1703. Sisu (Finnish/English, 2023)
Action⭐️⭐️⭐️⭐️/5
നമ്മുടെ ജോൺ വിക്കിന് ഒരു അപ്പൂപ്പൻ ഉണ്ടെന്നു കരുതുക. സ്വന്തം നായയും, നഷ്ടപ്പെട്ട ഭാര്യയും, മരിക്കാൻ മനസ്സില്ലാത്ത ഒരു മനസ്സും. അങ്ങനെ ഒരു മനുഷ്യൻ.ഒരു മനുഷ്യൻ എന്നല്ല. ഫാന്റം എന്ന് വിളിക്കാവുന്ന ഒരു ഐറ്റം.ജോൺ വിക്കിന്റെ അടിസ്ഥാന കഥ എന്ന് പറയാവുന്ന രീതിയിൽ ജീവിക്കുന്ന ഒരാൾ.ആറ്റാമി എന്ന് പേരുള്ള, മറ്റുള്ളവരുടെ മുന്നിൽ ഭയം ഉളവാക്കുന്ന ഒരാൾ. മരണം വന്നു വിളിച്ചാൽ പോലും കൂടെ പോകാത്ത ഒരാൾ.ജോൺ വിക്കിന്റെ കഥയും ആയി ഉപമിച്ചതിനു ഒരു കാരണവും ഉണ്ട്.
സിസുവിന്റെ ട്രെയിലർ ആദ്യം കാണുന്നത് തിയറ്ററിൽ ജോൺ വിക്ക് തുടങ്ങുന്നതിനു മുന്നേ ആണ്. അന്ന് തന്നെ കാണണം എന്ന് മനസ്സിൽ കരുതിയ ചിത്രം ആണ്. സിനിമ സിനിമ തുടങ്ങുന്നതിനു മുന്നേ തന്നെ ഒരു ആക്ഷൻ സിനിമ ആമ്പിയൻസിലേക്ക് പോകാൻ സിസു ട്രെയിലർ ഒരു കാരണവും ആയിരുന്നു.
ഇനി സിനിമയിലേക്ക്. തന്റെ മുന്നിൽ വന്ന ഓരോ നാസിയെയും കൊന്നൊടുക്കി നടന്ന ഒരാൾ. അയാളുടെ കഥയാണ് സിസു എന്ന സിനിമ പറയുന്നത്. നായകൻ കുറച്ചു ഡയലോഗുകൾ മാത്രം ആണ് പറയുന്നത് എങ്കിലും മറ്റുള്ളവർ അയാളെ കുറിച്ച് പറയുന്നിടത്തു സിനിമയുടെ പഞ്ചും മാസും സൃഷ്ടിക്കപ്പെടുക ആണ്. കത്തി എന്നൊക്കെ മറ്റൊരു സിനിമയിൽ ആണെങ്കിൽ പറയാവുന്ന ആക്ഷൻ രംഗങ്ങൾ ഇത്തരത്തിൽ ഉള്ള കഥാപാത്ര വികാസത്തിലൂടെ പ്രേക്ഷകനിൽ വിശ്വാസം ഉണ്ടാക്കുന്നുണ്ട്.
നല്ലത് പോലെ റോ ആയ ആക്ഷൻ രംഗങ്ങൾ, അധികം സംസാരം ഇല്ലാതെ ഒന്നര മണിക്കൂർ ഉള്ള സിനിമയിൽ മാസ് സിനിമയുടെ മികച്ച അവതരണത്തിലൂടെ പോവുകയാണ്. രണ്ടാം ലോക മഹായുദ്ധ സമയം ആണ് സിനിമയിൽ ഉള്ള കഥയുടെ കാലഘട്ടം. എന്നാൽ, അധികം ചരിത്രം ഒന്നും പറയാതെ നാസികളുടെ ക്രൂരത അവതരിപ്പിക്കുന്നതിനോടൊപ്പം അതിലെ ഓരോരുത്തരും കൊല്ലപ്പെടുകയാണ്. ക്ലൈമാക്‌സിലെ രംഗം നേരത്തെ പറഞ്ഞത് പോലെ മറ്റൊരു സിനിമയിൽ ആയിരുന്നെങ്കിൽ ഇരുന്നു കൂവിയേനെ. പക്ഷെ സിനിമ മൊത്തത്തിൽ നോക്കുമ്പോൾ ആ രംഗങ്ങൾ പോലും കുഴപ്പമില്ല എന്ന് തോന്നി പോകും.
നേരത്തെ പറഞ്ഞത് പോലെ നായകൻ ഒരു ഫാന്റം ആണ്. ഒരിക്കൽ മരിച്ചതിനു ശേഷം പിന്നെ മരണം ഇല്ലാത്ത ഒരാൾ. അയാളെ കൊല്ലാൻ അത്ര എളുപ്പവും അല്ല. ആക്ഷൻ സിനിമ സ്നേഹികൾക്ക് ഒരു ഫുൾ ട്രീറ്റ് ആയിരിക്കും സിസു. കണ്ടു നോക്കുക.ആദ്യം പറഞ്ഞത് പോലെ ജോൺ വിക്കിന്റെ അപ്പൂപ്പൻ തന്നെ ആയി ആ സീരീസ് സിസുവിലൂടെ പോയിരുന്നെങ്കിൽ കിടിലം ആയേനെ എന്ന് ഇപ്പോഴും തോന്നുന്നു.
സിനിമയുടെ ലിങ്ക് ബ്ലോഗിൽ ഉണ്ട്.
സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.
സിനിമ കണ്ടവർ അഭിപ്രായങ്ങൾ പങ്ക് വയ്ക്കണേ.
Personally found the movie is not as much as I expected. The character really deserved a better script. The plot was fine and the making was good, but the script was so weak that I couldn't see the movie did a justice to the character.
ReplyDeleteFor an example, in John wick chapter 1, the way viggo explained about John wick was way more fearful than any other violence scenes in the whole movie. That is what missing in this. Those girl explaining about the koschei was so weak that I didn't felt him as a threat to this army. 😅
Sorry for my language, if it's not good. This is just a personal review about the movie. I respect your opinion though 🙂
👍
ReplyDeleteHow/where to watch this movie?
ReplyDelete