Wednesday 26 January 2022

1036.Trapped(Hindi,2016)

 

​​1036.Trapped(Hindi,2016)
          Survival Thriller



        അകത്തു നിന്നും മുറിയുടെ വാതിൽ തുറക്കാൻ കഴിയാത്ത രീതിയിൽ താക്കോൽ വെളിയിൽ ആയി ഇട്ടതിനു ശേഷം ,ആകെ ഉണ്ടായിരുന്ന കറന്റ് പോവുക,മൊബൈൽ ഫോണിൽ ഉള്ള ചാർജ് തീരുക.വീട്ടിൽ വെള്ളം കിട്ടാതെ ആവുക.പുറം ലോകവുമായി ബന്ധം മുറിയുന്ന തരത്തിൽ ആരും ചുറ്റും താമസിക്കാൻ പോലും ഇല്ല.അതിലുമുപരി ഒരാൾ അവിടെ താമസിക്കുന്നുണ്ട് എന്നു ആർക്കും അറിയില്ല!!ഈ അവസ്ഥ സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ടോ?

  'Trapped' എന്ന ഹിന്ദി സിനിമയുടെ ഒരു ഏകദേശ കഥയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.ചെറിയ കഥയാണ്.പക്ഷെ അത് മനസ്സിൽ ഉണ്ടാക്കുന്ന ഒരു ഭയം ഉണ്ട് പ്രേക്ഷകനിൽ.ഇത്തരം ഒരു അവസ്ഥ ആരുടെയും ഓർക്കാൻ പോലും താൽപ്പര്യം ഇല്ലാത്ത ഒരു സ്വപ്നം ആയിരിക്കും.ഭയപ്പെടുത്താൻ ആയി ഒന്നും ഇല്ലെങ്കിലും ഏകാന്തത എന്തു മാത്രം ഭയം ഉണ്ടാക്കും എന്നു ഈ അവസ്ഥയിൽ മനസ്സിലാകും.മതപരമായ കാരണങ്ങളാൽ മാംസം കഴിക്കുന്നത് പാപം ആണെന്ന് കരുതുന്ന കഥാപാത്രം ആ ഒരു അവസ്ഥയിൽ ജീവൻ നില നിർത്താനായി ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഒക്കെ അയാളെ എന്തു മാത്രം പരിഭ്രാന്തൻ ആക്കിയിരുന്നു ആ അവസ്ഥ എന്നു വ്യക്തമായി മനസ്സിലാക്കുന്നു.

   മനുഷ്യ സ്വഭാവം ചില പ്രത്യേകമായ,മുൻകൂട്ടി പ്രവചിക്കാൻ ആകാത്ത അവസ്ഥകളിൽ എത്ര വ്യത്യസ്തമായി പെരുമാറുന്നു എന്നതിന്റെ ഒരു പഠനം കൂടി ആകാം ഈ ചിത്രം.പ്രത്യേക കഴിവുകൾ ഒന്നും ഇല്ലാത്ത ഒരു സാധാരണ കഥാപാത്രം ആണെന്നത് കൊണ്ടു തന്നെ നമുക്ക്‌.പലർക്കും സ്വയം സങ്കൽപ്പിച്ചു നോക്കാൻ സാധിക്കും ആ കഥാപാത്രത്തെയും ആ അവസ്ഥയെയും.ഭീകരമാണ് അതു!!

  രാജ്കമുമാർ റാവു അവതരിപ്പിച്ച ശൗര്യ എന്ന കഥാപാത്രം തന്നെ ആണ് ഈ സിനിമയുടെ ഹൈലൈറ്റ്.അയാളുടെ ഓരോ പ്രവർത്തിയും പ്രേക്ഷകനിൽ കുറച്ചു ശ്വാസം മുട്ടൽ ഉണ്ടാക്കിയേക്കാം.അയാൾ വെറും സാധാരണക്കാരൻ ആണ്.സ്വന്തം ജീവിതത്തിലെ ഒരു വലിയ കാര്യം ചെയ്യാൻ ശ്രമിക്കുമ്പോൾ ആണ് അയാളുടെ ഏറ്റവും വലിയ പേടി സ്വപ്നം സംഭവിക്കുന്നത്.എന്തായാലും  ശൗര്യയ്ക്കു എന്തു പറ്റി എന്നു അറിയണ്ടേ?ചിത്രം കാണുക!!അകപ്പെട്ടു പോയവന്റെ നൊമ്പരങ്ങൾ!!

  സിനിമയിൽ നിന്നും കിട്ടിയ വലിയ ഒരു അറിവുണ്ട്..പാറ്റയുടെ ഉയർന്ന പ്രോട്ടീൻ ലെവൽ...Cockroach Milk ആണ് ഭാവിയിലെ സൂപ്പർ മിൽക്ക് എന്നുള്ള ലേഖനവും വായിച്ചു.സിനിമ കണ്ടതിനു ശേഷം!!

More movie suggestions @www.movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്

t.me/mhviews

No comments:

Post a Comment

1818. Lucy (English, 2014)