Wednesday, 26 January 2022

​​1034.The Oxford Murders(English,2008)

 

​​​​1034.The Oxford Murders(English,2008)
          Mystery,Thriller,Crime.



      അവർ രണ്ടു പേരും അവിടെ എത്തുമ്പോൾ ആ വൃദ്ധ മരണപ്പെട്ടിരുന്നു.യാദൃച്ഛികമായി ആണ് അവർ അവിടെ എത്തിയതെന്ന് തോന്നുമെങ്കിലും അതിൽ ഒരാൾക്ക് ആ കൊലപാതകത്തെ കുറിച്ചു സൂചന ലഭിച്ചിരുന്നു എങ്കിലും അതിനെ തീരെ അവഗണിക്കുക ആയിരുന്നു എന്നും പറയുന്നു.'സെൽടം' എന്ന പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ തനിക്ക് ലഭിച്ച സൂചനകളിൽ നിന്നും ഇനിയും മരണങ്ങൾ സംഭവിക്കാൻ സാധ്യത ഉണ്ടെന്നു പറയുന്നു.അയാളുടെ വാക്കുകൾക്കു പ്രവചനാത്മകം ആയ ഒരു സ്വഭാവം ഉണ്ടായിരുന്നോ?

  "ഗില്ലെർമോ മാർട്ടിനെസ്" എന്ന ഗണിത ശാസ്ത്രജ്ഞന്റെ അതേ പേരിൽ ഉള്ള നോവലിനെ ആസ്പദം ആക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഗണിത ശാസ്ത്രവും അതിനെ ബന്ധിപ്പിക്കുന്ന കുറ്റാന്വേഷണവും ആണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നു.ഒരു കുറ്റാന്വേഷണ നോവൽ വായിക്കുന്നത് പോലെ ആണ് സിനിമയുടെ ഗതിയും.സെൽഡമിന്റെ ചിന്തകളിൽ ആകൃഷ്ടൻ ആയി അമേരിക്കയിൽ നിന്നും വിദേശ വിദ്യാർത്ഥി ആയി ഓക്സ്ഫോർഡിൽ എത്തിയ മാർട്ടിനും സെൽഡമിന്റെ ഒപ്പം കൂടുന്നു.കാരണം,ആദ്യ മൃതദേഹം അവർ ഒരുമിച്ചാണ് കണ്ടത്.

   പോലീസുമായി ചേർന്നു ഇരുവരും തങ്ങളുടെ ഗണിത ശാസ്ത്രത്തിൽ ഉള്ള വൈദഗ്ധ്യം അന്വേഷണത്തിൽ ഉപയോഗിക്കുമ്പോൾ വീണ്ടും മരണങ്ങൾ ഉണ്ടാകുന്നു.ഒപ്പം കടങ്കഥ പോലെ അവർക്ക് ലഭിക്കുന്ന കുറിപ്പുകളും.പല തരത്തിൽ ഉത്തരം എഴുതാൻ കഴിയുന്ന സൂചനകൾ.അതു മാത്രം മതിയായിരുന്നു കേസ് സങ്കീർണം ആക്കുവാനും.ആർക്കോ ഒരാൾക്ക് തന്റെ ഈഗോയോ അല്ലെങ്കിൽ മറ്റെന്തോ വികാരമോ അവരെ അറിയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എന്ന് ഉള്ള അനുമാനത്തിൽ ആണ് കേസന്വേഷണം മുന്നോട്ട് പോകുന്നത്.

  എന്നാൽ കണ്മുന്നിൽ ഉള്ളതെല്ലാം സത്യമാണോ?ഒരു ട്വിസ്റ്റിൽ നിന്നും മറ്റൊന്നിലേക്കും.അങ്ങനങ്ങനെ.ഒരു കുറ്റാന്വേഷണ ചിത്രത്തിന്റെ സാധ്യതകൾ കഥയിൽ നിന്നു തന്നെ നല്ലതു പോലെ ഉപയോഗിച്ചിരിക്കുന്നു.ഇത്തരം ഘടകങ്ങൾ ആണ് ചിത്രത്തെ മിസ്റ്ററി/സസ്പെൻസ് ത്രില്ലർ എന്ന ഴോൻറെയോട് നീതി പുലർത്താൻ സഹായിക്കുന്നത്.കാണാതെ മാറ്റി വയ്‌ക്കേണ്ട ചിത്രം ആണെന്ന് തോന്നുന്നില്ല.പ്രത്യേകിച്ചും കുറ്റാന്വേഷണ കഥകളോട് താൽപ്പര്യം ഉള്ളവർ.ഒരു ക്ലാസിക് ഒന്നും അല്ലെങ്കിലും ഗണിത ശാസ്ത്രത്തിന്റെ സങ്കീര്ണതകളിൽ നിന്നും.ആർക്കും മനസ്സിലാകുന്ന അത്ര എളുപ്പത്തിൽ ഉള്ള കഥയുടെ ഗതി നന്നായി തന്നെ തോന്നി.പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധത്തിൽ നിന്നുള്ള ശകലങ്ങൾ പലപ്പോഴും പ്രതിപാദിക്കുന്നത് ഒക്കെ കഥയ്ക്ക് പലതരത്തിൽ ഉള്ള വഴിതിരുവുകൾ ഉണ്ടാക്കും പ്രേക്ഷകന്റെ മനസ്സിൽ.

കാണുക!!!

More movie suggestions @movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്

No comments:

Post a Comment