Wednesday 26 January 2022

1426. Kesu Ee Veedinte Nathan

 

1426. Kesu Ee Veedinte Nathan


      mhviews rating: 2.5/4


   ദിലീപിന്റെ പഴയ കാല സിനിമകളുടെ ആരാധകരെ ഒരു പക്ഷെ ആകർഷിക്കുമായിരിക്കും ഈ സിനിമ .കാരണം പൊ.ക നോക്കാതെ ധാരാളം കാര്യങ്ങൾ സിനിമയിൽ പറയുന്നുണ്ട്. Body shaming , ആഢ്യത്വം ഉള്ള നായർ, ഡബിൾ മീനിങ് തമാശകൾ അങ്ങനെ പലതും.ഇതൊക്കെ നോക്കി ആണ് സിനിമ കാണുന്നതെങ്കിൽ ഉറപ്പായും ഉപേക്ഷിക്കേണ്ട സിനിമ ആണ് കേശുവിന്റെ കഥ.

  ഇനി ഇതൊന്നും വലിയ കാര്യം ആയി കാണാത്ത ആളുകൾ ആണെങ്കിൽ ചുമ്മാ കണ്ടോളൂ.ഉർവശി ആണ് എന്റെ അഭിപ്രായത്തിൽ മലയാളം കണ്ട ഏറ്റവും വലിയ നടി.അവരുടെ ഫുൾ എനർജി സിനിമയിൽ ഇല്ലായിരുന്നുവെങ്കിലും ദിലീപിന്റെ കുടുംബ കാരണവർ ആയ കേശു എന്ന കഥാപാത്രത്തിന്റെ ഭാര്യ ആയ രത്നമ്മ ആയി മോശം അല്ലാത്ത പ്രകടനം ആയിരുന്നു.

  കഥയിൽ പുതുമ ഒന്നും ഇല്ല.കേശു എന്ന ഡ്രൈവിങ് സ്‌കൂൾ അധ്യാപകന് ലോട്ടറി അടിക്കുന്നു.തുടക്കത്തിൽ ഉള്ള കുറച്ചു സീനുകൾ, ബസിലെ യാത്ര എന്നിവ അല്ലാതെ അങ്ങേരുടെ ഡ്രൈവിങ് സ്‌കൂൾ ഒന്നും സിനിമയിൽ വിഷയം അല്ല.ലോട്ടറി അടിച്ചതിനു ശേഷം ഉള്ള സംഭവങ്ങൾ തമാശ രൂപത്തിൽ അവതരിപ്പിക്കാൻ ആണ് ശ്രമിച്ചിട്ടുള്ളത്.ചില തമാശകൾ ഒക്കെ വർക് ഔട്ട് ആയി.പക്ഷെ ഒരു ഫ്‌ളോ ഇല്ലാതെ പോയ്‌ ഇടയ്ക്കു.

  വലിയ സംഭവം ഒന്നും അല്ലാത്ത സിനിമ.പക്ഷെ ദിലീപ് എന്ന നടൻ കരിയറിൽ നടത്തിയ പല വേഷ പകർച്ചയിൽ ഒന്നാണ് കേശു.ദിലീപിനെ കാണാൻ കഴിയില്ല കേശുവിൽ.കേശു പഴയകാല ഒരു കേശവൻ അമ്മാവൻ കൂടി ആണ്.

  Strictly, ഇപ്പോഴത്തെ സിനിമ കാഴ്ചപ്പാടുകളിൽ നിങ്ങൾക്ക് എന്തു മാത്രം സ്വാധീനം ഉണ്ടെന്നുള്ളത് അനുസരിച്ചു ഇരിക്കും ആസ്വാദനം.ഒരു ശരാശരി ചിത്രം ആയാണ് ഈ നാദിർഷ ചിത്രം എനിക്ക് അനുഭവപ്പെട്ടത്.പാട്ടുകൾ ഇഷ്ടപ്പെട്ടു.


Streaming on Disney+


No comments:

Post a Comment

1818. Lucy (English, 2014)