Friday 21 August 2015

478.SEVERANCE(ENGLISH,2006)

478.SEVERANCE(ENGLISH,2006),|Thriller|Mystery|,Dir:-Christopher Smith,*ing:-Danny Dyer, Laura Harris, Tim McInnerny .

    സിനിമകള്‍ മനുഷ്യന്‍റെ ജീവിതത്തില്‍  എന്ത് മാത്രം സ്വാധീനം ഉളവാക്കും എന്നത് വാശിയേറിയ ചര്‍ച്ചയ്ക്കു വിഷയം ആകുന്ന ഈ അവസരത്തില്‍ അതിനെക്കുറിച്ച് ഭിന്നാഭിപ്രായം ഉണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ നടന്ന ഒരു കൊലയ്ക്കു പ്രചോദനം ആയ സംഭവം ഉള്ള ചിത്രം ആണ് Severance.സിനിമയിലെ നന്മകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കാതെ അതിലെ തിന്മകള്‍ ജീവിതത്തില്‍ പകര്‍ത്തുന്നവരുടെ  മാനസിക നില ശരിക്കും പരിശോധിക്കണ്ട  വിഷയം ആണ്.സിനിമയുടെ മുഖ്യ കഥയും ആയി ആ ഒരു മരണത്തിനു ബന്ധം ഇല്ലെങ്കിലും  ഈ സിനിമയിലെ ആ ഒരു സീന്‍ കണ്ടപ്പോള്‍ ഒരാള്‍  സ്വയം ചോദിച്ച ഒരു ചോദ്യം  ഒരു കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നു.

   Severance അവതരിപ്പിക്കാന്‍ ശ്രമിച്ച പ്രമേയം വഴി തെറ്റി ഒറ്റപ്പെട്ടു കിടക്കുന്ന ഒരു സ്ഥലത്ത് എത്തുന്ന കുറെ ആളുകളുടെ കഥയാണ്.സ്ഥിരം സിനിമ ക്ലീഷേ ആണ് ആ പ്രമേയം.എന്നാല്‍ ഈ ചിത്രത്തെ അവതരിപ്പിച്ച രീതി വ്യത്യസ്തം ആണ്.ഒരു ആയുധ ഇടപാട് കമ്പനിയുടെ എക്സിക്യൂടീവ് ആയ കുറച്ചു പേര്‍ Team Building നായാണ്‌ ഹംഗറിയില്‍ ഉള്ള ആ സ്ഥലത്ത് എത്തുന്നത്‌.വിജനമായ ഒരു കാടാണ് ആവര്‍ തിരഞ്ഞെടുത്തത്.ടീം ലീഡര്‍ ആയ റിച്ചാര്‍ഡ് ഒരു typical മാനേജര്‍ ആണ്.അയാള്‍ ടീമില്‍ ഉള്ളവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു.അവരുടെ യാത്രയില്‍ ഒരു തടസ്സം വന്നപ്പോള്‍ അവരുടെ ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ അവരെ ഉപേക്ഷിച്ചു  പോകുന്നു.അവര്‍ നടന്നു എത്തിച്ചേര്‍ന്നത് ആരും  ഇല്ലാതിരുന്ന ഒരു വീട്ടില്‍ ആയിരുന്നു.

  കോമഡിയും  കലര്‍ത്തി ചെയ്ത ഈ Survival of the Fittest ടൈപ്പ് ചിത്രത്തില്‍ മുഖ്യമായും ചര്‍ച്ച ചെയ്യുന്നത് രണ്ടു കാര്യങ്ങള്‍ ആണ്.ഒന്ന് ആയുധങ്ങള്‍  വില്‍ക്കുന്നതിലൂടെ മരണത്തിന്റെ വില എന്നി വാങ്ങുന്ന മനസ്ഥിതി ഉള്ളവര്‍ക്ക് അവരുടെ End Product നല്‍കുന്ന തിരിച്ചടി എങ്ങനെ ആയിരിക്കും എന്ന് .പിന്നെ കോര്‍പ്പറേറ്റ് ലോകത്തിലെ ചില മോശം പ്രവണതകള്‍ എന്നിവയാണ്.രസകരം ആണ് ഈ ചിത്രം.ഇത്തരം ചിത്രങ്ങളില്‍ ഉള്ള മുഖ്യ കഥാപാത്രം ആയ "ബ്ലഡ് " ഇതിലും തന്റെ  വേഷം ഗംഭീരം  ആക്കിയിട്ടുണ്ട്.


  More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1823. Persumed Innocent (English, 1990)