Wednesday, 26 January 2022

1425. Adbhutham (Telugu, 2021)

 

1425. Adbhutham (Telugu, 2021)

         Streaming on Hostar


   വിദേശ ഭാഷ സിനിമകളിൽ ധാരാളം കണ്ടിട്ടുള്ള ഒരു പ്രമേയം ആണ് അത്ഭുതം എന്ന തെലുങ്ക് ചിത്രത്തിന് ഉള്ളത്. എന്നാലും സങ്കീർണമായ അവതരിപ്പിക്കാൻ കഴിയുന്ന ഒരു പ്രമേയം ആർക്കും മനസ്സിലാകുന്ന രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.തെലുങ്ക് റൊമാൻ്റിക് സിനിമകളിലെ സ്ഥിരം ചേരുവകൾ ആയ കുടുംബ ബന്ധങ്ങൾ - പ്രണയം - സൗഹൃദം എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട് ചിത്രത്തിൽ. അത് കൊണ്ടൊക്കെ തന്നെ ഇത്തരത്തിൽ ഉള്ള പ്രമേയത്തിൻ്റെ അതിസങ്കീർണതകളെ കുറിച്ച് ഓർത്തു പ്രേക്ഷകന് ബുദ്ധിമുട്ടേണ്ടി വരുന്നും ഇല്ല.


Synopsis

   സൂര്യ- വെണ്ണിലാ എന്നിവർ അവരവരുടെ ജീവിതത്തിലെ സുപ്രധാനമായ തീരുമാനം എടുത്ത ദിവസം ആണ് പരിചയപ്പെടുന്നത്. സൂര്യ തൻ്റെ ഫോണിൽ നിന്നും സ്വന്തം നമ്പറിലേക്ക് അയക്കുന്ന ടെക്സ്റ്റ് മെസേജ് എത്തുന്നത് വെണ്ണിലയുടെ നമ്പറിലേക്ക് ആണ്.അന്തരീക്ഷത്തിൽ ഉണ്ടായ സിഗ്നലുകളിലെ വ്യതിയാനങ്ങൾ ആയിരിക്കാം അതിനു കാരണം എന്ന് കരുതുന്നു.പിന്നീട് പതിയെ അവർ പരസ്പരം അവരവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ തുടങ്ങുന്നു.എന്നാൽ ഒരവസരത്തിൽ ആണ് അവർ ആ സത്യം മനസ്സിലാക്കുന്നത്. അവർ എന്തു കൊണ്ട് പരിചയപ്പെട്ടു എന്നു. ഇവിടെയാണ് സിനിമയുടെ ട്വിസ്റ്റ്.അതായത്, നേരത്തെ പറഞ്ഞ വിദേശ സിനിമകളിലെ പ്രമേയം എന്ന് പറഞ്ഞ കാര്യം.പിന്നീട് കഥയിൽ ധാരാളം ട്വിസ്റ്റുകളും ഉണ്ടാകുന്നു.


   ഇത്തരത്തിൽ ഒരു പ്രമേയം വളരെ സിമ്പിൾ ആയി അവതരിപ്പിച്ചത് ആണ് സിനിമയുടെ നല്ല വശം എങ്കിൽ, ഇത്രയും സിംപിൾ ആയി അവതരിപ്പിക്കാതെ കുറെ കൂടി സീരിയസ് പ്രമേയം ആയിരുന്നെങ്കിൽ.കുറെ കൂടി സിനിമ ഹിറ്റ് ആയേനെ എന്നു കരുതി.എന്തായാലും അതിനു അർത്ഥം സിനിമ  മോശം ആണെന്നും അല്ല.

   

   ഇടയ്ക്ക് കഥയിലെ സംഭവങ്ങളും ആയി പ്രേക്ഷകനെ ബോർ അടിപ്പിക്കാതെ സിനിമ മുന്നോട്ടു പോകുന്നു. കോമഡി അധികം വർക് ഔട്ട് ആയില്ല എന്ന് തോന്നി. എന്നൽ കൂടിയും കഥയുടെ പ്രണയ പശ്ചാത്തലം ഒക്കെ നന്നായി.സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് പെണ്ണ് കാണാൻ വന്ന കഥാപാത്രം ചെയ്ത ചമ്മക് ചന്ദ്രയെ ആണ്.അന്യായ ആത്മവിശ്വാസം. നായികയും കൂട്ടരും ഒക്കെ ലുക്കിൻ്റെ പേരിൽ കളിയാക്കുമ്പോഴും അതൊന്നും വിഷയമേ അല്ല എന്ന് കരുതി പോകുന്ന കഥാപാത്രത്തെ കോമാളി ആയി അവതരിപ്പിച്ചത് എങ്കിലും വളരെ ലോ ലവലിൽ പോയില്ല എന്ന് തോന്നി.


  എന്തായാലും നല്ല ഒരു ടൈം പാസ് സിനിമ ആണ് അത്ഭുതം.എനിക്ക് എന്തായാലും ആ ഒരു രീതിയിൽ നിരാശ തോന്നിയില്ല സിനിമ കണ്ട് കഴിഞ്ഞപ്പോൾ|. 

  

@mhviews rating: 3/4


ചെറിയ ഒരു സ്പോയിലർ അലർട്ട്...


  Il Mare/ Lake House, The Call (S. Korean), Secret, Back to the 90s (Thai) , The Caller പോലുള്ള സിനിമകളിൽ വന്ന പരിചിതമായ തീം തന്നെ തെലുങ്കിലേക്ക് മാറ്റിയാൽ 'അത്ഭുതം' ആയി.

No comments:

Post a Comment