Thursday, 21 January 2016

593.PATHEMARI(MALAYALAM,2015)

593.PATHEMARI(MALAYALAM,2015),Dir:-Salim Ahamed,*ing:-Mammootty,Sreenivasan,Jewel Mary.

  എണ്ണ  ഉല്‍പ്പാദനം ഗള്‍ഫ്  രാജ്യങ്ങള്‍ ലോകത്തിലെ നിര്‍ണായക സാമ്പത്തിക ശക്തി ആക്കി  മാറ്റി. "From Camel to Cadillac" എന്ന അവസ്ഥയില്‍  ആയപ്പോള്‍  ആ പുരോഗതി  ഏറ്റവും  കൂടുതല്‍  ഉപയോഗിച്ചത് ഇന്ത്യയുടെ തെക്കേ ഭാഗത്ത്‌  പാവയ്ക്കയുടെ  രൂപത്തില്‍  ഉള്ള  ഒരു  കൊച്ചു  സംസ്ഥാനം ആണ്.കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയും  അതിനോട്  അനുബന്ധിച്ച് നേടിയ വിദ്യാഭ്യാസവും സാമൂഹികമായ മേല്‍ഗതിയും  എല്ലാം നിധി  കണ്ടെത്തിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിക്ഷേപിച്ച വിയര്‍പ്പു  തുള്ളികളുടെ ഫലം  ആയിരുന്നു.ഇന്ത്യയിലെ  മറ്റു  ഭാഗങ്ങളെ  അപേക്ഷിച്ച്  എന്നും  മലയാളികള്‍ക്ക്  അഭിമാനിക്കാവുന്ന  ഉയര്‍ന്ന  ജീവിത രീതിക്ക് ഗള്‍ഫിലെ  പുരോഗതിയും ആയി  അഭേദ്യ  ബന്ധം  ഉണ്ടെന്നു  നിസ്സംശയം  പറയാം.

   എന്നാല്‍  ഈ  അവസ്ഥ ഒറ്റ  ഒരാള്‍ ആയി  കൊണ്ട്  വന്ന സൌഭാഗ്യം  അല്ലായിരുന്നു.പകരം അനേകം ആളുകള്‍ അവരുടെ ജീവിതത്തില്‍  നടത്തിയ കഷ്ടപ്പാടുകളുടെ  ഫലം  ആയിരുന്നു.നിയമപരമായി  അല്ലാതെ കടലിലൂടെ നടത്തിയ സാഹസിക യാത്രകള്‍ പലരെയും അറബിക്  നാട്ടില്‍  വിളയുന്ന സൌഭാഗ്യങ്ങളുടെ  അടുക്കല്‍  എത്തിച്ചു.എന്നാല്‍  ആ  ദൂരം  താണ്ടാന്‍  ആകാതെ സ്വര്‍ണ്ണത്തിന്റെ  പ്രഭയിലേക്ക്  നടന്നടുത്തു  ഈയാംപാറ്റകളായി  മാറിയവരും  അനേകം  ആണ്.പള്ളിക്കല്‍  നാരായണന്‍ ആദ്യ  വിഭാഗത്തില്‍  ഉള്‍പ്പെടുന്നു.വീട്ടിലെ  ദാരിദ്ര്യം നാരായണനെ പത്തേമാരി കയറി അറബി  നാട്ടിലേക്ക്  പോകാന്‍ പ്രേരിപ്പിക്കുന്നു.ഒപ്പം  സുഹൃത്തായ മോയ്ദീനും  ഉണ്ടായിരുന്നു.

  നാരായണന്‍  തന്‍റെ  ജീവിതക്കാലം  മുഴുവന്‍  ഒന്നേ  ചെയ്തുള്ളൂ.തന്റെ  ചുറ്റും  ഉള്ളവരെയും  കുടുംബത്തെയും  സംരക്ഷിച്ചു.തന്റെ  ജീവിതവും  ആഘോഷങ്ങളും  എല്ലാം  നഷ്ടപ്പെടുത്തി കൊണ്ട്.എന്നാല്‍  പള്ളിക്കല്‍  നാരായണന്‍ എന്ന മനുഷ്യന് ജീവിതം  ബാക്കി  വച്ചത്  എന്തായിരുന്നു?അതാണ്‌  ബാക്കി ചിത്രം.പള്ളിക്കല്‍  നാരായണന്‍ എന്നത്  ഒരു  വ്യക്തി  ആണെങ്കിലും അയാള്‍ പ്രതിനിധീകരിക്കുന്നത് അനേകമായിരം ഗള്‍ഫ്  പ്രവാസികളെ  ആണ്.സ്ഥിരമായി  സോഷ്യല്‍  മീഡിയ  വെറുപ്പീര്  ആയി  മാറിയ  പ്രവാസ ജീവിത  ദുരിതങ്ങള്‍  ,അത്  ഉണ്ടായിരുന്ന  കാലഘട്ടത്തിലേക്ക് മാത്രമായി  ചുരുക്കുകയും  ഈ തലമുറ അത്തരം  പ്രശ്നങ്ങള്‍ ,ദുരിതം എന്നിവ  അനുഭവിക്കുന്നില്ല  എന്നും വ്യംഗ്യം ആയ  രീതിയില്‍  അവതരിപ്പിച്ചിട്ടുണ്ട്.മമ്മൂട്ടി  എന്ന നടന്റെ  പല രംഗങ്ങളും  കണ്ണുകളെ ഈറന്‍  അണിയിച്ചു.നടന്മാര്‍  അവരുടെ  പ്രായവും അഭിനയശേഷിയും കാലങ്ങള്‍  മാറുമ്പോള്‍ അവലോകനം ചെയ്യുന്നത്  നന്നായിരിക്കും  എന്നത്  പള്ളിക്കല്‍  നാരായണന്‍  എന്ന  കഥാപാത്രം  കാണിച്ചു  തരുന്നു.മറ്റൊന്ന്  സിദ്ധിക്കും ശ്രീനിവാസനും അവതരിപ്പിച്ച കഥാപാത്രങ്ങള്‍  ആണ്.അവസാനം ഒരു  നൊമ്പരം ആയി  സിദ്ധിക്ക്  മാറുന്നു.സുഹൃത്തിന്റെ  ജീവിതത്തെ  നോക്കി  കാണുന്ന  ശ്രീനിവാസന്റെ മോയ്ദീനും സിനിമയുടെ  പൂര്‍ണതയ്ക്കു  ചേര്‍ന്ന കഥാപാത്രങ്ങള്‍  തന്നെ  ആയിരുന്നു.കഴിഞ്ഞ  വര്‍ഷത്തെ  മികച്ച  മലയാള  സിനിമകളില്‍  ഒന്ന്  തന്നെയാണ്  പത്തേമാരി  എന്ന്  സിനിമ  കണ്ടു  കഴിഞ്ഞപ്പോള്‍  തോന്നി.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment