടാണ് അനുഭവപ്പെട്ടത്. ഇപ്പോൾ നോക്കുമ്പോൾ പുതുമകൾ കുറവായിരിക്കാം. എന്നാൽ ആ സമയം വച്ച് നോക്കുമ്പോൾ മികച്ച സിനിമയും ആയിരുന്നിരിക്കാം The Man On The Roof.


സിനിമ കാണണം എന്ന് തോന്നുന്നവർക്ക് t.me/mhviews1 ൽ ലിങ്ക് ലഭിക്കുന്നതാണ്.
1820. Kill (Hindi, 2024)