Thursday, 9 January 2025

1877. Greedy People (English, 2024)

 1877. Greedy People (English, 2024)

        Thriller, Comedy

⭐⭐⭐⭐/5



റേറ്റിങ് സൈറ്റുകളിൽ ഉള്ള റേറ്റിങ് എന്തും ആയിക്കൊള്ളട്ടെ, കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് Greedy People.


  അബദ്ധത്തിൽ നടക്കുന്ന ഒരു കൊലപാതകവും ഒരു കൊട്ടയിൽ ഉണ്ടായിരുന്ന ഒരു മില്യൺ ഡോളറും പ്രൊവിഡൻസ് എന്ന സമാധാനപ്പൂർണമായ ചെറിയ ടൗണിൽ തീർത്ത ചോരക്കളിയുടെ കഥയാണ് Greedy People പറയുന്നത്.


   വിൽ ഷെല്ലി, അയാളുടെ ഗർഭിണിയായ ഭാര്യയും ആയി പ്രൊവിഡൻസിൽ എത്തുകയാണ്. പോലീസ് ഓഫീസർ ആയിട്ടാണ് വിൽ അവിടെ എത്തുന്നത്. 


ടെറി ആയിരുന്നു അയാളുടെ പാർട്ണർ. കുറ്റകൃത്യങ്ങൾ കുറവുള്ള ആ ടൗണിൽ എന്നാൽ അന്ന് ഒരു കോളിന് പ്രതികരിച്ച വിൽ അപ്രതീക്ഷിതമായി കുറേ പ്രശ്നങ്ങളിലേക്ക് പോവുകയാണ് 


മാലപ്പടക്കത്തിനു തിരി കൊളുത്തുന്നത് പോലെ ആണ് പിന്നീടുള്ള ഓരോ സംഭവങ്ങളും.അതിൽ ഒക്കെയും ഓരോ ട്വിസ്റ്റും. സിനിമ കാണുമ്പോൾ ഇടയ്ക്ക് തോന്നി പോകും, ദൈവമേ!! ഇത് അങ്ങോട്ടേക്ക് ആണ് പോകുന്നതെന്ന്.


 തമാശ പടം പോലെ തുടങ്ങി അത്യാഗ്രഹികൾ ആയ മനുഷ്യർ അവരുടെയും പലരുടെയും ജീവൻ ഒരു ആവശ്യവും ഇല്ലാതെ വച്ച് കളിച്ചു എത്തുന്നത് എവിടം വരെ ആണെന്ന് കാണാൻ Greedy People കാണുക.


ഹിമേഷ് പട്ടേൽ ആണ് വിൽ ഷെല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലെ പല കഥാപാത്രങ്ങളും പല അവസരങ്ങളിലും അവരുടെ ആത്യാഗ്രഹം കാരണം സ്വഭാവം മാറുന്നുണ്ടെങ്കിലും അതിൽ ടെറിയുടെ കഥാപാത്രം നന്നായി ഇഷ്ടപ്പെട്ടൂ.


ഒന്നു കൂട്ടുകാരനെ സഹായിക്കാൻ നോക്കിയതാണ്. ഈ അവസ്ഥ വരും എന്ന് കരുതിയില്ല. കൂട്ടുകാരനും പറ്റിച്ചു.പാവം!!


കണ്ടു നോക്കൂ. ഇത്തരത്തിൽ ഉള്ള കഥാതന്തു സിനിമ ആയി ധാരാളം വന്നിട്ടുണ്ട്. എന്നാലും സിനിമയുടെ മൊത്തത്തിൽ ഉള്ള അവതരണം നന്നായിരുന്നു.


ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്

No comments:

Post a Comment

1890. Door (Japanese, 1988)