1432. The Chestnut Man (Danish, 2021)
Mystery : Streaming on Netflix.
ഒരു ഡാർക് യൂറോപ്യൻ കുറ്റാന്വേഷണ സീരീസ് കാണണമങ്കിൽ The Chestnut Man ലേക്ക് പോവുക.
വർഷം 1987.
അലഞ്ഞു നടക്കുന്ന പശുക്കളെ കുറിച്ച് വീടിൻ്റെ ഉടമയെ അറിയിക്കാൻ അയാളുടെ വീട്ടിൽ പോയ പോലീസുകാരൻ കണ്ടത് ചോരക്കളം ആയിരുന്നു. പല രീതിയിൽ കൊലപ്പെടുത്തിയ നിലയിൽ ഉള്ള കുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങൾ.
അതിനു ശേഷം കഥ പോകുന്നത് ഇപ്പോഴത്തെ കാലത്തിലേക്കാണ്. ഒരു കൊലപാതക പരമ്പര വീണ്ടും നടക്കുന്നു. എല്ലാത്തിലും സാക്ഷിയായി ചെസ്റ്റ് നട്ട് കൊണ്ട് ഉണ്ടാക്കിയ മനുഷ്യ രൂപങ്ങളും.അതിനെ കുറിച്ച് അന്വേഷിക്കാൻ രണ്ടു കുറ്റാന്വേഷകർ വരുകയാണ്. അവരുടെ മുന്നിൽ രാഷ്ട്രീയക്കാർ മുതൽ സാധാരണക്കാർ വരെ ഉള്ളവരുടെ ഭയം, ആശങ്കകൾ എന്നിവയുണ്ട് അതിനൊപ്പം സ്വന്തം ജീവിതത്തിലെ കാർമേഘങ്ങൾ പെയ്യാൻ എന്നവണ്ണം തയ്യാറായി നിൽക്കുന്ന അവസ്ഥയും.എന്താണ് ഈ ചെസ്റ്റ്നട്ട് കൊണ്ടുള്ള മനുഷ്യ രൂപങ്ങൾ അർത്ഥം ആക്കുന്നത്?
യൂറോപ്യൻ കുറ്റാന്വേഷണ സിനിമ/സീരീസുകളിലെ മനോഹരമായ ഫ്രെയ്മുകളെ കുറിച്ചും അത് പോലെ തന്നെ മരണം വായിച്ചെടുക്കാൻ പ്രേക്ഷകന് കഴിയുന്ന രീതിയിൽ ഉള്ള കഥകളും കഥാപാത്രങ്ങളും സ്ക്രീനിൽ വരുമ്പോൾ അത് പരിചിതമായ പ്രേക്ഷകന് പോലും അത്തരം ഒരു ഫീൽ കൊടുക്കാറുണ്ട് പുതുതായി കണ്ടു തുടങ്ങുന്ന ഒരാളെ സംബന്ധിച്ച് പരിചയപ്പെട്ടു കഴിഞ്ഞാൽ ഏറെ ഇഷ്ടപ്പെടുന്ന ഒന്നായി മാറുകയും ചെയ്യും.
അത്തരത്തിൽ ഒരു സീരീസ് ആണ് വെറും 6 എപിസോഡ് മാത്രം ഉള്ള The Chestnut Man. ഒരു സീരിയൽ കില്ലർ- കുറ്റാന്വേഷണ സീരീസ് എന്ന നിലയിൽ തന്നെ നല്ല മികവ് പുലർത്തുന്നുണ്ട്.അതിനോടൊപ്പം അവസാന ഭാഗങ്ങളിലേക്ക് മാറ്റി വച്ച , അപ്രതീക്ഷിതമായി പ്രേക്ഷകൻ്റെ മുന്നിലേക്ക് വച്ച കൊലപാതകി കൂടി ആയപ്പോൾ പരമ്പരയുടെ മാറ്റ് കൂടി എന്ന് തന്നെ പറയാം.
വളരെ നന്നായി ഇഷ്ടപ്പെട്ട ഒരു സീരീസ് ആണ്. രണ്ടാം സീസൺ ഉണ്ടാകും എന്ന് തോന്നുന്നു.പ്രതീക്ഷയോടെ കാത്തിരിക്കുന്നു. Binge Worthy ആണ്.
@mhviews rating: 4/4
കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക
No comments:
Post a Comment