തന്നെക്കാളും ഏറെ പ്രായമുള്ള, ധനികനായ ശങ്കറിനെ വിവാഹം ചെയ്ത അനുവിന് അയാൾ വീട്ടിൽ ഇല്ലാതിരുന്ന സമയം ഒരു അതിഥി എത്തി.പൊലീസുകാരൻ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ആ 'അതിഥി' എന്തിനാണ് അന്ന് അവിടെ എത്തിയത്?ആ കഥയാണ് എറിഡ എന്ന ചിത്രം പറയുന്നത്.
എറിഡ ഗ്രീക്ക് ഇതിഹാസത്തിലെ ഒരു ദേവതയാണ്.വെറുപ്പിന്റെ പ്രതിരൂപമായ അവരുടെ പേരെന്തിനാണ് ചിത്രത്തിന് ഉപയോഗിച്ചത് എന്നുള്ള സംശയം സിനിമ മുന്നോട്ടു പോകുമ്പോൾ മനസ്സിലാകുന്നുണ്ട്.
എന്നാൽ അതിനുള്ള ഒരു പ്രശ്നം എന്താണെന്ന് വച്ചാൽ ആ ഘട്ടത്തിൽ സിനിമ എത്തുമ്പോഴേക്കും സിനിമയോടുള്ള താൽപ്പര്യം നല്ലതു പോലെ കുറഞ്ഞിരിക്കാൻ സാധ്യത ഉണ്ടാകും എന്നതാണ്. നാസർ, കിഷോർ, സംയുക്ത എന്നിവർ അടങ്ങുന്ന താര നിരയുടെ അഭിനയവും സംഭാഷണങ്ങളും എല്ലാം നാടകീയം ആയി തോന്നി.
ഒരു പക്ഷെ മലയാളം അറിയാത്ത മലയാളികൾ എന്ന നിലയിൽ ആയിരിക്കാം ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടാവുക. എന്നാൽ അഭിനയത്തിലും എന്തൊക്കെയോ കുറവുകൾ ഉള്ളത് പോലെ തോന്നി. അതു ചിത്രത്തിൽ ഉടനീളം പ്രകടവൂമായിരുന്നു. കിഷോറിനെ സിനിമയിൽ ഒരിക്കലും ആൾ ആരാണെന്നു മനസ്സിലാക്കുവാൻ സാധിച്ചില്ല.അത്രയ്ക്കും വ്യത്യസ്തനായ ഒരാളെ പോലെ തോന്നി മേക്കോവർ.
ഷുഗർ ഡാഡിയെ പോലെ ഉള്ള നാസറിന്റെ റോളും അതിനു ശേഷം അയാളുടെ ആ വലിയ വീട്ടിൽ നടക്കുന്ന സംഭവങ്ങളും പ്രേക്ഷകനെ സിനിമയോട് അടുപ്പിക്കുന്നുണ്ടോ എന്നു സംശയമുണ്ട്. ഒരു കാരണം സിനിമയുടെ നീളം ആണ്.പിന്നെ പറയാവുന്നത് ഒരു താൽപ്പര്യവും തോന്നിപ്പിക്കാത്ത അവതരണവും ആണ്.
നേരത്തെ പറഞ്ഞതു പോലെ ക്ളൈമാക്സിൽ ആണ് കഥ എന്തെങ്കിലും രീതിയിൽ പ്രേക്ഷകന് താൽപ്പര്യം ഉണർത്താൻ ഉള്ള സാധ്യത ഉണ്ടായിരുന്നത്.എന്നാൽ ആ ഒരു ഘട്ടത്തിലേക്ക് ടി വി റിമോട്ട് വച്ചു വേറെ ഏതെങ്കിലും കോണ്ടെന്റ് കാണാൻ പോയെങ്കിൽ അതും പ്രേക്ഷകന് അറിയാതെ പോകും.
കണ്ടില്ലെങ്കിൽ ഒന്നും ഇല്ല, സമയം ഉണ്ടെങ്കിൽ ചുമ്മാ കാണാവുന്ന ഒരു ചിത്രം ആണ് എറിഡ. പ്രേക്ഷകൻ എന്ന നിലയിൽ നിരാശപ്പെടുത്തി.
@mhviews rating: 2/4
No comments:
Post a Comment