Thursday 30 July 2015

444.MERANTAU(INDONESIAN,2009)

444.MERANTAU(INDONESIAN,2009),|Action|Drama|,Dir:-Gareth Evans,*ing:-Iko Uwais, Sisca Jessica, Christine Hakim

  Raid പരമ്പരയിലെ ആദ്യ രണ്ടു ഭാഗങ്ങള്‍ കാണാത്തവര്‍  ചുരുക്കം ആയിരിക്കും.മൂന്നാമത്തെ ഭാഗം Raid  3 വരുന്നത് സ്ഥിരീകരിക്കുകയും  ചെയ്തു അണിയറക്കാര്‍.ഏറ്റവും മികച്ച മാര്‍ഷ്യല്‍ ആര്‍ട്സ് സിനിമ എന്നൊക്കെ Raid ആദ്യ ഭാഗത്തെ വിളിച്ചാല്‍ അതിശയോക്തി ഇല്ല എന്ന് പറയാം.ബ്രൂസ്‌ലിയെ  ഒന്നും മറന്നല്ല  പറയുന്നത്.ബ്രൂസ്‌ലി സിനിമകളിലെ വില്ലന്മാരും പ്രശസ്തര്‍ ആയി തീര്‍ന്നു എങ്കിലും Raid പരമ്പരയിലെ  വില്ലന്മാരെ.പ്രത്യേകിച്ചും  യയന്‍  റുഹിയാനേ Raid ആദ്യ  ഭാഗം  കണ്ടവര്‍ക്ക് ഒന്നും മറക്കാന്‍ സാധിക്കില്ല.നായകനെക്കാളും കയ്യടി ലഭിച്ച യയന്റെ ഒക്കെ സിനിമ ജീവിതത്തിലെ ആദ്യ റോള്‍ ആയിരുന്നു ഇത്.അത് പോലെ തന്നെ  ആയിരുന്നു തന്റെ ആദ്യ സിനിമയില്‍ അഭിനയിച്ച  ഐക്കോ ഉവെയ്സിന്റെ കാര്യവും.Merantau ആണ് ആളുടെയും ആദ്യ പടം.സംവിധായകന്‍ Raid പരമ്പരയിലൂടെ പ്രശസ്തന്‍ ആയ ഗാരത് ഇവാന്‍സും.

  ചുരുക്കത്തില്‍ Raid പരമ്പരയുടെ ആദ്യ ഭാഗം തുടങ്ങുന്നത് Merantau ല്‍ ആണ്.കഥ സംബന്ധം ആയ തുടക്കം അല്ല.പകരം അതിഭീകരം ആയ ഒരു സിനിമ ക്രൂ ഇവിടെ നിന്നും ജനനം കൊള്ളുന്നു.ഒരു ഇന്തോനേഷ്യന്‍ സിനിമ ലോകം മൊത്തം അതിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫിയില്‍ പ്രശസ്തം ആയപ്പോള്‍ സിലാറ്റ് എന്ന ആയോധന രീതിയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.ഇന്തോനേഷ്യയില്‍ പ്രചാരത്തില്‍ ഉള്ള ആയോധന കലയാണ് സിലാറ്റ്.യുദ എന്ന യുവാവ് അതില്‍ മിടുക്കന്‍ ആണ്.മെരന്റോ എന്ന വിഭാഗത്തിലെ ആളുകള്‍ പഠനം കഴിയുമ്പോള്‍ നാട് വിട്ടു പോയി സമ്പാദിക്കുന്ന സംസ്ക്കാരം വച്ച് പുലര്‍ത്തുന്നവര്‍ ആയിരുന്നു.അതിന്‍റെ ഭാഗം ആയി യുദായും തന്‍റെ കുടുംബത്തെ വിട്ടു ജക്കാര്‍ത്തയില്‍ പോകുന്നു.സിലാറ്റ് ജക്കാര്‍ത്തയില്‍ ഉള്ള കുട്ടികളെ പഠിപ്പിക്കുക എന്നതായിരുന്നു യുദായുടെ ഉദ്ദേശം.

  എന്നാല്‍ ജക്കാര്‍ത്തയില്‍ എത്തിയ യുദായ്ക്ക് തന്റെ പരിചയക്കാരന്റെ മേല്‍വിലാസത്തില്‍ ആരെയും കാണാന്‍ സാധിച്ചില്ല.അവിടെ അവന്‍ എങ്ങനെയൊക്കെയോ കഴിഞ്ഞു കൂടുമ്പോള്‍ ആണ് ഒരു ദിവസം യുദായുടെ നേരെ ഒരു മോഷണ ശ്രമം നടക്കുന്നത്.ആദിത് എന്ന ബാലന്‍ ആയിരുന്നു ആ ശ്രമം നടത്തിയത്.അവന്റെ പിന്നാലെ ഓടിയ യുദാ എത്തി ചേര്‍ന്നത്‌ ഒരു വലിയ അപകടത്തില്‍ ആയിരുന്നു.പെണ്‍ക്കുട്ടികളെ കടത്തി കൊണ്ട് പോകുന്ന ഒരു റാക്കറ്റ് ആയിരുന്നു എതിരാളികള്‍.കഥയില്‍ പുതുമ ഒന്നും ഇല്ലെങ്കിലും മികച്ച ആക്ഷന്‍ കൊറിയോഗ്രാഫി ആണ് സിനിമയില്‍ ഉള്ളത് Raid പോലെ തന്നെ.അസാധാരണമായ ഒറിജിനാലിറ്റി ഉള്ള അപകടകരമായ  ആക്ഷന്‍ സീനുകള്‍ ആണ് പടത്തിന്റെ ഹൈ ലൈറ്റ്.Raid സിനിമയുടെ ആരാധകര്‍ക്കും ആയോധന കള പ്രമേയം ആയി വരുന്ന സിനിമകളുടെ ആരാധകര്‍ക്ക് കണ്ടു നോക്കാവുന്ന ചിത്രം ആണ് Merantau.

More movie suggestions @www.movieholicviews.blogspot.com

Wednesday 29 July 2015

443.HENRY:PORTRAIT OF A SERIAL KILLER(ENGLISH,1986)

443.HENRY:PORTRAIT OF A SERIAL KILLER(ENGLISH,1986),|Crime|Drama|,Dir:- John McNaughton,*ing:-Michael Rooker, Tracy Arnold, Tom Towles

  ഹെന്‍ട്രി ലീ ലൂക്കാസ്-അമേരിക്കയിലെ പരമ്പര കൊലപാതക കേസുകളില്‍ ഏറ്റവും കൂടുതല്‍ നിഗൂഡവും വിവാദവും ആയ കേസുകളിലെ കൊലപാതകി .ഹെന്‍ട്രി ,താന്‍ അറുന്നൂറോളം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസില്‍ കുറ്റം ഏല്‍ക്കുന്നു.അതും സ്വന്തം അമ്മയെ കൊന്ന കേസില്‍ നിന്നും ജയില്‍ മോചിതന്‍ ആയ 1975 മുതല്‍ 1983 വരെയുള്ള കാലയളവില്‍.തുടരെ തുടരെ കൊലപാതകങ്ങള്‍ നടത്തുകയും അതില്‍ പ്രത്യേകിച്ച് ഒരു രീതി അവലംബിക്കുകയോ ചെയ്യാത്ത ബുദ്ധിമാനായ കൊലയാളി ആയിരുന്നു ഹെന്‍ട്രി.ഇംഗ്ലീഷ് അക്ഷര ക്രമ മാല,ദിവസം,കൊലപാതകം നടന്ന സ്ഥലങ്ങള്‍ തമ്മില്‍ ഉള്ള ദൂരം അളക്കല്‍,സുഹൃത്തുക്കളെ കൊല്ലുക എന്നീ മണ്ടത്തരങ്ങള്‍ ചെയ്യാത്തത് കൊണ്ട് തന്നെ ആകും അയാളില്‍ ആര്‍ക്കും സംശയം  തോന്നാത്തതും. അന്നത്തെ ശാസ്ത്രീയമായ  രീതിയില്‍ കുറ്റ കൃത്യങ്ങള്‍ കണ്ടെത്താന്‍ ഉള്ള ഉപകരണങ്ങളുടെ അഭാവത്തില്‍ ഹെന്‍ട്രി തുടക്കം ഒന്നും കൊലപാതകി ആയി പോലീസിനു തോന്നിയില്ല എന്ന് മാത്രം അല്ല അയാളുടെ ഒതുങ്ങി കൂടിയ ജീവിതം അയാളെ പോലീസിന്റെ കണ്ണില്‍ എത്തിച്ചും ഇല്ല.

  ഇത് യഥാര്‍ത്ഥ ഹെന്‍ട്രിയുടെ  കഥ.എന്നാല്‍ അയാളുടെ കഥ സിനിമ ആക്കിയപ്പോള്‍ ജോണ്‍ മക് നോട്ടന്‍ എന്ന സംവിധായകന്‍ അധികം നിറം പിടിപ്പിക്കുകയോ നാടകീയത കൊടുക്കുകയോ ചെയ്തില്ല.പകരം ചില രംഗങ്ങള്‍ സ്ക്രീനില്‍ അവതരിപ്പിക്കാന്‍  ഉള്ളത് കൊണ്ട് ബന്ധങ്ങള്‍ മാത്രം  മാറ്റി കൊടുത്തു.ഹെന്‍ട്രി ചുരുക്കത്തില്‍ ആരെയും സ്നേഹിക്കുന്നില്ല.സ്ത്രീകള്‍ അയാളുടെ അടുത്ത് വരുമ്പോള്‍ അയാളിലെ കൊലപാതകി ഉണരും.ചെറുപ്പത്തില്‍ സ്വന്തം അമ്മയില്‍ നിന്നും ഉണ്ടായ അനുഭവങ്ങള്‍ ആണ് അയാളെ കൊണ്ട് അതൊക്കെ ചെയ്യിക്കുന്നത്.പല കൊലപാതകങ്ങളും പിന്നീട് അയാള്‍ ചെയ്തത് അല്ല എന്ന് തെളിഞ്ഞിരുന്നു.എങ്കിലും അയാളുടെ കൊലപാതകങ്ങളുടെ എണ്ണം വളരെയധികം കൂടുതല്‍ ആയിരുന്നു.

  ഈ സിനിമയില്‍ നേരത്തെ പറഞ്ഞത് പോലെ നാടകീയ വിഷയങ്ങള്‍ ഇല്ലാത്തതു കൊണ്ട് തന്നെ ഭീകരമായ ട്വിസ്റ്റ് ഉള്ള ക്ലൈമാക്സ് ഒന്നും കാണില്ല.പകരം രക്തം കട്ട പിടിക്കുന്ന രീതിയില്‍ പ്രേക്ഷകനില്‍ ഒരു ഭീതി നിറയ്ക്കാന്‍ സാധിക്കുന്ന ഹെന്‍ട്രി എന്ന കഥാപാത്രത്തെ മാത്രമേ കാണാന്‍ സാധിക്കൂ.സംവിധായകന്‍ ആയ ജോണിന്റെ അഭിപ്രായത്തില്‍ ഒരു ഫിലിം ഫെസ്റ്റിവലില്‍ ഈ സിനിമ അവതരിപ്പിച്ചപ്പോള്‍ ആളുകള്‍ നില വിളിച്ചതും പിന്നീട് വളരെയധികം സരസനും മാന്യനുമായ നായക കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കിളിനെ കണ്ടു ഒരു സ്ത്രീ പേടിച്ച കഥയും പറഞ്ഞു.യഥാര്‍ത്ഥ സംഭവങ്ങളോട് പരമാവധി നീതി പാലിച്ചത് കൊണ്ട് തന്നെ X റേറ്റിംഗ് ലഭിച്ച ഈ ചിത്രം തിയറ്റരുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല.എന്തായാലും ചിത്രത്തില്‍ മിക്ക  കഥാപാത്രങ്ങളും ജീവിതത്തിലെ സ്വന്തം പേരാണ് സ്വീകരിച്ചിരിക്കുന്നത്.സീരിയല്‍ കില്ലര്‍ സിനിമകളിലെ ഏറ്റവും ഭീകരമായ ചിത്രങ്ങളില്‍ ഒന്നാണ് ഹെന്‍ട്രിയുടെ കഥ.

more movie suggestions @www.movieholicviews.blogspot.com

442.THE MAN WHO COULD WORK MIRACLES(ENGLISH,1936)

442.THE MAN WHO COULD WORK MIRACLES(ENGLISH,1936),|Fantasy|Comedy|,Dir:-Lothar Mendes,*ing:-Roland Young, Ralph Richardson, Edward Chapman .

    H G Wells എഴുതിയ അതേ പേരില്‍ ഉള്ള ചെറു കഥയെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.നാസികള്‍ ഉയര്‍ത്തിയ ഭീഷണിയും ബ്രിട്ടന്റെ ഒപ്പം ലോക ശക്തി ആകാന്‍ നടക്കുന്ന മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളും അവരുടെ സാമ്രാജ്യത്തിന്റെ വിസ്തീര്‍ണം കൂട്ടാന്‍ നോക്കുന്ന ഒരു കാലഘട്ടത്തില്‍ ഇറങ്ങിയ സിനിമ ആയതു കൊണ്ട് തന്നെ അക്കാലത്തെ സാധാരണ മനുഷ്യന്‍ ചിന്തിക്കുന്ന രാഷ്ട്രീയം ഒക്കെ ഫാന്റസിയുടെ മേമ്പൊടി ചേര്‍ത്ത് ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.അത് സിനിമയുടെ രാഷ്ട്രീയ വശം .എന്നാല്‍ ഈ സിനിമയുടെ ആശയം ആണ് രസകരം.ആഗ്രഹിക്കുന്നതെന്തും സാധ്യം ആക്കാന്‍ കഴിവുള്ള ഒരു മനുഷ്യന്‍ ഉണ്ടെങ്കില്‍ അയാള്‍ അത് കൊണ്ട് എന്തൊക്കെ ചെയ്യുമായിരുന്ന എന്ന  ചിന്തയാണ് ഈ ചിത്രം നല്‍കുന്നത്.ആ മനുഷ്യന്‍ നല്ല മനസ്സുള്ള ഒരു സാധാരണക്കാരന്‍ ആണെങ്കിലോ??

     മൂന്നു ദേവന്മാര്‍ മനുഷ്യന്‍റെ ജീവിതത്തെ കുറിച്ചും അവര്‍ പരിണമിച്ച വഴികളെ കുറിച്ചും ഉള്ള സംസാരത്തില്‍ ആണ് ചിത്രം ആരംഭിക്കുന്നത്.രണ്ടു പേര്‍ മനുഷ്യന്‍റെ കഴിവുകളെ പരിഹസിച്ചപ്പോള്‍ മൂന്നാമത്തെ ആള്‍ മനുഷ്യന് ശക്തികള്‍ കൊടുത്താല്‍ അവന്‍ ഇനിയും പുരോഗമിക്കും എന്ന അഭിപ്രായം ആണുള്ളത്.അത് കൊണ്ട് മനുഷ്യര്‍ക്ക്‌ മുഴുവന്‍ താന്‍ അത്തരം കഴിവ് നല്‍കാന്‍ പോവുകയാണെന്ന് പറഞ്ഞു.എന്നാല്‍ മറ്റു രണ്ടു ദേവന്മാരും അതിനെ എതിര്‍ക്കുന്നു.സാമ്പിള്‍ ആയി ഒരു മനുഷ്യനെ തിരഞ്ഞെടുക്കാന്‍ അവര്‍ ആവശ്യപ്പെടുന്നു.അതിനു സമ്മതിച്ച മൂന്നാമത്തെ ദേവന്‍ അതിനായി തിരഞ്ഞെടുക്കുന്നത് ജോര്‍ജ് ഫോതരിന്ഗേ എന്ന നിഷ്ക്കളങ്കനും സാധാരണക്കാരനും ആയ മനുഷ്യനെ ആയിരുന്നു.

  ഒരു മദ്യ ശാലയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുമ്പോള്‍ ആണ് അയാള്‍ക്ക് ഈ കഴിവ് ലഭിക്കുന്നത്.ആഗ്രഹിക്കുന്നതെന്തും,മനുഷ്യന്‍റെ മനസും ചിന്തയും ഒഴികെ നിയന്ത്രിക്കാന്‍ ഉള്ള കഴിവ് ലഭിച്ച ഫോതരിന്ഗേ എന്ന സാധാരണക്കാരന്‍ അതെങ്ങനെ വിനിയോഗിച്ചു എന്നാണു ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.ഒരു പക്ഷെ അന്നത്തെ ടെക്നോളജി ഉപയോഗിച്ചുള്ള ഏറ്റവും മികച്ച അത്ഭുതങ്ങള്‍ ആയിരിക്കും സ്ക്രീനില്‍ കാണിച്ചിട്ടുണ്ടാവുക.കാരണം ഇന്നത്തെക്കാലത്ത് ഒരു വലിയ ബട്ജറ്റ് ചിത്രത്തിന് വേണ്ടുന്ന അത്ര ഗ്രാഫിക്സ് വര്‍ക്കുകള്‍ ആ ചിത്രത്തില്‍ ഉണ്ട്.എന്നാല്‍ അവതരിപ്പിച്ചിരിക്കുന്നത് അന്നത്തെ ലഭ്യമായ മികച്ച രീതിയില്‍ ആയിരുന്നിരിക്കണം എന്ന് അനുമാനിക്കുന്നു .

More movie suggestions @www.movieholicviews.blogspot.com

Tuesday 28 July 2015

441.UNFRIENDED(ENGLISH,2014)

441.UNFRIENDED(ENGLISH,2014),|Horror|Thriller|,Dir:-Levan Gabriadze,*ing:-Heather Sossaman, Matthew Bohrer, Courtney Halverson.

      ഒരു സിനിമ മൊത്തം Skype,Youtube,Facebook,പിന്നെ മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും ആപ്ലികേഷനിലൂടെയും മാത്രം അവതരിപ്പിച്ചിരിക്കുന്നു -Unfriended അഥവാ  Cybernatural എന്ന ചിത്രത്തില്‍.The Den എന്ന ചിത്രത്തിലും സമാനമായ അവതരണ  രീതി ആയിരുന്നു.എന്നാല്‍ ചിത്രത്തിന്‍റെ ക്യാമറ ഇടയ്ക്കെങ്കിലും പുറം കാഴ്ചകള്‍ എടുത്തിരുന്നു.എന്നാല്‍ ഈ ചിത്രം അവതരിപ്പിക്കപ്പെടുന്നത് ബ്ലെയര്‍ എന്ന പെണ്‍ക്കുട്ടിയുടെ ലാപ് ടോപ്‌ സ്ക്രീനിലൂടെ ആണ്.പുതിയ തലമുറ തങ്ങളുടെ ജീവിതവും ബന്ധങ്ങളും എല്ലാം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ആണെന്നുള്ള ധ്വനി ചിത്രം നല്‍കുന്നുണ്ട്.

   ലോറ എന്ന പെണ്‍ക്കുട്ടി ആത്മഹത്യ ചെയ്യുന്നത് യൂടൂബില്‍ ബ്ലെയര്‍ കാണുന്നിടത്ത് നിന്നാണ് ഈ ചിത്രം തുടങ്ങുന്നത്.അന്ന് ലോറ മരിച്ചതിന്റെ ആദ്യ വാര്‍ഷികം ആയിരുന്നു.അപ്പോഴാണ്‌ ബ്ലെയറിന്റെ കാമുകന്‍ മിച്ച്‌ ഓണ്‍ ലൈന്‍ വരുന്നത്.സ്കൈപ്പില്‍ വീഡിയോ ചാറ്റ് നടത്തിക്കൊണ്ടിരുന്ന അവരുടെ ഇടയിലേക്ക് പെട്ടന്ന് സ്കൈപ്  ഗ്രൂപ്പ് ചാറ്റ് ഓണ്‍ ആയി വന്നു.അവരുടെ സുഹൃത്തുക്കള്‍ ആയ ജെസ്,ആഡം,കെന്‍ എന്നിവര്‍ ആയിരുന്നു ഗ്രൂപ്പ് ചാറ്റില്‍ ബാക്കി ഉള്ളവര്‍.ഗ്രൂപ്പ് വീഡിയോ ചാറ്റില്‍ അവര്‍ അറിയാത്ത ഒരു അക്കൌന്റ് കൂടി അവര്‍ കാണുന്നു.അതാരാണെന്നു അവര്‍ക്ക് മനസ്സിലാകുന്നില്ല.ആ സമയം മരിച്ച ലോറയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും മെസേജുകള്‍ വരുന്നു.അവര്‍ക്ക് സംശയം "വാല്‍ റോമേല്‍ " എന്ന മറ്റൊരു സഹപാഠിയെ ആണ്.അവര്‍ അവളെയും താല്‍പ്പര്യം ഇല്ലാഞ്ഞിട്ടു കൂടി ആ ഗ്രൂപ്പ് ചാറ്റില്‍ കൂട്ടുന്നു.

  എന്നാല്‍ പിന്നീട് നടന്നതൊക്കെ അപ്രതീക്ഷിതം  ആയ സംഭവങ്ങള്‍ ആയിരുന്നു.ഒരവസരത്തില്‍ glitch ആണെന്ന് പോലും കരുതിയ ആ അജ്ഞാത അക്കൌന്റ് അപകടകരം ആയ ഒന്നായി മാറുന്നു.അവരുടെ എല്ലാം ജീവന് വില പറയുന്നു.ആരായിരുന്നു ആ അക്കൌണ്ടിന്റെ പിന്നില്‍?ക്ലീഷേ കഥ ആണെങ്കിലും ചിത്രം അവതരിപ്പിച്ച രീതി പുതുമ ഉള്ളതായിരുന്നു.ഒരു ഓണ്‍ ലൈന്‍ ചാറ്റ് നടത്തുന്ന ലാഘവത്തോടെ കണ്ടിരുന്ന സിനിമ പിന്നീട് സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ആയി മാറുമ്പോഴും ഒരു ത്രില്ലര്‍ സിനിമയുടെ മികവ് നിലനിര്‍ത്തി.ഇനി ഈ ചിത്രത്തിന്‍റെ ബിസിനസ് വശം കൂടി നോക്കൂ.വെറും 1 മില്ല്യന്‍ $ മുടക്കിയ ഈ ചിത്രം 54 മില്ല്യന്‍ $ കളക്ഷന്‍ നേടി വന്‍ ലാഭം നേടി കൊടുക്കുകയും ചെയ്തു.കഥാപരമായി  പുതുമ ഇല്ലെങ്കിലും അവതരണ രീതിയുടെ പുതുമ ഈ ചിത്രം ഒരു പ്രാവശ്യം കാണാവുന്ന ഒന്നാക്കി മാറ്റുന്നുണ്ട് .

More movie suggestions @www.movieholicviews.blogspot.com

440.THE CONSPIRACY(ENGLISH,2012)

440.THE CONSPIRACY(ENGLISH,2012),|Mystery|Thriller|,Dir:-Christopher MacBride,*ing:-Aaron Poole, James Gilbert, Ian Anderson |.

   Conspiracy തിയറികള്‍ പലപ്പോഴും ലോകത്ത് പ്രധാനപ്പെട്ട സംഭവങ്ങള്‍ നടക്കുമ്പോള്‍ അതിനെ ഒക്കെ  ചേര്‍ത്ത് പ്രചരിക്കാറുണ്ട്.ഈ തിയറികള്‍ പലപ്പോഴും വിശ്വസനീയം ആയ രീതിയില്‍ ആണ് അവതരിപ്പിക്കപ്പെടുന്നത്.ദിവസം,മാസം,വര്‍ഷം,വ്യക്തികള്‍ എന്നീ എല്ലാ ഘടകങ്ങളും പരസ്പ്പരം ബന്ധിപ്പിച്ചുകൊണ്ട് കൊണ്ട് നടത്തുന്ന ഇത്തരം തിയറികള്‍ വായിക്കുന്ന ആളുകള്‍ പെട്ടന്ന് വിശ്വസിക്കുകയും ചെയ്യും.ഒരിക്കല്‍ ഇത്തരം തിയറികള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ എന്തിനും ഏതിനും ഇവയുടെ പിന്നാലെ പോകുന്ന ചിലരെങ്കിലും ഉണ്ട്.അപ്രത്യക്ഷമായ  മലേഷ്യന്‍ വിമാനം,ഒബാമ അമേരിക്കന്‍ പ്രസിഡന്റ് ആയതു,9/11 മുതല്‍ നമ്മുടെ ഇന്ത്യയില്‍ പോലും നടക്കുന്ന സംഭവങ്ങളുടെ പേരില്‍  ഇത്തരം ധാരാളം  Conspiracy തിയറികള്‍ പ്രചാരത്തില്‍ ഉണ്ട്.

   എന്നാല്‍ ഇതിലൊക്കെ ഏറ്റവും വലുതാണ്‌ ലോകം ഭരിക്കുന്നതും ലോകത്തെ എല്ലാ സംഭവങ്ങളും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു എന്ന് വിശ്വസിക്കുന്ന സീക്രട്ട് ഏജന്‍സികള്‍ ഒക്കെ.The Illuminati,The Knight Templar,The Gilderbeg Group തുടങ്ങി ധാരാളം എലൈറ്റ് ഗ്രൂപ്പുകളുടെ നില നില്‍പ്പ് തന്നെ New World Order കൊണ്ട് വരാന്‍  ഉള്ള ശ്രമം ആണെന്ന് വിശ്വസിക്കുന്നവര്‍ ഏറെ ഉണ്ട്.ലിസ്റ്റില്‍ ഇനിയും ധാരാളം ഗ്രൂപ്പുകള്‍ ഉണ്ട്.ഇത്തരം ഒരു പ്രമേയം ആണ് ക്രിസ്ടഫര്‍ മാക്‌ ബ്രൈഡ് തന്റെ ചിത്രമായ The Conspiracy യ്ക്ക്  പശ്ചാത്തലം ആക്കിയിരിക്കുന്നത്.ഈ കനേഡിയന്‍ Conspiracy സിനിമയില്‍ ടെറന്‍സ്‌ ജി എന്നയാള്‍ ലോകത്തോട്‌ വിളിച്ചു പറയുന്ന തിയറികളില്‍ താല്‍പ്പര്യം തോന്നിയ ആരോണ്‍,ജിം എന്നിവര്‍ ഒരു ഡോക്യുമെന്റ്റി നിര്‍മിക്കാന്‍ പോവുകയും അതിനെ ചുറ്റിപ്പറ്റി ഉള്ള സംഭവങ്ങളും ആണ് ഈ Faux Documentary ചിത്രത്തില്‍ ഉള്ളത്.

  മക് ബ്രൈഡ് ധാരാളം പടങ്ങള്‍ നടത്തിയതിനു ശേഷം ആണ് ഈ ചിത്രം നിര്‍മിച്ചതെന്ന് പറയുന്നു.ഫിക്ഷണല്‍ അയ വിവരങ്ങളും ഒപ്പം സത്യങ്ങളും  ഇതില്‍ ഉണ്ടെന്നു അവകാശപ്പെടുന്നുണ്ട്. Fangoria സൈറ്റില്‍ നടത്തിയ അഭിമുഖത്തില്‍ മക് ബ്രൈഡ് പറഞ്ഞത് ശ്രദ്ധിക്കുക .

FANG: How much of the movie is based on actual cases or people?

MacBRIDE: I tried to make sure the film was a mixture of fact and fiction. Some people are actors, while some are just playing themselves. Many of the conspiracy theories in the film are real ones that we haven’t embellished at all. And even the fictional aspects are based on actual groups and people who do exist in the world. The reason I did this was because that’s what it’s like when you’re looking into a conspiracy theory: It’s so hard to discern fact from fiction.

   ശരിക്കും ഒരു മുറിയില്‍ ഒത്തു ചേരുന്നവര്‍ ലോകത്തെ നിയന്തിര്‍ക്കാന്‍ മാത്രം ശക്തി ഉണ്ടാവുക.ശരിക്കും ഭീകരമായ ഒരു concept അല്ലെ അത്?ഒരു ഡോക്യുമെന്റ്റിയുടെ രൂപത്തില്‍ അവതരിപ്പിച്ച ഈ ചിത്രത്തിലെ പല സംഭവങ്ങളും,പ്രത്യേകിച്ചും മതാചാരങ്ങള്‍,ഹാന്‍ഡ്‌ ഷെയ്ക്ക് എന്നിവ ഒക്കെ പ്രചാരത്തില്‍ ആയതിനെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞാനും ചെറുതായി വിശ്വസിക്കുന്നു അതൊക്കെ.പ്രത്യേകിച്ചും മിത്രാസ് ഒക്കെ ശരിക്കും  ഉണ്ടെന്നുള്ള വിവരങ്ങള്‍.Conspiracy Theory  കള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വിശ്വസിക്കണോ വേണ്ടയോ എന്ന രീതിയില്‍ തീര്‍ച്ചയായും ഒന്ന് കണ്ടു നോക്കാവുന്ന ചിത്രം ആണ് ഇത്.

More movie suggestions @www.movieholicviews.blogspot.com

Monday 27 July 2015

439.SINISTER(ENGLISH,2012)

439.SINISTER(ENGLISH,2012),|Horror|Mystery|,Dir:-Scott Derrickson,*ing:-Ethan Hawke, Juliet Rylance, James Ransone.

    ഹൊറര്‍ സിനിമകളില്‍ ഭയം തോന്നിപ്പിക്കാനായി   മുടിയും അഴിച്ചു നടക്കുന്ന പ്രേതങ്ങളെക്കാളും പലര്‍ക്കും ഇഷ്ടം  ഇടയ്ക്കിടെ അപ്രതീക്ഷിതമായി ഭയപ്പെടുത്തുന്ന കുറച്ചു രംഗങ്ങള്‍ ആണെന്ന് തോന്നുന്നു .ഒരു ത്രില്ലര്‍ /മിസ്റ്ററി സിനിമ പോലെ കാണുന്ന സമയത്ത് ഉള്ള ചില ചലനങ്ങള്‍.ഹെഡ് ഫോണ്‍ വച്ച് സിനിമ കാണുമ്പോള്‍ പേടിക്കാന്‍ അതൊക്കെ ധാരാളം ആണ്.അത് കൊണ്ട് തന്നെ ആണ് സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ആയ ഈ ചിത്രം എനിക്ക് ഇഷ്ടം ആയതും.

   Sinister എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രം ഹൊറര്‍ നോവലുകള്‍ എഴുതുന്ന എലിസന്‍ ഒസ്വാല്ട്ട്  ആണ്.കുടുംബവും ആയി അയാള്‍ പുതിയ വെട്ടിലേക്ക് മാറുന്നു.തന്‍റെ അവസാനത്തെ നോവല്‍ ഹിറ്റ്‌ എന്ന് പറയാവുന്നത് അയാള്‍ പത്തു വര്‍ഷം മുന്‍പ് ഇറക്കിയ "Kentucky Blood" ആണ്.അതിനു ശേഷം വന്ന രണ്ടു നോവലുകളും ഹിറ്റ്‌ ആയില്ല.അയാള്‍ പുതുതായി താമസിക്കാന്‍ വന്ന സ്ഥലം ഒരു ക്രൈം സീന്‍ ആണ്.ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെടുകയും ഒരു കുട്ടിയെ കാണാതെ ആവുകയും ചെയ്ത വീടാണ് ആ സ്ഥലം.എലിസന്‍ തന്റെ ഭാര്യയേയും കുട്ടികളെയും ഈ വിവരം അറിയിക്കുന്നില്ല.ആ സ്ഥലത്തെ ഷരീഫ് ആ സ്ഥലത്ത് നിന്നും മാറി പോകാന്‍ പറയുന്നുണ്ടെങ്കിലും തന്‍റെ പുതിയ കഥ എഴുതാന്‍ ആ  മരണങ്ങള്‍  നടന്ന സ്ഥലം തന്നെയാണ് എന്നയാള്‍ വിചാരിക്കുന്നു.

  എലിസന്‍ കഥ എഴുതുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുന്നു.അവിചാരിതം ആയാണ് അയാള്‍ ആ പെട്ടി കാണുന്നത്.അതില്‍ ഉണ്ടായിരുന്നത് 8 mm ഫിലിമുകളും.ആ ഫിലിമുകളില്‍ ഉള്ളത് അതീവ ഭയാനകവും ആയിരുന്നു.എന്തായിരുന്നു ആ ഫിലിമുകളിലെ ദൃശ്യം?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.ചിത്രത്തിന്‍റെ ആദ്യ സീന്‍ ശ്രദ്ധിക്കാതെ ഇരുന്നപ്പോള്‍ ആണ് പെട്ടന് ഒരു കാര്യം ശ്രദ്ധിച്ചത്.ആദ്യ സീന്‍ തന്നെ നന്നായിട്ടുണ്ട് ഒരു ഹൊറര്‍ പടം എന്ന നിലയില്‍.ചിത്രത്തിലെ ഹൈ ലൈറ്റ് ആണ് 8 mm ഫിലിമുകളില്‍ ഉള്ള വിവരങ്ങള്‍.കുറച്ചൊക്കെ പേടിക്കാന്‍ വേണ്ടി ഹെഡ് ഫോണ്‍ വച്ച് പടം കണ്ടാല്‍ മതിയെന്ന് തോന്നുന്നു.ഇതിന്‍റെ രണ്ടാം ഭാഗം ഓഗസ്റ്റില്‍ റിലീസ് ആകുന്നുണ്ട് .

More movie suggestions @www.movieholicviews.blogspot.com

Sunday 26 July 2015

438.THE WRESTLER(ENGLISH,2008)

438.THE WRESTLER(ENGLISH,2008),|Drama|Sports|,Dir:-Darren Aronofsky,*ing:-Mickey Rourke, Marisa Tomei, Evan Rachel Wood.

  ഡാരന്‍ അരനോഫ്സ്ക്കിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ വളരെയധികം ചിന്തിക്കാന്‍ ഉള്ള വക തരുന്നവയാണ്.സങ്കീര്‍ണം  ആയ ഫിലോസഫികള്‍ ആണ് അരനോഫ്സ്ക്കി സിനിമകളില്‍ ഉള്ളത്.എന്നാല്‍ The Wrestler എന്ന ചിത്രം കുറച്ചു വ്യത്യസ്തം ആണ്.ഈ ചിത്രത്തില്‍ അതി സങ്കീര്‍ണം ആയ തീമുകള്‍ സംവിധായകന്‍ പ്രേക്ഷകന്‍റെ മുന്നില്‍ വയ്ക്കുന്നില്ല.പകരം ചെറിയ ഒരു ചോദ്യം പ്രേക്ഷകന്‍റെ മനസ്സില്‍ കൊണ്ട് വരുന്നുണ്ട്.ഒരു മനുഷ്യ ജീവന് ബയോളജിക്കല്‍ ആയ  വസ്തുക്കള്‍ അല്ലാതെ ജീവിക്കാന്‍ ഉള്ള ഊര്‍ജം നല്‍കുന്നത് എന്താണെന്ന്.ചോദ്യത്തില്‍ ഉള്ള സങ്കീര്‍ണത എന്നാല്‍ അദ്ദേഹം അവതരിപ്പിച്ച സിനിമയില്‍ ഇല്ല.പ്രേക്ഷകന്‍റെ മുന്നില്‍ തന്നെ അതിനുള്ള ഉത്തരം നല്‍കുന്നുണ്ട്.അല്‍പ്പം  നൊമ്പരത്തോടെ മാത്രമേ സിനിമയുടെ അവസാന രംഗങ്ങള്‍ കാണാന്‍ സാധിക്കൂ എന്ന് മാത്രം.

  മിക്കി റൂര്‍ക്കിയുടെ മികച്ച വേഷങ്ങളില്‍ ഒന്നാണ് അദ്ദേഹം അവതരിപ്പിച്ച പ്രൊഫഷനല്‍ ഗുസ്തിക്കാരന്‍ ആയ "റാന്റി 'ദി റാം ' റോബിന്‍സണ്‍ "എന്ന കഥാപാത്രം.മുന്‍ക്കൂട്ടി തയ്യാറാക്കിയ തിരക്കഥ ആണ് പ്രൊഫഷനല്‍ ഗുസ്തിയില്‍ ഉള്ളത്.ആര് ജയിക്കും എന്നും അവരുടെ നീക്കങ്ങള്‍ എങ്ങനെ ആയിരിക്കും എന്നൊക്കെ ആദ്യം തന്നെ തീരുമാനിച്ചിരിക്കും.തിരക്കഥ ആണെങ്കില്‍ പോലും അപകടങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്.റാന്റി 'ദി റാം' പ്രൊഫഷനല്‍ ഗുസ്തിയിലെ ലെജന്‍ഡ് ആണ്.ആരാധകരും ഒപ്പം മത്സരിക്കുന്നവരും എല്ലാം ബഹുമാനിക്കുന്ന വ്യക്തിത്വം.എന്നാല്‍ അയാളുടെ ജീവിതം ആകെ കുത്തഴിഞ്ഞതായിരുന്നു ചെറുപ്പത്തില്‍.അത് കൊണ്ട് തന്നെ പ്രായം ആയപ്പോള്‍ അയാള്‍ ഒറ്റയ്ക്കായി .എന്നാല്‍ അയാള്‍ ജീവിച്ചിരുന്നത് വിജയത്തിന്റെയും കാണികളുടെ ആര്‍പ്പുവിളികളും നിറഞ്ഞ ജീവിതത്തില്‍ ആയിരുന്നു,ആകെ അയാള്‍ ആ ലോകത്തില്‍ നിന്നും പുറത്തു വരുമ്പോള്‍ കാണുന്നത് ഒരു ബാറിലെ സ്ട്രിപ്പര്‍ ആയ കാസിടിയെ ആയിരുന്നു.

   എന്നാല്‍ ആ ഒരു ദിവസം അയാള്‍ തളരുന്നു.ജീവിതത്തിലെ ദുസഹമായ നിമിഷങ്ങള്‍.താന്‍ മികച്ചത് എന്തില്‍ ആയിരുന്നോ അത് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതന്‍ ആകുന്നു.ഒരു പുതിയ ജീവിതം.അയാള്‍ക്ക്‌ പരിചിതം അല്ലാത്തത് അയാള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതന്‍  ആകുന്നു.എന്നാല്‍ അയാളെ കാത്തിരുന്നത് മുന്‍ ജീവിതത്തിലെ നിഴലുകള്‍ ആയിരുന്നു.ആ ജീവിതം അയാളെ വേട്ടയാടുന്നു .റാന്റി അവിടെ മുതല്‍ പ്രേക്ഷകന് ഒരു നൊമ്പരം ആകുന്നുണ്ട്.ക്ലൈമാക്സ് രംഗം ഒക്കെ മനസ്സില്‍ ചെറിയ ഒരു വേദന ഉണ്ടാക്കും.ഒപ്പം സ്വന്തമായി ഒരു ചോദ്യം ചോദിക്കാനും തോന്നും."ഒരാളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്താണ് ?"
തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്നാണ് The Wrestler.


More movie suggestions @www.movieholicviews.blogspot.com

Saturday 25 July 2015

437.THE TOWN THAT DREADED SUNDOWN(ENGLISH,2014)

437.THE TOWN THAT DREADED SUNDOWN(ENGLISH,2014),|Crime|Mystery|,Dir:-Alfonso Gomez-Rejon,*ing:-Addison Timlin, Veronica Cartwright, Anthony Anderson .

  അറുപത്തി ഏഴു വര്‍ഷം കഴിഞ്ഞുള്ള റ്റെക്സര്‍ക്കാനയുടെ കഥയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.ഈ ചിത്രം ആദ്യ ഭാഗം ആസ്പദം ആക്കി ആണെങ്കിലും യഥാര്‍ത്ഥ സംഭവങ്ങളെ കുറിച്ച് പഠനം നടത്തി എന്ന നിലയില്‍ ഉള്ള പ്രാധാന്യം ആണ് ഈ ചിത്രത്തിന്‍റെ കഥയില്‍ നല്‍കിയിരിക്കുന്നത്.അന്നത്തെ കേസ് അന്വേഷണം ഒക്കെ നടക്കുന്നത് പത്രത്താളുകളെ ഒക്കെ ആശ്രയിച്ചും ആയിരുന്നു.ഒരു വിധത്തില്‍ 1976 ല്‍ ഇറങ്ങിയ സിനിമയോടുള്ള ആദര സൂചകം ആയി ഇറക്കിയ ഈ ചിത്രം ആദ്യ ഭാഗം അവശേഷിപ്പിച്ച കടങ്കഥയില്‍ നിന്നും ഒരു കഥ കുഴിച്ച് എടുക്കുന്നതായി തോന്നി.

  എല്ലാ വര്‍ഷവും താങ്ക്സ് ഗിവിംഗ് ഡേയുടെ അന്ന് റ്റെക്സര്‍ക്കാനയില്‍ നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ആദ്യ ഭാഗം സ്ക്രീനില്‍ വീണ്ടും പ്രദര്‍ശനത്തിനു എത്താറുണ്ട്.ആ ചെറിയ പട്ടണത്തിനു ആ കൊലപാതകിയോടു ബഹുമാനം തോന്നി തുടങ്ങിയോ എന്ന് പോലും സംശയിച്ചു പോകും.ആ പട്ടണത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ,തെളിവുകള്‍ അവശേഷിപ്പിക്കാത്ത പരമ്പര കൊലയാളി ആയ ഫാന്റാത്തിനെ  അനുകരിച്ചു അന്ന് രാത്രി വീണ്ടും കൊലപാതകം നടക്കുന്നു.ഇത്തവണ സ്ക്കൂള്‍ ജീവിതം അവസാനിച്ചതിന്റെ ആഘോഷം കഴിഞ്ഞിറങ്ങിയ കമിതാക്കളില്‍ ആണ്‍ക്കുട്ടി ആണ് കൊല്ലപ്പെട്ടത്.

  പെണ്‍ക്കുട്ടി ആയ ജാമിയെ വെറുതെ വിട്ട കൊലപാതകി "അത് മേരിയെ മറന്നതിനുള്ള ശിക്ഷ ആണെന്ന്" എല്ലാവരും അറിയണം എന്ന് അവളോട്‌ പറയുന്നു.ജനങ്ങള്‍ വീണ്ടും ഭീതിയില്‍ ആയി.എന്നാല്‍ പോലീസ് അന്വേഷണം ആരംഭിച്ചു എങ്കിലും കൊലയാളി വളരെ വേഗം പ്രവര്‍ത്തിക്കുന്ന ആളായിരുന്നു.ആരാണ് ആ കൊലയാളി?ഫാന്‍റം കൊലപാതകത്തോട് അഭിനിവേശം തോന്നിയ ആരെങ്കിലും നടത്തുന്ന  കോപ്പി ക്യാറ്റ് കൊലപാതകങ്ങള്‍  ആയിരിക്കുമോ?അതോ  ആ കൊലപാതകങ്ങളുടെ പുറകില്‍ വേറെ എന്തെങ്കിലും ലക്‌ഷ്യം ഉണ്ടോ?കൂടുതല്‍ അറിയാന്‍ ഈ ചിത്രം കാണുക.The Town That Dreaded Sundown ചില രംഗങ്ങളില്‍ ആദ്യ ഭാഗത്തെ ഓര്‍മിപ്പിച്ചു.അതെ രീതികള്‍ പിന്തുടരുന്ന കൊലപാതകങ്ങള്‍.പിന്നെ ആധുനിക രീതിയില്‍ ഉള്ള ചലച്ചിത്ര നിര്‍മാണവും.ആദ്യ ഭാഗം പറയാന്‍ ശ്രമിക്കാത്തത് നാടകീയമായ ഉദ്ധേശ്യത്തോടെ അവതരിപ്പിക്കുകയാണ് ഈ ചിത്രം,

More movie suggestions @www.movieholicviews.blogspot.com

436.THE TOWN THAT DREADED SUNDOWN(ENGLISH,1976)

436.THE TOWN THAT DREADED SUNDOWN(ENGLISH,1976),|Crime|Mystery|,Dir:-Charles B. Pierce,*ing:-Ben Johnson, Andrew Prine, Dawn Wells .

 രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മടങ്ങി വന്ന അമേരിക്കന്‍  പട്ടാളക്കാര്‍ അവരുടെ ജീവിതം പുതുതായി ആരംഭിക്കുന്നു .ചിലര്‍ വിവാഹം കഴിക്കുന്നു.ചിലര്‍ ഉപരി പഠനം നടത്താന്‍ പോകുന്നു.1946 ല്‍ ആ രാത്രിയ്ക്ക്  മുന്‍പ് രണ്ട് മേയറും രണ്ട് പോലീസ് ചീഫും ഉള്ള റ്റെക്സാസിന്റെയും അര്കന്സാസിന്റെയും ഭരണത്തില്‍ ഉള്ള ആ നഗരം ശാന്തം ആയിരുന്നു.പുറത്തേക്കു പോകുമ്പോള്‍ വീടിന്‍റെ വാതില്‍ അടയ്ക്കുക പോലും ചെയ്യണ്ടാത്ത സുരക്ഷിതത്വം ആണ് അവിടെ ഉണ്ടായിരുന്നത്.

  എന്നാല്‍  മാര്‍ച്ച്  മാസത്തിലെ ആ രാത്രി ശാന്തമായ നഗരം എന്ന നിലയില്‍ നിന്നും കുപ്രസിദ്ധിയിലേക്ക് കൂപ്പു കുത്തി.കാമുകി കാമുകന്മാര്‍ പരസ്പ്പരം കാണാന്‍ തിരഞ്ഞെടുക്കുന്ന "Lover's Lane" കളില്‍ ഒന്നില്‍ അന്ന് രാത്രി ഭയാനകം ആയ ആ സംഭവം നടന്നു.രണ്ടു കമിതാക്കളെ മുഖമൂടി അണിഞ്ഞ ഒരാള്‍ ആക്രമിച്ചു.ഗുരുതരമായ പരുക്കുകള്‍ സംഭവിച്ച  അവരെ ആശുപത്രിയില്‍ ആക്കുന്നു.സാമി-ലിന്റ എന്നീ കമിതാക്കളില്‍ ലിന്റയെ ആക്രമി ക്രൂരമായി ഉപദ്രവിച്ചിരുന്നു.എന്നാല്‍ അയാള്‍ തന്‍റെ ഇരയെ ലൈംഗികമായി കീഴ്പ്പെടുത്താന്‍ ശ്രമിചിരുന്നും ഇല്ല.പിന്നീട് മാര്‍ച്ച് മാസത്തില്‍ ആണ് പോലീസ് ഉദ്യോഗസ്ഥന്‍ ആയ റാംസേ തന്‍റെ പതിവ്  റോന്തുചുറ്റല്‍  സമയം വെടിയൊച്ച കേള്‍ക്കുന്നത്.അപകടം മാനത റാംസേ കൂടുതല്‍ പോലീസുകാരെ വിളിച്ചു വരുത്തുന്നു.മുഖമൂടി അണിഞ്ഞ ആ കൊലപാതകിയുടെ കൊലകള്‍ അവിടെ ആരംഭിക്കുന്നു.

   റ്റെക്സര്‍ക്കനയെ ഒരിക്കല്‍ ഭീതിയില്‍  ആഴ്ത്തിയ ഫാന്‍റം കൊലപാതകി എന്ന പേരില്‍ അറിയപ്പെട്ട പരമ്പര കൊലയാളിയുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ഈ കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എന്നും  തലവേദന ആയിരുന്നു.കേസ് അന്വേഷണത്തിന് നിയോഗിച്ചത് സര്‍വീസിലെ മികച്ച ഉദ്യോഗസ്ഥരെയും. സ്വന്തം നാട്ടിലെ പരിചിതമായ സംഭവങ്ങള്‍ ഇടക്കലര്‍ത്തി ചിത്രം എടുത്തിരുന്ന പിയര്‍സ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.യഥാര്‍ത്ഥ സംഭവങ്ങളോട് ആത്മാര്‍ത്ഥത കാണിച്ച ഈ ചിത്രം യഥാര്‍ത്ഥ സംഭവങ്ങള്‍ ഒരു പരിധി വരെ തിരശീലയില്‍ അവതരിപ്പിക്കുകയും ചെയ്തു ഈ ചിത്രം.അറുപതുകളിലെ സിനിമകളുടെ രീതിയില്‍ അണിയിച്ചു ഒരുക്കുകയും അന്നത്തെ സിനിമ സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തം ആയ ഒരു അവസാനവും ആണ് ഈ ചിത്രത്തിന് ഉള്ളത്.

More movie suggestions @www.movieholicviews.blogspot.com

Friday 24 July 2015

435.THE KING's SPEECH(ENGLISH,2010)

435.THE KING's SPEECH(ENGLISH,2010),|Biography|History|Drama|,Dir:-Tom Hooper,*ing:-Colin Firth, Geoffrey Rush, Helena Bonham Carter .

  "സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ" ഭരണം ജനങ്ങളിലേക്ക് മാറിയപ്പോള്‍ രാജകുടുംബം രാജ്യത്തിന്റെ ആഭിജാത്യ പ്രതീകം മാത്രം ആയി തീര്‍ന്ന കാലഘട്ടം.തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടായിരുന്നു എങ്കിലും രാജ ഭക്തി ഉള്ള യാതസ്ഥിതികര്‍ ആയ ജനങ്ങള്‍ക്ക്‌ രാജാവിന്‍റെ വാക്കുകള്‍ വേദവാക്ക്യം ആയിരുന്നു.ബ്രിട്ടന്‍ അവരുടെ ചരിത്രത്തിലെ തന്നെ മോശം ആയ ഒരു അവസ്ഥയില്‍ ആയിരുന്ന മുപ്പതുകളുടെ പകുതി മുതല്‍ ആണ് "The King's Speech"ന്റെ കഥ ആരംഭിക്കുന്നത്.

  ജോര്‍ജ് V രാജാവിന്‍റെ  മരണവും അതിനു ശേഷം രാജഭരണം ഏറ്റെടുത്ത ഡേവിഡ് V111  തന്റെ സ്വകാര്യ ജീവിതത്തിനു വില കൊടുക്കുകയും ചെയ്തപ്പോള്‍ ഭരണം ഏറ്റെടുക്കേണ്ടി വന്ന ജോര്‍ജ് ആറാമന്റെ ജീവിതത്തിലെ സംഭവ ബഹുലമായ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌ .ജോര്‍ജ് അഞ്ചാമന്റെ രണ്ടാമത്തെ മകന്‍ തന്റെ വിക്ക് കാരണം വളരെയധികം പരിഹാസ്യന്‍ ആകുന്നുണ്ട്.ഒരു ജനക്കൂട്ടത്തെ ആവേഷഭരിതന്‍ ആക്കാന്‍ ഉള്ള കഴിവ് അയാള്‍ക്ക്‌ ഇല്ലായിരുന്നു.വെംബ്ലിയില്‍ നടന്ന "ബ്രിട്ടീഷ് എമ്പയര്‍ എക്സിബിഷനില്‍" തന്‍റെ മോശം പ്രകടനം ജനങ്ങളുടെ മുന്നില്‍ വച്ച് നടത്തിയപ്പോള്‍ തന്നെ ബെര്‍ട്ടി എന്ന വിളിപ്പേരുള്ള ആ രാജക്കുമാരന്‍ തനിക്കു ഭരണത്തില്‍ എത്താന്‍ ഉള്ള കഴിവ് ഇല്ല എന്ന് തന്നെ വിശ്വസിക്കുന്നു.എന്നാല്‍ ബെര്‍ട്ടിയുടെ ഭാര്യയ എലിസബത്ത്‌ തന്റെ ഭര്‍ത്താവിനെ പല സ്പീച് തെറാപ്പിസ്റ്റുകളുടെ അടുക്കല്‍ കൊണ്ട് പോകുന്നുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല.അങ്ങനെയാണ് അവസാനം അവര്‍ ലോഗ് എന്ന ഓസ്ട്രേയിലന്‍ സ്പീച്ച് തെറാപ്പിസ്റ്റിനെ കാണാന്‍ പോകുന്നത്.

  രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുമ്പോള്‍ ബെര്‍ട്ടി താന്‍ ഒരിക്കലും ആഗ്രഹിക്കാത്ത സ്ഥാനത്തില്‍  എത്തിയിരുന്നു.ജനങ്ങളുടെ ആവേശം ആകേണ്ട ആള്‍ ആയി മാറാന്‍ ബെര്‍ട്ടി ലോഗിന്റെ സഹായത്തോടെ ശ്രമിക്കുന്നതാണ് ഈ ചിത്രത്തിന്‍റെ ബാക്കി കഥ.2011 ലെ അക്കാദമി പുരസ്ക്കാര വേദിയില്‍ എട്ടു നാമനിര്‍ദേശം ലഭിച്ച ഈ ചിത്രം മികച്ച നടന്‍,ചിത്രം,സംവിധായകന്‍,തിരക്കഥ എന്നീ വിഭാഗങ്ങളില്‍ പുരസ്ക്കാരവും നേടിയിരുന്നു.രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടന്‍ ജനതയുടെ ആവേശം ആയി എങ്ങനെ ബെര്‍ട്ടി മാറി എന്നുള്ളത് അവതരിപ്പിക്കപ്പെടുമ്പോള്‍ ഒരു നല്ല ഫീല്‍ ഗുഡ് മൂവി ആണ് പ്രേക്ഷകന്‍റെ മുന്നില്‍ എത്തുന്നത്‌.

More movie suggestions @www.movieholicviews.blogspot.com

434.THE DEN(ENGLISH,2013)

434.THE DEN(ENGLISH,2013),|Thriller|Mystery|Horror|,Dir:-Zachary Donohue,*ing:- Melanie Papalia, David Schlachtenhaufen, Adam Shapiro


  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിന്റെ ഭാഗം ആയി തീര്‍ന്ന ഈ കാലഘട്ടത്തില്‍ നമ്മള്‍ വിര്‍ച്ച്വല്‍ ലോകത്തില്‍ പരിചയപ്പെടുന്നവര്‍ എല്ലാം ഏതു തരത്തില്‍ ഉള്ള ആളുകള്‍ ആണെന്ന് പലപ്പോഴും മനസ്സിലാവുകയില്ല.എലിസബത്ത്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രോജക്റ്റ് അതാണ്‌.തന്റെ പ്രോജക്റ്റിന്റെ കാലയളവില്‍ അവള്‍ വീഡിയോ ക്യാം ഉപയോഗിച്ച് പുതിയ ആളുകളെ കണ്ടെത്താന്‍ സാധിക്കുന്ന DEN എന്ന ആപ്ലികെഷനില്‍ ആണ് തന്റെ പരീക്ഷണം നടത്തുന്നത്.

  DEN ,പലര്‍ക്കും പരിചിതമായ CAMFROG പോലെ ഒരു ആപ്ലികേഷന്‍ ആണ്.ഓണ്‍ ലൈനില്‍ ആ സമയത്ത് ഉള്ള ആളുകളെ മൊത്തം ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഉള്ള ഒരു അന്താരാഷ്ട്ര ആപ്ലികേഷന്‍ ആണ് DEN.എലിസബത്ത്‌ പല തരത്തില്‍ ഉള്ള ആളുകളെ അതില്‍ പരിചയപ്പെടുന്നു.കൂടുതലും ലൈംഗികമായ കാര്യങ്ങള്‍ സംസാരിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ ആയിരുന്നു.എലിസബത്ത്‌ അവളുടെ വീഡിയോ ചാറ്റുകള്‍ എല്ലാം Screen Capturing  സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ റെക്കോര്ഡ് ചെയ്യുന്നും ഉണ്ടായിരുന്നു.Random ആയി ആളുകളെ തിരഞ്ഞെടുത്തു അവള്‍ സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് വെബ്‌ ക്യാം ഇല്ല എന്നും പറഞ്ഞു കൊണ്ട് ഒരു പെണ്‍ക്കുട്ടിയുടെ ചിത്രം ഉള്ള പ്രൊഫൈല്‍ കാണുന്നത്.ഇടയ്ക്കിടെ എലിസബത്തും ആയി അവള്‍ ടൈപ്പ് ചെയ്തു ചാറ്റ് ചെയ്യാറുണ്ടായിരുന്നു.

  എന്നാല്‍ ഒരു ദിവസം ആകസ്മികം ആയി അവളെ ക്യാമില്‍ കണ്ട എലിസബത്ത്‌ ഞെട്ടി പോയി.മുഖമൂടി ധരിച്ച ഒരാള്‍   അവളെ കഴുത്ത് അറുത്ത് കൊല്ലുകയായിരുന്നു .ഈ സംഭവത്തോടെ എലിസബത്തിന്റെ ജീവിതം ആകെ മാറി.മരിച്ച  ആ പെണ്‍ക്കുട്ടി ആരായിരുന്നു?അവളെ കൊന്നവരുടെ കാല്‍ഷ്യം എന്താണ്?അതിനോടൊപ്പം എലിസബത്തിന്റെ ചുറ്റും ഉള്ളവര്‍ അപകടത്തില്‍ ആണ്.കൂടുതല്‍ അറിയാന്‍ ഈ ചിത്രം കാണുക.Horror എന്ന്‍ ജോനരില്‍ കൊടുത്തിട്ടുള്ളത്  പ്രേത സാന്നിധ്യം ഒന്നും കാരണം അല്ല.പകരം ഇത് ചെറിയ രീതിയില്‍ ഒരു സ്ലാഷര്‍ സിനിമ ആണ്.നമുക്ക് അറിയാവുന്നതിന്റെ അപ്പുറം ചതികള്‍ ഒളിഞ്ഞു കിടക്കുന്ന ഒരു ലോകത്തെ കുറിച്ച് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.മറച്ചു വച്ചിരിക്കുന്ന ക്യാമറകള്‍, DEN ഇന്‍റെ വെബ്‌ ക്യാം കണ്ണുകള്‍ എന്നിവയിലൂടെ ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.Found footage സിനിമകളുടെ ഇന്റര്‍നെറ്റ് വേര്‍ഷന്‍ എന്നൊക്കെ ക്ലൈമാക്സില്‍ വേണമെങ്കില്‍ ഈ ചിത്രത്തെ വിളിക്കാം.അപ്രതീക്ഷിതമായ ക്ലൈമാക്സും എനിക്ക് ഇഷ്ടപ്പെട്ടു.ത്രില്ലര്‍/മിസ്റ്ററി സിനിമ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരുക്കിയതാണ്‌ ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

433.HAUNTERS(KOREAN,2010)

433.HAUNTERS(KOREAN,2010),|Fantasy|Thriller|Mystery|,Dir:-Min-suk Kim,*ing:-Dong-won Kang, Duek-mun Choi, Jeong Eun-Chae .

  നമ്മുടെ നാട്ടില്‍ കൊറിയന്‍ സിനിമകള്‍ കാണുന്ന ആളുകളില്‍ ഭൂരിപക്ഷവും അവരുടെ ക്രൈം/മിസ്റ്ററി/ത്രില്ലറുകള്‍ കാണാന്‍ ആണ് ആഗ്രഹിക്കുന്നതെന്ന് തോന്നാറുണ്ട്.വ്യക്തിപരമായി എനിക്കും അങ്ങനെയാണ്.അവരുടെ റോം-കോം ചിത്രങ്ങള്‍ കാണാന്‍ അത്ര താല്‍പ്പര്യമില്ല.എന്നാല്‍ അവിടെയുള്ള ഭൂരിഭാഗം പ്രേക്ഷകരും നമ്മുടെ നാട്ടില്‍ മസാല/മാസ് ചിത്രങ്ങള്‍ പോലെ ഉള്ള ആക്ഷന്‍ ,പ്രണയ ചിത്രങ്ങള്‍ ആണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്.സര്‍വോപരി ഭൂരിപക്ഷം ആളുകള്‍ക്കും  സിനിമ എന്നത് വിനോധോപധി കൂടി ആണല്ലോ?അത് കൊണ്ട് തന്നെ കൊറിയന്‍ സിനിമയില്‍ കുറച്ചു കാലങ്ങളായി ഹോളിവുഡ് ശൈലിയില്‍ ഉള്ള കഥാപാത്രങ്ങള്‍ പ്രമേയം ആക്കി ചിത്രങ്ങള്‍ വരുന്നുണ്ട്.

  പേരെടുത്തു പറയാന്‍ കുറെ എണ്ണം ഉണ്ട് ആ ഗണത്തില്‍ .Psychic/Haunters എന്ന ചിത്രവും ഈ ഗണത്തില്‍ പെടുന്നതാണ്.ചെറിയ ഒരു സാദൃശ്യം തോന്നിയിരുന്നു ഹോളിവുഡ് ചിത്രം Jumper നോട്.ആ ചിത്രത്തില്‍ Jumper-Paladin വിഭാഗങ്ങള്‍ തമ്മില്‍ ഉള്ള വിദ്വേഷത്തിന്റെ കഥയും ആയി സാമ്യം ഈ ചിത്രത്തില്‍ കാണാം.രണ്ടു കഥാപാത്ര സൃഷ്ടികള്‍ തമ്മില്‍ ഉള്ള സാമ്യം.ബാക്കി എല്ലാം കൊറിയന്‍ സിനിമയുടെ ചുറ്റുപാട് അനുസരിച്ച് തന്നെ.ഇതൊരു സൂപ്പര്‍ നാച്ചുറല്‍ ചിത്രം ആണ്.ചോ-ഇന്നിന്റെ കുട്ടിക്കാലം ഭീകരം ആയിരുന്നു.അവന്‍റെ കണ്ണുകളുടെ പ്രത്യേക കഴിവ് കാരണം അവന്റെ കാഴ്ച്ചയുടെ പരിധിയില്‍ വരുന്നതിനെ ഒക്കെ അവനു നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നു.പിശാചായി സ്വന്തം പിതാവ് പോലും മുദ്ര കുത്തിയ അവന്‍ അമ്മയുടെ ഒപ്പം ആയിരുന്നു താമസം.അതും കണ്ണ് കെട്ടി.ചെറുപ്പത്തില്‍ അവന്റെ ജീവിതത്തില്‍ കുറച്ചു ദുരന്തങ്ങള്‍ സംഭവിക്കുന്നു.

  വളര്‍ന്നു വലുതായപ്പോള്‍ ചോ-ഇന്‍ അവന്റെ കഴിവുകള്‍ ഉപയോഗിച്ച് മോഷണം നടത്താന്‍ തുടങ്ങി.അങ്ങനെ ഒരു മോഷണത്തിന്റെ ഇടയില്‍ ആണ് അവന്‍ ക്യു-നാമിനെ പരിചയപ്പെടുന്നത്.ചോ-ഇന്നിന്റെ കണ്ണുകളുടെ ശക്തി ബാധിക്കാത്ത ആളായിരുന്നു ക്യു-നാം.ഇവരുടെ കണ്ടു മുട്ടലുകള്‍ ധാരാളം മരണങ്ങള്‍ക്ക് കാരണം ആകുന്നു.രണ്ടു പേര്‍ക്കും പകരം വീട്ടാന്‍ ഉണ്ട്.അവര്‍ തമ്മില്‍ ഉള്ള പോരാട്ടത്തിന്റെ കഥയാണ് ഈ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ അവതരിപ്പിക്കുന്നത്‌.ഈ ചിത്രം കൊറിയയില്‍ വന്‍ വിജയം ആയിരുന്നു.അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു ഈ ചിത്രം.2014 ല്‍ ഈ ചിത്രം Monsterz എന്ന പേരില്‍ ജപ്പാനില്‍ രേമെക് ചെയ്തിരുന്നു.ഒരു കൊറിയന്‍ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ കാണണം എന്ന് ആഗ്രഹം ഉള്ളവര്‍ക്ക് ഈ ചിത്രത്തെ സമീപിക്കാം.

more movie suggestions @www.movieholicviews.blogspot.com

Wednesday 22 July 2015

432.BLACK SWAN(ENGLISH,2010)

432.BLACK SWAN(ENGLISH,2010),|Mystey|Drama|Thriller|,Dir:-Darren Aronofsky,*ing:-Natalie Portman, Mila Kunis, Vincent Cassel.

  ഒരു കഥാപാത്രത്തിന്റെ രണ്ടു വശങ്ങള്‍- ചായ്കോവിസ്കിയുടെ "സ്വാന്‍ ലേക്ക്" ബാലെയില്‍ അത് വരെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരുന്ന ബെത്തിനെ പ്രൊഡക്ഷന്‍ കമ്പനി നിര്‍ബന്ധിച്ചു വിരമിപ്പിക്കുന്നു.ആ ഡാന്‍സ് കമ്പനിയിലെ ഏതൊരാളുടെയും സ്വപ്ന വേഷം ആണ് അത്.വെളുത്ത അരയന്നവും കറുത്ത അരയന്നവും മുഖ്യ കഥാപാത്രങ്ങള്‍ ആയി വരുമ്പോള്‍ അത് അവതരിപ്പിക്കുന്നതും മുഖ്യ കഥാപാത്രം ചെയ്യുന്ന ആളാണ്‌.നീന,നാല് വര്‍ഷം ആയി ഡാന്‍സ് കളിക്കുന്ന അവള്‍ക്കു ആ കഥാപാത്രത്തിന്റെ വെളുത്ത വശം ചെയ്യാന്‍ ഏറ്റവും മികച്ച ഡാന്‍സര്‍ ആണ്.അത് തോമസ്‌ ലിറോയ്‌ അവളോട്‌ പറയുന്നും ഉണ്ട്.

  എന്നാല്‍ കറുത്ത അരയന്നത്തെ അവതരിപ്പിക്കുമ്പോള്‍ അവള്‍ പതറി പോകുന്നു.വശീകരണ ഭാവം ,അതിനോടൊപ്പം വന്യമായ അഭിനിവേശം അവതരിപ്പിക്കണ്ട ആ വേഷം അവളുടെ ചലനങ്ങളില്‍ അവള്‍ കാണിക്കുന്ന ഒഴുക്കില്ലായ്മ മൂലം പൂര്‍ണതയില്‍ എത്തിക്കുവാന്‍ നീനയ്ക്ക് കഴിയുന്നില്ല.പഴയക്കാല ഡാന്‍സര്‍ ആയ തന്റെ അമ്മയ്ക്കൊപ്പം ആണ് അവള്‍ ജീവിക്കുന്നത്.ഇരുപത്തെട്ടു വര്‍ഷം മുന്‍പ് അവള്‍ക്കു വേണ്ടി ഡാന്‍സ് ഉപേക്ഷിച്ച അമ്മയുടെ തണലില്‍ ആണ് അവള്‍ ജീവിക്കുന്നത്.വൈകാരികമായി നീന ദുര്‍ബലയാണ്.സഹ നൃത്തകനോ ;എന്തിനു തോമസിന് പോലും അവളോട്‌ ഒരു അഭിനിവേശം ഉണ്ടാകുന്നില്ല.എന്നാല്‍ അവള്‍ അവതരിപ്പിക്കണ്ട വേഷം അത് ആവശ്യപ്പെടുന്നും ഉണ്ട്.ഏതൊരാളുടെയും മോഹം ആയ ആ വേഷം ചെയ്യാനായി മറ്റൊരാള്‍ കൂടി ഉണ്ടെന്നുള്ള ചിന്തകള്‍ നീനയെ ഭയപ്പെടുത്തുന്നു.

  ശരീരത്തില്‍ അവള്‍ അറിയാതെ തന്നെ തന്റെ നഖങ്ങള്‍ കൊണ്ട് വരിഞ്ഞുണ്ടാകുന്ന പാടുകള്‍ അവളുടെ ദു:സ്വപ്നങ്ങളും ആകുന്നുണ്ട്.നതാലി പോര്‍ട്മാന്‍ അവതരിപ്പിച്ച നീന അങ്ങനെ വ്യത്യസ്തമായ മാനസിക തലങ്ങള്‍ ഉള്ള കഥാപാത്രം ആണ്.അവളുടെ വൈകാരിക തലങ്ങളില്‍ ഉള്ള മാറ്റങ്ങള്‍ക്കു മാത്രമേ അവള്‍ക്കു രക്ഷിക്കാന്‍ കഴിയുകയുള്ളൂ.നീനയുടെ ശത്രു ആരാണ്?അവള്‍ എങ്ങനെ ആ ശത്രുവിനെ അതി ജീവിക്കാന്‍ ശ്രമിക്കും?ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഡാരന്‍ അരനോഫ്സ്കി തന്‍റെ Black Swan ലൂടെ അവതരിപ്പിച്ചിരിക്കുന്നു.ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഓസ്ക്കാര്‍ അവാര്‍ഡ് ഈ സൈക്കോ ത്രില്ലറിലൂടെ അവര്‍ക്ക്  ലഭിച്ചിരുന്നു.നതാലി പോര്‍ട്മാന്റെ മികച്ച അഭിനയം ആണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്.ഒപ്പം സംവിധാനവും  ,ക്യാമറയും എല്ലാം മികച്ചു നിന്നു.

More movie suggestions @www.movieholicviews.blogspot.com

431.THE TIME OF THEIR LIVES(1946,ENGLISH)

431.THE TIME OF THEIR LIVES(1946,ENGLISH),|Comedy|Fantasy|,Dir:-Charles Barton,*ing:-Bud Abbott, Lou Costello, Marjorie Reynolds |


  അമേരിക്കന്‍ റേഡിയോ സംപ്രേഷണത്തിന്‍റെ സുവര്‍ണ കാലത്ത് അതി പ്രശസ്തമായി തീര്‍ന്ന കോമഡി ഷോ ആയിരുന്നു "Abbott and Costello" കൂട്ടുക്കെട്ടിന്റെ "Who's on First?"വില്ല്യം അബോട്ട്,ലൂ കൊസ്റ്റെലോ എന്നിവരായിരുന്നു ഈ കൂട്ടുക്കെട്ട് .അക്കാലത്തു തരംഗം ആയിരുന്നു ഈ കോമഡി ടീം ഒന്നിച്ച സിനിമകളില്‍ ഒന്നാണ് "The Time Of Their Lives"ഫാന്റസി.കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ ചിത്രം രണ്ടു കാലഘട്ടത്തെ ആണ് അവതരിപ്പിക്കുന്നത്‌.ഒന്ന് 1780 ല്‍ അമേരിക്കന്‍  കോളനികളുടെ സ്വാതന്ത്ര്യത്തിനായി യുദ്ധം നടന്ന സമയവും പിന്നെ 166 വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള  1946 ഉം.

  കൊല്ലപ്പണിക്കാരന്‍ ആയ ഹോറാഷിയോ തന്റെ കാമുകിയായ നോറയെ കാണാന്‍ വേണ്ടിയാണ് ടോം ദാന്‍ബരിയുടെ ബംഗ്ലാവില്‍ എത്തുന്നത്‌.നോറ അവിടെ വീട്ടു ജോലിക്കാരി ആണ്.വിവാഹം ചെയ്തു ഒരുമിച്ചു താമസിക്കാന്‍ വേണ്ടി പണം ഉണ്ടാക്കാന്‍ ആയി പോയ ഹോറാഷിയോ എന്നാല്‍ വന്നത് വെറും കയ്യോടെ ആണ്.ആ ബംഗ്ലാവിലെ മറ്റൊരു ജോലിക്കാരന്‍ അയ ഗ്രീന്‍ വേ  നോറയെ സ്നേഹിക്കുന്നുണ്ട്.എന്നാല്‍ അവള്‍ക്കത് ഇഷ്ടം അല്ലായിരുന്നു.അന്ന് രാത്രി അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യത്തിനായി  ജോര്‍ജ് വാഷിംഗ്ടണ്‍ നേതൃത്വം നല്‍കുന്ന യുദ്ധത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വിവരം ഹോറോഷിയയും നോറയും മനസ്സിലാക്കുന്നു.ദാന്ബരിയുടെ പ്രതിശ്രുത വധുവായ മെലഡി അലനും ഈ വിവരം അറിയുന്നു.വാഷിങ്ങ്ടന്‍ തന്റെ സുഹൃത്താണ് എന്ന് എഴുതി കൊടുത്ത എഴുത്ത് ഹോരാഷിയയുടെ കൈ വശം ഉണ്ട്.അന്ന് രാത്രി യുദ്ധം അട്ടിമറിക്കാന്‍ ഉള്ള വിവരം അറിയിക്കാന്‍ മെലഡി അലനും ഹോറാഷിയയും തീരുമാനിക്കുന്നു.എന്നാല്‍ അവര്‍ രാജ്യദ്രോഹികള്‍ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു അമേരിക്കന്‍ സൈനികര്‍ തന്നെ കൊല ചെയ്തു അവരെ ഒരു കിണറ്റില്‍ ഇടുന്നു.ഒപ്പം അവരുടെ നിരപരാധിത്തം തെളിയിക്കുന്നത് വരെ അവരുടെ ആത്മാക്കള്‍ ഭൂമി വിട്ടു പോകരുതെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

  അവരുടെ നിരപരാധിത്തം തെളിയിക്കാന്‍ ആകെ ഉള്ള വഴി ജോര്‍ജ് വാഷിങ്ങ്ടന്‍ ഹോരാഷിയോയ്ക്ക് നല്‍കിയ എഴുത്ത് മാത്രം ആണ്.അത് കണ്ടെത്താന്‍ ആകാതെ അവര്‍ അവരെ കൊന്നു തള്ളിയ കിണറിന്റെ അടുക്കല്‍ 166 വര്‍ഷം കാത്തിരിക്കുന്നു.അവര്‍ക്ക് എന്നെങ്കിലും രക്ഷപ്പെടാന്‍ കഴിയും എന്ന ചിന്തയും ആയി.1946-ലോകം വളരെയധികം മുന്നോട്ടു മാറിയിരുന്നു.ഇതൊന്നും  പരിചയം  ഇല്ലാത്ത രണ്ടു ആത്മാക്കള്‍; മെലഡി അലനും ഹോരാഷിയോയും അവരുടെ അവസ്ഥ എങ്ങനെ തരണം ചെയ്യുന്നു എന്നാണു ഈ ഫാന്റസി/കോമഡി ചിത്രം പിന്നീട് അവതരിപ്പിക്കുന്നത്‌.ചെറിയ തമാശകളും അക്കാലത്തെ ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ മതിയാകുന്നതാണ്.എങ്കിലും ഇന്നത്തെ കാലത്ത് ആ തമാശകല്‍ക്കൊന്നും മംഗല ഇട്ടിട്ടും ഇല്ല.The Time Of Their Lives ഒരു കോമഡി ക്ലാസിക് ചിത്രം ആണ്.തീര്‍ച്ചയായും രണ്ടു കാലഘട്ടത്തെ പ്രേക്ഷകന്റെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.

More movie suggestions @www.movieholicviews.blogspot.com

Tuesday 21 July 2015

430.BAJRANGI BHAIJAAN(HINDI,2015)

430.BAJRANGI BHAIJAAN(HINDI,2015),Dir:-Kabir Khan,*ing:-Salman Khan, Kareena Kapoor,Nawazuddin Siddiqui.

   ഒരു ജനത ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മുക്തരായപ്പോള്‍ അതിന്‍റെ വില ആയി കൊടുക്കേണ്ടി വന്നത് അവരെ മതത്തിന്റെ പേരില്‍ രണ്ടായി മുറിച്ചത് മൂലം ഉണ്ടായ രക്തം ആയിരുന്നു.അതേ,ഇന്ത്യയും പാക്കിസ്ഥാനും എന്നും രക്ത ചൊരിച്ചിലിന്റെ കഥകള്‍ മാത്രമേ പറയാന്‍ ഉള്ളൂ .അത് സിനിമ ആകട്ടെ,മാധ്യമങ്ങള്‍ ആകട്ടെ അല്ലെങ്കില്‍ ഭരണ നേതൃത്വം ആകട്ടെ രണ്ടു രാജ്യവും പരസ്പ്പരം വിശ്വസിക്കുന്നില്ല എന്നത് തന്നെയാണ് പ്രശ്നങ്ങള്‍ ഏറി പോകുന്നത് എന്ന് വിശ്വസിക്കുന്നവര്‍ കുറച്ചെങ്കിലും ഉണ്ടാകും.സാധാരണയായി ഇന്ത്യന്‍/പാക്കിസ്ഥാന്‍ പോര്‍ വിളികള്‍ സിനിമയ്ക്ക് പ്രമേയം ആകുമ്പോള്‍ "ബജ്രംഗ്ബലി ഭായിജാന്‍" അത്തരം ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തം ആണ്.

  അവിചാരിതമായി ഇന്ത്യയില്‍ എത്തിച്ചേരുന്ന,സ്വന്തം നാടായ പാക്കിസ്ഥാനിലേക്ക് പോകാന്‍ കഴിയാതെ വരുന്ന ആറു വയസ്സുകാരിയുടെയും അവളുടെ രക്ഷകന്‍ ആയി മാറുന്ന പവന്‍ കുമാര്‍ എന്ന യുവാവിന്റെയും കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.സല്‍മാന്‍ പതിവ് മസാല വേഷങ്ങള്‍ ഒക്കെ അഴിച്ചു വച്ച് സാധാരണ മനുഷ്യന്‍ ആയി സ്ക്രീനില്‍ കണ്ടപ്പോള്‍ തന്നെ സന്തോഷം തോന്നി.സല്‍മാന്‍ ഖാന്‍റെ തട്ടുപ്പൊളിപ്പന്‍ ബ്ലോക്ക്ബസ്റ്റര്‍ സിനിമകളുടെ ഇടയില്‍ നന്മയുടെയും സ്നേഹത്തിന്‍റെയും ഈ  ചിത്രം എന്തായാലും എന്നും ഓര്‍മിക്കപ്പെടും.ഇന്ത്യയിലെ എണ്ണം പറഞ്ഞ മികച്ച അഭിനേതാക്കളില്‍ ഒരാളായി മാറിക്കൊണ്ടിരിക്കുന്ന നവാസുദീന്‍ സിദ്ദിഖി ഈ ചിത്രത്തിലും തന്‍റെ വേഷം പതിവ് മികവോടെ അവതരിപ്പിച്ചു.പ്രിതം സംഗീതം നല്‍കിയ ഗാനങ്ങളും മനോഹരം.കരീന കപൂര്‍ ഏറ്റവും സുന്ദരിയായി വന്നത് ഈ ചിത്രത്തില്‍ ആയിരുന്നിരിക്കാം.ആറു വയസ്സുകാരിയായി വന്ന ഹര്‍ശാലി മല്‍ഹോത്രയും തന്‍റെ വേഷം മോശം ആക്കിയില്ല.

  രണ്ടാം പകുതിയിലെ കുറച്ചു ക്ലീഷേ  ഭാഗങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ചിത്രം നല്ലൊരു ഫീല്‍ ഗുഡ് മൂവി ആണ്.ആ ക്ലീഷേകള്‍ ഈ ചിത്രത്തിന് അനിവാര്യം ആണ് താനും.എങ്കില്‍ മാത്രമേ ഈ ചിത്രത്തിന് അത് ഉദ്ദേശിച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.കെ.വി വിജയേന്ദ്ര പ്രസാദിന് തിരക്കഥാകൃത്ത്‌ എന്ന നിലയില്‍ നല്ല സമയം ആണെന്ന് തോന്നുന്നു.ഒരു ലോട്ടറി ഒക്കെ എടുത്താല്‍ നല്ല രീതിയില്‍ കാശ് കിട്ടുമെന്ന് തോന്നുന്നു.അടുത്തടുത്തായി ബാഹുബലി,ഭജ്രംഗി ഭായിജാന്‍ എന്നീ ചിത്രങ്ങള്‍ ഇന്ത്യയിലെ പണം വാരി ചിത്രങ്ങളുടെ ഇടയില്‍ സ്ഥാനം പിടിച്ചാല്‍ അത് വിജയേന്ദ്ര പ്രസാദിന്റെയും വിജയം  ആയിരിക്കും.നന്മയുള്ള ഒരു കൊച്ചു ചിത്രം പ്രതീക്ഷിച്ചു പോകുന്ന ആരെയും ഈ ചിത്രം തൃപ്തിപ്പെടുത്തും എന്ന് കരുതുന്നു.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 3.5/5!!

More movie suggestions @www.movieholicviews.blogspot.com

429.MANORAMA SIX FEET UNDER(2007,HINDI)

429.MANORAMA SIX FEET UNDER(2007,HINDI),|Mystery|Thriller|Crime|,Dir:-Navdeep Singh,*ing:-Abhay Deol, Gul Panag, Raima Sen

  റോമന്‍ പൊലന്‍സ്കിയുടെ വിശ്വവിഖ്യാതമായ ക്ലാസിക്  "ചൈന ടൌണ്‍"  ആസ്പദം ആക്കി നിര്‍മിച്ച ചിത്രം ആണ് Manorama Six Feet Under.ആറടി മണ്ണിന്റെ താഴ്ച്ചയില്‍ മനോരമയ്ക്ക് എന്താണ് പറയാന്‍ ഉണ്ടായിരുന്നത് എന്ന് അന്വേഷിച്ച് പോകുന്ന സസ്പെന്‍ഷനില്‍ ആയ സര്‍ക്കാര്‍ അസിസ്റ്റന്റ്‌ എഞ്ചിനീയറും പരാജയപ്പെട്ട ഡിട്ടക്ട്ടീവ് നോവലിസ്റ്റും ആയ സത്യവീര്‍ സിംഗ് രന്ധവയുടെ കഥയാണ് ഈ ചിത്രം."ചൈന ടൌണ്‍ " ആയി മൂല കഥയില്‍ സാദൃശ്യം ഉണ്ടെങ്കിലും കഥ അവതരിപ്പിച്ചിരിക്കുന്നത് മറ്റൊരു രീതിയില്‍ ആണ്.ചൈന ടൌണ്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ഈ ചിത്രത്തിലും സര്‍ക്കാരും കര്‍ഷകരും തമ്മില്‍ രാജസ്ഥാനിലെ ലഖോട്ട് എന്ന സ്ഥലത്ത് നടക്കുന്ന പ്രശ്നങ്ങള്‍ ആണ് ചിത്രം തുടക്കത്തില്‍ അവതരിപ്പിക്കുന്നത്‌.

  വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന സ്ഥലം ആണ് ലഖോട്ട്.അതി ശൈത്യം,കൊടും ചൂട് എന്നിവയില്‍ മരിക്കുന്ന ആളുകളുടെ വിവരണം ആയിരിക്കും ആ വാര്‍ത്തകളില്‍.സാധാരണക്കാരന്‍ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആണ് സത്യവീര്‍ സിംഗ്.കൈക്കൂലി വാങ്ങിയ കേസില്‍ അയാള്‍ സസ്പെന്‍ഷനില്‍ ആണ്.പ്രണയിച്ചു വിവാഹം ചെയ്ത ഭാര്യ അവരുടെ കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞു അയാളെ സമ്മര്‍ദ്ദത്തില്‍ ആക്കാറുണ്ട്.ഒരു ദിവസം രാത്രി ആണ് ആ സ്ത്രീ സത്യവീരിനെ കാണാന്‍ എത്തുന്നത്‌,ജലസേചന വകുപ്പ് മന്ത്രിയുടെ ഭാര്യ ആണെന്ന് പരിചയപ്പെടുത്തിയ അവര്‍ സത്യവീറിന്റെ പരാജയപ്പെട്ട നോവലായ "മനോരമ"യുടെ വലിയ ആരാധിക ആണെന്നും പറയുന്നു.ഡിട്ടക്ട്ടീവ് രഘു എന്ന സത്യവീരിന്റെ കഥാപാത്രത്തിന്റെ ബുദ്ധി അതിന്‍റെ എഴുത്തുകാരന്റെ ആണെന്നുള്ള വിശ്വാസം ആണ് അവരെ സത്യവീറിന്റെ അടുക്കല്‍ എത്തിക്കുന്നത്.അവര്‍ക്ക് ഒരു ആവശ്യം ഉണ്ടായിരുന്നു.ജലസേചന മന്ത്രിയായ പഴയ രാജകുടുംബാംഗം അവരുടെ ഭര്‍ത്താവ് രാത്തോരിന്റെ രഹസ്യ കാമുകിയെ കുറിച്ച് അന്വേഷിക്കണം എന്നതായിരുന്നു ആവശ്യം.

  പണത്തിനു ബുദ്ധിമുട്ടിയിരുന്ന സത്യവീര്‍ ആ കേസ് ഏറ്റെടുക്കുന്നു.അയാള്‍ രാത്തോറും അയാളുടെ രഹസ്യ കാമുകി ആണെന്ന് വിശ്വസിക്കുന്ന സ്ത്രീയുടെയും ഫോട്ടോ എടുക്കുന്നു.അത് അയാള്‍ ആ സ്ത്രീയെ ഏല്‍പ്പിക്കുന്നു.എന്നാല്‍ അല്‍പ്പ ദിവസങ്ങള്‍ക്കുള്ളില്‍ സത്യവീര്‍ ആ സ്ത്രീ രാത്തോറിന്റെ ഭാര്യ അല്ലന്നു മനസ്സിലാക്കുന്നു.ഒരു രാത്രി അവരെ വീണ്ടും അയാള്‍ കാണുന്നു.അവര്‍ അയാളോട് പറയുന്നു.അവരുടെ പേര്‍ മനോരമ ആണെന്നും അവരുടെ വയസ്സ് 32 ആണെന്നും അവര്‍ക്ക് എന്ത് സംഭവിച്ചാലും ഈ വിവരങ്ങള്‍ ഓര്‍ക്കണം എന്നും  .പിറ്റേന്ന് അവര്‍ അപകടത്തില്‍ മരിച്ചു എന്ന് സത്യവീര്‍ അറിയുന്നു.ആരായിരുന്നു ആ സ്ത്രീ?അവര്‍ കളിച്ച നാടകം എന്തായിരുന്നു?എന്തിനായിരുന്നു?കൂടുതല്‍ രഹസ്യങ്ങള്‍ അറിയണം എങ്കില്‍ ഈ ചിത്രം കാണുക.

  ഹിന്ദി സിനിമകളില്‍ മികച്ച മിസ്റ്ററി ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ കാണാന്‍ കഴിയും.ക്ലൈമാക്സ് പോലും വലിയ ശബ്ദ കോലാഹലം ഇല്ലാതെ പണം ആണ് ശക്തി എന്ന് വിശ്വസിക്കുന്ന ആള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച "ക്ലൈമാക്സ്" ആണ് ചിത്രത്തില്‍.കഥയില്‍ പല തരത്തില്‍ ഉള്ള ദുരൂഹ സംഭവങ്ങള്‍ സത്യവീര്‍ നേരിടുന്നുണ്ട്/ചൈന ടൌണ്‍ സിനിമയിലെ ഗിറ്റീസിന്റെ ഒപ്പം നില്‍ക്കുന്ന കഥാപാത്ര സൃഷ്ടി ആണ് സത്യവീറും.ഹിന്ദിയിലെ മികച്ച മിസ്റ്ററി/ത്രില്ലറുകളുടെ ഒപ്പം കൂട്ടി ചേര്‍ക്കാവുന്ന പേരാണ് മനോരമയുടെ ആറടി താഴ്ച്ചയില്‍ പറയാന്‍ ഉണ്ടായിരുന്ന കഥയ്ക്ക്‌.

More movie suggestions @www.movieholicviews.blogspot.com

428.CHINATOWN(ENGLISH,1974)

428.CHINATOWN(ENGLISH,1974),|Thriller|Mystery|Crime|,Dir:-Roman Polanski,*ing:-Jack Nicholson, Faye Dunaway, John Huston .

  1975 ലെ ഓസ്ക്കാര്‍ വേദിയില്‍ പതിനൊന്ന് നാമനിര്‍ദേശം ലഭിച്ച ലോകത്തെ തന്നെ മികച്ച ചിത്രങ്ങളില്‍ ഇപ്പോഴും സ്ഥാനം കണ്ടെത്തുന്ന ചിത്രം ആണ് Chinatown.ലോസ്  ഏഞ്ചലസ് നഗരവും കാലിഫോര്‍ണിയയിലെ കര്‍ഷകരും തമ്മില്‍ ഉണ്ടായ പ്രശ്നങ്ങളുടെ ചുവടു പിടിച്ചാണ് റോമന്‍ പൊലന്‍സ്കി ഈ ചിത്രം അവതരിപ്പിച്ചത്.ഗിറ്റിസ് ഒരു പ്രൈവറ്റ് ഡിട്ടക്ട്ടീവ് ആണ്.അയാളുടെ അടുക്കല്‍ ഒരു ദിവസം ഒരു സ്ത്രീ ആവശ്യവും ആയി എത്തുന്നു.ഈവ്ലിന്‍ മല്രേ എന്ന് സ്വയം പരിചയപ്പെടുത്തിയ അവര്‍ തന്റെ ഭര്‍ത്താവായ ഹോളിസ് മല്രേയെ കുറിച്ച് അന്വേഷിക്കണം എന്ന് പറയുന്നു.ടൌണ്‍ ചീഫ് എഞ്ചിനീയര്‍ ആയ മല്രേ മറ്റൊരു സ്ത്രീയും ആയി ബന്ധം ഉണ്ടെന്നു ഈവ്ലിന്‍ വിശ്വസിക്കുന്നു.അതിന്‍റെ തെളിവുകള്‍ ശേഖരിക്കുകയാണ് ഗിറ്റിസിന്റെ ജോലി.

    ഗിറ്റിസ് ആ ഉദ്യമം ഏറ്റെടുക്കുന്നു.തന്‍റെ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ഗിറ്റിസ് മല്രേ ആ സ്ത്രീയും ആയി ഉള്ള ഫോട്ടോകള്‍ എടുക്കുന്നു.ഈവ്ലിന് ആ ഫോട്ടോകള്‍ അയാള്‍ കൈ മാറുകയും ചെയ്യുന്നു.എന്നാല്‍ അടുത്ത സിവസം തന്നെ പത്രത്താളുകളില്‍ ആ ഫോട്ടോകള്‍ സ്ഥാനം പിടിക്കുന്നു.അപ്പോഴാണ്‌ അപ്രതീക്ഷിതമായി ഒരു സ്ത്രീ ഗിട്ടീസിനെ അന്വേഷിച്ച് എത്തുന്നത്‌.അവര്‍ ഈവ്ലിന്‍ മല്രേ ആണെന്ന് സ്വയം പരിചയപ്പെടുത്തുന്നു.അവര്‍ ഒരിക്കലും തന്റെ ഭര്‍ത്താവിന്റെ വിവരങ്ങള്‍ അറിയാന്‍ ആരെയും ഏര്‍പ്പാട് ആക്കിയിട്ടില്ല എന്ന് പറയുന്നു.ആദ്യം വന്ന സ്ത്രീ മറ്റൊരാള്‍ ആണെന്ന് ഗിട്ടീസ് മനസ്സിലാക്കുന്നു.ഗിട്ടീസിന്റെ പേരില്‍ ആ സ്ത്രീ കേസ് കൊടുക്കുന്നു.എന്താണ് ചുറ്റും നടക്കുന്നത് എന്ന് ഗിറ്റീസ് മനസ്സിലാക്കുന്നതിനു മുന്‍പ് അപകടത്തില്‍ പെട്ട് ഹോളിസ് മല്രേ മരണപ്പെടുന്നു.

  ഗൌരവപൂര്‍ണമായ എന്തോ ദുരൂഹതകള്‍ തന്റെ ചുറ്റും ഉണ്ടെന്നു മനസ്സിലാക്കുന്ന ഗിറ്റീസ് തന്നെ കരുവാക്കി നീക്കം നടത്തിയവരെ കണ്ടെത്താന്‍ തീരുമാനിക്കുന്നു.അതിനായി അയാള്‍ക്ക്‌ തന്നെ ആദ്യം സമീപിച്ച സ്ത്രീയെ കുറിച്ചും അവരുടെ ഉധേശത്തെ കുറിച്ചും അറിയണമായിരുന്നു.അതയാള്‍ക്ക്‌ പുതിയ ശത്രുക്കളെ ഉണ്ടാക്കുന്നു.ആ നാട്ടില്‍ നടക്കുന്ന ഒരു വലിയ ചതിയോടൊപ്പം കെട്ടുകഥകളെ പോലും തോല്‍പ്പിക്കുന്ന കഥകള്‍ ഗിറ്റീസ് കേള്‍ക്കുന്നു.ഗിറ്റീസ് കണ്ടെത്തുന്ന രഹസ്യങ്ങള്‍ ആണ് ചിത്രത്തില്‍ ബാക്കി ഉള്ളത്.ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആയി "The Two Jakes" എന്ന ചിത്രം പിന്നീട് വന്നിരുന്നു.മിസ്റ്ററി സിനിമകളുടെ വിഭാഗത്തില്‍ രണ്ടാമത്തെ മികച്ച ചിത്രമായി American Film Institute ഈ ചിത്രത്തെ തിരഞ്ഞെടുത്തിരുന്നു.ഭാവിയിലേക്ക് സൂക്ഷിച്ചു വയ്ക്കണ്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ ചൈന ടൌണ്‍ പിന്നീട് ഇടം പിടിച്ചു.മികച്ച തിരക്കഥയ്ക്കുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം റോബര്‍ട്ട് ടൌണ്‍ ഈ ചിത്രത്തിലൂടെ നേടിയിരുന്നു.തീര്‍ച്ചയായും കണ്ടിരിക്കണ്ട ക്ലാസിക് മിസ്റ്ററി ചിത്രം ആണ് ചൈന ടൌണ്‍.

More movie suggestions @www.movieholicviews.blogspot.com

Monday 20 July 2015

427.THE SILENCED(KOREAN,2015)

427.THE SILENCED(KOREAN,2015),|Mystery|Thriller|,Dir:-Hae-young Lee,*ing:-Bo-yeong Park, Su-dam Park, Ji-won Uhm.


  1938 കാലഘട്ടങ്ങളില്‍ ജാപ്പനീസ് അധിനിവേശം കൊറിയയില്‍ നടന്നപ്പോള്‍ ഉള്ള പശ്ചാത്തലം ആണ് ഈ ചിത്രത്തിന് പ്രമേയം ആയി വരുന്നത്.ഗിയോംഗ് സിയോംഗ് ബോര്‍ഡിംഗ് സ്ക്കൂളിലേക്ക് മാറ്റപ്പെടുന്ന ജുറാന്‍ എന്ന പെണ്‍ക്കുട്ടി അവിടേക്ക് എത്തിച്ചേരുന്നു.ശ്വാസ സംബന്ധമായ രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടിയിരുന്ന  ജുറാന്‍ അത് കൊണ്ട് കൂടി ആണ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കും എന്ന വിശ്വാസത്തില്‍ അവളുടെ പിതാവും രണ്ടാനമ്മയും അങ്ങോട്ട്‌ മാറ്റുന്നത്.ജുറാന്റെ അസുഖം അവര്‍ക്കും കൂടി പകരുമോ എന്ന ഭയവും അവര്‍ക്കുണ്ടായിരുന്നു.

  ഗിയോംഗ് സിയോംഗ് ബോര്‍ഡിംഗ് നിഗൂഡതകളുടെ  കലവറ ആയിരുന്നു.ആദ്യ ദിവസം തന്നെ ജുറാന്‍ അത് മനസ്സിലാക്കുന്നു.എന്തൊക്കെയോ രഹസ്യങ്ങള്‍ ഒളിപ്പിച്ചു വച്ചത് പോലത്തെ ആ സ്ഥലം അവളെ ഭയപ്പെടുത്തി.പുറം ലോകത്തില്‍ നിന്നും ഒറ്റപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആ സ്ക്കൂള്‍ മറ്റുള്ളവര്‍ക്ക് അപരിചിതം ആയിരുന്നു.മികവ് കാട്ടുന്നവരെ ടോക്യോയിലേക്ക് അയച്ചു പഠിപ്പിക്കുന്ന പദ്ധതി  നിലവില്‍ ഉണ്ടായിരുന്നതിനാല്‍ കുട്ടികള്‍ തമ്മില്‍ ഉള്ള മത്സര ബുദ്ധി എങ്ങനും പ്രകടം ആയിരുന്നു.അവിടെ എത്തിയപ്പോള്‍ യുക്ക ,യിയോന്‍ ഡുക് എന്നിവര്‍ ആയിരുന്നു അവിടെ മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിനികള്‍.യുക്ക ജുറാനെ വന്നപ്പോള്‍ തന്നെ ഭയപ്പെടുത്താന്‍ തുടങ്ങി.എന്നാല്‍ യിയോന്‍ ഡുക് അവളോട്‌ അനുകമ്പ കാണിച്ചു.

    യിയോന്‍ ഡുക് അവളോട്‌ അനുകമ്പ കാണിച്ചതിന് ഒരു കാരണം ഉണ്ടായിരുന്നു.കെട്ടു കഥകളെ  പോലും തോല്‍പ്പിക്കുന്ന അവിശ്വസനീയം ആയ ഒരു കഥ.എന്നാല്‍ അതിനു പിന്നിലെ രഹസ്യങ്ങള്‍ അന്വേഷിച്ച് ജുറാന്‍ നടക്കുമ്പോള്‍ ആണ് അവള്‍ക്കു തന്റെ ആരോഗ്യാവസ്ഥയില്‍ മാറ്റം ഉണ്ടായതായി കാണുന്നത്.അവിടെ ഉള്ള ചികിത്സ രീതി അവളുടെ അസുഖം മാറ്റിയതായി അവള്‍ വിശ്വസിക്കുന്നു.എന്നാല്‍ അവിടെ നടക്കുന്ന സംഭവങ്ങളുടെ പിന്നില്‍ ഉള്ള രഹസ്യം എന്താണ്??കൂടുതല്‍ അറിയാനായി ചിത്രം കാണുക.

More movie suggestions @www.movieholicviews.blogspot.com


426.RAHASYA(HINDI,2015)

426.RAHASYA(HINDI,2015),|Mystery|Crime|Thriller|,Dir:-Manish Gupta,*ing:-Nimai Bali, Tisca Chopra, Farida Dadi.

 വളരെയധികം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ കേസ് ആയിരുന്നു നോയിഡയില്‍ നടന്ന ഇരട്ട കൊലപാതകങ്ങള്‍.2008 ല്‍ ആരുഷി തല്‍വാര്‍ എന്ന പതിന്നാലു വയസ്സുകാരിയെ കൊല്ലപ്പെട്ടതായി കാണുകയും.പിന്നീട് കൊലപാതകി എന്ന് സംശയിച്ച വീടിലെ ജോലിക്കാരന്‍ ഹേമരാജിന്റെ മൃതദേഹം അടുത്ത ദിവസം കണ്ടെടുക്കുക കൂടി ചെയ്തതോടെ ആ കേസ് വളരെയധികം നിഗൂഡമായ കഥകളിലേക്ക് മാധ്യമങ്ങള്‍ മാറ്റുകയും ചെയ്തു.ആരുഷിയുടെ മാതാപിതാക്കള്‍ വളരെ പെട്ടന്ന് തന്നെ ആ കേസിലെ പ്രധാന കുറ്റവാളികള്‍ ആയി മാറി.മാധ്യമ വിചാരണ എന്ന് പലരും വിളിച്ച ആ കഥകള്‍ കേസിനെ പോലും സ്വാധീനിച്ചു എന്ന് വേണം കരുതാന്‍.സി ബി ഐ കേസ് അന്വേഷിച്ചതിനു ശേഷം പ്രതികള്‍ മാറിയെങ്കിലും അവര്‍ പ്രതികളെ കണ്ടെത്താനായി ഉപയോഗിച്ച മാര്‍ഗങ്ങള്‍ വിമര്‍ശിക്കപ്പെട്ടു.

  ശക്തമായ തെളിവുകളുടെ അഭാവത്തില്‍ പിന്നീട് വന്ന പ്രതികളെ വിട്ടയച്ചു.കോടതി എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാതിരുന്നിട്ട് കൂടി  ആരുഷിയുടെ മാതാപിതാക്കളെ തന്നെ കേസിലെ പ്രധാന പ്രതികള്‍ ആക്കി മാറ്റി പിന്നീട്.ഈ സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരം ആണ് "രഹസ്യ".വിവാദപരമായ കേസ് ആയതു കൊണ്ടും കോടതി വിധി അന്തിമമായി വരാത്തത് കൊണ്ടും സാങ്കല്‍പ്പികമായ കഥാ സന്ദര്‍ഭം ആണ് ചിത്രത്തില്‍ ഉടന്നീളം ഉപയോഗിച്ചിരിക്കുന്നത്.കൊലപാതകം നടത്തിയ ആ പ്ലോട്ട് ഒക്കെ യഥാര്‍ത്ഥ കഥയോട് അടുത്ത് നില്‍ക്കുന്നതാണ്.എന്നാല്‍ സിനിമയ്ക്ക് ഒരു ക്ലൈമാക്സ്  കൊണ്ട് വരാനായി ഇന്ത്യന്‍ സിനിമകളില്‍ സാധാരണയായി പരീക്ഷിക്കുന്ന ഡിട്ടക്ട്ടീവ്-തെളിവ്  കഥാ രീതി  ആണ് ഉപയോഗിച്ചിരിക്കുന്നത്.

  കെ കെ മേനോന്‍ അവതരിപ്പിക്കുന്ന സുനില്‍ പരസ്ക്കാര്‍ എന്ന സി ബി ഐ ഉദ്യോഗസ്ഥന്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിന് ശേഷം ആയേഷ മഹാജന്‍റെ കൊലപാതക കേസ് അന്വേഷണം ഏറ്റെടുക്കുന്നു.ലോക്കല്‍ പോലീസ് ആയെഷയുടെ പിതാവായ ഡോ.സച്ചിന്‍ മഹാജന്‍ ആണ് കുറ്റവാളി എന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ ഡോ.സച്ചിന്‍ മഹാജന്‍റെ ഭാര്യയായ ഡോ.ആരതി മഹാജന്‍ തന്‍റെ സ്വാധീനം ഉപയോഗിച്ച് കേസ് അന്വേഷണം സി ബി ഐയുടെ കയ്യില്‍ എത്തിക്കുന്നു.നേരത്തെ പറഞ്ഞത് പോലെ സിനിമയ്ക്ക് വേണ്ടി മാറ്റങ്ങള്‍ വരുത്തിയതിനാല്‍ അവസാനം കഥ പോകുന്നത് വേറെ ഒരു പ്ലോട്ടിലൂടെ ആണ്.അതിനെ കുറിച്ച് അധികം വിവരണം നല്‍കുന്നില്ല.യഥാര്‍ത്ഥ കഥകള്‍ പലര്‍ക്കും അറിയാവുന്നതാണ് എന്നത് തന്നെ കാരണം .മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

More movie suggestions @www.movieholicviews.blogspot.com

Friday 17 July 2015

425.PAPER MOON(ENGLISH,1973)

425.PAPER MOON(ENGLISH,1973),|Comedy|Crime|,Dir:-Peter Bogdanovich,*ing:-Ryan O'Neal, Tatum O'Neal, Madeline Kahn


  ഈ ചിത്രം നടക്കുന്ന കാലഘട്ടം എന്ന് പറയുന്നത് അമേരിക്കയില്‍ 18 Amendment അനുസരിച്ച് മദ്യ നിരോധനം നടത്തിയ സമയം ആണ്,അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകരാറില്‍ ആകാന്‍ പോകുന്ന കാലഘട്ടത്തിനു മുന്നോടിയായി സമൂഹത്തില്‍ വളരെയധികം മാറ്റംഉണ്ടായി.പ്രത്യേകിച്ച് പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ ഉള്ള അന്തരത്തില്‍.ഈ കാലയളവില്‍ നടന്ന രസകരമായ ചെറിയ തട്ടിപ്പുകളും ആയി രണ്ടു പേര്‍ ജീവിച്ചിരുന്നു.ചെറിയ തുകയുടെ തട്ടിപ്പുകള്‍.അവരെ രണ്ടു പേരെയും ഒന്നിപ്പിച്ചത് ഒരു മരണം ആയിരുന്നു.

    പള്ളി സെമിത്തേരിയില്‍ അഡി ലോഗിന്സ് എന്ന ഒമ്പത് വയസ്സുകാരിയുടെ അമ്മയെ അടക്കുമ്പോള്‍ ആണ് മോസ് അവിടെ എത്തുന്നത്‌.അഡിയുടെ അമ്മയുടെ അനേകം കാമുകരില്‍ ഒരാളായ മോസ് അന്തിമോപചാരം അറിയിക്കാന്‍ വന്നപ്പോള്‍ ആണ് അവിടെ ഉള്ളവര്‍ അഡിയെ അവളുടെ അമ്മയുടെ സഹോദരിയുടെ വീട്ടില്‍ കൊണ്ട്  ആക്കാമോ എന്ന് ചോദിക്കുന്നത്.അഡിയും ആയുള്ള മുഖച്ഛായ മോസിനു ഉള്ളത് കൊണ്ട് അവളുടെ അച്ഛന്‍ ആണ് മോസ് എന്ന് പോലും പലരും വിശ്വസിച്ചു.(യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍ രണ്ടു പേരും അച്ഛനും മകളും തന്നെയാണ് -Ryan O'Neal, Tatum O'Neal)  അവളെയും കൊണ്ടി മോസസ് പോയത് അവളുടെ അച്ഛന്റെ സഹോദരന്റെ അടുക്കല്‍ ആയിരുന്നു.എന്നാല്‍ അയാള്‍ അവളെ സ്വീകരിക്കുന്നില്ല.പകരം അവളെ അവിടെ നിന്നും കൊണ്ട് പോകുന്നതിനായി  200 ഡോളര്‍ മോസിനു കൊടുക്കുന്നു.

  എന്നാല്‍ ഇത് കണ്ട അഡി താന്‍ അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോകില്ല എന്നും പിതാവിന്റെ സഹോദരന്‍ നല്‍കിയ ഇരുന്നൂറു ഡോളര്‍ തനിക്കു വേണം എന്ന് വാശി പിടിക്കുന്നു.പലതരം തട്ടിപ്പുകള്‍ നടത്തിയിരുന്ന മോസ് അ സമയം ബൈബിള്‍ വിലപ്പനയില്‍ തട്ടിപ്പുകള്‍ കാണിച്ചാണ് ജീവിക്കുന്നത്.പണം തിരിച്ചു കൊടുക്കാന്‍ എന്ന ധാരണയില്‍ അവര്‍ രണ്ടു പേരും ഒന്നിച്ചു ഇറങ്ങുന്നു ചതിയുടെ ലോകത്തിലേക്ക്‌.അവരുടെ ബന്ധത്തിന്റെ കഥയാണ് "അഡി പ്രേ" എന്ന ജോ ഡേവിഡ് ബ്രൌണ്‍ നോവലിന്റെ സിനിമ രൂപം ആണ് Paper Moon.സാമൂഹിക പശ്ചാത്തലം  വ്യത്യാസം ഉണ്ടാകുമെങ്കിലും നമ്മുടെ നാട്ടിലും തട്ടിപ്പുകള്‍ നടത്തുന്ന വ്യവസ്ഥിതിയുടെ ആളുകളെ പോലെ ഉള്ളവര്‍  തന്നെയാണ് നമ്മുടെ ഒപ്പം ഉള്ളതെന്ന് സരസമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തു പീറ്റര്‍ ബോഗ്ദാനോവിച് തന്റെ സംവിധാനത്തിലൂടെ.തീര്‍ച്ചയായും കണ്ടിരിക്കണ്ട സിനികളില്‍ ഉള്‍പ്പെടുത്താവുന്നതാണ് ഈ ചിത്രം.

Nire movie suggestions @www.movieholicviews.blogspot.com


Thursday 16 July 2015

424.TED 2(ENGLISH,2015)

424.TED 2(ENGLISH,2015),|Comedy|Fantasy|,Dir:-Seth MacFarlane,*ing:-Mark Wahlberg, Seth MacFarlane, Amanda Seyfried.

  ആദ്യ  ഭാഗത്തിലെ ജോണ്‍,ടെഡ്  എന്നിവരില്‍  നിന്നും  പുതിയ കാലത്ത്  ഉള്ള രണ്ടു പേരും  പഴയതില്‍  നിന്നും  അത്യാവശ്യം  വ്യത്യസ്തര്‍ ആണ്.കാരണം ജോണിന്റെ കല്യാണ  ജീവിഅതം ദുരിതമായി തീരുന്നു.ടെഡ് ആയുള്ള ചങ്ങാത്തം ഇഷ്ടപ്പെടാതെ  വരുന്ന ലോറി ജോണിനെ  ഉപേക്ഷിക്കുന്നു.എന്നാല്‍ ടെഡ് പുതിയ ജീവിതം ആരംഭിക്കുക  ആണ്.തന്റെ കാമുകിയും സഹ പ്രവര്‍ത്തകയും ആയി സൂപ്പര്‍ മാര്‍ക്കറ്റില്‍  ജോലി  ചെയ്യുന്ന ടാമി ലിന്നിനെ വിവാഹം  ചെയ്യുന്നതോടെ ആണ് രണ്ടാം ഭാഗം  ആരംഭിക്കുന്നത്.

  വിവാഹ ശേഷം അവരുടെ ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍  ഉണ്ടാകുന്നു.മനുഷ്യന്‍റെ പോലെ പ്രത്യുല്‍പ്പാദന ശേഷി ഇല്ലാത്ത ടെഡ് തങ്ങളുടെ ഇടയില്‍ ഒരു കുട്ടി  വന്നാല്‍ എല്ലാ പ്രശ്നവും മാറും എന്ന് മനസ്സിലാക്കി ഒരു  കുട്ടിയെ സ്വന്തം ആക്കാന്‍ ശ്രമിക്കുന്നു.അവരുടെ ആരാധ്യ താരം ആയ ഫ്ലാഷ് ഗോര്‍ടന്റെ അടുക്കല്‍ വരെ പോകുന്നു.എന്നാല്‍ ഒന്നും നടക്കാതെ ആയപ്പോള്‍ ദത്തെടുക്കാന്‍ അവര്‍ പോകുമ്പോള്‍  ആണ് ടെഡ് അറിയുന്നത്,സര്‍ക്കാര്‍ ടെഡ് എന്ന ജീവനുള്ള പാവയെ  മനുഷ്യന്‍ എന്നുള്ളതിന്റെ നിര്‍വചനത്തില്‍ നിന്നും മാറ്റാന്‍ പോകുന്നു എന്ന്.അത് കൊണ്ട് തന്നെ ദത്തെടുക്കല്‍ നിയമവിധേയം അല്ല എന്നും ടെഡ് വെറും ഒരു വസ്തു മാത്രം ആണെന്നും എല്ലാവരും പറയുന്നു.ജോലിയും അത് പോലെ തന്റെ കല്യാണം പോലും നിയമപരം അല്ല എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ ടെഡ് ജോണും ആയി ചേര്‍ന്ന് നിയമയുദ്ധം തുടങ്ങാന്‍ ശ്രമിക്കുന്നു.അതിനായി അവര്‍ക്ക് ലഭിച്ച വക്കീല്‍ തന്റെ ആദ്യ കേസ് ഏറ്റെടുക്കുന്ന സമാന്ത ആയിരുന്നു.

   ചിത്രം മുഴുവനും ചിരിക്കാന്‍ ഉള്ളത് രണ്ടാം ഭാഗത്തിലും ഉണ്ട്.ക്ലൈമാക്സ് രംഗത്തിലേക്കു  പോകുമ്പോള്‍ അടുത്ത സൂപര്‍മാനെ കോമിക്  കോണില്‍  അവതരിപ്പിക്കുന്നതൊക്കെ രസകരം  ആയിരുന്നു.എണ്‍പത്കളിലെ ജീവിതത്തിലെ നോസ്റ്റാള്‍ജിയയും ആ ജീവിതം ആയിരുന്നു ശരി എന്ന് കരുതുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയില്‍ ഇത്തവണയും ഡോണി എത്തുന്നുണ്ട് പ്രധാന കഥാപാത്രം ആയി തന്നെ.ജോണ്‍,ടെഡ് എന്നിവരുടെ സാഹസങ്ങള്‍ തുടര്‍ന്ന് കാണാന്‍ രണ്ടാം ഭാഗം കാണുക.

More movie suggestions @www.movieholicviews.blogspot.com

423.TED(ENGLISH,2012)

423.TED(ENGLISH,2012),|Comedy|Fantasy|,Dir:-Seth MacFarlane,*ing:-Mark Wahlberg, Mila Kunis, Seth MacFarlane (Voice)

  കുട്ടിക്കാലത്ത്  ഒരിക്കലും നടക്കാന്‍ സാധ്യത  ഇല്ലാത്ത  കാര്യങ്ങളെ ആഗ്രഹിക്കാറുണ്ട്  പലരും.അങ്ങനെ  ഒരു ക്രിസ്തുമസ് കാലത്ത്  തനിക്കു  വേണ്ടി  ഒരു പ്രത്യേക  സമ്മാനം  ആഗ്രഹിച്ച ജോണ്‍ ബെന്നറ്റിനു  അത്  ലഭിച്ചു.തന്റെ അച്ഛന്‍  വാങ്ങി  കൊണ്ട്  വന്ന  പാവക്കരടി  ജീവന്‍ വയ്ക്കുന്നു  ഒരു ഇടിമ്മിന്നലിന്റെ സമയത്ത്.ആ സമയത്ത് വലിയ ഒരു  വാര്‍ത്ത  ആയിരുന്ന ആ സംഭവം.പ്രാര്‍ഥിച്ചു  പാവയ്ക്കു  ജീവന്‍  കൊണ്ട്  വന്ന അത്രയും നിഷ്ക്കളങ്കം ആയ  ബന്ധം  ആണ് ഈ ചിത്രത്തില്‍ ആദ്യം അവതരിപ്പിക്കുന്നത്‌ .

  "When you hear the sound of thunder, / Don't you get too scared. / Just grab your thunder buddy / And say these magic words: / "Fuck you, thunder! / You can suck my dick! / You can't get me thunder / 'Cause you're just God's farts!"

  ഇരുപത്തേഴു  വര്‍ഷങ്ങള്‍ക്കു ശേഷം ആ സൗഹൃദത്തിന്റെ മാറ്റം  ആണ്  മുകളില്‍  കൊടുത്തിരിക്കുന്ന വരികളില്‍  ഉള്ളത്.35 ഉം 27  ഉം  വയസ്സുള്ള  ജോണ്‍ ,ടെഡ്  എന്നിവര്‍ തങ്ങളുടെ ജീവിതം ആസ്വദിക്കാന്‍ തന്നെ തീരുമാനിക്കുന്നു.ഉറ്റ സുഹൃത്തുക്കളായ അവര്‍ രണ്ടു പേരും മയക്കുമരുന്ന്,സ്ത്രീകള്‍ എന്നിവയില്‍  ആണ് ആനന്ദം കണ്ടെത്തുന്നത്.ജോണ്‍ , ലോറി കോളിന്‍സ്    എന്ന സ്ത്രീയുമായി പ്രണയത്തില്‍  ആണ്.എന്നാല്‍ ഇവരുടെ സുഹൃത്ത് ബന്ധം  ലോറിയ്ക്ക് മുഷിപ്പ്  ഉണ്ടാക്കുന്നു.ആ സമയത്താണ് ടെഡ്, ടാമി ലിന്‍  എന്ന സ്ത്രീയും ആയി  പ്രണയത്തില്‍  ആകുന്നതു.ഒരുമിച്ചു ഇപ്പോഴും  ഉള്ള സുഹൃത്തുക്കള്‍.ഒരാള്‍ മനുഷ്യന്‍,മറ്റെയാള്‍ ജീവന്‍  ഉള്ള പാവ.അവരുടെ  ഇടയില്‍  രണ്ടു  കാമുകിമാര്‍.

  അവരുടെ ബന്ധം  വളരെയധികം മാറുന്നു.ആ സമയം ആണ് ഡോണി രംഗത്ത്‌ വരുന്നത്.ടെഡ് ജോണിന്റെ സ്വന്തം ആയിരുന്നപ്പോള്‍ അതിനെ കുട്ടിക്കാലത്ത് സ്വന്തം ആക്കാന്‍ ശ്രമിച്ച ഡോണി ഇപ്പോള്‍ സ്വന്തം മകന്  വേണ്ടി  Ted നെ  കൊണ്ട്  പോകാന്‍ ശ്രമിക്കുന്നു.വില്ലനായി  വരുന്ന  ഡോണി.അതിന്‍റെ  ഇടയ്ക്ക്  തങ്ങളുടെ കാമുകിമാരെ  നിയന്ത്രിക്കാന്‍ ആകാതെ  സഹിക്കെടുന്ന  കാമുകന്മാര്‍..രസകരമായ ചിത്രം ആണ് Ted.അമേരിക്കന്‍ ചിത്രങ്ങളിലെ കോമഡി ജോണറിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളും എരിവും ചിരിയും എല്ലാം ഉള്ള ചിത്രം ആണ് ടെഡ്.ആദ്യ  ഭാഗം പണ്ട്  കണ്ടപ്പോള്‍ തന്നെ  ഇഷ്ടമായി ചിത്രം.ഈ വര്‍ഷം രണ്ടാം ഭാഗം ഇറങ്ങി.

More movie suggestions @www.movieholicviews.blogspot.com

Wednesday 15 July 2015

422.MAN OF VENDETTA(KOREAN,2010)

422.MAN OF VENDETTA(KOREAN,2010),|Crime|Thriller|,Dir:-Min-ho Woo,*ing:-Myung-min Kim, So-hyun Kim, Byung-joon Lee

  കുട്ടികളെ തട്ടിക്കൊണ്ടു  പോകുന്ന കഥകള്‍ പ്രമേയം ആയി ധാരാളം കൊറിയന്‍ സിനിമകള്‍ വന്നിട്ടുണ്ട്.ഇത്തരത്തില്‍ ഉള്ള കുറ്റകൃത്യങ്ങള്‍ അധികരിക്കുന്നത് കൊണ്ടും ആകാം ഈ പ്രമേയത്തില്‍ ഉള്ള ചിത്രങ്ങളുടെ എണ്ണം കൂടുന്നതും.ജൂ യംഗ് ഒരു പാസ്റ്റര്‍ ആണ്.അയാളുടെ 5 വയസ്സുള്ള മകളെ ഒരാള്‍ തട്ടിക്കൊണ്ട് പോകുന്നു.പോലീസില്‍ വിവരം അറിയിക്കരുതെന്നും മകളെ തിരിച്ചു കിട്ടാനായി പണവും അയാള്‍ ആവശ്യപ്പെടുന്നു.എന്നാല്‍ ജൂ യംഗിന്റെ ഭാര്യ ആ വിവരം പോലീസിനെ അറിയിക്കുന്നു.ഐസ് ഹോക്കി രിങ്കിന്റെ അടുത്ത് വരാന്‍ ആവശ്യപ്പെട്ട അയാള്‍ എന്നാല്‍ പോലീസ് അവിടെ എത്തി എന്ന് മനസ്സിലാക്കിയപ്പോള്‍ ആ പെണ്‍ക്കുട്ടിയെയും കൊണ്ട് രക്ഷപ്പെടുന്നു.

   എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള ജീവിതത്തിന്റെ ഇടയില്‍ ജൂ യംഗ് തന്റെ പാസ്റ്റര്‍ വേഷം ഉപേക്ഷിക്കുന്നു.ദൈവത്തില്‍ വിശ്വാസം ഇല്ലാതായി തീര്‍ന്ന അയാള്‍ തന്റെ ജീവിതം മൊത്തം മാറ്റുന്നു.സ്വന്തമായി ബിസിനസ് ചെയ്യാന്‍ ആരംഭിക്കുന്നു അയാള്‍.അയാളുടെ ഭാര്യ എന്നാല്‍ മകളെ അന്വേഷിക്കുന്നു ഈ എട്ടു വര്‍ഷവും.അവര്‍ പ്രതീക്ഷയോടെ മകളുടെ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള രൂപത്തെ ഊഹിച്ചെടുത്തു ചിത്രം ഉണ്ടാക്കി അത് നോട്ടീസിലാക്കി ആളുകള്‍ക്ക് നല്‍കുന്നു.ജൂ യംഗ് എന്നാല്‍ മകള്‍ മരിച്ചു എന്ന് തന്നെ വിശ്വസിക്കുന്നു.

  കടത്തില്‍ അകപ്പെട്ട ജൂ യംഗ് ഭാര്യയോടു അവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് വില്കാന്‍ ആവശ്യപ്പെടുന്നു.എന്നാല്‍ തങ്ങളുടെ മകള്‍ ജനിച്ച ആ സ്ഥലം ആര്‍ക്കും കൊടുക്കില്ല എന്നവര്‍ പറയുന്നു.ഈ സമയത്താണ് അവര്‍ ഒരു കാഴ്ച കാണുന്നത്.പ്രതീക്ഷയോടെ അതിനെ പിന്തുടര്‍ന്ന അവരുടെ ജീവിതത്തില്‍ അപകടം സംഭവിക്കുന്നു.അവര്‍ എന്താണ് കണ്ടത്?ഈ ചിത്രത്തിന്‍റെ ബാക്കി കഥ ആ ചോദ്യത്തിന്‍റെ ഉത്തരം അനുസരിച്ചിരിക്കുന്നു.വില്ലന്‍ കഥാപാത്രത്തെ എല്ലാം തുടക്കം മുതല്‍ കാണിക്കുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് കാരണം ചിത്രം കൂടുതല്‍ സഞ്ചരിക്കുന്നു.കൊറിയന്‍ ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് താല്‍പ്പര്യം ഉണ്ടാകാവുന്ന ഒരു ചിത്രം ആണിത്.കൊറിയന്‍ ചിത്രങ്ങളിലെ രഹസ്യ സ്വഭാവം ചിത്രത്തില്‍ അധികം കാണിക്കാന്‍ ശ്രമിച്ചിട്ടില്ല.എന്നാലും മോളെ രക്ഷിക്കാന്‍ വേണ്ടി നായക കഥാപാത്രം ചെയ്യുന്നത് ശരി ആണോ തെറ്റാണോ എന്നൊക്കെ ഉള്ളില്‍ നിന്നും ഉത്തരം അന്വേഷിക്കാന്‍ ശ്രമിക്കാന്‍ തുടങ്ങും ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

421.SNATCH(ENGLISH,2000)

421.SNATCH(ENGLISH,2000),|comedy|Crime|,Dir:-Guy Ritchie,*ing:- Jason Statham, Brad Pitt, Benicio Del Toro .

   വര്‍ഷങ്ങളായി ഗയ് റിച്ചി സിനിമകള്‍ ഹാര്‍ഡ് ഡിസ്ക്കില്‍ ഉണ്ടായിരുന്നു  എങ്കിലും ഇത് വരെ ഒന്നും കണ്ടിരുന്നില്ല.അത് കൊണ്ട് തന്നെയാണ് ആ സിനിമകള്‍ ഒക്കെ കാണാന്‍ തീരുമാനിച്ചത്.Snatch ല്‍ തന്നെ തുടങ്ങി.ക്രൈം/കോമഡി ജോനറില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം പലരുടെയും ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണെന്ന് തോന്നിയിട്ടുണ്ട്.ഈ ചിത്രം കണ്ടത് മുതല്‍ എന്‍റെയും ഇഷ്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടും.വ്യത്യസ്തം ആയ ഒരു മേക്കിംഗ് രീതിയാണ് ഈ ചിത്രത്തില്‍ ഏറെ ആകര്‍ഷിച്ചത്.ഒപ്പം കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതിയും എല്ലാം കൂടി വ്യത്യസ്തമായ ശൈലിയില്‍ ഉള്ള കഥാവതരണം ആണ് ഈ ചിത്രത്തിന്.എടുത്തു പറയണ്ട മറ്റൊരു ഭാഗം ആണ് പശ്ചാത്തല സംഗീതം.ആകെ മൊത്തം ചിത്രത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു അത്.

   സമാന്തരമായി സഞ്ചരിക്കുന്ന രണ്ടു കഥകള്‍ ആണ് ചിത്രത്തില്‍.ഒരു കഥ ടര്‍ക്കിഷ് എന്ന ബോക്സിംഗ് പ്രൊമോട്ടറുടെ കഥയാണ്.Gorgeous George നെ വച്ച് അടുത്ത് നടക്കുന്ന ടൂര്‍ണമെന്റില്‍ ബെറ്റ് വയ്ക്കാന്‍ ടര്‍ക്കിഷ് ,ബ്രിക്ക് ടോപ്‌  എന്ന കുപ്രസിദ്ധ പന്തയക്കരനോട് പറയുന്നു.എന്നാല്‍ ഇടയ്ക്ക് നടന്ന ചില അനിഷ്ട സംഭവങ്ങള്‍ കാരണം ജോര്‍ജിന് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥ ആയി.അപ്പോഴാണ്‌ ആ അവസ്ഥയ്ക്ക് കാരണക്കാരന്‍ ആയ മിക്കിയെ ആ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാന്‍ ഉള്ള ബ്രിക്ക് ടോപ്സിന്റെ തീരുമാനം വരുന്നത്.ഇതേ സമയം ലോകത്തെ തന്നെ മുന്തിയ ഇനം രത്നം വില്‍ക്കാന്‍ ഉള്ള ശ്രമത്തില്‍ ആയിരുന്നു മറ്റൊരു കൂട്ടര്‍.രത്നം വില്‍ക്കാനായി ലണ്ടനില്‍ എത്തിയ ഫ്രാങ്കി മറ്റൊരു ഇടപാടില്‍ പെടുന്നു.പന്തയം വയ്ക്കാന്‍ ഉള്ള ത്വര കൂടുതലായ ഫ്രാങ്കിയെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അവി അവിടെ എത്തുന്നു.

  രണ്ടു വ്യത്യസ്ത സംഭവങ്ങള്‍ ,ആ പ്ലോടുകളില്‍ നിന്നും കൊണ്ട് തന്നെ രസകരമായ ട്വിസ്റ്റ്.ഇതൊക്കെയാണ് ഈ ചിത്രത്തില്‍ ഉള്ളത്.പ്രത്യേകിച്ചും ക്ലൈമാക്സില്‍ നടക്കുന്ന സംഭവങ്ങള്‍ ഈ രണ്ടു കഥകളെയും പരസ്പ്പരം ബന്ധിപ്പിക്കുന്നു അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങളിലൂടെ.ജേസന്‍ സ്ടാതം,ബ്രാഡ് പിറ്റ്,വിന്നി ജോണ്‍സ് തുടങ്ങി ഒരു വന്‍ താര നിര തന്നെയുണ്ട്‌ ഈ ചിത്രത്തില്‍.തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്നാണ് Snatch.

More movie suggestions @www.movieholicviews.blogspot.com

Monday 13 July 2015

420.TRUE STORY(ENGLISH,2015)

420.TRUE STORY(ENGLISH,2015),|Mystery|Drama|Crime|,Dir:-Rupert Goold,*ing:-James Franco, Jonah Hill, Felicity Jones

   ജെയിംസ് ഫ്രാങ്കോ,ജോനാ ഹില്‍ എന്നിവര്‍ ഒത്തു ചേരുന്ന സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം  മനസ്സില്‍ വരുന്നത് ഒരു  തട്ടുപ്പൊളിപ്പന്‍ തമാശ  പടം ആയിരിക്കും,സേത്ത് റോജന്‍ ഒക്കെ ഉള്ള ഒരെണ്ണം.എന്നാല്‍ അവര്‍ രണ്ടു പേരും True Story എന്ന ചിത്രവും ആയി വന്നപ്പോള്‍ പിറന്നത്‌ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി നടന്ന ഒരു ചിത്രം ആയിരുന്നു.ഒരു പത്രപ്രവര്‍ത്തകനും തന്റെ ഭാര്യയേയും മക്കളെയും കൊന്നൊടുക്കിയ ഒരു കുറ്റവാളിയും തമ്മില്‍ ഉള്ള ബന്ധം ആയിരുന്നു ഈ ചിത്രം.ഈ ചിത്രത്തിന് നല്ല വശവും ഉണ്ട് ചീത്ത വശവും ഉണ്ട്.ആദ്യം നല്ല വശത്തെ കുറിച്ച് പറയാം.

  രൂപര്റ്റ് ഗൂല്ട് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജോനാ ഹില്‍ "മൈക്കില്‍ ഫിങ്കില്‍" എന്ന സീരിയസ് പത്രപ്രവര്‍ത്തകന്റെ റോളില്‍ ആണ് അഭിനയിച്ചിരിക്കുന്നത്.വാര്‍ത്തയിലെ അവ്യക്തത കാരണം New York Times അയാളെ പിരിച്ചു വിടുമ്പോള്‍ അടുത്ത ജോലിക്കായി അയാള്‍ അന്വേഷിക്കുന്നു.ആ സമയം ആണ് ഒരു ജയില്‍ കുറ്റവാളിയെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒരു എഡിറ്റര്‍ ഫിങ്കിലിനെ സമീപിക്കുന്നത്.എന്ത് കൊണ്ട് താന്‍ അത് ചെയ്യണം എന്ന ചോദ്യത്തിന് ഫിങ്കിലിന്റെ പേരാണ് കൊലപാതകിയായ ക്രിസ്റ്റ്യന്‍ ലോംഗോ അയാളുടെ പേരിന് പകരം പോലീസ് പിടിച്ചപ്പോള്‍ പറഞ്ഞതെന്ന് പറഞ്ഞു.വ്യക്തമായ വ്യക്തിത്വ മോഷണം അവിടെ സംഭവിച്ചിരുന്നു.ജയിലില്‍ ലോംഗോയെ കാണാന്‍ എത്തിയ ഫിങ്കിലിനെ വരവേറ്റത്  അയാളോട് ആരാധന ഉള്ള ഒരു കുറ്റവാളിയെ ആയിരുന്നു.അയാളുടെ കഥ ഫിങ്കില്‍ കേള്‍ക്കാന്‍ തുടങ്ങി തന്റെ പുതിയ ബുക്കിനായി.പകരം അയാള്‍ ചോദിച്ചത് എഴുതുന്ന വിദ്യ ലോംഗോയെ പഠിപ്പിക്കണം എന്നായിരുന്നു.അവര്‍ തമ്മില്‍ ഉള്ള ബന്ധത്തിന്റെ ആഴവും കൊലപാതകത്തിനു പിന്നില്‍ ഉള്ള രഹസ്യങ്ങളും ഒക്കെ ആണ് ചിത്രം പിന്നീട് ചര്‍ച്ച ചെയ്യുന്നത്.

  ആദ്യം പറഞ്ഞിരുന്നല്ലോ ഈ ചിത്രത്തിന്‍റെ മോശം ഭാഗം.യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കിയെടുത്ത ഈ ചിത്രം അവസാനിക്കുന്നത് സംഭവങ്ങള്‍ സംഭവിച്ച അതെ രീതിയില്‍ ആണ്.നാടകിയമായ രംഗങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ല.അത് കൊണ്ട് തന്നെ ചിത്രത്തിന്‍റെ ജോനറിനോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞോ എന്നത് സംശയം ആണ്.ഈ അടുത്ത് ഇറങ്ങിയ ഒരു മലയാള സിനിമ പോലെ ചിത്രത്തിന്‍റെ അവതരണം  മൊത്തത്തില്‍ രഹസ്യങ്ങള്‍ പലതും ഉണ്ടാകും എന്ന രീതിയിലും എന്നാല്‍ ചിത്രം അവസാനിക്കുന്നത് നോണ്‍-ഫിക്ഷണല്‍ രീതിയിലും.സിനിമയിലെ ഫിക്ഷന്‍ നല്‍കുന്ന ത്രില്‍ ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് നിരാശ ആയിരിക്കും ഈ ചിത്രം.എന്നാല്‍ രണ്ടു പേര്‍,അവരുടെ വ്യക്തിത്വം മുഖ്യ കഥാപാത്രം ആയി വരുന്ന ഈ ചിത്രത്തിന്‍റെ തീവ്രത ജോനയും ഫ്രാങ്കോയും നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

More movie suggestions @www.movieholicviews.blogspot.com

Sunday 12 July 2015

419.BAAHUBALI:THE BEGINNING(TAMIL,2015)

419.BAAHUBALI:THE BEGINNING(TAMIL,2015),Dir:-S S Rajamouli,*ing:-Prabhas,Sathyaraj,Rana Daggubatti.

  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറുകയാണ്.ലോകമെമ്പാടും ഉള്ള പ്രേക്ഷകര്‍ക്ക്‌ ഭാഷ ദേശ അതിര്‍ വരമ്പുകള്‍ ഇല്ലാതെ ആസ്വദിക്കാവുന്ന "യോദ്ധാവും യുദ്ധവും" എല്ലാം വലിയ ക്യാന്‍വാസില്‍ അവതരിപ്പിച്ച ഈ തെലുങ്ക് ചിത്രം ഇന്ത്യന്‍ നിലവാരം വച്ചുള്ള ദൃശ്യാ വിസ്മയങ്ങള്‍ക്ക് ബെഞ്ച്‌ മാര്‍ക്ക് ആകുന്നുണ്ട്.ഇത്തരം സിനിമകള്‍ പ്രേക്ഷകര്‍ക്ക്‌ കൂടുതല്‍ ഇഷ്ടപ്പെടുന്ന മാസ് എന്ന ഘടനയിലേക്ക് അവതരിപ്പിച്ച ഈ ഫാന്റസി ചിത്രം രണ്ടു ഭാഗം ആയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

    അപകടകരമാം വിധത്തില്‍ ഉള്ള സാഹചര്യങ്ങളില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ സംഘയും ഭര്‍ത്താവും കൂടി വളര്‍ത്തുന്നു.ചെറുപ്പത്തില്‍ തന്നെ സാഹസികതകള്‍ ഇഷ്ടം ആയ ആ കുട്ടി പിന്നീട് വളര്‍ന്നു വരുന്നതും അവന്‍റെ ജനനത്തിനു മുമ്പുള്ള രഹസ്യങ്ങളും ആണ് ആദ്യ ഭാഗത്തില്‍ ഉള്ളത്.കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദ്യ പകുതിയില്‍ കൊമേര്‍ഷ്യല്‍ സിനിമകളിലെ പതിവ് ചേരുവകകള്‍ ആയ പ്രണയം,നായകന്‍റെ ശക്തി പ്രകടനം എന്നിവയെല്ലാം ആയാണ് പോയത്.ഇത്തരം സിനിമകള്‍ക്ക്‌ ഒഴിവാക്കാന്‍ കഴിയാത്ത രീതിയില്‍ ഉള്ള കഥാവതരണം തന്നെ.പിന്നീട് രണ്ടാം പകുതിയില്‍ ചിത്രം അതി വേഗതയില്‍ ആകുന്നു.ഇത്തരം ഒരു ബ്രഹ്മാണ്ട ചിത്രം എന്ത് ആവശ്യപ്പെടുന്നോ അത് ചിത്രം പ്രേക്ഷകര്‍ക്ക്‌ നല്‍കി.പ്രഭാസും രാണ ദഗ്ഗുബട്ടിയും എല്ലാം രൂപം കൊണ്ട് തന്നെ ആ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യര്‍ ആണെന്ന് തോന്നിപ്പിച്ചു.രമ്യ കൃഷ്ണന്‍,സത്യരാജ് എന്നിവരുടെ കഥാപാത്രങ്ങള്‍ ആയിരുന്നു ആദ്യ ഭാഗത്തില്‍ തിളങ്ങിയത്.അനുഷ്ക്ക ഷെട്ടിയുടെ കഥാപാത്രത്തിന് ഈ ഭാഗത്തില്‍ അധികം പ്രാധാന്യം ഇല്ലായിരുന്നു.മറ്റൊരു നായികയായ തമന്ന മാത്രം ആണ് മിസ്‌ കാസ്റ്റിംഗ് ആയി തോന്നിയത്.സ്വീറ്റ് ആന്‍ഡ് റഫ് കഥാപാത്രത്തില്‍ സ്വീറ്റ് ആയി തോന്നി എന്നാല്‍ റഫ് ആകാന്‍ തീരെ കഴിഞ്ഞില്ല എന്നൊരു തോന്നല്‍.

   കീരവാണിയുടെ സംഗീതം ആണ് ചിത്രത്തിന്‍റെ ആകര്‍ഷണം.ചിത്രത്തിന്‍റെ മുഴുവന്‍ മൂഡും സംഗീതത്തില്‍ കൊണ്ട് വരാന്‍ അദ്ദേഹത്തിന് സാധിച്ചു.വിസ്മയ ദൃശ്യങ്ങള്‍ നേരത്തെ പറഞ്ഞത് പോലെ ഇന്ത്യന്‍ സിനിമയില്‍ ഒരു അത്ഭുതം ആയിരിക്കും.എന്നാല്‍ ടെക്നോളജി എല്ലാവര്‍ക്കും പ്രാപ്തം ആയ ഈ സമയത്ത് പോലും ഹോളിവുഡ് ജനനം കൊടുത്ത സമാന സിനിമകളും ആയി താരതമ്യം ചെയ്യേണ്ടത് ആവശ്യം ഉള്ള കാര്യം ആണോ എന്ന് ചിന്തിക്കണം.ആ സിനിമകളില്‍ ഒക്കെ ഉള്ളത് പോലെ "ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍" ,ഓര്‍ക്കുക "പെര്‍ഫെക്ഷന്‍" അഥവാ "പൂര്‍ണത" ആ രംഗള്‍ക്ക് മുഴുവനായി നല്‍കാന്‍ സാധിച്ചോ എന്ന്.എങ്കിലും രണ്ടാം ഭാഗത്തിന് വേണ്ടി വഴിയൊരുക്കാന്‍ വേണ്ടി അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ നിന്നും ഇതിലും മികച്ച ചിത്രം രാജമൌലിയില്‍ നിന്നും പ്രതീക്ഷിക്കാം.മഗധീരയിലെ യുദ്ധത്തിന്റെ അത്ര മികവ്  ഈ ചിത്രത്തിലെ അവസാന യുദ്ധ രംഗങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചില്ല എന്നും തോന്നുന്നു.എന്തായാലും ആദ്യ ഭാഗം ഇന്ത്യന്‍ സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം പൊളിച്ചെഴുതും എന്ന് പ്രതീക്ഷിക്കാം.
Baahubali:The Beginning നു എന്റെ മാര്‍ക്ക് 3.5/5

More movie suggestions @www.movieholicviews.blogspot.com

418.CHIRAKODINJA KINAVUKAL(MALAYALAM,2015)

418.CHIRAKODINJA KINAVUKAL(MALAYALAM,2015),Dir:-Santhosh Viswanath,*ing:-Kunchako Boban,Reema Kallingal,Sreenivasan.

   1996 ല്‍ അഴകിയ രാവണനില്‍ ഹാസ്യാത്മക സന്ദര്‍ഭം ഒരുക്കാനായി മെനഞ്ഞെടുത്ത അമ്പുജാക്ഷന്റെ "ചിറകൊടിഞ്ഞ കിനാവുകള്‍" ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം മലയാള സിനിമയിലേക്ക് പുനരവതരിക്കുമ്പോള്‍ പിറവി എടുത്തത്‌ മലയാള സിനിമയിലെ ക്ലീഷകളെ നിരത്തി പരിഹസിക്കുന്ന സ്പൂഫ് വിഭാഗത്തില്‍ ഉള്ള ചിത്രം ആണ്.തങ്ങളെ വിശ്വസിച്ചു പടം കാണാന്‍ ഇറങ്ങി തിരിച്ച പ്രേക്ഷകര്‍ക്ക്‌ നന്ദി പറഞ്ഞു തുടങ്ങിയ ചിത്രം യാഥാസ്ഥിതിക സിനിമയിലെ നന്ദി പറച്ചിലുകള്‍ക്ക് പ്രഹരം നല്‍കി ആണ് തുടങ്ങിയത്.

  അമ്പുജാക്ഷന്റെ തയ്യല്‍ക്കാരന്റെയും സുമതിയുടെയും അവളുടെ അച്ഛനായ വിറകു വെട്ടുകാരന്റെയും കഥ മലയാളികള്‍ക്ക് എല്ലാം പരിചിതം ആണ്.അത് കൊണ്ട് തന്നെ കേട്ട് പഴകിയ ആ കഥയ്ക്ക്‌ പുതിയ രൂപം നല്‍കുമ്പോള്‍ അതില്‍ വ്യത്യസ്തത വേണം എന്നുള്ള ചിന്തയാകാം അണിയറ പ്രവര്‍ത്തകരില്‍ സ്പൂഫ് എന്ന ആശയം ജനിപ്പിച്ചതെന്നു തോന്നുന്നു.മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമകളുടെ പാത പിന്തുടര്‍ന്ന പല ചിത്രങ്ങളും അതാത് സിനിമകളെ പിന്നീട് ഓര്‍മിപ്പിച്ചു കൊണ്ട് മലയാള സിനിമയുടെ പതിവ് ക്ലീഷേകള്‍ ആയി മാറുകയാണ് ഉണ്ടായത്.മലയാള സിനിമ എന്നാല്‍ ഇത്തരം ക്ലീഷേകള്‍ അനിവാര്യം ആണെന്ന ചിന്തയും കൊണ്ടാണ് അമ്ബുജാക്ഷന്‍ കഥ പറയുവാനായി ന്യൂ ജെനറേഷന്‍ ചിറകൊടിഞ്ഞ കിനാവുകളും ആയി ആ ഹോട്ടലില്‍ എത്തുന്നത്‌.മലയാള സിനിമയിലെ നായകാവതരണം മുതല്‍ വരിക്കാശ്ശേരി മന,അടക്കി ഒതുക്കിയ മാര്‍ക്കറ്റില്‍ നടക്കുന്ന സംഘട്ടനം ,അതി ബുദ്ധിമാനും ലോക പ്രശസ്തനും സര്‍വോപരി പണക്കാരനും ആയ എന്നാല്‍ കൊച്ചു ജീവിതം ആഗ്രഹിച്ച നായകന്‍ എന്ന് വേണ്ട ഒരു വിഷം ക്ലീശേകളെ മൊത്തം പൊളിച്ചടുക്കി ഈ ചിത്രത്തില്‍.

   കല്ലുകടിയായി തോന്നിയത് ക്ലീശേകളെ കഥാപാത്രങ്ങള്‍ തന്നെ വിവരിച്ചു കൊടുക്കുന്ന രംഗങ്ങളെ ആണ്.സ്പൂണ്‍ ഫീഡിംഗ് ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകര്‍ക്ക്‌ ആ ക്ലീശേയും അനിവാര്യം ആണെന്ന് കരുതിയതില്‍ തെറ്റില്ല.തിരക്കഥ ഒരുക്കിയ പ്രവീണ്‍ ചെറുതറ സ്പൂഫ് എന്ന രീതിയില്‍ മികവാര്‍ന്ന തിരക്കഥ തന്നെ ആണ് ഒരുക്കിയത്.വ്യത്യസ്തത ചിന്തിക്കുമ്പോള്‍ ക്ലീശേകളിലൂടെ തന്നെ വ്യത്യസ്തത അവതരിപ്പിച്ച ചിന്ത തന്നെയാണ് ചിത്രത്തിന്‍റെ മേന്മയും.ഇത്തരം സിനിമകള്‍ പരിചിതം അല്ലാത്ത പ്രേക്ഷകര്‍ അല്ലെങ്കില്‍ ഇതിലും കൂടുതല്‍ പ്രതീക്ഷിച്ചു വന്നവര്‍ക്ക് ചിത്രം ഇഷ്ടപ്പെടാതെ ഇരിക്കാനും സാധ്യത ഉണ്ട്.എങ്കിലും പുതിയ ചിന്തകള്‍ക്ക് തുടക്കം ഇടാന്‍ ഉള്ള വെടി മരുന്ന് ഈ സിനിമയില്‍ ഉണ്ട്.

More movie suggestions @www.movieholicviews.blogspot.com

417.STRANGERLAND(2015,ENGLISH)

417.STRANGERLAND(2015,ENGLISH),|Drama|Mystery|,Dir:-Kim Farrant,*ing:-Nicole Kidman, Hugo Weaving, Joseph Fiennes |.

  ചില സിനിമകള്‍ ഇങ്ങനെയാണ്.ഏതു വഴിക്കും പോകാവുന്ന കഥ.എന്നാല്‍ പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത് നല്‍കാതെ സിനിമയുടെ മൊത്തവും ഊഹിച്ചെടുക്കാന്‍ കൊടുക്കുക.Strangerland എന്ന ഓസ്ട്രേലിയന്‍-ഐറിഷ് സംരംഭം ആയ ചിത്രവും ഇങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.ബ്രയിന്‍ ട്വിസ്ട്ടര്‍ ഒന്നും അല്ല ഈ ചിത്രം.പക്ഷേ സത്യം എന്താണ് എന്ന് പലവിധ സംശയങ്ങള്‍ പ്രേക്ഷകനില്‍ ഉളവാക്കും എന്ന് തീര്‍ച്ച.

  ഓസ്ട്രേലിയന്‍ മരുഭൂമി പ്രദേശം ആയ നാത്ഗരിയില്‍ ആണ് പാര്‍ക്കര്‍ ദമ്പതികള്‍ അവരുടെ രണ്ടു മക്കളായ ലില്ലി,ടോം എന്നിവരോടൊപ്പം പുതിയ ജീവിതം തേടി എത്തുന്നത്‌.ജീവിതത്തില്‍ നടന്ന ദു:ഖകരമായ സംഭവ വികാസങ്ങള്‍ ആണ് അവരെ അവിടെ എത്തിച്ചത്.വളരെയധികം ചൂടുള്ള ആ ഭൂ പ്രദേശം അവരുടെ ജീവിതത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.ടോം രാത്രി ഉറക്കം വരാതെ ഇറങ്ങി നടക്കും.മാത്യുവും കാതറിനും അസ്വസ്ഥര്‍ ആണ്.എന്നാല്‍ പതിനഞ്ചു വയസ്സുള്ള ലില്ലി ആ സ്ഥലത്ത് സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ നോക്കുന്നു.അവളുടെ പ്രായത്തിന്റെ ചപലതകള്‍ ഏറെ ആണ്.അത് കൊണ്ട് തന്നെ അവള്‍ക്കു കിട്ടിയതൊക്കെ പുരുഷ സുഹൃത്തുക്കളും.മാത്യു ഇതില്‍ അസ്വസ്ഥന്‍ ആണ്.ഒരു ദിവസം രാത്രി മാത്യൂ ഉറക്കത്തില്‍ നിന്നും എണീറ്റ്‌ രാത്രി നോക്കുമ്പോള്‍ ടോം പതിവ് പോലെ രാത്രി നടക്കാന്‍ പോകുന്നു.പുറകെ നടന്നു പോകുന്ന ലില്ലിയെയും കാണുന്നു.എന്നാല്‍ പിറ്റേ ദിവസം രാവിലെ മുതല്‍ രണ്ടു പേരെയും കാണാതെ ആകുന്നു.
\
  മണല്‍ക്കാറ്റ് ആഞ്ഞടിക്കുന്ന ആ ദിവസങ്ങള്‍ അവര്‍ക്ക് പുറത്തു ജീവിക്കാന്‍ സാധിക്കില്ല അധിക നാള്‍.പോലീസ് കേസ് അന്വേഷിച്ചു തുടങ്ങുന്നു.പെണ്‍ക്കുട്ടികളെ പിടിച്ചു കൊണ്ട് പോകുന്ന മരുഭൂമിയിലെ ഭീകരനായ പാമ്പ് മുതല്‍ ഒരു പെണ്‍ക്കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന കഥകള്‍ വരെ അഭ്യൂഹങ്ങള്‍ ആയി വരുമ്പോള്‍ പോലീസ് അന്വേഷണവും ഇരുട്ടില്‍ ആകുന്നു.വളരെയധികം സാധ്യതകള്‍ അങ്ങനെ ഉണ്ടാക്കി എടുത്ത ചിത്രം എന്നാല്‍ അവസാനിക്കുമ്പോള്‍ സാധ്യതകള്‍ എല്ലാം തന്നെ മുന്നില്‍ തുറന്നു വച്ച പ്രതീതി.പൂര്‍ണമായും കുറ്റാന്വേഷണ നിരീക്ഷണ ചിത്രം എന്നതിലുപരി ഇമോഷണല്‍ മെലോ ഡ്രാമയ്ക്കാണ് സിനിമയില്‍ അവസാനം മേല്‍ക്കൈ കൊടുത്തിരിക്കുന്നത്‌.അത് കൊണ്ട് തന്നെ ക്രൈം ജോണര്‍ സിനിമ മാത്രം പ്രതീക്ഷിക്കുന്ന  പലര്‍ക്കും നിരാശ ആകും ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

Friday 10 July 2015

416.THE DIVINE MOVE(KOREAN,2014)

416.THE DIVINE MOVE(KOREAN,2014),|Thriller|Crime|,Dir:-Beom-gu Cho,*ing:-Kil-Kang Ahn, Sung-kee Ahn, Greg Chun .

   ചൈനീസ് ഗെയിം ആയ ബടൂക്ക് (GO) പ്രമേയം ആയി വരുന്ന കൊറിയന്‍ ചിത്രം ആണ് The Divine Move.പ്രസ്തുത ഗെയിമിലെ ഏറ്റവും മികച്ച നീക്കത്തെ ആണ് ആ വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്.വളരെയധികം ബുദ്ധി ഉപയോഗിച്ച് കളിക്കണ്ട ഈ ഗെയിം എതിരാളിയുടെ തോല്‍‌വിയില്‍ നിന്നും പണം സമ്പാദിക്കുന്ന അപകടകാരികള്‍ ആയ ഒരു മാഫിയ ആണ് ഈ ചിത്രത്തില്‍ കൊറിയയിലെ കാസിനോയില്‍ ഇത് കൈകാര്യം ചെയ്യുന്നത്.ആധുനിക സജ്ജീകരണങ്ങളോടെ കളിക്കുന്ന ഈ കളി പലപ്പോഴും ജീവന്‍-മരണ പോരാട്ടം ആയി തീരാറുണ്ട്.അത് കൊണ്ട് തന്നെ ഈ കളിയില്‍ കളിക്കുന്നവരെ മറ്റൊരിടത്ത് ഇരുന്നു കളിക്കാന്‍  സഹായിക്കുന്ന രീതിയില്‍ പലരും കള്ളത്തരം കാണിക്കാറുണ്ട്.എന്നാല്‍ വന്‍ പണമിടപാട് നടത്തുന്ന സാല്‍-സൂവും കൂട്ടരും കളിയില്‍ അവരുടെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഏതു അറ്റവും  വരെ പോകാന്‍ മടിക്കില്ല.

  പ്രൊഫഷനല്‍ ബടൂക്ക് കളിക്കാരന്‍ ആയ ടായി-സിയോക് അന്ന് അശ്രദ്ധയോടെ ഉള്ള ഒരു നീക്കത്തില്‍ ടൂര്‍ണമെന്റ് പരാജയപ്പെട്ടതിനു ശേഷം നിരാശനായി നടക്കുമ്പോള്‍ ആണ് ജ്യേഷ്ഠന്‍ ആയ കിം മിയൂക് അവനെയും കൂട്ടി ഒരു സ്ഥലത്ത് പോകുന്നത്.പണം കൊണ്ടുള്ള അപകടകരമായ ഗെയിം കളിക്കാന്‍  ആണ് ജ്യേഷ്ഠന്‍ പോകുന്നത് എന്ന് മനസ്സിലാക്കിയ ടായി-സിയോക് അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.എന്നാല്‍ സഹോദരന് വേണ്ടി മറ്റൊരു സ്ഥലത്തിരുന്നു കളിയില്‍ സഹായിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്‍ അത് സമ്മതിക്കുന്നു.എന്നാല്‍ ദാരുണം ആയ സംഭവങ്ങള്‍ ആണ് അതിനു ശേഷം നടന്നത്.ചെയ്യാത്ത കുറ്റത്തിന് ടായി-സിയൂക് ജയിലില്‍ ആകുന്നു.എന്നാല്‍ അവിടെ വച്ച് അയാളുടെ ജീവിതം മാറുന്നു.ജയിലില്‍ നിന്നും പുറത്തു ഇറങ്ങിയാല്‍ തന്നോടും കുടുംബത്തോടും ദ്രോഹം ചെയ്തവരെ നശിപ്പിക്കാന്‍ ടായി-സിയൂക് നീക്കങ്ങള്‍ നടത്തുന്നു,

  ടായി സിയോക്കിന്റെ പക അയാളെ തന്റെ ഒപ്പം കൂട്ടാന്‍ കുറച്ചു ആളുകളെ കണ്ടെത്താന്‍ സഹായിച്ചു.ആ മരണക്കളിക്ക് അവര്‍ തയ്യാറായി.എന്നാല്‍ ഈ കളിയില്‍ വേറെയും ചില കളികള്‍ കളിക്കണം.ആ കളിയാണ് ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.ബടൂക്ക് എന്ന കളി നമ്മുടെ ഇടയില്‍ പ്രചാരത്തില്‍ ഇല്ലാത്തതു കൊണ്ട് തന്നെ ത്രില്ലിംഗ് ആകേണ്ട പല രംഗങ്ങളും അതിന്‍റെ പൂര്‍ണതയില്‍ അറിയുവാന്‍ സാധിച്ചില്ല.പകയും മാഫിയയും ഒക്കെ ആയി മുന്നേറുന്ന ഈ ചിത്രം തരക്കേടില്ലാത്ത കൊറിയന്‍ ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ഗണത്തില്‍ പെടുത്താം.രണ്ടാമതൊരു ഭാഗത്തിന് വാതില്‍ തുറന്നിട്ടാണ് ആദ്യ ഭാഗം അവസാനിക്കുന്നത്.

More movie suggestions @www.movieholicviews.blogspot.com

  

415.INDRU NETRU NAALAI(TAMIL,2015)

415.INDRU NETRU NAALAI(TAMIL,2015),|Sci_Fi|Drama|,Dir:-Ravi Kumar. R,*ing:-Vishnu,Miya,Karunakaran.

  സമയത്തിനെ മനുഷ്യന്റെ വരുതിയിലാക്കി മറ്റു കാലഘട്ടത്തിലേക്ക് പോകുന്ന ചിത്രങ്ങള്‍ വിദേശ ഭാഷകളില്‍ ധാരാളം അവതരിപ്പിച്ചിട്ടുണ്ട്.ഇംഗ്ലീഷ് സിനിമകള്‍ക്ക്‌ ഇത്തരം പ്രമേയങ്ങള്‍ സര്‍വ സാധാരണം ആയിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ "ആദിത്യ 369" എന്ന തെലുങ്ക്‌ ചിത്രത്തിന് ശേഷം "Funn2shh..". എന്നിവയിലൂടെ മാത്രം ആയിരുന്നു ടൈം മെഷീന്‍ എന്ന കണ്സപ്റ്റ് ഉപയോഗിച്ചത്.വളരെയധികം സാധ്യതകള്‍ ഉണ്ടാകുമായിരുന്ന ഈ വിഷയത്തോട് പലപ്പോഴും ഇന്ത്യന്‍ സിനിമ ലോകം മുഖം തിരിച്ചിരുന്നു.എന്നാല്‍ രവികുമാര്‍ എന്ന സംവിധായകന്‍ ഈ വിഷയം ആയി  വന്നപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് സങ്കീര്‍ണം ആയ ടൈം മെഷീന്‍ യാത്രകള്‍ അതിന്‍റെ തിയറി ഒക്കെ ആയി അവതരിപ്പിക്കുന്നതിനു പകരം ഏറ്റവും സുരക്ഷിതം ആയ കോമഡി ചിത്രം ആയാണ്.അത് കൊണ്ട് തന്നെ ഈ ചിത്രം എല്ലാ തരത്തിലും ഉള്ള പ്രേക്ഷകരെ സംബോധന ചെയ്യുന്നുണ്ട്.

    ചെന്നൈയില്‍ താമസിക്കുന്ന ഇളങ്കോ എന്ന യുവാവ് സ്വന്തമായി ഒരു ബിസിനസ് ആശയം പ്രാവര്‍ത്തികം ആക്കി  വിജയിപ്പിക്കണം എന്ന ആഗ്രഹത്തില്‍ ആണ്.മറ്റുള്ളവരുടെ കീഴില്‍ ജോലിക്ക് പോകാന്‍ ആഗ്രഹം ഇല്ലാത്ത ആള്‍.ഇളങ്കോയുടെ സുഹൃത്തായ പുളിവെട്ടി അറുമുഖം ഒരു തട്ടിപ്പ് ജ്യോത്സ്യന്‍  ആണ്.നായകന്‍ ഒരു പണക്കാരി പെണ്‍ക്കുട്ടിയും ആയി ഇഷ്ടത്തിലും ആണ്.സിനിമയില്‍ സാധാരണ തമിഴ് സിനിമയ്ക്ക് വേണ്ടിയ ചേരുവകകള്‍ എല്ലാം തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കുറച്ചു ബോധം ഉള്ള ഒരു ശാസ്ത്ര കുതുകി കൂടി ആകുമ്പോള്‍ അമ്പതു വര്‍ഷങ്ങള്‍ മുന്നില്‍ നിന്നും അയക്കപ്പെട്ട ടൈം മെഷീന്‍ ഇവിടെ നടത്തുന്ന സാഹസികതകള്‍ ആണ് ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.

  ടൈം മെഷീന്‍ ചിലരുടെ സ്വപ്നം ആയിരുന്നു എങ്കിലും അതിവിടെ അകപ്പെട്ടപ്പോള്‍ ഭാവിയില്‍ ഉള്ളവരുടെ ആഗ്രഹം തകരുന്നു.എന്നാല്‍ ഇവിടെ എത്തപ്പെട്ട ടൈം മെഷീന്‍ വര്‍ത്തമാന കാലത്തില്‍ നല്ലതും ചീതയും ആയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.അങ്ങനെ ചിത്രത്തിന്‍റെ അവസാനം വരെ അത്തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി ആണ് ചിത്രം അവസാനിപ്പിച്ചിരിക്കുന്നത്.തമിഴ്‌ സിനിമയ്ക്ക് ഉണ്ടായ കഥകളിലെ വൈവിധ്യവും ഉണര്‍വും ഈ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നതായി കേള്‍ക്കുന്നുണ്ട്.

More movie suggestions @www.movieholicviews.blogspot.com

414.SPY(ENGLISH,2015)

414.SPY(ENGLISH,2015),|Comedy|Adventure|Action|,Dir:-Paul Feig,*ing:-Melissa McCarthy, Rose Byrne, Jude Law .

  ജേസന്‍ സ്ടാതം അന്യായ "തള്ളല്‍" നടത്തിയ Spy ഈ വര്‍ഷം ഇറങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലെ മികച്ച കോമഡി ചിത്രം ആണെന്ന് പറയാം.സ്ടാതം പോലും പ്രേക്ഷകനെ ചിരിപ്പിക്കാന്‍ ശ്രമിച്ചു വിജയിച്ചു എങ്കില്‍ ചിത്രത്തിന്‍റെ നിലവാരം ഒരു കോമഡി ചിത്രം എന്ന നിലയില്‍ മുകളില്‍ തന്നെ ആണ്.എലികള്‍ ഒക്കെ ഓടി കളിക്കുന്ന ആ കെട്ടിടത്തില്‍ ആണ് സി ഐ എയുടെ രഹസ്യാന്വേഷണ സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ എകോപ്പിപ്പിക്കുന്നത്.ബ്രാഡ്ലി ഫൈന്‍ എന്ന മിടുക്കന്‍ ആയ ചാരന് തത്സമയം അയാളുടെ ഓപറേഷനുകളില്‍ സഹായം എത്തിക്കുക എന്നതാണ് സൂസന്‍ കൂപ്പറിന്റെ ജോലി.

  രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലിക്ക് എത്തിയിട്ട് പത്തു വര്‍ഷം ആയെങ്കിലും ഫീല്‍ഡ് ജോലിക്ക് ഇത് വരെ സൂസനെ ആരും അയച്ചിട്ടില്ല.എന്നാല്‍ ബ്രാഡ്ലി ഫൈന്‍ ഒരു ഓപറേഷന്‍ നടത്തുന്ന ഇടയില്‍ അപകടത്തില്‍ പെടുന്നു.ബ്രാഡ്ലി ഫൈന്‍ ഇല്ലാതായതിന്  ശേഷം ആ ഓപറേഷന്‍ മുന്നോട്ടു കൊണ്ട് പോകാന്‍ പറ്റാത്ത രീതിയില്‍ ആയിരുന്നു സി ഐ ഏ .കാരണം അവരുടെ അവശേഷിക്കുന്ന ഏജന്റുമാരെ ശത്രു പക്ഷത്തില്‍ ഉള്ളവര്‍ക്ക് അറിയാം.ലോകത്തിനു തന്നെ ഭീഷണി ആകാന്‍ സാധ്യത ഉള്ള പ്രവൃത്തിയില്‍ നിന്നും എതിരാളികളെ തടസപ്പെടുത്തുക എന്ന ജോലിക്ക് സൂസന്‍ തയ്യാറാകുന്നു.

  എന്നാല്‍ സൂസന്റെ ആഗ്രഹം പോലെ അല്ല ഒന്നും സംഭവിക്കുന്നത്‌.അതിനോടൊപ്പം സഹ പ്രവര്‍ത്തകരില്‍ ചിലര്‍ വയ്ക്കാന്‍ നോക്കുന്ന പാരകള്‍.സൂസന്‍ തന്റെ പുതിയ ജീവിതത്തില്‍ വിജയി ആകുമോ?സൂസന്റെ പുതിയ അവതാരം ആണ് ഈ കോമഡി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.സൂസന്‍ കൂപ്പര്‍ ആയി വന്ന മെലീസ ശരിക്കും  ചിരിപ്പിച്ചു.അത് പോലെ തന്നെ നാന്‍സി ആയി വന്ന മിറാണ്ട ഹാര്‍ട്ട്,ആല്‍ടോ ആയി വന്ന പീറ്റര്‍ ഒക്കെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ആയിരുന്നു.നര്‍ഗീസ് ഫക്രി ചെറിയ ഒരു റോളില്‍ ചിത്രത്തില്‍ വരുന്നുണ്ട്.ഒരു മുഴുനീള കോമഡി ചിത്രം കാണണം എന്ന് തോന്നുമെങ്കില്‍ Spy കണ്ടു നോക്കാവുന്നതാണ്.

More movie suggestions @www.movieholicviews.blogspot.com

Tuesday 7 July 2015

413.MUST WATCH MOVIES FOR MOTOR CYCLE LOVERS

413.MUST WATCH MOVIES FOR MOTOR CYCLE LOVERS

മോട്ടര്‍ സൈക്കിള്‍ പ്രേമികള്‍  തീര്‍ച്ചയായും കണ്ടിരിക്കണ്ട 6 സിനിമകളെ പരിചയപ്പെടുത്തുന്നു.സ്വന്തം  മോട്ടര്‍ സൈക്കിളിനെ  മിസ്‌ ചെയ്യുന്നു എന്ന തോന്നല്‍ ഉണ്ടെങ്കില്‍ അത് മാറ്റാനായി ഈ അഞ്ചു സിനിമകള്‍ കാണാന്‍ ശ്രമിക്കൂ.നിങ്ങളുടെ അടുക്കല്‍ മോട്ടര്‍ സൈക്കിള്‍ പറന്നെത്തിയ  പ്രതീതി ഉണ്ടാകും.

1.Motor Cycle Diaries

   നിങ്ങള്‍ വിപ്ലവ ആശയത്തിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്ന ആളാകട്ടെ എന്നാല്‍ രണ്ടു  കൂട്ടര്‍ക്കും ചെഗുവേരയുടെ വിപ്ലവത്തിലേക്കുള്ള യാത്ര അവതരിപ്പിച്ച ഈ ചിത്രത്തെ ഒരിക്കലും അവഗണിക്കാന്‍ സാധിക്കില്ല.കള്‍ട്ട് ക്ലാസിക് റോഡ്‌ മൂവി എന്ന് പറയാവുന്ന ഈ ചിത്രം 1952 ല്‍ ചെ യും സുഹൃത്തും കൂടി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആയിരുന്നപ്പോള്‍ ദക്ഷിണ അമേരിക്കയിലൂടെ നടത്തിയ യാത്രകളുടെ രേഖാ ചിത്രം ആണ്.നോര്‍ട്ടന്‍ 500 എന്ന പഴയ മോഡല്‍  ബൈക്കിലെ ആ യാത്രാനുഭവം ഒരിക്കലും നഷ്ടപ്പെടുത്താന്‍ കഴിയില്ല.

2.Easy rider

   അമേരിക്കയില്‍ ഒരു കാലത്തെ തരംഗം ആയിരുന്ന ഹിപ്പി സംസ്ക്കാരത്തിന്റെ നേര്‍ കാഴ്ച ആണ് ഈ ചിത്രം.പീറ്റര്‍ ഫോണ്ടയും ഡെന്നിസ് ഹോപ്പറും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ അവരുടെ സ്വാതന്ത്ര്യം അന്വേഷിച്ചു അമേരിക്കയിലൂടെ യാത്ര ചെയ്യുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.അമേരിക്കയുടെ പ്രകൃതി  സൌന്ദര്യം ശ്രദ്ധയോടെ പകര്‍ത്തിയ ഈ ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം കൂടി ആകുമ്പോള്‍ അതി സുന്ദരമായ ഒരു യാത്ര നടത്തിയ അനുഭവം ആണുണ്ടാവുക.പീറ്റര്‍ ഫോണ്ടയുടെ "Captain America" chopper എന്ന ബൈക്ക് ഈ ചിത്രം കണ്ടവര്‍ ആരും മറക്കില്ല.ലോകത്തിലെ തന്നെ പ്രശസ്തമായ ബൈക്ക് എന്ന് വേണമെങ്കില്‍ അതിനെ വിളിക്കാം.

 3.The Wild One

   മോട്ടര്‍ സൈക്കിള്‍ ആരാധകരുടെ മറ്റൊരു മുഖം ആണ് പരസ്പ്പരം റോഡില്‍ പോരാടുന്ന ഗ്യാങ്ങുകള്‍.അത്തരത്തില്‍ സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി ഇറങ്ങിയ outlaw biker ചിത്രം ആണ് The Wild One.ചെറുപ്പക്കാരന്‍ ആയ മര്‍ലോണ്‍ ബ്രാണ്ടോ അവിസ്മരനീയം ആക്കിയ ജോണി സ്ട്രാബ്ലാര്‍ ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.തങ്ങളുടെ നേതാവിനെ ജയിലില്‍ അടച്ചപ്പോള്‍ ഒരു പട്ടണത്തെ മൊത്തം ഭീതിയില്‍ ആഴ്ത്തുന്ന രണ്ടു ഗ്യാങ്ങുകളുടെ  ഈ ചിത്രം പിന്നീട് കള്‍ട്ട് ക്ലാസിക് ആയി വാഴ്ത്തപ്പെട്ടു.Triumph Bonneville,Thunderbird 650cc എന്നിവയാണ് പ്രധാന കഥാപാത്രങ്ങള്‍ ഉപയോഗിച്ച ബൈക്കുകള്‍ .

 4.Madmax Series.

   മോട്ടര്‍ സൈക്കിള്‍ മാത്രമല്ല മോഡിഫൈ ചെയ്ത വണ്ടികളുടെ കമനീയ ശേഖരം ആണ് ഈ പരമ്പരയിലെ ചിത്രങ്ങള്‍.മോഡിഫൈ എന്നാല്‍ വെറുതെ നിറം അടിച്ചു മാറ്റിയ വണ്ടികള്‍ അല്ല.പകരം ഭാവി ലോകത്തില്‍ സംഭവിക്കാവുന്ന അവസ്ഥകളെ നേരിടുന്ന രീതിയില്‍ പോലും അവയൊക്കെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.Kawasakai 1977 KZ-1000,Kawasaki KH250,Kawasaki KZ-1000, Z900,SOHC Honda CB750 / CB900 എന്നിവയൊക്കെ അവയിലെ ചില  മോഡലുകള്‍  മാത്രം.ഇരുപതു  വര്‍ഷങ്ങള്‍ക്കു ശേഷം ഇറങ്ങിയ നാലാം  ഭാഗത്തിലും  മോട്ടര്‍ സൈക്കിളുകള്‍ ചീറി പായുന്നുണ്ട്‌ .

5.Wild Hogs.

  സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ബൈക്ക് യാത്ര.ആ യാത്ര ജീവിതത്തിലെ വിരസതകളില്‍ നിന്നും ഉള്ള മോചനത്തിന് വേണ്ടി ആയാലോ?നാല് സുഹൃത്തുക്കള്‍ അത്തരത്തില്‍ നടത്തിയ യാത്രകള്‍ ആണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.തമാശയും,സൗഹൃദവും എല്ലാം ഇഴകി ചേര്‍ന്ന Harley Sportster, Harley Fat Boys, Harley Softtail Springer എന്നിവയ്ക്ക് പുറമേ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത OCC ബൈക്കും ആയിരുന്നു മുഖ്യ കഥാപാത്രങ്ങള്‍.സുഹൃത്തുക്കള്‍ക്കൊപ്പം ഉള്ള യാത്രയുടെ രസകരമായ വേര്‍ഷന്‍ ആണ് ഈ ചിത്രം.


6.The World’s Fastest Indian

    ന്യൂസീലാന്റിലെ കിവി ബര്‍റ്റ് മണ്രോയുടെ യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദം ആക്കി ചെയ്ത ഈ ചിത്രം ഒരു കാലഘട്ടത്തിലേക്കുള്ള  മടങ്ങി പോക്ക് കൂടി ആണ്.600 cc യുടെ 1920 മോഡല്‍ ഇന്ത്യന്‍ സ്കൌട്ട് ബൈക്ക് ആണ് ചിത്രത്തിലെ പ്രധാനി.അന്തോണി ഹോപ്ക്കിന്‍സ് അനശ്വരം ആക്കിയ ഈ ചിത്രം മോട്ടര്‍ സൈക്കിളിലൂടെ വിശ്വ വിജയം നേടിയ ആ സമയത്തെ വേഗതയേറിയ ബൈക്കിനെ കുറിച്ചായിരുന്നു.

The edited version as published in http://www.autobeatz.com/home_special_details.php?ID=412

More movie suggestions @www.movieholicviews.blogspot.com

412.COLD EYES(KOREAN,2013)

412.COLD EYES(KOREAN,2013),|Action|Thriller|Crime|,Dir:-Ui-seok Jo, Byung-seo Kim,*ing:-Hyo-ju Han, Kyung Jin, Woo-sung Jung

  കൊറിയന്‍ സിനിമയിലെ പണം വാരി ചിത്രങ്ങളില്‍ ഒന്നാണ് 2013 ല്‍ റിലീസ് ആയ Cold Eyes.ഈ ആക്ഷന്‍ /ത്രില്ലര്‍ ചിത്രം ഹീസ്റ്റ് മൂവി ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.ബുദ്ധിപൂര്‍വ്വം ആയി കരുക്കള്‍ നീക്കി വലിയ മോഷണങ്ങള്‍ നടത്തുന്ന കൊള്ള സംഘവും അവരും പോലീസും ആയുള്ള Cat & Mouse കളി ആണ് ചിത്രം.ഹോളിവുഡ് ചിത്രങ്ങളോട് കിട പിടിക്കുന്ന രീതിയില്‍ നിര്‍മിച്ച ഈ ചിത്രം ആധുനിക രീതിയില്‍ കുറ്റവാളികളെ പിടി കൂടാനും കുറ്റ കൃത്യങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ട് നീങ്ങുന്ന ഒരു പോലീസ് ടീമിന്റെ കഥയാണ് അവതരിപ്പിക്കുന്നത്‌.

  ചിത്രം ആരംഭിക്കുന്നത് തന്നെ വളരെയധികം ഹോംവര്‍ക്ക് ചെയ്ത് നടപ്പിലാക്കിയ ഒരു ബാങ്ക് മോഷണത്തോടെ ആണ്.പുതുതായി സര്‍വീസില്‍ കയറിയ ഹാ യൂന്‍ ജൂയുടെ ഏറ്റവും വലിയ കഴിവ് അവളുടെ ഫോട്ടോഗ്രാഫിക് മെമ്മറി ആയിരുന്നു.ആ ടീമിന് വേണ്ടതും അത് തന്നെ ആയിരുന്നു.കാരണം അവര്‍ കേസ് അന്വേഷണങ്ങള്‍ നടത്തുന്നത് കൂടുതലും Surveillance Camera ഉപയോഗിച്ചുള്ള മാര്‍ഗങ്ങളിലൂടെ ആയിരുന്നു.കുറ്റവാളികള്‍ എന്ന് കരുതുന്ന ആളുകളുടെ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയും അവരുടെ നീക്കങ്ങളെ ഒരു പടി മുന്നില്‍ ചിന്തിച്ചു വീഴ്ത്തുകയും ചെയ്യുന്നതായിരുന്നു അവരുടെ പ്രവര്‍ത്തന രീതി.ചീഫ് ഹ്വാങ്ങിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ടീമിന്റെ ഇപ്പോഴത്തെ ആവശ്യം ജെയിംസ് എന്ന അതി ബുദ്ധിമാന്‍ ആയ കൊള്ള സംഘ നേതാവിനെ വീഴ്ത്തുക എന്നതായിരുന്നു.

  ചടുല വേഗത്തില്‍ പോകുന്ന ഈ ചിത്രം വളരെയധികം മികവോടെ ആണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്.കൊറിയന്‍ ചിത്രങ്ങളില്‍ ഉള്ള സാധാരണ രീതികളില്‍ നിന്നും വിഭിന്നമായി കൊമേര്‍ഷ്യല്‍ ചിത്രങ്ങളുടെ ഇടയില്‍ പെടുത്താവുന്ന രീതിയില്‍ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ ചിത്രം എന്നാല്‍ സിനിമയുടെ കാര്യം മാത്രം നോക്കുമ്പോള്‍ നല്ല ഹീസ്റ്റ് മൂവിക്കു വേണ്ടിതെല്ലാം ചേര്‍ത്താണ് ഇറക്കിയിരിക്കുന്നത് .തീര്‍ച്ചയായും കാണാന്‍ ശ്രമിക്കാവുന്ന കൊറിയന്‍ ക്രൈം/ത്രില്ലര്‍ ചിത്രം ആണ് Cold Eyes.

More movie suggestions @www.movieholicviews.blogspot.com

1820. Kill (Hindi, 2024)