Saturday 1 August 2015

447.MASAAN(HINDI,2015)

447.MASAAN(HINDI,2015),|Drama|,Dir:-Neeraj Ghaywan,*ing:-Richa Chadda, Sanjay Mishra, Vicky Kaushal.

  ജീവിതത്തില്‍ നേരിടുന്ന അപ്രതീക്ഷിതമായ ദുരിതങ്ങള്‍ അവരെ മാനസികമായി തളര്‍ത്തുന്നു.സാമൂഹിക വ്യവസ്ഥിതിയെ ഭയക്കുന്ന ഇന്ത്യയിലെ ചെറു പട്ടണങ്ങളില്‍ ജീവിക്കുന്ന അവരുടെ ജീവിതം പല ബന്ധങ്ങളാല്‍ പിണഞ്ഞു കിടക്കുന്നു.മസാനിലെ മുഖ്യ രണ്ടു കഥാപാത്രങ്ങളായ ദേവിയും ദീപകും പരസ്പ്പരം പരിചയം ഇല്ലെങ്കിലും അവരുടെ ലോകം ഒരു പരിധി വരെ ഒന്നാണ്.എന്നാല്‍ സ്വഭാവ രീതികളില്‍ വലിയ അന്തരം കാണാനും സാധിക്കും.ജീവിതത്തില്‍ അപാരമായ ധൈര്യം കാണിക്കുന്ന ദേവി അവള്‍ വളര്‍ന്ന പരിതസ്ഥിതി അനുസരിച്ച് ഇങ്ങനെ അല്ലായിരുന്നു ജീവിക്കേണ്ടി വരുക.എന്നാല്‍ അവള്‍ സ്വന്തമായ നിലപ്പാടുകള്‍ എടുക്കേണ്ടി വരുന്നു.ജീവിതം തന്നെ മറ്റൊരാളുടെ ഭിക്ഷ ആയി മാറുമ്പോള്‍ അതിന്‍റെ പ്രതിഫലം അവളുടെ അച്ഛന്റെ ചിന്തകള്‍ക്കും അപ്പുറം ആണ്.ഒരു സംസ്കൃത അദ്ധ്യാപകന്‍ ആയിരുന്ന ഒരാള്‍ അങ്ങനെ ഒക്കെ ചിന്തിക്കുന്നതില്‍ വൈചിത്ര്യം ഇല്ല.ദേവിയെ തളര്‍ത്തുന്ന  മരണം  പോലും അവള്‍ക്കു ഊര്‍ജം ആണ് നല്‍കുന്നത്.

  കുടുംബത്തിന്‍റെ അവസ്ഥയിലും ശവങ്ങളെ ചുട്ടെരിക്കുന്ന ബനാറസിലെ ആ സമൂഹത്തില്‍ വളര്‍ന്ന ദീപക്കും തന്‍റെ ജീവിതത്തോട് പട പൊരുതുന്നു.എന്നാല്‍ അത് മനസ്സ് നിറയെ ചിരിച്ചു നിഷ്ക്കളങ്കം ആയാണ്.അവന്‍ തന്റെ ഭാവിയെ നേരിടുന്നത്.ക്യാമ്പസ് പ്ലേസ്മെന്റില്‍ ഒരു ജോലി പ്രതീക്ഷിക്കുന്ന ആ ചെറുപ്പക്കാരന്‍ ഇന്ത്യയിലെ ഏതൊരു ചെറു പട്ടണത്തിലും കാണാവുന്ന  മുഖം ആണ്.എന്നാല്‍ അയാളുടെ ജീവിതത്തിലെ യാതനകള്‍ ഉണ്ടാകുന്ന ആ നിമിഷം പ്രേക്ഷകന്‍റെ മനസ്സിലും നൊമ്പരം ആകുന്നുണ്ട്.സ്വഭാവ സവിശേഷതകള്‍ മുഖ്യ കഥാപാത്രങ്ങള്‍ എന്ന പോലെ ചെറിയ കഥാപാത്രങ്ങള്‍ക്ക് പോലും വ്യക്തിത്വം നല്‍കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.Gangs Of Wasseypur ല്‍ അനുരാഗ് കഷ്യപ്പിന്റെ സംവിധാന സഹായി ആയിരുന്ന നീരജ് പിന്നീട് Ugly yil സെക്കണ്ട്‌ യൂനിറ്റ് ഡയറക്ട്ടര്‍ ആയപ്പോള്‍  തന്‍റെ ആദ്യ ചിത്രം സംവിധാനം ചെയ്തപ്പോള്‍ സങ്കീര്‍ണമായ,വെളിച്ചം അധികം പ്രതീക്ഷയായി വരാത്ത ഒരു ചിത്രം ആണ് തിരഞ്ഞെടുത്തത്.

  യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും നോക്കുമ്പോള്‍ ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തിലും ഇങ്ങനത്തെ അവസ്ഥയില്‍ രക്ഷിക്കാന്‍ അമാനുഷിക ശക്തികള്‍ ഒന്നും പിറവി എടുക്കില്ല എന്ന വസ്തുത സംവിധായകനും തിരക്കഥകൃത്തും കണക്കില്‍ എടുത്തിട്ടുണ്ട്.സാധാരണക്കാരന്റെ ജീവിതം.അതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അയാള്‍ക്ക്‌ പൊരുതാന്‍ ഉള്ള ശക്തി മാത്രം ആണ് കൈമുതല്‍ ആയി ഉള്ളത്.ഹിന്ദിയിലെ മുഖ്യധാര കൊമേര്‍ഷ്യല്‍ ചിന്തകളില്‍ നിന്നും മാറി സഞ്ചരിച്ച ഈ ചിത്രത്തില്‍ പ്രേക്ഷകനെ ത്രില്‍ അടുപ്പിക്കുന്ന ഒന്നും ഇല്ല.എന്നാല്‍  ഈ ചിത്രം ആണ് ഇപ്പോള്‍ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിലെ സംസാരം.കാന്‍സില്‍  FIPRESCI Prize,Un Certain Regard - Avenir Prize എന്നീ വിഭാഗത്തില്‍ വളരെയധികം വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഒരു ഇന്ത്യന്‍ ചിത്രം അര്‍ഹം ആകുന്നത്.ഇത്തരം  ചിത്രങ്ങളുടെ വിജയം ഹിന്ദി സിനിമയില്‍ വ്യത്യസ്ഥത പരീക്ഷിക്കുന്ന എല്ലാവര്ക്കും പ്രചോദനം ആകും.ഇതൊക്കെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്നവയാണ്.അല്ലെങ്കില്‍ ഇതൊക്കെ ജീവിതത്തില്‍ സാധിക്കാന്‍ സാധ്യത ഉള്ളതാണ് എന്നും ചിത്രം പറയാതെ പറയുന്നുണ്ട്."ഞാന്‍ സ്റ്റീവ് ലോപസ്" പോലുള്ള ചിത്രങ്ങള്‍ ഇഷ്ടമായിട്ടുള്ള പ്രേക്ഷകര്‍ക്ക്‌ ഈ ചിത്രത്തിലെ അതിസാധാരണമായ സാധാരണ കാര്യങ്ങളില്‍ താല്‍പ്പര്യം ഉണ്ടാകാന്‍ സാധ്യത ഉണ്ട്.ഇന്ത്യന്‍ സിനിമയില്‍ ഈ ചിത്രം അല്‍പ്പ ദിവസം എങ്കിലും ബ്രഹ്മാണ്ട ചിത്രങ്ങളുടെ ഒപ്പം സംസാര വിഷയം ആകാന്‍ സാധ്യത ഉണ്ട്.

More movie suggestions @www.movieholicviews.blogspot.com


No comments:

Post a Comment

1823. Persumed Innocent (English, 1990)