Wednesday 26 January 2022

1419. Kate (English, 2021)

 


1419. Kate (English, 2021)

Action

Streaming on Netflix


   സ്ത്രീ കഥാപാത്രങ്ങൾ ആക്ഷൻ റോൾ ചെയ്യുന്ന ചിത്രങ്ങളുടെ ആരാധകർക്ക് വേണ്ടിയുള്ള ഒരു സിനിമ ആണ് Kate. കഥയൊക്കെ ക്ളീഷേ ആയി തോന്നാമെങ്കിലും മികച്ച ആക്ഷനും, ചടുലമായ അവതരണ രീതിയും ആണ് Kate എന്ന സിനിമയുടെ മുഖ്യ ആകർഷണം. സിനിമയുടെ പേര് ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേരി എലിസബത്തിന് നൽകിയിരിക്കുന്നത്.അനാഥയായ കേറ്റിനെ V എന്ന അപരനാമത്തിൽ ഉള്ള ഒരാൾ (Woody Harrelson) വളർത്തുന്നു.അയാൾ അവളുടെ അമ്മയും, അച്ഛനും, മെന്ററും, തെറാപ്പിസ്റ്റും എല്ലാം ആയി മാറി.അയാൾ അവളെ ട്രെയിൻ ചെയ്തു വാടക കൊലയാളി ആക്കുന്നു. 


  കേറ്റ് ഈ സമയം ആണ് സ്വന്തമായി ഒരു ജീവിതം വേണം അതു കൊണ്ടു അവൾ അവസാന ഒരു കൊലപാതകം കൂടി നടത്താൻ തീരുമാനിക്കുന്നു.എന്നാൽ അവളുടെ കണക്കു കൂട്ടൽ എല്ലാം അവിടെ തെറ്റുകയാണ്. കഥ ധാരാളം സിനിമകളിൽ കണ്ടിട്ടുള്ളത് തന്നെ അല്ലെ?അതേ, സ്ഥിരം കഥ.


 പക്ഷെ എന്നെ ആകർഷിച്ചത് ജാപ്പനീസ് പശ്ചാത്തലത്തിൽ യക്കൂസ ക്ലബുകൾ കൂടി ഈ കഥയിൽ വരുകയും അവരുടെ പോപ്പ് കൾച്ചർ നല്ല രീതിയിൽ ഇന്ജെക്റ്റ് ചെയ്തതും ആണ്. അതു കൂടാതെ സ്ത്രീ കഥാപാത്രം മുഖ്യമായി വരുന്നത് കൊണ്ടു തന്നെ അതിൽ ഉപയോഗിച്ച പിങ്ക് കളറിന്റെ ഭംഗിയും ആണ്. സിനിമയിൽ ഒരു  ചേസിംഗ് സീനിൽ കേറ്റ് ഡ്രൈവ് ചെയ്തു പോകുന്ന കാർ ഉണ്ട്.പിങ്ക് കളർ ലൈറ്റിൽ പോപ്പ് മ്യൂസിക്കും ആയി. ഒരു ഗെയിം കാണുന്ന പ്രതീതി ആയിരുന്നു.ഇങ്ങനെ ഫ്രെയിമുകളിൽ പലതിലും നല്ല ഭംഗി തോന്നി.


 പിന്നെ ആക്ഷൻ രംഗങ്ങൾ, ക്ളൈമാക്‌സ് ക്ളീഷേ ആണെങ്കിലും അതിൽ ഉള്ള ഇമോഷണൽ രംഗം എല്ലാം നന്നായി തോന്നി.പ്രത്യേകിച്ചു കേറ്റും അനിയും ആയുള്ള സൗഹൃദം, അതുണ്ടായ സമയം ഒക്കെ കൂടി സിനിമയ്ക്ക് ക്ളീഷേ കഥയിൽ ആണെങ്കിൽ പോലും നല്ല ഒരു impact ഉണ്ടാക്കാൻ സാധിച്ചു.


  വലിയ ഒരു സംഭവം ആണെന്നൊന്നും പറയുന്നില്ല.എന്നാൽ കൂടിയും ആക്ഷൻ സിനിമകളുടെ ഫാൻസിനെ തൃപ്തിപ്പെടുത്താൻ ഉള്ള എല്ലാ ഘടകങ്ങളും സിനിമയിൽ ഉണ്ട്. 


@mhviews rating: 3/4

No comments:

Post a Comment

1818. Lucy (English, 2014)