Wednesday, 26 January 2022

1043.Varikkuzhiyile Kolapathakam(Malayalam,2019)

 

​​1043.Varikkuzhiyile Kolapathakam(Malayalam,2019)



  ബൈബിൾ വചനങ്ങൾ ,പഞ്ച ഡയലോഗ് പോലെ പറഞ്ഞു പോകുന്ന ധാരാളം ഇലുമിനാട്ടി,മാസ് സിനിമകളുടെ സമയമാണിത്.ഒരു വല്ലാത്ത പഞ്ച് തന്നെ ആണ് ബൈബിളിലെ പല വാക്യങ്ങൾക്കും എന്നത് സമ്മതിക്കുന്ന കാര്യം തന്നെയാണ്.എന്നാൽ ആ സാധ്യതയ്ക്കു ഉള്ള അവസരം ഉണ്ടായിരുന്നിട്ടും,അതു മൊത്തത്തിൽ നിഷേധിച്ചു കൊണ്ട്,ഒരു ക്രൈം,മിസ്റ്ററി ചിത്രം എന്നു പറയാവുന്ന ഒന്നാണ് 'വാരിക്കുഴിയിലെ കൊലപാതകം'.

  ചെറിയ ഒരു കഥ,നല്ല അവതരണം.ഇവയൊക്കെ മതി ഒരു ശരാശരി മലയാള സിനിമ പ്രേക്ഷകന് ഇഷ്ടപ്പെടാൻ എന്നു വിശ്വസിക്കുന്ന പ്രേക്ഷകരുടെ മുന്നിൽ വാരിക്കുഴിയിലെ കൊലപാതകത്തിന് നല്ല സാധ്യതയുണ്ട്.പള്ളിയിലെ വികാരിയച്ചനു പ്രാധാന്യം ഉള്ള ഇടവക ആണ് പശ്ചാത്തലം.അതിനു വേണ്ടി ഉള്ള ബിൾഡ് അപ് ഒക്കെ തുടക്കം കൊടുത്തത് കൊണ്ടു തന്നെ പിന്നീട് പള്ളിയിൽ അച്ചന്റെ പ്രവർത്തികൾ ഒക്കെ വിശ്വസനീയം ആക്കി ഒരു പരിധി വരെ എന്നു പറയാം.

  കഥയിലേക്ക് അധികം കടക്കുന്നില്ല.ചെറിയ ഒരു കൊലപാതക-കുറ്റാന്വേഷണ കഥ.സിനിമയിലുടനീളം തോന്നിയ ഒന്നുണ്ട്.ചില ബംഗാളി കുറ്റാന്വേഷണ സിനിമയുടെ ഒരു ഫീൽ.ഗ്രാമവും അതിനോട് ചേർന്ന സംഭവങ്ങളും ഒക്കെ അങ്ങനെ തോന്നിച്ചു.തികച്ചും വ്യക്തിപരമായി ഉള്ള അഭിപ്രായമാണിത്.ഒരു ചെറിയ സിനിമ.കുറ്റങ്ങൾ ഒക്കെ കണ്ടു പിടിച്ചു പുറകെ പോയാൽ അതൊക്കെ കിട്ടുമായിരിക്കും.അങ്ങനെ ചിന്തിക്കാത്തത് കൊണ്ടു ഒന്നും ശ്രദ്ധിച്ചിട്ടില്ല.പക്ഷെ നല്ല ഒതുക്കത്തോടെ വലിയ സിനിമ ആയില്ലെങ്കിലും പ്രേക്ഷകനെ അധികം വലയ്ക്കാ
ത്ത ഒന്നായി സിനിമ എന്നു തോന്നി.

  പക്ഷെ രജീഷ് മിഥിലയുടെ ടോറന്റ് ഹിറ്റ് ആയി മാത്രം സിനിമ മാറാൻ ആണ് ഇപ്പോഴത്തെ അവസ്ഥയിൽ ചാൻസ്.നായകനായ അമിതും കൊള്ളാമായിരുന്നു.വെറുതെ ഇരുന്നു കാണാവുന്ന ഒരു കൊച്ചു മിസ്റ്ററി ക്രൈം ത്രില്ലർ ആണ് സിനിമ.

More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment