568.UNFINISHED BUSINESS(ENGLISH,2015),|Comedy|,Dir:- Ken Scott,*ing:-Vince Vaughn, Dave Franco, Tom Wilkinson.
വളരെയധികം നെഗറ്റീവ് റിവ്യൂ വരുകയും ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്ത ചിത്രം ആണ് "Unfinished Business".വിന്‍സ് വോഗന്റെ കോമഡി സിനിമകള്‍ വെറുതെ കണ്ടിരിക്കാന്‍ രസമുള്ളത് കൊണ്ട് ഒരു ചിത്രവും കാണാതെ വിടുകയും ഇല്ല.എന്നാല്‍ ഈ ചിത്രം വിന്‍സ് വോഗന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ദുരിതം ആയി മാറുകയാണ് ഉണ്ടായത് ബോക്സോഫീസില്‍.പ്രേക്ഷകര്‍ സിനിമയെ സ്വീകരിച്ചില്ല എന്ന് തന്നെ പറയാം..
ഡാന്‍ താന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്.എന്നാല്‍ ഡാനിന്റെ ശമ്പളം കുറയ്ക്കാന്‍ മാനേജര്‍ ആയ ചക് ശ്രമിക്കുമ്പോള്‍ അവിടെ നിന്നും അയാള്‍ ഇറങ്ങുന്നു.പുതുതായി ഒരു കമ്പനി നിര്‍മിക്കാം എന്ന പ്രതീക്ഷയില്‍.-അവിചാരിതം ആയി കൂടെ കൂടിയത് തിമോത്തി എന്ന 67 വയസ്സുകാരനും അവിടെ അന്ന് ഇന്റര്‍വ്യൂവിനു വന്ന മൈക്കും ആയിരുന്നു.ഡാന്‍ അവരെ ഒപ്പം കൂട്ടുന്നു.എന്നാല്‍ ഒരു വര്‍ഷത്തിനു അപ്പുറവും അവരുടെ പുതിയ കമ്പനി ആയ അപെക്സ് രക്ഷപ്പെടുന്നില്ല.അവസാന പിടിവള്ളി പോലെ ഡാന്‍ ഒരു പ്രോജക്റ്റ് നേടി എടുക്കാന്‍ ശ്രമിക്കുന്നു.സ്വന്തം ഓഫീസ് പോലും ഇല്ലാത്ത അവര്‍ പ്രതീക്ഷയോടെ ഡീല്‍ ഉറപ്പിക്കാന്‍ ബിസിനസ് ട്രിപ്പ് പ്ലാന്‍ ചെയ്യുന്നു.എന്നാല്‍ പ്രതീക്ഷിച്ച പോലെ എളുപ്പം അല്ലായിരുന്നു കാര്യങ്ങള്‍.കാരണം ഡാനിന്റെ എതിരാളി ആയി ഉള്ളത് പഴയ മാനേജര്‍ ചക്ക് ആയിരുന്നു.അവരുടെ ബിസിനസ് ട്രിപ്പ് അവരുടെ മൂന്നു പേരുടെയും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒന്നായി മാറുന്നു.ആ കഥയാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്.
എന്നാല്‍ സിനിമ കണ്ടു തീര്‍ന്നപ്പോള്‍ മനസിലായത് സ്ഥിരം ഫോര്‍മാറ്റില്‍ എടുത്ത ഒരു ഫീല്‍ ഗുഡ് മൂവി ആക്കാന്‍ ആണ് ശ്രമിച്ചത് എന്നായിരുന്നു.പതിവ് പോലെ പ്രവചനാതീതം ആയ ക്ലൈമാക്സും എല്ലാം ആയിരുന്നെങ്കിലും ഒരു പ്രാവശ്യം കാണുന്നതില്‍ തെറ്റില്‍ എന്ന് തോന്നി ചിത്രം.ഒരു പക്ഷെ ഇത് പോലത്തെ സിനിമകള്‍ ഇഷ്ടം ഉള്ളത് കൊണ്ടാകാം എനിക്ക് ഈ ചിത്രം ഇഷ്ടപ്പെട്ടത്.പക്ഷെ നിര്‍ബന്ധമായും കാണേണ്ട ചിത്രങ്ങളില്‍ ഒന്നായി "Unfinished Business" മാറുന്നില്ല എന്നാണു തോന്നുന്നത്.
More movie suggestions@www.movieholicviews.blogspot.com

More movie suggestions
No comments:
Post a Comment