Wednesday 26 January 2022

1039.The Life of David Gale(English,2003)

 

​​1039.The Life of David Gale(English,2003)
         Mystery,Drama



  അയാളുടെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം യാദൃച്ഛികതയുടെ അതി പ്രസരം ഉള്ള സംഭവങ്ങൾ ആയിരുന്നു.പീഡന കേസ് മുതൽ അയാൾ ഇപ്പോൾ സർക്കാർ ചെലവിൽ വിഷം കുത്തി മരിയ്ക്കാൻ പോകുമ്പോൾ പോലും.അയാൾ ചെയ്ത കുറ്റം ഒരു സ്ത്രീയെ പീഡിപ്പിച്ചു കൊന്നൂ എന്നതാണ്.മുഖത്തു പ്ലാസ്റ്റിക് ബാഗ് ഇട്ടു ശ്വാസം മുട്ടിച്ചതിനോടൊപ്പം അവൾ ഒരിക്കലും രക്ഷപ്പെടാതെ ഇരിക്കാൻ ആയി അവളുടെ കൈകൾ പിന്നിലേക്ക് കെട്ടി വച്ച ലോക്കിന്റെ താക്കോൽ അവളെ കൊണ്ടു വിഴുങ്ങിപ്പിച്ചു.അതും ഒരേ ലക്ഷ്യത്തിനായി ഒപ്പം നിന്ന സുഹൃത്തിനെ.

   ഡേവിഡ് ഗേൾ മരണത്തെ നേരിടുകയാണ്.ഒരിക്കൽ പോലും ഈ കേസിനെ കുറിച്ചു മാധ്യമങ്ങളുടെ മുന്നിൽ സംസാരിക്കാതെ ഇരുന്ന ഡേവിഡ്,എന്നാൽ മരണത്തിനു 3 ദിവസം മുൻപ് ആദ്യമായി ഒരു മാധ്യമത്തിന് അഭിമുഖം കൊടുക്കാൻ തയ്യാറായി.അതും ഒരു വലിയ തുകയ്ക്ക്.മരണത്തെ സ്വീകരിക്കാൻ പോകുന്ന ആൾക്ക് 3 ദിവസത്തിൽ തീർക്കാൻ കഴിയാത്തത്ര തുക.അതും കാശ് ആയി!!

  ബിറ്റ്‌സി ബ്ലൂം എന്ന ,സ്വന്തം കരിയറിൽ പ്രതിസന്ധി നേരിടുന്ന പത്ര പ്രവർത്തകയ്ക്കു മാത്രമേ അയാൾ തന്റെ അഭിമുഖം കൊടുക്കാൻ തയ്യാറായുള്ളൂ.അവരെ കണ്ടപ്പോൾ അയാൾ പറയുന്നു.ആ കൊലപാതകം ഉൾപ്പടെ അയാളുടെ മേൽ ആരോപിക്കപ്പെട്ട ഒന്നും അയാൾ ചെയ്തത് അല്ല.തന്നെ ആരോ കുടുക്കിയത് ആണ്.ഒപ്പം തന്നെ രക്ഷിക്കണം എന്നു.അയാളുടെ കഥയും ഒപ്പം പറയുന്നുബിറ്റ്‌സി ആകെ ആശയക്കുഴപ്പത്തിൽ ആകുന്നു.അവളും ഒരു പരിധി വരെ ഡേവിഡ് ആണ് കുറ്റക്കാരൻ എന്നു വിശ്വസിച്ചിരുന്നു.എന്നാൽ കഥ കേട്ടതോടെ അവളുടെ അഭിപ്രായം മാറി വരുന്നു. ഡേവിഡ് ഗേൽ പറയുന്നത് സത്യമാണോ?ആണെങ്കിൽ എന്തു കൊണ്ട് അയാൾ ഇത്രയും നാൾ മിണ്ടാതിരുന്നു??ദുരൂഹതകൾ ഏറെ ഉണ്ട് ഈ വെളിപ്പെടുത്തലിൽ.പ്രത്യേകിച്ചും സർക്കാരിനെതിരെ വധ ശിക്ഷയ്ക്ക് എതിരെ നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ പ്രശസ്തനായ ഒരാൾ.അയാൾ വധ ശിക്ഷയിൽ നിന്നും രക്ഷപ്പെടുമോ?രക്ഷപ്പെടാൻ ഉള്ള നാടകം ആണോ ഈ വെളിപ്പെടുത്തൽ?

   ഡേവിഡ് ഗേലിന്റെ കഥ പറയുന്ന ഈ ചിത്രം നൽകുന്ന ദുരൂഹതകൾക്കു ഉത്തരം കിട്ടുമ്പോൾ ആകെ ഒരു മരവിപ്പ് ആകും ഉണ്ടാവുക.പ്രത്യേകിച്ചും ക്ളൈമാക്‌സ് സീൻ.ഇത്തരം ഒരു Modus Operandi എന്തു കൊണ്ട് വന്നൂ ഈ കേസിൽ എന്നതിന്റെ ഉത്തരം ആണ് ഭീകരം.കണ്ണിന്റെ മുന്നിൽ കണ്ടതിനെ എല്ലാം ഒരു നിമിഷം കൊണ്ട് മറന്നു ആ സത്യത്തോട് പൊരുത്തപ്പെട്ടു പോകണം.ബിറ്റ്‌സി ബ്ലൂമിനും അങ്ങനെ കും തോന്നിയിരിക്കുക.കെവിൻ സ്പെസി,കേറ്റ് വിൻസ്ലെറ്റ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കെവിൻ സ്പെസിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.കാണാത്തവർ മറക്കാതെ കാണുക!!

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment

1818. Lucy (English, 2014)