Showing posts with label SWEDISH. Show all posts
Showing posts with label SWEDISH. Show all posts

Thursday, 27 June 2024

1813. The Man On The Roof (Swedish, 1976)

 1813. The Man On The Roof (Swedish, 1976)

         Police-Procedural Thriller



ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്ന റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്ന സ്റ്റിഗ് നയ്മാനെ ക്രൂരമായി ആരോ കൊലപ്പെടുത്തുന്നു. ഭയാനകമായ ഒരു കൊലപാതകം ആയിരുന്നു അത്. അത്തരത്തിൽ ഒരാളെ കൊലപ്പെടുത്താൻ മാത്രം അയാളോട് ആർക്കായിരുന്നു വിരോധം ഉണ്ടായിരുന്നത്?


 സ്വീഡിഷ് സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ ആയി കണക്കാക്കപ്പെടുന്ന ചിത്രമാണ് The Man On The Roof.ഇവിടെ സസ്പെൻസ്, ട്വിസ്റ്റ് തുടങ്ങിയവ ഒന്നുമല്ല ഈ ചിത്രത്തെ മികച്ചതാക്കുന്നത്. പകരം ഈ ചിത്രത്തിൽ പോലീസിന്റെ അന്വേഷണത്തിന് നൽകിയ മറ്റൊരു മുഖം ഉണ്ട്. യാഥാർഥ്യത്തോട് ഏറെ ചേർന്ന് നിൽക്കുന്ന ഒന്ന്. ഒരു പക്ഷെ അന്നത്തെ സ്വീഡിഷ് സിനിമകൾക്കും പിന്നീട് വന്നവയ്ക്കും അത്തരത്തിൽ ഒരു മെയ്ക്കിങ്ങിലൂടെ വഴി വെട്ടി തുറന്നത് കൂടി കാരണം ആയിരുന്നേക്കാം.


ഈ സിനിമയിൽ തുടക്കത്തിൽ ഉള്ള കൊലപാതകങ്ങൾക്ക് ശേഷം സിനിമയുടെ പേരിനു ചേർന്ന രീതിയിൽ ഉള്ള ചില സംഭവങ്ങൾ കൂടി നടക്കുന്നുണ്ട്. ആ രംഗങ്ങളെ കുറിച്ച് വായിച്ചറിഞ്ഞത്, അതിൽ ഉണ്ടായിരുന്ന പല ആളുകളും ആ സമയത്ത് ആ വഴിയിലൂടെ പോയിരുന്നവർ ആയിരുന്നു എന്നും. അപ്രതീക്ഷിതമായി ഇത്തരം ഒരു സംഭവം ഉണ്ടാകുമ്പോൾ ഉള്ള അവരുടെ ഭാവങ്ങൾ എല്ലാം അങ്ങനെ തന്നെ പകർത്താൻ കഴിഞ്ഞു അത് കൊണ്ട്.


 ഇനി കാഴ്ച്ചയുടെ രീതിയിൽ ആണെങ്കിൽ ഈ ചിത്രത്തിൽ കൂടുതൽ സ്വീഡിഷ് ചേരുവ ആയത് കൊണ്ട് തന്നെ സ്വീഡന്റെ പുറത്ത് ഈ ചിത്രം അത്ര മാത്രം ചലനം ഉണ്ടാക്കിയില്ല എന്നുള്ള നിരൂപക മതം കണ്ടിരുന്നു. എന്നേ സംബന്ധിച്ച് സിനിമയിലെ പ്രധാനപ്പെട്ട സംഭവങ്ങൾ തുടങ്ങുന്നത് മുതൽ അവസാനം വരെയുള്ള ഭാഗങ്ങൾ കാരണം നല്ലൊരു ത്രില്ലർ സിനിമ ആയിട്ടാണ് അനുഭവപ്പെട്ടത്. ഇപ്പോൾ നോക്കുമ്പോൾ പുതുമകൾ കുറവായിരിക്കാം. എന്നാൽ ആ സമയം വച്ച് നോക്കുമ്പോൾ മികച്ച സിനിമയും ആയിരുന്നിരിക്കാം The Man On The Roof.


സിനിമ കാണണം എന്ന് തോന്നുന്നവർക്ക് t.me/mhviews1 ൽ ലിങ്ക് ലഭിക്കുന്നതാണ്.




Thursday, 1 July 2021

1374. Nobel's Last Will (Swedish, 2012)

 1374. Nobel's Last Will (Swedish, 2012)

           Mystery, Thriller.



   നോബൽ സമ്മാനം കൊടുക്കുന്ന അവസരത്തിൽ ഉള്ള പ്രധാനപ്പെട്ട ഒരു ചടങ്ങാണ് അതിനോട് അനുബന്ധിച്ചു ഉള്ള ഡിന്നർ. സ്റ്റോക്ഹോം സിറ്റി ഹാളിൽ അന്ന് വൈകിട്ടു ഒരു കൊലപാതക ശ്രമം ഉണ്ടാകുന്നു.2 പേർക്കാണ് വെടിയേൽക്കുന്നത്.ഒന്നു നോബൽ പുരസ്‌ക്കാര കമ്മിറ്റിയിൽ ഉള്ള ഒരു സ്ത്രീയ്ക്കും, മറ്റൊന്ന് നോബൽ പുരസ്‌ക്കാര ജേതാവിനും.അന്ന് അനിക ബേങ്സ്റ്റൻ അവിടെ ഉണ്ടായിരുന്നു, ജേർണലിസ്റ്റ് ആയിട്ടു അതിഥികളുടെ കൂടെ.എന്നാൽ അപ്രതീക്ഷിത സംഭവങ്ങൾ കാരണം അനിക അന്ന് കേസിലെ പ്രധാന സാക്ഷി ആയി മാറുന്നു.ആരാണ് ആ ശ്രമത്തിനു പിന്നിൽ?കുറ്റവാളിയെ എങ്ങനെ കണ്ടെത്തും?


അനിക ബേങ്സ്റ്റൻ പരമ്പരയിലെ ആദ്യ ചിത്രം : The Nobel's Last Will.


  അനിക ബേങ്സ്റ്റൻ സിനിമ പരമ്പരയിൽ മാലിൻ ക്രേപിൻ നായികയായി വന്ന ആദ്യ ചിത്രമാണ് 2012 ലെ Nobel's Last Will. സ്വീഡിഷ് കുറ്റാന്വേഷണ ഫിക്ഷൻ കഥാപാത്രങ്ങളിൽ ഇൻവസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ് എന്ന നിലയിൽ പ്രസിദ്ധമാണ് ലിസ  മാർക്ലാൻഡ് എഴുതിയ നോവൽ പരമ്പര.2001 ൽ രണ്ടു കഥകൾ സിനിമ ആയി വന്നിരുന്നെങ്കിലും 5 ഭാഗങ്ങൾ ആയി 2012 ൽ ടി വി മൂവി ആയി ആണ് അനിക പിന്നീട് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.


  സ്ഥിരം പോലീസ് കുറ്റാന്വേഷണത്തിൽ നിന്നും വിഭിന്നമായി ഒരു ജേര്ണലിസ്റ്റിന്റെ കാഴ്ചപ്പാടിലൂടെ ഉള്ള അന്വേഷണം ആണ് ചിത്രം അവതരിപ്പിക്കുന്നത്.സ്വീഡിഷ് സിനിമകൾ മൊത്തത്തിൽ നോക്കുകയാണെങ്കിൽ ഭൂരിപക്ഷ പ്രേക്ഷകർക്ക് വേണ്ടി നല്ല സ്പീഡിൽ പോകുന്ന ഒരു ത്രില്ലർ ആയി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.


 ഒരു ടി വി മൂവി ആയതു കൊണ്ട് ടാർഗറ്റ് ഓഡിയൻസിന് വേണ്ടി അങ്ങനെ ചെയ്തതിലൂടെ യൂറോപ്യൻ സിനിമയിൽ സാധാരണ ഉണ്ടാകാറുള്ള പതിയെ പ്രേക്ഷകനിലേക്കു ഇറങ്ങി ചെല്ലുന്ന രീതിയിൽ ഉള്ള ക്ലാസിക് സമീപനം ഒന്നും ഉണ്ടായില്ല.എങ്കിൽ കൂടിയും തരക്കേടില്ലാത്ത ഒരു കുറ്റാന്വേഷണ സിനിമ ആയി മാറി Nobel's Last Will.


@mhviews rating: 2.5/4


 സിനിമയുടെ ലിങ്ക് @mhviews എന്നു Telegram searchൽ ലഭ്യമാണ്.


 (സിനിമ ഇറങ്ങിയ 2012 ൽ കാണാൻ വേണ്ടി ഡൗണ്ലോഡ് ചെയ്തു വച്ചെങ്കിലും നഷ്ടപ്പെട്ട ഹാർഡ് ഡിസ്ക്കിൽ ആയി പോയ ചിത്രം സഹൃദയരായ കുറച്ചു സുഹൃത്തുക്കളുടെ സഹായത്തോടെ ആണ് ബാക്കി ഭാഗങ്ങൾ ലഭിച്ചത്.അവർക്ക് നന്ദി!!)

Saturday, 14 March 2020

1158. Jagarna (Swedish, 1996)


1158. Jagarna (Swedish, 1996)
          Crime, Thriller

Jagarna-ചെറിയ ടൗണിലെ വലിയ രഹസ്യത്തിന്റെ കഥ!!

   നാട്ടിൽ ഉള്ള പലർക്കും അറിയാവുന്ന രഹസ്യം.പരസ്യമായ രഹസ്യം എന്നത് പോലെ.നാട്ടിൽ കുറ്റകൃത്യം പെരുകുന്നു.പക്ഷെ നോർവയുടെയും ഫിൻലാന്റിന്റെയും ഇടയ്ക്കയുള്ള ആ ചെറിയ ടൗണിൽ എല്ലാം പരസ്യമായ രഹസ്യമാണ്.സ്വന്തം ആളുകൾ എന്ന നിലയിൽ എല്ലാവരും രഹസ്യങ്ങൾ സൂക്ഷിക്കുന്നു.ആ സമയം ആണ് അങ്ങോട്ട് സ്ഥലം മാറി എറിക് എന്ന പൊലീസ് ഓഫീസറെ വരുന്നത്.

  സ്വന്തം വേരുകൾ അവിടെ ആണെങ്കിലും വർഷങ്ങളായി ജോലി ആവശ്യങ്ങൾക്കായി മറ്റു സ്ഥലങ്ങളിൽ ആയിരുന്നു അയാൾ.തന്റെ സഹോദരനോടും പഴയ സുഹൃത്തുക്കളുടെ ഒപ്പവും അയാൾ തിരിച്ചു വന്നതിനു ശേഷം സന്തോഷമായി ജീവിക്കാൻ ആരംഭിച്ചു.എന്നാൽ സന്തോഷം അധികം നീണ്ടു നിന്നില്ല.അവിടെ ചില കാര്യങ്ങളിൽ പൊരുത്തക്കേടുകൾ അയാൾക്ക്‌ തോന്നി തുടങ്ങി.അയാൾക്ക് ആ രഹസ്യങ്ങളിൽ ഇടപടേണ്ടി വരുന്നു.സ്വന്തക്കാരും നാട്ടുകാരും എല്ലാം ഉണ്ടായിരുന്നെങ്കിലും അയാൾക്ക്‌ നിയമം ആയിരുന്നു വലുത്.അതു കൊണ്ടു തന്നെ അയാൾ ആർക്കും വേണ്ടാത്ത ആളായി മാറാൻ അധികം ദിവസം വേണ്ടി വന്നില്ല
 

  എന്തായിരുന്നു ആ ചെറിയ ടൗണിലെ വലിയ രഹസ്യം?എങ്ങനെ ആണ് എറിക് അതിനോട് പ്രതികരിക്കുന്നത്?ചിത്രം കാണുക.!!

  സ്വീഡിഷ് സിനിമകളിൽ 2 ദശാബ്ദത്തോളം ഏറ്റവും വലിയ പണം വാരി പടങ്ങളിൽ ഒന്നായിരുന്നു Jagarna. Rolf Lassgard ന്റെ എറിക് എന്ന വേഷം സ്വീഡിഷ് സിനിമയിലെ ഏറ്റവും പ്രശസ്തനായ കഥാപാത്രം ആണ്.സിനിമയ്ക്ക് ഒരു sequel, പിന്നീട് സീരീസ് ഒക്കെ ആയി സ്വീഡിഷ് സിനിമ ലോകത്ത് കൾട്ട് ഫോളോയിങ് ഉണ്ടായി Jagarna യ്ക്ക്.

   യൂറോപ്യൻ ഗ്രാമങ്ങളിൽ ഉള്ള മനുഷ്യരുടെ ഇടയിൽ ഉള്ള വംശീയ വെറി.സ്വന്തം ആളുകളോട് പരിധിയിൽ കൂടുതൽ ഉള്ള അനുകമ്പ എല്ലാം ചിത്രത്തിൽ വിഷയം ആകുന്നുണ്ട്.കൗ ബോയ് സിനിമകളിലെ അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങൾ ആണ് പലരും.പക്ഷെ വ്യക്തമായി, അമേരിക്കൻ കൾച്ചറിൽ നിന്നും മാറി തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട് ചിത്രം.

  മികച്ച സ്വീഡിഷ് സിനിമകളിൽ ഒന്നാണ്.കഴിയുമെങ്കിൽ കാണുക.

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews

Saturday, 24 October 2015

524.THE 100-YEAR-OLD MAN WHO CLIMBED OUT THE WINDOW AND DISAPPEARED(SWEDISH,2013)

524.THE 100-YEAR-OLD MAN WHO CLIMBED OUT THE WINDOW AND DISAPPEARED(SWEDISH,2013),|Comedy|Adventure|,Dir:-Felix Herngren,*ing:-Robert Gustafsson, Iwar Wiklander, David Wiberg,

   സിനിമയുടെ പേരിലെ കൗതുകം തന്നെ ആണ് സിനിമയുടെ കഥയും.പേരില്‍ തന്നെ കഥ മുഴുവന്‍ എഴുതി വച്ച കഥ ആയിരുന്നിട്ടു കൂടി തനിക്കു തന്‍റെ ജീവിതം തുടങ്ങാന്‍ ഇനിയും സമയം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു വൃദ്ധനിലൂടെ ആകുമ്പോള്‍ സംഭവിക്കുന്നത്‌ അപ്രതീക്ഷിതം ആയ കാര്യങ്ങള്‍ ആണ്.വിധി എന്ന element വളരെയധികം ഈ സിനിമയില്‍ ഭാഗം ആകുന്നുണ്ട്.അലന്‍ എന്ന നൂറു വയസ്സുകാരന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സംഭവിച്ചത് വിധിയുടെ ഈ കളികള്‍ ആയിരുന്നിരിക്കണം.

   തനിക്കു നേരെ ശബ്ദം ഉയര്‍ത്തിയവരും താന്‍ കാരണം ശബ്ദം ഉയര്ന്നവരെയും അതി സമര്‍ത്ഥമായി അലന്‍ അപഗ്രഥനം ചെയ്യുന്നുണ്ട്.തന്‍റെ പ്രിയപ്പെട്ട നായയെ കൊന്ന കുറുക്കനോടുള്ള പ്രതികാരം അലന്‍ ചെയ്യുന്നത് താന്‍ എന്തില്‍ ആയിരുന്നോ മികച്ചത് ആ വഴിയിലൂടെ ആണ്.എന്നാല്‍ ആ പ്രവൃത്തി വൃദ്ധ  സദനത്തില്‍ എത്തിച്ച അലന്‍ എന്നാല്‍ തന്‍റെ നൂറാം പിറന്നാളിന്റെ അന്ന് പോലും തനിക്കു ബാക്കി ഉണ്ടെന്നു കരുതുന്ന ജീവിതത്തെ അറിയാന്‍ അവിടത്തെ ജനാല ചാടി രക്ഷപ്പെടുന്നു.എവിടേക്കെങ്കിലും പോകാന്‍ ബസ്സില്‍ പോകാന്‍ വേണ്ടി വന്ന അലന്‍ തന്‍റെ കയ്യില്‍ അപ്രതീക്ഷിതം ആയി കിട്ടുന്ന പെട്ടിയും ആയി യാത്രയാകുന്നു.അതില്‍ എന്താണ് എന്നറിയാതെ.

 അലന്‍ പിന്നീട് കണ്ടു മുട്ടുന്നവരും ആ പെട്ടി അന്വേഷിച്ചു വരുന്നവരും എല്ലാം ആ വിധിയുടെ കളിക്കാര്‍ ആകുന്നു.അലന്റെ സ്വന്തം ജീവിതം പലപ്പോഴും പ്രത്യക്ഷത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ നിന്നും ഒരു ഫ്ലാഷ്ബാക്ക് പോലെ പോകുന്നുണ്ട്.പ്രത്യേകിച്ചും ലോക ചരിത്രം,അക്കാലത്തെ നേതാക്കള്‍ എല്ലാം.അലന്‍ ആരായിരുന്നു എന്നും ലോക ചരിത്രത്തില്‍ അയാള്‍ എന്ത് സ്വാധീനം ആണ് നടത്തിയത് എന്നും ആണ് ആ കഥകളില്‍ അയാള്‍ പോലും പ്രാധാന്യം കൊടുക്കാത്ത കഥകളില്‍ ഉള്ളത്.അലന്റെ ആ പെട്ടിയുടെ കഥ പോലെ തന്നെ ആയിരുന്നു ഈ കഥയും."ജോനാസ് ജാന്‍സന്‍ എഴുതിയ നോവലിനെ ആസ്പദം ആക്കി നിര്‍മിച്ച ഈ ചിത്രം അതീവ രസകരം ആയിരുന്നു.അപ്രതീക്ഷിതമായ സംഭവങ്ങളും പശ്ചാത്തലവും .ഈ സിനിമയുടെ ഭംഗി അവിടെയാണ്.നൂറു വയസ്സുള്ള അലന്റെ കഥയില്‍ നിന്നും  ഇതില്‍ കുറച്ചൊന്നും പ്രതീക്ഷിക്കാനും കഴിയില്ല.തീര്‍ച്ചയായും കാണേണ്ട ചിത്രങ്ങളില്‍ ഒന്നാണ് ഇത്.

More movie suggestions @www.movieholicviews.blogspot.com

Thursday, 18 September 2014

175.APAN(SWEDISH,2009)

175.APAN(SWEDISH,2009),|Thriller|Drama|,Dir:-Jesper Ganslandt,*ing:-Olle Sari,Eva Rexed.

 സംവിധായകന്റെ ആവിഷ്ക്കാര സ്വാതന്ത്രത്തില്‍ ഇടപ്പെടാന്‍ പ്രേക്ഷകനും ഒരു അവസരം തന്നിരിക്കുകയാണ് ഈ ചിത്രത്തില്‍."Apan" അഥവാ "Ape" എന്ന ഈ സ്വീഡിഷ് ചിത്രത്തിന് അതിന്റെ പേരും ആയുള്ള ബന്ധം മനസ്സിലാകുമ്പോള്‍ മാത്രമേ പ്രേക്ഷകന് തന്‍റെ കണ്മുന്നില്‍ അത്രയും നേരം കണ്ടത് എന്താണെന്ന് ബോധ്യം വരൂ.അതും സ്വന്തം മനോധര്‍മം അനുസരിച്ച് ഭാവനകള്‍ നെയ്തെടുക്കാന്‍ ഉള്ള ധാരാളം സംഭവങ്ങള്‍ ചിത്രം ഈ നല്‍കുന്നും ഉണ്ട്.അത് കൊണ്ട് തന്നെ ഒരിക്കലും വെറുതെ സമയം കൊല്ലി ആയി ഈ സിനിമ കാണാന്‍ ശ്രമിക്കരുത്.കാരണം അത്തരം കാഴ്ചയ്ക്ക് പറ്റിയതല്ല ഈ സിനിമ.പൂര്‍ണമായി പ്രേക്ഷകന് മനസ്സിലാകാത്ത  സിനിമയുടെ നിലവാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഞാന്‍ ശ്രമിക്കുന്നില്ല ഇവിടെ.ഇനി നേരെ സിനിമയുടെ പശ്ചാതലത്തിലേക്ക് നോക്കാം.

  "ക്രിസ്ട്ടര്‍" തനിക് ബോധം വന്നപ്പോള്‍ കാണുന്നത് ദേഹമാസകലം പുരണ്ട രക്തം ആണ്.അയാള്‍ വേഗം എഴുന്നേറ്റു അത് കഴുകി വൃത്തിയാക്കുന്നു.തന്‍റെ സൈക്കിളില്‍ യാത്ര ചെയ്തു അയാള്‍ തനിക്കു എത്തേണ്ട സ്ഥലത്ത് എത്തി ചേരുന്നു.ക്രിസ്ട്ടര്‍ ഒരു ഡ്രൈവിംഗ് പരിശീലകന്‍ ആണ്.അയാളുടെ അന്നത്തെ മനോനില അയാളെ അസ്വസ്ഥന്‍ ആക്കുന്നു.വേഗം തന്നെ അന്നത്തെ പരിശീലനം അയാള്‍ അവസാനിപ്പിക്കുന്നു.പിന്നെ ക്രിസ്ട്ടര്‍ പോകുന്നത് ടെന്നീസ് പരിശീലനത്തിനായാണ്.അവിടെ ഉള്ള യുവാവിനോട് അന്ന് തന്‍റെ കളി മെച്ചപ്പെടുത്താന്‍ വന്നതാണെന്ന് പറയുന്നു.അവ്യക്തമായ എന്തോ ഒരു പ്രശ്നം ക്രിസ്ട്ടറിനു അവിടെ ഉണ്ട് എന്ന് മനസ്സിലാകുന്നു.പിന്നീട് ക്രിസ്ട്ടര്‍ ചിത്രം  വരക്കാരിയായ അമ്മയെ കാണാന്‍ പോകുന്നു.സ്വന്തം ചിത്രങ്ങളുടെ നിലവാരത്തില്‍ അവര്‍ക്ക് മതിപ്പുണ്ട്;ക്രിസ്ട്ടര്‍ക്ക് അത് കുറവാണു താനും.ക്രിസ്ട്ടരുടെ അന്നത്തെ ജീവിതത്തിലെ പ്രധാന കൂടിക്കാഴ്ചകളും സംഭാഷണങ്ങളും ഈ അവസരങ്ങളില്‍ ആയിരുന്നു.എന്നാല്‍ മറ്റൊന്ന് കൂടി ഉണ്ടായിരുന്നു ഇതിന്‍റെ ഇടയ്ക്ക്.രക്ത വര്‍ണത്തില്‍ ചാലിച്ച രണ്ടു ജീവനുകള്‍.ജീവന്‍ നഷ്ടപ്പെട്ട ഒരു യുവതി(വ്യക്തമായി അവരെ കാണിക്കുന്നില്ല) പിന്നെ മൃതുപ്രാണന്‍ ആയ ഒരു ബാലനും.ക്രിസ്ട്ടര്‍ ആ ബാലന്‍ ആശുപത്രിയില്‍ ആക്കുന്നു.സിനിമയില്‍ പിന്നെ നിര്‍ണായകം ആയത് ആ ബാലന്‍ അവസാനം തന്‍റെ സ്വപ്നത്തെ കുറിച്ച് ഒറ്റ വാക്കില്‍ നല്‍കുന്ന നിര്‍വചനവും ആണ്.

 പ്രത്യക്ഷത്തില്‍ സംവിധായകന്‍ "ജെസ്പ്പാര്‍
" തന്‍റെ നായകനെ കൊണ്ട് അവതരിപ്പിക്കുന്നത്‌ ഇത്തരം കുറച്ചു സംഭവങ്ങള്‍ ആണ്.ഇടയ്ക്ക് ട്രെയിനിന്റെ മുന്നില്‍ നിന്ന് മരിക്കാന്‍ പോകുന്ന സീന്‍ കുറച്ചു ഭീകരം ആയി തോന്നി.പ്രത്യേകിച്ചും ആ ട്രെയിന്‍ അടുതെത്തി എന്നൊരു തോന്നല്‍ ഉണ്ടായിരുന്നത് കൊണ്ട്.ഈ ചിത്രം ഒരു സമസ്യ ആണ്.യഥാര്‍ത്ഥത്തില്‍ ഇതിലെ നായകന്‍ "ഒല്ലേ സാരിക്ക്" സംവിധാകന്‍ ഓരോ സീനിലും ആണ് സ്ക്രിപ്റ്റ് നല്‍കിയിരുന്നത്.അതിനു ശേഷം തോന്നുന്ന രീതിയില്‍ അഭിനയിക്കാനും പറഞ്ഞു സിനിമയുടെ അവസാനം എന്താണ് എന്ന് പറയാതെ.അത് പോലെ തന്നെയാണ് സിനിമയുടെ അവതരണവും എന്താണ് എന്ന് മനസ്സിലാക്കാന്‍ ഉള്ള പ്രേക്ഷകന്‍റെ ആഗ്രഹത്തിനും  അപ്പുറം  ഈ സിനിമയില്‍ ഒരു നല്ല ത്രില്ലര്‍ ഉണ്ടെന്നു തോന്നി.അല്‍പ്പം തല പുകയ്ക്കാന്‍ ഉള്ള ഒരു സ്വീഡിഷ് ചിത്രം:പക്ഷെ " Enemy" സിനിമ ഒക്കെ പോലെ ഉള്ള സമസ്യ പൂരണം ഇവിടെ സാധ്യം അല്ല എന്നൊരു വ്യത്യാസവും ഉണ്ട്.

More reviews @ www.movieholicviews.blogspot.com

1995. Drop ( English, 2025)