Showing posts with label MARATHI. Show all posts
Showing posts with label MARATHI. Show all posts

Monday, 20 March 2023

1681. Vaalvi (Marathi, 2023)

1681. Vaalvi (Marathi, 2023)

          Thriller, Comedy

           Streaming on Zee5





⭐️⭐️⭐️⭐️/5


ആർക്കും സംശയം ഉണ്ടാകാത്ത രീതിയിൽ ഭാര്യയെ കൊലപ്പെടുത്താൻ അനിക്കേതും അയാളുടെ കാമുകിയും തീരുമാനിക്കുന്നു. എന്നാൽ Perfect Crime ആകും എന്ന് കരുതി അവർ പ്ലാൻ ചെയ്ത കൊലപാതകത്തിൽ ചില വഴിതിരിവുകൾ ഉണ്ടാകുന്നു. അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങൾ ധാരാളം ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ്‌ മറാത്തി ചിത്രമായ Vaalvi അവതരിപ്പിക്കുന്നത്.



  ഈ വർഷത്തിൽ ഇത് വരെ ഇറങ്ങിയ ചിത്രങ്ങളിൽ ഇത്രയും ട്വിസ്റ്റും സസ്പെൻസും ഉള്ള സിനിമ വേറെ ഒന്നും ഇല്ല എന്നാണ് Vaalvi കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്. വെറും ഒരു മണിക്കൂർ 40 മിനിറ്റ് ഉള്ള ചിത്രം തുടക്കം മുതൽ അവസാനം ക്രെഡിറ്റ്സ് എഴുതി കാണിക്കുന്നത് വരെ ട്വിസ്റ്റ് ആയിരുന്നു.ഡാർക്ക്‌ ഹ്യൂമർ ആയിട്ടാണ് സിനിമയിലെ സംഭവങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.അത് കൊണ്ട് തന്നെ വിരസമായി തോന്നി എന്ന് പറയാവുന്ന ഭാഗങ്ങൾ തീരെ ഇല്ലായിരുന്നു.

സിനിമയിലെ പല സംഭവങ്ങളും സ്ലാപ്പ്സ്റ്റിക്ക് കോമഡി ആയി മാറുമായിരുന്നിട്ടും അതിൽ ഈ ട്വിസ്റ്റുകൾ കൊണ്ട് വന്നു കൂടുതൽ interesting ആക്കുകയാണ് ചെയ്തത്.


  സിനിമയിലെ വഴിതിരിവുകൾ അധികം പ്രവചിക്കാൻ ആകാത്തത് കൊണ്ട് തന്നെ ചില സമയങ്ങളിൽ ടി വിയിൽ നിന്നും കണ്ണ് മാറിയാൽ വീണ്ടും rewind ചെയ്തു കാണേണ്ടി വന്നിരുന്നു. മൊത്തത്തിൽ, സിനിമയെക്കുറിച്ച് അധികം ഒന്നും വായിക്കാതെയും അറിയാതെയും കണ്ടത് കൊണ്ട് തന്നെ അപ്രതീക്ഷിതമായി മുന്നിൽ കിട്ടിയ നല്ലൊരു ഹിച്കോക്കിയൻ രീതിയിൽ അവതരിപ്പിച്ച ചിത്രമായായി Vaalvi അനുഭവപ്പെട്ടൂ.



1681. Vaalvi (Marathi, 2023)

          Thriller, Comedy

           Streaming on Zee5


Friday, 25 September 2020

1279. Aapla Manus (Marathi,2018)

 1279. Aapla Manus (Marathi,2018)

          Mystery, Drama



  Synopsis:  


    മഴയുള്ള ഒരു രാത്രി എന്തോ വീഴുന്ന ശബ്ദം കേട്ടു പോയി നോക്കിയ സെക്യൂരിറ്റി ഗാർഡ് കണ്ടത് അപ്പാർട്മെന്റുകളിൽ ഒന്നിൽ താമസിക്കുന്ന വൃദ്ധൻ നിലത്തു വീണു കിടക്കുന്നതാണ്.അയാൾ വിസിലൂതി ആൾക്കാരെ അറിയിക്കുന്നു.എന്നാൽ അപകടം ആണെന്ന് കരുതിയ ഈ സംഭവത്തെ കുറിച്ചു അന്വേഷിക്കാൻ അടുത്ത ദിവസം ഒരാൾ സീനിലേക്കു വരുന്നു.ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഇൻസ്‌പെക്‌ടർ നാഗർഗോജെ.ഈ സംഭവത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്നുള്ളതാണ് സിനിമയുടെ ബാക്കി കഥ അന്വേഷിക്കുന്നത്.





  My View: 


   ഒരു അപകടത്തെ കുറിച്ചുള്ള മൂന്നു വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ ആണ് സിനിമയുടെ കഥ വികസിക്കുന്നത്.പുറമെ നിന്നും നോക്കിയാൽ ഉള്ളതിൽ നിന്നും വിഭിന്നമായ അവസ്ഥ ആയിരുന്നു ആ വീട്ടിൽ.അഭിഭാഷകൻ ആയ മകന്റെയും അധ്യാപിക ആയ മരുമകളുടെയും ഒപ്പം ജീവിച്ചിരുന്ന ആൾ ആയിരുന്നു ആഭ ഗോഖലെ .പുറമെ നിന്നും നോക്കിയാൽ നല്ല ജീവിതം എന്നു തോന്നുമെങ്കിലും കഥാപാത്രങ്ങളിലൂടെ കഥ വികസിക്കുമ്പോൾ അവിടം അത്ര ശാന്തം അല്ലെന്ന് മനസ്സിലാകും.


  രഹസ്യങ്ങളുടെ കെട്ടു തുറക്കുമ്പോഴും കഥ കയ്യിൽ തരാതെ പോവുകയാണ്.ഒരു പക്ഷെ ക്ളൈമാക്സിലേക്കു എത്തുമ്പോൾ എത്ര പേർക്ക് സിനിമ ഇഷ്ടമാകും എന്നും സംശയമാണ്.ത്രില്ലിംഗ് ആയ കുറ്റാന്വേഷണ കഥയിലൂടെ പറയാൻ വന്ന പ്രധാനപ്പെട്ട ഒരു സന്ദേശം സിനിമയെ ആ രീതിയിൽ ബാധിച്ചേക്കാം. എന്നാലും പറയാൻ വന്ന കാര്യത്തിന്റെ പ്രാധാന്യം പ്രേക്ഷകന് എങ്ങനെ സ്വീകരിക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കുന്നു സിനിമ ഇഷ്ടപ്പെടുമോ ഇല്ലയോ എന്നുള്ളത്.


  പ്രധാനപ്പെട്ട മൂന്നു കഥാപാത്രങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.നാലാമത്തെ കഥാപാത്രം ഒരു പക്ഷെ ഇൻസ്പെക്കറ്ററുടെ കാഴ്ചപ്പാടിൽ രൂപം കൊള്ളുന്ന മുഖമായി മാറുന്നുണ്ട്.നാനാ പടേക്കർ ആണ് സിനിമയുടെ നട്ടെല്ല് എന്നു പറയാം.മികച്ച അഭിനയം.ശരിക്കും ആരാധന കൂടും അദ്ദേഹത്തിന്റെ ഇത്തരത്തിൽ ഉള്ള കഥാപാത്രങ്ങൾ കാണുമ്പോൾ.കഥാപാത്രങ്ങളുടെ അഭിപ്രായം എല്ലാം പ്രേക്ഷകന് ഇഷ്ടമായിക്കൊള്ളണം എന്നില്ല എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.പ്രത്യേകിച്ചും ബന്ധങ്ങളിൽ ഉണ്ടാക്കുന്ന കാർക്കശ്യമായ ആവശ്യങ്ങൾ, അതിനോട് ആളുകൾ പ്രതികരിക്കുന്ന രീതി ഒക്കെ ചില സ്റ്റീരിയോടൈപ്പുകളെ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഈ കഥ പറയാൻ ഉദ്ദേശിച്ച കാര്യത്തിലേക്ക് വരാൻ അതു അനിവാര്യം ആയിരുന്നു.ശരിയും തെറ്റും പ്രേക്ഷകന്റെ മനസ്സിൽ തന്നെ തീരുമാനിക്കാം.


   നേരത്തെ പറഞ്ഞ പോലെ ക്ളൈമാക്‌സ് എങ്ങനെ സ്വീകരിക്കുന്നു എന്നത് അനുസരിച്ചു ആയിരിക്കും ചിത്രത്തിനോട് മൊത്തത്തിൽ ഉള്ള ഇഷ്ടം ഉണ്ടാവുക.ആ നിലയിൽ ആദ്യം ഒന്നമ്പരുന്നു എങ്കിലും കഥ അവതരിപ്പിച്ച രീതി ഇഷ്ടമായത് കൊണ്ടു തന്നെ സിനിമയും ഇഷ്ടമായി.കണ്ടു നോക്കൂ, ഇഷ്ടമായേക്കാം!!

 


  സിനിമ Netflix ൽ ലഭ്യമാണ്.


More movie suggestions @www.movieholicviews.blogspot.ca


  


  

Tuesday, 21 April 2020

1202. Samantar (Marathi Series,2020)



1202. Samantar (Marathi Series,2020)
          Mystery, Thriller.


   മറ്റൊരാളുടെ ഭൂതകാലത്തിൽ നിന്നും തന്റെ ഭാവിക്കാലം തിരയുന്ന കുമാറിന്റെ കഥ - Samantar

 Total No of Episodes Aired :9
  Duration:18 mins
 MX Player Series

   കുമാർ ഒരു അന്വേഷണത്തിൽ ആണ്.ജീവിതത്തിൽ ദുരിതം മാത്രം മുതൽക്കൂട്ടായി കുമാറിനെ സുഹൃത്തു ഒരു സ്വാമിയുടെ അടുക്കൽ കൊണ്ടു പോകുന്ന.കൈ നോക്കി ഭാവി പ്രവചിക്കുന്ന ആൾ.എന്നാൽ അതിലൊന്നും തീരെ വിശ്വാസം ഇല്ലാതിരുന്ന കുമാറിനോട് അയാൾ കുമാറിനെ കുറിച്ചു ബാക്കി ഒന്നും പറയാൻ കഴിയില്ല എന്നും അതേ പോലെ ഉള്ള കൈ രേഖ വേറെ കണ്ടിട്ടുണ്ടെന്നും പറയുന്നു.പിന്നീട് എന്തു സംഭവിക്കുന്നു എന്നാണ് ഈ MX Player Mini Series പറയുന്നത്.

  Parallel Life പ്രമേയം ആയി വന്ന Parallel Life (Korean), ഒക്ക ക്ഷണം (Telugu) ഒക്കെ ആ ഒരു തീമിൽ കൂടുതൽ വായിക്കാൻ പ്രേരിപ്പിച്ചിരുന്നു.പ്രശസ്തമായ ലിങ്കൻ- കെന്നഡി കഥ ആണ് ഈ പ്രമേയത്തിന്റെ കൗതുകം ആയി മാറിയ ഒരു സംഭവം.ഒരേ പോലെ ഉള്ള ജീവിതം പല കാലഘട്ടത്തിൽ ജീവിക്കുന്ന ചില ആളുകൾ.അവർക്ക് സംഭവിക്കുന്ന കാര്യങ്ങൾ പലതും ഒരേ പോലെ ആയിരിക്കും.ഇവിടെയും അതാണ് പ്രമേയം.

   സീരീസിനെ കുറിച്ചു പറയുക ആണെങ്കിൽ സുഹാസ് ശിര്വാള്ക്കറിന്റെ  മറാത്തി നോവൽ ആയ സമാന്തറിന്റെ കഥയാണ് അവലംബം.9 എപ്പിസോഡുകൾ ആണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്.അവിടെ കഥ തീരും എന്നു കരുതിയിരുന്നെങ്കിലും വലിയ ഒരു ട്വിസ്റ്റ് നോവലിൽ ഉണ്ടെന്നു വായിക്കാൻ കഴിഞ്ഞു.എന്തായാലും ബാക്കി വിവരങ്ങൾ അതിനെ കുറിച്ചു അറിയില്ല.

  9 എപ്പിസോഡുകൾ നോക്കുക ആണെങ്കിൽ മറാത്തി സിനിമയിലെ വലിയ പേരുകളിൽ ഒന്നായ സ്വപ്‌നിൽ ജോഷി ആണ് നായകൻ.മറ്റൊരു കഥാപാത്രമായി നിതീഷ് ഭരദ്വാജ് ഉണ്ട്.പലപ്പോഴും കഥ ത്രിൽ അടുപ്പിക്കുന്നുണ്ട്.കുറഞ്ഞ സമയം കൊണ്ട് ഒരു സീരീസ് ഇതു പോലെ അണിയിച്ചൊരുക്കിയത് കൊണ്ടു തന്നെ detailed ആയ കഥാപാത്ര സൃഷ്ടിക്കു അവസരം ഇല്ലായിരുന്നു എന്നു തോന്നി.

  അതിലും കൂടുതൽ തോന്നിയത് ആമസോണ്, Netflix platform ഒക്കെ ആയിരുന്നെങ്കിൽ കുറച്ചും കൂടി പ്രൊഡക്ഷൻ നിലവാരം ഉണ്ടായേനെ എന്നാണ്.എന്നാൽക്കൂടിയും പ്രമേയത്തിന്റെ കൗതുകം കൊണ്ടും കഥയും ഒക്കെ സീരീസ് കാണാൻ ഉള്ള ഘടകങ്ങൾ ആണ്.കഴിയുമെങ്കിൽ കാണുക.

  MH Views Rating 3.5/5

  സീരീസ് MX Player Streaming ന്റെ വീഡിയോ സെക്ഷനിൽ ഫ്രീ ആയി ലഭിക്കും.

 ഫ്രീ ആയി കാണാൻ കഴിയുന്നില്ലെങ്കിൽ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews യിൽ ലഭ്യമാണ്.

 

  

Monday, 14 September 2015

497.COURT(MARATHI,2014)

497.COURT(MARATHI,2014),|Drama|,Dir:-Chaitanya Tamhane,*ing:-Usha Bane, Vivek Gomber, Pradeep Joshi.

  2015 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം ആണ് "കോര്‍ട്ട്".അസാധാരണമാം വിധം സാധാരണം ആണ് ഈ ചിത്രം.ഒരു നേര്‍ രേഖയില്‍ അല്ലെങ്കില്‍ ഇടയ്ക്കിടെ ഒഴുക്കിന്റെ വേഗം കൂട്ടിയും കുറച്ചും കൊണ്ട് പോകുന്ന ഒരു കഥയ്ക്ക്‌ പകരം ഈ ചിത്രം പിന്തുടര്‍ന്നത്‌ കുറച്ചു ആളുകളുടെ ജീവിതം ആണ്.ആളുകള്‍ എന്ന് പറഞ്ഞാല്‍ അധികാരത്തിന്റെയും ആദര്‍ശങ്ങളുടെയും ഭാരം മാറ്റി വച്ചാല്‍ വെറും സാധാരണക്കാര്‍ ആയ ഇന്ത്യക്കാരുടെ കഥ.ഇന്ത്യന്‍ ജനതയെ മൊത്തം അല്ല ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.പകരം ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയും നിയമത്തിന്‍റെ നിസ്സംഗതയും മുന്‍ വിധികളോടെ പൗരന്മാരെ കാണുന്ന സാമൂഹിക വ്യവസ്ഥയെ ആണ്.സിനിമ അവതരിപ്പിച്ചിരിക്കുന്നത് Plain ആയ അത്തരം ഒരു കാഴ്ച ആണ്.അതിനു മറ്റൊരു മുഖം ഉണ്ടോ എന്ന് പ്രേക്ഷകന് അന്വേഷിക്കവുന്നതും ആണ്.

    നാരായണ്‍ കാംബ്ലെ ദളിത്‌ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആണ് ജീവിക്കുന്നത്.ഒഴിവു നേരങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുകയും കവിത,നാടകം എന്നിവയിലൂടെ ഒക്കെ ദളിത്‌ വിഭാഗത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന നാരായണ്‍ കാംബ്ലയെ പോലീസ് അയാള്‍ നടത്തുന്ന ഒരു പരിപാടിയുടെ ഇടയില്‍ വച്ച് അറസ്റ്റ് ചെയ്യുന്നു.കുറ്റം ആയി പറഞ്ഞത് അടുത്ത ദിവസങ്ങളില്‍ മരിച്ച മാലിന്യ നിര്‍മാര്‍ജന തൊഴിലാളിയുടെ മരണത്തില്‍ അയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്നതായിരുന്നു.ദളിത്‌ വിഭാഗങ്ങള്‍ക്ക് വേണ്ടി കേസ് വാദിക്കുന്ന വിനയ് വോറ കേസ് ഏറ്റെടുക്കുന്നു.

  ഈ സംഭവം സിനിമയിലേക്ക് ഉള്ള ഒരു ജാലകം മാത്രം ആണ്.വര്‍ഷങ്ങളായി സമൂഹത്തിനു പ്രശ്നം ഉണ്ടാക്കും എന്ന് ഭയക്കുന്ന ഭരണകൂടം അല്ലെങ്കില്‍ പോലീസ് നടത്തുന്ന പ്രവൃത്തികളുടെ ഇരയാണ് നാരായണ്‍ കാംബ്ലെ എന്ന് ചിത്രത്തില്‍ നിന്നും മനസ്സിലാകുന്നുണ്ട്.തീവ്ര വിഭാഗങ്ങളില്‍ പ്രവൃത്തിച്ചിരുന്ന അയാള്‍ വര്‍ഷങ്ങളായി തന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തി എങ്കിലും പോലീസ് അയാളുടെ പുറകെ ഉണ്ട്.

   നേരത്തെ പറഞ്ഞത് പോലെ ഒരു ജനല്‍ തുറന്നു കൊടുത്തിട്ട് സിനിമയുടെ ഉദ്ദേശം മനസ്സിലാക്കുന്നത്‌ ഒരു തരം സ്വഭാവ പഠനങ്ങളിലൂടെ ആണ്.പ്രത്യേകിച്ചും ജഡ്ജ്,അഭിഭാഷക എന്നിവര്‍.അവര്‍ക്ക് കേസ് എന്നത് വെറും ഒരു തൊഴില്‍  മാത്രം ആണ്.പോലീസും പ്രവൃത്തിക്കുന്നത് അങ്ങനെ തന്നെ.നിസംഗതയോടെ രാജ്യത്തെ പ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പെരുമാറുന്നു.നാരായണ്‍ കാംബ്ലെ എന്നത് ഒരു പ്രതീകം മാത്രം ആണ് ഇവിടെ.ദളിത്‌ വര്‍ഗ നേതാവായി ചിത്രീകരിച്ചിരിക്കുന്നു എങ്കിലും ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ പ്രതിനിധി ആണ് നാരായണ്‍.പ്രത്യേകിച്ചും അയാളുടെ മൌലിക അവകാശങ്ങള്‍ പലപ്പോഴിം ലംഘിക്കുന്നതായി കാണുന്നു.അതും നാട്ടിലെ നിയമ വ്യവസ്ഥതയുടെ മുന്നില്‍ വച്ച് തന്നെ.

  പഴകിയ നിയമങ്ങള്‍,കോടതിയുടെ പരമാധികാരം  വസ്ത്രധാരണ രീതിയ്ക്ക് പോലും ബാധകം ആക്കി കൊണ്ട് അവതരിപ്പിക്കുന്നത്‌ മുതല്‍ ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവര്‍ വരെ ശിക്ഷണ നടപടികളില്‍ ഭാഗം ആകുന്നുണ്ട്.എന്നാല്‍ പൌരനെ ബാധിക്കുന്ന വലിയ സംഭവങ്ങള്‍ പോലും ലഘൂകരിക്കുന്ന ന്യായാധിപന്‍ ചെറിയ വിഷയത്തില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതില്‍ കഥ അവസാനിക്കുന്നു.ഈ കഥ നമുക്കെല്ലാം പരിചിതം ആണ്.ഗര്‍ജിക്കുന്ന സിംഹങ്ങള്‍ ഒക്കെ കോടതികളില്‍ കാണുന്നത് സിനിമകളിലും അല്ലെങ്കില്‍ അമാനുഷിക പരിഗണന ലഭിച്ച വക്കീലന്മാരിലും ആണെന്ന് തോന്നും ഈ ചിത്രം കണ്ടാല്‍.ഇത്തരം ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രത്തിന് നല്‍കിയ പുരസ്ക്കാരം ആരുടേയും കണ്ണ് തുറപ്പിക്കുകയോ മാറ്റങ്ങള്‍ ഉണ്ടാക്കുകയോ ഇല്ല.എന്നാലും ഒരു സിനിമ എന്ന നിലയില്‍ ഒരു വ്യത്യസ്തമായ അനുഭവം ആണ്.

More movie suggestions @www.movieholicviews.blogspot.com

1995. Drop ( English, 2025)