Thursday, 21 January 2016

590.MAIN AUR CHARLES(HINDI,2015)

590.MAIN AUR CHARLES(HINDI,2015),|Crime|,Dir:-Prawaal Raman,*ing:-Richa Chadda, Tisca Chopra, Dijana Dejanovic



  ചാള്‍സ്  ശോഭരാജ്-അപസര്‍പ്പക കഥ പോലെ അവിശ്വസനീയം  ആയ  ജീവിതം ആയിരുന്നു  അയാള്‍  നയിച്ചിരുന്നത്.ചാള്‍സ്   ആരായിരുന്നു?ഒരു  സീരിയല്‍-കില്ലര്‍?സ്ത്രീകളെ  വശീകരിക്കുന്ന  ആള്‍ ?കൂര്‍മ  ബുദ്ധിയുള്ള മനുഷ്യന്‍ ?അയാള്‍  ബുദ്ധ  ഭഗവാനെ  പോലെ  ആണെന്നും  അല്ല  ഒരു  മാജിക്കുകാരന്‍  ആയിരുന്നു  എന്ന് പോലും  പലരും  അഭിപ്രായപ്പെടുന്നു.സംഭവ  ബഹുലമായിരുന്നു  ചാള്‍സ്  ശോഭാരജിന്റെ  കഥ.പല പേരുകളില്‍,പല രാജ്യങ്ങളില്‍.ചെയ്ത  കുറ്റ  കൃത്യങ്ങളില്‍  നിന്നും  വിദഗ്ധമായി അയാള്‍  രക്ഷപ്പെട്ടിരുന്നു.

   ചാള്‍സ്  ശോഭാരജിന്റെ കോളിളക്കം സൃഷ്ടിച്ച  ഒരു  ജീവിത  അദ്ധ്യായം  ആയിരുന്നു ഇന്ത്യയിലെ  ജയില്‍  ചാട്ടം.ആ  കേസ്  അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ആയ അമോദ് കാന്തിന്‍റെ  കാഴ്ചപ്പാടിലൂടെ  ആണ്  ചിത്രം  വികസിക്കുന്നത്.ആ  കുറ്റ  കൃത്യത്തില്‍  അയാള്‍ക്ക്‌  വ്യക്തമായ  ചില  ഉദ്ദേശങ്ങള്‍  ഉണ്ടായിരുന്നു.ഒരു  പക്ഷെ  കൂര്‍മ  ബുദ്ധിയുള്ള  ഒരു  കുറ്റവാളിക്ക് മാത്രം  ചെയ്യാന്‍  കഴിയുന്ന അല്ലെങ്കില്‍  ചിന്തിക്കാന്‍ കഴിയുന്ന പ്രവര്‍ത്തി.അയാള്‍  തന്റെ  ചിന്തകള്‍ക്ക് അനുസരിച്ച് മറ്റുള്ളവരുടെ മനസ്സ് പോലും  മാറ്റിയിരുന്നു.ശാന്ത  സ്വഭാവം   കാത്തു  സൂക്ഷിക്കുന്ന അയാള്‍ തന്ത്രപൂര്‍വ്വം  കുരുക്കിയവരില്‍ നിയമ വിദ്യാര്‍ഥി മുതല്‍   വിദേശി  ആയ  കുറ്റവാളി  പോലും  ഉള്‍പ്പെടുന്നു.

     ചിത്രം  ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍  ചാള്‍സിനെ  കുടുക്കി  എന്ന്  കരുതിയ  അമോദ്  കാന്ത് എന്നാല്‍  അയാളുടെ  യഥാര്‍ത്ഥ  ഉദ്ദേശം  എന്താണെന്ന്  മനസ്സിലാക്കുമ്പോള്‍  ചിത്രം  ഒരു  നല്ല  ത്രില്ലര്‍  ആയി  മാറുന്നു.ലേഖനങ്ങളില്‍  കണ്ടിട്ടുള്ള  ചാള്‍സിന്റെ  രൂപത്തോട്  രണ്‍ദീപ്  ഹൂട  ശരിക്കും  നീതി  പുലര്‍ത്തി.ഇത്തരം  റോളുകള്‍  രണ്‍ദീപിന്റെ  കയ്യില്‍  സുരക്ഷിതം  ആണ്.മൊത്തത്തില്‍  ആ  കഥാപത്രതോട്  നീതി  പുലര്‍ത്താന്‍  സാധിച്ചു.ഹിപ്പി  സംസ്ക്കാരം  പ്രസിദ്ധമായിരുന്ന  കാലഘട്ടത്തില്‍  എന്നാല്‍  ആ സംസ്ക്കാരം  പിന്തുടരാതെ വേറിട്ട്‌  Limelight  ല്‍  നിന്നത്  തന്നെ ആകാം  ചാള്‍സ്  ശോഭരാജിനെ  മറ്റുള്ളവരില്‍  നിന്നും  വ്യത്യസ്തന്‍  ആക്കിയത്.ചിത്രം  ഇറങ്ങിയപ്പോള്‍  മികച്ച  നിരൂപണങ്ങള്‍  ലഭിച്ചിരുന്നുവെങ്കിലും  ബോക്സോഫീസില്‍  ചിത്രം  തകര്‍ന്നൂ.നിലവാരം  ഉള്ള  ഹിന്ദി  ചിത്രം  തന്നെയാണ്  Main Aur  Charles.കച്ചവട  സാദ്ധ്യതകള്‍  വേണ്ടവിധം  ഉപയോഗിക്കാതെ,ഒരു  ഡോക്യുമെന്‍ററി  പോലും ഇടയ്ക്ക്  തോന്നല്‍  ഉണ്ടാക്കിയതും      ആകാം  ഭൂരിപക്ഷം ജനങ്ങളെ  ചിത്രം  ആകര്‍ഷിക്കാതെ  ഇരുന്നതിനു  കാരണം.പക്ഷേ ഒരിക്കലും  അവഗണിക്കണ്ട  ചിത്രം അല്ല  ഇത്.ഇടയ്ക്ക്  അല്‍പ്പം  ആരാധന  ഒക്കെ  തോന്നും  ചാള്‍സ്  ശോഭരാജ്  എന്ന  കഥാപാത്രത്തോട് .

 More movie suggestions @www.movieholicviews,blogspot.com

No comments:

Post a Comment