Wednesday, 26 January 2022

1421. Extraction (English, 2020)

 


1421. Extraction (English, 2020)

           Action


  Netflix ന്റെ ചരിത്രത്തിലെ ഏറ്റവും അധികം കണ്ട സിനിമ എന്ന ഖ്യാതി നേടിയ ചിത്രമാണ് ക്രിസ് ഹെംസ്വർത്‌- രൻദീപ് ഹൂഡ ചിത്രമായ Extraction. സിനിമ ഇറങ്ങിയ സമയത്തു വ്യാപകമായി പ്രശംസ നേടിയപ്പോൾ കേട്ട ഒരു അഭിപ്രായം ആയിരുന്നു ബംഗ്ലാദേശിനെ ഏഷ്യയുടെ മെക്സിക്കോ ആയി വരയ്ക്കാൻ ഉള്ള ശ്രമം എന്ന രീതിയിൽ ഉള്ള വിമർശനങ്ങൾ.ഒരു പക്ഷെ സിനിമയുടെ കളർ ഗ്രെഡിങ് ആയിരിക്കും അങ്ങനെ ഒരു തോന്നൽ ഉണ്ടാക്കാൻ ഉള്ള കാരണം എന്ന് തോന്നുന്നു.


  അതൊക്കെ മാറ്റി വച്ചു സിനിമയിലേക്ക് വന്നാൽ, സിനിമ ഇറങ്ങിയ സമയത്തു കണ്ടത് ആണെങ്കിലും ഇന്നലെ അപ്രതീക്ഷിതമായി വീണ്ടും ഒന്നു കൂടി കണ്ടപ്പോൾ സിനിമയെ കുറിച്ചു എഴുതണം എന്നു തോന്നി. സിനിമ ഏറ്റവും കൂടുതൽ ആകർഷിച്ചത് ആക്ഷൻ സീനുകൾ ആയിരുന്നു.  ഒരു ബ്ളാക് മാർക്കറ്റ് mercenary ആയ ടൈലർ ഒരു അവസരത്തിൽ തന്റെ ജീവനും ഒപ്പം തന്റെ കൂടെ ഉള്ള ഇന്ത്യൻ പയ്യനെയും രക്ഷിക്കാൻ ആയുള്ള ശ്രമത്തിൽ ആണ്.


 അധോലോകത്തിൽ നടക്കുന്ന ചില പോരുകൾ കുടുംബങ്ങളിലേക്ക് തിരിയുമ്പോൾ അതു വൻ സംഘർഷങ്ങൾ ആയി മാറുന്നു.ചിത്രത്തിൽ അവതരിപ്പിക്കുന്നത് ഒവി എന്ന ഇന്ത്യൻ അധോലക നായകന്റെ മകന് വേണ്ടി ധാക്ക കത്തി എരിയുന്നതാണ്. ഹോളിവുഡ് സിനിമകളിൽ സ്ഥിരം ആയി മെക്സിക്കോ അല്ലെങ്കിൽ സൗത്ത് അമേരിക്കയിലെ രാജ്യങ്ങളിൽ കാണുന്നത് പോലെ ഉള്ള ഒരു കത്തിക്കൽ. 


  ചിത്രം മുഴുവനും അടി, വെടി, പുക എന്ന ഫോർമുല ആണ് ഉപയോഗിച്ചിരിക്കുന്നത്.ഉള്ളത് പറയാമല്ലോ, ഈ രംഗങ്ങൾ എല്ലാം മികച്ചു തന്നെ നിന്നൂ.ഓരോ അഞ്ചു മിനിട്ടിലും എന്തെങ്കിലും ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാകും. ആക്ഷൻ രംഗങ്ങളിൽ ഉള്ള മികവ് തന്നെ ആണ് സിനിമയുടെ ബലവും.കഥയിൽ ഒന്നും പുതുമ ഇല്ലെങ്കിലും ഈ ഒരു ഫാക്റ്ററിൽ ആണ് സിനിമ ലോകം എമ്പാടും ആരാധകരെ സൃഷ്ടിച്ചതും.


  Extraction കാണാത്തവർ ആയി അധികം ആളുകൾ ഉണ്ടെന്നു തോന്നുന്നില്ല. ഏഷ്യയിലെ മൂന്നാം ലോക രാഷ്ട്രങ്ങൾ എന്നു വിളിക്കുന്ന ഇന്ത്യയും ബംഗ്ലാദേശും വരുമ്പോൾ പൊതുവായി ഈ രാജ്യങ്ങളെ കുറിച്ചുള്ള പണ്ട് മുതൽ ഉള്ള അമേരിക്കൻ കാഴ്ചപ്പാടിൽ ഒന്നും വ്യത്യാസം ഇല്ല. ചേരികളും ഇരുണ്ട ക്രിമിനൽ പശ്ചാത്തലം ഉള്ള ആളുകളും ഒക്കെ ആയി ആ രീതിയിൽ തന്നെ കാണിച്ചിട്ടും ഉണ്ട് ചിത്രത്തിൽ. 


  എന്നാൽ കൂടിയും ആക്ഷൻ സിനിമ എന്ന നിലയിൽ നല്ലതു പോലെ ഇഷ്ടപ്പെട്ട ചിത്രമാണ് Extraction.മറിച്ച് ഉള്ള അഭിപ്രായങ്ങളെയും മാനിക്കുന്നു. Prejudiced ആയി judgemental ആയുള്ള മാനസികാവസ്ഥ തന്നെ ആണ് സിനിമ ഉണ്ടാക്കിയവർക്കും ഉണ്ടായിരുന്നത് എന്ന വസ്തുത നിലനിൽക്കുന്നു.


 @mhviews rating: 3/4

No comments:

Post a Comment