Tuesday, 7 January 2025

1867. Juror #2 (English, 2024)

 1867. Juror #2 (English, 2024)

         Court- Room Drama


⭐⭐⭐⭐/5





  Juror #2 തുടങ്ങി അൽപ്പ നേരം കഴിഞ്ഞപ്പോൾ ആലോചിച്ചത് അതിന്റെ ക്ലൈമാക്സിലേക്ക് പോയി എന്താകും അവസാനം സംഭവിക്കുന്നത് എന്ന് നോക്കാൻ ആയിരുന്നു. അതിനു കാരണം ഈ സിനിമയുടെ മിസ്റ്ററി എലമെന്റ്  ഒന്നും അല്ലായിരുന്നു. സിനിമയിൽ ഉള്ളത് പോലെ ഒരു സാഹചര്യം ഒരാൾക്ക്‌ വന്നാൽ എന്താകും ചെയ്യുക എന്ന ചിന്ത ആയിരുന്നു.


 ജസ്റ്റിൻ കെമ്പ് അയാളുടെ ഭാര്യയുടെ പ്രസവം അടുക്കാറായ സമയത്താണ് ഒരു കൊലപാതക കേസിന്റെ ജൂറിയിലേക്ക് ഉള്ള ക്ഷണം വരുന്നത്. ഭാര്യയുടെ അടുത്ത് വേണ്ട സമയത്തു അയാൾ മനസ്സിലാമനസ്സോടെ ആ ജൂറിയിൽ അംഗമാകുന്നു.


 എന്നാൽ ആ കേസിന്റെ തുടക്കത്തിൽ തന്നെ അയാൾ അതിൽ ഒരു നിഗൂഢമായ കാരണം കൊണ്ട് കൂടുതൽ ആയി ഉൾപ്പെടുകയാണ്. അതിനുള്ള കാരണം എന്തായിരിക്കും എന്നതാണ് സിനിമയുടെ ബാക്കി കഥ.


ക്ലിന്റ് ഈസ്റ്റവുഡ് എന്ന സിനിമ ഇതിഹാസത്തിന്റെ സംവിധാനത്തിൽ വരുന്ന അവസാന സിനിമയാകും Juror #2 എന്നാണ് പൊതുവെ അറിയപ്പെടുന്നത്.


എന്നാലും ഈ പ്രായത്തിലും ഒരു ഓൾഡ് സ്കൂൾ കോർട്ട് ഡ്രാമയിലൂടെ സിനിമയുടെ ആധുനിക വഴിയിലൂടെ പോവുകയും ഒപ്പം തന്റെ മുൻകാല ചിത്രങ്ങളിൽ ഉള്ളത് പോലെ ഉള്ള സിഗ്നേച്ചർ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


 12 Angry Men പോലത്തെ കോർട്ട് റൂം ഡ്രാമകളിൽ കണ്ടത് പോലെ ഒരു ജൂറി അല്ല ഇവിടെ. പ്രതി ആണെന്ന് വിശ്വസിക്കുന്ന ആളെ തുടക്കത്തിൽ തന്നെ പ്രതി ആണെന്ന് ഉള്ള ഒരു പ്രതീതി നില നിർത്തിക്കൊണ്ടുള്ള വിചാരണ ആണ് നടക്കുന്നത്.


എന്നാൽ ഇതിന്റെ ഇടയിൽ വരുന്ന മറ്റൊരു കോൺഫ്ലിക്ട് ഉണ്ട്. അതാണ്‌ Juror #2 ന്റെ കാതൽ. ക്ലൈമാക്സ് കണ്ടപ്പോൾ എന്തോ പോലെ ആയിരുന്നു. 


ആരായിരുന്നു ശരി എന്ന് അറിയാത്ത ഒരു ഫീൽ!!


നന്നായി ഇഷ്ടപ്പെട്ടൂ..


Download Link: t.me/mhviews1

 


No comments:

Post a Comment

1896. Wolf Creek 2 (English, 2016)