576.INSANITY(CANTONESE,2014),|Mystery|Thriller|,Dir:-Kwong-yiu Lee,*ing:-Ching Wan Lau, Xiaoming Huang, Alex Fong
മാനസിക രോഗത്തിന്റെ പേരില്‍ തന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റിന് നിയമത്തിന്‍റെ പരിഗണന ലഭിച്ച ആള്‍ ആണ് ഫാന്‍ ക്വോക് സാംഗ്.Schizophrenic ആണെന്ന് വൈദ്യശാസ്ത്രം വിധിച്ച രോഗി എന്ന നിലയില്‍ നിന്ന് അയാള്‍ മോചനം നേടിയത് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആയിരുന്നു.ചോ മിംഗ് കിറ്റ് എന്ന സമര്‍ത്ഥന്‍ ആയ ഡോക്റ്റര്‍ തന്‍റെ അഭിമാനപ്രശ്നം എന്ന നിലയില്‍ ആണ് ആ കേസിനെ കാണേണ്ടി വന്നത്.അതിനു കാരണം മൂന്നു വര്‍ഷത്തിനുള്ളില്‍ ഷീസോഫ്രീനിയ ഭേദം ആകില്ല എന്ന് വാദിച്ച മറ്റു ഡോക്റ്റര്‍മാര്‍ ആയിരുന്നു.എന്നാല്‍ അയാള്‍ അയാളുടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു അയാളുടെ കഴിവില്‍ മതിപ്പുള്ള ആശുപത്രി ചീഫ് ചോമിംഗിന്റെ വാദത്തെ അവസാനം ശരി വയ്ക്കുന്നു.
ഫാന്‍ ക്വോക് മാനസിക നില തെറ്റി ചെയ്ത പാതകം അയാളുടെ ഭാര്യയെ കൊല്ലപ്പെടുതിയത് ആയിരുന്നു.അതി ക്രൂരമായി ചെയ്ത ആ പാതകത്തിന്റെ അനന്തര ഫലം അയാളെ കാത്തിരുന്നു.അയാളുടെ ഭാര്യയുടെ അമ്മ അയാളോട് പെരുമാറിയത് ആ രീതിയില്‍ ആയിരുന്നു.അയാളെ മാനസികമായി വീണ്ടും തളര്‍ത്തുക എന്ന ഉദ്ദേശം.അതിനായി അവര്‍ അയാള്‍ക്ക് അറിയാത്ത രഹസ്യം അയാളെ അറിയിക്കുന്നു.തന്റെ രോഗത്തിന് മരുന്നുകള്‍ നിര്‍ത്തിയ അയാള്‍ ആ രഹസ്യം അറിയുന്നതോടെ പഴയ രീതിയിലേക്ക് പോകാന്‍ തുടങ്ങുന്നു.അതിന്റെ ഇടയ്ക്ക് അയാള്‍ എടുക്കുന്ന അടുത്ത തീരുമാനം വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.എന്നാല്‍ ഈ സംഭവങ്ങള്‍ ബാധിക്കുന്ന മറ്റൊരാള്‍ കൂടി ഉണ്ട്.തന്‍റെ ഉറപ്പിന്മേല്‍ ഷീസോഫ്രിനിയ ഉള്ള രോഗിയെ മോചിപ്പിച്ച ഡോക്റ്റര്‍.ഈ സംഭവങ്ങള്‍ അയാളെയും എങ്ങനെ ബാധിക്കും? ആ സംഭവങ്ങളുടെ ബാക്കി ആണ് ഈ ചിത്രം.
പ്രേക്ഷകന്‍ എന്ന നിലയില്‍ ഈ ചിത്രം കാണുമ്പോള്‍ മനസ്സില്‍ രൂപം കൊള്ളുന്ന കഥ ഇതാണ്.എന്നാല്‍ ഈ കഥയില്‍ പലപ്പോഴും പ്രേക്ഷകന്‍ ചതിക്കപ്പെടുക ആയിരുന്നു.ഒരു കണ്ണാടിയിലെ പ്രതിബിംബം പോലെ രോഗാവസ്ഥയെ കാണുന്ന ഒരാള്‍ക്ക് ആ പ്രതിബിംബത്തിന് ഒരു രൂപം നല്‍കാന്‍ ശ്രമിക്കുന്നു.ഒരു പക്ഷെ അയാള്‍ക്ക് മാത്രമായി ഒളിപ്പിച്ച രഹസ്യം.സ്വന്തം credibility നശിക്കാന്‍ ആരാണ് ഇഷ്ടപ്പെടുക?സിനിമയുടെ അവസാന രംഗങ്ങളില്‍ മാത്രം കഥ മൊത്തത്തില്‍ മനസ്സിലാകും.വിമര്‍ശനങ്ങള്‍ പലയിടത്ത് നിന്നും ഈ ഹോംഗ് കോംഗ്-ചൈനീസ് ചിത്രത്തിന് നേരെ ഉണ്ടായെങ്കിലും സൈക്കോ ത്രില്ലര്‍ എന്ന നിലയില്‍ ചിത്രം മികവു പുലര്‍ത്തുന്നുണ്ട്.ഒരു പക്ഷെ അവിടത്തെ പ്രേക്ഷകരുടെ അഭിരുചികളില്‍ നിന്നും മാറി ഉള്ള ചിത്രം ആയിരുന്നിരിക്കാം ഇത്.ഈ ചിത്രത്തില്‍ ഇനി എന്തു എന്ന് പ്രേക്ഷകന്‍ ചിന്തിക്കുമ്പോള്‍ ഇനിയും കഥയുണ്ട് എന്ന് കാണിക്കുന്നത് ആണ് ഈ ചിത്രത്തെ നല്ലൊരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ആക്കി മാറ്റുന്നത്.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment