Tuesday, 14 January 2025

1890. Door (Japanese, 1988)

 1890. Door (Japanese, 1988)

         Horror, Drama



⭐⭐⭐/5


അപാർടമെന്റിന്റെ വാതിൽ അയാളുടെ കൈ വിരലുകൾ വച്ച് അബദ്ധത്തിൽ അടയ്ക്കുമ്പോൾ യസൂകോ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇനി വരാൻ പോകുന്ന നാളുകൾ ഭീകരം ആകുംമെന്ന്. സ്പാം കോളുകളും ശല്യപ്പെടുത്തുന്ന ഡോർ -ടൂ- ഡോർ സെയിൽസുകാരും എല്ലാം ചേർന്ന് സൃഷ്ടിച്ച തലവേദന കാരണം ആണ് യസൂകോ ഇങ്ങനെ ചെയ്യേണ്ടി വന്നത് എന്നതാണ് സത്യം. 


എന്നാൽ അവർ വാതിൽ അടയ്ക്കുമ്പോൾ വാതിലിന്റെ ഇടയിലൂടെ ഫ്ലൈയർ ഇടാൻ ശ്രമിച്ച ആ സെയിൽസ്മാന്റെ കൈക്ക് പരുക്കേൽക്കുന്നു. 


അതോടെ ആയാൾക്ക് തോന്നിയ വെറുപ്പ് യസൂകോയുടെ ജീവിതം നരക തുല്യം ആക്കുകയാണ്. 


ഒരു സൈക്കോളജിക്കൽ ഹൊറർ ചിത്രത്തിന് പറ്റുന്ന പ്ലോട്ട് തന്നെ ആണ് ഡോർ എന്ന ജാപ്പനീസ് ചിത്രത്തിന് ഉള്ളത്. എന്നാൽ ചിത്രം കൂടുതലും ശ്രദ്ധിച്ചത് അക്കാലത്ത് ഉള്ള ഫ്ലാറ്റ് സംസ്ക്കാരത്തിൽ തൊട്ടപ്പുറത്ത് ഉള്ള ആളുകൾ പോലും മറ്റുള്ളവരെ സഹായിക്കാൻ പോലും തയ്യാർ ആളായിരുന്നു എന്നും, അത് പോലെ ചെറിയ തെറ്റുകളിൽ പോലും ശ്രദ്ധയാലുക്കൾ ആയിരിക്കും എന്നുമൊക്കെയുള്ള കാര്യങ്ങളാണ്. 


എക്സിക്യൂഷൻ കുറേക്കൂടി നന്നാക്കി ഹൊററിൽ മാത്രം ശ്രദ്ധിച്ചിരുന്നെങ്കില് നല്ല സാധ്യത ഉണ്ടായിരുന്നു ചിത്രത്തിന്. മാത്രമല്ല, ഇക്കാലത്ത് കാണുമ്പോൾ സംവിധായകൻ ഉദ്ദേശിച്ച ആംഗിൾ അത്ര റിലേറ്റ് ചെയ്യാൻ പറ്റുന്നില്ല എന്നൊരു പോരായ്മയും ഉണ്ട്.


ഇൻഡ്യൻ സ്റ്റൈൽ സംഗീതം ബി ജി എം ആയി ഇടയ്ക്ക് വരുമ്പോൾ ഒരു രസമൊക്കെയുണ്ടായിരുന്നു . 


എനിക്കു പൂർണ തൃപ്തി ആയില്ലേലും സിനിമയുടെ രണ്ടു മൂന്നും ഭാഗം ഒക്കെ ഇറങ്ങുകയും ധാരാളം ആളുകൾ ഇഷ്ടപ്പെടുകയും ചെയ്ത ഒരു ചിത്രമാണ് ഡോർ. 

താല്പ്പര്യം ഉണ്ടെങ്കിൽ കണ്ടു നോക്കൂ. 


ലിങ്ക്: t.me/mhviews1 ൽ ലഭ്യമാണ്.

No comments:

Post a Comment

1890. Door (Japanese, 1988)