1420. Red Notice (English, 2021)
Action, Comedy
Streaming on Netflix
Red Notice നെ കുറിച്ചുള്ള ആദ്യ മലയാളി ഫേസ്ബുക് അഭിപ്രായങ്ങളിൽ പലതും സിനിമ പോര എന്നായിരുന്നു. അതു കൊണ്ടു തന്നെ തൽക്കാലം സ്കിപ് ചെയ്യാം എന്നാണ് കരുതിയിരുന്നത്. എന്നാൽ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തും റേഡിയോയിലും എല്ലാം സിനിമയെ കുറിച്ചു നല്ല അഭിപ്രായങ്ങൾ ആണ് കേട്ടത്. Funny, quirky, fun-packed movie to watch with family എന്നൊക്കെ ഉള്ള അഭിപ്രായങ്ങൾ കാരണം ആണ് ഒന്നു കണ്ടു നോക്കാം എന്നു കരുതിയത്.
എന്തായാലും സിനിമ കണ്ടപ്പോൾ ആദ്യം കേട്ട അഭിപ്രായങ്ങളിൽ നിന്നും രണ്ടാമത് കേട്ട അഭിപ്രായങ്ങളോട് ആണ് എന്റെ സിനിമ ടേസ്റ്റ് ചേർന്നു പോകുന്നത് എന്നു മനസ്സിലായി.കാരണം പടം നല്ലതു പോലെ ഇഷ്ടപ്പെട്ടു എന്നത് തന്നെ.ഒരു ക്ളീഷേ heist മൂവി എന്നൊക്കെ പറഞ്ഞാലും സിനിമയുടെ താര നിര തന്നെ ആയിരുന്നു ഹൈലൈറ്റ്.സെന്റി അടിക്കുന്ന റോക്കും, ഇടയ്ക്കു സ്വതസിദ്ധമായ കോമഡിയിലൂടെ റയാനും എല്ലാം നന്നായി തോന്നി. റഷ്യൻ ജയിലിലെ എസ്കേപ് സീനിൽ ചോപ്പർ സീൻ ഒക്കെ നന്നായി ചിരിപ്പിച്ചു.
ഓക്കേ. റിയാലിറ്റി ആയി ഒന്നും ഒരു ബന്ധവും ഇല്ലാത്ത സിനിമ ആണ് Red Notice. പക്ഷെ ചിരിപ്പിക്കാൻ സാധിച്ചു, ആക്ഷൻ രംഗങ്ങളും നന്നായിരുന്നു. ഒരു adventurous- fantasy- action- comedy എന്നൊക്കെ പറഞ്ഞാലും കുഴപ്പമില്ല എന്നു തോന്നുന്നു. വെറുതെ ഒരു ടൈംപാസ് മൂവി എന്ന നിലയിലും കണ്ടിരിക്കാം. സിനിമയുടെ ജോൻറെയിൽ നിന്നും എന്തായാലും ഈ പറഞ്ഞ റിയാലിറ്റി ഒന്നും പ്രതീക്ഷിച്ചില്ലയിരുന്നു എന്നതാണ് സത്യം.
ക്ലിയോപാട്രയുടെ ശേഖരത്തിൽ ഉള്ള വിലമതിക്കാനാകാത്ത 3 സ്വർണ മുട്ടകൾ കണ്ടെത്തി അവ മോഷ്ടിക്കാൻ ഉള്ള ലോകത്തിലെ മികച്ച Art thief ആരാണെന്നു കണ്ടെത്താൻ ഉള്ള 2 പ്രശസ്ത മോഷ്ടാക്കളുടെ ശ്രമങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.ഒരു പരിധി വരെ എങ്കിലും predictable ആയ ട്വിസ്റ്റുകളും സസ്പെന്സും ആണ് ചിത്രം നൽകിയത്. ഇതൊക്കെ ആയിരിക്കാം ചിലരെ എങ്കിലും സിനിമയോട് connect ചെയ്യാതിരിക്കൻ ഉള്ള കാരണം.
പക്ഷെ നേരത്തെ പറഞ്ഞതു പോലെ ടൈം പാസ് ആയി കണ്ടു കുറച്ചു നേരം എൻജോയ് ചെയ്യാൻ ഉള്ളതെല്ലാം സിനിമയിൽ ഉണ്ടെന്നുള്ള അഭിപ്രായം ആണ് സിനിമ കണ്ടതിനു ശേഷം ഉണ്ടായത്.
@mhviews rating: 2.5/4
No comments:
Post a Comment