599.REVENGE:A LOVE STORY(KOREAN,2010),|Crime|Mystery|Thriller|,Dir:-Ching-Po Wong,*ing:-Juno Mak, Sora Aoi, Tony Liu.
കൊറിയന്‍ ചിത്രങ്ങളില്‍ തീവ്രമായി അവതരിപ്പിക്കുന്ന ഒരു പ്രമേയം ആണ് പരമ്പര കൊലയാളികള്‍, അവരുടെ പാതകങ്ങളെ അന്വേഷിക്കുന്ന പോലീസ് കഥാപാത്രങ്ങള്‍ എന്നിവ വരുന്ന സിനിമകള്‍.എന്നാല്‍ ഈ ചിത്രത്തില്‍ ഒരു കൊലയാളിയുടെ സാന്നിധ്യം ഉണ്ടെങ്കിലും അത് ഒരു സീരിയല്‍ കില്ലര്‍ സിനിമ ആണെന്ന് പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകന് അതില്‍ നിന്നും മാറി ചിന്തിക്കാന്‍ ഉള്ള അവസരം നല്‍കുന്നുണ്ട്.ചിത്രം ആരംഭിക്കുന്നത് ദുരൂഹം ആയ സാഹചര്യത്തില്‍ കൊല്ലപ്പെടുന്ന ഒരു ഗര്‍ഭിണിയായ സ്ത്രീയിലൂടെ ആണ്.അവരുടെ ഉദരത്തില്‍ നിന്നും കുട്ടിയെ പുറത്തെടുത്തു കൊല്ലപ്പെടുത്തിയിരിക്കുന്നു.
ദുരൂഹമായ സാഹചര്യത്തില്‍ ലഭിച്ച ഒരു ബാഗില്‍ നിന്നും ലഭിച്ച തെളിവുകള്‍ പോലീസിനെ മരിച്ച സ്ത്രീയുടെ അടുക്കല്‍ എത്തിക്കുന്നു.ആ സംഭവം പുറം ലോകം അറിയുന്നു.പോലീസ് അന്വേഷണം ആരംഭിക്കുന്ന സമയം തന്നെ സമാനമായ രീതിയില്‍ മറ്റൊരു കൊലപാതകം കൂടി നടക്കുന്നു.ഒരു പരമ്പര കൊലയാളിയുടെ സാമീപ്യം പോലീസ് അവിടെ ആണ് മനസ്സിലാക്കുന്നത്.ഗര്‍ഭിണിയായ സ്ത്രീയുടെ വയറു കീറി കുട്ടിയേയും കൊല്ലപ്പെടുത്തി ആണ് രണ്ടു മൃതദേഹങ്ങളും കണ്ടെത്തുന്നത്.പോലീസിനു കിട്ടിയ തെളിവ് ഈ മരണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് പോലീസുകാരുടെ തന്നെ കുടുംബങ്ങള്‍ ആണ്.അതില്‍ ഒരു പോലീസുകാരനെ സംഭവ സ്ഥലത്ത് കൊല്ലപ്പെട്ട രീതിയില്‍ കാണപ്പെടുകയും മറ്റൊരാളെ കാണാതെ ആകുകയും ചെയ്തിരുന്നു.
ദുരൂഹമായ സാഹചര്യത്തില്‍ പോലീസ് ഒരു പ്രതിയെ പിടിക്കൂടുന്നു.എന്നാല്‍ അയാള്‍ ജയിലില്‍ ഉള്ളപ്പോഴും സമാന രീതിയില്‍ ഉള്ള കൊലപാതകം നടക്കുന്നു,പോലീസിനെ ഈ സംഭവങ്ങള്‍ ചിന്താക്കുഴപ്പത്തില്‍ ആകുന്നു.എന്നാല്‍ ചിലര്‍ക്ക് ഇതിന്റെ പുറകില്‍ ഉള്ള രഹസ്യങ്ങള്‍ അറിയാമായിരുന്നു.മൂടി വയ്ക്കപ്പെട്ട രഹസ്യം.അത് അനാവരണം ചെയ്യപ്പെടുമ്പോള്‍ നഷ്ടമാകുന്നത് പലതും ആണ്.ആരാണ് കൊലയാളി?എന്താണ് ഇതിനുള്ള കാരണം?അതാണ് ഈ കൊറിയന്‍ ചിത്രം അവതരിപ്പിക്കുന്നത്,കൊറിയന്‍ മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങളുടെ ആര്ധകര്‍ക്ക് തീര്‍ച്ചയായും ഈ സിനിമ ഇഷ്ടമാകും.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment