Thursday, 28 January 2016

603.VETERAN(KOREAN,2015)

603.VETERAN(KOREAN,2015),|Action|Thriller|Crime|,Dir:-Seung-wan Ryoo,*ing:-Jeong-min Hwang, Ah In Yoo, Hae-jin Yoo.


   2015 ലെ കൊറിയന്‍  ബോക്സോഫീസിലെ  ഏറ്റവും  വലിയ  ഹിറ്റ്‌ ചിത്രം  ആയിരുന്നു Veteran.കൊറിയന്‍  സിനിമയിലെ  തന്നെ  മൂന്നാമത്തെ  ഏറ്റവും  വലിയ  ബോക്സോഫീസ് ഹിറ്റ്‌  ആയും  ഈ ചിത്രം  മാറി.The Admiral: Roaring Currents,Ode to My Father(രണ്ടും 2014) ആണ്  നിലവില്‍  ഉള്ള ഏറ്റവും  വലിയ  ഹിറ്റുകള്‍.ഈ  ചിത്രം  കൊറിയന്‍  ചിത്രങ്ങള്‍  അവതരിപ്പിക്കപ്പെടുന്ന ഒരു  Dark Atmosphere ല്‍  അല്ല  എടുത്തിരിക്കുന്നത്.കൂടുതല്‍  ആളുകള്‍ക്ക്  ഇഷ്ടം  ആകുന്ന കോമഡി,ആക്ഷന്‍  എന്നിവയൊക്കെ  ചേര്‍ത്ത്  ആണ്.കൊറിയന്‍  സിനിമ  കോമഡി  ഒക്കെ നമുക്ക്  വെറും  ചളി ആയി  തോന്നും  എന്നത്  വേറെ  കാര്യം.

  കൊറിയന്‍  സിനിമയിലെ   മികച്ച  നായക  നടന്‍  ആയി  പല  വേഷങ്ങളും  ചെയ്ത ഹ്വാംഗ് -ജുംഗ്- മിന്‍ ആണ്  ഈ ചിത്രത്തിലെ  നായക  കഥാപാത്രം  ആയ ഡിറ്റക്ട്ടീവ് സിയോ യെ  അവതരിപ്പിച്ചിരിക്കുന്നത്.ആള്‍  രസികന്‍  ആണെങ്കിലും  കേസുകളില്‍  മുഴു  ശ്രദ്ധയും  ഉണ്ടായിരുന്നു  സിയോയ്ക്ക്.കുറ്റവാളികളെ കഠിനമായി  ശിക്ഷിക്കാന്‍ ശ്രമിക്കുന്ന സിയോയുടെ  പുറകെ പോലീസിലെ  തന്നെ അച്ചടക്ക  സമിതി  അത്  കൊണ്ട്  തന്നെ  ഇപ്പോഴും  ഉണ്ടായിരുന്നു.ഒരിക്കല്‍  സിയോ  കൊറിയയിലെ  വലിയ  ഒരു  ബിസിനസ്  ഗ്രൂപ്പിന്റെ  ഇപ്പോഴത്തെ  അവകാശിയെ  പരിചയപ്പെടുന്നു.പണത്തിന്റെ  ഹുങ്ക് ജോ ടെയോയെ  മൃഗം  ആക്കി മാറ്റുന്നു.സിയോയ്ക്ക്  പരിചയം  ഉള്ള  സിയോയുടെ  ഡ്രൈവര്‍  ഒരിക്കല്‍   ജോ  ടെയുടെ  കൊള്ളരുതായ്മയ്ക്ക്  പാത്രമാകുന്നു.

    ജോ  ടെ യെ  കുടുക്കാന്‍  സിയോ  ശ്രമിക്കുന്നുണ്ടെങ്കിലും   അയാളുടെ സ്വാധീനം  ഉപയോഗിച്ച്  രക്ഷപ്പെടുന്നു.ഈ  അവസരത്തില്‍  ആണ്  സിയോ ജോ  ടെയെ കുടുക്കാന്‍  ഒരു  പ്ലാന്‍  തയ്യാറാക്കുന്നത്.അതാണ്‌  ചിത്രത്തിന്റെ  ബാക്കി  കഥ.ക്ലൈമാക്സിലെ  ഫൈറ്റ്  സീന്‍  ഒക്കെ  വളരെയധികം പണം  മുടക്കി  ആണ്  ഈ ചിത്രത്തില്‍  അവതരിപ്പിച്ചിരിക്കുന്നത്.എന്തായാലും  സ്ഥിരം  കൊറിയന്‍ ത്രില്ലര്‍  സിനിമകളുടെ  പ്രേക്ഷകര്‍ക്ക്‌ ഈ കൊമേര്‍ഷ്യല്‍ ത്രില്ലര്‍   വെര്‍ഷന്‍   അധികം  ഇഷ്ടം  ആകാന്‍  സാധ്യത  കുറവാണ്.നമ്മുടെ  നാട്ടിലെ  വലിയ  ഹിറ്റുകള്‍  പലപ്പോഴും എല്ലാ തരം  പ്രേക്ഷകര്‍ക്കും  വേണ്ടി  ആണല്ലോ  ഉണ്ടാക്കുന്നത്‌.അത് പോലെ  തന്നെ കൊറിയന്‍  പ്രേക്ഷകരുടെ  ഭൂരിഭാഗ  അഭിരുചി  ആണ്  ഈ ചിത്രത്തില്‍  ഉള്ളത്.ക്ലൈമാക്സില്‍  മാ ഡോംഗ്  സിയോക് അപ്രതീക്ഷിതമായി  വന്നപ്പോള്‍  അതില്‍  ഒരു  മാസ്  പ്രതീക്ഷിച്ചിരുന്നു.എന്നാല്‍  അതുണ്ടായില്ല.കൊറിയയിലെ  ഇപ്പോഴത്തെ  തലമുറയിലെ  വലിയ  രണ്ടു  താരങ്ങള്‍  ഒരുമിച്ചതും  ചിത്രത്തിന്റെ  മൈലേജ്  കൂട്ടിയിട്ടുണ്ടാകും.


More movie  suggestions @www.movieholicviews.blogspot.com

602.THE CORPSE OF ANNA FRITZ(SPANISH,2015)

602.THE CORPSE OF ANNA FRITZ(SPANISH,2015),|Drama|Thriller|,Dir:-Hèctor Hernández Vicens,*ing:-Daniel Aser, Albert Carbó, Belén Fabra.


    Necrophilia-വല്ലാത്ത  ഒരു  അവസ്ഥ  ആയാണ്  തോന്നിയിട്ടുള്ളത്.ജീവനില്ലാത്ത  ശരീരങ്ങളോട് തോന്നുന്ന  ലൈംഗികമായ  ആസക്തി.പരിഷ്കൃത  സമൂഹത്തിന്‍റെ  നിര്‍വചനങ്ങളെ  കുറിച്ച്  വ്യത്യസ്തമായ  അഭിപ്രയങ്ങള്‍  ഉണ്ടെങ്കിലും  ഇത്തരം  ഒരു  ആസക്തിയെ ഭൂരിപക്ഷം  ആളുകളും  എതിര്‍ക്കുന്നുണ്ട്  എന്ന്  തന്നെയാണ്  വിശ്വാസം.മനുഷ്യ ചരിത്രത്തിന്റെ ആരംഭ ഘട്ടങ്ങളില്‍ ,ഇജിപ്റ്റില്‍  ഒക്കെ  സുന്ദരികളായ  സ്ത്രീകളുടെ  മൃതദേഹം മൂന്നു  നാല്  ദിവസം  അഴുകിയതിനു  ശേഷം  മാത്രം  ആയിരുന്നു  Embalm ചെയ്തിരുന്നതത്രേ!!ജോസഫ് ഗിസ്‌ലാന്‍ രൂപം  നല്‍കിയ ഈ വാക്കാണ്‌   വൈകൃത  പ്രണയത്തെ സൂചിപ്പിക്കുന്നത്.അതിനെ ആസ്പദം ആക്കിയാണ്   The Corpse of Anna Fritz അവതരിപ്പിച്ചിരിക്കുന്നത്.

   അന്ന ഫ്രിട്സ് അതീവ സുന്ദരി  ആണ്.അവള്‍  നടി  ആണ്.ചെറുപ്പക്കാരുടെ സ്വപ്ന കാമുകിയും .എന്നാല്‍  ഒരു  ദിവസം അവള്‍  മരിക്കുന്നു.വളരെ  ചെറിയ  പ്രായത്തില്‍  തന്നെ  പ്രശസ്തിയുടെ  കൊടുമുടിയില്‍ നില്‍ക്കുന സമയത്ത് ഒരു പാര്‍ട്ടിക്കിടെ  ആയിരുന്നു  മരണം.മൃതദേഹം  മോര്‍ച്ചറിയില്‍  സൂക്ഷിച്ചിരുന്നു.മോര്‍ച്ചറി  സൂക്ഷിപ്പുക്കാരന്‍  ആയ പോ ഒരു  പാവത്താന്‍  ആണെങ്കിലും  അവന്റെ  മനസ്സിലെ  അവനെക്കുറിച്ചു  ആരും  കരുതാത്ത  പ്രവര്‍ത്തികള്‍  ചെയ്തിട്ടുള്ള  ആള്‍  ആണ്.അര്‍ദ്ധരാത്രി അവനെ  ഒരു പാര്‍ട്ടിക്കായി കൊണ്ട്  പോകാന്‍  സുഹൃത്തായ  ജാവിയും ഇവാനും  എത്തുന്നു.

  മദ്യം,മയക്കുമരുന്ന്  എന്നിവ അന്ന് രാത്രി  ആ ചെറുപ്പക്കാരുടെ  മാനസിക  നില  മാറ്റി  എന്ന്  വേണമെങ്കില്‍  പറയാം.ആരും ഒരിക്കലും  അറിയരുത്  എന്ന്  കരുതിയ  ആ രഹസ്യ  പ്രവര്‍ത്തി ചെയ്യാന്‍  അവരില്‍  ത്വര  ഉണ്ടാകുന്നു.എന്നാല്‍  ആ തീരുമാനം  അവരുടെ  ജീവിതത്തിലെ ഏറ്റവും  അപകടകരമായ  അവസ്ഥയില്‍  അവരെ  കൊണ്ടെത്തിക്കുന്നു.ഒരു  തരം  മുഷിപ്പോടെ  ചിത്രത്തിന്റെ  തുടക്കം  കാണുന്ന പ്രേക്ഷകന്‍  പിന്നീട്  ചിത്രം  ഒരു  ത്രില്ലര്‍  ആയി  മാറുമ്പോള്‍  കൂടുതല്‍  ത്രില്ലിംഗ്  ആകുന്നു.മനുഷ്യ  മനസ്സിന്റെ  ക്രൂരതകളും കാപട്യങ്ങളും എല്ലാം  ഒരിക്കല്‍  പ്രവര്‍ത്തിയില്‍ ദോഷം  ആയി  മാറും  എന്ന്  മനസ്സിലാക്കി തരുന്നു  ഈ ചിത്രം.Karma ഒക്കെ  പോലെ  ഒന്ന്...

More movie  suggestions @www.movieholicviews.blogspot.com

601.STEVE JOBS(ENGLISH,2015)

601.STEVE JOBS(ENGLISH,2015),|Biography|Drama|,Dir:-Danny Boyle,*ing:-Michael Fassbender, Kate Winslet, Seth Rogen.


88 മത്  അക്കാദമി  പുരസ്ക്കാര  നാമനിര്‍ദ്ദേശം 2 വിഭാഗത്തില്‍ ലഭിച്ച  ചിത്രമാണ് Steve Jobs.


  • Best Performance by an Actor in a Leading Role

Michael Fassbender

  • Best Performance by an Actress in a Supporting Role

Kate Winslet

എന്നീ  വിഭാഗങ്ങളില്‍  ആയിരുന്നു  അത്


     സ്റ്റീവ് ജോബ്സിന്‍റെ  ജീവിതത്തിന്‍റെ പ്രാരംഭത്തില്‍ നടന്ന  സംഭവങ്ങള്‍  അവതരിപ്പിച്ച  Walter Isaacson ന്‍റെ Steve Jobs എന്ന ബയോഗ്രഫിയെ ആസ്പദം  ആക്കി ഡാനി ബോയ്ല്‍ സംവിധാനം  ചെയ്ത  സിനിമയാണ് Steve Jobs.മൈക്കില്‍ ഫാസ്ബെണ്ടറിന് മികച്ച  നടനുള്ളതും കേറ്റ് വിന്‍സ്ലട്ടിനു മികച്ച സഹ  നടിക്കുള്ള ഓസ്ക്കാര്‍  നാമനിര്‍ദേശം  2015 ല്‍  ലഭിച്ചതു  ഈ ചിത്രത്തിലൂടെ  ആയിരുന്നു. Apple Macintosh ന്‍റെ Launch നു അതിലെ Voice Demo യില്‍ പ്രശ്നം ഉണ്ടാകുന്ന സമയത്ത്  അസ്വസ്ഥന്‍  ആകുന്ന സ്റ്റീവില്‍  നിന്നുമാണ്  ചിത്രം  ആരംഭിക്കുന്നത്.നാല്‍പ്പതു മിനിറ്റ്  മാത്രം  ബാക്കി നില്‍ക്കെ അതില്‍ ഒന്നും  ചെയ്യാന്‍ കഴിയില്ല എന്ന്  എഞ്ചിനീയര്‍ Hertzfeld തീര്‍ത്തു  പറയുന്നു.എന്നാല്‍  സ്ട്ടീവിനു  തന്റെ  തീരുമാനത്തില്‍  നിന്നും  ഒരടി  മാറാനും  തയ്യാറാകുന്നില്ല.വേണമെങ്കില്‍ Launch  പോലും  മാറ്റം  എന്ന  നിലപാട്  ആണ്  സ്ട്ടീവിനു.അയാളുടെ  ഈ  ഒരു  സ്വഭാവത്തിന്  ആണ്  ചിത്രത്തില്‍ മൊത്തം  പ്രാധാന്യം  കൊടുത്തിരിക്കുന്നതും.

   സ്റ്റീവ്  ജോബ്സിന്റെ ജീവിതത്തിലെ തുടക്കക്കാലം  മുതല്‍  അവതരിപ്പിച്ച 2013ലെ  ആഷ്ടന്‍ കച്ചറിന്റെ Jobs ല്‍ ആഷ്ടന്‍ യഥാര്‍ത്ഥ  സ്റ്റീവിനെ അനുകരിക്കാന്‍   ഉള്ള  ശ്രമം  നടത്തിയിരുന്നു.പല  രീതിയിലും   എന്നാല്‍  ചിത്രം  വിമര്‍ശനം   നേരിടുകയും ശരാശരി വിജയത്തില്‍ ഒതുങ്ങുകയും ചെയ്തു.എന്നാല്‍  ഈ ചിത്രത്തില്‍  മൈക്കില്‍  നമുക്ക്  പരിചിതനായ സ്റ്റീവിനെ  രൂപത്തില്‍  അധികം അവതരിപ്പിക്കുന്നില്ല.എന്നാല്‍  കേട്ടറിഞ്ഞ  പോലെ  ഉള്ള  Body  Language പല  അവസരത്തിലും  മൈക്കില്‍  അവതരിപ്പിക്കുന്നുണ്ട്.എന്നാല്‍  പിന്നീട്  അല്‍പ്പം  പ്രായം  ഏറിയ  സ്റ്റീവ്  ആയി  മാറുമ്പോള്‍  അയാള്‍  വളരെയധികം  മാറിയിട്ടുണ്ട്  ശരീര  ഭാഷയില്‍.കൂടുതല്‍  സൌമ്യന്‍  ആയി  മാറുന്ന  സ്ട്ടീവിനെയും  കാണാം  അപ്പോള്‍.

   സ്റ്റീവിന്റെ ജീവിതത്തിലെ ഉയര്‍ച്ച  താഴ്ച്ചകളില്‍ പലപ്പോഴും  സ്റ്റീവ് ഒരു  ബിസിനസ്മാന്‍  മാത്രം  ആയി  മാറുന്നു.പ്രത്യേകിച്ചും മികച്ച ടെക്നിക്കല്‍  വിദഗ്ധന്‍ ആയ  Apple co-founder സ്റ്റീവ്  വോസ്നിയാക്കും  ആയുള്ള ബന്ധം.തന്റെ  പിടിവാശികള്‍ക്ക്  പ്രാധാന്യം  കൊടുക്കുകയും  ബന്ധങ്ങള്‍ക്ക്  അധികം  വില  കൊടുക്കാത്ത  സ്ട്ടീവിനെയും  കാണാം.പ്രത്യേകിച്ചും  കാമുകിയില്‍  ഉണ്ടായ കുട്ടിയോട് ഒക്കെ  പെരുമാറുന്നതൊക്കെ.സ്റ്റീവിന്റെ  സഹപ്രവര്‍ത്തക ജോന്ന  ഹോഫ്മാനെ  ആണ്  കേറ്റ്  വിന്‍സ്ലറ്റ്  അവതരിപ്പിച്ചത്.സ്റ്റീവിന്റെ ജീവിതം  ബയോപിക്  ആയി  അവതരിപ്പിച്ചെങ്കിലും  ഒരു  ഡോക്യുമെന്‍ററി  ആയി  മാറാതെയും  എന്നാല്‍  ഒരു  സിനിമയുടെ  മെച്ചങ്ങള്‍  ഏറെ  ഉണ്ടാവുകയും  ചെയ്ത  ചിത്രം  ആണ്  Steve Jobs.


More movie  suggestions @www.movieholicviews.blogspot.com

Tuesday, 26 January 2016

600.THE DEAL(KOREAN,2015)

600.THE DEAL(KOREAN,2015),|Crime|Thriller|Mystery|,Dir:-Yong-ho Son,*ing:-Ju-bong Gi, Jae-yoon Jo, Eui-sung Kim .


  ഡിറ്റക്റ്റീവ്  ടെ -സൂ ഒരു  പരമ്പര കൊലയാളിയെ  കുറിച്ചുള്ള  അന്വേഷണത്തില്‍  ആണ്.സമാന സാഹചര്യത്തില്‍  കാണാതാകുന്ന  പെണ്‍ക്കുട്ടികളുടെ തിരോധാനത്തിനു  പിന്നില്‍  ഒരു  സീരിയല്‍  കില്ലര്‍  ഉണ്ടെന്നു  പോലീസ്  വിശ്വസിക്കുന്നു.പതിവ്  പോലെ  അലസമായ ഒരു  അന്വേഷണ ദിവസം  ആണ് ടെ സൂ വണ്ടിയിടിച്ചിട്ടു  നിര്‍ത്താതെ  പോയ  ഒരു  സംഭവം  വഴിയില്‍  വച്ച്  ശ്രദ്ധയില്‍ പെടുന്നത്.ഒരു  സാധാരണ  കേസ്  ആയി  മാറേണ്ട  ആ  സംഭവം  എന്നാല്‍  വഴിയില്‍  കിടന്നു  കിട്ടുന്ന  മൊബൈല്‍  ഫോണിലൂടെ  ദുരൂഹം ആയി  മരുന്ന്.ഒരു  സ്ത്രീയുടെ  എന്ന്  തോന്നിപ്പിക്കുന്ന  മൊബൈല്‍  ഫോണ്‍  ആയിരുന്നു  അത്.ഒപ്പം  രക്തത്തിന്‍റെ അടയാളങ്ങളും  അയാളിലെ  പോലീസ്  ബുദ്ധി  ഉണര്‍ത്തി.

  പിന്നീട്  നടന്ന  അന്വേഷണത്തില്‍  അനാവരണം  ചെയ്യപ്പെട്ടത്  പൈശാചികമായി  നടത്തിയ കുറെ  കൊലപാതകങ്ങളുടെ  ബാക്കി പത്രം  ആയിരുന്നു.പ്രതിയെ  അവര്‍  പിടിച്ചുവെങ്കിലും അന്വേഷണത്തില്‍ ആണ്  ആ സംഭവം  മനസ്സിലാകുന്നത്‌.വഴിയില്‍  കിടന്നു കിട്ടിയ  മൊബൈല്‍  ടെ-  സുവിന്‍റെ സഹോദരിയുടെ  ആയിരുന്നു.ഇത്  മനസ്സിലാക്കിയ ടെ സൂ പ്രതിയായ കാംഗ് ചിയോനെ  ആക്രമിക്കുന്നു.എന്നാല്‍ അയാള്‍  ക്രൂരനായ,മനസാക്ഷി  ഇല്ലാത്ത  മനുഷ്യ മൃഗം  ആയിരുന്നു.അയാള്‍ ടെ-  സൂവിന്റെ  സഹോദരിയെ  എന്ത്  ചെയ്തു  എന്ന്  പറയുന്നില്ല.

  എന്നാല്‍ പോലീസിന്റെ  അന്വേഷണത്തില്‍ മൂന്നു  മൃതദേഹങ്ങള്‍  ലഭിക്കുന്നു.കൊലയാളിയെ തൂക്കി  കൊല്ലാന്‍ കോടതി  വിധിക്കുന്നു.എന്നാല്‍  1997 നു  ശേഷം  ആരെയും  തൂക്കിക്കൊല്ലാത്ത ദക്ഷിണ  കൊറിയയില്‍ അയാളുടെ  ജീവന്  ആപത്  ഒന്നും  ഇല്ലായിരുന്നു.തന്റെ  സഹോദരി  മരിക്കുമ്പോള്‍  ഗര്‍ഭിണി  ആണെന്ന്  മനസ്സിലാക്കുന്ന ടെ -സൂവും  അവളുടെ  ഭര്‍ത്താവായ സിയൂംഗ്  ഹ്യൂനും  താങ്കള്‍ക്ക്  നീതി  കിട്ടാന്‍  ഉള്ള  പരിശ്രമത്തില്‍  ആണ്.എന്നാല്‍  അവരുടെ  വഴിയില്‍  ഒന്നും  വരുന്നില്ല.വര്‍ഷങ്ങള്‍  കഴിയുന്നു.പക  എന്നും  മനുഷ്യ  മനസ്സില്‍  ഒളിച്ചിരിക്കും.കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.ഈ ചിത്രവും പൊതുവായ  കൊറിയന്‍  സിനിമകളുടെ  മാതൃകയില്‍  ആരംഭിച്ചു  എങ്കിലും അപ്രതീക്ഷിതമായ  രീതികളിലൂടെ  ആണ്  മുന്നേറുന്നത്.കൊറിയന്‍  ക്രൈം/ത്രില്ലര്‍  ചിത്രങ്ങളുടെ  പ്രേക്ഷകര്‍ക്ക്  ഇഷ്ടം ആകും  ഈ ചിത്രവും.


More movie  suggestions @www.movieholicviews.blogspot.com

599.REVENGE:A LOVE STORY(KOREAN,2010)

599.REVENGE:A LOVE STORY(KOREAN,2010),|Crime|Mystery|Thriller|,Dir:-Ching-Po Wong,*ing:-Juno Mak, Sora Aoi, Tony Liu.


  കൊറിയന്‍ ചിത്രങ്ങളില്‍ തീവ്രമായി  അവതരിപ്പിക്കുന്ന ഒരു പ്രമേയം  ആണ് പരമ്പര കൊലയാളികള്‍, അവരുടെ പാതകങ്ങളെ അന്വേഷിക്കുന്ന പോലീസ് കഥാപാത്രങ്ങള്‍ എന്നിവ  വരുന്ന  സിനിമകള്‍.എന്നാല്‍ ഈ ചിത്രത്തില്‍ ഒരു കൊലയാളിയുടെ സാന്നിധ്യം  ഉണ്ടെങ്കിലും  അത് ഒരു  സീരിയല്‍ കില്ലര്‍ സിനിമ  ആണെന്ന്  പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകന് അതില്‍  നിന്നും  മാറി  ചിന്തിക്കാന്‍ ഉള്ള  അവസരം   നല്‍കുന്നുണ്ട്.ചിത്രം  ആരംഭിക്കുന്നത് ദുരൂഹം  ആയ  സാഹചര്യത്തില്‍ കൊല്ലപ്പെടുന്ന  ഒരു  ഗര്‍ഭിണിയായ  സ്ത്രീയിലൂടെ   ആണ്.അവരുടെ ഉദരത്തില്‍ നിന്നും കുട്ടിയെ  പുറത്തെടുത്തു  കൊല്ലപ്പെടുത്തിയിരിക്കുന്നു.

     ദുരൂഹമായ  സാഹചര്യത്തില്‍  ലഭിച്ച  ഒരു  ബാഗില്‍  നിന്നും  ലഭിച്ച  തെളിവുകള്‍  പോലീസിനെ  മരിച്ച സ്ത്രീയുടെ  അടുക്കല്‍  എത്തിക്കുന്നു.ആ സംഭവം  പുറം  ലോകം  അറിയുന്നു.പോലീസ് അന്വേഷണം  ആരംഭിക്കുന്ന  സമയം  തന്നെ  സമാനമായ രീതിയില്‍ മറ്റൊരു  കൊലപാതകം  കൂടി  നടക്കുന്നു.ഒരു  പരമ്പര  കൊലയാളിയുടെ സാമീപ്യം  പോലീസ്  അവിടെ  ആണ്  മനസ്സിലാക്കുന്നത്.ഗര്‍ഭിണിയായ  സ്ത്രീയുടെ  വയറു  കീറി  കുട്ടിയേയും  കൊല്ലപ്പെടുത്തി  ആണ്  രണ്ടു  മൃതദേഹങ്ങളും  കണ്ടെത്തുന്നത്.പോലീസിനു  കിട്ടിയ  തെളിവ്  ഈ  മരണത്തില്‍  ഉള്‍പ്പെട്ടിരിക്കുന്നത്  പോലീസുകാരുടെ  തന്നെ  കുടുംബങ്ങള്‍  ആണ്.അതില്‍ ഒരു  പോലീസുകാരനെ  സംഭവ സ്ഥലത്ത്  കൊല്ലപ്പെട്ട  രീതിയില്‍ കാണപ്പെടുകയും മറ്റൊരാളെ  കാണാതെ  ആകുകയും  ചെയ്തിരുന്നു.

   ദുരൂഹമായ സാഹചര്യത്തില്‍  പോലീസ്  ഒരു  പ്രതിയെ  പിടിക്കൂടുന്നു.എന്നാല്‍  അയാള്‍  ജയിലില്‍  ഉള്ളപ്പോഴും  സമാന  രീതിയില്‍  ഉള്ള  കൊലപാതകം  നടക്കുന്നു,പോലീസിനെ  ഈ സംഭവങ്ങള്‍  ചിന്താക്കുഴപ്പത്തില്‍  ആകുന്നു.എന്നാല്‍  ചിലര്‍ക്ക്  ഇതിന്റെ  പുറകില്‍  ഉള്ള രഹസ്യങ്ങള്‍  അറിയാമായിരുന്നു.മൂടി  വയ്ക്കപ്പെട്ട  രഹസ്യം.അത്  അനാവരണം  ചെയ്യപ്പെടുമ്പോള്‍  നഷ്ടമാകുന്നത്  പലതും ആണ്.ആരാണ്  കൊലയാളി?എന്താണ്  ഇതിനുള്ള  കാരണം?അതാണ്‌  ഈ കൊറിയന്‍  ചിത്രം  അവതരിപ്പിക്കുന്നത്‌,കൊറിയന്‍  മിസ്റ്ററി/ത്രില്ലര്‍  ചിത്രങ്ങളുടെ  ആര്ധകര്‍ക്ക്  തീര്‍ച്ചയായും ഈ  സിനിമ  ഇഷ്ടമാകും.


More movie suggestions @www.movieholicviews.blogspot.com

598.DHEEPAN(FRENCH,2015)

598.DHEEPAN(FRENCH,2015),|Crime|Drama|,Dir:-Jacques Audiard,*ing:-Jesuthasan Antonythasan, Kalieaswari Srinivasan, Claudine Vinasithamby


    വംശീയാക്രമണങ്ങള്‍ ശ്രീലങ്ക എന്ന് ചെറിയ ദ്വീപിനെ ലോകത്തിനു മുന്നില്‍ കുപ്രസിദ്ധി നേടി കൊടുത്തു.സര്‍ക്കാരും തമിഴ് രാഷ്ട്രത്തിന്  വേണ്ടി  വാദിക്കുന്ന LTTE എന്ന  സംഘടനയും തമ്മില്‍  ഉള്ള സംഘര്‍ഷങ്ങള്‍ രാജ്യത്തിനെ കുരുതിക്കളം  ആക്കി മാറ്റി.ജീവിതത്തിലെ പല ദുരന്തങ്ങളും അവിടെ ജീവിച്ചിരുന്നവരെ മാറി ചിന്തിപ്പിച്ചു  തുടങ്ങി.അതിന്റെ ഭാഗമായി പലരും  അഭയാര്‍ഥികള്‍ ആയി  രാജ്യം  വിട്ടു  തുടങ്ങി.യൂറോപ്യന്‍  രാജ്യങ്ങളില്‍  ഒട്ടേറെ  ആളുകള്‍ കുടിയേറാന്‍ ആരംഭിച്ചു.ആ  ഒരു  സാഹചര്യത്തില്‍ നിന്നും  ആണ് സിനിമയുടെ കഥയുടെ ആരംഭം.

   എന്നാല്‍ കുടിയേറുന്ന രാജ്യത്തില്‍ അവിടത്തെ  സര്‍ക്കാരിനു  മുന്നില്‍ വിശ്വസനീയം  ആയ ഒരു  കഥ അവതരിപ്പിക്കാന്‍  വേണ്ടി  ആണ് ദീപന്‍ യാളിനി,ഇളയാല്‍  എന്നിവരെ  തന്റെ  കുടുംബം  ആയി  അവതരിപ്പിക്കാന്‍  ശ്രമിക്കുന്നത്.യാളിനി അയാളുടെ   ഭാര്യ  ആയും ഇളയാല്‍ മകള്‍  ആയും   അങ്ങനെ മാറി .മൂന്നു  പേര്‍ക്കും  അവരുടെ കുടുംബങ്ങളെ  നഷ്ടമായിരുന്നു.യാളിനി ഇംഗ്ലണ്ടില്‍ ഉള്ള  അവരുടെ ബന്ധുവിന്റെ  അടുക്കല്‍ പോകാന്‍  ആയിരുന്നു  ആഗ്രഹിച്ചിരുന്നത്.എന്നാല്‍ അവര്‍ക്ക്  ഫ്രാന്‍സിലേക്ക് പോകേണ്ടി  വരുന്നു .പുതിയ  ജീവിതം  തുടങ്ങാം എന്ന മോഹത്തില്‍ പഴയക്കാല  തമിഴ്  തീവ്രവാദി ആയ ദീപന്‍ ഫ്രാന്‍സില്‍ ഒരു  കെട്ടിടത്തിന്‍റെ  സൂക്ഷിപ്പുകാരന്‍  ആയി  മാറുന്നു.ഒപ്പം സഹായിക്കാന്‍  ആയി  യാളിനിയും ഉണ്ട്.ഇലയാല്‍  സ്ക്കൂളില്‍ പോയി  തുടങ്ങുന്നു.

   എന്നാല്‍  അവരുടെ ജീവിതം  അവര്‍  പ്രതീക്ഷിച്ചത് പോലെ  ആകുന്നില്ല.സ്ക്കൂളില്‍ പോലും വിവേചനം  നേരിടേണ്ടി  വരുന്ന ഇളയാല്‍ ആദ്യമൊക്കെ  ബുദ്ധിമുട്ടി.യാളിനി അധോലോക നേതാവിന്റെ വീട്ടില്‍ അയാളുടെ ബന്ധുവിനെ ശുശ്രൂഷിക്കാന്‍  നിയോഗപ്പെടുന്നു.അവര്‍ മൂവരും  തമ്മില്‍ ഉള്ള  ബന്ധങ്ങളുടെ  അര്‍ത്ഥവും കെട്ടിച്ചമച്ച  കഥയിലെ യാതാര്‍ത്ഥ്യം എന്നിവ  വിഷയം  ആകുമ്പോള്‍  ആണ്  അത്  സംഭവിക്കുന്നത്‌.തന്റെ  പഴയ രീതികളിലേക്ക്  പോകാന്‍  ഉള്ള  സാഹചര്യം  ദീപന്  ഉണ്ടാകുന്നു.ആ സാഹചര്യം  അതീവ  അപകടകരം ആണ്.കാരണം പുതിയ രാജ്യം  മാനസിക  സംഘര്‍ഷങ്ങള്‍ .അവര്‍  മൂവരും  എങ്ങനെ  അതിനെ  നേരിടുന്നു എന്നതാണ്  ബാക്കി ചിത്രം. 2015 Cannes Film Festival ല്‍   Palme d'Or പുരസ്ക്കാരം  നേടിയ  ചിത്രം യുദ്ധം തകര്‍ത്ത  ജീവിതങ്ങളുടെ അവിശ്വസനീയം  ആയ  ഉയിര്‍ത്തെഴുന്നേല്‍പ്പ്  ആണ്  ത്രില്ലര്‍  രീതിയിലൂടെ  അവതരിപ്പിക്കുന്നത്‌.പ്രധാന  കഥാപാത്രങ്ങളെ  അവതരിപ്പിച്ച യേശുദാസന്‍ ,കാളിയേശ്വരി,ക്ലോദിന്‍ വിനാസിതമ്പി  എന്നിവരുടെ  പ്രകടനം  മികച്ചതും  ആയിരുന്നു.

  More movie  suggestions @www.movieholicviews.blogspot.com

597.SE7EN(ENGLISH,1995)

597.SE7EN(ENGLISH,1995),|Mystery|Crime|Thriller|,Dir:-David Fincher,*ing:-Morgan Freeman, Brad Pitt, Kevin Spacey .


"'The world is a fine place, and worth fighting for'...I agree with the second part."

   Se7en- ഏതൊരു  മിസ്റ്ററി/ത്രില്ലര്‍ സിനിമ  പ്രേമിയുടെയും  ഇഷ്ട സിനിമകളുടെ  ലിസ്റ്റില്‍  ആദ്യം  വരുന്ന  പേരുകളില്‍  ഒന്നാണ് Se7en എന്ന്  നിസ്സംശയം  പറയാം.ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം  മനസ്സില്‍  വരുന്നത് അതിന്റെ  പശ്ചാത്തലം  ആണ്.നിഗൂഡമായ എന്തോ  പ്രേക്ഷകനെ  കാത്തിരിക്കുന്നു  എന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുന്ന  പശ്ചാത്തലം.ഡേവിഡ് ഫിഞ്ചര്‍ ഉപയോഗിച്ച ഈ രീതി പല  കൊറിയന്‍  സിനിമകളിലും ഉപയോഗിക്കാറുണ്ട്.മഴയും ഇരുട്ടും  നിറഞ്ഞ രക്തം പോലും  ഭയം  മൂലം  ഉറയുന്ന  അവസ്ഥ.സിനിമയുടെ  കഥയും ആ ഒരു   ഫീല്‍  കൊണ്ട്  വരുന്നു.

   നായക  കഥാപാത്രങ്ങളായ ഡിറ്റക്റ്റീവ് സോമര്‍സെറ്റ്‌,മില്‍സ്  എന്നിവരുടെ സ്വകാര്യ  ജീവിതത്തെ  കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ചിത്രത്തിന് ഒരു  മിസ്റ്ററി  .ത്രില്ലര്‍  എന്നതില്‍ നിന്നും  കൂടുതല്‍  സങ്കീര്‍ണം  ആയ  ഒരു  മുഖം  നല്‍കുന്നുണ്ട്.ജീവിതത്തെ  കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ചിത്രത്തില്‍  പ്രാധാന്യം  വഹിക്കുന്നും  ഉണ്ട്.ഇവിടെ Se7en  എന്ന്  സൂചിപ്പിക്കുന്നത്  എന്താണ്  എന്നുള്ളത്  എന്നത്  ചിത്രത്തിന്റെ  മൊത്തം  കഥയും  ഒറ്റ  വാക്കില്‍  സൂചിപ്പിക്കുന്നുണ്ട്.പ്രേക്ഷകന്  ചിത്രത്തിന്റെ  അവസാനം  ആകുമ്പോള്‍  പൂര്‍ണമായും  മനസ്സിലാകുന്ന  ഒന്ന്  ആണത്.പേരില്ലാത്ത  ആ  നഗരം  വളരെയധികം  അലോസരം  ആയിരുന്നു  ട്രേസിക്ക്.ഭര്‍ത്താവായ മില്‍സിനു  അവള്‍  പറയുന്നത്  കേള്‍ക്കാന്‍  ഉള്ള  മനസ്സ്  ഉണ്ടാകുമോ  എന്നൊരു  സംശയം  അവള്‍ക്കു   ഉണ്ടായിരുന്നു താനും.

   നഗരത്തില്‍  നടക്കുന്ന  രണ്ടു  കൊലപാതകങ്ങള്‍ .അതിക്രൂരമായി  കൊല്ലപ്പെട്ട  രണ്ടു  ആളുകള്‍ ,അവരുടെ  മൃതദേഹത്തിന്‍റെ  അടുക്കല്‍  നിന്നും  കിട്ടിയ  രണ്ടു  വാക്കുകള്‍ "gluttony","greed" എന്നെ  വാക്കുകള്‍ ഒരു  പരമ്പര കൊലയാളിയുടെ  സാമീപ്യത്തെ  സൂചിപ്പിക്കുന്നു.സോമര്‍സെറ്റ്‌,മില്‍സ് എന്നിവര്‍ അവര്‍  നേരിടുന്ന സംഭവം  എന്താണെന്ന്  മനസ്സിലക്കുന്നതോട്  കൂടി  ചിത്രം  ഹൊറര്‍ ആയി  മാറുന്നോ  എന്ന്  സംശയിക്കും.കാരണം  പലപ്പോഴും ഈ ചിത്രം  പ്രേക്ഷകനെ   ഭയപ്പെട്ടും.Best Film Editing  വിഭാഗത്തില്‍  ഓസ്ക്കാര്‍  നാമനിര്‍ദേശം  ലഭിച്ച  ഈ ചിത്രം   എന്നാല്‍  കഥാഘടനയിലും അവതരണ  രീതിയിലും  എല്ലാം  ഹോളിവുഡ് സിനിമ  ചരിത്രത്തിലെ  തന്നെ  മികച്ച  മിസ്റ്ററി  /ത്രില്ലര്‍  ആയി  കണക്കാക്കുന്നു.ബ്രാഡ് പിറ്റ്,മോര്‍ഗന്‍  ഫ്രീമാന്‍  എന്നിവരുടെ  സിനിമ  ജീവിതത്തിലെ  തന്നെ  ഏറ്റവും  മികച്ച  കഥാപാത്രങ്ങളില്‍  ഒന്നാണ്  മില്‍സ്,സോമര്‍സെറ്റ്‌ എന്നിവര്‍.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്ന്  തന്നെയാണ്  Se7en.

More Movie suggestions @www.movieholicviews.blogspot.com

Saturday, 23 January 2016

596.AIRLIFT(HINDI,2016)

596.AIRLIFT(HINDI,2016),|Thriller|Drama|History|,Dir:-Raja Menon,*ing:-Akshay Kumar, Nimrat Kaur, Feryna Wazheir.


  ലോക ചരിത്രത്തിലെ  തന്നെ  ഏറ്റവും  വലിയ  Civilian  Evacuation  ആയിരുന്നു കുവെത്ത് ,ഇറാഖ്  ആക്രമിച്ചപ്പോള്‍ ഇന്ത്യക്കാരെ  രക്ഷിക്കാന്‍  ആയി  നടന്നത്.മാത്തുണ്ണി  മാത്യൂസ്  എന്ന  ബിസിനസുകാരന്‍  ആയ  മലയാളി  ഈ  സംഭവങ്ങള്‍ക്ക് മുന്‍പ്  ബിസിനസിനു  പ്രാമൂഖ്യം  കൊടുക്കുകയും ബന്ധങ്ങള്‍ക്ക്  അധികം  വില  കൊടുക്കാത്ത  ആളും  ആയിരുന്നു.എന്നാല്‍  താന്‍  പടുത്തുയര്‍ത്തുന്ന  സാമ്രാജ്യം  ഉപേക്ഷിച്ചു  കുടുംബവും  ആയി  ഇന്ത്യയിലേക്ക്‌  പാലായനം  ചെയ്യേണ്ട  അവസ്ഥ  എത്തിയപ്പോള്‍  ആണ് അദ്ദേഹം  തനിക്കു  വേണ്ടി  ഇത്രയും  കൊല്ലം  ജോലി  ചെയ്യുന്നവരെ  കുറിച്ച്  ഓര്‍ത്തത്‌.പിന്നെ  എല്ലാം  ചരിത്രം.


    Airlift  എന്ന  ചിത്രം  മാത്യുണ്ണി  മാത്യൂസും  കൂട്ടരും യുദ്ധം  കാരണം  കുവൈത്തില്‍ അകപ്പെട്ടു പോയ ഒരു  ലക്ഷത്തില്‍പരം ഇന്ത്യക്കാരെ  രക്ഷിക്കാനായി  നടത്തിയ  ശ്രമങ്ങള്‍  ആണ്.ഇതില്‍  കഥാപാത്രത്തിന്റെ  പേര് രഞ്ജിത്ത് കത്യാല്‍  എന്നായി  മാറിയിട്ടുണ്ട്.ബിസിനസ്സുകാരന്‍  ആയ  രഞ്ജിത്ത്  സമൂഹത്തിലെ  പ്രധാന  വ്യക്തികളും  ആയി  സൗഹൃദത്തില്‍  ആണ്.എന്നാല്‍ അപ്രതീക്ഷിതമായി  എണ്ണയ്ക്ക്   വേണ്ടി  പൊട്ടിപ്പുറപ്പെട്ട  യുദ്ധം അയാളുടെ  ജീവിതത്തില്‍  മാറ്റങ്ങള്‍  ഉണ്ടാക്കുന്നു.ഇന്ത്യന്‍  വിദേശകാര്യ  മന്ത്രാലയം  എന്നത്തേയും  പോലെ  നിസ്സഹായര്‍  ആയി  ഇരുന്നപ്പോള്‍  ആണ് ജോയിന്റ്  സെക്ക്രട്ടറി  കോഹ്ലിയെ  രഞ്ജിത്ത്  ഫോണിലൂടെ  പരിചയപ്പെടുന്നത്,ഇന്ത്യന്‍  ബ്യൂറോക്രസിയുടെയും  രാഷ്ട്രീയക്കാരുടെയും നിഷ്ക്രിത്വം  ആദ്യം  അവരെ  സഹായിച്ചില്ലെങ്കിലും  രഞ്ജിത്ത്  ഉള്‍പ്പടെ  ഉള്ള കുറച്ചു  നല്ല  മനുഷ്യരുടെ ശ്രമങ്ങള്‍ ചരിത്രം  ആയി  മാറുകയാണ്  ഉണ്ടായതു.

     ഒരു  ആക്ഷന്‍  ത്രില്ലര്‍  പ്രതീക്ഷിച്ചു  പോയ  എനിക്ക് എന്നാല്‍ കാണാന്‍  കഴിഞ്ഞത് അത്ഭുതത്തോടെ  മാത്രം  കണ്ടിരിക്കാവുന്ന  ഒരു  യഥാര്‍ത്ഥ  കഥയാണ്.ഹീറോയിസം  എന്ന്  പറഞ്ഞാല്‍  ഇതും  ഹീറോയിസം  ആണ്.തോക്കെടുത്ത് വെടി  വയ്ക്കുന്നതിലും  വലിയ  ഹീറോയിസം.അവിശ്വസനീയം   ആയിരുന്നു ഈ ദൌത്യത്തിലെ  പല  സംഭവങ്ങളും.അവസാനം  ഇന്ത്യന്‍  പതാക  ഉയര്‍ത്തുന്ന  ഒരു  രംഗം ഉണ്ട്.ശരിക്കും  എഴുന്നേറ്റു  നിന്ന്  സല്യൂട്ട്  അടിക്കാന്‍  തോന്നി.പ്രേക്ഷകനില്‍  ഇത്തരം  ഒരു  വികാരത്തെ "ഭാരത്  മാതാ  കീ  ജയ് " പോലെയുള്ള  സംഭാഷണങ്ങളില്‍   കൂടി  അല്ലാതെ സന്ദര്‍ഭങ്ങളിലൂടെ ആ  ഒരു  മനോനിലയില്‍  എത്തിച്ചു  എന്ന് വേണം  പറയാന്‍.ഈ  വര്‍ഷത്തെ  ആദ്യത്തെ  വലിയ  ഹിറ്റുകളില്‍  ഒന്നാകും  Airlift  എന്ന്  പ്രതീക്ഷിക്കുന്നു.ആക്ഷന്‍ genreല്‍   ഉള്ള  ചിത്രം  അല്ല  എന്നത്  മനസ്സില്‍  സൂക്ഷിക്കുക.തീര്‍ച്ചയായും  കാണാന്‍  ശ്രമിക്കുക.ഒരിക്കലും  നിരാശപ്പെടേണ്ടി  വരില്ല.നല്ല  ചിത്രം.മലയാള  നടി  ലെനയും  ചിത്രത്തില്‍  ഒരു  നല്ല  കഥാപാത്രത്തെ  അവതരിപ്പിച്ചിട്ടുണ്ട്.ഇടയ്ക്ക്  പശ്ചാത്തലത്തില്‍  പറയുന്ന  മലയാളം  ഒക്കെ  ചിത്രത്തെ  യാതാര്‍ത്ഥ്യത്തോട്  അടുപ്പിച്ചു.കുവൈറ്റ്  എന്ന  രാജ്യത്ത്  ഏറ്റവും  കൂടുതല്‍  ഉള്ളതും  മലയാളികള്‍  ആണല്ലോ.അവരുടെ  ജീവന്  വില  ഇടാന്‍  ശ്രമിച്ചവരില്‍  നിന്നും  അവരെ  രക്ഷപ്പെടുത്തിയത്  അവിശ്വസനീയതോടെ  ആണ്  കാണാന്‍  സാധിക്കുക.


More movie  suggestions @www.movieholicviews.blogspot.com

595.PIKU(HINDI,2015)

595.PIKU(HINDI,2015),|Comedy|,Dir:-Shoojit Sircar,*ing:- Amitabh Bachchan, Deepika Padukone, Irrfan Khan .


   രസകരമായ  ഒരു  പശ്ചാത്തലം  ആണ്  Piku എന്ന  സിനിമയ്ക്ക്  ഉള്ളത്.ഈ  ചിത്രം Piku  എന്ന  യുവതിയുടെ  കഥയാണ്.ജീവിതത്തില്‍   ചില  കര്‍ക്കശമായ,അതിലുമുപരി  ശല്യക്കാരന്‍  ആയി  മാറുന്ന ഭാസ്ക്കര്‍  എന്ന പിതാവിനോടൊപ്പം ആണ്  അവള്‍  ജീവിക്കുന്നത്.ശരിക്കും  വയറ്റില്‍  നിന്നും  പോകാത്ത  അയാള്‍  അത്  ആണ്  ജീവിതത്തിലെ  ഏറ്റവും  വലിയ   പ്രശ്നം  എന്ന്  വിചാരിക്കുന്നു.ഭാസ്ക്കറിന്റെ  ഈ പ്രശ്നം  കാരണം   സിനിമയിലുടന്നീളം ഈ വിഷയം  സംസാരം  ആകുനും  ഉണ്ട്.

   വിവാഹ  പ്രായം  ആയിട്ടും  പികൂ പിതാവിന്റെ  കാര്യങ്ങള്‍  നോക്കി  ജീവിക്കുന്നു,മക്കള്‍ക്ക്‌  മാതാപിതാക്കളോട് ഉത്തരവാദിത്തം  ഉണ്ട്  എന്നും  കുട്ടിക്കാലത്ത്  മക്കളെ  നോക്കിയ  പോലെ   മക്കള്‍   അവരെ വയസാകുന്ന  സമയത്ത്   പകരമായി  നോക്കണം  എന്ന് ഭാസ്ക്കര്‍  വിശ്വസിക്കുന്നു.അത്  കൊണ്ട്  തന്നെ  മകള്‍  വിവാഹം  ചെയ്യാത്തതില്‍  അയാള്‍ക്ക്‌   പ്രശ്നങ്ങള്‍  ഒന്നുമില്ല  എന്ന്  മാത്രമല്ല അയാള്‍  പലപ്പോഴും  അതിനു  സംമാതിക്കുന്നും  ഇല്ല .സ്ഥിരമായി  ടാക്സി  ഡ്രൈവരുമാരും  ആയി  പ്രശ്നം  ഉണ്ടാക്കുന്ന  പികൂ ആ കാരണങ്ങള്‍  കൊണ്ട് തന്നെ  നഗരത്തിലെ ടാക്സി  കമ്പനിക്കാരുടെ  പേടി  സ്വപ്നം  ആയി  മാറുന്നു.അവിടെ  ആണ് റാണ  ചൗധരിയുടെ  രംഗ  പ്രവേശം.ആയാല്‍  ആ ടാക്സി  കമ്പനിയുടെ  ഉടമയാണ്.

   ബോളിവുഡ്  സിനിമകളിലെ ആര്‍ഭാടങ്ങള്‍  ഒന്നും  ഇല്ലാതെ രസകരമായ ചില  സന്ദര്‍ഭങ്ങളിലൂടെ  ഒരു  ചിത്രം  അവതരിപ്പിച്ചിരിക്കുന്നു.പൊതുവേ  ദീപിക  പദുക്കോണ്‍  എന്ന  നടിയുടെ  ചിത്രങ്ങള്‍  താല്‍പ്പര്യം  ഇല്ലാത്ത  എനിക്ക്  അവരുടെ  സിനിമ  ജീവിതത്തിലെ  ഏറ്റവും  മികച്ച  വേഷമായി   തോന്നി  ഇതിലെ  പികൂ  എന്ന  കഥാപാത്രം.ഇടയ്ക്ക്  സഹതാപം  തോന്നുകയും  എന്നാല്‍ അവളുടെ  പിതാവിനോട്  ഉണ്ടാകുന്ന അതെ  ദേഷ്യവും  പ്രേക്ഷകന്   തോന്നിപ്പിക്കുന്ന  കഥാപാത്രം.അച്ഛന്‍-മകള്‍  വേഷങ്ങളില്‍  ഏറ്റവും മികച്ച  ജോടികളില്‍  ഒന്നായി  തോന്നി  അമിതാബ്  ബച്ചന്‍-ദീപിക   കൂട്ടുക്കെട്ട്.ഇര്‍ഫാന്‍  ഖാന്റെ  വേഷവും  നന്നായിരുന്നു.കുറച്ചു  പരിചിതമായ  കഥാപാത്രങ്ങള്‍,സമൂഹത്തിലെ പൊതുവായ  ചില  ധാരണകളും  മുന്‍വിധികളും  കാത്തു  സൂക്ഷിക്കുകയും  അതിനോടൊപ്പം ആധുനിക  ജീവിത  രീതി  പിന്തുടരാന്‍  ശ്രമിക്കുന്നവര്‍ എന്ന  വൈരുദ്ധ്യം  ഇവര്‍ക്കൊക്കെ  ഉണ്ട്.സാമ്പത്തികമായും നിലവാരം  സംബന്ധിച്ചും  വിജയം  ആയിരുന്നു  ഈ ചിത്രം.


MOre movie  suggestions @www.movieholicviews.blogspot.com

594.NA MALOOM AFRAAD(URDU,2014)

594.NA MALOOM AFRAAD(URDU,2014),|Comedy|Thriller|,Dir:-Nabeel Qureshi,*ing:- Javed Sheikh, Fahad Mustafa, Mohsan Abbas Haider .


  പാക്കിസ്ഥാന്‍  സിനിമകളിലെ  ഏറ്റവും  വലിയ  ഹിറ്റുകളില്‍  ഒന്നാണ്  "Na Maloom Afraad".2007 നു  ശേഷം  ഏറ്റവും കൂടുതല്‍  ദിവസം  തിയറ്ററില്‍  ഓടിയ  പാക്കിസ്ഥാന്‍  ചിത്രവും  ആണിത്.പൊതുവേ  ഇന്ത്യന്‍  ഭാഷകളില്‍ മുഖ്യ  പ്രമേയം  ആയി  വരുന്ന  അനിശ്ചിതങ്ങളുടെയും  ആകസ്മികതകളുടെയും ട്വിസ്ട്ടുകളുടെയും സമ്മിശ്രണവും ഒരിക്കലും  വിചാരിക്കാതെ പണക്കാരാകുന്ന നായക  കഥാപാത്രങ്ങളുടെയും ഒക്കെ  പതിവ്  ഫോര്‍മാറ്റില്‍  ഉള്ള  രസികന്‍ ചിത്രം  ആയിരുന്നു ഇത്.മുഴുവനായും  പാക്കിസ്ഥാനില്‍  തന്നെ  ഷൂട്ട്‌  ചെയ്ത  അപൂര്‍വ്വം  ചിത്രങ്ങളില്‍  ഒന്നാണ്  ഇത്.

   എന്തിനും ഏതിനും  കലാപം ഉണ്ടാകുന്ന  പാക്കിസ്ഥാനില്‍  അത്തരം  ഒരു  അവസ്ഥ  ഉണ്ടായാല്‍  അതില്‍  നിന്നും  മുതലെടുക്കാന്‍  തീരുമാനിക്കുന്ന  മൂന്നു  കഥാപാത്രങ്ങള്‍  ആണ് പ്രധാന  വേഷങ്ങള്‍  അവതരിപ്പിക്കുന്നത്‌.ഫര്‍ഹാന്‍  ഇന്ഷുറന്സ്  എജന്റ്റ്  ആണ്.ഒരു  ബിസിനസ്സും ചെയ്യാന്‍  പറ്റാതെ  അവസാനം  ഒരെണ്ണം  വിറ്റപ്പോള്‍  അത്  അബദ്ധം  ആയി  മാറി  ജോലി  പോകുന്നു.മൂണ്‍ ബാന്‍ഡ്  മേളക്കാരുടെ  കുടുംബത്തില്‍  ജനിച്ചയാളാണ്.എന്നാല്‍  തന്റെ  സ്വപ്‌നങ്ങള്‍  അതിലും  വലുതാണ്‌  എന്ന്  മനസ്സിലാക്കിയ മൂണ്‍  ദുബായില്‍  പോകാനായി  വീട്ടില്‍  നിന്നും   ഇറങ്ങുന്നു.എന്നാല്‍  അബദ്ധം  പറ്റിയ  അവന്‍  കറാച്ചിയില്‍ കുടുങ്ങുന്നു.ഷക്കീല്‍ ഭായ്  ഒരു  സര്‍ക്കാര്‍  ഉദ്യോഗസ്ഥന്‍  ആണ്.സാധാരണ  ജീവിതം  നയിക്കുന്ന  അയാള്‍  ജോലിയില്‍  നിന്നും   വിരമിച്ചതിനു   ശേഷം  തന്‍റെ  സഹോദരിയുടെ  വിവാഹം  നടത്താന്‍  നെട്ടോട്ടം  ഓടുകയാണ്.

  ഷക്കീല്‍  ഭായുടെ  സഹോദരി   രഹസ്യമായി   ഫര്‍ഹാനും  ആയി  പ്രണയത്തിലാണ്.ഷക്കീല്‍  ഭായുടെ  വീട്ടില്‍  വാടകയ്ക്ക്  ജീവിക്കുന്ന ഫര്‍ഹാനും  മൂന്നും  അവരുടെ  മോശം  സമയത്ത്  ,പണത്തിനു  ആവശ്യം  വരുമ്പോള്‍  ഒരു  റിസ്ക്‌  എടുക്കാന്‍  തീരുമാനിക്കുന്നു.അപകടകരമായ  നടക്കുമോ  എന്ന്  ഉറപ്പില്ലാത്ത എന്നാല്‍  അവര്‍ക്ക്  ആത്മവിശ്വാസം ഉള്ള  ഒരു   വഴി.അതിന്‍റെ  കഥയാണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.അതിന്റെ  ഇടയ്ക്കുള്ള  പ്രണയങ്ങളും,വിധിയുടെയും  മനുഷ്യന്‍റെയും  രൂപത്തില്‍ ഉള്ള  വില്ലന്മാരും  എല്ലാം  ഈ ചിത്രത്തില്‍  ഉണ്ട്.  തമിഴ്,മലയാളം  സിനിമകളില്‍  ഇത്തരം  കഥാപാത്രങ്ങളെയും  സാഹചര്യങ്ങളും  നമ്മള്‍  പലപ്പോഴും കണ്ടിട്ടുള്ളതാണ്.എന്നാലും  മോശമില്ലാത്ത  സിനിമ  തന്നെയാണ്  Na Maloom  Afraad.പാക്കിസ്ഥാനിലെ  Lux  പുരസ്ക്കരങ്ങളില്‍  ഏറ്റവും  അധികം  നാമനിര്‍ദേശം  ലഭിച്ച  ചിത്രം  എന്ന  ഖ്യാതിയും  Na  Maloom  Afraad  നു  ഉണ്ട്.


  More movie  suggestions @www,movieholicviews.blogspot.com

Thursday, 21 January 2016

593.PATHEMARI(MALAYALAM,2015)

593.PATHEMARI(MALAYALAM,2015),Dir:-Salim Ahamed,*ing:-Mammootty,Sreenivasan,Jewel Mary.

  എണ്ണ  ഉല്‍പ്പാദനം ഗള്‍ഫ്  രാജ്യങ്ങള്‍ ലോകത്തിലെ നിര്‍ണായക സാമ്പത്തിക ശക്തി ആക്കി  മാറ്റി. "From Camel to Cadillac" എന്ന അവസ്ഥയില്‍  ആയപ്പോള്‍  ആ പുരോഗതി  ഏറ്റവും  കൂടുതല്‍  ഉപയോഗിച്ചത് ഇന്ത്യയുടെ തെക്കേ ഭാഗത്ത്‌  പാവയ്ക്കയുടെ  രൂപത്തില്‍  ഉള്ള  ഒരു  കൊച്ചു  സംസ്ഥാനം ആണ്.കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയും  അതിനോട്  അനുബന്ധിച്ച് നേടിയ വിദ്യാഭ്യാസവും സാമൂഹികമായ മേല്‍ഗതിയും  എല്ലാം നിധി  കണ്ടെത്തിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിക്ഷേപിച്ച വിയര്‍പ്പു  തുള്ളികളുടെ ഫലം  ആയിരുന്നു.ഇന്ത്യയിലെ  മറ്റു  ഭാഗങ്ങളെ  അപേക്ഷിച്ച്  എന്നും  മലയാളികള്‍ക്ക്  അഭിമാനിക്കാവുന്ന  ഉയര്‍ന്ന  ജീവിത രീതിക്ക് ഗള്‍ഫിലെ  പുരോഗതിയും ആയി  അഭേദ്യ  ബന്ധം  ഉണ്ടെന്നു  നിസ്സംശയം  പറയാം.

   എന്നാല്‍  ഈ  അവസ്ഥ ഒറ്റ  ഒരാള്‍ ആയി  കൊണ്ട്  വന്ന സൌഭാഗ്യം  അല്ലായിരുന്നു.പകരം അനേകം ആളുകള്‍ അവരുടെ ജീവിതത്തില്‍  നടത്തിയ കഷ്ടപ്പാടുകളുടെ  ഫലം  ആയിരുന്നു.നിയമപരമായി  അല്ലാതെ കടലിലൂടെ നടത്തിയ സാഹസിക യാത്രകള്‍ പലരെയും അറബിക്  നാട്ടില്‍  വിളയുന്ന സൌഭാഗ്യങ്ങളുടെ  അടുക്കല്‍  എത്തിച്ചു.എന്നാല്‍  ആ  ദൂരം  താണ്ടാന്‍  ആകാതെ സ്വര്‍ണ്ണത്തിന്റെ  പ്രഭയിലേക്ക്  നടന്നടുത്തു  ഈയാംപാറ്റകളായി  മാറിയവരും  അനേകം  ആണ്.പള്ളിക്കല്‍  നാരായണന്‍ ആദ്യ  വിഭാഗത്തില്‍  ഉള്‍പ്പെടുന്നു.വീട്ടിലെ  ദാരിദ്ര്യം നാരായണനെ പത്തേമാരി കയറി അറബി  നാട്ടിലേക്ക്  പോകാന്‍ പ്രേരിപ്പിക്കുന്നു.ഒപ്പം  സുഹൃത്തായ മോയ്ദീനും  ഉണ്ടായിരുന്നു.

  നാരായണന്‍  തന്‍റെ  ജീവിതക്കാലം  മുഴുവന്‍  ഒന്നേ  ചെയ്തുള്ളൂ.തന്റെ  ചുറ്റും  ഉള്ളവരെയും  കുടുംബത്തെയും  സംരക്ഷിച്ചു.തന്റെ  ജീവിതവും  ആഘോഷങ്ങളും  എല്ലാം  നഷ്ടപ്പെടുത്തി കൊണ്ട്.എന്നാല്‍  പള്ളിക്കല്‍  നാരായണന്‍ എന്ന മനുഷ്യന് ജീവിതം  ബാക്കി  വച്ചത്  എന്തായിരുന്നു?അതാണ്‌  ബാക്കി ചിത്രം.പള്ളിക്കല്‍  നാരായണന്‍ എന്നത്  ഒരു  വ്യക്തി  ആണെങ്കിലും അയാള്‍ പ്രതിനിധീകരിക്കുന്നത് അനേകമായിരം ഗള്‍ഫ്  പ്രവാസികളെ  ആണ്.സ്ഥിരമായി  സോഷ്യല്‍  മീഡിയ  വെറുപ്പീര്  ആയി  മാറിയ  പ്രവാസ ജീവിത  ദുരിതങ്ങള്‍  ,അത്  ഉണ്ടായിരുന്ന  കാലഘട്ടത്തിലേക്ക് മാത്രമായി  ചുരുക്കുകയും  ഈ തലമുറ അത്തരം  പ്രശ്നങ്ങള്‍ ,ദുരിതം എന്നിവ  അനുഭവിക്കുന്നില്ല  എന്നും വ്യംഗ്യം ആയ  രീതിയില്‍  അവതരിപ്പിച്ചിട്ടുണ്ട്.മമ്മൂട്ടി  എന്ന നടന്റെ  പല രംഗങ്ങളും  കണ്ണുകളെ ഈറന്‍  അണിയിച്ചു.നടന്മാര്‍  അവരുടെ  പ്രായവും അഭിനയശേഷിയും കാലങ്ങള്‍  മാറുമ്പോള്‍ അവലോകനം ചെയ്യുന്നത്  നന്നായിരിക്കും  എന്നത്  പള്ളിക്കല്‍  നാരായണന്‍  എന്ന  കഥാപാത്രം  കാണിച്ചു  തരുന്നു.മറ്റൊന്ന്  സിദ്ധിക്കും ശ്രീനിവാസനും അവതരിപ്പിച്ച കഥാപാത്രങ്ങള്‍  ആണ്.അവസാനം ഒരു  നൊമ്പരം ആയി  സിദ്ധിക്ക്  മാറുന്നു.സുഹൃത്തിന്റെ  ജീവിതത്തെ  നോക്കി  കാണുന്ന  ശ്രീനിവാസന്റെ മോയ്ദീനും സിനിമയുടെ  പൂര്‍ണതയ്ക്കു  ചേര്‍ന്ന കഥാപാത്രങ്ങള്‍  തന്നെ  ആയിരുന്നു.കഴിഞ്ഞ  വര്‍ഷത്തെ  മികച്ച  മലയാള  സിനിമകളില്‍  ഒന്ന്  തന്നെയാണ്  പത്തേമാരി  എന്ന്  സിനിമ  കണ്ടു  കഴിഞ്ഞപ്പോള്‍  തോന്നി.

More movie suggestions @www.movieholicviews.blogspot.com

592.SICARIO(ENGLISH,2015)

592.SICARIO(ENGLISH,2015),|Action|Thriller|Crime|,Dir:-Denis Villeneuve,*ing:-Emily Blunt, Josh Brolin, Benicio Del Toro.


2016 ലെ  അക്കാദമി  പുരസ്ക്കാര വേദിയില്‍ 3 നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ്  Sicario.

Best Achievement in Cinematography/Music Written for Motion Pictures/Sound Editing  എന്നിവയായിരുന്നു ആ വിഭാഗങ്ങള്‍.


   സ്പാനിഷില്‍  Sicario  എന്ന  വാക്ക്  വാടക കൊലയാളിയെ  സൂചിപ്പിക്കുന്നു.അമേരിക്ക  അവരുടെ  അതിര്‍ത്തി  പങ്കു  വയ്ക്കുന്ന മെക്സിക്കോ, മയക്കുമരുന്ന്  മാഫിയയുടെ  ഈറ്റില്ലം  ആണ്.ഈ സിനിമയുടെ കഥയ്ക്ക്‌  ഈ പകുതിയും  ആയി  ആണ്  കൂടുതല്‍  ബന്ധം.ചിത്രത്തിന്  വേറെ ഉള്ള പകുതി  എന്ന്  പറഞ്ഞാല്‍ മുഖ്യ  കഥയെ  ലിങ്ക്  ചെയ്യുന്നത് ആയി  അധികം  ബന്ധം  ഒന്നുമില്ല.എന്നാല്‍  ആദ്യ  സീനില്‍  ഉള്ള ഓപറേഷന്‍ ,അതില്‍  നിന്നും  സിനിമയിലെ  മുഖ്യ  കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു.കാണാതായ   ആളുകളെ  കണ്ടെത്താന്‍  ഉള്ള  ഓപറേഷന്‍ നയിക്കുക  ആയിരുന്നു  കേറ്റ്.എന്നാല്‍  അതില്‍ ഉള്ള  ദാരുണമായ കൊലപാതകങ്ങള്‍ പിന്നീട്  നടക്കുന്ന സംഭവങ്ങള്‍  എല്ലാം  മറ്റൊരു  കഥയിലേക്ക്  പോകുന്നു  എന്ന്  തോന്നിപ്പിച്ചൂ.

   ഇതെല്ലാം  കൂടി  കേറ്റ്  മേസര്‍  എന്ന ഓഫീസറെ പ്രേക്ഷകര്‍ക്ക്‌   പരിചയപ്പെടുത്തുന്നു.അവരെ  പിന്നീട് കൂടുതല്‍  വലുതായ ഒരു ഓപറേഷന്‍ നടത്താന്‍  ഉള്ള  ടീമില്‍  ഉള്‍പ്പെടുത്തുന്നു,കാര്യം  എന്താണെന്ന്  ശരിക്കും  മനസ്സിലാകാതെ  ആണ്  ശരിക്കും  കേറ്റ്  ആ വലിയ  ടീമില്‍  കയറുന്നത്.ഓപറേഷന്‍ എന്താണെന്ന്  കേറ്റ്  മനസ്സിലാക്കുന്നില്ല.  എങ്കിലും അവര്‍ ആ ദൌത്യത്തില്‍  പങ്കാളി  ആകാന്‍  തീരുമാനിക്കുന്നു.

  എന്നാല്‍  കേറ്റ്  പിന്നീട്  കാണുന്ന  കാഴ്ചകള്‍ അവരുടെ പ്രതീക്ഷകക്കും  അപ്പുറം  ഉള്ളതായിരുന്നു.അമേരിക്ക എന്ന രാജ്യം  മറ്റു  രാജ്യങ്ങളില്‍ നടത്തുന്ന അധികാര പ്രയോഗങ്ങള്‍,കൊലപാതകങ്ങള്‍  നടന്നാല്‍ പോലും കണ്ണടയ്ക്കുന്ന  പത്രങ്ങള്‍  മുതല്‍ അമേരിക്കയുടെ  കനിവില്‍  കഴിയേണ്ടി  വരുന്ന രാജ്യങ്ങളില്‍  അവര്‍ക്ക്  ഉള്ള  സ്വാധീനം  ഒക്കെയായി  അവതരിപ്പിക്കുന്നു.അമേരിക്കയുടെ  പ്രവര്‍ത്തികളെ ലോക  ജനതയുടെ  തന്നെ രക്ഷകര്‍  ആയി  കാണിക്കുന്ന സ്ഥിരം  സിനിമകളില്‍ നിന്നും  കഥയിലെ  മുഖ്യ  കഥാപാത്രം  എന്ന്  കരുതിയ   ആളും  വില്ലന്‍  കഥാപാത്രം  എന്ന്  ആര്‍ക്കും  സംശയിക്കാവുന്ന  കഥാപാത്രവും  തമ്മില്‍  ഉള്ള സംഘര്‍ഷം ആയി  മാറുന്നു.ഇവിടെ  ആണ്  ചിത്രം  അപ്രതീക്ഷിതമായ  ഒരു  ട്വിസ്റ്റ്  എടുക്കുന്നത്.അമേരിക്കയുടെ പ്രവര്‍ത്തികളെ  വിമര്‍ശിക്കുന്നുണ്ട്  എങ്കിലും  അത്  മാത്രമായി  Sicario  അവസാനിക്കുന്നില്ല.പകരം വേറൊരു  കഥയും  കൂടി അവതരിപ്പിക്കുന്നു.Over Glorification of American Forces എന്ന ഘടകം  വിരസത  ഉണ്ടാക്കാന്‍ ഉള്ള  സാധ്യത  ഉണ്ടായിരുന്നു  എങ്കിലും അതിനു മുതിരാതെ  ചിത്രം  ഒരു  ത്രില്ലര്‍  എന്ന  നിലയില്‍  കൂടുതല്‍  മികവിലേക്ക്  ഉയരുക  ആണ്  ചെയ്തത്.


More movie  suggestions @www.movieholicviews.blogspot.com

591.CITY OF GOD(PORTUGESE,2002)

591.CITY OF GOD(PORTUGESE,2002),|Crime|Drama|,Dir:-Fernando Meirelles, Kátia Lund,*ing:-Alexandre Rodrigues, Matheus Nachtergaele, Leandro Firmino

  പട്ടിണിയും ,അത് പോലെ  നല്ല വിദ്യാഭ്യാസത്തിന്റെ അഭാവവും  മനുഷ്യനെ ചിലപ്പോള്‍ മൃഗ തുല്യന്‍ ആക്കി  മാറ്റും.അതും സര്‍ക്കാരിനും  ഇതര സമൂഹത്തിനും  വേണ്ടാത്ത  ആളുകള്‍  തിങ്ങി  പാര്‍ക്കുന്ന  സ്ഥലം  ആകുമ്പോള്‍."ദൈവത്തിന്റെ  പട്ടണം"  എന്ന  പേരിനു  പോലും  മാറ്റാന്‍   ആകാത്ത  വിധി.അവിടെ ഉള്ളവരും  മനുഷ്യര്‍  ആയിരുന്നു.മോഷണം,മയക്കു  മരുന്ന് ഉപയോഗം   എന്നിവ  ആ സമൂഹത്തില്‍ ഇതര സമൂഹങ്ങളില്‍  ഉള്ളതിലും  അധികം ബഹുമാനം നേടാന്‍  സഹായിക്കുമായിരുന്നു.പണത്തിനു  പകരം  കുറ്റകൃത്യം  എന്ന നിലപാട്  വച്ച്  പുലര്‍ത്തുന്ന  പോലീസ്  കൂടി  ആകുമ്പോള്‍ എല്ലാം  പൂര്‍ണമായി.

   പറഞ്ഞു  വരുന്നതു  യഥാര്‍ത്ഥ  സംഭവങ്ങളെ  ആസ്പദം  ആക്കി നിര്‍മിച്ച "City of God" എന്ന  ബ്രസീലിയന്‍  ചിത്രത്തെ  കുറിച്ചാണ്.നേരത്തെ  പറഞ്ഞത് പോലെ ഉള്ള സാഹചര്യങ്ങള്‍  അവിടത്തെ ജനങ്ങളുടെ ജീവിതം  ദുസ്സഹം  ആക്കി.ദിവസം തോറും വളര്‍ന്നു  വരുന്ന ഗുണ്ട സംഘങ്ങള്‍ അവിടെ ഭീഷണി ഉയര്‍ത്തി.റോക്കറ്റ്  എന്ന ബാലന്‍  അവന്റെ കുട്ടിക്കാലം  മുതല്‍  ഉള്ള  ആ "പാവപ്പെട്ടവരുടെ  നഗരത്തിന്റെ  കഥ" അവിടെ  നടന്ന പ്രധാന  സംഭവങ്ങളിലൂടെ ക്രമമായി  പ്രേക്ഷകന് മുന്നില്‍  അവതരിപ്പിക്കുന്നു ഈ ചിത്രത്തില്‍.ചിത്രത്തിലെ  കഥപാത്രങ്ങളുടെ വളര്‍ച്ചയുടെ  ഓരോ ഘട്ടത്തിലും  അവര്‍ കുറ്റ കൃത്യങ്ങളിലേക്കും   ജീവിത  പഠനം  നടക്കുന്നതിലേക്കും,  ഉയര്‍ച്ചയും  താഴ്ചയും  എല്ലാം  അവതരിപ്പിക്കുന്നു.ചടുലമായ  എഡിറ്റിംഗ്  ആണ്  ചിത്രത്തിന്റെ  പ്രധാന  സവിശേഷത.അതിനൊപ്പം  യഥാര്‍ത്ഥ  ജീവിതം   സിനിമ  എന്ന  മാധ്യമത്തില്‍  കൂടി  അല്ലാതെ നേരിട്ട്  അനുഭവിച്ചു  അറിയാവുന്ന  അവസ്ഥ  പ്രേക്ഷകന്  ചിത്രത്തെ  കൂടുതല്‍  ആകര്‍ഷിക്കുന്നു.

    അറുപതുകളിലൂടെയും  എണ്‍പതുകളിലൂടെയും മുന്നോട്ടു  പോകുന്ന  കഥയിലെ  സ്ഥിര  കഥാപാത്രം  റോക്കറ്റ്  ആയിരുന്നു  എങ്കിലും  അവന്‍  ആ തെരുവുകളില്‍  ഉള്ളവരുടെ  സ്ഥായിയായ  സ്വഭാവ  സവിശേഷതകളില്‍  നിന്നും വ്യത്യസ്തന്‍  ആയിരുന്നു.ചിത്രത്തിന്റെ  അവസാനം  അവന്‍  നായക കഥാപാത്രം  ആണെന്ന്  പ്രേക്ഷകന്  തോന്നുന്നുണ്ടെങ്കിലും  Lil Z പോലെ  ഉള്ള  കഥാപാത്രങ്ങള്‍  ആണ്  സിനിമയുടെ ശക്തി.നാല്  വിഭാഗങ്ങളില്‍  അക്കാദമി പുരസ്ക്കാര  നാമനിര്‍ദേശം  ലഭിച്ചിരുന്നു   ഈ ചിത്രത്തിന്.ടെക്നിക്കല്‍  ആയുള്ള  മികവിന്  പുറമേ ചടുലമായ  കഥയും കൂടി  ചേര്‍ന്നപ്പോള്‍  ചിത്രം  മികച്ച  ചിത്രങ്ങളുടെ  കൂട്ടത്തില്‍  ഉള്‍പ്പെട്ടു .


More movie suggestions @www,movieholicviews.blogspot.com

590.MAIN AUR CHARLES(HINDI,2015)

590.MAIN AUR CHARLES(HINDI,2015),|Crime|,Dir:-Prawaal Raman,*ing:-Richa Chadda, Tisca Chopra, Dijana Dejanovic



  ചാള്‍സ്  ശോഭരാജ്-അപസര്‍പ്പക കഥ പോലെ അവിശ്വസനീയം  ആയ  ജീവിതം ആയിരുന്നു  അയാള്‍  നയിച്ചിരുന്നത്.ചാള്‍സ്   ആരായിരുന്നു?ഒരു  സീരിയല്‍-കില്ലര്‍?സ്ത്രീകളെ  വശീകരിക്കുന്ന  ആള്‍ ?കൂര്‍മ  ബുദ്ധിയുള്ള മനുഷ്യന്‍ ?അയാള്‍  ബുദ്ധ  ഭഗവാനെ  പോലെ  ആണെന്നും  അല്ല  ഒരു  മാജിക്കുകാരന്‍  ആയിരുന്നു  എന്ന് പോലും  പലരും  അഭിപ്രായപ്പെടുന്നു.സംഭവ  ബഹുലമായിരുന്നു  ചാള്‍സ്  ശോഭാരജിന്റെ  കഥ.പല പേരുകളില്‍,പല രാജ്യങ്ങളില്‍.ചെയ്ത  കുറ്റ  കൃത്യങ്ങളില്‍  നിന്നും  വിദഗ്ധമായി അയാള്‍  രക്ഷപ്പെട്ടിരുന്നു.

   ചാള്‍സ്  ശോഭാരജിന്റെ കോളിളക്കം സൃഷ്ടിച്ച  ഒരു  ജീവിത  അദ്ധ്യായം  ആയിരുന്നു ഇന്ത്യയിലെ  ജയില്‍  ചാട്ടം.ആ  കേസ്  അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ആയ അമോദ് കാന്തിന്‍റെ  കാഴ്ചപ്പാടിലൂടെ  ആണ്  ചിത്രം  വികസിക്കുന്നത്.ആ  കുറ്റ  കൃത്യത്തില്‍  അയാള്‍ക്ക്‌  വ്യക്തമായ  ചില  ഉദ്ദേശങ്ങള്‍  ഉണ്ടായിരുന്നു.ഒരു  പക്ഷെ  കൂര്‍മ  ബുദ്ധിയുള്ള  ഒരു  കുറ്റവാളിക്ക് മാത്രം  ചെയ്യാന്‍  കഴിയുന്ന അല്ലെങ്കില്‍  ചിന്തിക്കാന്‍ കഴിയുന്ന പ്രവര്‍ത്തി.അയാള്‍  തന്റെ  ചിന്തകള്‍ക്ക് അനുസരിച്ച് മറ്റുള്ളവരുടെ മനസ്സ് പോലും  മാറ്റിയിരുന്നു.ശാന്ത  സ്വഭാവം   കാത്തു  സൂക്ഷിക്കുന്ന അയാള്‍ തന്ത്രപൂര്‍വ്വം  കുരുക്കിയവരില്‍ നിയമ വിദ്യാര്‍ഥി മുതല്‍   വിദേശി  ആയ  കുറ്റവാളി  പോലും  ഉള്‍പ്പെടുന്നു.

     ചിത്രം  ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍  ചാള്‍സിനെ  കുടുക്കി  എന്ന്  കരുതിയ  അമോദ്  കാന്ത് എന്നാല്‍  അയാളുടെ  യഥാര്‍ത്ഥ  ഉദ്ദേശം  എന്താണെന്ന്  മനസ്സിലാക്കുമ്പോള്‍  ചിത്രം  ഒരു  നല്ല  ത്രില്ലര്‍  ആയി  മാറുന്നു.ലേഖനങ്ങളില്‍  കണ്ടിട്ടുള്ള  ചാള്‍സിന്റെ  രൂപത്തോട്  രണ്‍ദീപ്  ഹൂട  ശരിക്കും  നീതി  പുലര്‍ത്തി.ഇത്തരം  റോളുകള്‍  രണ്‍ദീപിന്റെ  കയ്യില്‍  സുരക്ഷിതം  ആണ്.മൊത്തത്തില്‍  ആ  കഥാപത്രതോട്  നീതി  പുലര്‍ത്താന്‍  സാധിച്ചു.ഹിപ്പി  സംസ്ക്കാരം  പ്രസിദ്ധമായിരുന്ന  കാലഘട്ടത്തില്‍  എന്നാല്‍  ആ സംസ്ക്കാരം  പിന്തുടരാതെ വേറിട്ട്‌  Limelight  ല്‍  നിന്നത്  തന്നെ ആകാം  ചാള്‍സ്  ശോഭരാജിനെ  മറ്റുള്ളവരില്‍  നിന്നും  വ്യത്യസ്തന്‍  ആക്കിയത്.ചിത്രം  ഇറങ്ങിയപ്പോള്‍  മികച്ച  നിരൂപണങ്ങള്‍  ലഭിച്ചിരുന്നുവെങ്കിലും  ബോക്സോഫീസില്‍  ചിത്രം  തകര്‍ന്നൂ.നിലവാരം  ഉള്ള  ഹിന്ദി  ചിത്രം  തന്നെയാണ്  Main Aur  Charles.കച്ചവട  സാദ്ധ്യതകള്‍  വേണ്ടവിധം  ഉപയോഗിക്കാതെ,ഒരു  ഡോക്യുമെന്‍ററി  പോലും ഇടയ്ക്ക്  തോന്നല്‍  ഉണ്ടാക്കിയതും      ആകാം  ഭൂരിപക്ഷം ജനങ്ങളെ  ചിത്രം  ആകര്‍ഷിക്കാതെ  ഇരുന്നതിനു  കാരണം.പക്ഷേ ഒരിക്കലും  അവഗണിക്കണ്ട  ചിത്രം അല്ല  ഇത്.ഇടയ്ക്ക്  അല്‍പ്പം  ആരാധന  ഒക്കെ  തോന്നും  ചാള്‍സ്  ശോഭരാജ്  എന്ന  കഥാപാത്രത്തോട് .

 More movie suggestions @www.movieholicviews,blogspot.com

Wednesday, 20 January 2016

589.JOY(ENGLISH,2015)

589.JOY(ENGLISH,2015),|Drama|Comedy|,Dir:- David O. Russell,*ing:-Jennifer Lawrence, Robert De Niro, Bradley Cooper.

 

     ഈ  വര്‍ഷത്തെ  അക്കാദമി  പുരസ്ക്കരങ്ങളില്‍ മികച്ച നടിക്കുള്ള നാമനിര്‍ദേശം  ജെനിഫര്‍ ലോറന്‍സിനു ലഭിക്കുന്നത് ഈ  ചിത്രത്തിലൂടെ  ആണ്.Joy ഒരു  ഭാഗികമായ  ബയോ-എപിക് ചിത്രമാണ്.ജോയ്  മംഗാനോ  എന്ന  സ്ത്രീയുടെ സ്വപ്‌നങ്ങള്‍  പണമായി  മാറിയതിന്റെ  കഥയാണ്  ഈ ചിത്രം  അവതരിപ്പിക്കുന്നത്‌.തൊണ്ണൂറുകളില്‍ പുതിയ  കച്ചവട  തന്ത്രങ്ങളുമായി  ടെലിവിഷന്‍  ചാനലുകള്‍ ഇറങ്ങിയപ്പോള്‍ അതിലൂടെ  താന്‍  വികസിപ്പിച്ചെടുത്ത Miracle Mop വിറ്റഴിക്കാന്‍  അവര്‍ക്ക്  സാധിച്ചു.

     ജോയുടെ വഴി  എളുപ്പം  അല്ലായിരുന്നു.ഭര്‍ത്താവില്‍  നിന്നും  വിവാഹ  മോചനം  നേടിയ,കുട്ടികള്‍ ബാദ്ധ്യത ആയുള്ള  ജോയ്  എന്നാല്‍  എല്ലാ  പ്രതിബന്ധങ്ങളെയും  തരണം  ചെയ്തത്  എങ്ങനെ  ആണെന്ന്  ചിത്രം  അവതരിപ്പിക്കുന്നു,ജോയുടെ മുത്തശി  പറഞ്ഞു  തരുന്ന രീതിയില്‍ ആണ്  കഥ  തുടങ്ങുന്നത്.വിവാഹ മോചനം  നേടിയ  മാതാപിതാക്കള്‍,ടി വിയുടെ മുന്നില്‍  ജീവിതം തീര്‍ക്കുന്ന  അമ്മ ,വര്‍ക്ക്ഷോപ്പ്‌  സ്വന്തമായിരുന്ന  അച്ഛന്‍,അര്‍ദ്ധ സഹോദരി ആയ പെഗ്ഗി  എന്നിവരായിരുന്നു അവളുടെ  കുടുംബം.വിവാഹ മോചനം നേടിയെങ്കിലും  ഒരു  നല്ല  സുഹൃത്തായി  ഭര്‍ത്താവ്  ടോണി  അവര്‍ക്ക്  കൈതാങ്ങ്  ആയി   നില്‍ക്കുന്നുണ്ട്.

   ഒരു ഫീല്‍ ഗുഡ് മൂവി  ആണ് Joy.ഇടയ്ക്ക്  ഒരു  ഫാനറ്സി പോലെ ചിത്രം  തോന്നുമെങ്കിലും ചില  രംഗങ്ങള്‍ ചിത്രത്തെ  ഒരു  നല്ല  Inspiration  Movie   ആക്കി  മാറ്റി.ജീവിത തടസ്സങ്ങളെ സ്വയം  നേരിട്ട് താന്‍  സ്വപ്നം  കണ്ടത്തില്‍,തന്റെ കഴിവിനെ  മാത്രം  വിശ്വസിച്ച  ജോയുടെ  കഥയില്‍  ജെനിഫര്‍  ലോറന്‍സ്  മികച്ച  പ്രകടനം  തന്നെ  ആണ്  കാഴ്ച  വച്ചത്.അവര്‍  അര്‍ഹിക്കുന്നു ഈ  നാമനിര്‍ദേശം.നന്നായി  തന്നെ  അവര്‍  ആ കഥാപാത്രത്തെ  അവതരിപ്പിച്ചു.

More movie suggestions @www.movieholicviews.blogspot.com

Tuesday, 19 January 2016

588.LEON:THE PROFESSIONAL(ENGLISH,1994)

588.LEON:THE PROFESSIONAL(ENGLISH,1994),|Crime|Drama|Thriller|,Dir:-Luc Besson,*ing:-Jean Reno, Gary Oldman, Natalie Portman .


     ജീവിതത്തില്‍  വ്യക്തമായ  ലക്‌ഷ്യം  അയാള്‍ക്കുണ്ട് .ഒരു  വാടക കൊലയാളി  ആയ അയാള്‍ക്ക്‌ താന്‍ ഏറ്റെടുത്ത ജോലി  തീര്‍ക്കുക  എന്നത് മാത്രമാണ്  ജീവിത  ലക്‌ഷ്യം.മറ്റൊന്നിലേക്കും  ശ്രദ്ധ  തിരിക്കാതെ ലോകത്തിലെ മറ്റു  കാഴ്ചകളിലേക്ക് ശ്രദ്ധ കൊടുക്കാതെ  ജീവിക്കുന്ന അയാളുടെ പേര്  ലിയോണ്‍.അക്ഷരാഭ്യാസം  ഇല്ലാത്ത,ബന്ധങ്ങള്‍  ഒന്നും  ഇല്ലാത്ത അയാള്‍ ഒരു  നാടോടിയെ പോലെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു  സ്ഥലത്തേക്ക്  അയാളുടെ പ്രിയപ്പെട്ട  വളര്‍ത്തു ചെടിയും  ആയി  മാറി മാറി  താമസിക്കുന്നു.ഒരു  Apartment ല്‍  താമസിക്കുന്ന ലിയോണ്‍ ഒരിക്കല്‍ അയാളുടെ  പരിചിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും മാറി  ജീവിതം  തുടങ്ങേണ്ടി  വരുന്നു.

      ഒരു  കുടുംബം  മൊത്തം  ഗൃഹനാഥന്റെ തെറ്റ്  കാരണം  ശിക്ഷ  അനുഭവിക്കണ്ട  അവസരത്തില്‍ അയാള്‍ക്ക്‌ ആ  വാതില്‍ തുറക്കേണ്ടി  വരുന്നു.പന്ത്രണ്ടു വയസ്സുകാരി  ആയ ആ പെണ്‍ക്കുട്ടിയുടെ  ജീവന്‍  അയാള്‍  ഏറ്റെടുക്കുന്നു.അയാള്‍  ഒരിക്കലും പ്രതീക്ഷിച്ചില്ലെങ്കിലും  ഒരിക്കല്‍  തുറന്ന ആ വാതില്‍ അവളുടെ  ജീവന്‍റെ സൂക്ഷിപ്പുകാരന്‍  ആയി  മാറുവാനും അതോടൊപ്പം  അവളുടെ  ജീവിതത്തില്‍ പുതുതായി  ഉണ്ടായ  ലക്ഷ്യത്തിലേക്ക് അവളെ  എത്തിച്ചു  കൊടുക്കാന്‍ അയാള്‍  നിര്‍ബന്ധിതന്‍  ആകുന്നു,

     Leon:The Professional  എന്ന  ചിത്രത്തിന്റെ  കഥ  ഇങ്ങനെ അവതരിപ്പിക്കാം.പല  ഇന്ത്യന്‍  ഭാഷകളിലും ഈ ചിത്രം  പുന:അവതരിക്കപ്പെട്ടിട്ടുണ്ട്.ബിച്ചു,സൂര്യ  പാര്‍വൈ  തുടങ്ങിയ  ചിത്രങ്ങള്‍  ഇതിന്റെ  അനൗദ്യോഗിക റീമേക്കുകള്‍  ആയിരുന്നു.ലിയോണും മറ്റില്‍ടയും തമ്മില്‍  ഉള്ള  ബന്ധം  രണ്ടു  പേരുടെയും  ജീവിതത്തില്‍  മാറ്റങ്ങള്‍  വരുത്തുന്നുണ്ട്.ജീവിതത്തിനു  മുന്‍പ്  ഉണ്ടായിരുന്നതിലും  വ്യത്യസ്തം  ആയ  ലക്ഷ്യങ്ങള്‍ നേടി  എടുക്കുമ്പോള്‍  അവര്‍ക്ക്  നഷ്ടം  ആകുന്ന  ചിലതും  ഉണ്ട്.ഗാരി ഓള്‍ഡ്‌മാന്‍റെ  ക്രൂരനായ   വില്ലന്‍  വേഷവും  എല്ലാം  കൂടി  ചേരുമ്പോള്‍  നിലവാരം  ഉള്ള ഒരു  ആക്ഷന്‍ ത്രില്ലര്‍  ചിത്രമായി  Leon:The Professional  മാറുന്നു.


More movie  suggestions @www.movieholicviews.blogspot.com

587.CROUCHING TIGER,HIDDEN DRAGON(MANDARIN,2000)

587.CROUCHING TIGER,HIDDEN DRAGON(MANDARIN,2000),|Action|Drama|,Dir:-Ang Lee,*ing:-Yun-Fat Chow, Michelle Yeoh, Ziyi Zhang .

    ഹോളിവുഡ്  സിനിമകളുടെ  ഇടയില്‍ ഒരു  അത്ഭുതം ആയി  മാറിയ  ഏഷ്യന്‍  ചിത്രം  ആയിരുന്നു  ആംഗ് ലീയുടെ "Crouching Tiger,Hidden Dragon".മാര്‍ഷ്യല്‍ ആര്‍ട്സ് പ്രാവീണ്യം ഉള്ള നായക  കഥാപാത്രങ്ങള്‍  ആയി  വരുന്ന  ചിത്രങ്ങളെ  ചൈനീസ് ഫിക്ഷന്‍ വിഭാഗമായ  Wuxia യില്‍  ഉള്‍പ്പെടുന്ന  Crane Iron Pentalogy എന്ന Pentalogy യിലെ  നാലാം  പുസ്തകം ആണ്  ഈ ചിത്രത്തിന്  ആധാരം.Wang Dulu ആണ്  ഈ പുസ്തകത്തിന്റെ  രചയിതാവ്.അമേരിക്കന്‍  സിനിമ  ചരിത്രത്തിലെ  തന്നെ  ഏറ്റവും  വലിയ  ഹിറ്റ്‌  ആയ   ഏഷ്യന്‍  ചിത്രം  കൂടിയാണ്  ഇത്.

   ചൈനീസ് ചരിത്രത്തിലെ  Qing രാജവംശത്തിന്റെ  കാലത്ത് നടക്കുന്ന കഥയില്‍ ,Wudang എന്ന  ആയോധന കലയില്‍ അഗ്രഗണ്യന്‍ ആയ ലി മു ബായി  തന്‍റെ ആയോധനകല  ജീവിത്തിനു വിരാമം  ഇട്ടു  മടങ്ങി  വരുമ്പോള്‍ അഭിമാന  ചിഹ്നം  പോലെ  ഉപയോഗിച്ചിരുന്ന വാള്‍ ബെയ്ജീങ്ങില്‍  ഉള്ള  സര്‍  ടായിക്ക്  നല്‍കാന്‍  തീരുമാനിക്കുന്നു.എന്നാല്‍   ആ   വാല്‍  മോഷണം  പോകുന്നു.അതിനെ  ചുറ്റിപ്പറ്റി   ഉള്ള  കഥയാണ്  "Crouching Tiger,Hidden Dragon".

  ചിത്രത്തില്‍  ഉപയോഗിച്ചിരുന്ന മാര്‍ഷ്യല്‍ ആര്‍ട്സ്   രംഗങ്ങള്‍  വളരെയധികം  ശ്രദ്ധിക്കപ്പെട്ടിരുന്നു.ഗുരുത്വാകര്‍ഷണത്തെ അതി ജീവിക്കുന്ന  രീതിയില്‍ ചിട്ടപ്പെടുത്തിയ സംഘട്ടന രംഗങ്ങള്‍ നൃത്തം പോലെ തോന്നി.സംഘട്ടനങ്ങളുടെ  കോറിയോഗ്രാഫി  മികച്ച  നിലവാരം  പുലര്‍ത്തി.വ്യത്യസ്തവും  ആയിരുന്നു.മാര്‍ഷ്യല്‍ ആര്‍ട്സ്  സിനിമകളുടെ സ്ഥിരം  ഫോര്‍മാറ്റില്‍ എടുത്ത ചിത്രം  ആയിരുന്നെങ്കിലും ചടുലമായ  സംഹട്ട്ന  രംഗങ്ങളും   ആംഗ് ലീയുടെ  സംവിധാനവും  എല്ലാം കൂടി  ചിത്രത്തെ  മികവിലേക്ക്  ഉയര്‍ത്തി.പത്തു  വിഭാഗങ്ങളില്‍  ഓസ്ക്കാര്‍  പുരസ്ക്കാര വേദിയില്‍  നാമനിര്‍ദേശം  ലഭിച്ച ചിത്രം മികച്ച വിദേശ സിനിമ ഉള്‍പ്പടെ നാല്  പുരസ്ക്കാരങ്ങള്‍  ലഭിച്ചു.Best Cinematography,Music,Art Direction-Set Decoration എന്നീ വിഭാഗങ്ങളില്‍  ആണ്  മറ്റു  പുരസ്ക്കാരങ്ങള്‍.


More movie suggestions @www.movieholicviews.blogspot.com

  

Sunday, 17 January 2016

586.SEVEN SAMURAI(JAPANESE,1954)

586.SEVEN SAMURAI(JAPANESE,1954),|Action|Drama|,Dir:-Akira Kurosawa,*ing:- Toshirô Mifune, Takashi Shimura, Keiko Tsushima .

  "Jidaigeki",ജാപ്പനീസ്  സിനിമയിലെ Period Drama കളെ പൊതുവായി  സൂചിപ്പിക്കുന്നത്   അങ്ങനെയാണ്.ആ  ഗണത്തില്‍  ഉള്‍പ്പെടുത്താവുന്ന   ചിത്രം  ആണ്  വിശ്വപ്രസിദ്ധമായ  "Seven Samurai".ഒരു ഗ്രാമത്തിലെ  ജനങ്ങളുടെ അതിജീവനത്തിന്റെ  കഥയാണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.അകിരാ   കുറോസോവയുടെ  വിശ്വ വിഖ്യാതം  ആയ  ഈ  സിനിമ 1586 ല്‍ ജപ്പാനിലെ ഒരു  കര്‍ഷക ഗ്രാമത്തില്‍ അവരുടെ  വിളവെടുപ്പിന്റെ സമയം  പതിവായി    കൊള്ളയടിക്കാന്‍ വരുന്നവരില്‍  നിന്നും സ്വയം  രക്ഷിക്കാന്‍ ആയി  വഴി  കണ്ടത്താന്‍  ശ്രമിക്കുന്നു.സാമുറായി സംരക്ഷിക്കുന്ന ഗ്രാമങ്ങളില്‍  അതിക്രമങ്ങള്‍  ഉണ്ടാകാറില്ല എന്ന  അവരുടെ ചിന്തയാണ് ആ ഗ്രാമം സാമുറായിയെ  അന്വേഷിച്ചു ഇറങ്ങാന്‍  പ്രേരിപ്പിക്കുന്നത്.

   അന്നത്തെ  സാമൂഹിക  വ്യവസ്ഥയില്‍ ഒരു  സാമുറായിയെ ഉള്‍ക്കൊള്ളാന്‍  അവര്‍ക്ക്  കഴിയുന്നില്ല.കാരണം  സ്ഥിരം ആയി കൊള്ളയടിക്കപ്പെടുന്ന  അവരുടെ  കയ്യില്‍  ഒരു  സാമുറായിക്ക് നല്‍കാനായി  ഉള്ള സമ്പാദ്യം  ഒന്നും  ഇല്ല.ആകെ  ഉള്ളത് അവരെ സംരക്ഷിക്കാന്‍  വരുന്നവര്‍ക്ക്  നല്‍കാന്‍  ഉള്ള  ഭക്ഷണം  ആണ്.ഗ്രാമ തലവന്റെ  നിര്‍ദേശപ്രകാരം അവിടെയുണ്ടായിരുന്ന  മൂന്നു പേര്‍ "വിശപ്പുള്ള  സാമുറായി"യെ  കണ്ടെത്താന്‍  ഇറങ്ങി  തിരിക്കുന്നു.അവര്‍ പരിചയപ്പെട്ടവര്‍  ആരും  തന്നെ  "വെറും "  ഭക്ഷണത്തിനായി ആ ഉദ്യമം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല.എന്നാല്‍  അവസാനം  അവര്‍  ഉദ്ദേശിച്ച  ആളെ  കണ്ടു  മുട്ടുന്നു.കമ്പേയി  എന്ന   ആ  സാമുറായി തന്റെ  നല്ല പ്രായം  കഴിഞ്ഞു  തുടങ്ങിയിരുന്നു.എന്നാല്‍  കമ്പേയിയുടെ  കയ്യില്‍  വിലമതിക്കാനാകാത്ത  ഒന്നുണ്ടായിരുന്നു.പരിചയ  സമ്പന്നത.എന്നും  തോല്‍വികള്‍  നേരിടേണ്ടി  വരുന്ന  ഒരു സാമുറായി  ആയി  സ്വയം  വിശേഷിപ്പിക്കുന്ന  കമ്പേയി അവര്‍ക്കായുള്ള  തന്ത്രങ്ങള്‍  നെയ്യുന്നു.താനടക്കം  7 സാമുറായി കൂടി ഉണ്ടെങ്കില്‍ കൊള്ളക്കാര്‍ക്കു എതിരെ  പ്രതിരോധം  തീര്‍ക്കാം  എന്ന് അയാള്‍  അവരെ  അറിയിക്കുന്നു.അവര്‍  ബാക്കി  ഉള്ളവരെ  കണ്ടെത്താന്‍  ഉള്ള  ശ്രമങ്ങള്‍  ആരംഭിക്കുന്നു.അവിടെ  നിന്നും  ഗ്രാമീണരെ  രക്ഷിക്കാന്‍  അവര്‍  തീരുമാനിക്കുന്നത്  മുതല്‍  സിനിമയുടെ  കഥ  ആരംഭിക്കുന്നു.

   മൂന്നര  മണിക്കൂര്‍  ദൈര്‍ഘ്യം  ഉള്ള  ഈ ചിത്രം  കുറോസോവയുടെ  സിനിമ  ജീവിതത്തിലെ  ഏറ്റവും  ദൈര്‍ഘ്യമേറിയ  ചിത്രം  ആണ്.ഒരു  പക്ഷേ  ഒരു  കൂട്ടം  ആളുകള്‍ ഒരു ദൗത്യത്തിനായി  ഒരുമിച്ചു കൂടുന്ന പ്രമേയം  ആയി  വന്ന  ചിത്രങ്ങളില്‍ ആദ്യത്തേത് ആയിരുന്നിരിക്കണം ഈ ചിത്രം.Seven Samurai  യുടെ  ചുവടു പിടിച്ചു ധാരാളം  അമേരിക്കന്‍  Western സിനിമകള്‍ ഇറങ്ങിയിരുന്നു.സാമുറായി  എന്നുള്ളതിന്  പകരം അമേരിക്കന്‍  കൌ  ബോയ്‌  കഥാപാത്രങ്ങള്‍ ആയിരുന്നു  അവര്‍  വരുത്തിയ പ്രധാന മാറ്റം."The Magnificent Seven" മുതല്‍  ഉള്ള  അമേരിക്കന്‍  ചിത്രങ്ങള്‍  പലതും  ഈ രീതി  പിന്തുടര്‍ന്നിരുന്നു.പൊതു  സമൂഹത്തില്‍  നിന്നും  ജനവാസ കേന്ദ്രങ്ങളില്‍  നിന്നും  അകന്നു  കഴിയുന്ന സാമുറായികള്‍  ഈ ചിത്രത്തില്‍  ഒരു  ഗ്രാമത്തിന്റെ  മുഴുവന്‍  സംരക്ഷകര്‍  ആകുന്നതിനോടൊപ്പം അപൂര്‍വമായി   മാത്രം  സംഭവിക്കുന്ന  ഒരു  മാനസിക  ബന്ധം  കൂടി  ഉണ്ടാക്കി  എടുക്കുന്നു.വൈകാരിക  തലങ്ങളിലും അത്  കൊണ്ട്  തന്നെ ചിത്രം  മികച്ചു  നില്‍ക്കുന്നുണ്ട്.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്ന്  തന്നെയാണ്  Seven Samurai.

More movie suggestions @www.movieholicviews.blogspot.com

Friday, 15 January 2016

585.GOODFELLAS(ENGLISH,1990)

585.GOODFELLAS(ENGLISH,1990),|Crime|Biography|,Dir:-Martin Scorsese,*ing:-Robert De Niro, Ray Liotta, Joe Pesci.


  "ഹെന്‍ട്രി  ഹില്‍"  കുട്ടിക്കാലം  മുതല്‍ ആരാധനയോടെ  നോക്കിയിരുന്ന ഒരു  ജീവിതം  ഉണ്ട്.ഒരു  റോഡിനു  അപ്പുറം ശക്തിയുടെയും ആദരവിന്റെയും  ഭയത്തിന്റെയും ലോകം.നഗരത്തിലെ പ്രധാന കുറ്റകൃത്യങ്ങള്‍  എല്ലാം  നിയന്ത്രിക്കുന്ന,പോലീസിന്റെ അടുക്കല്‍ പോകാന്‍  കഴിയാത്ത  ആളുകളെ  സംരക്ഷിക്കുന്ന  ഒരു  ലോകം.ഹെന്‍ട്രി അവന്റെ  വഴി  അവിടെ  നിന്നും  തിരഞ്ഞെടുക്കുന്നു.സ്ക്കൂള്‍   ഇല്ലാത്ത  സമയത്ത്  ആ ലോകത്തിന്റെ  ചെറിയ  ഭാഗം  ആകാന്‍ പോയവന്‍  എന്നാല്‍ പിന്നീട് മുഴുവന്‍  സമയവും  ആ ലോകത്തിന്റെ  ഭാഗം  ആയി  തീര്‍ന്നൂ.സംഭവ ബഹുലമായ ആ കഥ "Nicholas Pileggi" ,"Wiseguy"  എന്ന  പേരില്‍   നോവല്‍  ആയി  രൂപപ്പെടുത്തി.ആ  കഥ  "മാര്‍ട്ടിന്‍  സ്കോര്‍സെ"  എന്ന  സംവിധായകന്‍റെ  കയ്യില്‍  ലഭിച്ചപ്പോള്‍  ഒരു  പക്ഷെ ഫ്രാന്‍സിസ്  ഫോര്‍ഡ്  കപ്പോളയുടെ  "Godfather"  പരമ്പരയ്ക്ക് ശേഷം സിനിമ ലോകം  കണ്ട ഏറ്റവും  മികച്ച ഗാങ്ങ്സ്ട്ടര്‍  സിനിമകളില്‍  ഒന്നായി  മാറുകയായിരുന്നു.

     യഥാര്‍ത്ഥ  സംഭവങ്ങളെ  ആസ്പദം  ആക്കി  അവതരിപ്പിച്ച  ചിത്രം  ഇറ്റാലിയന്‍  മാഫിയയുടെ  ഭാഗം  അല്ലാതിരുന്നിട്ടു  കൂടി അവര്‍ക്ക് സമാന്തരമായി  വളര്‍ന്ന  മൂന്നു  പേരുടെ  കഥയാണ്  അവതരിപ്പിക്കുന്നത്‌.ഹെന്‍ട്രി  ഹില്‍ ആരാധനയോടെ നോക്കി  കണ്ട ജെയിംസ് കോണ്‍വേയുടെ  വിശ്വസ്തന്‍  ആയി  അവന്‍  മാറുമ്പോള്‍  അവനും  താന്‍  ആഗ്രഹിച്ച  രീതിയില്‍  അവന്‍  സ്വപ്നം  കണ്ട  ജീവിതത്തിലേക്ക് നടന്നു അടുക്കുകയായിരുന്നു.സ്മഗ്ലിംഗ് മുതല്‍  സാമൂഹിക  വ്യവസ്ഥയില്‍  കുറ്റ കൃത്യമായി  കരുതുന്ന  എല്ലാം അവര്‍  ചെയ്തു.എതിരാളികളെ  ഈഗോയുടെ  പേരില്‍ പോലും  കൊന്നൊടുക്കി.പലപ്പോഴും  നിസാരകാര്യങ്ങളില്‍  പെട്ടന്ന്  ആക്രമസക്തന്‍  ആകുന്ന ടോമി കാരണം  പല  അനാവശ്യ  കൊലപാതകങ്ങളും  അവര്‍  ചെയ്യേണ്ടിയും  വരുന്നു.

   എന്നാല്‍  വര്‍ഷങ്ങള്‍  കഴിയുമ്പോള്‍ ചതിയുടെയും  ആക്രമണത്തിന്റെയും  ലോകം  വലുതാകുന്നതോട്  കൂടി അവരുടെ ജീവിതവും  മാറി  വരുന്നു.ബിസിനസ്  ലോകം  വ്യാപിക്കുന്നു.പണവും.ആ  ഭ്രമിപ്പിക്കുന്ന  ലോകത്തില്‍  നിന്നും  ഉള്ള അവരുടെ  ജീവിതങ്ങളുടെ കഥയാണ്  ബാക്കി  ചിത്രം  അവതരിപ്പിക്കുന്നത്‌.റേ ലിയോറ്റയുടെ   അഭിനയ  ജീവിതത്തിലെ  തന്നെ ഏറ്റവും  മികച്ച  കഥാപാത്രം  ആയിരുന്നു  ഈ ചിത്രത്തിലെ  ഹെന്‍ട്രി  ഹില്‍.6  വിഭാഗങ്ങളില്‍  ഓസ്ക്കാര്‍  നാമനിര്‍ദേശം  ലഭിച്ച  ചിത്രം   എന്നാല്‍ ടോമിയെ  അവതരിപ്പിച്ച ജോ  പെസ്ക്കീയ്ക്കു  ലഭിച്ച  മികച്ച  സഹ നടന്‍  വിഭാഗത്തില്‍  മാത്രം  ആണ്  പുരസ്ക്കാരം  നേടിയത്.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്ന്  തന്നെയാണ്  "Goodfellas".യഥാര്‍ത്ഥത്തില്‍   ജീവിച്ചിരുന്ന  ആളുകളുടെ  കഥ  കൂടി  ആകുമ്പോള്‍ കൂടുതല്‍  ഇഷ്ടം  ആവുകയും  ചെയ്യും  ഹെന്‍ട്രി  ഹില്‍  തന്റെ  സ്വപ്ന  ലോകം  നേടിയ  കഥ .

More movie suggestions @www.movieholicviews.blogspot.com

Sunday, 10 January 2016

584.RUN LOLA RUN(GERMAN,1998)

584.RUN LOLA RUN(GERMAN,1988),|Thriller|Crime|,Dir:-Tom Tykwer,*ing:-Franka Potente, Moritz Bleibtreu, Herbert Knaup.


  ജീവിതത്തിലെ പ്രശ്നങ്ങള്‍  ഒക്കെ  തീര്‍ക്കാന്‍  എന്താണ്  വഴി  എന്ന്  അധികം  തല  ആലോചിച്ചു  പുകയ്ക്കണ്ട ആവശ്യം  ഇല്ല.സംഭവിക്കാന്‍  ഒരിക്കലും  സാദ്ധ്യത  ഇല്ലാത്തതും വെറുതെ  ആഗ്രഹിക്കാം  എന്നുള്ളതും  ആയ  ഒരു  കാര്യം  ആണത്.അതായത്  ഒരു  "രണ്ടാമൂഴം" (Second chance).ഭാവിയെക്കുറിച്ച്  അറിയാന്‍  ഉള്ള  ഒരു  വഴി  ലഭിക്കുമ്പോള്‍ ആ വഴികളിലൂടെ  ഉള്ള  ഒരു  Reverse  Mapping  മതിയാകും പ്രശ്നങ്ങളെ  കണ്ടെത്താനും  അവയെ  ശരി   ആക്കാനും.Butterfly  Effect  ,Donnie  Darko പരമ്പരകള്‍,Sliding Doors,Blind  Chance  മുതല്‍  പ്രശസ്തവും  അപ്രശസ്തവും  ആയ  ധാരാളം ചിത്രങ്ങള്‍  സിനിമ  ലോകത്തിനു  സ്വന്തമായി  ഉണ്ട്.ഈ  അടുത്ത്  ഒരു  തമിഴ്‌ സിനിമ  ആയ "ഇന്ട്രു,നേറ്റ്റൂ  നാളയിലും  ഒക്കെ  Time Travelling  ആയിരുന്നെങ്കിലും  മുഖ്യ  കഥാപാത്രങ്ങള്‍ ഇത്തരം  ഒരു  അവസ്ഥയെ  നേരിടുന്നുണ്ട്.12 B മറ്റൊരു  ചിത്രം.

  Run Lola Run,ലോലയുടെ കഥയാണ്.ബാങ്കര്‍  അയ  പിതാവിന്‍റെ  തലതെറിച്ച  മകള്‍.കാമുകന്‍  ആയ  മാനിയെ  സഹായിക്കാന്‍  അവള്‍ക്കു  കഴിയും  എന്ന്  അവര്‍  രണ്ടു  പേരും  കരുതുന്നു.മാനി  അകപ്പെട്ടിരിക്കുന്നത്  വലിയൊരു  അപകടത്തില്‍  ആണ്.ലോല  ഈ അവസ്ഥയില്‍  ഇരുപതു  മിനിട്ട്  കൊണ്ട്  മാനിയുടെ  അടുത്തേക്ക്  എത്താന്‍  നോക്കുന്നു.അവനെ  രക്ഷിക്കാന്‍  ഉള്ള വഴിയും ആയി.എന്നാല്‍  അവളുടെ  ആദ്യ  ഓട്ടം  കഴിയുമ്പോള്‍  അവള്‍  പൂര്‍ത്തി  ആകുന്നില്ല  എന്ന്  അവള്‍ക്കു  തന്നെ തോന്നുന്നു.എന്നാല്‍  രണ്ടാം  ഓട്ടത്തില്‍  മറ്റൊരാള്‍ക്ക്  അതൃപ്തി.മൂന്നാം  ഓട്ടത്തില്‍  എന്ത്  സംഭവിക്കും??ഇവിടെ കഥാപാത്രങ്ങള്‍ക്ക്  പലപ്പോഴും  ഓരോ  ഓട്ടത്തിലും  ലഭിക്കുന്ന  ഭാവി  ഒക്കെ  വ്യത്യസ്ഥം  ആണ്.

   ലോലയുടെയും  മാനിയുടെയും  പ്രവര്‍ത്തികള്‍   മാറുന്നിടത്തോളം  അവരുടെ  ജീവിതവും  വ്യത്യസ്തം  ആകുന്നു.ഒരു  ക്യാമറ  ഫ്രെയിമിലൂടെ  ചുറ്റും  ഉള്ളതിന്റെ  ഭാവി  അവതരിപ്പിച്ച,ലോലയെ  ചിത്രത്തിലെ  പശ്ചാത്തല   ഗാനത്തിലൂടെ  അവളുടെ  ഓരോ  ചുവടും  അവതരിപ്പിച്ചിരുന്നു ഈ ചിത്രത്തില്‍.ഇത്  ലോലയുടെ  കഥയാണ്.എന്നാല്‍  ആ കഥയില്‍  കഥാപാത്രങ്ങള്‍  വേണം.ആ  ആശയം   ആണ്  മിന്നി  മറിഞ്ഞു  പോകുന്ന കഥാപാത്രങ്ങള്‍ക്ക്  പോലും  ഉണ്ടാകുന്ന  മാറ്റങ്ങള്‍  ക്യാമറയുടെ ക്ലിക്ക്  ശബ്ദങ്ങളിലൂടെ  അവതരിപ്പിക്കുന്നതും.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളുടെ  കൂട്ടത്തില്‍  ഉള്പ്പെടുതണ്ട  ചിത്രം  തന്നെയാണ്  Run Lola  Run.

More movie suggestions @www.movieholicviews.blogspot.com
 


583.WAZIR(HINDI,2016)

583.WAZIR(HINDI,2016),|Action|Crime|Mystery|,Dir:-Bejoy Nambiar,*ing:-Amitabh Bachchan, Farhan Akhtar, Aditi Rao

  2016 ലെ  ആദ്യ  ഹിന്ദി  ചിത്രം  എന്ന  പ്രതീക്ഷയില്‍  നിന്നും അധികമായി  സിനിമയിലെ അഭിനേതാക്കളും  പ്രതീക്ഷ  ഉണര്‍ത്തുന്ന സംവിധായകനും  ആയിരുന്നു "വസീര്‍  എന്ന ചിത്രത്തിന്റെ  പ്രതീക്ഷകളെ  വാനോളം  ഉയര്‍ത്തിയത്‌.ചിത്രം  ആരംഭിക്കുമ്പോള്‍  മുതല്‍  ആ  ഒരു  മൂഡ്‌  നില നിര്‍ത്തുന്നുണ്ട് .പ്രത്യേകിച്ചും  ആദ്യ  സംഭവങ്ങള്‍.പോലീസ് ഉദ്യോഗസ്ഥന്‍ ആയ ഡാനിഷ്  അലിയും  കുടുംബവും  സഞ്ചരിച്ചിരുന്ന  കാറിനു  നേരെ  നടന്ന  തീവ്രവാദി  ആക്രമണം  മുതല്‍  അമിതാഭ്  ബച്ചന്റെ പണ്ഡിറ്റ്‌ ഒംകാര്‍ ധര്‍  എന്ന  കഥാപാത്രത്തിന്റെ കഥാപാത്ര വികസനത്തില്‍  ഉള്ള  രംഗങ്ങള്‍  വരെ.

   എന്നാല്‍ തിരക്കഥ  എഴുതിയ  വിധു  വിനോദ്  ചോപ്രയ്ക്കും അഭിജത് ജോഷിക്കും  രണ്ടാം  പകുതിയില്‍  ചിത്രത്തിന്റെ  മൊത്തത്തില്‍  ഉള്ള മൂഡ്‌ നിലനിര്‍ത്താന്‍ സാധിച്ചില്ല.പ്രത്യേകിച്ചും കഥ  ഒന്നില്‍  മാത്രം  ശ്രദ്ധ  ചെലുത്താതെ പല  വിഷയങ്ങളിലേക്ക്  മാറി.ആ രംഗങ്ങളില്‍  ഏതു  ഭാഗത്തിന്  കൂടുതല്‍  പ്രാധാന്യം  കൊടുക്കണം  എന്നുള്ള  സംശയം  ആകാം  ഈ ഒരു  അവസ്ഥയ്ക്ക്  കാരണം.


പിന്നെ  ക്ലൈമാക്സ്.ഏറെക്കുറെ  ഊഹിക്കാവുന്ന  ക്ലൈമാക്സും  അതിനു  വിശദീകരണം  ആയി  അവസാന  ഭാഗങ്ങളും.ഇത്രയെല്ലാം  പറയുമ്പോള്‍  ചിത്രം തീരെ  മോശം  ആണെന്ന  അഭിപ്രായവും  ഇല്ല..ഒരു  പക്ഷേ  നല്ല  ഒരു  ടീം  പ്രവര്‍ത്തിച്ച ഈ  സിനിമയെക്കുറിച്ച്  ഒരു പ്രേക്ഷകന്‍  എന്നാ  നിലയില്‍   ചിന്തിച്ചപ്പോള്‍ പ്രതീക്ഷിച്ച  അത്ര  വന്നില്ല.എന്നാല്‍ ബച്ചന്‍  സീനിയര്‍,ഫര്‍ഹാന്‍  അക്തര്‍  എന്നിവര്‍ നല്ല പ്രകടനം  ആണ്  കാഴ്ചവച്ചത്.എന്നാല്‍  നീല്‍  നിതിന്‍  മുകേഷ്,ജോണ്‍  എബ്രഹാം  എന്നിവരെ  ആവശ്യത്തിനു  ഉപയോഗിച്ചില്ല  എന്ന പോരായ്മയും  ഉണ്ട്.മൊത്തത്തില്‍  തരക്കേടില്ലാത്ത   ഒരു  ചിത്രം  എന്ന്  പറയാം  എന്നതിലുപരി മികച്ചത്  എന്ന്  പറയാന്‍  സാധിക്കില്ല  എന്നാണ്  ഒരു  പ്രേക്ഷകന്‍  എന്ന  നിലയില്‍  അനുഭവപ്പെട്ടത്

More movie suggestions @www.movieholicviews.blogspot.com

583.BEEBA BOYS(ENGLISH,2015)

583.BEEBA BOYS(ENGLISH,2015),|Action|Crime|,Dir:-Deepa Mehta,*ing:-Randeep Hooda, Ali Momen, Sarah Allen

  വിവാദപരമായ വിഷയങ്ങള്‍  തന്റെ  സിനിമകളുടെ  ഭാഗം  ആക്കിയിരുന്ന സംവിധായിക  ആയിരുന്നു  ദീപ മേത്ത.പ്രമേയപരമായും മികവിന്റെ  രൂപത്തിലും  ചിത്രങ്ങള്‍ ശ്രദ്ധേയം  ആവുകയും  ചെയ്തിരുന്നു.ഫിലിം  ഫെസ്റ്റിവലുകളില്‍ നിറസാനിദ്ധ്യം  ആയിരുന്നു അവരുടെ പല ചിത്രങ്ങളും.`മൂന്നു  വര്‍ഷത്തെ  ഇടവേളയ്ക്കു ശേഷം ദീപ  തിരിച്ചെത്തിയിരിക്കുന്നത് കൂടുതല്‍  വിവാദപരമായ ഒരു  പ്രമേയവും  ആയാണ്.

  കാനഡയിലെ  രണ്ടാം  തലമുറയില്‍ പെട്ട  ഇന്ത്യക്കാര്‍ വാങ്കുവറില്‍ ഒരു  വലിയ  സമൂഹം  ആയി  ജീവിക്കുന്നു.സാമ്പത്തികപരമായും സമൂഹത്തിലെ വില അനുസരിച്ചും  പലരും  ഉയര്‍ന്ന  ജീവിത  രീതി  ആണ് പിന്തുടരുന്നത്.യഥാര്‍ത്ഥ സംഭവങ്ങളെ  ആസ്പദം  ആക്കി  എടുത്ത  ഈ ചിത്രത്തില്‍ ജീത്  ജോഹര്‍ എന്ന അധോലോക  നായകന്‍റെ  കഥ  ആണ്  അവതരിപ്പിക്കുന്നത്‌.ഇന്ത്യക്കാരുടെ രക്ഷകന്‍ ആണ്  താനെന്നു  സ്വയം വിശ്വസിക്കുന്ന ജീത്  താന്‍  വെള്ളക്കാരുടെ  ചെയ്തികളില്‍  നിന്നും അവരെ സംരക്ഷിക്കും  എന്ന്  അവകാശപ്പെടുന്നു.മയക്കുമരുന്നില്‍  തുടങ്ങി  ആയുധ കച്ചവടം  പോലും നടത്തുന്നു.ഇത്തരം  സിനിമകളില്‍ സ്ഥിരം  ചേരുവകകള്‍  എല്ലാം  തന്നെ  ഈ  ചിത്രത്തിലും  ഉണ്ട്.

  എന്നാല്‍  നായകനെ ആവശ്യത്തിലധികം "പുണ്യാളന്‍"  ആക്കുന്നും  ഇല്ല.ഗ്യാങ്ങുകള്‍  തമ്മില്‍  ഉള്ള പോരാട്ടങ്ങള്‍,കോടതി രംഗങ്ങള്‍,അധോലോക നായകനില്‍ അനുരക്ത  ആകുന്ന  നായിക,ചതി,വിശ്വാസ വഞ്ചന,കൊലപാതകങ്ങള്‍ എല്ലാം അധോലോക  ചിത്രങ്ങളുടെ  സ്ഥിരം  ഫോര്‍മാറ്റില്‍  തന്നെ   അവതരിപ്പിച്ചിട്ടും  ഉണ്ട്.പല  രംഗങ്ങളും  സ്റ്റൈലിഷ്  ആയിരുന്നു  താന്,പ്രത്യേകിച്ചും  പഞ്ചാബി  റോക്ക്  ഒക്കെ  പശ്ചാത്തലം  ആയി  വരുമ്പോള്‍.എന്നാല്‍  ചിത്രത്തില്‍ എവിടെയോ  എന്തൊക്കെയോ  പാകപ്പിഴവ് വന്നത് പോലെ.തിരക്കഥയില്‍  കുറച്ചും  കൂടി  ശ്രദ്ധിക്കാമായിരുന്നു.കഥ  പ്രവചിക്കാവുന്ന  രീതിയില്‍  ആയിരുന്നു അവതരിപ്പിച്ചിരുന്നത്  എന്നതൊക്കെ  പോരായ്മ  ആയി  തോന്നി.പ്രത്യേകിച്ചും  അതിനായുള്ള  ഒരു പ്ലോട്ട്  നിര്‍മിച്ചതിന്  ശേഷം.പിന്നെ വെള്ളക്കാരെ  മോശം   ആയി  കാണിക്കുന്ന  രംഗങ്ങള്‍  ഉള്ളത്  കൊണ്ട് അവര്‍ക്കും  ചിത്രം  അത്ര  പഥ്യം  ആയി  തോന്നിയില്ല.മോശം  റേറ്റിംഗ്  ഒക്കെ അതിന്റെ  കൂടി  ഭാഗം  ആകാം.സ്ഥിരം ഇന്‍ഡോ-കനേഡിയന്‍  ചിത്രങ്ങളുടെ  വിധി  തന്നെയായിരുന്നു  ഈ ചിത്രത്തിനും.


More movie suggestions @www.movieholicviews.blogspot.com

582.QISSA:THE TALE OF A LONELY GHOST(PUNJABI,2013)

582.QISSA:THE TALE OF A LONELY GHOST(PUNJABI,2013),|Fantasy|Drama|,Dir:-Anup Singh,*ing:-Madhuja Mukherjee, Anup Singh.


   സ്വാതന്ത്ര്യാനന്തര ഭാരത്തിനു ഉണ്ടായ  ഏറ്റവും വലിയ മുറിവായിരൂനു മതത്തിന്റെ പേരില്‍ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടത്.വിഭജനത്തില്‍ പാക്കിസ്ഥാന്‍റെ  സ്വന്തമായി  മാറിയ   പഞ്ചാബിലെ  ഭാഗത്ത്‌  ഉണ്ടായ സംഘര്‍ഷങ്ങള്‍ അംബര്‍ സിങ്ങിന്റെയും കുടുംബത്തിന്റെയും പാലായനത്തിനു  വഴി തെളിച്ചു.സിഖുകാര്‍  അടങ്ങിയ ആ  ഗ്രാമം മൊത്തം അവിടെ  നിന്നും ശത്രുക്കളെ  തുരത്തിയെങ്കിലും  പാലായനം  ചെയ്തു.അവിടത്തെ ഗ്രാമവാസികളെ  ആക്രമിക്കാന്‍  വന്ന അവസാന  പാക്കിസ്ഥാനിയെയും  കൊന്ന്  "കിണറ്റിലെ  വെള്ളത്തിലെ  വിഷം"  ആക്കി  കഴിഞ്ഞാണ്  അംബര്‍ സിംഗ്  അവിടെ  നിന്നും പോകുന്നത്.

  ഇത്  വരെ ഉള്ളത്  യാതാര്‍ത്ഥ്യം.എന്നാല്‍ ഭാര്യ  മൂന്നാമതും അയാള്‍ക്ക്‌  പെണ്‍കുട്ടിയെ നല്‍കിയപ്പോള്‍  അടുത്തത് ആണ്‍ക്കുട്ടി  ആയിരിക്കും  എന്ന്  അയാള്‍  ഉറപ്പു  പറയുന്നു.ഭാര്യയുടെ പ്രവചനം പോലെ തന്നെ  നാലാമതും  പെണ്‍കുട്ടി  ആണ്  ഉണ്ടായതു.എന്നാല്‍  ആ ചിന്ത അംബര്‍ സിംഗിന്റെ  മനസ്സ്  മാറ്റി.പാലായനം ചെയ്തെങ്കിലും സ്വന്തം ജീവിതം കെട്ടിയുയര്‍ത്തിയ അയാള്‍ എന്നാല്‍ തനിക്കൊരു  പിന്ഗാമി  ഇല്ല  എന്നുള്ള ചിന്തയില്‍  ചെയ്തത് ഒരു ക്രൂരത  ആണ്.നാലാമത്തെ  മകള്‍ക്ക്  കണ്‍വര്‍  എന്ന്  പേരിട്ട അയാള്‍  അവളെ  ആണ്‍ക്കുട്ടി  ആയി  വളര്‍ത്തി.ആണ്‍ക്കുട്ടികളുടെ വസ്ത്രധാരണവും പെരുമാറ്റങ്ങളും എല്ലാം.

  ആദ്യ  രണ്ടു  ഭാഗത്തും  അവതരിപ്പിച്ചിരിക്കുന്ന  കഥ ഒരു  തലമുറ  മുഴുവന്‍  പെണ്‍കുട്ടി എന്ന്  പറഞ്ഞാല്‍  കുടുംബത്തിനു  ഒരു  ഭാരം  ആണെന്ന്  കരുതിയ  ചിന്തകളില്‍ നിന്നും  ഉരുത്തിരിഞ്ഞതാണ്.അംബര്‍  സിംഗും  അങ്ങനെ  തന്നെ  ചെയ്തു.എന്നാല്‍  അയാള്‍  അതിനെ   അയാളുടെ  ഭ്രാന്തന്‍  ചിന്തകളും  ആയി  നേരിട്ടു  എന്ന്  മാത്രം,എന്നാല്‍ ചിത്രത്തിന്റെ  മൂന്നാം  ഭാഗം  എന്ന്  പറയുന്ന  സ്ഥലം കൂടുതല്‍  സങ്കീര്‍ണം  ആകുന്നു.ആദ്യ  രണ്ടു  ഭാഗം  മൂലം  ഉണ്ടാകുന്ന അവിശ്വസനീയം  ആയ  ഒരു  മാനസികാവസ്ഥ.അത് ചിത്രത്തിലെ എല്ലാ  കഥാപാത്രങ്ങളെയും ബാധിക്കുന്നുണ്ട്  എന്നത്  സത്യം.സ്വന്തം  വ്യക്തിത്വം  പോലും  മറന്ന  ജന്മങ്ങളായി  അവര്‍  മാറുന്നു.2013 ലെ   Toronto International Film Festival ല്‍  Netpac Award ഈ  ചിത്രം  നേടിയിരുന്നു.ഒപ്പം  നിരൂപക  പ്രശംസയും..

More movie suggestions @www.movieholicviews.blogspot.com

Thursday, 7 January 2016

581.THE MATRIX(ENGLISH,1999)

581.THE MATRIX(ENGLISH,1999),|Sci-Fi|Action|,Dir:-Andy Wachowski, Lana Wachowski,*ing:-Keanu Reeves, Laurence Fishburne, Carrie-Anne Moss

  "The Matrix" എന്ന സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍  തന്നെ ആദ്യം തന്നെ മനസ്സില്‍  വരുന്നത് അതിലെ ആക്ഷന്‍ സീനുകള്‍ ആകും.വെടിയുണ്ടകള്‍ ഒക്കെ വരുമ്പോള്‍ സ്ലോ മോഷനില്‍ ഒഴിഞ്ഞു കൊടുക്കുന്ന കഥാപാത്രങ്ങള്‍ ഒക്കെ സാധാരണ ഒരു ചിത്രത്തില്‍ ആയിരുന്നെങ്കില്‍ തികച്ചും അരോചകം തന്നെ ആയേനെ.എന്നാല്‍ "വാചോസ്ക്കി സഹോദരങ്ങള്‍" സംവിധാനം ചെയ്ത ഈ കീനു റീവ്സ് ചിത്രം അതിന്‍റെ കഥാഘടന കൊണ്ട് തന്നെ ആ രംഗങ്ങളെ അവിസ്മരണീയമായ അനുഭവം  ആക്കി  മാറ്റി.സയന്‍സ് ഫിക്ഷന്‍ ചിത്രം ആയ "ദി മാട്രിക്സ്" പറയുന്ന കഥ  നമ്മള്‍ ഉണ്ടെന്നു കരുതുന്ന ലോകം വെറും മായ  ആണെന്നും.ഒരു പ്രത്യേക രീതിയില്‍ പ്രോഗ്രാം ചെയ്ത ഒരു System ആണ് Virtual Reality എന്ന് വിശേഷിപ്പിക്കാവുന്ന ലോകത്തില്‍ ഉള്ളതും എന്നാണു.

   പ്രോഗ്രാമര്‍ ആയ നിയോ ഒരു ഹാക്കര്‍ കൂടി ആണ്.Matrix എന്ന വാക്ക് അയാളുടെ ശ്രദ്ധയില്‍ ആവര്‍ത്തിച്ച് വരുകയും അതിനെ കുറിച്ചുള്ള അന്വേഷണം അയാളെ കൊണ്ടെത്തിക്കുന്നത് മോര്‍ഫിയാസ് എന്ന കലാപകാരിയുടെ അടുക്കലും ആണ്.ലോകത്തെ കുറിച്ചുള്ള സത്യം അയാള്‍ നിയോയെ ബോധിപ്പിക്കുന്നു.ഒരു ചുവന്ന ഗുളിക കഴിക്കുന്ന നിയോ പിന്നീട് അറിയുന്നതും കാണുന്നതും ആയ ലോകവും അവിടത്തെ അയാളുടെ ശത്രുക്കളെയും മിത്രങ്ങളെയും ആണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.ജാപ്പനീസ് ആയോധന കലയുടെ രീതിയില്‍ അവതരിപ്പിച്ച സംഘട്ടനങ്ങള്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഒരു Benchmark ആയി മാറി എന്നും പറയാം.

മാട്രിക്സ് എന്ന മായാവലയത്തില്‍ അകപ്പെട്ടു പോയവരും അതില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ശ്രമങ്ങളും പിന്നീട് ഈ ചിത്രത്തിന്റെ അടുത്ത രണ്ടു ഭാഗങ്ങള്‍ ആയി വന്നിട്ടുണ്ട്. The Matrix Reloaded ,The Matrix Revolutions എന്നിവയായിരുന്നു ഫ്രാഞ്ചൈസിയുടെ അടുത്ത രണ്ടു ചിത്രങ്ങള്‍.ഓസ്ക്കാര്‍ പുരസ്ക്കാര വേദിയില്‍ നാല് വിഭാഗത്തില്‍ ചിത്രം പുരസ്ക്കാരം നേടിയിരുന്നു.ചിത്രത്തിന്റെ മികവിന് കാരണമായ സാങ്കേതിക  വിഭാഗത്തില്‍ ആയിരുന്നു നാല് നാമനിര്‍ദേശങ്ങള്‍ നേടിയതും അത് മുഴുവനും അവാര്‍ഡ് ആയി ലഭിച്ചതും.Best Film Editing,Best Sound,Best Effects/Sound Effects Editing,Best Effects/ Sound Effects Editing എന്നീ വിഭാഗത്തില്‍ ആയിരുന്നു പുരസ്ക്കാരങ്ങള്‍.ലോകത്തിലെ തന്നെ മികച്ച സയന്‍സ് ഫിക്ഷന്‍ സിനിമകളുടെ കൂട്ടത്തില്‍ ആണ് "The Matrix" ന്‍റെ സ്ഥാനം.

More movie suggestions @www.movieholicviews.blogspot.com

  

580.SPOTLIGHT(ENGLISH,2015)

580.SPOTLIGHT(ENGLISH,2015),|Biography|Thriller|Drama|,Dir:-Tom McCarthy,*ing:-Mark Ruffalo, Michael Keaton, Rachel McAdams.

88മത് അക്കാദമി  പുരസ്ക്കരങ്ങളില്‍  6  നാമനിര്‍ദേശം  ലഭിച്ച  ചിത്രം  ആണ്  Spotlight.നാമനിര്‍ദേശം  ലഭിച്ച  വിഭാഗങ്ങള്‍  ചുവടെ.


  • Best Motion Picture of the Year

Michael Sugar
Steve Golin
Nicole Rocklin
Blye Pagon Faust


  • Best Performance by an Actor in a Supporting Role

Mark Ruffalo


  • Best Performance by an Actress in a Supporting Role

Rachel McAdams


  • Best Achievement in Directing

Tom McCarthy


  • Best Writing, Original Screenplay

Josh Singer
Tom McCarthy


  • Best Achievement in Film Editing

Tom McArdle
 


 അമരിക്കന്‍  പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഏറ്റവും പ്രശസ്തമായ കുറ്റാന്വേഷണ  ടീം  ആയിരുന്നു Spotlight."ദി ബോസ്റ്റന്‍  ഗ്ലോബ് "  പത്രത്തിലെ ആ  ടീം  അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ പുതിയ നിലവാരം  കെട്ടിയുയര്‍ത്തി.ഈ ചിത്രം അവതരിപ്പിക്കുന്നത്‌  അവരുടെ ആ ടീം  നേരിടേണ്ടി  വന്ന ഏറ്റവും  വലിയ പ്രതിസന്ധികളില്‍  ഒന്നിനെ  കുറിച്ചാണ്.വിശ്വാസം എന്നത് മനുഷ്യന്  എന്നും ഒഴിച്ചുക്കൂട്ടനാവാത്ത ഒന്നായിരുന്നു.അത് കൊണ്ട് തന്നെ അത് പ്രതിനിധീകരിക്കുന്ന  സ്ഥാപനങ്ങളുടെ മേല്‍ ഉള്ള ഏതൊരു നീക്കവും അവന്‍ സ്വയം  തിരഞ്ഞെടുക്കാന്‍  വിദൂരമായ സാധ്യത മാത്രമുള്ള മതത്തിനെ  പ്രതിക്കൂട്ടില്‍  ആക്കുമ്പോള്‍  പലപ്പോഴും പ്രതിരോധത്തില്‍ ആകുന്നു,

   ഈ ചിത്രവും  അത്തരത്തില്‍  ഉള്ള ഒരു കഥ പറയുന്നു.അമേരിക്കയിലെ ബോസ്ടന്‍  നഗരത്തിലെ പ്രധാന പത്രങ്ങളില്‍ ഒന്നാണ് "ദി ബോസ്റ്റന്‍ ഗ്ലോബ്".2000 നു  ശേഷം  അവര്‍ക്ക്  പുതിയ  ന്യൂസ് എഡിറ്റര്‍ വരുന്നു.ബാരോണ്‍ എന്ന ആള്‍ വ്യത്യസ്തന്‍  ആയിരുന്നു.എന്ത് കാര്യത്തിലും തികഞ്ഞ പ്രൊഫഷനലിസം കാണിച്ചിരുന്ന ബാരോണ്‍ ആ അടുത്ത്  ആ പത്രത്തിലെ ഒരു കോളം വാര്‍ത്തയെ Follow-Up ചെയ്യാന്‍ ആവശ്യപ്പെടുന്നു.ഒരു  വൈദികന് നേരെ ഉള്ള കുറ്റാരോപണം ആയിരുന്നു  ആ വാര്‍ത്ത‍.കുട്ടികളെ ലൈംഗികം ആയി  ചൂഷണം ചെയ്യുന്ന വൈദികര്‍  കത്തോലിക്കാ സഭയില്‍  ഉണ്ടെന്നുള്ള സംശയം  പലര്‍ക്കും ഉണ്ടായിരുന്നു.എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും  ശക്തമായ ഒരു മത സ്ഥാപനത്തിന് നേരെ വിരല്‍  ഉയര്‍ത്താന്‍  പലരും   ഭയപ്പെട്ടിരുന്നു.പരസ്യമായ  ഒരു  അങ്ങാടി  രഹസ്യം  ആയിരുന്നു  അത്.

   ഈ  കേസിന്റെ  പിന്നില്‍  ഉള്ള സംഭവങ്ങള്‍  അന്വേഷിക്കാന്‍  ആണ്  ബാരോണ്‍ ആ സമയത്ത് ഉണ്ടായിരുന്ന Spotlight ടീമിനോട്  ആവശ്യപ്പെടുന്നത്.സിനിമയുടെ പ്ലോട്ടില്‍ നിന്നും  ഒട്ടും മാറാതെ  എന്നാല്‍  ഒരു  ത്രില്ലര്‍  സിനിമയുടെ ഫീല്‍ കൊണ്ട്  വന്നത്  ചിത്രത്തെ  കൂടുതല്‍  മികവിലേക്ക്  ഉയര്‍ത്തുന്നു.വിവാദ വിഷയം  ആയ്യിരുന്നു സിനിമയുടെ പ്രമേയം എങ്കിലും യഥാര്‍ത്ഥത്തില്‍  നടന്ന സംഭവങ്ങളെ  കുറിച്ചുള്ള വിശദമായ  വിശകലനം  ആയിരുന്നു  ഈ ചിത്രം.മാര്‍ക്ക് രഫലോ,മൈക്കില്‍ കീറ്റോണ്‍,രേച്ചാല്‍ മക് ആഡംസ്  തുടങ്ങി നല്ല  ഒരു  നിര  അഭിനേതാക്കള്‍  തന്നെയുണ്ട്‌ ഈ ചിത്രത്തില്‍.സംഭവത്തിന്റെ അവസാനം എന്താകും  എന്നറിയാം എന്നിരുന്നിട്ടും  ഈ ചിത്രത്തിന് പ്രേക്ഷകനെ  പിടിച്ചിരുത്താന്‍ ആയി  യാതൊരു  മുഷിപ്പും  ഇല്ലാതെ.ഈ  വര്‍ഷം   ഇറങ്ങിയ  ചിത്രങ്ങളില്‍  തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്ന് .

More movie suggestions @www.movieholicviews.blogspot.com

579.THE INTERN(ENGLISH,2015)

579.THE INTERN(ENGLISH,2015),|Comedy|,Dir:-Nancy Meyers,*ing:-Robert De Niro, Anne Hathaway, Rene Russo.


   വാര്‍ദ്ധക്യം  മനുഷ്യന്റെ  ജീവിതത്തിലെ  ഏറ്റവും  ദുരിതം  നിറഞ്ഞ സമയം  ആണ് ഒരു  ശരാശരി മനുഷ്യനെ സംബന്ധിച്ച്.ജീവിതക്കാലം മൊത്തം കഷ്ടപ്പെട്ട്  ജോലി  ചെയ്യുന്നത് ഒരു  പക്ഷെ ഈ  കാലഘട്ടത്തില്‍ വിശ്രമിക്കാന്‍  ആയിരിക്കും.എന്നാല്‍ പല മനുഷ്യരും അനുഭവിക്കുന്നത് ദുരിതം മാത്രം  ആയിരിക്കും.ചിലര്‍ക്ക്  അവരുടെ ഇണയെ നഷ്ടപ്പെടുന്നു.മറ്റു ചിലര്‍ക്ക് രോഗങ്ങളും ശ്രദ്ധിക്കാന്‍ മക്കള്‍ പോലും  ഇല്ലാത്ത അവസ്ഥയും.എന്നാല്‍  ബെന്‍ തന്റെ എഴുപതാം വയസ്സിലും വ്യത്യസ്തന്‍ ആണ്.ഇപ്പോഴും ബെന്‍ സ്വയം തിരക്കുകളില്‍  ജീവിക്കാന്‍  ആണ്  ആഗ്രഹിക്കുന്നത്.ഒറ്റയ്ക്ക്  താമസിക്കുന്ന ബെന്‍  തന്റെ  ജീവിതത്തില്‍ ഉടന്നീളം കാത്തു  സൂക്ഷിച്ചിരുന്ന ചിട്ടകള്‍ അതെ രീതിയില്‍  തന്നെ  തുടരുന്നു.ഒരു  വിട്ടു വീഴ്ചയും  ഇല്ലാതെ.

    Intern ആയി ഒരു പുതു തലമുറ ഓണ്‍ലൈന്‍ വസ്ത്ര വിപണന കമ്പനിയില്‍ ബെന്നിന്  കയറാനുള്ള  അവസരം  ലഭിക്കുന്നു.ചില ബാധ്യതകളുടെ പുറത്തു ആ  കമ്പനി നടത്തുന്ന പ്രോഗ്രാം ആയിരുന്നു അത്.മികച്ച രീതിയില്‍ അഭിമുഖങ്ങളെ നേരിട്ട ബെന്‍ അവിടെ Intern ആകുന്നു.സ്വന്തം ഐഡിയകള്‍ വിജയകരമായി മാര്‍ക്കറ്റ് ചെയ്ത ജൂള്‍സ് എന്ന സ്ത്രീയുടെ സ്വപ്നം ആയിരുന്നു ആ പ്രോജക്റ്റ്.അവര്‍ അതിനായി സ്വന്തം ജീവിതം പോലും നോക്കാതെ അധ്വാനിച്ചൂ.ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവര്‍ വിജയകരമായി  തന്റെ  ബിസിനസുമായി മുന്നോട്ടു പോകുന്നു.അവര്‍ക്ക്  താല്‍പ്പര്യം  ഇല്ലാതിരുന്നിട്ട് പോലും ബെന്‍ അവരുടെ ഒപ്പം ജോലി ചെയ്യേണ്ടി  വരുന്നു.

     ബെന്നിന്  ജീവിതത്തില്‍ ആകെ  ഉള്ളത് എക്സ്പീരിയന്‍സ് മാത്രം ആയിരുന്നു.40 വര്‍ഷം അയാള്‍ ജോലി  ചെയ്തിരുന്ന സ്ഥലത്ത്  പുതിയ കെട്ടും  ഭാവവും ആയി പുതിയ രീതികളും ബെന്‍  ഇണങ്ങി  തുടങ്ങുമ്പോള്‍ അയാള്‍  ജീവിതത്തില്‍ പുതിയ  ഒരു  അദ്ധ്യായം തുടങ്ങുക  ആയിരുന്നു.ബിസിനസ്സില്‍   വിജയം നേടിയെങ്കിലും ജീവിതത്തില്‍  പതറി  തുടങ്ങുന്ന ജൂള്‍സിനു  ബെന്‍ എങ്ങനെ സഹായം ആകുന്നു  എന്നതാണ്  ബാക്കി ചിത്രം.റോബര്‍ട്ട് ഡി നീറോ  എന്നത്തേയും  പോലെ  സ്ക്രീനില്‍  നിറഞ്ഞു  നിന്നൂ.ചെറിയ തമാശകളും അല്‍പ്പം പോസിറ്റീവ് ചിന്തകളും  ഒക്കെ  നല്‍കി കൊണ്ട് ചിത്രം അവസാനിക്കുമ്പോള്‍ സന്തോഷത്തോടെ  കണ്ടിരിക്കാവുന്ന  ഒരു  ചിത്രം  ആയി Intern മാറുന്നു.

More movie suggestions @www.movieholicviews.blogspot,com 

Tuesday, 5 January 2016

578.HENERAL LUNA(FILIPINO,2015)

578.HENERAL LUNA(FILIPINO,2015),|Biography|History|,Dir:-Jerrold Tarog,*ing:-John Arcilla, Mon Confiado, Arron Villaflor.

     ദേശസ്നേഹം  എന്ന  വാക്കിനു  പലതരത്തില്‍  ഉള്ള വ്യാഖ്യാനങ്ങള്‍  നല്‍കിക്കൊണ്ടിരിക്കുന്ന ഈ   കാലത്ത് ഫിലിപ്പിന്‍സില്‍  നിന്നും  ദേശ  സ്നേഹം  എന്ന  വാക്കിനെ   അവരുടെ  സ്വാതന്ത്ര്യത്തിനു വേണ്ടി ഉള്ള പോരാട്ടവുമായി  ചേര്‍ത്ത്  വായിച്ച്   അതിന്റെ  വിലയെ  കുറിച്ച് അവര്‍ അറിയാന്‍  കാരണം  ആയ   ഒരാള്‍  ഉണ്ടായിരുന്നു. ജെനറല്‍ ലൂണ.കര്‍ക്കശക്കാരന്‍  ആയ ഒരു  പട്ടാളക്കാരന്‍  എന്നതില്‍  ഉപരി ഒരു  വലിയ ദേശ സ്നേഹിയും ആയിരുന്ന മനുഷ്യന്‍.എന്നാല്‍ സ്വാതന്ത്ര്യം  എന്ന  വാക്കിനും ദേശസ്നേഹം  എന്നതിനും പ്രത്യേകിച്ച് ഒരു പ്രാധാന്യവും കൊടുക്കാത്ത ഒരു ജനത.അവര്‍ക്ക് ആര് അവരെ  ഭരിച്ചാലും  അവരുടെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്ക് മാത്രം  ആയിരുന്നു  പ്രാധാന്യം.ഒരു  യുദ്ധത്തിനു  സൈന്യം ട്രെയിനില്‍  പോകുമ്പോള്‍ അതില്‍  സ്വന്തക്കാരെ  സഞ്ചാരികളെ പോലെ  കൊണ്ട്  പോകാന്‍  താല്‍പ്പര്യപ്പെടുന്ന  സൈനികര്‍  ഉള്ള  ഒരു  രാജ്യം.

   പറഞ്ഞു  വരുന്നത്  ഫിലിപ്പിന്‍സ്  എന്ന  രാജ്യത്തെ  കുറിച്ചാണ്.യഥാര്‍ത്ഥ സംഭവങ്ങളും അല്‍പ്പം ഫിക്ഷനും കൂട്ടി  ചേര്‍ത്ത് ആണ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദേശസ്നേഹി ആയ  ജെനറല്‍ ലൂണയുടെ  കഥ  അവതരിപ്പിച്ചിരിക്കുന്നത്.സ്പെയിനിന്‍റെ  അടുക്കല്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചു എന്ന്  വരുത്തി തീര്‍ത്ത  രീതിയില്‍  അമേരിക്ക, ഫിലിപ്പിന്‍സില്‍ തങ്ങളുടെ കോളനി  സ്ഥാപിക്കാന്‍  ഉള്ള ശ്രമങ്ങള്‍  തുടങ്ങുന്നു.എന്നാല്‍ ഈ  നീക്കം  മുന്നില്‍  കണ്ട ജെനറല്‍  ലൂണ സൈന്യത്തിനെ സജ്ജം  ആക്കാന്‍  ശ്രമിക്കുന്നു.എന്നാല്‍ ഭരണ സംവിധാനങ്ങളില്‍ മുഖ്യ സ്ഥങ്ങളില്‍ ഉണ്ടായിരുന്ന ചിലര്‍ അമേരിക്കയെ  അനുകൂലിക്കുന്നു.അവരില്‍ പലരും  സ്പെയിന്‍  ഭരണത്തിലും  കച്ചവട താല്‍പ്പര്യങ്ങളിലൂടെ അവരുടെ  പങ്കാളികള്‍  ആയിരുന്നു.

   കണ്ണിന്റെ  മുന്നില്‍  ഉള്ള  മിത്രത്തെ  കൂടുതല്‍  ഭയക്കേണ്ടി  വന്ന അവസ്ഥ  ആയിരുന്നു  ജെനറല്‍  ലൂണയ്ക്ക്.ലൂണയുടെ  കാര്‍ക്കശ്യം  നിറഞ്ഞ  സ്വഭാവം  പലരെയും  ഭയപ്പെടുത്തി.രാജ്യത്തിലെ  ഏറ്റവും ശക്തനായ  ,പട്ടാള  ജെനറലിന്റെ വാക്കുകളെ ധിക്കരിക്കുന്ന  ആര്‍ക്കും  മരണം  എന്നത്  ശിക്ഷ  ആണെന്ന്  പട്ടാള നിയമത്തിലെ  ആദ്യ വാക്ക്യം  ആയി  ചേര്‍ത്ത  രാജ്യത്ത്  ജെനറല്‍  ലൂണ  അത്രയ്ക്കും  ശക്തനും  ആയിരുന്നു.എന്നാല്‍  ജെനറല്‍   ലൂണ  തന്‍റെ ജീവിത ലക്ഷ്യത്തില്‍  വിജയിച്ചോ?ശത്രുക്കളുടെ നീക്കങ്ങളെ എങ്ങനെ  ലൂണ  നേരിട്ടു?കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.ഫിലിപ്പിന്‍സ്  സിനിമ  ചരിത്രത്തിലെ  വലിയ  സംഭവങ്ങളില്‍  ഒന്നായിരുന്നു ഈ  ചിത്രം.ഈ വര്‍ഷത്തെ  മികച്ച വിദേശ  സിനിമകളുടെ  അവസാന  പട്ടികയില്‍  ഓസ്ക്കാര്‍  പുരസ്ക്കാരത്തില്‍  എത്തി ചേരും  എന്ന്  പലരും പ്രതീക്ഷിച്ച  ചിത്രം.എന്നാല്‍ പ്രതി  സ്ഥാനത്ത്  അമേരിക്ക  വന്നത്  കൊണ്ട് അവഗണിക്കപ്പെട്ടൂ  എന്ന  അഭിപ്രായങ്ങള്‍  പലയിടത്ത്  നിന്നും  കേട്ടിരുന്നു.ഒരു എപിക്/ബയോഗ്രഫി എന്ന  നിലയില്‍  ചിത്രം  മികച്ചു  നില്‍ക്കുന്നു.പ്രത്യേകിച്ചും ജെനറല്‍  ലൂണ ആയി  വേഷമിട്ട  ജോണ്‍  ആര്‍ക്കില്ല മികച്ച  പ്രകടനം  ആയിരുന്നു  നടത്തിയത്.എന്നാല്‍  സാധാരണ  ഇത്തരം  ബയോപിക് ചിത്രത്തില്‍  നിന്നും  പ്രതീക്ഷിക്കുന്ന  ഒരു  അവസാനം  അല്ല  ഫിലിപ്പിന്‍സിലെ  ഏറ്റവും  മഹാനായ,തന്ത്രജ്ഞനായ,ധൈര്യശാലി ആയ  മനുഷ്യന്‍റെ  കഥയുടെ അവസാനം സംഭവിച്ചത്.


More movie suggestions @www.movieholicviews.blogspot.com