1050.Hotel Mumbai(English & multi-languages,2018)
Thriller,Drama
പോലീസുകാരൻ 1:തോക്കിൽ എത്ര ഉണ്ട ബാക്കിയുണ്ട്?
പോ 2:6...നിന്റെ കയ്യിലോ?
പോ 1:എന്റെ കയ്യിലും അത്ര തന്നെ.
വളരെ നിസഹായമായ ഒരു രംഗം.യഥാർത്ഥത്തിൽ 26 നവംബർ 2008 ൽ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളുടെ അവസ്ഥയും അതായിരുന്നിരിക്കണം.രാജ്യത്തിനു എതിരെ ആക്രമണം നടക്കുന്നു.ഒന്നൊഴിയാതെ കാര്യങ്ങൾ വാർത്ത ചാനലുകൾ എക്സ്ക്ളൂസീവ് ആയി വിടുന്നു.അതും അകത്തു നിന്നും ഉള്ളവർ രക്ഷപ്പെടാൻ ആയി നടത്തുന്ന കോളുകൾ പോലും പരസ്യപ്പെടുത്തുന്നു.മണിക്കൂറുകൾ മുന്നോട്ടു പോകുന്നു.
അതിന്റെ ഫലം.തീവ്രവാദികൾക്ക് അതത് സമയം വിവരങ്ങൾ അങ്ങനെ ലഭിക്കുകയും.അതിനനുസരിച്ച് അവർ തന്ത്രങ്ങൾ മെനയുകയും ചെയ്‌തു.കയ്യിൽ എണ്ണാവുന്ന അത്ര തീവ്രവാദികൾ മുംബയിൽ ആക്രമണം നടത്തുമ്പോൾ അവരുടെ ലക്ഷ്യം ഒന്നായിരുന്നു.കഴിയാവുന്ന അത്ര ആളുകളെ കൊല്ലുക.അതും നിരനിരയായി നിറയൊഴിക്കുമ്പോൾ അതു കൊള്ളുന്നത് ഏതു മതത്തിൽ ഉള്ളവർ ആണെന്ന് ഉള്ള ചിന്ത ഒന്നുമില്ലാതെ.മനുഷ്യനു നേരെ നടന്ന ഒരു വലിയ ആക്രമണം തന്നെ ആയിരുന്നു അത്
ഈ പശ്ചാത്തത്തിൽ നിന്നു കൊണ്ടു മുംബൈയിലെ വിഖ്യാതമായ താജ് ഹോട്ടലിൽ നടന്ന സംഭവങ്ങൾ ആസ്പദം ആക്കിയതാണ് "Hotel Mumbai" എന്ന ബഹുഭാഷാ ചിത്രം."ലോക സിനിമയുടെ ഇന്ത്യക്കാരൻ" എന്ന വിശേഷണത്തിന് അര്ഹനാകുവാൻ എന്തു കൊണ്ടും യോഗ്യത ഉള്ള ദേവ് പട്ടേൽ,അനുപം ഖേർ തുടങ്ങിയ ചെറിയ ഇന്ത്യൻ താര നിര ആണ് ചിത്രത്തിന് ഉള്ളത്.ഒരു സിനിമയുടെ രീതിയിൽ തന്നെ ആണ് അവതരണവും.ഗുഡ്,ബാഡ്,അഗ്ലി എല്ലാം ഉണ്ട് ഓരോ സന്ദർഭത്തിലും.സിനിമയുടെ ഫോർമാറ്റ് പിന്തുടർന്നു കൊണ്ടു യഥാർത്ഥ സംഭവങ്ങളോട് കൂടെ നിൽക്കാൻ ആകും ചിത്രം ശ്രമിച്ചിട്ടുള്ളത്.
Propoganda സിനിമകളുടെ ഇടയിൽ എന്തായാലും ഈ ചിത്രം വരും എന്ന് ഉള്ള ആരോപണം ഉണ്ടാകില്ല.കാരണം,ചിത്രം അങ്ങനെ ഒരു രാഷ്ട്രീയം ഒന്നും പറയുന്നതായി തോന്നിയില്ല.ഒരു അപകടം നടക്കുന്നു.അതിൽ സാധാരണ മനുഷ്യർ എങ്ങനെ പെരുമാറുന്നു എന്നു ആണ് മുഖ്യമായും കാണിക്കുന്നത്.അവിടെ പണക്കാർ എന്നോ ദരിദ്രൻ എന്നോ ഉള്ള വ്യത്യാസവും ഇല്ല.ഇനി ആ ഒരു രീതിയിൽ പോലും ആണെങ്കിൽ തീവ്രവാദികളെ തുരത്താൻ ഉള്ള സമയ ദൈർഘ്യം ഒക്കെ പറയാം.എന്നാലും അതിനു വലിയ ഒരു emphasis കൊടുക്കുന്നില്ല.
പക്ഷെ റിമോട്ട് പോലെ ദൂരെ ഇരുന്ന് ആ ചെറുപ്പക്കാരെ നിയന്ത്രിക്കുന്ന ആ തല.അതിനു അന്നും ഇന്നും വ്യക്തമായ രാഷ്ട്രീയം പറയാൻ കഴിയുമായിരുന്നു.അവിടെയും മിതത്വം പാലിച്ചിട്ടുണ്ട്.ഈ പറഞ്ഞ വസ്തുതകൾ ഒക്കെ സാധ്യതകൾ മാത്രമാണ്.പക്ഷെ സിനിമയുടെ ലക്ഷ്യത്തെ ടാജ് എങ്ങനെ ആ ആക്രമണത്തെ അതിജീവിച്ചു എന്നതാണ്,മനുഷ്യനും മനുഷ്യനും തമ്മിലുള്ള മത്സരത്തിൽ!!
More movie suggestions @movieholicviews.blogspot.ca
ചിത്രം എന്റെ ടെലിഗ്രാം ചാനലിലും ലഭ്യമാണ്...
No comments:
Post a Comment