Monday, 31 January 2022

1447. Superman: Red Son (English, 2020)

 1447. Superman: Red Son (English, 2020)

         Animation




 കമ്യൂണിസ്റ്റുകാരൻ ആയ റഷ്യയിൽ ജനിച്ച ആളായിരുന്നു സൂപ്പർ മാൻ എങ്കിലോ?ഉടോപ്യൻ ആശയങ്ങൾ ഉള്ള ഈ സൂപ്പർമാൻ പിന്നീട് കമ്യൂണിസ്റ്റ് ഏകാധിപതി ആയ സ്റ്റാലിനെ വധിച്ചു റഷ്യയുടെ ഭരണം പിടിച്ചെടുക്കുന്ന ആളായി മാറിയെങ്കിൽ? ലെക്സ് ലൂഥർ അമേരിക്കൻ പ്രസിഡൻ്റ് ആയി വരുകയും ചെയ്താൽ?


 തികച്ചും സൂപ്പർമാൻ എന്ന concept re - work ചെയ്ത് അവതരിപ്പിച്ച അനിമേഷൻ ചിത്രം അണ് കമ്യൂണിസ്റ്റ് സൂപ്പർ മാൻ. വണ്ടർ വുമൻ, ബൂർഷ്വാ ആയ ബാറ്റ്മാൻ ഒക്കെ ഈ പാരലൽ വേൾഡിൽ വ്യത്യസ്തരാണ്. അങ്ങനെ സൂപ്പർ മാൻ കെന്നഡിയുടെ കാലഘട്ടത്തിൽ നിന്നും അമേരിക്കയുടെ എതിരാളി ആയി മാറുകയും, എന്നാൽ അമേരിക്ക ആയുള്ള യുദ്ധത്തിന് തയ്യാറാകാതെ ഭരണം നടത്തുകയും ചെയ്യുന്നു. എന്നാൽ ചെറിയ ഒരു ട്വിസ്റ്റിൽ ആ ഒരു ഘട്ടത്തിലേക്ക് എത്തി ചേരുകയും, പിന്നീട് കഥ മാറുകയും ചെയ്യുന്നു.


  പ്രമേയം കൊണ്ട് നല്ല വ്യത്യസ്തം ആയിരുന്നു കമ്യൂണിസ്റ്റുകാരൻ ആയ സൂപ്പർമാൻ. പല ആശയങ്ങളും എങ്ങനെ ആകും റിയാലിറ്റിയിൽ ഉണ്ടാവുക എന്നത് കൂടി ഈ സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്.


 താൽപ്പര്യം ഉള്ളവർക്ക് കണ്ടു നോക്കാവുന്നതാണ്.


@mhviews rating: 3/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

 



1446. Ice Age: Adventures of Buck Wild (English, 2022)

 1446. Ice Age: Adventures of Buck Wild (English, 2022)

          Animation: Streaming on Disney +



 Ice Age സീരീസിൻ്റെ ഫാൻ ആയതു കൊണ്ട് തന്നെ ആണ് സ്പിൻ - ഓഫ് ആയി Buck Wild ൻ്റെ stand alone ചിത്രം കാത്തിരുന്നത്.എന്നാൽ കണ്ടു തീർന്നപ്പോൾ തീർത്തും നിരാശ നൽകിയ ചിത്രമായി മാറി. Home Alone ൻ്റെ പുതിയ സിനിമയ്ക്ക് ശേഷം ഫ്രാഞ്ചൈസി എന്ന നിലയിൽ നിരാശ ആണ് ഈ ചിത്രം നൽകിയത്. ഇങ്ങനെ ഒരു സിനിമയുടെ ആവശ്യം പോലും ഇല്ല എന്ന് തോന്നി.


  തീരെ നിലവാരം ഇല്ല എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള അനിമേഷൻ തന്നെ ആണ് ഏറ്റവും പ്രശ്നവും.കുട്ടികളും ഐസ് ഏജ് ഫാൻസ് ആയത് കൊണ്ട് കൂടെ ഇരുന്നു കണ്ടൂ.പക്ഷേ യൂടൂബിൽ വരുന്ന ചില അമച്വർ വർക് പോലെ തോന്നി ഡിസ്നിയുടെ അവതരണം. ഇതിലും നന്നായി ചെയ്യാമായിരുന്നു അവർക്ക്.


  കഥ തീരെ മോശം അല്ലെങ്കിലും, പേരിൽ ഉള്ള പോലെ തന്നെ Buck Wild നാണ് പ്രാധാന്യം എങ്കിലും പഴയ കഥാപാത്രങ്ങൾ സ്ക്രീനിൽ ഒന്ന് കൂടി കണ്ടതാണ് ആകെ ഉള്ള സന്തോഷം . എന്നാലും avoidable എന്ന് പറയാവുന്ന ഒരു സിനിമ ആണ് ഐസ് ഏജ് ഫാൻ അല്ലെങ്കിൽ.


 @mhviews rating:  1.5/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

Friday, 28 January 2022

1442. The Box (English, 2009)

 1442. The Box (English, 2009)

          Thriller/ Sci- Fi



  ഒരു ബട്ടൺ അമർത്തിയാൽ കുറെയേറെ പണം തരാം എന്ന് പറഞ്ഞാൽ എന്താകും പ്രതികരണം?എളുപ്പം ഉള്ള കാര്യം ആണത്.കുറെ കാശും കിട്ടുമല്ലോ എന്നതായിരിക്കും ചിന്ത.അതിനൊപ്പം ഈ ഓഫർ തന്ന ആൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നും ചിന്തിക്കും.എന്നാൽ ആ ബട്ടൺ അമർത്തിയാൽ മറ്റൊരാൾ മരിക്കും എന്ന് കൂടി ഇതിൻ്റെ ഒപ്പം പറഞ്ഞാലോ?ഒന്ന് ആലോചിക്കും എന്തായാലും എന്ത് തീരുമാനം എടുക്കാൻ. അതും ആളുകളുടെ മനഃസാക്ഷി അനുസരിച്ച് ഇരിക്കും അല്ലേ?


   ഇവിടെ അങ്ങനെ ഒരു അവസ്ഥയിൽ ആണ് നോർമ- ആർതർ ദമ്പതികൾ.സാമ്പത്തികമായും പ്രത്യേകിച്ച് പ്രശ്നങ്ങൾ ഇല്ലാത്ത കുടുംബം ആണെന്ന് പുറമെ തോന്നുമെങ്കിലും, അവർക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ട്. സമർത്ഥനായ NASA എഞ്ചിനീയർ ആണ് ആർതർ എങ്കിലും അയാളുടെ പ്രതീക്ഷക്കൊത്ത് കരിയറിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ല. ഒരു സ്കൂളിലെ താൽക്കാലിക ടീച്ചർ ആയ നോർമയുടെ അവസ്ഥയും അത് തന്നെ. ഈ സമയം ആണ് ഒരു ബട്ടൺ അമർത്തിയാൽ 1 മില്യൺ ഡോളർ നൽകാം എന്ന് പറഞ്ഞു ഒരു അജ്ഞാതൻ വരുന്നത്. ഈ സംഭവങ്ങൾ നടക്കുന്ന വർഷം 1976.


  ആർതർ - നോർമ ദമ്പതികൾ ഈ ഓഫർ സ്വീകരിച്ചോ? ആരായിരുന്നു ഓഫറും കൊണ്ട് വന്ന അജ്ഞാതൻ?ഈ സംഭവങ്ങളുടെ അനന്തര ഫലം എന്താണ്? അതാണ് The Box ൻ്റെ ബാക്കി ഉള്ള കഥ.


 Richard Matheson ൻ്റേ Button, Button എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിൽ പല കാര്യങ്ങളിലും വ്യക്തത ഇല്ല എന്ന് പറഞ്ഞു ക്രിട്ടിക്സ് വിമർശിച്ച ചിത്രമാണ്.എന്നാൽ ഒരു പ്രേക്ഷകൻ എന്ന നിലയിൽ നല്ല രീതിയിൽ ത്രില്ലർ ആയി തുടങ്ങി അതിൻ്റെ മറു ഭാഗം ആയ സയൻസ് ഫിക്ഷൻ ആയി മാറുമ്പോൾ ചില conspiracy theory കൾ സിനിമ ആയി കാണുന്ന അനുഭവം ആയിരുന്നു.തികച്ചും വ്യക്തിപരമായ അഭിപ്രായം ആണ്. ഈ ഒരു കാഴ്ചപ്പാടിൽ under - rated ആയ ഒരു ത്രില്ലർ ചിത്രം ആയാണ് The Box അനുഭവപ്പെട്ടത്.


 കണ്ടവർ ഉണ്ടെങ്കിൽ എന്താണ് അഭിപ്രായം?കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കി പറയൂ.


@mhviews rating : 3/4


 കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

1441. Midnight (Korean, 2021)

 1441. Midnight (Korean, 2021)

         Thriller.



   അത് ഒരു ഭീകര രാത്രി ആയി മാറും എന്ന് അവർ 4 പേരും പ്രതീക്ഷിച്ചിരുന്നില്ല. ജിൻ, കിം, പാർക് ഹൂന്, ഹെയൂൺ എന്നിവർ ആയിരുന്നു അവർ നാല് പേർ. അന്ന് അവർക്ക് നേരിടേണ്ടി വന്നത് ഒരാളെ ആയിരുന്നു. ഒരു സീരിയൽ കില്ലർ .തൻ്റെ ഇരയെ തേടി ഇറങ്ങിയ ഹാ - ജൂണിൻ്റെ മുന്നിലേക്ക് ഇവർ പലരും എത്തി ചേരുക ആയിരുന്നു. പരസ്പരം ബന്ധമോ പരിചയമോ ഇല്ലാതെ ഇരുന്നവർ പരസ്പരം ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നു

  

 തൻ്റെ ഇരകളെ ക്രൂരമായി കൊലപ്പെടുത്തുന്ന ഹാ- ജൂൺ തൻ്റെ ഇരകൾ സ്ത്രീകൾ ആകുമ്പോൾ അവരെ ക്രൂരമായി ബലാൽസംഘം ചെയ്യും.ചിലപ്പോൾ അവരെ കൊലപ്പെടുത്തുകയും ചെയ്യും .


   എന്നാൽ അന്ന് രാത്രി സംഗതികൾ ആകെ കുഴഞ്ഞു മറിയുകയാണ്.തൻ്റെ സഹോദരി വീട്ടിൽ എത്താൻ വൈകിയതിന് അവളെ അന്വേഷിക്കുന്ന പാർക് ഹൂൺ, ഹെയൂണ് - ജൂന് എന്നിവരെ കണ്ടു മുട്ടുന്നു . ജീവന് വേണ്ടി ഓടുന്നവരും , ഓടുന്നവരുടെ ജീവൻ എന്തോ വാശിയോടെ എടുക്കാൻ നടക്കുന്നവൻ്റെയും കഥ ആണ് ബാക്കി സിനിമ.

   

 കൊറിയൻ സിനിമയിൽ സീരിയൽ കില്ലർ സിനിമകൾ ഇറങ്ങുന്നത് കുറവാണ് ഇപ്പൊൾ.അങ്ങനെ ഇരിക്കുമ്പോൾ അപ്രതീക്ഷിതമായി വന്ന ആ വിഭാഗത്തിൽ ഉള്ള തരക്കേടില്ലാത്ത ചിത്രം ആണ് Midnight.  നല്ല ഒരു ക്ലൈമാക്സ് കൂടി ആയപ്പോൾ സിനിമ നന്നായി ഇഷ്ടപ്പെട്ടു. അത് പോലെ പണ്ട് ചേസർ (2008) സിനിമ കണ്ടപ്പോൾ ഏറെ ഇഷ്ടപ്പെട്ട ധാരാളം കയറ്റങ്ങളും ഇറക്കങ്ങളും ഉള്ള തെരുവിലൂടെ ഉള്ള ഓട്ടം അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഉള്ള ചേസിങ് സീനുകളും നന്നായിരുന്നു.

 

   കൊറിയൻ സിനിമയുടെ ഡാർക് ആയ, വയലൻസ് ഏറെ ഉള്ള രംഗങ്ങൾ കുറവായിരുന്നു എങ്കിലും ഒരു തവണ കാണാൻ ഉള്ളത് ചിത്രത്തിലുണ്ട്.


@mhviews rating:3/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.



 

Thursday, 27 January 2022

1440. Hanna ( English, 2011)

 1440. Hanna ( English, 2011)

          Action, Mystery: Streaming in Amazon Prime



     ഹന്ന കുട്ടിക്കാലം മുതൽ ആൾ താമസം ഇല്ലാത്ത ഒരു രഹസ്യ സ്ഥലത്ത് പരിശീലനത്തിൽ ആണ്.ആയുധങ്ങൾ ഉപയോഗിക്കാൻ, വേട്ടയാടാൻ, ഭാഷകൾ പഠിക്കാൻ എന്തിന് ഏറെ പറയുന്നു ഒരാളെ കൊല്ലാൻ വരെയുള്ള പരിശീലനം അവൾ നേടുന്നുണ്ട്. അവളുടെ അച്ഛനാണ് അവൾക്ക് ട്രെയ്നിങ് നൽകുന്നത്. എന്നാൽ ഒരു ദിവസം അവളുടെ അത് വരെ ഉള്ള ജീവിതം മാറുന്നു. 

     ഹന്നയുടെ ജീവിതത്തിൽ അവൾ അറിയാത്ത ധാരാളം സത്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുന്നു. ഹന്നയുടെ ജനനത്തിന് പിന്നിൽ പോലും രഹസ്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയ അവൾ  എല്ലാത്തിൻ്റെയും പിന്നിൽ ഉള്ള വിവരങ്ങൾ കണ്ടെത്താൻ തീരുമാനിക്കുന്നു.എന്ത് ആണ് അവൾ ഇത് വരെ അറിയാത്ത രഹസ്യം? അതാണ് സിനിമയുടെ ബാക്കി കഥ.

     നല്ലൊരു ആക്ഷൻ സിനിമ ആണ് ഹന്ന. ട്വിസ്റ്റ് ആയി വരുന്നതോക്കെ ഒരു സമയം കഴിയുമ്പോൾ സിനിമയിൽ തന്നെ reveal ചെയ്യുന്നുണ്ട്.അത് കൊണ്ട് അതിനു വലിയ സ്ഥാനം ഇല്ല.

     ഹന്ന ആയി സയോർസെ രോനാനും മറ്റൊരു മുഖ്യ കഥാപാത്രമായി എറിക് ബാനയും അഭിനയിക്കുന്നു.സിനിമയുടെ തുടക്കം മുതൽ ഉള്ള ആക്ഷൻ ചിത്രത്തിൻ്റെ മൂഡ് അവസാനം വരെ നില നിർത്തിയിട്ടു ഉണ്ട്.ആക്ഷൻ ചിത്രങ്ങൾ ഇഷ്ടം ആണെങ്കിൽ കണ്ടു നോക്കാം.


  ഇതേ പേരും കഥാപാത്രങ്ങളുമായി 3 സീസൺ ഉള്ള ഹന്ന എന്ന സീരീസും ഉണ്ട് ആമസോൺ പ്രൈമിൽ.


@mhviews rating: 3/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

1439. Kiss The Girls (English, 1997)

 1439. Kiss The Girls (English, 1997)

          Mystery, Thriller.




  നോർത്ത് കരോലിനയിൽ ഉള്ള സഹോദരിയുടെ മകൾ നവോമിയെ കാണാതായതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ആണ് വാഷിംഗ്ടണിൽ നിന്നും ഫോറൻസിക് സൈക്കോളജിസ്റ്റ് ആയ അലക്സ് ക്രോസ് യാത്ര തിരിക്കുന്നത്. എന്നാൽ അവിടെ എത്തിയ അലക്സ് മനസ്സിലാക്കുന്നത് നവോമി മാത്രമല്ല വേറെയും സമാന പ്രായം ഉള്ള യുവതികളും അവിടെ നിന്നും അപ്രത്യക്ഷരായി എന്ന്.


  അലക്സ് അവിടെ എത്തുന്ന ദിവസം തന്നെ അങ്ങനെ കാണാതായ ഒരു യുവതിയുടെ ശവ ശരീരം ലഭിക്കുകയും ചെയ്യുന്നു. മുഖമൂടി അണിഞ്ഞ ഒരു സീരിയൽ കില്ലർ, അയാൾ സ്വയം പരിചയപ്പെടുത്തുന്നത് കാസനോവ എന്ന പേരിൽ എന്നാണ്. പ്രണയത്തിൻ്റെ പ്രതിരൂപം ആയി വാഴ്ത്തപ്പെടുന്ന കാസനോവ എന്നാൽ ഇവിടെ യുവതികളെ തട്ടി കൊണ്ടു പോയി, വിചിത്ര കാരണങ്ങളാൽ അവരെ കൊലപ്പെടുത്തുന്ന ഒരാൾ ആണ്. ആരാണ് അയാൾ?എന്തിനാണ് അയാൾ ഇങ്ങനെ ചെയ്യുന്നത്? ആ ചോദ്യത്തിൻ്റെ ഉത്തരം ആണ് സിനിമ നൽകുന്നത്.


  ജെയിംസ് പാറ്റർസൻ്റെ വിഖ്യാതമായ അലക്സ് ക്രോസ് എന്ന കഥാപാത്രത്തെ ആധാരമാക്കിയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം സിനിമകളിൽ സാധാരണ കാണുന്നത് പോലെ കഥാപരമായും, കഥാപാത്രങ്ങൾ ആയും ത്രിൽ അടിപ്പിക്കൻ പാകത്തിൽ ആണ് തയ്യാറാക്കിയിരിക്കുന്നത്. ക്ലൈമാക്സ് രംഗം ആദ്യം കണ്ടപ്പോൾ ത്രിൽ അടിക്കുകയും, പിന്നീട് അങ്ങനെ സംഭവിക്കുമോ എന്നൊക്കെ ആലോചിച്ചിരുന്നു.

  

  ഇതിലെ ക്ലൈമാക്സ് സീൻ ഒരു ഹിറ്റ് മലയാള സിനിമയിൽ പലരും കണ്ടതും ആകും. വർഷങ്ങൾക്ക് മുന്നേ കണ്ടപ്പോൾ edge-of-the- seat ത്രില്ലർ ആയി അനുഭവപ്പെട്ട ചിത്രമാണ്.പ്രത്യേകിച്ച് കാസനോവ ആരാണെന്ന് കണ്ടെത്തുന്നത് ഒക്കെ. മോർഗൻ ഫ്രീമാൻ്റെ തരക്കേടില്ലാത്ത ഒരു കഥാപാത്രമാണ് ഇതിലെ അലക്സ് ക്രോസ്. ഇതിന് ഒരു രണ്ടാം ഭാഗവും വന്നിരുന്നു. 2001 ൽ റിലീസ് ആയ Along Came A Spider.

Download Link @ t.me/mhviews1


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.


@mhviews rating: 3/4


1438. Ratatouille (English, 2007)

 1438. Ratatouille (English, 2007)

         Animation: Streaming on Disney+



Anyone can cook എന്നായിരുന്നു ഫ്രാൻസിലെ ഏറ്റവു മികച്ച ഷെഫ് ആയ ഗുസ്താവിൻ്റെ വിശ്വാസം.അതിനായി അദ്ദേഹം എഴുതിയ പുസ്തകം ബെസ്റ്റ് സെല്ലർ ആയി മാറുകയും ചെയ്തു.എന്നാല് ഇതിൽ വിശ്വസിക്കാത്ത ആൻ്റൺ ഈഗോയെ പോലുള്ള ഫൂഡ് ക്രിട്ടിക്സ് ഉണ്ടായിരുന്നു.


  എന്നാൽ ഗുസ്താവ് വിശ്വസിച്ചിരുന്ന കാര്യം അക്ഷരാർത്ഥത്തിൽ സത്യമായി മാറുക ആണുണ്ടായത്. അതിനു ഉദാഹരണം റെമി എന്ന എലി ആയിരുന്നു.അവൻ ഗുസ്താവിൻ്റെ പാചക ഷോകളുടെ ഫാൻ ആയിരുന്നു.ഒളിച്ചു കുടുംബമായി ജീവിക്കുന്ന വീട്ടിലെ ടീ വിയിൽ കൂടി അവൻ പലതും പഠിച്ചെടുത്തു. അവൻ്റെ ജീവിതത്തിൽ ഒരിക്കൽ മനുഷ്യരുടെ ഒപ്പം കൂടേണ്ടി വന്നപ്പോൾ അവനു ആ   കഴിവുകൾ പുറത്തെടുക്കേണ്ടി വന്നു.ഒരു സാധാരണ എലി ആയ അവൻ എങ്ങനെ അത് ചെയ്തു എന്നതാണ്  ബാക്കി കഥ.


  ഇറങ്ങിയ വർഷം മികച്ച അനിമേഷൻ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരം നേടിയ ചിത്രം ആയിരുന്നു Ratatouille. ഇന്നലെ വീട്ടിൽ മക്കളോട് ഒപ്പം ഉള്ള നൈറ്റ് മൂവി ടൈം എന്ന് അവർ വിളിക്കുന്ന സിനിമ കാഴ്ചയിൽ ഇതായിരുന്നു കണ്ടത്. സിനിമ ഇറങ്ങിയ സമയം കണ്ടു ഇഷ്ടപ്പെട്ടത് കൊണ്ട് ആണ് ഈ സിനിമ വച്ചത്. 7 വയസ്സുകാരൻ ആയ മകനും 3 വയസ്സുകാരി ആയ മകളോടും ഒപ്പം ഞാനും നല്ലത് പോലെ ആസ്വദിച്ചു Ratatouille യുടെ രണ്ടാം കാഴ്ചയിൽ.


  കുട്ടികളുടെ ഒപ്പം ഇരുന്നു കാണാൻ പറ്റിയ നല്ല സിനിമ ഏതാണ് എന്ന് ചോദിച്ചാൽ, അതിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നാണ് Ratatouille. പണ്ട് കോളേജ് കഴിഞ്ഞ സമയത്ത് ആണ് ഞാൻ കാണുന്നത്. അന്നും ഇന്നും ഇഷ്ടമായി ചിത്രം എല്ലാവർക്കും ഇഷ്ടമാകുന്ന Universal content ആണ് സിനിമയ്ക്ക് ഉള്ളത്.തീർച്ചയായും കാണാൻ ശ്രമിക്കുക.മികച്ച അനിമേഷൻ സിനിമകളിൽ ഒന്ന് ആണിത്.


@mhviews rating: 4/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

Wednesday, 26 January 2022

1050.Hotel Mumbai(English & multi-languages,2018)

 

​​1050.Hotel Mumbai(English & multi-languages,2018)
         Thriller,Drama



  പോലീസുകാരൻ 1:തോക്കിൽ എത്ര ഉണ്ട ബാക്കിയുണ്ട്?
പോ 2:6...നിന്റെ കയ്യിലോ?
പോ 1:എന്റെ കയ്യിലും അത്ര തന്നെ.

വളരെ നിസഹായമായ ഒരു രംഗം.യഥാർത്ഥത്തിൽ 26 നവംബർ 2008 ൽ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളുടെ അവസ്ഥയും അതായിരുന്നിരിക്കണം.രാജ്യത്തിനു എതിരെ ആക്രമണം നടക്കുന്നു.ഒന്നൊഴിയാതെ കാര്യങ്ങൾ വാർത്ത ചാനലുകൾ എക്സ്ക്ളൂസീവ് ആയി വിടുന്നു.അതും അകത്തു നിന്നും ഉള്ളവർ രക്ഷപ്പെടാൻ ആയി നടത്തുന്ന കോളുകൾ പോലും പരസ്യപ്പെടുത്തുന്നു.മണിക്കൂറുകൾ മുന്നോട്ടു പോകുന്നു.

  അതിന്റെ ഫലം.തീവ്രവാദികൾക്ക് അതത് സമയം വിവരങ്ങൾ അങ്ങനെ ലഭിക്കുകയും.അതിനനുസരിച്ച് അവർ തന്ത്രങ്ങൾ മെനയുകയും ചെയ്‌തു.കയ്യിൽ എണ്ണാവുന്ന അത്ര തീവ്രവാദികൾ മുംബയിൽ ആക്രമണം നടത്തുമ്പോൾ അവരുടെ ലക്ഷ്യം ഒന്നായിരുന്നു.കഴിയാവുന്ന അത്ര ആളുകളെ കൊല്ലുക.അതും നിരനിരയായി നിറയൊഴിക്കുമ്പോൾ അതു കൊള്ളുന്നത് ഏതു മതത്തിൽ ഉള്ളവർ ആണെന്ന് ഉള്ള ചിന്ത ഒന്നുമില്ലാതെ.മനുഷ്യനു നേരെ നടന്ന ഒരു വലിയ ആക്രമണം തന്നെ ആയിരുന്നു അത്

  ഈ പശ്ചാത്തത്തിൽ നിന്നു കൊണ്ടു മുംബൈയിലെ വിഖ്യാതമായ താജ് ഹോട്ടലിൽ നടന്ന സംഭവങ്ങൾ ആസ്പദം ആക്കിയതാണ് "Hotel Mumbai" എന്ന ബഹുഭാഷാ ചിത്രം."ലോക സിനിമയുടെ ഇന്ത്യക്കാരൻ" എന്ന വിശേഷണത്തിന് അര്ഹനാകുവാൻ എന്തു കൊണ്ടും യോഗ്യത ഉള്ള ദേവ് പട്ടേൽ,അനുപം ഖേർ തുടങ്ങിയ ചെറിയ ഇന്ത്യൻ താര നിര ആണ് ചിത്രത്തിന് ഉള്ളത്.ഒരു സിനിമയുടെ രീതിയിൽ തന്നെ ആണ് അവതരണവും.ഗുഡ്,ബാഡ്,അഗ്ലി എല്ലാം ഉണ്ട് ഓരോ സന്ദർഭത്തിലും.സിനിമയുടെ ഫോർമാറ്റ് പിന്തുടർന്നു കൊണ്ടു യഥാർത്ഥ സംഭവങ്ങളോട് കൂടെ നിൽക്കാൻ ആകും ചിത്രം ശ്രമിച്ചിട്ടുള്ളത്.

  Propoganda സിനിമകളുടെ ഇടയിൽ എന്തായാലും ഈ ചിത്രം വരും എന്ന് ഉള്ള ആരോപണം ഉണ്ടാകില്ല.കാരണം,ചിത്രം അങ്ങനെ ഒരു രാഷ്ട്രീയം ഒന്നും പറയുന്നതായി തോന്നിയില്ല.ഒരു അപകടം നടക്കുന്നു.അതിൽ സാധാരണ മനുഷ്യർ എങ്ങനെ പെരുമാറുന്നു എന്നു ആണ് മുഖ്യമായും കാണിക്കുന്നത്.അവിടെ പണക്കാർ എന്നോ ദരിദ്രൻ എന്നോ ഉള്ള വ്യത്യാസവും ഇല്ല.ഇനി ആ ഒരു രീതിയിൽ പോലും ആണെങ്കിൽ തീവ്രവാദികളെ തുരത്താൻ ഉള്ള സമയ ദൈർഘ്യം ഒക്കെ പറയാം.എന്നാലും അതിനു വലിയ ഒരു emphasis കൊടുക്കുന്നില്ല.

   പക്ഷെ റിമോട്ട് പോലെ ദൂരെ ഇരുന്ന് ആ ചെറുപ്പക്കാരെ നിയന്ത്രിക്കുന്ന ആ തല.അതിനു അന്നും ഇന്നും വ്യക്തമായ രാഷ്ട്രീയം പറയാൻ കഴിയുമായിരുന്നു.അവിടെയും മിതത്വം പാലിച്ചിട്ടുണ്ട്.ഈ പറഞ്ഞ വസ്തുതകൾ ഒക്കെ സാധ്യതകൾ മാത്രമാണ്.പക്ഷെ സിനിമയുടെ ലക്ഷ്യത്തെ ടാജ് എങ്ങനെ ആ ആക്രമണത്തെ അതിജീവിച്ചു എന്നതാണ്,മനുഷ്യനും മനുഷ്യനും തമ്മിലുള്ള മത്സരത്തിൽ!!

More movie suggestions @movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിലും ലഭ്യമാണ്...

1049.Socialphobia(Korean,2015)

 

​​1049.Socialphobia(Korean,2015)
         Mystery.




   അവൾ മരണപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ പലരും കണ്ടൂ.ലൈവ് ആയി ഒരു കൂട്ടം ചെറുപ്പക്കാർ അവളുടെ അപാർട്മെന്റിലേക്കു പോകുമ്പോൾ ഉദ്ദേശം വേറൊന്നായിരുന്നു.എന്നാൽ സംഭവിച്ചത് ,വളരെ അപ്രതീക്ഷിതമായി കണ്ട ഈ മരണം/കൊലപാതകം ആയിരുന്നു.സോഷ്യൽ മീഡിയയിൽ ആളുകളുടെ പ്രതികരണം പല രീതിയിൽ ആയിരുന്നു.ചിലർ ആത്മഹത്യ ആണെന്നും എന്നാൽ അതല്ല കൊലപാതകം ആണെന്ന് മറ്റൊരു മതം.ഇതിന്റെ പിന്നിൽ ഉള്ള രഹസിഎം എന്തായിരുന്നു??

  സോഷ്യൽ മീഡിയ വെറും സൗഹൃദക്കൂട്ടങ്ങളിൽ നിന്നും മാറിയിട്ട് വളരെയേറെ കാലം ആയി.തുടക്കത്തിൽ സൂക്ഷിച്ചിരുന്ന Virtual Club എന്ന രീതിയിൽ നിന്നും വർഷങ്ങളോളം ഉള്ള പരിണാമത്തിലൂടെ ഇന്ന് രാഷ്ട്രീയവും കടന്നു രാഷ്ട്രം പോലും നിയന്ത്രിക്കാൻ അല്ലെങ്കിൽ അതിനെ സ്വാധീനിക്കാൻ ഉള്ള ശക്തിയായി മാറിയിരിക്കുന്നു.രാഷ്ട്രീയം,മതം എല്ലാം ഒരു പരിചയവും ഇല്ലാത്ത കൂട്ടങ്ങൾ ഇരുന്നു സംസാരിക്കുമ്പോൾ അതു നേരിൽ കണ്ടിരുന്നെങ്കിൽ കൊലപാതകം പോലും നടന്നേനെ എന്ന സ്ഥിതിയിൽ ആണ് കൂടുതൽ ഓണ്ലൈന് ചർച്ചകളും.

    ഈ ഒരു ഘടകം ഈ കൊറിയൻ ചിത്രത്തെയും സ്വാധീനിച്ചിട്ടുണ്ട് എന്നു പറയാം.കഥയും അതിന്റെ പരിസരങ്ങളും,കഥാപാത്രങ്ങളും എല്ലാം ഈ സാഹചര്യത്തിൽ ഉള്ളവർ ആണ്.ഓരോ സമയ്ഡ്ജ് ട്രെൻഡ് അനുസരിച്ഛ് സോഷ്യൽ മീഡിയയിൽ വൈറലുകൾ ഉണ്ടാകുമ്പോൾ/ഉണ്ടാക്കപ്പെടുമ്പോൾ മാത്രം ഓർമ വരുന്ന പലതും ഉണ്ടാകാം.ഇതൊക്കെ സോഷ്യൽ മീഡിയയുടെ കുറച്ചു സ്വഭാവ വിശേഷങ്ങൾ മാത്രം ആണ്.സിനിമ കണ്ടപ്പോൾ പലപ്പോഴും മനസ്സിൽ വന്നത് ഇത്തരം സ്വഭാവ വിശേഷങ്ങൾ ആയിരുന്നു താനും.

  ഒരു യാഥാസ്ഥിക കുറ്റാന്വേഷണ സിനിമ അല്ല സോഷ്യൽഫോബിയ.ചിത്രം ആ ലെവലിലേക്കു പോകുന്നു ഇല്ല.പോലീസ് അക്കാദമിയിൽ പഠിക്കുന്ന രണ്ടു യുവാക്കൾ ഉണ്ടെന്നു മാത്രം.എന്നാൽ ചിത്രം വ്യക്തമായി പറയാൻ ശ്രമിക്കുന്ന ഒന്നുണ്ട്.ഒരു സംഭവത്തെ വിശകലനം ചെയ്യുന്ന സോഷ്യൽ മീഡിയയുടെ മുഖം.മേൽപ്പറഞ്ഞ സംഭവത്തിൽ അതു എങ്ങനെ ആണെന്ന് കാണാൻ ചിത്രം കാണുക.മികച്ച ഒരു ഓഡിറ്റിങ് ആണ് സോഷ്യൽ മീഡിയയ്ക്ക് ഈ ചിത്രത്തിലൂടെ ലഭിക്കുന്നതും.വർത്തകളെയും,സംഭവങ്ങളെയും എങ്ങനെ കാണുന്നു എന്നുള്ളത് മുഖങ്ങളില്ലാത്ത,വിരലുകളിലൂടെ യുദ്ധം ചെയ്യുന്ന കീബോർഡ് യോദ്ധാക്കളെ കുറിച്ചു നല്ലൊരു പഠനം. ഓരോരുത്തരും സ്വയം കുറ്റാന്വേഷണ ഉദ്യോഗസ്ഥർ ആകുന്ന സോഷ്യൽ മീഡിയയെ മികച്ച രീതിയിൽ തന്നെ പ്രാധാന്യം കൊടുത്തു കൊണ്ടു പ്രേക്ഷകനെ convince ചെയ്യിക്കുന്ന ചിത്രം ആണ് സോഷ്യൽഫോബിയ.

  കണ്ടു നോക്കുക!!

More movie suggestions @movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിലും ലഭ്യമാണ്.

1046.Furie(Viatnamese,2019)

 

​​1046.Furie(Viatnamese,2019)
          Action,Thriller.



    പഴയ കാലം മറക്കാൻ ആണ് താൻ ഇന്ന് അവിടെ നിൽക്കുന്നത്..ആർക്കും ഇന്ന് താൻ യഥാർത്ഥത്തിൽ ആരാണെന്നു പോലും അറിയില്ല..പുതിയ ജീവിതം കഷ്ടതകൾ നിറഞ്ഞത് ആണെങ്കിലും 10 വർഷത്തോളം താൻ പിടിച്ഛ് നിന്നു.ഇന്ന് പക്ഷെ എല്ലാം മാറിയിരിക്കുന്നു. അവർ തൊട്ടിരിക്കുന്നത് തെറ്റായ ആളെ ആണ്.തന്റെ മകളെ!!!അവരുടെ ആ തെറ്റിനു ഉള്ള പരിഹാരം ഒന്നേ ഉള്ളൂ...എന്താണ് വളുടെ മനസ്സിൽ?
   

  പരുന്ത് റാഞ്ചാതെ തന്റെ കുഞ്ഞുങ്ങളെ ചിറകിന്റെ സുരക്ഷയിൽ കാത്തു സൂക്ഷിക്കുന്ന തള്ള കോഴി കാണിക്കുന്ന ശ്രദ്ധയിൽ അവളുടെ ആകെ ഉള്ള ധൈര്യവും ശക്തിയും എല്ലാം കാണാനാകും.ഇതു പോലെ ആണ് ഒരു പക്ഷെ എല്ലാ ജീവികളുടെയും ഇടയിൽ എന്നു തോന്നുന്നു.പറഞ്ഞു വരുന്നത് ഡിസ്‌കവറി ചാനലിലെ ഡോക്യുമെന്ററിയെ കുറിച്ചൊന്നും അല്ല.ഒരു സിനിമയെ കുറിച്ചാണ്.വാണിജ്യ സിനിമ ലോകത്തിലേക്ക്‌ വിയറ്റ്‌നാമിൽ നിന്ന് ഉള്ള ഏറ്റവും വലിയ ചുവടു വയ്പ് ആണ് 'Furie' എന്ന ആക്ഷൻ സിനിമ.

  കഥ എന്ന നിലയിൽ ഒന്നാന്തരം ക്ളീഷേ ആണ് ചിത്രം.പക്ഷെ സിനിമയെ ഇഷ്ടപ്പെടാൻ വലിയ ഒരു ഘടകം ഒരുക്കി വച്ചിട്ടുണ്ട്.'Thanh Van' എന്ന നടിയുടെ ആക്ഷൻ രംഗങ്ങൾ.മികച്ച ആക്ഷൻ കൊറിയോഗ്രാഫി ആണ് ചിത്രത്തിൽ ഉള്ളത്.ഒന്നര മണിക്കൂർ ഉള്ള സിനിമ ഈ ആക്ഷൻ രംഗങ്ങൾ കാരണം തന്നെ തീരുന്നത് പോലും അറിയില്ല.പ്രത്യേകിച്ചും ക്ളീഷേ ആയ ഒരു കഥ ഉള്ളപ്പോൾ.അസാധ്യമായ സംഘട്ടന മികവ് ആണ് സിനിമയുടെ പ്ലസ് പോയിന്റ്.സമാനമായ സിനിമകൾ ഒക്കെ ധാരാളം കണ്ടിരിക്കാം.എങ്കിലും സംഘട്ടന രംഗങ്ങൾ സിനിമയിൽ വിശ്വസനീയം ആക്കുവാൻ ട്രെയിനിങിനോടൊപ്പം ഒരു പ്രത്യേക grace കൂടി വേണം എന്ന് കരുതുന്നു.

  തന്റെ നാൽപ്പതാം വയസ്സിൽ മോഡൽ,പാട്ടുകാരി,അഭിനയെത്രി എന്നിവയിൽ നിന്നും ഒക്കെ വലിയ നിലയിൽ എതിയിരിക്കുക ആണ് വിയറ്റ്നാമിലെ ആരാധകരുടെ പ്രിയപ്പെട്ട നായിക.മുൻപും ആക്ഷൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും Furie എന്ന സിനിമയുടെ ജീവൻ തന്നെ അവരായിരുന്നു..പിന്നെ വിയറ്റനാമിൽ നിന്നും ഇത്രയും hype ഓട് കൂടി ഒരു ചിത്രം വരുമ്പോൾ ഭാവിയിൽ എന്താകും അവർ ലോക സിനിമ പ്രേക്ഷകർക്കായി ഒരുക്കുക എന്നുള്ള തോന്നൽ ആണ് സിനിഇമ കാണാൻ പ്രേരിപിച്ച ഒരേ ഘടകം.പക്ഷെ തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി പ്രതീക്ഷയ്ക്കും അപ്പുറം ആണ് കാണാൻ പോകുന്നേ എന്നു തോന്നി.ആ ചിന്തയെ ശരി വയ്പ്പിച്ചു ചിത്രം.ആക്ഷൻ സിനിമകളുടെ ആരാധകർ മടിക്കാതെ കണ്ടോളൂ ചിത്രം.

   ചിത്രം നെറ്റ് ഫ്ലിക്സിൽ ലഭ്യമാണ്.

For more movie suggestions visit www.movieholicviews.blogspot.ca

  ചിത്രം എന്റെ ടെലിഗ്രാം ചാനലിലും ലഭ്യമാണ്

1045.Vellaippookkal(Tamil,2019)

 

​​1045.Vellaippookkal(Tamil,2019)
          Mystery,Suspense




      "എങ്ങനെയാണ് കൃത്യം നടത്തുന്നത് എന്നു മനസ്സിലായി.ഇനി എന്തിനാണ് എന്നറിഞ്ഞാൽ ആൾ ആരാണെന്നു ഉള്ളത് വ്യക്തമാകും.റൂബിക്‌സ് ക്യൂബിലെ അവസാന വരി പോലെ..." റിട്ടയര്മെന്റ് ആയതിനു ശേഷം തമിഴ്നാട് പൊലീസിലെ മുൻ ഉദ്യോഗസ്ഥൻ രുദ്രൻ മകന്റെ ഒപ്പം കുറച്ചു ദിവസം ചിലവഴിക്കാൻ ആയി അമേരിക്കയിൽ എത്തിയിരിക്കുകയാണ്.അവിടെ വച്ചാണ് അയാൾ വീണ്ടും പഴയ ജോലിയിലേക്ക് പോകേണ്ടി വരുന്നത്.അതും ഔദ്യോഗികമായി അല്ലാതെ.

  സ്വതവേ ഉള്ള അന്വേഷണ ചാതുര്യം ആണ് ഒരു കൗതുകത്തിന്റെ പേരിൽ അയൽവാസിയുടെ കിഡ്നാപ്പിന്റെ സമയത്തു തുടങ്ങിയത്.എന്നാൽ കാര്യങ്ങൾ രുദ്രനെ കൊണ്ടെത്തിച്ചത് മറ്റൊരിടത്തും ആയിരുന്നു.കേസന്വേഷണം തന്റെ കൂടി ഉത്തരവാദിത്തം ആകുന്ന സ്ഥലത്തു.അതും അമേരിക്ക പോലെ ഒരു നിയമ വ്യവസ്ഥയിൽ പോലും പഴയ തമിഴ്നാട് പോലീസിന്റെ രീതികളിലേക്കു പോയാൽ മാത്രമേ ഈ കേസിൽ വഴിത്തിരിവ് ഉണ്ടാകൂ എന്നു മനസ്സിലായി...ഇനി എന്താകും സംഭവിക്കുക?ചിത്രം കാണുക!!

  മുൻകാല ഹാസ്യ താരമായ വിവേക് തന്റെ കരിയറിൽ ഉണ്ടായ മാറ്റങ്ങൾ കാരണം സിനിമയിൽ നിന്ന് മാറി നിന്നതും..അതിനു ശേഷം ഉള്ള വരവിൽ മുതിർന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോൾ നല്ല കാമ്പുള്ള ഒന്നാണ് "വെള്ളൈപൂക്കളിലെ" രുദ്രൻ.സിനിമയിലുടനീളം ഒരേ വേഗതയിൽ പോയിക്കൊണ്ടിരുന്ന കഥയിൽ എന്നാൽ ഒരു ത്രില്ലർ ചിത്രത്തിന് വേണ്ട ഇടയ്ക്കുള്ള ട്വിസ്റ്റ് പോലെ ഒക്കെ ഉള്ള ഗിമിക്കുകൾ ഇല്ലായിരുന്നു.

   ആകാംക്ഷയുടെ മുൾ മുനയിൽ നിർത്താതെ ഇരിക്കാൻ സമാന്തരമായി പോകുന്ന ഒരു കഥ കൂടി ആകുമ്പോൾ എളുപ്പം ആയിരുന്നു.അതു കൊണ്ടു തന്നെ സ്ഥിരം അമേരിക്കൻ-ഇന്ത്യൻ സിനിമകളിലെ പോലെ ഒക്കെ ആണ് പ്രതീക്ഷിച്ചതു.എന്നാൽ അവസാന അര മണിക്കൂർ ആണ് കഥ വേറെ ദിശയിൽ എത്തിയത്.നേരത്തെ പറഞ്ഞ ട്വിസ്റ്റ് ഒക്കെ വന്നപ്പോൾ അൽപ്പം താമസിച്ചു പോയത് പോലെ.എന്നാലും intuition എന്ന ഘടകം ആയിരിക്കും തെളിവുകളിലേക്കുള്ള വഴി ആയി സ്വീകരിച്ചതെന്ന് തോന്നുന്നു.ഒരു മികച്ച പ്രൊഫൈലർ ആണ് രുദ്രൻ എന്ന കഥാപാത്രം എന്നത്‌ ആണ് അയാളുടെ കഥാപാത്രത്തിന്റെ സ്വഭാവം തന്നെ.അത് കൊണ്ടു തന്നെ അതിനു വിശ്വസ്യത ഉണ്ടാകും.ഈ ഒരു ഘടകം ആണ് ക്ളൈമാക്സിൽ ഉപയോഗിച്ചിരിക്കുന്നത്.

   Edge of Seat ത്രില്ലർ എന്ന അനുഭവം മിസ് ആയി പോയത് പോലെ തോന്നി.തിരക്കഥ കുറച്ചു കൂടി ശ്രദ്ധിക്കമായിരുന്നു എന്നു തോന്നി.ഹോളിവുഡ്/indie സിനിമകളുടെ ഒരു മൂഡ് ആണ് ചിത്രത്തിന് ഉള്ളത്.എന്നാലും തരക്കേടില്ലാത്ത ഒരു കൊച്ചു കുറ്റാന്വേഷണ ചിത്രമായി തോന്നി 'വെള്ളൈ പൂക്കൾ'.വിവേകിന്റെ നല്ലൊരു കഥാപാത്രം കൂടി.ഒപ്പം പഴയ മറ്റൊരു ഹാസ്യ താരം ആയിരുന്ന ചാർലിയുമായി ഉള്ള കോമ്പോയും.ഒരു ഷെർലോക്-വാട്സൻ ലൈനിൽ.അത്രയും ഇല്ലെങ്കിലും ആ ഒരു രീതിയിൽ ആയിരുന്നു അവതരണം എന്നു തോന്നി

   ചിത്രം കണ്ട് നോക്കുന്നതിൽ വലിയ പ്രശ്നം ഉണ്ടാകില്ല!!

More movie suggestion @www.movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്!!

t.me/mhviews

1043.Varikkuzhiyile Kolapathakam(Malayalam,2019)

 

​​1043.Varikkuzhiyile Kolapathakam(Malayalam,2019)



  ബൈബിൾ വചനങ്ങൾ ,പഞ്ച ഡയലോഗ് പോലെ പറഞ്ഞു പോകുന്ന ധാരാളം ഇലുമിനാട്ടി,മാസ് സിനിമകളുടെ സമയമാണിത്.ഒരു വല്ലാത്ത പഞ്ച് തന്നെ ആണ് ബൈബിളിലെ പല വാക്യങ്ങൾക്കും എന്നത് സമ്മതിക്കുന്ന കാര്യം തന്നെയാണ്.എന്നാൽ ആ സാധ്യതയ്ക്കു ഉള്ള അവസരം ഉണ്ടായിരുന്നിട്ടും,അതു മൊത്തത്തിൽ നിഷേധിച്ചു കൊണ്ട്,ഒരു ക്രൈം,മിസ്റ്ററി ചിത്രം എന്നു പറയാവുന്ന ഒന്നാണ് 'വാരിക്കുഴിയിലെ കൊലപാതകം'.

  ചെറിയ ഒരു കഥ,നല്ല അവതരണം.ഇവയൊക്കെ മതി ഒരു ശരാശരി മലയാള സിനിമ പ്രേക്ഷകന് ഇഷ്ടപ്പെടാൻ എന്നു വിശ്വസിക്കുന്ന പ്രേക്ഷകരുടെ മുന്നിൽ വാരിക്കുഴിയിലെ കൊലപാതകത്തിന് നല്ല സാധ്യതയുണ്ട്.പള്ളിയിലെ വികാരിയച്ചനു പ്രാധാന്യം ഉള്ള ഇടവക ആണ് പശ്ചാത്തലം.അതിനു വേണ്ടി ഉള്ള ബിൾഡ് അപ് ഒക്കെ തുടക്കം കൊടുത്തത് കൊണ്ടു തന്നെ പിന്നീട് പള്ളിയിൽ അച്ചന്റെ പ്രവർത്തികൾ ഒക്കെ വിശ്വസനീയം ആക്കി ഒരു പരിധി വരെ എന്നു പറയാം.

  കഥയിലേക്ക് അധികം കടക്കുന്നില്ല.ചെറിയ ഒരു കൊലപാതക-കുറ്റാന്വേഷണ കഥ.സിനിമയിലുടനീളം തോന്നിയ ഒന്നുണ്ട്.ചില ബംഗാളി കുറ്റാന്വേഷണ സിനിമയുടെ ഒരു ഫീൽ.ഗ്രാമവും അതിനോട് ചേർന്ന സംഭവങ്ങളും ഒക്കെ അങ്ങനെ തോന്നിച്ചു.തികച്ചും വ്യക്തിപരമായി ഉള്ള അഭിപ്രായമാണിത്.ഒരു ചെറിയ സിനിമ.കുറ്റങ്ങൾ ഒക്കെ കണ്ടു പിടിച്ചു പുറകെ പോയാൽ അതൊക്കെ കിട്ടുമായിരിക്കും.അങ്ങനെ ചിന്തിക്കാത്തത് കൊണ്ടു ഒന്നും ശ്രദ്ധിച്ചിട്ടില്ല.പക്ഷെ നല്ല ഒതുക്കത്തോടെ വലിയ സിനിമ ആയില്ലെങ്കിലും പ്രേക്ഷകനെ അധികം വലയ്ക്കാ
ത്ത ഒന്നായി സിനിമ എന്നു തോന്നി.

  പക്ഷെ രജീഷ് മിഥിലയുടെ ടോറന്റ് ഹിറ്റ് ആയി മാത്രം സിനിമ മാറാൻ ആണ് ഇപ്പോഴത്തെ അവസ്ഥയിൽ ചാൻസ്.നായകനായ അമിതും കൊള്ളാമായിരുന്നു.വെറുതെ ഇരുന്നു കാണാവുന്ന ഒരു കൊച്ചു മിസ്റ്ററി ക്രൈം ത്രില്ലർ ആണ് സിനിമ.

More movie suggestions @www.movieholicviews.blogspot.ca

1042.Aa Karaala Ratri(Kannada,2018)

 

​​1042.Aa Karaala Ratri(Kannada,2018)
         Mystery,Suspense



       ആ രാത്രി ആ വീട്ടിൽ എന്ത് സംഭവിച്ചു?

അപരിചിതൻ ആയ യുവാവ് ആ വീട്ടിൽ വന്നു രാത്രി താമസിക്കാൻ ശ്രമിക്കുന്നു.ആരാണ്? എന്താണ്? എന്ന് ഒന്നും അറിയാത്ത അത്ര അപരിചിതൻ ആയ അയാളെ കുറിച്ചു സംശയങ്ങൾ ഉണ്ടാവുക സാധാരണം.എന്നാൽ തങ്ങളുടെ മുന്നിൽ വന്നെത്തിയ അയാളിൽ ഉള്ള ദുരൂഹത വളരെയാധികം കൂടുന്നു.ശേഷം എന്തു സംഭവിക്കും?

  "ആ കരാള രാത്രി" എന്ന കന്നഡ സിനിമയുടെ കഥ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.'The Return of the Soldier' എന്ന റഷ്യൻ കഥയെ ആസ്പദം ആക്കി മോഹൻ ഹബ്ബ് രചിച്ച നാടകത്തെ മുൻ നിർത്തി ആണ് സിനിമ ഒരുക്കിയിരിക്കുന്നത്.പൽ സിനിമകളിലും കണ്ടിട്ടുണ്ട് ഇരുട്ടിൽ ഉള്ള അല്ലെങ്കിൽ ഒറ്റപ്പെട്ടു കിടക്കുന്ന മനുഷ്യ വാസ യോഗ്യമായ സ്ഥലങ്ങളിൽ അപരിചിതന് ആയ ആളുകൾ വരുകയും അതിനു ശേഷം അവർ തമ്മിൽ ഉള്ള സംഘർഷങ്ങളുടെ കഥ ഒക്കെ രക്ത വർണം ചൂടുമ്പോൾ ഉള്ള കഥകൾ നമുക്കും നേരിട്ടു പരിചയം ഉണ്ടാകും.

  എന്നാൽ,സാധാരണ രീതിയിൽ പോയിക്കൊണ്ടിരുന്ന കഥയുടെ അവസാനം ഇതു വരെ കണ്ടിരുന്ന കഥയും കഥാപാത്രങ്ങളും അല്ല അവർക്ക് യഥാർത്ഥത്തിൽ എടുത്തു അണിയാൻ ഉണ്ടാക്കിയിരുന്നത് എന്നു മനസ്സിലാക്കുമ്പോൾ പ്രേക്ഷകന് കഥ നൽകുന്ന ഒരു മരവിപ്പ് ഉണ്ട്.അതിനെ തരണം ചെയ്യണം.സത്യത്തിനും മിഥ്യയ്ക്കും ഇടയിൽ ഉള്ള നേർത്ത വര.അതിന്റെ അവതരണം ആണ് ചിത്രം.

    ചെറിയ ഒരു കഥ.അതിലെ മുഖ്യ സംഭവങ്ങളിലേക്കു എന്നാൽ എത്തി ചേരാൻ കുറച്ചു സമയം എടുക്കും.അതാണ് ചിത്രത്തിലും ചെയ്തിരിക്കുന്നത്.ഒറ്റ വരിയിൽ ഒരു പക്ഷെ തീരേണ്ട സംഭവങ്ങൾ പക്ഷെ അതിനു വിപരീതമായി വിധി അനുസരിച്ചു മുന്നോട്ടു പോകുമ്പോൾ ആണ് ആഗ്രഹങ്ങളുടെ തട്ടിനു ഭാരം ഏറുക.കുറച്ചു കതപത്രങ്ങളും അവരുടെ മികച്ച അഭിനയവും സിനിമയുടെ നല്ല വശമാണ്.കന്നഡ സിനിമ എന്ന തോന്നൽ ഇല്ലാതെ സാധാരണ ആർക്കും മനസ്സിലാകുന്ന ഒരു കഥയുമായി ഒരു കൊച്ചു ചിത്രം ആണ് "ആ കരാള രാത്രി".സമയം കിട്ടുമ്പോൾ കാണാൻ ശ്രമിക്കണം.

More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

NB:

(സബ്‌സ് ഒരു -1.8 ആയി synchronisation ചെയ്യേണ്ടി വരുന്നുണ്ട്)

1040.Kavaludaari(Kannada,2019)

 

​​1040.Kavaludaari(Kannada,2019)
          Mystery,Thriller



      ദുരൂഹ സാഹചര്യത്തിൽ ലഭിച്ച 3 മനുഷ്യരുടെ അസ്ഥികൾക്കു 40 വർഷത്തോളം പഴക്കം ഉണ്ടായിരുന്നു. അതിന്റെ കാലപ്പഴക്കം കൊണ്ടു തന്നെ പോലീസ് അധികം ശ്രദ്ധ കൊടുക്കുന്നില്ല.എഴുതി തള്ളാവുന്ന കേസുകളിൽ ഒന്നായി മാറുമ്പോൾ ആണ് ട്രാഫിക് പോലീസിൽ ഉള്ള ശ്യാം അതിൽ താൽപ്പര്യം കാണിക്കുന്നത്.വർഷങ്ങൾക്കു മുൻപ് ദുരൂഹമായ സാഹചര്യത്തിൽ നടന്ന കൊലപാതകങ്ങൾ.അതിനെ ചുറ്റി പറ്റി സംഭവിച്ച കഥകൾ.അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നത് കൊണ്ടു തന്നെ ശിഥിലമായ നിയമ വ്യവസ്ഥിതിയിൽ ഉണ്ടായ സാഹചര്യങ്ങൾ എല്ലാം ആ സംഭവങ്ങളിലേക്കു ഉള്ള ദുരൂഹത കൂട്ടിയതെ ഉള്ളൂ.എന്നാൽ,കണ്ടതും കേട്ടതും ആണോ യഥാർത്ഥ കഥ??

  ശ്യാം,തന്റെ ഇപ്പോഴത്തെ ജോലിയിൽ താല്പര്യം ഇല്ലാത്ത ആളാണ്.ക്രൈം ബ്രാഞ്ചിൽ കയറിപ്പറ്റാൻ ആണ് അയാൾ ശ്രമിക്കുന്നത്.എന്നാൽ അതിനു അവസരം കിട്ടാത്തത് കൊണ്ടും അന്വേഷണ കുതുകിയായത് കൊണ്ടും അയാൾ മേലുദ്യോഗസ്ഥന്മാരുടെ അനുവാദം ഇല്ലാതെ സ്വന്തമായി കേസ് അന്വേഷിച്ചു തുടങ്ങുന്നു.തന്റെ അന്വേഷണത്തിൽ ശ്യാം ധാരളം കഥാപാത്രങ്ങളെ പരിചയപ്പെടുന്നു.അന്ന് കേസ് അന്വേഷിച്ച മുത്തണ്ണ മുതൽ ഈ കേസുമായി നേരിട്ടു ബന്ധം ഉള്ളവർ പലരെയും.

  എന്നാൽ ചതിയുടെയും ദുരാഗ്രഹത്തിന്റെയും മേൽ പടുത്തുയർത്തിയ സാങ്കൽപ്പിക കഥകളിൽ നിന്നും സത്യത്തെ വേർതിരിച്ചു കൊണ്ടു വരുമ്പോൾ കണ്ണടയ്ക്കേണ്ടത് അതിനു ചുറ്റും കെട്ടിയ കള്ളങ്ങളുടെ വേലിക്കെട്ടുകളെ ആയിരുന്നു.അതിനു ശ്യാമിനു സാധിച്ചോ എന്നതാണ് സിനിമ മൊത്തനം പറയുന്നത്.ഒപ്പം അന്ന് ആ രാത്രി നടന്ന സംഭവങ്ങളുടെ സത്യാവസ്ഥയും."കാവലുധാരി" എന്ന കന്നഡ ചിത്രം കാണുക കൂടുതൽ അറിയുവാൻ.

   മികച്ച ഒരു കുട്ടന്വേഷണ സിനിമ ആണ് കാവലുധാരി.ഒരു ഇന്ത്യൻ മെയിൻ സ്‌ട്രീം സിനിമയിൽ അവിഭാജ്യ ഘടകം ആയ പ്രണയം,പാട്ടുകൾ എന്നിവയ്ക്ക് ഒന്നും ശ്രദ്ധ കൊടുക്കാതെ പ്രേക്ഷകനെ ഒരു കുറ്റാന്വേഷണ സിനിമയുടെ സ്ഥായിയായ ഭാവത്തിൽ പ്രേക്ഷകനെ കഥകളിലൂടെ വിശ്വാസിപ്പിച്ചും,പിന്നീട് അതിന്റെ സത്യാവസ്ഥ എന്നതായിരുന്നു എന്നും ഒക്കെ കാണിച്ചു കൊണ്ടു തന്നെ പോകുന്നു.ഒരു പക്ഷെ കൊറിയൻ സിനിമകളുടെ ഒരു അവതരണ രീതി ഒക്കെ പോലീസ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള ഭാഗങ്ങളിൽ ഒക്കെ തോന്നാം.മൊത്തത്തിൽ ഡാർക് മൂഡിൽ തന്നെ പോകുന്നത് കൊണ്ടു തന്നെ കുറ്റാന്വേഷണവും ആയി പ്രേക്ഷകനെ മുന്നോട്ട് കൊണ്ടു പോകുന്നും ഉണ്ട്.കണ്ണട സിനിമയിൽ എന്നല്ല,കുറ്റാന്വേഷണ സിനിമകളിൽ തന്നെ മൊത്തത്തിൽ നല്ല രീതിയിൽ ആസ്വാദനം നൽകുന്നു "കാവലുധാരി".

ചിത്രം ആമസോണ് പ്രൈമിൽ ലഭ്യമാണ്.

More movie suggestions @movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിലും ലഭ്യമാണ്.

1039.The Life of David Gale(English,2003)

 

​​1039.The Life of David Gale(English,2003)
         Mystery,Drama



  അയാളുടെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം യാദൃച്ഛികതയുടെ അതി പ്രസരം ഉള്ള സംഭവങ്ങൾ ആയിരുന്നു.പീഡന കേസ് മുതൽ അയാൾ ഇപ്പോൾ സർക്കാർ ചെലവിൽ വിഷം കുത്തി മരിയ്ക്കാൻ പോകുമ്പോൾ പോലും.അയാൾ ചെയ്ത കുറ്റം ഒരു സ്ത്രീയെ പീഡിപ്പിച്ചു കൊന്നൂ എന്നതാണ്.മുഖത്തു പ്ലാസ്റ്റിക് ബാഗ് ഇട്ടു ശ്വാസം മുട്ടിച്ചതിനോടൊപ്പം അവൾ ഒരിക്കലും രക്ഷപ്പെടാതെ ഇരിക്കാൻ ആയി അവളുടെ കൈകൾ പിന്നിലേക്ക് കെട്ടി വച്ച ലോക്കിന്റെ താക്കോൽ അവളെ കൊണ്ടു വിഴുങ്ങിപ്പിച്ചു.അതും ഒരേ ലക്ഷ്യത്തിനായി ഒപ്പം നിന്ന സുഹൃത്തിനെ.

   ഡേവിഡ് ഗേൾ മരണത്തെ നേരിടുകയാണ്.ഒരിക്കൽ പോലും ഈ കേസിനെ കുറിച്ചു മാധ്യമങ്ങളുടെ മുന്നിൽ സംസാരിക്കാതെ ഇരുന്ന ഡേവിഡ്,എന്നാൽ മരണത്തിനു 3 ദിവസം മുൻപ് ആദ്യമായി ഒരു മാധ്യമത്തിന് അഭിമുഖം കൊടുക്കാൻ തയ്യാറായി.അതും ഒരു വലിയ തുകയ്ക്ക്.മരണത്തെ സ്വീകരിക്കാൻ പോകുന്ന ആൾക്ക് 3 ദിവസത്തിൽ തീർക്കാൻ കഴിയാത്തത്ര തുക.അതും കാശ് ആയി!!

  ബിറ്റ്‌സി ബ്ലൂം എന്ന ,സ്വന്തം കരിയറിൽ പ്രതിസന്ധി നേരിടുന്ന പത്ര പ്രവർത്തകയ്ക്കു മാത്രമേ അയാൾ തന്റെ അഭിമുഖം കൊടുക്കാൻ തയ്യാറായുള്ളൂ.അവരെ കണ്ടപ്പോൾ അയാൾ പറയുന്നു.ആ കൊലപാതകം ഉൾപ്പടെ അയാളുടെ മേൽ ആരോപിക്കപ്പെട്ട ഒന്നും അയാൾ ചെയ്തത് അല്ല.തന്നെ ആരോ കുടുക്കിയത് ആണ്.ഒപ്പം തന്നെ രക്ഷിക്കണം എന്നു.അയാളുടെ കഥയും ഒപ്പം പറയുന്നുബിറ്റ്‌സി ആകെ ആശയക്കുഴപ്പത്തിൽ ആകുന്നു.അവളും ഒരു പരിധി വരെ ഡേവിഡ് ആണ് കുറ്റക്കാരൻ എന്നു വിശ്വസിച്ചിരുന്നു.എന്നാൽ കഥ കേട്ടതോടെ അവളുടെ അഭിപ്രായം മാറി വരുന്നു. ഡേവിഡ് ഗേൽ പറയുന്നത് സത്യമാണോ?ആണെങ്കിൽ എന്തു കൊണ്ട് അയാൾ ഇത്രയും നാൾ മിണ്ടാതിരുന്നു??ദുരൂഹതകൾ ഏറെ ഉണ്ട് ഈ വെളിപ്പെടുത്തലിൽ.പ്രത്യേകിച്ചും സർക്കാരിനെതിരെ വധ ശിക്ഷയ്ക്ക് എതിരെ നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ പ്രശസ്തനായ ഒരാൾ.അയാൾ വധ ശിക്ഷയിൽ നിന്നും രക്ഷപ്പെടുമോ?രക്ഷപ്പെടാൻ ഉള്ള നാടകം ആണോ ഈ വെളിപ്പെടുത്തൽ?

   ഡേവിഡ് ഗേലിന്റെ കഥ പറയുന്ന ഈ ചിത്രം നൽകുന്ന ദുരൂഹതകൾക്കു ഉത്തരം കിട്ടുമ്പോൾ ആകെ ഒരു മരവിപ്പ് ആകും ഉണ്ടാവുക.പ്രത്യേകിച്ചും ക്ളൈമാക്‌സ് സീൻ.ഇത്തരം ഒരു Modus Operandi എന്തു കൊണ്ട് വന്നൂ ഈ കേസിൽ എന്നതിന്റെ ഉത്തരം ആണ് ഭീകരം.കണ്ണിന്റെ മുന്നിൽ കണ്ടതിനെ എല്ലാം ഒരു നിമിഷം കൊണ്ട് മറന്നു ആ സത്യത്തോട് പൊരുത്തപ്പെട്ടു പോകണം.ബിറ്റ്‌സി ബ്ലൂമിനും അങ്ങനെ കും തോന്നിയിരിക്കുക.കെവിൻ സ്പെസി,കേറ്റ് വിൻസ്ലെറ്റ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കെവിൻ സ്പെസിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.കാണാത്തവർ മറക്കാതെ കാണുക!!

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca

1038.Bad Day for the Cut(English,2017)

 

​​1038.Bad Day for the Cut(English,2017)
         Thriller,Crime.



   ഉറക്കത്തിൽ കണ്ട സ്വപ്നത്തിൽ അയാൾക്ക്‌ തന്റെ 'അമ്മ എന്തോ സഹായം ചോദിക്കുന്നത് പോലെ തോന്നി.തൊട്ടപ്പുറത്തുള്ള അമ്മയുടെ അടുത്തേക്ക് അയാൾ ഓടി എത്തുമ്പോഴേക്കും അതു സംഭവിച്ചിരുന്നു.സ്വന്തം ജീവിതകാലം മൊത്തം അമ്മയെ ശുശ്രൂഷിച്ചു ജീവിച്ച അയാളുടെ മുന്നിൽ ഒറ്റ വഴി മാത്രമേ ഉള്ളൂ.നേരിട്ടു അറിയാത്ത ,ഒരു പക്ഷെ തെറ്റായ സ്ഥലത്തു,തെറ്റായ സമയത്തു വന്നതായിരിക്കാം എന്നു കരുതുന്ന കൊലയാളിയുടെ അന്ത്യം.അയാൾ അതിൽ ഒരാളെ കാണുകയും ചെയ്‌തു..അപ്പോൾ പിന്നെ പ്രതികാരം!!പക്ഷെ ഈ മരണത്തിനു പിന്നിൽ എന്തെങ്കിലും രഹസ്യമുണ്ടോ?
   

  ലോക സിനിമയിൽ ഏറ്റവുമധികം പ്രാവശ്യം വന്ന പ്രമേയം ആയിരിക്കും പ്രതികാര കഥകൾ.Revenge Thriller സിനിമകൾക്ക് എന്നും പ്രേക്ഷകന്റെ ഇടയിൽ നല്ല കച്ചവട സാധ്യത ഉണ്ടായിരുന്നു എന്നതാകും അതിനു കാരണം.അല്ലെങ്കിൽ മനസ്സിൽ ഒളിപ്പിച്ചു വച്ച ചെറിയ ക്രൂരതകൾ സ്‌ക്രീനിൽ കാണുമ്പോൾ ഉള്ള ഒരു തരം കൗതുകം.വെറുതെ പറഞ്ഞതാണ്.പ്രതികാരം പ്രമേയം ആയി വരുന്ന ,നല്ല സ്പീഡിൽ എഡിറ്റ് ചെയ്ത് പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന സിനിമകൾ ഭൂരിഭാഗം പ്രേക്ഷകരുടെയും പ്രിയപ്പെട്ട സിനിമകൾ ആകാം.

  ഈ അടുത്ത കാലത്തെ ,രണ്ടു ഭാഗങ്ങൾക്കു ശേഷം കൾട്ട് പദവി കൈവന്ന John Wick പരമ്പര മുന്നോട്ടു വച്ച entertainment ലെവൽ ഒന്നും ഈ അയർലൻഡ് സിനിമ നൽകുന്നില്ല.പകരം ഇരുട്ടിന്റെ ചായ്‌വുള്ള ഒരു പിടി കഥാപാത്രങ്ങൾ.ക്രൂരമായ കൊലപാതകങ്ങളും അതിനെ ന്യായീകരിക്കുന്ന കഥാപാത്രങ്ങളും എല്ലാം John Wick പോലുള്ള ഒരു ആക്ഷൻ ചിത്രത്തിൽ കാണുമ്പോൾ ഉള്ള മാനസികാവസ്ഥ അല്ല ഈ ചിത്രം നൽകുന്നത്.പകരം,കഥാപാത്രങ്ങളുടെ ഇരുണ്ട വശം.അതിന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കൽ തുടങ്ങി സംഭവങ്ങൾ,സാധാരണക്കാരനായ ഒരു കൃഷിക്കാരന്റെ പ്രവർത്തികളിലൂടെ ആണ് അവതരിപ്പിക്കുന്നത്.

  സിനിമയുടെ ക്ളൈമാക്സിലെ ഒരു രംഗമുണ്ട്.ഒരു വണ്ടിയുടെ ഇരുവശവും പ്രതിയോഗികൾ രണ്ടു പേരും തോക്കുമായി കൊല്ലാൻ നിൽക്കുന്നത്.'മാസ്' എന്നൊക്കെ പറയുന്ന ആ ഘടകം ഉണ്ടല്ലോ.അതവിടെ ഉണ്ടായിരുന്നു.നിമിഷങ്ങൾക്കുള്ളിൽ ആ സീൻ തന്ന കാഴ്ചയുടെ സുഖം ഗംഭീരം ആയിരുന്നു.സിനിമയുടെ തുടക്കം മുതൽ രഹസ്യം തേടി ഉള്ള ഒരു യാത്ര ഉണ്ട്.എന്നാൽ വ്യക്തമായി അതെവിടെ കിട്ടും എന്ന് അറിഞ്ഞുള്ള ഒന്നല്ല.പകരം രക്തത്തിൽ മുക്കി എടുത്തു അതിൽ നിന്നും വായിച്ചെടുക്കുന്നത് ആണ്.

   വയലൻസ് രംഗങ്ങൾ ഉള്ള ഒരു പ്രതികാര ചിത്രം കാണണം എന്ന് തോന്നുന്നുണ്ടെങ്കിൽ ധൈര്യമായി ഇരുന്നു കാണാം.Netflix ൽ ചിത്രം ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca

  ചിത്രം എന്റെ ടെലിഗ്രാം ചാനലിലും ലഭ്യമാണ്.

1037.90 ml (Tamil,2019)

 

​​1037.90 ml (Tamil,2019)
          Drama,Comedy



  ബാലരമയിൽ ഉണ്ടായിരുന്ന 'മൃഗാധിപത്യം' എന്ന അവസാന പേജിലെ കാർട്ടൂണ് പരമ്പരയും പിന്നെ നടുക്കുള്ള 'ജംഗിൾ ടൈംസ്‌' ഒക്കെ ആണ് 90ml കണ്ട് കൊണ്ടിരുന്നപ്പോൾ ഓർമ്മ വന്നത്.കാരണം,സ്ഥിരം സിനിമ കഥ ഒന്നു .അവിടെ നായകനും കൂട്ടുകാർക്കും പകരം സ്ത്രീകൾ ആക്കി എടുത്തത് പോലെ ഉണ്ട്.സ്ത്രീ സമത്വം,ഫെമിനിസം ഒക്കെ ആയിരിക്കും സിനിമയുടെ ലക്ഷ്യം.അതു കൊണ്ടു തന്നെ ആകാം forced ആയി ചെയ്യുന്ന പോലെ പല കാര്യങ്ങളും അവതരിപ്പിച്ചിരുന്നത്.വെള്ളമടി,കഞ്ചാവ് മുതൽ എല്ലാം ആണുങ്ങളെ പോലെ പെണ്ണുങ്ങൾക്കും ചെയ്താൽ എന്താണ് പ്രശ്നം എന്നും ചോദിച്ചത്.

  പുതിയ തമാസക്കാരി ആയി എത്തുന്ന റീത്ത എന്ന യുവതി തന്റെ അയൽവാസികൾ ആയ സ്ത്രീകളിൽ ഉണ്ടാക്കുന്ന സ്വാധീനവും,അവരുടെ ജീവിതത്തിൽ പുതിയ ഉണർവായി പുത്തൻ ശീലങ്ങളും.അതിലൂടെ അവരുടെ ജീവിതത്തിലെ കാഴ്ചപ്പാടുകളിൽ വന്ന മാറ്റവും.അതായത് സൗകാര്യ ജീവിതത്തിൽ അവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്നതും ഒക്കെ ആണ് സിനിമയുടെ കഥ.കഥ ഇങ്ങനെ നോക്കിയാൽ,സ്ത്രീപക്ഷ ഫെമിനിസ്റ്റ് ചിന്തകൾ ഉള്ള സിനിമ ആണെന്ന് തോന്നാം.പക്ഷെ അവിടെ ആണ് Adult Comedy എന്ന വാക്ക് വരുന്നത്.ഈ ചിന്ത അവിടെ മാറും.

      ഒരു Adult Comedy ചിത്രം എന്ന നിലയിൽ ഉള്ള exposure സീനുകൾ ചിത്രത്തിൽ ആവശ്യം പോലെ ഉണ്ടായിരുന്നു.Bigg Boss തമിഴിലൂടെ സെലിബ്രിറ്റി സ്റ്റാറ്റസ് വളരെയധികം ഉയർന്ന ഓവിയ ആയിരുന്നു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്.സ്ത്രീകളുടെ ഫുൾ ടൈം fun and party സിനിമ എന്നു പറയാം.ഇത്തരത്തിൽ ഉള്ള പുരുഷ കേന്ദ്രീകൃതമായ സിനിമകൾ ധാരാളം വന്നിട്ടുള്ളത് കൊണ്ടാണ് ആദ്യം പറഞ്ഞ കാര്യങ്ങൾ ഓർമ വന്നത്.

     Gay/Lesbian റിലേഷന്ഷിപ് മുതൽ സദാചാരവാദികളുടെ സ്ഥിരം പ്രശ്നങ്ങൾ എല്ലാം സിംപിൾ ആയി പരിഹരിക്കുന്നത് ആയിരുന്നു നല്ല വശം.പക്ഷെ കഥ എന്ന രീതിയിൽ പ്രത്യേകിച്ചു ഒന്നും ഇല്ലാത്ത,ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ നിന്നും മാറി സമാന്തരമായ ഒരു ജീവിത രീതി ആയിരുന്നു കഥാപാത്രങ്ങൾ പലരും അവതരിപ്പിച്ചത്.നല്ലതു പോലെ ബോൾഡ് ആയി തന്നെ ഡബിൾ മീനിങ് ഒക്കെ ഉള്ള ഡയലോഗുകൾ പലതും എന്നാൽ സ്ത്രീപക്ഷ സിനിമ തന്നെ ആണോ 90ml എന്ന് ചിന്തിപ്പിച്ചു.ആരും സ്ത്രീ പക്ഷം എന്നൊന്നും പറഞ്ഞു കണ്ടില്ല.പക്ഷെ സ്ത്രീകൾ കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രത്തിൽ,അതും പുരുഷകഥാപാത്രങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യുമെങ്കിലും ഞങ്ങൾക്കും അതായിക്കൂടെ എന്നു പറയുന്നത് കൊണ്ടു അങ്ങനെ തോന്നി എന്നു മാത്രം.
 
  ചിമ്പു ആണ് സിനിമയുടെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.ഒപ്പം ഒരു കാമിയോയും ഉണ്ട്.സിനിമ എന്ന നിലയിൽ ഇപ്പോഴും ഇഷ്ടമായോ എന്ന സംശയം ഉണ്ട്.Adult Comedy സിനിമ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണ് കണ്ടതും.ആ content ൽ ഒന്നും ഒരു പ്രശ്നവും ഇല്ല.പക്ഷെ ഇത് സ്ത്രീപക്ഷ സിനിമ ആണോ?അതോ ആ രീതിയിൽ സിനിമ അവതരിപ്പിച്ചു കൊണ്ടു adult comedy അവതരിപ്പിച്ച സിനിമ ആണോ എന്ന് ഉള്ള സംശയം ആണ് ബാക്കി.

   ചുമ്മാ..വെറുതെ..തീരെ പണി ഒന്നും ഇല്ലെങ്കിൽ ഇരുന്നു കാണാം 90ML.

MH Views Rating 2/4

More movie suggestions @www.movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്

t.me/mhviews

1036.Trapped(Hindi,2016)

 

​​1036.Trapped(Hindi,2016)
          Survival Thriller



        അകത്തു നിന്നും മുറിയുടെ വാതിൽ തുറക്കാൻ കഴിയാത്ത രീതിയിൽ താക്കോൽ വെളിയിൽ ആയി ഇട്ടതിനു ശേഷം ,ആകെ ഉണ്ടായിരുന്ന കറന്റ് പോവുക,മൊബൈൽ ഫോണിൽ ഉള്ള ചാർജ് തീരുക.വീട്ടിൽ വെള്ളം കിട്ടാതെ ആവുക.പുറം ലോകവുമായി ബന്ധം മുറിയുന്ന തരത്തിൽ ആരും ചുറ്റും താമസിക്കാൻ പോലും ഇല്ല.അതിലുമുപരി ഒരാൾ അവിടെ താമസിക്കുന്നുണ്ട് എന്നു ആർക്കും അറിയില്ല!!ഈ അവസ്ഥ സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ടോ?

  'Trapped' എന്ന ഹിന്ദി സിനിമയുടെ ഒരു ഏകദേശ കഥയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.ചെറിയ കഥയാണ്.പക്ഷെ അത് മനസ്സിൽ ഉണ്ടാക്കുന്ന ഒരു ഭയം ഉണ്ട് പ്രേക്ഷകനിൽ.ഇത്തരം ഒരു അവസ്ഥ ആരുടെയും ഓർക്കാൻ പോലും താൽപ്പര്യം ഇല്ലാത്ത ഒരു സ്വപ്നം ആയിരിക്കും.ഭയപ്പെടുത്താൻ ആയി ഒന്നും ഇല്ലെങ്കിലും ഏകാന്തത എന്തു മാത്രം ഭയം ഉണ്ടാക്കും എന്നു ഈ അവസ്ഥയിൽ മനസ്സിലാകും.മതപരമായ കാരണങ്ങളാൽ മാംസം കഴിക്കുന്നത് പാപം ആണെന്ന് കരുതുന്ന കഥാപാത്രം ആ ഒരു അവസ്ഥയിൽ ജീവൻ നില നിർത്താനായി ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഒക്കെ അയാളെ എന്തു മാത്രം പരിഭ്രാന്തൻ ആക്കിയിരുന്നു ആ അവസ്ഥ എന്നു വ്യക്തമായി മനസ്സിലാക്കുന്നു.

   മനുഷ്യ സ്വഭാവം ചില പ്രത്യേകമായ,മുൻകൂട്ടി പ്രവചിക്കാൻ ആകാത്ത അവസ്ഥകളിൽ എത്ര വ്യത്യസ്തമായി പെരുമാറുന്നു എന്നതിന്റെ ഒരു പഠനം കൂടി ആകാം ഈ ചിത്രം.പ്രത്യേക കഴിവുകൾ ഒന്നും ഇല്ലാത്ത ഒരു സാധാരണ കഥാപാത്രം ആണെന്നത് കൊണ്ടു തന്നെ നമുക്ക്‌.പലർക്കും സ്വയം സങ്കൽപ്പിച്ചു നോക്കാൻ സാധിക്കും ആ കഥാപാത്രത്തെയും ആ അവസ്ഥയെയും.ഭീകരമാണ് അതു!!

  രാജ്കമുമാർ റാവു അവതരിപ്പിച്ച ശൗര്യ എന്ന കഥാപാത്രം തന്നെ ആണ് ഈ സിനിമയുടെ ഹൈലൈറ്റ്.അയാളുടെ ഓരോ പ്രവർത്തിയും പ്രേക്ഷകനിൽ കുറച്ചു ശ്വാസം മുട്ടൽ ഉണ്ടാക്കിയേക്കാം.അയാൾ വെറും സാധാരണക്കാരൻ ആണ്.സ്വന്തം ജീവിതത്തിലെ ഒരു വലിയ കാര്യം ചെയ്യാൻ ശ്രമിക്കുമ്പോൾ ആണ് അയാളുടെ ഏറ്റവും വലിയ പേടി സ്വപ്നം സംഭവിക്കുന്നത്.എന്തായാലും  ശൗര്യയ്ക്കു എന്തു പറ്റി എന്നു അറിയണ്ടേ?ചിത്രം കാണുക!!അകപ്പെട്ടു പോയവന്റെ നൊമ്പരങ്ങൾ!!

  സിനിമയിൽ നിന്നും കിട്ടിയ വലിയ ഒരു അറിവുണ്ട്..പാറ്റയുടെ ഉയർന്ന പ്രോട്ടീൻ ലെവൽ...Cockroach Milk ആണ് ഭാവിയിലെ സൂപ്പർ മിൽക്ക് എന്നുള്ള ലേഖനവും വായിച്ചു.സിനിമ കണ്ടതിനു ശേഷം!!

More movie suggestions @www.movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്

t.me/mhviews

1035.Thadam (Tamil,2019)

 

​​1035.Thadam (Tamil,2019)
          Mystery,Crime



    പല കൊലപാതക കേസുകളിലും ഒരു സമയം കഴിയുമ്പോൾ മൃതദേഹം തന്നെ സംസാരിച്ചു തുടങ്ങും എന്ന് എവിടെയോ കേൾക്കുകയോ വായിക്കുകയോ ചെയ്തിട്ടുണ്ട്.മാജിക് ഒന്നും അല്ല ഉദ്ദേശിച്ചത്.തെളിവുകൾ കിട്ടാൻ പല കേസുകളിലും മരിച്ച വ്യക്തിയുടെ ബന്ധങ്ങൾ മുതൽ ഉള്ള പല കാര്യങ്ങളും സഹായിക്കാറുണ്ട്‌.എന്നാൽ ചില കേസുകളുണ്ട്.മൃതദേഹങ്ങൾക്ക് അധികം സംസാരിക്കാൻ അവസരം ഉണ്ടാകില്ല.അല്ലെങ്കിൽ അതിനുള്ള സാധ്യത ഇവിടെ എങ്കിലും cancel ചെയ്യപ്പെടും.അതു പോലെ ഒരു സംഭവം ആണ് 'തടം' എന്ന ചിത്രം!!

  സമാനമായ പല കേസുകളും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും Execution നൽകിയ മേധാവിത്തം തടം എന്ന ചിത്രത്തെ പ്രിയപ്പെട്ട ക്രൈം ത്രില്ലർ ആയി മാറ്റുന്നു.ഒന്നു ആലോചിച്ചു നോക്കിക്കേ.ഒരു കൊലപാതകത്തിൽ ഏറ്റവും നിർണായകമായ രണ്ടോ മൂന്നോ തെളിവുകൾ ഉണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ട രണ്ടെണ്ണം invalid ആയി മാറുന്നു.അതും അപൂർവമായ കാരണം കൊണ്ടും.സിനിമയുടെ flavor ഇവിടെ ആണ്.സാധാരണയായി തെളിയേണ്ട അത്ര തെളിവുകൾ ഉണ്ടെങ്കിലും അതു ഒക്കെ ഇങ്ങനെ ആകുന്നത് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

  ഒരു പക്ഷെ സിനിമയുടെ തുടക്കം മുതൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയിരിക്കും എന്നാണ് കരുതിയത്.അല്ലെങ്കിൽ വയലൻസ് ഉള്ള ഒരു 'വട്ടു കഥ'.എന്നാൽ അൽപ്പ നേരത്തിനു ശേഷം ആ നിലപാട് മാറ്റേണ്ടി വന്നൂ.സമാനമായ ചിത്രങ്ങൾ പലതും വന്നിട്ടുണ്ട്.പക്ഷെ ആ ഒരു element അത്രയും നേരം surprise ആയി വച്ചതു തന്നെ ഗംഭീരം ആയിരുന്നു.

  സിനിമയിലെ കഥാപാത്രങ്ങളെ ചേർത്തുള്ള കഥ പറയുന്നില്ല.ഒരു നല്ല സസ്പെൻസ് പ്രതീക്ഷിച്ചു തന്നെ കാണാത്തവർ സിനിമ കാണുക എന്നതാണ് 'അതിന്റെ ബ്യൂട്ടി'.നായകനായി വന്ന അരുൺ വിജയെ കുറിച്ചു പറയാം.നല്ല നടൻ,വാരി വലിച്ചു സിനിമ ചെയ്യാതെ നല്ല സിനിമകൾ വല്ലപ്പോഴും ചെയ്തു ചെറിയ വിജയങ്ങളും ആയി പോകുന്ന പതിവ് തെറ്റിച്ചില്ല എന്നു വേണം പറയാൻ.സിനിമയുടെ ഴോൻറെയോട് മികച്ച രീതിയിൽ തന്നെ നീതി പുലർത്തിയ ചിത്രം ഒരു 'മഗിഴ് തിരുമേനി' മാസ്റ്റര്പീസ് ആണ്.

  അതു വരെ പ്രേക്ഷകൻ ചിന്തിച്ച രീതിയിൽ നിന്നും ഒരു കേസിന് മറ്റൊരു perspective കൊണ്ടു വരുന്നതൊക്കെ നന്നായിരുന്നു.തുടക്കത്തിൽ സിനിമയുടെ കഥ എന്താണ് എന്ന് നോക്കി താൽപ്പര്യം പോകാറായപ്പോൾ ഉണ്ടായ transition മതി സിനിമ ,പ്രേക്ഷൻ എന്ന നിലയിൽ ഇഷ്ടമാകുവാൻ.കാണാത്തവർ ഉണ്ടെങ്കിൽ കാണുക.നഷ്ടമാകില്ല!!

എനിക്കാണെങ്കിൽ നല്ലതു പോലെ ഇഷ്ടം ആവുകയും ചെയ്തു!!

More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ഇട്ടിട്ടുണ്ട്..

​​1034.The Oxford Murders(English,2008)

 

​​​​1034.The Oxford Murders(English,2008)
          Mystery,Thriller,Crime.



      അവർ രണ്ടു പേരും അവിടെ എത്തുമ്പോൾ ആ വൃദ്ധ മരണപ്പെട്ടിരുന്നു.യാദൃച്ഛികമായി ആണ് അവർ അവിടെ എത്തിയതെന്ന് തോന്നുമെങ്കിലും അതിൽ ഒരാൾക്ക് ആ കൊലപാതകത്തെ കുറിച്ചു സൂചന ലഭിച്ചിരുന്നു എങ്കിലും അതിനെ തീരെ അവഗണിക്കുക ആയിരുന്നു എന്നും പറയുന്നു.'സെൽടം' എന്ന പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ തനിക്ക് ലഭിച്ച സൂചനകളിൽ നിന്നും ഇനിയും മരണങ്ങൾ സംഭവിക്കാൻ സാധ്യത ഉണ്ടെന്നു പറയുന്നു.അയാളുടെ വാക്കുകൾക്കു പ്രവചനാത്മകം ആയ ഒരു സ്വഭാവം ഉണ്ടായിരുന്നോ?

  "ഗില്ലെർമോ മാർട്ടിനെസ്" എന്ന ഗണിത ശാസ്ത്രജ്ഞന്റെ അതേ പേരിൽ ഉള്ള നോവലിനെ ആസ്പദം ആക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഗണിത ശാസ്ത്രവും അതിനെ ബന്ധിപ്പിക്കുന്ന കുറ്റാന്വേഷണവും ആണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നു.ഒരു കുറ്റാന്വേഷണ നോവൽ വായിക്കുന്നത് പോലെ ആണ് സിനിമയുടെ ഗതിയും.സെൽഡമിന്റെ ചിന്തകളിൽ ആകൃഷ്ടൻ ആയി അമേരിക്കയിൽ നിന്നും വിദേശ വിദ്യാർത്ഥി ആയി ഓക്സ്ഫോർഡിൽ എത്തിയ മാർട്ടിനും സെൽഡമിന്റെ ഒപ്പം കൂടുന്നു.കാരണം,ആദ്യ മൃതദേഹം അവർ ഒരുമിച്ചാണ് കണ്ടത്.

   പോലീസുമായി ചേർന്നു ഇരുവരും തങ്ങളുടെ ഗണിത ശാസ്ത്രത്തിൽ ഉള്ള വൈദഗ്ധ്യം അന്വേഷണത്തിൽ ഉപയോഗിക്കുമ്പോൾ വീണ്ടും മരണങ്ങൾ ഉണ്ടാകുന്നു.ഒപ്പം കടങ്കഥ പോലെ അവർക്ക് ലഭിക്കുന്ന കുറിപ്പുകളും.പല തരത്തിൽ ഉത്തരം എഴുതാൻ കഴിയുന്ന സൂചനകൾ.അതു മാത്രം മതിയായിരുന്നു കേസ് സങ്കീർണം ആക്കുവാനും.ആർക്കോ ഒരാൾക്ക് തന്റെ ഈഗോയോ അല്ലെങ്കിൽ മറ്റെന്തോ വികാരമോ അവരെ അറിയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എന്ന് ഉള്ള അനുമാനത്തിൽ ആണ് കേസന്വേഷണം മുന്നോട്ട് പോകുന്നത്.

  എന്നാൽ കണ്മുന്നിൽ ഉള്ളതെല്ലാം സത്യമാണോ?ഒരു ട്വിസ്റ്റിൽ നിന്നും മറ്റൊന്നിലേക്കും.അങ്ങനങ്ങനെ.ഒരു കുറ്റാന്വേഷണ ചിത്രത്തിന്റെ സാധ്യതകൾ കഥയിൽ നിന്നു തന്നെ നല്ലതു പോലെ ഉപയോഗിച്ചിരിക്കുന്നു.ഇത്തരം ഘടകങ്ങൾ ആണ് ചിത്രത്തെ മിസ്റ്ററി/സസ്പെൻസ് ത്രില്ലർ എന്ന ഴോൻറെയോട് നീതി പുലർത്താൻ സഹായിക്കുന്നത്.കാണാതെ മാറ്റി വയ്‌ക്കേണ്ട ചിത്രം ആണെന്ന് തോന്നുന്നില്ല.പ്രത്യേകിച്ചും കുറ്റാന്വേഷണ കഥകളോട് താൽപ്പര്യം ഉള്ളവർ.ഒരു ക്ലാസിക് ഒന്നും അല്ലെങ്കിലും ഗണിത ശാസ്ത്രത്തിന്റെ സങ്കീര്ണതകളിൽ നിന്നും.ആർക്കും മനസ്സിലാകുന്ന അത്ര എളുപ്പത്തിൽ ഉള്ള കഥയുടെ ഗതി നന്നായി തന്നെ തോന്നി.പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധത്തിൽ നിന്നുള്ള ശകലങ്ങൾ പലപ്പോഴും പ്രതിപാദിക്കുന്നത് ഒക്കെ കഥയ്ക്ക് പലതരത്തിൽ ഉള്ള വഴിതിരുവുകൾ ഉണ്ടാക്കും പ്രേക്ഷകന്റെ മനസ്സിൽ.

കാണുക!!!

More movie suggestions @movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്

1033.Goldstone(English,2016)

 

​​1033.Goldstone(English,2016)
          Mystery,Thriller




      ഏഷ്യയിൽ നിന്നുള്ള ഒരു പെണ്ക്കുട്ടിയുടെ തിരോധാനം അന്വേഷിക്കാൻ ആണ് ഇത്തവണ ജെയ്‌ എത്തുന്നത്.ഓർമയില്ലേ Mystery Road ലെ അതേ ജെയ്‌ തന്നെ.മൂന്നു വർഷങ്ങൾ കഴിഞ്ഞു തന്റെ സ്വന്തം ടൗണിലെ വംശീയപരമായ വ്യത്യാസങ്ങൾ നൽകിയ ക്രൂരതയുടെ മുഖമൂടി അഴിച്ചു വീഴ്ത്തിയിട്ടു.ഇത്തവണ ജെയ്‌ മറ്റൊരാൾ ആണ്.അയാളുടെ ഭാര്യയും മകളും എല്ലാം നഷ്ടമായി മദ്യപാനത്തിൽ മുഴക്കിയ ഒരാൾ.ഒരു കുറ്റാന്വേഷകൻ എന്ന നിലയിൽ തീരെ പ്രതീക്ഷ ഇല്ലാത്ത അവസ്ഥ.

     എന്നാൽ ജെയ്‌ എത്തി ചേർന്ന സ്ഥലം അയാളുടെ കൈപ്പിടിയിൽ നിൽക്കുന്നതിനും അപ്പുറം ആയിരുന്നു.സമൂഹത്തിൽ ആഴ്ന്നിറങ്ങിയ അഴിമതിയും കാശിനു വേണ്ടി പ്രവർത്തിക്കുന്ന അധികാര വർഗ്ഗവും,എല്ലാത്തിനും ഉപരി പണം കൊടുത്താൽ കിട്ടാവുന്ന എല്ലാം അയാളുടെ എതിരിൽ ആയിരുന്നു.ജോഷ് എന്ന ഏക പോലീസ് ഓഫീസർ ആയിരുന്നു അവിടെ ഉണ്ടായിരുന്നു.

  എന്നാൽ ഇതിനും ഉപരി Aboriginal വിഭാഗങ്ങളുടെ കയ്യിൽ നിന്നും അവരുടെ മണ്ണ് സ്വന്തമാക്കാൻ ശ്രമിക്കുന്ന മാഫിയ,അവരുടെ കണ്ണിൽ പൊടിയിട്ടു അവരെ തന്നെ നശിപ്പിക്കാൻ കൂട്ടു നിൽക്കുന്നവർ.സ്ത്രീകളുടെ ശരീരത്തിന് വില ഇടുന്നവർ.അന്തരീക്ഷം ആകെ പ്രക്ഷുബ്ധം ആണ്.തന്റെ ഒറ്റയാൾ പോരാട്ടത്തിന് തീരെ പ്രസക്തി പൊലിമ ഇല്ലാത്ത സ്ഥലം എന്നു ജയ് മനസ്സിലാക്കിയിട്ടുണ്ടാകാം.മണ്ണിന്റെ മക്കളായി ജീവിക്കാൻ ആഗ്രഹം ഉള്ള ജിമ്മിയെ പോലുള്ള വൃദ്ധൻ ഒക്കെ പരാജയപ്പെടുന്നത് അവരുടെ എല്ലാം കണ്മുന്നിൽ കാണുന്നതാണ്.മുഖമൂടി അണിഞ്ഞ മൗറീനെ പോലെ ഉള്ള രാഷ്ട്രീയ നേതൃത്വം വേറെ.

   ആദ്യ ഭാഗത്തിന്റെ അതേ ഫോർമാറ്റിൽ തന്നെയാണ് രണ്ടാം ഭാഗവും.എന്നാൽ ഈ ഭാഗവും പ്രേക്ഷകർ കാണണം.സാമൂഹിക പ്രസക്തി ഉള്ള പ്രമേയം ആണ്.പ്രത്യേകിച്ചും Aboriginal വിഭാഗങ്ങളെ രണ്ടാം തരം പൗരന്മാരാക്കി വിദേശികൾ അവരുടെ നാട് സ്വന്തം ആക്കിയ കഥകളുടെ നേർ ചരിത്രം ആണ് ഈ രണ്ടു സിനിമകളും.ഒരു റിസർവിന്റെ അടുത്തു താമസിച്ചപ്പോൾ കിട്ടിയ ചില അറിവുകൾ ഉണ്ട്.ചില കാര്യങ്ങൾ എങ്ങനെ എല്ലാം പ്രവർത്തിക്കുന്നു എന്നു.മണ്ണ് കുഴിച്ചാൽ സ്വർണ്ണം കിട്ടും.ഞങ്ങൾക്ക് വേണ്ട നിങ്ങൾ എടുത്തോളൂ എന്നു പറഞ്ഞു ഒരു ജന വിഭാഗത്തെ മുഴുവൻ അവരുടേതായ ഭാഗങ്ങളിലേക്ക് ഒതുക്കിയ ഒരു ചരിത്രം കണ്മുന്നിൽ ഉണ്ട് ഇവിടെ.അതുമായി ധാരാളം സാദൃശ്യം തോന്നി ഈ ഓസ്‌ട്രേലിയൻ ക്രൈം/ത്രില്ലർ ചിത്രത്തിനു.

1032.Happy Death Day 2U(English,2019)

 

​​1032.Happy Death Day 2U(English,2019)
          Slasher,Sci-Fi




  ഇത്തവണ റയാൻ ആണ് തന്റെ വണ്ടിയിൽ ഇരുന്നു കൊണ്ടു ആ സ്വപ്നം കാണുന്നതും അതു പോലെ പിന്നീട് തന്റെ മരണവും കാണുന്നത്.അതേ,വീണ്ടും മരണം മുഖമൂടി അണിഞ്ഞു അവരുടെ ഒപ്പം ഉണ്ട്.ഓർമയില്ലേ 'Happy Death Day'?അതിലെ ട്രീ എന്ന കോളേജ് വിദ്യാർത്ഥിനി തന്റെ പിറന്നാൾ ദിവസം ഒരു ലൂപ്പിൽ അകപ്പെട്ടത് പോലെ കൊല്ലപ്പെടുന്നത്?ഓർമ ഇല്ലെങ്കിലോ ആദ്യ ഭാഗം കണ്ടില്ലെങ്കിലോ കാണണം ആദ്യം അതു.കാരണം ഈ ഒരു ഭാഗം കഴിഞ്ഞാൽ ആദ്യ സിനിമയുടെ തന്നെ sequel ആണ് ഈ ചിത്രം.

  ഇവിടെ വിഷയം ആ ടൈം ലൂപ്പ് തന്നെ ആണ്.ട്രീ രക്ഷപ്പെട്ടു എന്നു കരുതിയ ടൈം ലൂപ്പ്.എന്നാൽ ആദ്യ ഭാഗത്തിൽ അവൾ തന്റെ കൊലയാളിയെ കണ്ടത്താൻ ശ്രമിക്കുന്ന അവസ്ഥ അല്ല ഇവിടെ.അതു കൊണ്ടു കഥാപാത്രങ്ങൾക്കും അവരുടെ സ്വഭാവ രീതികളിൽ മാറ്റം ഉണ്ട്.എന്തിനു,ട്രീയുടെ ജീവിതം പോലും മറ്റൊന്നാണ്.ഇവിടെയും ഒരു കൊലയാളി ഉണ്ട്.എന്നാൽ അതു മറ്റൊരു സമാന്തരമായ യൂണിവേഴ്‌സ് ആണ്.അതു ഉണ്ടാകാൻ ഉള്ള കാരണം ഉണ്ട്.അതിൽ നിന്നും രക്ഷപ്പെടാനും അതു തന്നെ ഉപയോഗിക്കണം.

   വളരെ സങ്കീർണമായ അവസ്ഥ ആണിത്.കാരണം,trial and error ലൂടെ മാത്രം ആണ് ഇതിലെ കാര്യങ്ങൾ കണ്ടെത്താൻ കഴിയുക
അതും വളരെയധികം തവണ ചെയ്യേണ്ടതായി വരും.ഇവിടെയും ഓപ്‌ഷൻ ഉണ്ട്.ആരൊക്കെ നിൽക്കണം,ആരൊക്കെ പോകണം എന്നൊക്കെ.ഒപ്പം ആ കൊലയാളിയെയും കണ്ടെത്തണം.

'Happy Death Day' രസകരം ആയിരുന്നു.പ്രത്യേകിച്ചും കോളേജ് വിദ്യാർഥികൾ ആയ കഥാപാത്രങ്ങളുടെ ജീവിതവും അവരുടെ ആ സമയത്തെ പ്രശ്നങ്ങളും അവരെ കൊണ്ടെത്തിക്കുന്നത് ഒക്കെ.എന്നാൽ ഇത്തവണ കുറച്ചും കൂടി സീരിയസ് ആണ് സംഭവങ്ങൾ."ഇങ്ങനെ ആയതു കൊണ്ട് അങ്ങനെ സംഭവിക്കുന്നു" എന്ന് സരളമായി പറഞ്ഞു പോകുന്ന ആദ്യ ഭാഗത്തിൽ നിന്നും വ്യത്യസ്തമായി അതിനുള്ള കാരണങ്ങൾ ശാസ്ത്രീയമായ രീതിയിലൂടെ അവലോകനം ചെയ്യാൻ ആണ് ശ്രമിക്കുന്നത്(ഒന്നുമില്ല.ടൈം ട്രാവൽ!!)

   ഓരോ സമാന്തര ലോകത്തും ഓരോ ജീവിതം അനുഭവിക്കുന്നവർ.അതിൽ ഒരു കഥാപാത്രത്തിന് മാത്രം എല്ലാം അറിയാം.അതാണ് ട്രീ.അവൾ ഇത്തവണ ക്ഷീണിതയും ആണ്.എന്താണ് സംഭവിക്കാൻ പോകുന്നത്?"Happy Death Day2U" കാണുക.നിരാശരാകേണ്ടി വരില്ല .

More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്

1317. Another Round/Druk (Danish, 2020)

 1317. Another Round/Druk (Danish, 2020)

          Drama, Comedy.



   മാർട്ടിനും കൂട്ടർക്കും ഒരു വലിയ 'ചിയേർസ്'.


   The Hunt എന്ന ക്ളാസിക്കിന്‌ ശേഷം Mads Mikkelsen- Thomas Vinterberg എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് Druk. സിനിമ പേരിൽ തന്നെ ഉണ്ട് അതിന്റെ പ്രമേയവും.4 സുഹൃത്തുക്കൾ , അവരുടെ ജീവിതത്തിലെ പകുതി ഭാഗവും പിന്നിട്ടിരിക്കുന്നു.ചെറുപ്പത്തിൽ നല്ല രീതിയിൽ ജീവിതം ആസ്വദിച്ചിരുന്നു അവർ ജീവിതത്തിൽ വന്ന മാറ്റങ്ങൾ കാരണം ജീവിക്കാൻ മറന്നു പോയിരിക്കുന്നു എന്നു പറയാം.കുടുംബവവും കുട്ടികളും മറ്റു ബാധ്യതകളും ഒക്കെ ആയി ഒരു വിരസത.


  അങ്ങനെ ഇരിക്കെ ഒരു പിറന്നാൾ ആഘോഷ സമയത്തു ആ നാലു കൂട്ടുകാരും ഒരു കാര്യം തീരുമാനിച്ചു. ദിവസവും ഒരു പ്രത്യേക അളവിൽ, പ്രത്യേക സമയത്തിൽ മദ്യപിക്കുക.മനുഷ്യ ശരീരത്തിന് ഒരു പ്രത്യേക അളവിൽ ഉള്ള മദ്യം ഉൾക്കൊള്ളാൻ കഴിവുണ്ട് എന്ന തിയറിയിൽ നിന്നും ആണ് അവർ ഈ തീരുമാനം എടുക്കുന്നത്.


നോർവീജിയൻ സൈക്കോളജിസ്റ്റ് ആയ ഫിൻ സ്‌കാർദർഡ് വിഭാവനം ചെയ്ത Contentious Theory (യഥാർത്ഥത്തിൽ അതു തിയറി ആയി ഇല്ല.അദ്ദേഹം അങ്ങനെ പറഞ്ഞു എന്നേ ഉള്ളൂ.എന്നാൽ സിനിമയിൽ ഒരു തിയറി ആയാണ് കണക്കാക്കുന്നത്.)മുതൽ ജീവിതത്തിൽ അതു പ്രവർത്തികമാക്കിയ  ചർച്ചിൽ തുടങ്ങി ഹെമിംഗ് വേ എന്നിവരൊക്കെ ആയിരുന്നു ഈ തീരുമാനത്തിനു പിന്നിൽ ഉള്ള പ്രചോദനം.ലോകം മാറ്റി മറിച്ച വലിയ മദ്യപാനികളുടെ സ്വഭാവ രീതികളും ഈ നാലു പേരുടെ നിറം അൽപ്പം കുറഞ്ഞു നിൽക്കുന്ന ജീവിതവുമായി എങ്ങനെ ബന്ധിപ്പിക്കുന്നു എന്നു സിനിമയിൽ കാണാം. അവരുടെ എല്ലാം ജീവിതത്തിൽ ഈ തീരുമാനം പല മാറ്റങ്ങളും കൊണ്ടു വരുന്നു.ഘട്ടം ഘട്ടമായി അവർ തങ്ങളുടെ പരീക്ഷണം തുടരുന്നു.ബാക്കി കണ്ടു അറിയുക.


  മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ചിത്രമല്ല Druk.പകരം അതു അവസാനം മുന്നോട്ടു വയ്ക്കുന്ന ഒരു ആശയം ഉണ്ട്.പ്രത്യേകിച്ചും ക്ളൈമാക്സിൽ Beautiful Life എന്ന പാട്ടിന് Mads Mikkelssen ചുവടുകൾ വയ്ക്കുന്നത് കാണുമ്പോൾ ജീവിതത്തെ എങ്ങനെ ഒക്കെ നോക്കി കാണാം എന്നു മനസ്സിലാകും.നല്ല ഒരു concept ആണ്. അതൊക്കെ എത്ര രസകരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് കണ്ടു തന്നെ അനുഭവിക്കണം. 


  മികച്ച ഒരു സിനിമ അനുഭവം ആണ് Druk.കണ്ടു കഴിയുമ്പോൾ മികച്ച സംതൃപ്തി ആണ് പ്രേക്ഷകന് ലഭിക്കുക.സംവിധായകൻ ആയ Thomas Vinterberg ന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ഉണ്ടായ സമയത്തിന് ശേഷം ആണ് ചിത്രം പൂർത്തീകരിച്ചത്.അതു കൊണ്ടു തന്നെയാകാം അദ്ദേഹം അതിൽ നിന്നും മനസ്സിന്റെ ശ്രദ്ധ തിരിക്കാൻ തന്റെ കഴിവിന്റെ പരമാവധി ഈ സിനിമയ്ക്കായി ഉപയോഗിച്ചിട്ടുണ്ട് എന്നു തോന്നുന്നത്.


Never Miss It!!


Opinion:Must Watch 


കൂടുതൽ സിനിമകളെ കുറിച്ചു വായിക്കാൻ www.movieholicviews.blogspot.ca .ടെലിഗ്രാം ചാനൽ ലിങ്ക് @mhviews ൽ ലഭ്യമാണ്.

1321. Run Hide Fight (English, 2020)

 

1321. Run Hide Fight (English, 2020)

           Action, Thriller



  അതൊരു ക്രിസ്മസ് രാത്രി ഒന്നും അല്ലായിരുന്നു.പക്ഷെ സിനിമ കണ്ടപ്പോൾ ഓർമ വന്നത്  ജോണിനെ ആണ്.John McClane നെ.അതേ നമ്മുടെ Die Hard ലെ ജോണിനെ.പറഞ്ഞു വരുന്നത് Run Hide Fight എന്ന സിനിമയെ കുറിച്ചാണ്.ഇവിടെ ജോണ് ഇല്ല.പകരം സോയി എന്ന ഒരു പെണ്ക്കുട്ടി ആണ്.നിരൂപകർ നിർദാക്ഷിണ്യം എഴുതി തള്ളിയ ഒരു ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത കഥയാണ് ഇതു വരെ ഈ ചിത്രത്തിന് പറയാൻ ഉള്ളത്.കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത് 2 സ്റ്റാഫ് ഈ സിനിമയെ കുറിച്ചു പറയുന്നത് കേട്ടിരുന്നു.അതു കൊണ്ടാണ് കാണാൻ തീരുമാനിച്ചത്. RT റേറ്റിങ് ഒക്കെ കണ്ടു കാണാതെ ഇരുന്ന സിനിമ. RT റേറ്റിങ് വരെ 13% ത്തിൽ നിന്നും 30% ആയിട്ടുമുണ്ട് ഇപ്പോൾ.


    പ്രത്യേകിച്ചു കഥയിൽ ഒന്നുമില്ല.'അമ്മ മരിച്ച, അവരുടെ അദൃശ്യ സാന്നിധ്യം ഇടയ്ക്ക് ഫീൽ ചെയ്യുന്ന സോയി എന്ന സീനിയർ സ്ക്കൂൾ വിദ്യാർത്ഥിനി.പ്രോമിന്റെ തിയതി ആകാറായി.സ്ക്കൂളിൽ അതിന്റെ ഒരുക്കങ്ങൾ ഒക്കെ നടക്കുന്നു.ആ സമയത്താണ് അവിടത്തെ കഫേറ്റിരിയയിൽ ആ സംഭവം അരങ്ങേറുന്നത്.


  ജീവിതത്തോട് തന്നെ വെറുപ്പുള്ള ഒരു കൂട്ടം വിദ്യാർഥികൾ അവിടെ ഒരു ഷൂട്ടൗട്ട് നടത്തുകയാണ്.നിർദാക്ഷിണ്യം അവരുടെ മോശം ജീവവിതത്തിലെ കാരണങ്ങൾ നിരത്തി ഒരു വിധത്തിലും അതിൽ ഒരു പങ്കും ഇല്ലാത്ത സഹപാഠികളെ അവർ കൊല്ലുകയാണ്.ചിലരോട് കണക്കുകൾ പറഞ്ഞും, അല്ലാതെയും. സോയി ആ സമയം അവിടെ ഇല്ലായിരുന്നു.പിന്നീട് അവൾക്കു രക്ഷപ്പെടാൻ അവസരം ലഭിച്ചപ്പോഴും അവൾ അത് ചെയ്തില്ല.പകരം?


  സോയി അവളുടെ നീക്കങ്ങൾ നടത്തുന്നത് ഓരോ സ്റ്റേജ് ആയാണ്. അതാണ് സിനിമയുടെ പേരും Run Hide Fight. John McClane ചെയ്ത ഐതിഹാസികമായ രക്ഷകൻ റോൾ ഈ പ്രാവശ്യം ഒരു പെണ്ക്കുട്ടി ആണ് ചെയ്യുന്നത് എന്നു മാത്രം. ശരിക്കും സാധാരണ പ്രേക്ഷകരെ കയ്യിലെടുക്കാൻ ഉള്ളതെല്ലാം സിനിമയിൽ ഉണ്ട്.ഒരു സാധാരണ ആക്ഷൻ ചിത്രം എന്ന നിലയിൽ ആണെങ്കിൽ പോലും ആദ്യ സീനിൽ കാണിക്കുന്ന സോയിയുടെ മാനസികാവസ്ഥ കണ്ടാൽ മനസിലാകും അവൾ എന്തു മാത്രം റ്റഫ്‌ ആണെന്ന്.അതു തന്നെയാണ് സിനിമയിൽ ഉടനീളവും.


  തരക്കേടില്ലാത്ത ഒരു ആക്ഷൻ സിനിമ ആയാണ് തോന്നിയത്. കാണാൻ താൽപ്പര്യം ഉള്ളവർക്കു ശ്രമിച്ചു നോക്കാവുന്ന ഒന്നാണ്.ധാരാളം സിനിമകളിൽ കണ്ടു പഴകിയ കഥ ആണെങ്കിലും എന്തോ ഒരു ഫ്രഷ്നസ് സിനിമയിൽ തോന്നി.അതായിരിക്കാം പലർക്കും ഇഷ്ടം ആയതും.


കൂടുതൽ സിനിമ സജഷൻസ് , ഡൗണ്ലോഡ് ലിങ്ക് ലഭിക്കുവാൻ www.movieholicviews.blogspot.ca യിലേക്ക് പോവുക.


Download Link: t.me/mhviews

1437. In The Tall Grass (English, 2019)

 1437. In The Tall Grass (English, 2019)

         Mystery: Streaming on Netflix



നീളമേറിയ പുല്ലുകൾ നിറഞ്ഞ റോഡിൻ്റെ വശത്തായുള്ള  സ്ഥലത്ത് നിന്നും സഹായത്തിനു ഉള്ള വിളികൾ കേൾക്കാം. എന്നാൽ അങ്ങോട്ടേക്ക് സഹായത്തിനായി പോയാലോ?നമ്മളെ കാത്തിരിക്കുന്നത് ഒരു വലിയ കോട്ടയാണ്.സമയത്തിനും, മനുഷ്യൻ്റെ സ്വഭാവത്തിനും എല്ലാം വ്യത്യാസം ഉണ്ടാക്കുന്ന ഒരു maze ആണ് അവിടെ. എന്തായിരിക്കും അവിടെ സംഭവിക്കുക? തീർത്തും ഭയാനകമായ, ഒരു പക്ഷെ അത്തരം ഒരു സ്ഥലത്ത് അകപ്പെട്ടാൽ നമ്മൾ എന്താകും ചെയ്യുക എന്ന് ഒന്ന് ചിന്തിച്ചാൽ അതി ഭീകരം ആയി തോന്നും In the Tall Grassൽ അവതരിപ്പിക്കപ്പെടുന്ന സ്ഥലം.


  സ്റ്റീഫൻ കിങ്ങും അദ്ദേഹത്തിൻ്റെ മകൻ ജോ ഹില്ലും ചേർന്ന് എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം നീളമേറിയ പുല്ലുകൾ  നിറഞ്ഞ സ്ഥലങ്ങൾ സാധാരണയായി ഗോത്ര വിഭാഗങ്ങളുടെ വാസ സ്ഥലമയും അവരുടെ ആചാരങ്ങൾ നടന്നു കൊണ്ടിരുന്ന സ്ഥലങ്ങൾ ആയി കണക്കാക്കപ്പെടുന്നു. ഇവിടെ കാനഡയിൽ ഇത്തരത്തിൽ ഉള്ള ധാരാളം സ്ഥലങ്ങൾ കണ്ടിട്ടുണ്ട്.ആദിമ മനുഷ്യർ വേട്ടയ്ക്കായും, അവരുടെ ഭക്ഷണം സൂക്ഷിക്കാനുള്ള സ്ഥലമായി എല്ലാം ഇത്തരം സ്ഥലങ്ങൾ ഉപയോഗിച്ചിരുന്നു.


  Love, Death and Robots എന്ന Netflix സീരീസിലെ 'The Tall Grass' എന്ന episode കണ്ടിട്ടുണ്ടെങ്കിൽ ഇത്തരത്തിൽ ഉള്ള നീളൻ പുല്ലുകൾ നിറഞ്ഞ സ്ഥലത്തിൻ്റെ ഭീകരത മനസ്സിലാക്കാവുന്നതാണ്.ഇപ്പോഴും മനസ്സിൽ ഉണ്ട് ആ episode. 


  ആദ്യം പറഞ്ഞത് പോലെ തങ്ങളുടെ യാത്രയുടെ ഇടയിൽ സഹായത്തിനായി വിളിക്കുന്ന ബാലൻ്റെ ശബ്ദം കേട്ടാണ് പലരും അങ്ങോട്ടേക്ക് പോകുന്നത്.എന്താണ് അവരെ കാത്തിരുന്നത് എന്ന് അറിയാൻ സിനിമ കാണുക.


  ഹൊറർ - ടൈം ലൂപ് എന്ന combination നന്നായി അവതരിപ്പിച്ച ഒരു സിനിമ ആണ് In the Tall Grass.പ്രമേയം നന്നായി ഇഷ്ടപ്പെട്ടു. സിനിമയുടെ കഥ അതി സങ്കീർണമായി പലർക്കും തോന്നിയതായി  വായിച്ചിരുന്നു.അങ്ങനെ തോന്നാത്തത് കൊണ്ട് തന്നെ ചിത്രം ഇഷ്ടവുമായി.


@mhviews rating: 3/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

1436. Bro Daddy (Malayalam, 2021)

 1436. Bro Daddy (Malayalam, 2021)

          Streaming on Hotstar



 സിനിമയുടെ ട്രെയ്‌ലർ ഒക്കെ കണ്ടപ്പോൾ ഒരു ഇട്ടിമാണി വൈബ് ആയിരുന്നു ഉണ്ടായത്. അത് കൊണ്ട് തന്നെ ഒരു പ്രതീക്ഷയും ഇല്ലാതെ തന്നെ ആണ് കണ്ടു തുടങ്ങിയത്. അതിൻ്റെ ഇടയ്ക്ക് ആദ്യ പകുതി കൊള്ളാം എന്നും രണ്ടാം പകുതി ബോർ ആണെന്നും ഉള്ള അഭിപ്രായങ്ങൾ ഫേസ്ബുക്കിൽ കണ്ടപ്പോൾ ആദ്യം ഉണ്ടായ വൈബ് തന്നെ ആയിരുന്നു മനസ്സിൽ.അതായത് ഇട്ടി മാണിയുടെ തന്നെ.


  എന്നാൽ സിനിമ കണ്ട് തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷ മൊത്തം പോയി.Surprisingly, നല്ല ഒരു സിനിമ ആയിരുന്നു Bro Daddy. സത്യം പറഞ്ഞാൽ ഫാമിലി ആയി സിനിമ കണ്ട എന്നെ സംബന്ധിച്ച് തീരെ ബോർ അടിക്കാതെ, ഒറ്റയിരുപ്പിൽ കണ്ടു തീർത്ത സിനിമ ആയി മാറി.


  സാധാരണ ഒരു കഥ.നല്ല രസകരമായ കുടുംബങ്ങൾ, ആളുകൾ, സൗഹൃദങ്ങൾ എന്നീ കാര്യങ്ങളിലൂടെ പോകുന്ന കഥ. ചുരുക്കത്തിൽ അങ്ങനെ വലിയ സംഭവങ്ങൾ ഒന്നും ഇല്ലാത്ത കഥ.അപ്പോഴാണ് ആ കഥയിലേക്ക് ആ കുടുംബങ്ങളെ ഒക്കെ അൽപ്പം ഷോക്ക് അടുപ്പിക്കുന്ന ഒരു സംഭവം ഉണ്ടാകുന്നത്.അതോടെ സിനിമ കുറച്ചു ക്യാറ്റ് - മൗസ് - കൺഫ്യൂഷൻ ഒക്കെ ആയി അങ്ങ് പോവുകയാണ്.നല്ല ഒരു ഒഴുക്കുണ്ടായിരുന്നു സിനിമയ്ക്കും കഥാപാത്രങ്ങൾക്കും.


  ലാലേട്ടൻ്റെ പഴയ ഫുൾ ഫ്ലോ ആയില്ലെങ്കിലും നല്ല രീതിയിൽ entertain ചെയ്യിപ്പിച്ചു. തമാശ രംഗങ്ങളിൽ പൃഥ്വി രാജ് അത്രയ്ക്കങ്ങു പോരായിരുന്നു ഇന്ന് തോന്നി.എന്നാലും മൊത്തത്തിൽ നന്നായി.എടുത്ത് പറയേണ്ടത് ലാലു അലക്സ് ചെയ്ത കുര്യൻ എന്ന കഥാപാത്രമായിരുന്നു. സിനിമയിലെ മുഖ്യ കഥാപാത്രമായി തോന്നിയത് കുര്യൻ ആയിരുന്നു.


  കീറി മുറിക്കാൻ ആയി ഒന്നുമില്ല. തിയറ്ററിൽ ആണെങ്കിലും കുടുംബ പ്രേക്ഷകർ കയറി ഹിറ്റ് ആകുമായിരുന്നു പടം ആയി തോന്നി Bro Daddy.പൃഥ്വിരാജ് സംവിധായകൻ എന്ന നിലയിലും നന്നായി തന്നെ തോന്നി.എന്തായാലും ഫാമിലി ആയി ഇരുന്നു കണ്ടത് കൊണ്ട് തന്നെയാണ് എന്ന് തോന്നുന്നു.അവരുടെ ഒക്കെ ചിരിയുടെ കൂടെ നമ്മളും ആ ഒരു വൈബിൽ പോയി.പക്ഷേ അത് ഇട്ടിമാണിയുടെ വൈബ് അല്ലായിരുന്നു. Bro Daddy യുടെ നല്ല വൈബിലൂടെ.


@mhviews rating: 3.5/4

1435. Buried (English, 2010)

 1435. Buried (English, 2010)

          Mystery, Horror



പല തവണയായി 6-7 പ്രാവശ്യം കണ്ടു തുടങ്ങി നിർത്തിയ സിനിമ ആണ് Buried enne സംബന്ധിച്ച്.അതിനു മുഖ്യ കാരണം ആദ്യ സീൻ മുതൽ ഒരു പെട്ടിയിൽ അടയ്ക്കപ്പെട്ട കഥാപാത്രം തന്നെയാണ്.സിനിമ കാണുമ്പോൾ അത് പോലെ തന്നെ ഒരു വീർപ്പു മുട്ടൽ ആണ് ഉണ്ടാകാറുള്ളത്.


  Taphophobia. ഈ ഒരു ഫോബിയ ഇല്ലത്തവർ ആരും ഉണ്ടാകും എന്ന് തോന്നുന്നില്ല.ജീവനോടെ ശവപ്പെട്ടിയിൽ അടയ്ക്കപ്പെടും എന്നുള്ള ഭയം ആണ് ഈ ഫോബിയ.പല ഫോബിയകളും മനുഷ്യർക്ക് വ്യത്യസ്തം ആണെങ്കിലും ഇത്തരം ഒരു ചിന്ത ഭൂരിഭാഗം ആളുകളെയും ഭയപ്പെടുത്തും എന്ന് വിചാരിക്കുന്നു.


 റയാൻ്റെ പോൾ എന്ന കഥാപാത്രം യുദ്ധഭൂമിയിൽ ഒരു ട്രക്ക് ഡ്രൈവർ ആണ്. അയാൽ ഏതോ ഒരു അവസ്ഥയിൽ കണ്ണ് തുറക്കുമ്പോൾ ഒരു പെട്ടിയിലാണ്.എന്ത് ചെയ്യണം എന്നറിയാതെ സ്വന്തം ജീവൻ രക്ഷിക്കാൻ പോൾ നോക്കുമ്പോൾ ഞാനും പലപ്പോഴും അത്തരം ഒരു അവസ്ഥയിലൂടെ പോകുന്നത് പോലെ തോന്നുമായിരുന്നു. അതാണ് പലപ്പോഴും സിനിമ കണ്ട് തീർക്കാൻ ബുദ്ധിമുട്ടിയിരുന്നത്. പോ തൻ്റെ ജീവൻ രക്ഷിക്കുമോ ഇല്ലയോ എന്നതാണ് സിനിമയുടെ കഥ.


  Buried കാണാത്തവർ കുറവായിരിക്കും എന്ന് കരുതുന്നു. ഈ സിനിമ കണ്ടുകൊണ്ടിരുന്നവർക്ക് ആർക്കെങ്കിലും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടോ?എന്നേ സംബന്ധിച്ച് ഈ ഒരു ശ്വാസം മുട്ടൽ കഴിഞ്ഞതിനു ശേഷം നല്ല ഒരു edge-of -the- seat ത്രില്ലർ ആയി ആണ് അനുഭവപ്പെട്ടത്.


  @mhviews rating :4/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

1434. Bhoothakkaalam (മലയാളം, 2022).

 1434. Bhoothakkaalam (മലയാളം, 2022).

          Mystery,Horror: Streaming on Sony Liv

          


 ഭയങ്കരമായി പേടിപ്പിക്കാൻ വേണ്ടി കൊലപാതകങ്ങൾ, രക്ത ചൊരിച്ചിൽ, വെള്ള വസ്ത്രം ഉടുത്ത പ്രേതം പോലുള്ള ക്ലീഷേകൾ ഉപയോഗിക്കാതെ മലയാളത്തിൽ അവതരിപ്പിച്ച നല്ലൊരു ഹൊറർ ചിത്രമാണ് ഭൂതകാലം. ഹൊറർ എന്ന് പറഞ്ഞാല് സിനിമ കണ്ട് ഹാർട്ട് അറ്റാക്ക് വരുന്ന രീതിയിൽ ഒന്നും എല്ലാ അവതരണം.ജമ്പ് സ്കേർ പോലുള്ള ചെറിയ ഗിമ്മിക്കുകൾ ഉപയോഗിച്ചിട്ടും ഉണ്ട്.

 

  എന്നാൽ പോലും സിനിമയിൽ ഉടന്നീളം ഒരു ഹൊറർ സിനിമയ്ക്ക് വേണ്ടിയുള്ള വൈബ് നിലനിർത്തിയത് നല്ലൊരു കാര്യമാണ്.കഥാപാത്രങ്ങളുടെ മാനസികാവസ്ഥ, അമ്മയും മകനും തമ്മിൽ ഉള്ള സംഭാഷണങ്ങൾ, ഷേയ്നിൻ്റെ പ്രണയം, ഇതിൽ ഒന്നും പ്രതീക്ഷിക്കാവുന്ന ഒന്നും ആർക്കും കിട്ടുന്നില്ല.അത് പ്രേക്ഷകനും കഥാപാത്രങ്ങളും ഒരേ  പോലെ ആണ് കഥയിൽ.പോസിറ്റീവ് ആയി ഒന്നുമില്ല. ഭയങ്കര നെഗറ്റീവ് ആയുള്ള കഥാപാത്രങ്ങൾ ആയാണ് പലരെയും തോന്നിയത്.


   ഈ ഒരു മാനസിക നിലയിലേക്ക് കഥാപാത്രങ്ങൾ എത്തിപ്പെടുന്നത് എന്ത് കൊണ്ടാണ് എന്നുള്ള ചോദ്യത്തിന് ആണ് സിനിമ ഉത്തരം നൽകുന്നത്. അത് എന്താണെന്ന് സിനിമ കണ്ട് തന്നെ മനസ്സിലാക്കണം.എന്നാൽ പോലും കഥാപാത്രങ്ങളുടെ മാനസികാവസ്ഥ നോക്കുമ്പോൾ ഹൊറർ എന്നതിൽ നിന്നും ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന സിനിമ ആയി കാണാൻ ആഗ്രഹിച്ചിരുന്നു അവസാനം വരെ.എന്നാൽ അങ്ങനെ ചിന്തിക്കേണ്ട എന്ന് പറഞ്ഞാണ് സിനിമ അവസാനിക്കുന്നത്.


  ഏറ്റവും ഇഷ്ടപ്പെട്ട രംഗമാണ് ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ ഉള്ള കഥാപാത്രങ്ങളുടെ ചില തിരിച്ചറിവുകൾ ഉണ്ടാകുന്ന സമയം.ആ സമയത്തെ രേവതിയുടെ ഷേയ്നിൻ്റെയും അഭിനയം കണ്ടില്ലേ ?ഒന്നാലോചിച്ചാൽ അങ്ങനെ ഒരു അവസ്ഥയിൽ നമ്മുടെ പ്രതികരണവും തീർച്ചയായും അത് പോലെ ആകും എന്ന് വിശ്വസിക്കുന്നു ആ സീൻ വന്നപ്പോൾ സ്വയം എങ്ങനെ പ്രതികരിക്കും എന്ന് ആലോചിച്ചപ്പോൾ അങ്ങനെ ആണ് തോന്നിയത്.


  അതിൽ ഷെയ്ൻ ചെയ്ത Fight- Flight- Freeze pattern ആയിരിക്കും സ്വാഭാവികം ആയും എൻ്റെയും നിങ്ങളുടെയും എല്ലാം പ്രതികരണം.ഭയങ്കര മിസ്റ്റ്റിയായുള്ള കഥയും, ഹൊറർ എന്ന നിലയിൽ forced ആയി പ്രേക്ഷകനെ ഭയപ്പെടുത്താൻ ഉള്ള അധികം ശ്രമങ്ങളും സിനിമയിൽ ഇല്ല.എന്നാൽ, കയ്യിൽ ഉള്ള കഥ കൊണ്ട് മലയാള സിനിമയിലെ മികച്ച ഹൊറർ സിനിമകളുടെ പട്ടികയിലേക്ക് നിസംശയം ഉൾപ്പെടുത്താൻ കഴിയും ഭൂതകാലം എന്ന ചിത്രം.


@mhviews rating: 4/4.


 കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

1433. The Drowning (English, 2021)

 1433. The Drowning (English, 2021)

          Mystery : Streaming on Sundance Now



    തൻ്റെ മകനെ നഷ്ടപ്പെട്ടു 9 വർഷങ്ങൾക്ക് ശേഷം ജോഡി ഒരു ദിവസം തൻ്റെ മകനുമായി സാദൃശ്യം ഉള്ള ഒരു സ്കൂൾ വിദ്യാർത്ഥിയെ കാണുന്നു. അവൻ്റെ അടുക്കൽ എത്താൻ ഉള്ള ശ്രമഫലമായി അവർ അവൻ്റെ സ്കൂളിലെ സംഗീത അധ്യാപിക ആകുന്നു.ഒരിക്കലും ഡാനിയൽ വളരുന്ന സാഹചര്യത്തിൽ അവനുണ്ടാകേണ്ട അഭിരുചികൾ അല്ലായിരുന്നു ഉണ്ടായിരുന്നത്.


 അവൻ്റെ സംഗീതത്തോട് ഉള്ള താൽപ്പര്യവും എല്ലാം തൻ്റെയും സംഗീതജ്ഞൻ ആയ ഭർത്താവിൽ നിന്നും പകർന്നു കിട്ടിയത് ആണെന്ന് ജോഡി വിശ്വസിക്കുന്നു

 എന്നാൽ പോലീസ് ഉൾപ്പടെ ആരും ജോഡിയുടെ നിഗമനങ്ങളും ആയി യോജിക്കുന്നില്ല.അങ്ങനെ അവർ സത്യം അറിയാൻ തീരുമാനിക്കുന്നു. ജോഡി സത്യം അറിയാൻ നടത്തുന്ന ശ്രമങ്ങൾ ആണ് ബാക്കി കഥ.


  അയർലൻഡ് സീരീസ് ആയ The Drowning ധാരാളം സാധ്യതകൾ ഉപയോഗപ്പെടുത്താമായിരുന്ന ഒന്നായിരുന്നു എന്ന അഭിപ്രായം ആണ് ഉള്ളത്. ഇത്തരത്തിൽ ഒരു ഡാർക് മിസ്റ്ററി സീരീസിൽ കല്ല് കടിയായി തോന്നിയ ഡിഎൻഎ ടെസ്റ്റ്, അതിനോട് anubandhicha സംഭവങ്ങൾ എല്ലാം കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.അതിനുള്ള വിശദീകരണം നൽകുന്നുണ്ടെങ്കിലും കുറെ നേരം നില നിന്ന സംശയം രസം കൊല്ലി ആയി മാറിയത് പോലെ തോന്നി.അത് പോലെ ക്ലൈമാക്സിൽ പ്രതീക്ഷിക്കാവുന്ന ധാരാളം കാര്യങ്ങൾ മിസ് ആയതു പോലെയും.ക്ലൈമാക്സ് സിമ്പിൾ ആയി അവസാനിപ്പിച്ചത് പോലെ തോന്നി.


  ഇത് രണ്ടും പ്രശ്നം ആണെങ്കിലും സീരിസിൻ്റെ തുടക്കം മുതൽ നില നിർത്തിയ മിസ്റ്റ്റി സ്വഭാവം ആണ് ഈ സീരിസിൻ്റെ മുഖ്യ ആകർഷണം.പ്രേക്ഷകനെ പല രീതിയിൽ കഥയിലേക്ക് engage ചെയ്യുന്ന കഥാപാത്രങ്ങൾ മികച്ച ഒരു ഘടകം ആയിരുന്നു. ഒരു ഡാർക് സീരീസ് കാണണം അതെ മൂഡിൽ കാണണം എങ്കിൽ The Drowning നല്ല ഒരു ചോയിസ് ആണ്.


 @mhviews rating: 2.5/4


 സീരീസ് Sundance Now ൽ മാത്രമേ കണ്ടുള്ളൂ. ടോറൻ്റ്/ടെലിഗ്രാം ലിങ്കുകൾ കണ്ടില്ല.


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക

1432. The Chestnut Man (Danish, 2021)

 1432. The Chestnut Man (Danish, 2021)

          Mystery : Streaming on Netflix.



ഒരു ഡാർക് യൂറോപ്യൻ കുറ്റാന്വേഷണ സീരീസ് കാണണമങ്കിൽ The Chestnut Man ലേക്ക് പോവുക.


    വർഷം 1987.

        അലഞ്ഞു നടക്കുന്ന പശുക്കളെ കുറിച്ച് വീടിൻ്റെ ഉടമയെ അറിയിക്കാൻ അയാളുടെ വീട്ടിൽ പോയ പോലീസുകാരൻ കണ്ടത് ചോരക്കളം ആയിരുന്നു. പല രീതിയിൽ കൊലപ്പെടുത്തിയ നിലയിൽ ഉള്ള കുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങൾ.

        അതിനു ശേഷം കഥ പോകുന്നത് ഇപ്പോഴത്തെ കാലത്തിലേക്കാണ്. ഒരു കൊലപാതക പരമ്പര വീണ്ടും നടക്കുന്നു. എല്ലാത്തിലും സാക്ഷിയായി ചെസ്റ്റ് നട്ട് കൊണ്ട് ഉണ്ടാക്കിയ മനുഷ്യ രൂപങ്ങളും.അതിനെ കുറിച്ച് അന്വേഷിക്കാൻ രണ്ടു കുറ്റാന്വേഷകർ വരുകയാണ്. അവരുടെ മുന്നിൽ രാഷ്ട്രീയക്കാർ മുതൽ സാധാരണക്കാർ വരെ ഉള്ളവരുടെ ഭയം, ആശങ്കകൾ എന്നിവയുണ്ട് അതിനൊപ്പം സ്വന്തം ജീവിതത്തിലെ കാർമേഘങ്ങൾ പെയ്യാൻ എന്നവണ്ണം തയ്യാറായി നിൽക്കുന്ന അവസ്ഥയും.എന്താണ് ഈ ചെസ്റ്റ്നട്ട്  കൊണ്ടുള്ള മനുഷ്യ രൂപങ്ങൾ അർത്ഥം ആക്കുന്നത്?


   യൂറോപ്യൻ കുറ്റാന്വേഷണ സിനിമ/സീരീസുകളിലെ മനോഹരമായ ഫ്രെയ്മുകളെ കുറിച്ചും അത് പോലെ തന്നെ മരണം വായിച്ചെടുക്കാൻ പ്രേക്ഷകന് കഴിയുന്ന രീതിയിൽ ഉള്ള കഥകളും കഥാപാത്രങ്ങളും സ്ക്രീനിൽ വരുമ്പോൾ അത് പരിചിതമായ പ്രേക്ഷകന് പോലും അത്തരം ഒരു ഫീൽ കൊടുക്കാറുണ്ട് പുതുതായി കണ്ടു തുടങ്ങുന്ന ഒരാളെ സംബന്ധിച്ച് പരിചയപ്പെട്ടു കഴിഞ്ഞാൽ ഏറെ ഇഷ്ടപ്പെടുന്ന ഒന്നായി മാറുകയും ചെയ്യും.


  അത്തരത്തിൽ ഒരു സീരീസ് ആണ് വെറും 6  എപിസോഡ് മാത്രം ഉള്ള The Chestnut Man. ഒരു സീരിയൽ കില്ലർ- കുറ്റാന്വേഷണ സീരീസ് എന്ന നിലയിൽ തന്നെ നല്ല മികവ് പുലർത്തുന്നുണ്ട്.അതിനോടൊപ്പം അവസാന ഭാഗങ്ങളിലേക്ക് മാറ്റി വച്ച , അപ്രതീക്ഷിതമായി പ്രേക്ഷകൻ്റെ മുന്നിലേക്ക് വച്ച കൊലപാതകി കൂടി ആയപ്പോൾ പരമ്പരയുടെ മാറ്റ് കൂടി എന്ന് തന്നെ പറയാം.


  വളരെ നന്നായി ഇഷ്ടപ്പെട്ട ഒരു സീരീസ് ആണ്. രണ്ടാം സീസൺ ഉണ്ടാകും എന്ന് തോന്നുന്നു.പ്രതീക്ഷയോടെ കാത്തിരിക്കുന്നു. Binge Worthy ആണ്.


@mhviews rating: 4/4


 കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക

1426. Kesu Ee Veedinte Nathan

 

1426. Kesu Ee Veedinte Nathan


      mhviews rating: 2.5/4


   ദിലീപിന്റെ പഴയ കാല സിനിമകളുടെ ആരാധകരെ ഒരു പക്ഷെ ആകർഷിക്കുമായിരിക്കും ഈ സിനിമ .കാരണം പൊ.ക നോക്കാതെ ധാരാളം കാര്യങ്ങൾ സിനിമയിൽ പറയുന്നുണ്ട്. Body shaming , ആഢ്യത്വം ഉള്ള നായർ, ഡബിൾ മീനിങ് തമാശകൾ അങ്ങനെ പലതും.ഇതൊക്കെ നോക്കി ആണ് സിനിമ കാണുന്നതെങ്കിൽ ഉറപ്പായും ഉപേക്ഷിക്കേണ്ട സിനിമ ആണ് കേശുവിന്റെ കഥ.

  ഇനി ഇതൊന്നും വലിയ കാര്യം ആയി കാണാത്ത ആളുകൾ ആണെങ്കിൽ ചുമ്മാ കണ്ടോളൂ.ഉർവശി ആണ് എന്റെ അഭിപ്രായത്തിൽ മലയാളം കണ്ട ഏറ്റവും വലിയ നടി.അവരുടെ ഫുൾ എനർജി സിനിമയിൽ ഇല്ലായിരുന്നുവെങ്കിലും ദിലീപിന്റെ കുടുംബ കാരണവർ ആയ കേശു എന്ന കഥാപാത്രത്തിന്റെ ഭാര്യ ആയ രത്നമ്മ ആയി മോശം അല്ലാത്ത പ്രകടനം ആയിരുന്നു.

  കഥയിൽ പുതുമ ഒന്നും ഇല്ല.കേശു എന്ന ഡ്രൈവിങ് സ്‌കൂൾ അധ്യാപകന് ലോട്ടറി അടിക്കുന്നു.തുടക്കത്തിൽ ഉള്ള കുറച്ചു സീനുകൾ, ബസിലെ യാത്ര എന്നിവ അല്ലാതെ അങ്ങേരുടെ ഡ്രൈവിങ് സ്‌കൂൾ ഒന്നും സിനിമയിൽ വിഷയം അല്ല.ലോട്ടറി അടിച്ചതിനു ശേഷം ഉള്ള സംഭവങ്ങൾ തമാശ രൂപത്തിൽ അവതരിപ്പിക്കാൻ ആണ് ശ്രമിച്ചിട്ടുള്ളത്.ചില തമാശകൾ ഒക്കെ വർക് ഔട്ട് ആയി.പക്ഷെ ഒരു ഫ്‌ളോ ഇല്ലാതെ പോയ്‌ ഇടയ്ക്കു.

  വലിയ സംഭവം ഒന്നും അല്ലാത്ത സിനിമ.പക്ഷെ ദിലീപ് എന്ന നടൻ കരിയറിൽ നടത്തിയ പല വേഷ പകർച്ചയിൽ ഒന്നാണ് കേശു.ദിലീപിനെ കാണാൻ കഴിയില്ല കേശുവിൽ.കേശു പഴയകാല ഒരു കേശവൻ അമ്മാവൻ കൂടി ആണ്.

  Strictly, ഇപ്പോഴത്തെ സിനിമ കാഴ്ചപ്പാടുകളിൽ നിങ്ങൾക്ക് എന്തു മാത്രം സ്വാധീനം ഉണ്ടെന്നുള്ളത് അനുസരിച്ചു ഇരിക്കും ആസ്വാദനം.ഒരു ശരാശരി ചിത്രം ആയാണ് ഈ നാദിർഷ ചിത്രം എനിക്ക് അനുഭവപ്പെട്ടത്.പാട്ടുകൾ ഇഷ്ടപ്പെട്ടു.


Streaming on Disney+


1425. Adbhutham (Telugu, 2021)

 

1425. Adbhutham (Telugu, 2021)

         Streaming on Hostar


   വിദേശ ഭാഷ സിനിമകളിൽ ധാരാളം കണ്ടിട്ടുള്ള ഒരു പ്രമേയം ആണ് അത്ഭുതം എന്ന തെലുങ്ക് ചിത്രത്തിന് ഉള്ളത്. എന്നാലും സങ്കീർണമായ അവതരിപ്പിക്കാൻ കഴിയുന്ന ഒരു പ്രമേയം ആർക്കും മനസ്സിലാകുന്ന രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.തെലുങ്ക് റൊമാൻ്റിക് സിനിമകളിലെ സ്ഥിരം ചേരുവകൾ ആയ കുടുംബ ബന്ധങ്ങൾ - പ്രണയം - സൗഹൃദം എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട് ചിത്രത്തിൽ. അത് കൊണ്ടൊക്കെ തന്നെ ഇത്തരത്തിൽ ഉള്ള പ്രമേയത്തിൻ്റെ അതിസങ്കീർണതകളെ കുറിച്ച് ഓർത്തു പ്രേക്ഷകന് ബുദ്ധിമുട്ടേണ്ടി വരുന്നും ഇല്ല.


Synopsis

   സൂര്യ- വെണ്ണിലാ എന്നിവർ അവരവരുടെ ജീവിതത്തിലെ സുപ്രധാനമായ തീരുമാനം എടുത്ത ദിവസം ആണ് പരിചയപ്പെടുന്നത്. സൂര്യ തൻ്റെ ഫോണിൽ നിന്നും സ്വന്തം നമ്പറിലേക്ക് അയക്കുന്ന ടെക്സ്റ്റ് മെസേജ് എത്തുന്നത് വെണ്ണിലയുടെ നമ്പറിലേക്ക് ആണ്.അന്തരീക്ഷത്തിൽ ഉണ്ടായ സിഗ്നലുകളിലെ വ്യതിയാനങ്ങൾ ആയിരിക്കാം അതിനു കാരണം എന്ന് കരുതുന്നു.പിന്നീട് പതിയെ അവർ പരസ്പരം അവരവരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ തുടങ്ങുന്നു.എന്നാൽ ഒരവസരത്തിൽ ആണ് അവർ ആ സത്യം മനസ്സിലാക്കുന്നത്. അവർ എന്തു കൊണ്ട് പരിചയപ്പെട്ടു എന്നു. ഇവിടെയാണ് സിനിമയുടെ ട്വിസ്റ്റ്.അതായത്, നേരത്തെ പറഞ്ഞ വിദേശ സിനിമകളിലെ പ്രമേയം എന്ന് പറഞ്ഞ കാര്യം.പിന്നീട് കഥയിൽ ധാരാളം ട്വിസ്റ്റുകളും ഉണ്ടാകുന്നു.


   ഇത്തരത്തിൽ ഒരു പ്രമേയം വളരെ സിമ്പിൾ ആയി അവതരിപ്പിച്ചത് ആണ് സിനിമയുടെ നല്ല വശം എങ്കിൽ, ഇത്രയും സിംപിൾ ആയി അവതരിപ്പിക്കാതെ കുറെ കൂടി സീരിയസ് പ്രമേയം ആയിരുന്നെങ്കിൽ.കുറെ കൂടി സിനിമ ഹിറ്റ് ആയേനെ എന്നു കരുതി.എന്തായാലും അതിനു അർത്ഥം സിനിമ  മോശം ആണെന്നും അല്ല.

   

   ഇടയ്ക്ക് കഥയിലെ സംഭവങ്ങളും ആയി പ്രേക്ഷകനെ ബോർ അടിപ്പിക്കാതെ സിനിമ മുന്നോട്ടു പോകുന്നു. കോമഡി അധികം വർക് ഔട്ട് ആയില്ല എന്ന് തോന്നി. എന്നൽ കൂടിയും കഥയുടെ പ്രണയ പശ്ചാത്തലം ഒക്കെ നന്നായി.സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് പെണ്ണ് കാണാൻ വന്ന കഥാപാത്രം ചെയ്ത ചമ്മക് ചന്ദ്രയെ ആണ്.അന്യായ ആത്മവിശ്വാസം. നായികയും കൂട്ടരും ഒക്കെ ലുക്കിൻ്റെ പേരിൽ കളിയാക്കുമ്പോഴും അതൊന്നും വിഷയമേ അല്ല എന്ന് കരുതി പോകുന്ന കഥാപാത്രത്തെ കോമാളി ആയി അവതരിപ്പിച്ചത് എങ്കിലും വളരെ ലോ ലവലിൽ പോയില്ല എന്ന് തോന്നി.


  എന്തായാലും നല്ല ഒരു ടൈം പാസ് സിനിമ ആണ് അത്ഭുതം.എനിക്ക് എന്തായാലും ആ ഒരു രീതിയിൽ നിരാശ തോന്നിയില്ല സിനിമ കണ്ട് കഴിഞ്ഞപ്പോൾ|. 

  

@mhviews rating: 3/4


ചെറിയ ഒരു സ്പോയിലർ അലർട്ട്...


  Il Mare/ Lake House, The Call (S. Korean), Secret, Back to the 90s (Thai) , The Caller പോലുള്ള സിനിമകളിൽ വന്ന പരിചിതമായ തീം തന്നെ തെലുങ്കിലേക്ക് മാറ്റിയാൽ 'അത്ഭുതം' ആയി.

1424. The Trip (Norwegian, 2021)

 

1424. The Trip (Norwegian, 2021)

          Streaming on Netflix


    ഒരു ഭാര്യയും ഭർത്താവും ഒഴിവ് കാലം ആഘോഷിക്കാൻ പോവുകയാണ്. അവർ ഇങ്ങനെ സന്തോഷമായി പോകുമ്പോൾ..Wait..പ്രേക്ഷകൻ സാധാരണ ഗതിയിൽ അങ്ങനെ തുടക്കത്തിൽ ചിന്തിച്ചേക്കാം.പ്രത്യേകിച്ചും തമ്മിൽ അൽപ്പം അസ്വാരസ്യങ്ങൾ ഉള്ള ദമ്പതികൾ ആകുമ്പോൾ ഒന്ന് സമാധാനമായി കുടുംബ പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു തീർക്കും എന്ന് പ്രതീക്ഷിക്കാം.aa രീതിയിൽ ആണ് സംവിധായകൻ ആയ ലാർസും അയാളുടെ ഭാര്യയും നടി ആക്കാൻ ആഗ്രഹിക്കുന്ന ലിസയുടെയും പെരുമാറ്റം കണ്ടാൽ തോന്നുക.

    

  എന്നാൽ അങ്ങനെയേ അല്ല The Trip എന്ന നോർവീജിയൻ സിനിമയുടെ കഥ പോകുന്നത്.അവർ, ലിസ- ലാർസ് ദമ്പതികൾക്ക് വ്യക്തമായ പദ്ധതികൾ ഉണ്ട് ഈ യാത്രയ്ക്ക്.ഒരുമിച്ചുള്ള പദ്ധതികൾ അല്ല എന്ന് മാത്രം. അവരവരുടെ പദ്ധതികൾ നടപ്പിലാക്കാൻ നോക്കുമ്പോൾ കുറച്ചു അപരിചിതരായ ആളുകൾ കൂടി വന്നാലോ?

  

  ലാർസിൻ്റെ പിതാവിൻ്റെ കാബിനിൽ എല്ലാവരും കൂടി പഴയ പ്രിയദർശൻ സിനിമയിലെ പോലെ ക്യാറ്റ് ആൻഡ് മൗസ് കളി ആയി പോകാനും സാധ്യതയുണ്ട്. ആകെ തമാശ ഒക്കെ ആയി അല്ലേ?തമാശ ഒക്കെ ഉണ്ട് ഈ സിനിമയിലും, മരിക്കുമ്പോൾ പോലും തമാശ.

  

  അതെ മരണം തന്നെ, ഇതെവിടെന്ന് വന്നെന്നു ചോദിച്ചാൽ, ഉത്തരമായി സിനിമ കാണാൻ പറയും. സത്യം പറഞാൽ The Trip അടുത്ത് കണ്ടതിൽ ഏറ്റവും interesting ആയ ചിത്രമായി മാറുന്നത് ഈ ഒരു ഘടകം കാരണം ആണ്.കുറെയേറെ ട്വിസ്റ്റുകൾ പ്രേക്ഷകൻ പ്രതീക്ഷിക്കുന്നത് ആണെങ്കിലും, ഓരോ കഥാപാത്രവും കഥയിലേക്ക് സംഭാവന ചെയ്യുന്ന സംഭവങ്ങൾ പ്രതീക്ഷയ്ക്ക് അപ്പുറം ആയി തോന്നി.

  

  ഹെവി ആയിരുന്നു ഓരോ കഥാപാത്രവും. ചോരക്കളിയിലൂടെ ചിന്തിപ്പിക്കുന്ന കുറെയേറെ മനുഷ്യർ ആണ് അവരെല്ലാം.അത് കൊണ്ട് തന്നെ പ്രേക്ഷകനും കഥാപാത്രങ്ങളോട് അനുകമ്പയും പക്ഷവും എല്ലാം പിടിക്കാൻ സാധിക്കും.എന്നാലും ഈ ചോരക്കളിയിലൂടെ ഇങ്ങനെ ഒരു സിനിമ അവതരിപ്പിച്ച ടോമി വിർകോലയ്ക്കും പ്രത്യേകം അഭിനന്ദനങ്ങൾ പറയണം.ഈ സിനിമയുടെ കഥ പ്രൊഡ്യൂസറോട് എങ്ങനെ ആയിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്ന് കേൾക്കാൻ സാധിച്ചാൽ രസകരം ആയിരിക്കും.

  

  കഥയിൽ പ്രത്യേകിച്ച് പുതുമ ഇല്ലാ എങ്കിലും, സ്ഥിരം ഒരു ഹോം ഇൻവേഷൻ സിനിമ എന്നതിൽ നിന്ന് പോലും ഇത്രയും വ്യത്യസ്തമായ അവതരണ രീതിയിലൂടെ പ്രേക്ഷകൻ എന്ന നിലയിൽ ഈ ചിത്രം നല്ലത് എന്നെ പോലെ രസിപ്പിച്ചു. 

  

   സമയം ഉണ്ടെങ്കിൽ തീർച്ചയായും കണ്ടോളൂ. പലർക്കും ഇഷ്ടമാകും. ചോരക്കളി ഉള്ളത് കൊണ്ട് കുട്ടികളുടെ ഒപ്പം ഇരുന്നു കാണുന്നത് ശ്രദ്ധിക്കുക.


Genre: Action, Comedy, Thriller


 @mhviews rating: 3.5/4


 For link, visit @mhviews1 from Telegram search.


1423. King Richard (English, 2021)

 

1423. King Richard (English, 2021)

           Streaming on HBO Max

    

     Wow!Wow!Wow! സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഇങ്ങനെ ഒരു വികാരം ആണ് തോന്നിയത്. ടെന്നീസിലെ വിപ്ലവം ആയിരുന്നു വീനസ്- സെറീന വില്യംസ് സഹോദരിമാരുടെ പ്രതാപക്കാലം. വെള്ളക്കാരുടെ മാത്രം കളികളിൽ ഒന്നായിരുന്ന ടെന്നീസ് ലോകത്തിലേക്ക്‌ അവരുടെ കടന്നു വരവും അതിനു ശേഷം അവർ ടെന്നീസ് കളിക്കളത്തിൽ പുലർത്തിയ മേധാവിത്തം. ടെന്നീസ് ചരിത്രത്തിലെ ഇതിഹാസങ്ങൾ ആണ് വില്യംസ് സഹോദരിമാർ.ലോകത്തിലെ മികച്ച ടെന്നീസ് കളിക്കാരികൾ ആയി അവർ മാറാൻ കാരണക്കാരനായ ഒരാൾ ഉണ്ടായിരുന്നു.


  തന്റെ മക്കളുടെ കഴിവിൽ വിശ്വസിക്കുകയും,അവരുടെ ജീവിതം ഗെ5റ്റോയിലെ സാധാരണ പെണ്കുട്ടികളെ പോലെ മയക്കുമരുന്നിലും മറ്റും തീരുകയും ചെയ്യരുത് എന്നുള്ള വാശിയോടെ പൊരുതിയ ഒരു പിതാവ്. വർണ വിവേചനത്തിന്റെ ക്രൂരതകൾ ഏറ്റു വാങ്ങിയ ബാല്യം ഉള്ള ഒരു സാധാരണ ആഫ്രിക്കൻ- അമേരിക്കൻ. എന്നാൽ അയാളുടെ ഉള്ളിൽ ഒരു തീ ഉണ്ടായിരുന്നു, അയാളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു കാര്യങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള തീ. അയാളുടെ പേരാണ് റിച്ചാർഡ് വില്യംസ്.വില്യംസ് സഹോദരിമാരുടെ തുടക്ക കാലത്തു ധാരാളം വിമർശനങ്ങൾ ഏറ്റു വാങ്ങിയ ആളായിരുന്നു. പൊതുവായി ടെന്നീസ് ലോകത്തിൽ അനുവർത്തിച്ചു വരുന്ന രീതികളിൽ നിന്നും വ്യത്യസ്തമായി അയാൾക്ക്‌ ഒരു പ്ലാൻ ഉണ്ടായിരുന്നു.ഒരു പക്ഷെ അതിലെ ഭൂരിഭാഗം അല്ലെങ്കിൽ മുഴുവൻ കാര്യങ്ങളും അയാൾ യാഥാർഥ്യമാക്കി മാറ്റുകയും ചെയ്തു.


 ഒരു സ്പോർട്സ് സിനിമ എന്ന നിലയിൽ ഉള്ള ക്ളീഷേ എല്ലാം തന്നെ ഉണ്ട്.പക്ഷെ യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി, മുൻപ് വീഡിയോയിൽ പകർത്തിയത് എല്ലാം സിനിമയിൽ അതേ പോലെ ഷൂട്ട് ചെയ്തു അവതരിപ്പിച്ചിട്ടും ഉണ്ട്. സ്പോർട്സ് സിനിമയിലെ ക്ളീഷേ ആണ് കഥയിലെ മുഖ്യ ടീം/ കളിക്കാരൻ (രി) സിനിമയുടെ അവസാനം വിജയി ആകുന്നത്. ഇവിടെ റിച്ചാർഡ് വില്യമിന്റെ വിജയത്തിന്റെ കഥ ആണ്.അയാൾ നേരിട്ട ആത്മസംഘര്ഷങ്ങൾ, തന്റെ ലക്ഷ്യത്തിനു വേണ്ടി ഉള്ള കാത്തിരുപ്പുകൾ, അതിനു ശേഷമുള്ള ഉചിതമായ തീരുമാനങ്ങൾ, അങ്ങനെ പല ഘടകങ്ങൾ ഉണ്ട് അയാൾ അയാൾ തന്റെ രണ്ട് മക്കളുടെഒപ്പം നടത്തിയ യാത്രയ്ക്ക്.


  സിനിമ വില്യംസ് സഹോദരിമാരുടെ വിജയഗാഥയിലേക്കു അധികം പോകാതെ റിച്ചാർഡ് വില്യംസിലേക്കു പോയത് കൊണ്ടു തന്നെ വില സ്മിത്തിന് മികച്ച ഒരു വേഷം തന്നെ ലഭിച്ചു. ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ പറയാം, ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ പ്രകടനം എന്നു.ഒരു പക്ഷെ എല്ലാവർക്കും പരിചിതമായ കഥ ആയിരുന്നിട് കൂടി, മികച്ച രീതിയിൽ അവതരിപ്പിക്കുക വഴി സിനിമ കൂടുതൽ ആസ്വാദ്യകരമാക്കി മാറ്റുകയും ചെയ്തു.


  ഒരു പ്രേക്ഷകന് എന്ന നിലയിൽ വളരെ സംതൃപ്തി നൽകിയ ചിത്രമാണ് King Richard.  സിനിമയിൽ അദ്ദേഹത്തിനെ കുറിച്ചുള്ള ആരോപണങ്ങൾക്ക് മറ്റൊരു മുഖം നൽകി എന്നാണ് വിമർശകർ പറയുന്നത്.പ്രത്യേകിച്ചും അയൽക്കാരും അയാളുടെ ഗെറ്റോയിലെ ഗ്യാങ്ങുകളും തുടക്ക കാലത്ത് അയാളോടുള്ള എതിർപ്പുകളെ അതി ജീവിക്കുന്ന സീനുകൾ ഒക്കെ അത്തരം ഒരു തോന്നൽ ഉണ്ടാക്കിയേക്കാം. എന്നാൽ അതിന്റെ എല്ലാ അവസാന ഫലം ഒരു വലിയ പ്രതീക്ഷ ആയി മാറി, അതു  പിന്നീട് ചരിത്രമായി മാറി എന്നതാണ് സത്യം.


 മികച്ച ഒരു ബയോ പിക് ആണ് King Richard എന്നാണ് അഭിപ്രായം. തീർച്ചയായും കാണുക. മികച്ച പശ്ചാത്തല സംഗീതം, അഭിനയം, സംഭാഷങ്ങൾ എനിവയെല്ലാം സിനിമയുടെ മികച്ച അഭിപ്രായങ്ങൾക്ക് പിന്നിൽ .


mhviews rating : 4/4

1422. Home Sweet Home Alone (English, 2021)

 



1422. Home Sweet Home Alone (English, 2021)

           Adventure, Comedy

          Streaming on Disney+


  VHS/ VCR ന്റെ കാലത്തു തൊണ്ണൂറുകളിൽ Home Alone ഒരു തരംഗം ആയിരുന്നു. അന്നത്തെ സമയം വൻ കളക്ഷൻ നേടിയ ചിത്രം ധാരാളം പ്രാവശ്യം വി സി ആറിൽ കാസറ്റ് ഇട്ടു കാണുമായിരുന്നു.ഞാൻ വലിയ ഒരു ഫാൻ ആണ് Home Alone ഫ്രാഞ്ചൈസിയുടെ. മൂന്നു സിനിമ തിയറ്ററിൽ അവതരിപ്പിച്ചതിനു ശേഷം അടുത്ത രണ്ടു ഭാഗങ്ങൾ ടി വി റിലീസ് ആയാണ് വന്നത്.ഓരോ ഭാഗത്തിന് ശേഷവും നിലവാരം കുറയുക ആണ് സിനിമയ്ക്കുണ്ടായത്.


  ആദ്യ ഭാഗത്തിന്റെ അതേ അച്ചിൽ ഉണ്ടാക്കിയ Home Alone ന്റെ ബാക്കി ഭാഗങ്ങൾ ഫാൻസിന്റെ ഉദ്ദേശിച്ചു ആണ് ഉണ്ടാക്കിയത് എന്നു തോന്നിയിട്ടുണ്ട്. Home Alone ഫ്രാഞ്ചൈസി ഡിസ്‌നി ഏറ്റെടുത്തിന് ശേഷം പുതുതായി വന്നതാണ് ആറാം ഭാഗമായ Home Sweet Home Alone.


  ടോക്യോയിലേക്കുള്ള ക്രിസ്മസ് അവധിക്കാല യാത്രയിൽ മകനെ മറന്നു യാത്ര ചെയ്ത കുടുംബം ആണ് ഈ കഥയിലും.ഈ പ്രാവശ്യം മേഴ്‌സർ കുടുംബം ആണ് യാത്ര ചെയ്തത്.അവിടെ ഉള്ള ആർച്ചി ആണ് ഈ പ്രാവശ്യം കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ മറന്നത്.ഇതേ സമയം ജെഫ്, പാം എന്നിവർ സാമ്പത്തിക പ്രശ്നങ്ങൾ കാരണം വീട് വിൽക്കാൻ ഉള്ള ഒരുക്കത്തിൽ ആണ്.ആ സമയം ആണ് അവരുടെ കയ്യിൽ വർഷങ്ങളായി ഉള്ള പാവയ്ക്കു അതിന്റെ പ്രത്യേകത കാരണം മാർക്കറ്റിൽ വൻ വില ഉണ്ടെന്നു അവർ മനസ്സിലാക്കുന്നത്. 


  എന്നാൽ ഒരു പ്രശ്നമുണ്ട്.ആ പാവ ആർച്ചിയുടെ കയ്യിൽ ആണ്. അത് വീണ്ടെടുക്കാൻ അവർ പോകുന്നു.അതാണ് കഥ. പഴയ കള്ളന്മാർക്ക് പകരം ഒരു പാവം ഭാര്യയും ഭർത്താവും ഒറ്റയ്ക്കായ കുട്ടിയുടെ വീട്ടിലേക്കു പോകുന്നു. ഇതാണ് സിനിമയുടെ ഏകദേശ കഥ.ബാക്കി എല്ലാം ഊഹിക്കാൻ പറ്റുന്നതും ആണ്. കാലം അനുസരിച്ചുള്ള ടെക്‌നോളജി കാരണം ചെറിയ മാറ്റങ്ങൾ ഒക്കെ പല കാര്യങ്ങളിലും ഉണ്ട്. അതു കൊണ്ട് തന്നെ ഒരു സമയം കഴിഞ്ഞപ്പോൾ സിനിമയിൽ ജെഫ്, പാം എന്നിവർ ഒരു ദുഷ്ടനായ കുട്ടിയുടെ മുന്നിൽ അകപ്പെട്ട പോലെ ആണ് തോന്നിയത്.


  ആദ്യ ഭാഗത്തിന് homage പോലെ ഇടയ്ക്കു കെവിൻ മകാലിസ്റ്ററുടെ സഹോദരൻ ഒക്കെ വന്നു പഴയ റഫറൻസ് നൽകുന്നുണ്ട്. അതൊക്കെ പഴയ സിനിമയും ആയി ബന്ധിപ്പിക്കുമെങ്കിലും വലിയ കാര്യമായി ഒന്നും തോന്നിയില്ല. ഫ്രാഞ്ചൈസിയിലെ സിനിമകൾ ആദ്യ ഭാഗത്തിന് ശേഷം എല്ലാം ക്ളീഷേ ആണെന്ന് പറയാമെങ്കിലും ഇതിനു മുന്നിലത്തെ ഭാഗം ഒഴികെ എല്ലാം ഒരു നോസ്റ്റാള്ജിയയുടെ പുറത്തു കണ്ടു ആസ്വദിച്ചതാണ്. 


  ഈ പ്രാവശ്യത്തെ OTT റിലീസ് ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചാൽ, ഒന്നും നൽകാൻ ഇല്ലാത്ത അവതരണത്തിൽ പോലും ഒരു രസവും ഇല്ലാത്ത ഒരു സിനിമ ആയി മാറി Home Sweet Home Alone. ഞാൻ സിനിമ മോശം ആണെന്ന് പറയുന്നില്ല.പക്ഷെ കാണാൻ വേണ്ടി എന്തെങ്കിലും ഉണ്ടെന്നു അവകാശപ്പെടുന്നില്ല, ആദ്യ ഭാഗങ്ങളുടെ നൊസ്റ്റാൾജിയ ആരാധകർക്ക് വേണ്ടി അല്ലാതെ.അതേ, ആദ്യ ഭാഗങ്ങളുടെ ആരാധകർ പലരും മുപ്പതുകളിൽ ആയിരിക്കുമല്ലോ ഇപ്പോൾ? ചുമ്മാ കണ്ടു നോക്കൂ

 


 Home Alone ഉം ആയി ഒരു ബന്ധവും ഇല്ലാത്തവർ സ്കിപ് ചെയ്തോളൂ.ഒരു separate പടം എന്ന നിലയിൽ നിരാശ ആണ് ചിത്രം.ഇടയ്ക്കു ഈ സിനിമയിൽ തന്നെ പറയുന്നുണ്ട്, ക്ളാസിക്കുകൾ റീമേക് ചെയ്തു നശിപ്പിക്കുന്നു എന്നു.അതു പോലെ ഒരെണ്ണം ആണ് Home Sweet Home Alone. 


 സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഒരു ഫ്രാഞ്ചൈസി ഫാൻ എന്ന നിലയിൽ ഉള്ള എന്റെ മുഖ ഭാവം ആണ് പോസ്റ്റിൽ ഉള്ള ഫോട്ടോയിൽ ഉള്ളത്


 @mhviews rating: 2/4

1890. Door (Japanese, 1988)