Sunday, 3 January 2016

575.CREED(ENGLISH,2015)

575.CREED(ENGLISH,2015),|Drama|Sport|,Dir:-Ryan Coogler,*ing:-Michael B. Jordan, Sylvester Stallone, Tessa Thompson

   സ്പോര്‍ട്സ്  പ്രമേയം ആയി  വരുന്ന സിനിമകളിലെ മുഖ്യ കഥാപാത്രം  ആണ്  അതിലെ  കോച്ച് കഥാപാത്രം.പല  സിനിമകളിലെയും  Emotional ഭാഗം  ഒക്കെ   നായക  കഥാപാത്രവും  കോച്ചും   ഒക്കെ  തമ്മില്‍  ആകും.ബോക്സിംഗ്  പ്രമേയം  ആയി വരുന്ന  ഒരു  ചിത്രത്തില്‍  ആ രംഗം  ചെയ്യാന്‍  ഏറ്റവും  യോജിച്ച ആള്‍  ആരാണ്  എന്ന്  ചോദിച്ചാല്‍  ഭൂരിഭാഗം  ആളുകള്‍ക്കും  ഒരേ  അഭിപ്രായം  ആയിരിക്കും-സില്‍വസ്റ്റര്‍  സ്റ്റലോന്‍.റോക്കി  പരമ്പരയിലെ  റോക്കി ബല്‍ബാവോ എന്ന  കഥാപാത്രം ആണ്   ആ കഥാപാത്രം  എങ്കിലോ ?ഈ സിനിമയുടെ  ഏറ്റവും  വലിയ  ഹൈ  ലൈറ്റ്  ആയി  എനിക്ക്  തോന്നിയത്  അതാണ്‌.ഒപ്പം  റോക്കി  പരമ്പരയുടെ പിന്തുടര്‍ച്ച  പോലെ അവതരിപ്പിക്കാന്‍  പറ്റിയ  ഏറ്റവും  മികച്ച  ചിത്രവും  ഇതായിരിക്കും  എന്നതാണ്.

  റോക്കി  പരമ്പരയിലെ  ശക്തനായ  മറ്റൊരു  കഥാപാത്രം ആയിരുന്നു "Carl Weathers" അവതരിപ്പിച്ച അപ്പോളോ  ക്രീഡ് എന്ന  കഥാപാത്രം.റോക്കി  ബല്‍ബാവോയുടെ അടുത്ത്   ശക്തമായി  പോരാടിയ  ക്രീഡ് മരണപ്പെട്ടപ്പോള്‍  അവശേഷിപ്പിച്ചത്  തനിക്കു  ഒരു  പിന്‍ഗാമിയെ  ആയിരുന്നു.തന്‍റെ രഹസ്യ ബന്ധത്തില്‍  ഉണ്ടായ  കുട്ടി  എന്നാല്‍ സ്വന്തം  പാരമ്പര്യം  മനസ്സിലാക്കാതെ ജുവനൈല്‍  ഹോമുകളില്‍  ജീവിക്കുന്നു.ഒരു ദിവസം അവനെ  തേടി അപ്പോളോ  ക്രീഡിന്റെ  ഭാര്യ  എത്തുന്നതോടെ  അവന്റെ  ജീവിതം  മാറുന്നു.

  നല്ല  ജീവിതം  ലഭിച്ചു  എങ്കിലും   ബോക്സിംഗ്  റിംഗ്  അവനെ  ഹരം   കൊള്ളിക്കുന്നുണ്ട്.അവന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ബോക്സിംഗ്  റിങ്ങില്‍  സജീവം  ആകാന്‍  വേണ്ടി  അവന്റെ  ജീവിതത്തിലെ ഏറ്റവും  വലിയ  തീരുമാനം  എടുക്കുന്നു.ആ തീരുമാനം  അവനെ  കൊണ്ടെത്തിക്കുന്നത്  അവന്‍  പ്രതിധാനം  ചെയ്യുന്ന  പാരമ്പര്യത്തിലേക്ക്‌  ആണ്.അതിന്റെ  ബാക്കി  കണ്ണികളിലേക്കും  .എന്നാല്‍  ഡോണി  എന്ന  പേരിനോടൊപ്പം  അമ്മയുടെ  പേരിന്റെ  ഭാഗം  ആയ  ജോണ്‍സണ്‍ ഉപയോഗിക്കാന്‍  ആഗ്രഹിക്കുന്ന  അവനു  ക്രീഡ്  എന്ന  പേര്  പ്രതീക്ഷയുടെ  ഭാരം  തന്നെ  ആയിരുന്നു.ആ പ്രതീക്ഷകളോട്  അവന്‍  നീതി  പുലര്‍ത്തിയോ  ഇല്ലയോ  എന്നതാണ്  ബാക്കി  ചിത്രം  അവതരിപ്പിക്കുന്നത്‌.കഴിഞ്ഞ  വര്‍ഷം  ഇറങ്ങിയ  സ്പോര്‍ട്സ്  പ്രമേയം  ആയി  വരുന്ന  ചിത്രങ്ങളില്‍  മികച്ചതെന്നു  പറയാന്‍  കഴിയുന്ന  ഒരു  ചിത്രം  ആയിരുന്നു  Creed.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1889. What You Wish For (English, 2024)