585.GOODFELLAS(ENGLISH,1990),|Crime|Biography|,Dir:-Martin Scorsese,*ing:-Robert De Niro, Ray Liotta, Joe Pesci.
"ഹെന്‍ട്രി ഹില്‍" കുട്ടിക്കാലം മുതല്‍ ആരാധനയോടെ നോക്കിയിരുന്ന ഒരു ജീവിതം ഉണ്ട്.ഒരു റോഡിനു അപ്പുറം ശക്തിയുടെയും ആദരവിന്റെയും ഭയത്തിന്റെയും ലോകം.നഗരത്തിലെ പ്രധാന കുറ്റകൃത്യങ്ങള്‍ എല്ലാം നിയന്ത്രിക്കുന്ന,പോലീസിന്റെ അടുക്കല്‍ പോകാന്‍ കഴിയാത്ത ആളുകളെ സംരക്ഷിക്കുന്ന ഒരു ലോകം.ഹെന്‍ട്രി അവന്റെ വഴി അവിടെ നിന്നും തിരഞ്ഞെടുക്കുന്നു.സ്ക്കൂള്‍ ഇല്ലാത്ത സമയത്ത് ആ ലോകത്തിന്റെ ചെറിയ ഭാഗം ആകാന്‍ പോയവന്‍ എന്നാല്‍ പിന്നീട് മുഴുവന്‍ സമയവും ആ ലോകത്തിന്റെ ഭാഗം ആയി തീര്‍ന്നൂ.സംഭവ ബഹുലമായ ആ കഥ "Nicholas Pileggi" ,"Wiseguy" എന്ന പേരില്‍ നോവല്‍ ആയി രൂപപ്പെടുത്തി.ആ കഥ "മാര്‍ട്ടിന്‍ സ്കോര്‍സെ" എന്ന സംവിധായകന്‍റെ കയ്യില്‍ ലഭിച്ചപ്പോള്‍ ഒരു പക്ഷെ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ "Godfather" പരമ്പരയ്ക്ക് ശേഷം സിനിമ ലോകം കണ്ട ഏറ്റവും മികച്ച ഗാങ്ങ്സ്ട്ടര്‍ സിനിമകളില്‍ ഒന്നായി മാറുകയായിരുന്നു.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി അവതരിപ്പിച്ച ചിത്രം ഇറ്റാലിയന്‍ മാഫിയയുടെ ഭാഗം അല്ലാതിരുന്നിട്ടു കൂടി അവര്‍ക്ക് സമാന്തരമായി വളര്‍ന്ന മൂന്നു പേരുടെ കഥയാണ് അവതരിപ്പിക്കുന്നത്.ഹെന്‍ട്രി ഹില്‍ ആരാധനയോടെ നോക്കി കണ്ട ജെയിംസ് കോണ്‍വേയുടെ വിശ്വസ്തന്‍ ആയി അവന്‍ മാറുമ്പോള്‍ അവനും താന്‍ ആഗ്രഹിച്ച രീതിയില്‍ അവന്‍ സ്വപ്നം കണ്ട ജീവിതത്തിലേക്ക് നടന്നു അടുക്കുകയായിരുന്നു.സ്മഗ്ലിംഗ് മുതല്‍ സാമൂഹിക വ്യവസ്ഥയില്‍ കുറ്റ കൃത്യമായി കരുതുന്ന എല്ലാം അവര്‍ ചെയ്തു.എതിരാളികളെ ഈഗോയുടെ പേരില്‍ പോലും കൊന്നൊടുക്കി.പലപ്പോഴും നിസാരകാര്യങ്ങളില്‍ പെട്ടന്ന് ആക്രമസക്തന്‍ ആകുന്ന ടോമി കാരണം പല അനാവശ്യ കൊലപാതകങ്ങളും അവര്‍ ചെയ്യേണ്ടിയും വരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ചതിയുടെയും ആക്രമണത്തിന്റെയും ലോകം വലുതാകുന്നതോട് കൂടി അവരുടെ ജീവിതവും മാറി വരുന്നു.ബിസിനസ് ലോകം വ്യാപിക്കുന്നു.പണവും.ആ ഭ്രമിപ്പിക്കുന്ന ലോകത്തില്‍ നിന്നും ഉള്ള അവരുടെ ജീവിതങ്ങളുടെ കഥയാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്.റേ ലിയോറ്റയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം ആയിരുന്നു ഈ ചിത്രത്തിലെ ഹെന്‍ട്രി ഹില്‍.6 വിഭാഗങ്ങളില്‍ ഓസ്ക്കാര്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം എന്നാല്‍ ടോമിയെ അവതരിപ്പിച്ച ജോ പെസ്ക്കീയ്ക്കു ലഭിച്ച മികച്ച സഹ നടന്‍ വിഭാഗത്തില്‍ മാത്രം ആണ് പുരസ്ക്കാരം നേടിയത്.തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് "Goodfellas".യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ആളുകളുടെ കഥ കൂടി ആകുമ്പോള്‍ കൂടുതല്‍ ഇഷ്ടം ആവുകയും ചെയ്യും ഹെന്‍ട്രി ഹില്‍ തന്റെ സ്വപ്ന ലോകം നേടിയ കഥ .
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment