1431. Only Muders in the Building (English,2021)
Streaming on Disney+
കഴിഞ്ഞ വർഷം ഇറങ്ങിയ സീരീസുകളിൽ മികച്ച അഭിപ്രായം കിട്ടിയ ഒന്നാണ് Only Murders in the Building. ഒരു കോമഡി - കുറ്റാന്വേഷണ പരമ്പര എന്ന നിലയിലും , entertainer എന്ന നിലയിലും മികവ് പുലർത്തിയിരുന്നു ഈ സീരീസ്.
ഒരു അപാർട്മെൻ്റിലെ മൂന്ന് അപരിചിതരായ താമസക്കാർ അവിടെ നടക്കുന്ന ഒരു മരണത്തിന് ശേഷം അതിലെ ദുരൂഹതകൾ കണ്ടെത്താൻ ശ്രമിക്കുന്നതാണ് മൂല കഥ. അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകം ട്രൂ - ക്രൈം മേഖലയിൽ ഉള്ള അവരുടെ താൽപ്പര്യമാണ്. ഒരു podcast ആണ് അവർ ഈ അന്വേഷണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
അപരിചിതരായ ആളുകൾ ആയതു കൊണ്ട് തന്നെ അവർ മൂന്ന് പേരുടെ ഇടയിലും നല്ല രീതിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്.എന്നാൽ ഇടയ്ക്ക് ചില അനുമാനങ്ങളിൽ അവർ ഒരേ അഭിപ്രായത്തിൽ എത്തുമ്പോൾ അവർ വീണ്ടും ഒന്നിക്കുന്നു. ബ്രാസോസ് എന്ന പഴയകാല സൂപ്പർ ഷോയുടെ അവതാരകനായിരുന്ന ചാൾസ്, പഴയ ഒരു സംവിധായകൻ ആയിരുന്ന ഒലിവർ, പിന്നെ ക്രൈം കഥകളിൽ താൽപ്പര്യം ഉള്ള മേബൽ എന്നിവർ ആണ് മൂവർ സംഘം
അവർക്ക് ഓരോരുത്തർക്കും അവരുടെ ജീവിതത്തിലെ രഹസ്യങ്ങൾ ഉണ്ട്.ചിലത് അവരുടെ ജീവിതത്തെ തന്നെ പല ഘട്ടങ്ങളിലായി തകർത്തതും ആണ്. യഥാർത്ഥത്തിൽ ആരോരും ഇല്ലാതെ ഏകാന്ത ജീവിതം നയിക്കുന്ന മൂന്ന് പേര് പഴയ Hardy Boys, Famous Five, Secret Seven പോലുള്ള കഥകളുടെ രീതികളിൽ മുന്നോട്ട് പോവുകയാണ്.
അവർ അന്വേഷിക്കുന്നത് ടിം കോണോയുടെ മരണത്തിൻ്റെ പിന്നിൽ ഉള്ള ദുരൂഹതകൾ ആണ്.പോലീസ് അന്വേഷണത്തിൽ ആത്മഹത്യ എന്ന നിലയിൽ എഴുതി തള്ളിയ മരണത്തിൽ അവർ മൂന്ന് പേർക്കും സംശയങ്ങൾ ഏറെ ഉണ്ടായിരുന്നു. എന്നാൽ, ക്രൈം podcast കൾ കേൾക്കുന്ന സാധാരണ ഒരാൾക്ക് തോന്നാവുന്ന അപക്വമായ സംശയങ്ങൾ മാത്രമായി ആണ് അവരുടെ സംശയങ്ങൾ ആദ്യം കണക്കാക്കിയത്. എന്നാൽ, അവരുടെ സംശയങ്ങൾ ആണ് യഥാർത്ഥത്തിൽ സംഭവിച്ച സംഭവങ്ങളുടെ പിന്നിൽ ഉള്ള രഹസ്യം എന്ന് ഉള്ളത് അവർക്ക് സ്ഥാപിച്ചെടുക്കാൻ സാധിക്കുമോ ഇല്ലയോ എന്നതാണ് ബാക്കി കഥ.
ഈ സീരിസിൻ്റെ ഏറ്റവും നല്ല വശം കഥാപാത്രങ്ങൾ തമ്മിൽ ഉള്ള interaction ആണ്.ആദ്യം പരസ്പരം സംശയത്തോടെ അപരിചിതരായ ആളുകൾ എന്നതിൽ നിന്നും പേഴ്സണൽ ആയ കാര്യങ്ങൾ സംസാരിക്കുന്ന രീതിയിൽ ബന്ധങ്ങൾ മാറി മറിയുന്നത് ഒക്കെ നല്ല രസമായിരുന്നു.അതിൻ്റെ ഇടയ്ക്ക് ഉള്ള അവരുടെ അന്വേഷണവും തുടക്കം ആത്ര സീരിയസ് ആയി തോന്നില്ലെങ്കിലും അവസാന എപിസോഡ് ആകുമ്പോൾ ട്രാക്കിൽ എത്തുന്നും ഉണ്ട്.
അതിൻ്റെ ഒപ്പം അടുത്ത സീസണിലേക്കുള്ള തുടക്കവും കൂടി ഇട്ടിട്ടാണ് 10 ഭാഗങ്ങളുള്ള ആദ്യ സീസൺ അവസാനിക്കുന്നത്.
തീർച്ചയായും binge worthy ആണ്.
@mhviews 3.5/4
കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക
No comments:
Post a Comment