Tuesday, 26 January 2016

598.DHEEPAN(FRENCH,2015)

598.DHEEPAN(FRENCH,2015),|Crime|Drama|,Dir:-Jacques Audiard,*ing:-Jesuthasan Antonythasan, Kalieaswari Srinivasan, Claudine Vinasithamby


    വംശീയാക്രമണങ്ങള്‍ ശ്രീലങ്ക എന്ന് ചെറിയ ദ്വീപിനെ ലോകത്തിനു മുന്നില്‍ കുപ്രസിദ്ധി നേടി കൊടുത്തു.സര്‍ക്കാരും തമിഴ് രാഷ്ട്രത്തിന്  വേണ്ടി  വാദിക്കുന്ന LTTE എന്ന  സംഘടനയും തമ്മില്‍  ഉള്ള സംഘര്‍ഷങ്ങള്‍ രാജ്യത്തിനെ കുരുതിക്കളം  ആക്കി മാറ്റി.ജീവിതത്തിലെ പല ദുരന്തങ്ങളും അവിടെ ജീവിച്ചിരുന്നവരെ മാറി ചിന്തിപ്പിച്ചു  തുടങ്ങി.അതിന്റെ ഭാഗമായി പലരും  അഭയാര്‍ഥികള്‍ ആയി  രാജ്യം  വിട്ടു  തുടങ്ങി.യൂറോപ്യന്‍  രാജ്യങ്ങളില്‍  ഒട്ടേറെ  ആളുകള്‍ കുടിയേറാന്‍ ആരംഭിച്ചു.ആ  ഒരു  സാഹചര്യത്തില്‍ നിന്നും  ആണ് സിനിമയുടെ കഥയുടെ ആരംഭം.

   എന്നാല്‍ കുടിയേറുന്ന രാജ്യത്തില്‍ അവിടത്തെ  സര്‍ക്കാരിനു  മുന്നില്‍ വിശ്വസനീയം  ആയ ഒരു  കഥ അവതരിപ്പിക്കാന്‍  വേണ്ടി  ആണ് ദീപന്‍ യാളിനി,ഇളയാല്‍  എന്നിവരെ  തന്റെ  കുടുംബം  ആയി  അവതരിപ്പിക്കാന്‍  ശ്രമിക്കുന്നത്.യാളിനി അയാളുടെ   ഭാര്യ  ആയും ഇളയാല്‍ മകള്‍  ആയും   അങ്ങനെ മാറി .മൂന്നു  പേര്‍ക്കും  അവരുടെ കുടുംബങ്ങളെ  നഷ്ടമായിരുന്നു.യാളിനി ഇംഗ്ലണ്ടില്‍ ഉള്ള  അവരുടെ ബന്ധുവിന്റെ  അടുക്കല്‍ പോകാന്‍  ആയിരുന്നു  ആഗ്രഹിച്ചിരുന്നത്.എന്നാല്‍ അവര്‍ക്ക്  ഫ്രാന്‍സിലേക്ക് പോകേണ്ടി  വരുന്നു .പുതിയ  ജീവിതം  തുടങ്ങാം എന്ന മോഹത്തില്‍ പഴയക്കാല  തമിഴ്  തീവ്രവാദി ആയ ദീപന്‍ ഫ്രാന്‍സില്‍ ഒരു  കെട്ടിടത്തിന്‍റെ  സൂക്ഷിപ്പുകാരന്‍  ആയി  മാറുന്നു.ഒപ്പം സഹായിക്കാന്‍  ആയി  യാളിനിയും ഉണ്ട്.ഇലയാല്‍  സ്ക്കൂളില്‍ പോയി  തുടങ്ങുന്നു.

   എന്നാല്‍  അവരുടെ ജീവിതം  അവര്‍  പ്രതീക്ഷിച്ചത് പോലെ  ആകുന്നില്ല.സ്ക്കൂളില്‍ പോലും വിവേചനം  നേരിടേണ്ടി  വരുന്ന ഇളയാല്‍ ആദ്യമൊക്കെ  ബുദ്ധിമുട്ടി.യാളിനി അധോലോക നേതാവിന്റെ വീട്ടില്‍ അയാളുടെ ബന്ധുവിനെ ശുശ്രൂഷിക്കാന്‍  നിയോഗപ്പെടുന്നു.അവര്‍ മൂവരും  തമ്മില്‍ ഉള്ള  ബന്ധങ്ങളുടെ  അര്‍ത്ഥവും കെട്ടിച്ചമച്ച  കഥയിലെ യാതാര്‍ത്ഥ്യം എന്നിവ  വിഷയം  ആകുമ്പോള്‍  ആണ്  അത്  സംഭവിക്കുന്നത്‌.തന്റെ  പഴയ രീതികളിലേക്ക്  പോകാന്‍  ഉള്ള  സാഹചര്യം  ദീപന്  ഉണ്ടാകുന്നു.ആ സാഹചര്യം  അതീവ  അപകടകരം ആണ്.കാരണം പുതിയ രാജ്യം  മാനസിക  സംഘര്‍ഷങ്ങള്‍ .അവര്‍  മൂവരും  എങ്ങനെ  അതിനെ  നേരിടുന്നു എന്നതാണ്  ബാക്കി ചിത്രം. 2015 Cannes Film Festival ല്‍   Palme d'Or പുരസ്ക്കാരം  നേടിയ  ചിത്രം യുദ്ധം തകര്‍ത്ത  ജീവിതങ്ങളുടെ അവിശ്വസനീയം  ആയ  ഉയിര്‍ത്തെഴുന്നേല്‍പ്പ്  ആണ്  ത്രില്ലര്‍  രീതിയിലൂടെ  അവതരിപ്പിക്കുന്നത്‌.പ്രധാന  കഥാപാത്രങ്ങളെ  അവതരിപ്പിച്ച യേശുദാസന്‍ ,കാളിയേശ്വരി,ക്ലോദിന്‍ വിനാസിതമ്പി  എന്നിവരുടെ  പ്രകടനം  മികച്ചതും  ആയിരുന്നു.

  More movie  suggestions @www.movieholicviews.blogspot.com

No comments:

Post a Comment