596.AIRLIFT(HINDI,2016),|Thriller|Drama|History|,Dir:-Raja Menon,*ing:-Akshay Kumar, Nimrat Kaur, Feryna Wazheir.
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ Civilian Evacuation ആയിരുന്നു കുവെത്ത് ,ഇറാഖ് ആക്രമിച്ചപ്പോള്‍ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ആയി നടന്നത്.മാത്തുണ്ണി മാത്യൂസ് എന്ന ബിസിനസുകാരന്‍ ആയ മലയാളി ഈ സംഭവങ്ങള്‍ക്ക് മുന്‍പ് ബിസിനസിനു പ്രാമൂഖ്യം കൊടുക്കുകയും ബന്ധങ്ങള്‍ക്ക് അധികം വില കൊടുക്കാത്ത ആളും ആയിരുന്നു.എന്നാല്‍ താന്‍ പടുത്തുയര്‍ത്തുന്ന സാമ്രാജ്യം ഉപേക്ഷിച്ചു കുടുംബവും ആയി ഇന്ത്യയിലേക്ക് പാലായനം ചെയ്യേണ്ട അവസ്ഥ എത്തിയപ്പോള്‍ ആണ് അദ്ദേഹം തനിക്കു വേണ്ടി ഇത്രയും കൊല്ലം ജോലി ചെയ്യുന്നവരെ കുറിച്ച് ഓര്‍ത്തത്.പിന്നെ എല്ലാം ചരിത്രം.
Airlift എന്ന ചിത്രം മാത്യുണ്ണി മാത്യൂസും കൂട്ടരും യുദ്ധം കാരണം കുവൈത്തില്‍ അകപ്പെട്ടു പോയ ഒരു ലക്ഷത്തില്‍പരം ഇന്ത്യക്കാരെ രക്ഷിക്കാനായി നടത്തിയ ശ്രമങ്ങള്‍ ആണ്.ഇതില്‍ കഥാപാത്രത്തിന്റെ പേര് രഞ്ജിത്ത് കത്യാല്‍ എന്നായി മാറിയിട്ടുണ്ട്.ബിസിനസ്സുകാരന്‍ ആയ രഞ്ജിത്ത് സമൂഹത്തിലെ പ്രധാന വ്യക്തികളും ആയി സൗഹൃദത്തില്‍ ആണ്.എന്നാല്‍ അപ്രതീക്ഷിതമായി എണ്ണയ്ക്ക് വേണ്ടി പൊട്ടിപ്പുറപ്പെട്ട യുദ്ധം അയാളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം എന്നത്തേയും പോലെ നിസ്സഹായര്‍ ആയി ഇരുന്നപ്പോള്‍ ആണ് ജോയിന്റ് സെക്ക്രട്ടറി കോഹ്ലിയെ രഞ്ജിത്ത് ഫോണിലൂടെ പരിചയപ്പെടുന്നത്,ഇന്ത്യന്‍ ബ്യൂറോക്രസിയുടെയും രാഷ്ട്രീയക്കാരുടെയും നിഷ്ക്രിത്വം ആദ്യം അവരെ സഹായിച്ചില്ലെങ്കിലും രഞ്ജിത്ത് ഉള്‍പ്പടെ ഉള്ള കുറച്ചു നല്ല മനുഷ്യരുടെ ശ്രമങ്ങള്‍ ചരിത്രം ആയി മാറുകയാണ് ഉണ്ടായതു.
ഒരു ആക്ഷന്‍ ത്രില്ലര്‍ പ്രതീക്ഷിച്ചു പോയ എനിക്ക് എന്നാല്‍ കാണാന്‍ കഴിഞ്ഞത് അത്ഭുതത്തോടെ മാത്രം കണ്ടിരിക്കാവുന്ന ഒരു യഥാര്‍ത്ഥ കഥയാണ്.ഹീറോയിസം എന്ന് പറഞ്ഞാല്‍ ഇതും ഹീറോയിസം ആണ്.തോക്കെടുത്ത് വെടി വയ്ക്കുന്നതിലും വലിയ ഹീറോയിസം.അവിശ്വസനീയം ആയിരുന്നു ഈ ദൌത്യത്തിലെ പല സംഭവങ്ങളും.അവസാനം ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന ഒരു രംഗം ഉണ്ട്.ശരിക്കും എഴുന്നേറ്റു നിന്ന് സല്യൂട്ട് അടിക്കാന്‍ തോന്നി.പ്രേക്ഷകനില്‍ ഇത്തരം ഒരു വികാരത്തെ "ഭാരത് മാതാ കീ ജയ് " പോലെയുള്ള സംഭാഷണങ്ങളില്‍ കൂടി അല്ലാതെ സന്ദര്‍ഭങ്ങളിലൂടെ ആ ഒരു മനോനിലയില്‍ എത്തിച്ചു എന്ന് വേണം പറയാന്‍.ഈ വര്‍ഷത്തെ ആദ്യത്തെ വലിയ ഹിറ്റുകളില്‍ ഒന്നാകും Airlift എന്ന് പ്രതീക്ഷിക്കുന്നു.ആക്ഷന്‍ genreല്‍ ഉള്ള ചിത്രം അല്ല എന്നത് മനസ്സില്‍ സൂക്ഷിക്കുക.തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുക.ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.നല്ല ചിത്രം.മലയാള നടി ലെനയും ചിത്രത്തില്‍ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ഇടയ്ക്ക് പശ്ചാത്തലത്തില്‍ പറയുന്ന മലയാളം ഒക്കെ ചിത്രത്തെ യാതാര്‍ത്ഥ്യത്തോട് അടുപ്പിച്ചു.കുവൈറ്റ് എന്ന രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉള്ളതും മലയാളികള്‍ ആണല്ലോ.അവരുടെ ജീവന് വില ഇടാന്‍ ശ്രമിച്ചവരില്‍ നിന്നും അവരെ രക്ഷപ്പെടുത്തിയത് അവിശ്വസനീയതോടെ ആണ് കാണാന്‍ സാധിക്കുക.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment