1889. What You Wish For (English, 2024)
Horror, Thriller.
⭐⭐⭐⭐/5
കഥയെ കുറിച്ച് ഒന്നും അറിയാതെ കണ്ടാൽ ഞെട്ടിക്കും What You Wish For എന്ന ചിത്രം. ഈ പോസ്റ്റിലും കഥയെ കുറിച്ച് ഉള്ള സസ്പെൻസ് തീരെ പരാമർശിച്ചിട്ടില്ല അത് കൊണ്ട് തന്നെ. കണ്ടു നോക്കുക.
അമേരിക്കയിൽ കുറച്ച് കടങ്ങൾ ഒക്കെ കൂടിയപ്പോൾ റയാൻ അവിടെ നിന്നും മുങ്ങി കൊളമ്പിയയിൽ എത്തി. റയാൻ അവിടെ താമസിക്കുന്നത് പന്ത്രണ്ടു വർഷം മുന്നേ ഷെഫ് ആകാൻ ഒപ്പം പഠിച്ച ജാക്കിന്റെ വീട്ടിലേക്കാണ്.
ആകെ മൊത്തം അടിപൊളി സെറ്റപ്പ് ആണ് ജാക്കിനു അവിടെ. വലിയ വീട്, പൂൾ, അങ്ങനെ എല്ലാം ഉണ്ട്. എന്നാൽ ഒരു ദിവസം ജോലിക്ക് പോയി വന്ന ജാക്ക് നിരാശനായി കാണപ്പെട്ടൂ.
അതിനു ശേഷം സംഭവിച്ചത് ഒക്കെ അത്രയും നേരം കണ്ടിരുന്ന സിനിമയ്ക്ക് വിരുദ്ധമായ സംഭവങ്ങൾ ആണ്. അതാണ് ഈ സിനിമയുടെ ഗുണവും. പ്രത്യേകിച്ചും ഒരു ഐഡിയയും ഇല്ലാതെ കണ്ടാൽ ഇഷ്ടപ്പെടുന്ന ഒരു തരം ഹൊറർ ത്രില്ലർ.ഇത്തരത്തിൽ സിനിമ മാറും എന്ന് നമ്മൾ കരുതുന്നില്ലലോ!!
ഈ തീം ധാരാളം സിനിമയിൽ വന്നിട്ടുള്ളതാണ്. എന്നാലും What You Wish For തുടക്കത്തിൽ ഒന്നും അത്തരം ഒരു സൂചന പോലും നൽകാത്തത് കൊണ്ട് തന്നെ അപ്രതീക്ഷിതമായ കഥാഗതിയിലെ വഴിത്തിരിവ് നന്നായി തോന്നി.
എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ ചിത്രം. പ്രത്യേകിച്ചും unconventional ആയൊരു ക്ലൈമാക്സ് കൂടി ആയപ്പോൾ തൃപ്തിയായി!!
Download: t.me/mhviews1
No comments:
Post a Comment