1685. Purusha Pretham (Malayalam, 2023)
Streaming on SonyLiv
⭐⭐️⭐️½ /5
വളരെയധികം ലെയറുകൾ ഉള്ള ഒരു ചിത്രമാണ് പുരുഷ പ്രേതം. ഒരു സമയം അതൊരു റിയലിസ്റ്റിക് ആയ പോലീസുകാരുടെ ജീവിതം ആണ് കാണിക്കുന്നത് എന്ന് തോന്നും. ചിലപ്പോൾ ഒരു നല്ല കുറ്റാന്വേഷണ ത്രില്ലർ ആണെന്ന് തോന്നും. എന്നാൽ അതിലെല്ലാം ഉപരിയായി ആവാസവ്യൂഹം സിനിമയുടെ സംവിധായകന്റെ ചിത്രത്തിൽ ഗൗരവമായി അവതരിപ്പിക്കുന്ന പരിസ്ഥിതി പ്രശ്നം ആണ് പ്രമേയം എന്ന് തോന്നാം. അങ്ങനെ എങ്ങോട്ട് തിരിയും എന്ന് അറിയാത്ത ചിത്രത്തിൽ ഇടയ്ക്കുള്ള ട്വിസ്റ്റുകൾ കൂടി ആകുമ്പോൾ നല്ലൊരു സിനിമ കാഴ്ച ആയി മാറുകയാണ്.
പുഴയിൽ പൊന്തിയ അജ്ഞാത മൃതദേഹം അവകാശികൾ ആരും വരാത്തത് കൊണ്ട് കേരള പോലീസ് മറവു ചെയ്യുന്നു. എന്നാൽ തന്റെ ഭർത്താവിന്റെ മൃതദേഹം ആണെന്ന് പറഞ്ഞു ഒരു സ്ത്രീ വരുകയും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആണ് സിനിമയുടെ കഥ. ഇത്തരം ഒരു കഥയ്ക്കു പ്രവചിക്കാവുന്ന ഘടകങ്ങൾ ധാരാളം ഉണ്ട്. സിനിമ എന്നാൽ മുന്നോട്ട് പോകുമ്പോൾ അത്തരം ഒരു മിസ്റ്ററിയേക്കാളും സിനിമയിലെ കഥാപാത്രങ്ങൾക്ക് വരുന്ന മാറ്റങ്ങളും മറ്റും ആണ് കഥയുടെ വഴിത്തിരിവ് ആകുന്നതു. പ്രത്യേകിച്ചും ആ ക്ലൈമാക്സ് സീനിനുള്ള impact സിനിമ മൊത്തം കണ്ടു കഴിഞ്ഞ ഒരാൾക്ക് നന്നായി ഫീൽ ചെയ്യും.
'സൂപ്പർ സെബാസ്റ്റിൻ' എന്നല്ല 'സൂപ്പർ അലക്സാണ്ടർ പ്രശാന്ത് ' എന്ന് പറയേണ്ടി വരും ഇതിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച്. സഹനടൻ ആയി പോലീസ് വേഷങ്ങൾ ചെയ്തിട്ടുള്ള ഒരു നടൻ, അതേ പോലീസ് വേഷത്തിൽ മുഖ്യ കഥാപത്രമായി വരുമ്പോൾ, അതും സിനിമയെ പോലെ തന്നെ പല ലെയറുകൾ ഉള്ള കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു എന്ന് പറയാം. സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ഈ കഥാപാത്ര തിരഞ്ഞെടുപ്പ് ആയിരുന്നു. ഇമേജിന്റെ ഭാരങ്ങൾ ഇല്ലാത്തതു കൊണ്ട് അലക്സാണ്ടറിനു ഈ വേഷം നന്നായി ചെയ്യാൻ കഴിഞ്ഞു. സൂപ്പർ സെബാസ്റ്റിന്റെ കഥ പറച്ചിലുകൾ സിനിമയെ രസകരമാക്കി നിർത്തി. അതിനൊപ്പം ഉള്ള സീനുകളും നന്നായിട്ടുണ്ടായിരുന്നു. ദർശനയുടെ കഥാപാത്രത്തിനു കുറെ കൂടി സ്ക്രീൻ ടൈം ഉണ്ടായിരുന്നേൽ ഒരു പക്ഷെ കഥയുടെ അവസാന റിസൾറ്റ് മാറിയേനെ. പക്ഷെ അത്തരം ഒരു കഥാപാത്രത്തെ കഥയിലൂടെ നന്നായി തന്നെ പ്രെസെന്റ് ചെയ്തിട്ടുണ്ട്. അത് കാരണം മൊത്തത്തിൽ ഉള്ള കഥയുടെ അവതരണത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞു.
സിനിമയുടെ ഇടയ്ക്കുള്ള റാപ് സോങ്ങുകൾ നന്നായിരുന്നു. പിന്നെ, ആവാസവ്യൂഹം ചെയ്ത കൃഷന്തിന്റെ സിനിമയിൽ അതേ പോലെ തന്നെ പ്രകൃതിയുടെ ദൃശ്യങ്ങൾ നന്നായി പകർത്തിയിട്ടുണ്ടായിരുന്നു. സിനിമയെക്കുറിച്ച് കുറെ നല്ല കാര്യങ്ങൾ ആണ് പറയാൻ ഉള്ളത്. പക്ഷെ സിനിമയുടെ നീളം കുറച്ചു കൂടി കുറച്ചിരുന്നെങ്കിൽ കൂടുതൽ ക്രിസ്പ്പി ആയേനെ എന്ന് തോന്നി. പക്ഷെ ആ സമയം കവർന്നെടുത്ത പോലീസ് സ്റ്റേഷൻ രംഗങ്ങൾ, സെബാസ്റ്റിന്റെ വീടും, ജീവിതവും എല്ലാം നന്നായി തന്നെ, രസകരമായി അവതരിപ്പിച്ചിരുന്നു. അവിടിവിടായി ചിരിക്കാൻ ഉള്ള രംഗങ്ങളും ഉണ്ടായിരുന്നു.
Out of Nowhere, ഒരു പ്രതീക്ഷയും ഇല്ലാതെ കാണാൻ ഇരുന്നത് കൊണ്ട് ആകാം നന്നായി ഇഷ്ടപ്പെട്ടൂ പുരുഷ പ്രേതം. സിനിമ കാണാൻ കഴിയുമെങ്കിൽ കാണുക. ഓൾഡ് ഹൗസ് മലയാളം സിനിമ തമാശകൾ അല്ല ഇവിടെ ഉള്ളത്, സന്ദർഭം അനുസരിച്ചു ചിരിക്കണമെങ്കിൽ ചിരിക്കാം എന്ന രീതിയിൽ ഉള്ളതാണ്. പ്രകൃതി പടങ്ങൾ എന്ന് വിളിക്കുന്ന സിനിമകളുടെ കൂട്ടത്തിലെ ഒരു നല്ല ത്രില്ലർ ആണ് 'പുരുഷ പ്രേതം.'
No comments:
Post a Comment