600.THE DEAL(KOREAN,2015),|Crime|Thriller|Mystery|,Dir:-Yong-ho Son,*ing:-Ju-bong Gi, Jae-yoon Jo, Eui-sung Kim .
ഡിറ്റക്റ്റീവ് ടെ -സൂ ഒരു പരമ്പര കൊലയാളിയെ കുറിച്ചുള്ള അന്വേഷണത്തില്‍ ആണ്.സമാന സാഹചര്യത്തില്‍ കാണാതാകുന്ന പെണ്‍ക്കുട്ടികളുടെ തിരോധാനത്തിനു പിന്നില്‍ ഒരു സീരിയല്‍ കില്ലര്‍ ഉണ്ടെന്നു പോലീസ് വിശ്വസിക്കുന്നു.പതിവ് പോലെ അലസമായ ഒരു അന്വേഷണ ദിവസം ആണ് ടെ സൂ വണ്ടിയിടിച്ചിട്ടു നിര്‍ത്താതെ പോയ ഒരു സംഭവം വഴിയില്‍ വച്ച് ശ്രദ്ധയില്‍ പെടുന്നത്.ഒരു സാധാരണ കേസ് ആയി മാറേണ്ട ആ സംഭവം എന്നാല്‍ വഴിയില്‍ കിടന്നു കിട്ടുന്ന മൊബൈല്‍ ഫോണിലൂടെ ദുരൂഹം ആയി മരുന്ന്.ഒരു സ്ത്രീയുടെ എന്ന് തോന്നിപ്പിക്കുന്ന മൊബൈല്‍ ഫോണ്‍ ആയിരുന്നു അത്.ഒപ്പം രക്തത്തിന്‍റെ അടയാളങ്ങളും അയാളിലെ പോലീസ് ബുദ്ധി ഉണര്‍ത്തി.
പിന്നീട് നടന്ന അന്വേഷണത്തില്‍ അനാവരണം ചെയ്യപ്പെട്ടത് പൈശാചികമായി നടത്തിയ കുറെ കൊലപാതകങ്ങളുടെ ബാക്കി പത്രം ആയിരുന്നു.പ്രതിയെ അവര്‍ പിടിച്ചുവെങ്കിലും അന്വേഷണത്തില്‍ ആണ് ആ സംഭവം മനസ്സിലാകുന്നത്.വഴിയില്‍ കിടന്നു കിട്ടിയ മൊബൈല്‍ ടെ- സുവിന്‍റെ സഹോദരിയുടെ ആയിരുന്നു.ഇത് മനസ്സിലാക്കിയ ടെ സൂ പ്രതിയായ കാംഗ് ചിയോനെ ആക്രമിക്കുന്നു.എന്നാല്‍ അയാള്‍ ക്രൂരനായ,മനസാക്ഷി ഇല്ലാത്ത മനുഷ്യ മൃഗം ആയിരുന്നു.അയാള്‍ ടെ- സൂവിന്റെ സഹോദരിയെ എന്ത് ചെയ്തു എന്ന് പറയുന്നില്ല.
എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ മൂന്നു മൃതദേഹങ്ങള്‍ ലഭിക്കുന്നു.കൊലയാളിയെ തൂക്കി കൊല്ലാന്‍ കോടതി വിധിക്കുന്നു.എന്നാല്‍ 1997 നു ശേഷം ആരെയും തൂക്കിക്കൊല്ലാത്ത ദക്ഷിണ കൊറിയയില്‍ അയാളുടെ ജീവന് ആപത് ഒന്നും ഇല്ലായിരുന്നു.തന്റെ സഹോദരി മരിക്കുമ്പോള്‍ ഗര്‍ഭിണി ആണെന്ന് മനസ്സിലാക്കുന്ന ടെ -സൂവും അവളുടെ ഭര്‍ത്താവായ സിയൂംഗ് ഹ്യൂനും താങ്കള്‍ക്ക് നീതി കിട്ടാന്‍ ഉള്ള പരിശ്രമത്തില്‍ ആണ്.എന്നാല്‍ അവരുടെ വഴിയില്‍ ഒന്നും വരുന്നില്ല.വര്‍ഷങ്ങള്‍ കഴിയുന്നു.പക എന്നും മനുഷ്യ മനസ്സില്‍ ഒളിച്ചിരിക്കും.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.ഈ ചിത്രവും പൊതുവായ കൊറിയന്‍ സിനിമകളുടെ മാതൃകയില്‍ ആരംഭിച്ചു എങ്കിലും അപ്രതീക്ഷിതമായ രീതികളിലൂടെ ആണ് മുന്നേറുന്നത്.കൊറിയന്‍ ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക് ഇഷ്ടം ആകും ഈ ചിത്രവും.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment