Showing posts with label CANTONESE. Show all posts
Showing posts with label CANTONESE. Show all posts

Wednesday, 2 November 2022

1583. Detective vs Sleuths (Cantonese, 2022)

1583. Detective vs Sleuths (Cantonese, 2022)

           Mystery, Thriller.



വർഷങ്ങൾക്ക് മുന്നേ ഹോങ്കോംഗിൽ  നടന്ന കുറെയേറെ കൊലപാതകൾ . അതിൽ പലതിലും പ്രതികളെ പിടിക്കൂടാൻ സാധിച്ചിരുന്നില്ല. പല കൊലപാതക പരമ്പരകളിലും സൈക്കോപ്പാത്ത് ആയ സീരിയൽ കില്ലറുകൾ ആയിരുന്നു പ്രതികൾ . ഏറെ വർഷങ്ങൾക്ക് ശേഷം ഇന്ന്, അന്ന്  കൊലപാതകം നടത്തിയ  ഓരോരോ ആളുകളെയും  ഒരു കൂട്ടം ആളുകൾ കൊല്ലുകയാണ് . The Chosen Sleuths എന്ന് വിളിക്കുന്ന ഒരു കൂട്ടം ആളുകൾ ആണ് ഇതിന് പിന്നിൽ. ഇവർക്കെല്ലാം നേരത്തെ നടന്ന കൊലകളിൽ കൊല്ലപ്പെട്ടവരും ആയി ഒരു ബന്ധം ഉണ്ട്. അന്ന് മരിച്ചവരുടെ ബന്ധുക്കൾ ആണ് ഈ vigilante ഗ്രൂപ്പിൽ ഉള്ളത്. 


ഓരോ കൊലയ്ക്ക്  ശേഷവും അടുത്ത കൊലപാതകം ഏതാണ് എന്ന് പറയാൻ വേണ്ടി പഴയ കേസ് ഫയലുകളുടെ നമ്പർ രേഖപ്പെടുത്തി പൊലീസിനെ വെല്ലുവിളിച്ചു കൊണ്ടാണ് ആണ് അവരുടെ പ്രവർത്തനം. അവരെയും കുറ്റം  പറയാൻ സാധിക്കില്ല. നീതി സ്വയം വാങ്ങി എടുക്കാൻ അവർക്ക് മുന്നിൽ ഉള്ള വഴികൾ എല്ലാം നേരത്തെ തന്നെ അടച്ചിരുന്നു.അവരുടെ വഴി അവർ തിരഞ്ഞെടുത്തു. ഇവരുടെ പ്രവർത്തികളുടെ പിന്നിൽ ഇവരെ നയിക്കുന്ന ആരോ ഉണ്ട്.അത്  പഴയ കുറ്റാന്വേഷകൻ ആയ ജുൻ -ലീ ആണെന്ന് പോലീസ് വിശ്വസിക്കുന്നു. എന്നാൽ ജുൻ ലീയക്ക് പറയാൻ വേറെ കാര്യങ്ങൾ ആണ് ഉണ്ടായിരുന്നത്. ആരാണ് ഇവരുടെ നേതാവ്?ആര് കണ്ടെത്തൽ ആണ് സത്യം?ഇതെല്ലാം ആണ് സിനിമ പറയുന്ന ബാക്കി കഥ. 


  കഥ കേൾക്കുമ്പോൾ ഒരു മിസ്റ്ററി ചിത്രം എന്ന നിലയിൽ  കൌതുകം ഉണ്ടെങ്കിലും   ഇത്തരം ഒരു പ്രമേയം അവതരിപ്പിക്കുമ്പോൾ കുറേ കൂടി നന്നായി സിനിമ അവതരിപ്പിച്ചിരുന്നെങ്കിൽ എന്ന് തോന്നി പോയി. കൂടുതൽ ആയി പോയി എന്ന് തോന്നിക്കാവുന്ന ആക്ഷൻ സംഘട്ടന രംഗങ്ങൾ കുറയ്ക്കാമയിരുന്നു എന്ന് ഉള്ളത് മറ്റൊരു അഭിപ്രായം . കൊറിയൻ -ജാപ്പനീസ് സിനിമകളിലെ പോലെ കൂടുതൽ വൈകാരികമായും കൂടുതൽ നിഗൂഡത നിറഞ്ഞ രീതിയിൽ അവതരിപ്പിക്കാവുന്ന കഥ ഉണ്ടായിരുന്നെങ്കിലും ഒരു ആക്ഷൻ ത്രില്ലർ എന്ന രീതിയിൽ മാത്രമാണ് സിനിമയെ അണിയറക്കാർ അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്. അത്തരം ഒരു ഉദ്യമം അൽപ്പം പാളി പോയതായും തോന്നി. 


നല്ല താൽപ്പര്യത്തോടെ കണ്ടിരിക്കാവുന്ന, സസ്പൻസ് ഘടകങ്ങൾ ധാരാളം ഉള്ള കഥ സ്ക്രീനിൽ വരുമ്പോൾ സിനിമ എന്ന നിലയിൽ അത്തരം ഒരു അനുഭവം ഉണ്ടാകുന്നില്ല പ്രേക്ഷകന്. എന്നാലും മോശം ചിത്രം ആണെന്നുള്ള അഭിപ്രായമില്ല. കഥയുടെ synopsis വായിച്ചപ്പോൾ കൂടുതൽ പ്രതീക്ഷിച്ചിരുന്നു എന്ന് മാത്രം. അത് കൊണ്ട് തന്നെ തരക്കേടില്ലാത്ത ഒരു സിനിമ അനുഭവം ആണ്  Detective vs Sleuths.


ചിത്രം കാണണം എന്നുള്ളവർക്ക് ലിങ്ക്  t.me/mhviews എന്ന ടെലിഗ്രാം ചാനലിൽ  ൽ ലഭ്യമാണ്. 


സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്? 

Thursday, 5 December 2019

1125. A Witness Out of the Blue(Cantonese,2019)


1125. A Witness Out of the Blue(Cantonese,2019)

   ഒരു കൊലപാതകം നടക്കുന്നു.അടുത്തായി നടന്ന ഒരു വലിയ ജ്വലറി മോഷണ കേസിലെ പ്രതികളിൽ ഒരാളാണ് കൊല്ലപ്പെട്ടത്.ഒഴിഞ്ഞ ഒരു കെട്ടിടത്തിൽ നടന്ന കൊലയ്ക്കു ദൃക്‌സാക്ഷികൾ ആയി മനുഷ്യർ ആരും ഇല്ലായിരുന്നു.മനുഷ്യർ ആരും ഇല്ല എന്നേ ഉള്ളൂ.ഒരു തത്ത ഉണ്ടായിരുന്നു ദൃക്‌സാക്ഷി ആയി.സംസാരിക്കാൻ കുറച്ചൊക്കെ കഴിയുന്ന തത്ത.ഇനി തത്ത ചൈനീസ് ഭാഷയോ, ഇംഗ്ലീഷ് ഭാഷയോ പഠിച്ചു കൊലപാതകിയെ കണ്ടു പിടിക്കണമായിരിക്കും.

  അങ്ങനെ ചിന്തിച്ച ഒരാളുണ്ട്.പൊലീസിലെ ഉദ്യോഗസ്ഥനായ ലാറി.വലിയ മൃഗ സ്നേഹി ആണ്.ജോലിയിൽ വലിയ മിടുക്ക് ഒന്നും ഇല്ലാത്ത പാവത്താൻ.എന്നാൽ മൃഗങ്ങളോട് സ്നേഹം ഉള്ളത് കൊണ്ട് തത്തയെ ട്രെയിൻ ചെയ്‌ത് എടുത്തു തെളിവ് കൊണ്ടു വരുമോ?

  പൊലീസിന് മുന്നിൽ പ്രതി എന്നു സംശയിക്കുന്നത് ഷോണിനെ ആണ്.ഷോണ് ആയിരുന്നു ജ്വലറി മോഷണക്കേസിലെ കൊള്ള തലവൻ.കേസ് അന്വേഷണം പോലീസ് ഇൻസ്‌പെക്‌ടർ യിപ്പിന്റെ നേതൃത്വത്തിലും.കൂട്ടാളികൾക്കു മോഷണത്തിന്റെ പങ്കു കൊടുക്കാതെ ഇരിക്കാൻ ഷോണ് അവരെ കൊല്ലാൻ ശ്രമിക്കുന്നതിന്റെ ഭാഗം ആയിരിക്കും ഈ കൊലപാതകം.അതു കൊണ്ടു കൂടിത്തൽ കൊലകൾ നടക്കും എന്നു അവർ കണക്കു കൂട്ടി.

  ഒരു കേസിൽ പ്രതികളെ കുടുക്കാൻ തെളിവുകൾ വേണം.ആ തെളിവുകൾ സാഹചര്യവും ആയി ഒത്തു പോകണം.അങ്ങനെ പലതും ഉണ്ടല്ലോ?ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നു മനസിലാക്കാൻ സിനിമ കാണുക.

   Distraction എന്ന ഒരു പഴയ ടെക്നിക് നല്ല രീതിയിൽ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.ശരിക്കും സിനിമ കാണുമ്പോൾ മനസ്സു ഒറ്റ ഘടകത്തിൽ ആയിരുന്നു.അതു സംഭവം ശരിക്കും distraction ആണെന്ന് മനസ്സിലാക്കിയപ്പോഴേക്കും സിനിമ തീർന്നൂ.

   എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു കഥ ഇങ്ങനെ അവതരിപ്പിച്ചത് നന്നായി ഇഷ്ടമായി.ഇഷ്ടം ഇല്ലാത്തവരും ഉണ്ടാകും.ഈ പറഞ്ഞ distraction ശരിക്കും മനസ്സിലാക്കണമെങ്കിൽ സിനിമ കാണണം.സംവിധായകൻ ഫങ് ആ ഘടകത്തെ ഉപയോഗിച്ചത് ബുദ്ധിപൂർവം ആയിരുന്നു.

  സിനിമയുടെ ടെലിഗ്രാം ലിങ്ക് : @mhviews or t.me/mhviews


www.movieholicviews.blogspot.ca

Thursday, 6 July 2017

756.NIGHTFALL(2012,CANTONESE)

756.NIGHTFALL(2012,CANTONESE),|Crime|Mystery|,Dir:- Roy Hin Yeung Chow,*ing:-Nick Cheung, Simon Yam, Janice Man.


    തന്നെ വേട്ടയാടുന്ന തന്‍റെ തന്നെ  ഭൂതക്കാലം ഏതൊരു കുറ്റവാളിയുടെയും നിലനില്‍പ്പിനെ,അയാള്‍ ശിക്ഷയുടെ കാലാവധി കഴിഞ്ഞു പുറത്തു ഇറങ്ങിയാല്‍ പോലും സാരമായി ബാധിക്കും.അയാളുടെ ഭൂതക്കാലം മറക്കാന്‍ കഴിയാത്ത ആളുകള്‍ അയാള്‍ സ്വതന്ത്രന്‍ ആയി വരുന്ന പരിസരങ്ങളില്‍ ഉണ്ടാകും.തന്‍റെ ചെയ്തികളുടെ തീക്ഷണത അനുസരിച്ച് സമൂഹത്തിനു അയാളോട് ഉള്ള കാഴ്ചപ്പാടിലും ഏറ്റക്കുറചിലുകള്‍ ഉണ്ടാകാം.തേങ്ങ മോഷണ കേസിലെ പ്രതിയെ പോലെ അല്ല കൊലയാളിയെ കാണുന്ന സമൂഹം എന്ന് ചുരുക്കത്തില്‍ പറയാം.എന്നാല്‍ തന്‍റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം താന്‍ അല്ല ചെയ്തത് എന്ന് കരഞ്ഞു പറഞ്ഞിട്ട് പോലും തെളിവുകളുടെ പിന്‍ബലത്തില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത ഒരാളുടെ അവസ്ഥയോ?

    യൂന്‍ തന്‍റെ പത്തൊമ്പതാം വയസ്സില്‍,ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന കുറ്റ കൃത്യത്തിന്റെ ശിക്ഷാ കാലാവധി കഴിഞ്ഞതിനു ശേഷം പുറത്തു ഇറങ്ങുന്നു.ജയിലില്‍ അധികം ആരോടും സംസാരിക്കാതെ ജീവിച്ചിരുന്ന അയാള്‍ പുറത്തു ഇറങ്ങുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന വ്യക്തമായ ലക്ഷ്യത്തോടെ ആണ് കഴിഞ്ഞിരുന്നതും.ഇടയ്ക്ക് ശല്യം ചെയ്യാന്‍ വന്നവരോട് അയാള്‍ പ്രതികരിക്കുകയും ചെയ്തു ജയിലില്‍.

  പുറത്തിറങ്ങിയ അയാള്‍ ആദ്യം ചെയ്തത് ഹാന്‍ ട്സൂയി,അയാളുടെ മകള്‍ സോയി എന്നിവരെ അവര്‍ അറിയാതെ നിരീക്ഷിക്കുക എന്നതായിരുന്നു.ഹാന്‍ ട്സൂയി പ്രശസ്തന്‍ ആയ സംഗീത വിദ്വാന്‍ ആയിരുന്നു.തന്‍റെ മകളായ സോയിയെ അയാള്‍ കര്‍ക്കശമായ ചിട്ടകളോടെ,എന്നാല്‍ ക്രൂരമായ രീതിയില്‍ ആണ് വളര്‍ത്തിയിരുന്നത്.ട്സൂയിയുടെ മകള്‍ ആയ ഇവയെ കൊലപ്പെടുത്തിയതിനു ആണ് യൂന്‍ ജയിലില്‍ ആകുന്നതു.യൂന്‍ അയാളുടെ ബംഗ്ലാവിനു എതിര്‍വശം ആയി വരുന്ന രീതിയില്‍ ഒരു വീട് എടുത്തു താമസിക്കുന്നു,ഒപ്പം അയാളെ നിരീക്ഷിക്കാന്‍ ഉള്ള വഴികള്‍ കൂടി ഉപയോഗിച്ചുക്കൊണ്ട്.

     എന്നാല്‍ ഒരു ദിവസം ട്സൂയിയുടെ മരണ വാര്‍ത്ത ആണ് അവിടെ ഉള്ളവര്‍ അറിഞ്ഞത്.കടല്‍ക്കരയില്‍ കാണപ്പെട്ട മൃത ദേഹം തെളിവുകള്‍ ഇല്ലാതെ പോലീസിനെ കുഴക്കി.ജോര്‍ജ് ലാം എന്ന പോലീസ് ഉദ്യോഗസ്ഥന് ആയിരുന്നു കേസിന്‍റെ ചുമതല.തന്‍റെ ജോലിയില്‍ കണിശതയും ആത്മാര്‍ഥതയും ഉള്ള ജോര്‍ജ് എന്നാല്‍ തന്‍റെ ജീവിതത്തില്‍ ഉണ്ടായ ദുരിതങ്ങള്‍ വേട്ടയാടുന്ന ആളാണ്‌.കേസന്വേഷണം മുന്നോട്ടു പോകുമ്പോള്‍ ആണ് യൂന്‍ ജയിലില്‍ നിന്നും ഇറങ്ങിയ വിവരം അറിയുന്നതും കേസന്വേഷണം അയാളിലേക്ക് നീങ്ങുന്നതും.

   എന്നാല്‍ ജോര്‍ജ് ലാമിനെ കാത്തിരുന്നത് നിഗൂഡതകളുടെ ഒരു കലവറ ആയിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവങ്ങളുടെ ബാധ്യതയോട് ഒപ്പം ഇപ്പോഴത്തെ സംഭവങ്ങളും കൂട്ടി ഇനക്കുകയും വ്യക്തികളെ അവരുടെ യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് കൊണ്ട് വരുകയും ചെയ്യേണ്ട ഒരു വലിയ പ്രക്രിയ.കേസിന്‍റെ തുമ്പുകള്‍ ഓരോന്നായി അഴിയുമ്പോള്‍ അനാവരണംചെയ്യപ്പെടുന്നത് അപ്രതീക്ഷിതം ആയ കഥകള്‍ ആണ്.ഒരു പക്ഷെ അപസര്‍പ്പക കഥകള്‍ ആണെന്ന് സാധാരണ മനുഷ്യന്‍ കരുതുന്ന കഥകള്‍.രഹസ്യങ്ങള്‍ മനപ്പൂര്‍വം ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന പോലെ ആര്‍ക്കും തോന്നാവുന്ന സാഹചര്യങ്ങള്‍. ജോര്‍ജ് ലാമിന്റെ കേസിന്‍റെ കൂടെ പ്രേക്ഷകന് സഞ്ചരിക്കാം.ഒപ്പം അയാളോടൊപ്പം അത്ഭുതത്തോടെ കാണാവുന്ന അഴിയാക്കുരുക്കുകളുടെയും ആരൊക്കെയോ തയ്യാറാക്കിയ മിഥ്യകളുടെ ലോകത്തിലേക്കും.

  ഹോംഗ് കോംഗ് ചിത്രമായ Nightfall നല്ല ഒരു കുറ്റാന്വേഷണ ത്രില്ലര്‍ ആണ്.പ്രേക്ഷകന്റെ മുന്നില്‍ ഒരു കഥ അവതരിപ്പിക്കുകയും യാതാര്‍ത്ഥ്യം ഓരോ ഭാഗമായി പ്രേക്ഷകന്‍റെ മുന്നിലേക്ക്‌ അതിവിദഗ്ധം ആയി അവതരിപ്പിക്കുകയും ചെയ്യുന്നു.ക്രൈം ത്രില്ലര്‍ ചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടം ആകുന്ന രീതിയില്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് Nightfall.


More movie suggestions @www.movieholicviews.blogspot.ca

Monday, 4 January 2016

576.INSANITY(CANTONESE,2014)

576.INSANITY(CANTONESE,2014),|Mystery|Thriller|,Dir:-Kwong-yiu Lee,*ing:-Ching Wan Lau, Xiaoming Huang, Alex Fong


   മാനസിക രോഗത്തിന്റെ  പേരില്‍  തന്റെ  ജീവിതത്തില്‍  ചെയ്ത  ഏറ്റവും  വലിയ  തെറ്റിന് നിയമത്തിന്‍റെ പരിഗണന ലഭിച്ച  ആള്‍  ആണ് ഫാന്‍  ക്വോക് സാംഗ്.Schizophrenic ആണെന്ന് വൈദ്യശാസ്ത്രം വിധിച്ച  രോഗി എന്ന നിലയില്‍ നിന്ന് അയാള്‍  മോചനം  നേടിയത് ചുരുങ്ങിയ  വര്‍ഷങ്ങള്‍ക്കുള്ളില്‍  ആയിരുന്നു.ചോ മിംഗ് കിറ്റ്‌ എന്ന സമര്‍ത്ഥന്‍ ആയ  ഡോക്റ്റര്‍ തന്‍റെ അഭിമാനപ്രശ്നം എന്ന നിലയില്‍ ആണ്  ആ കേസിനെ കാണേണ്ടി വന്നത്.അതിനു കാരണം മൂന്നു  വര്‍ഷത്തിനുള്ളില്‍ ഷീസോഫ്രീനിയ ഭേദം ആകില്ല  എന്ന്  വാദിച്ച മറ്റു ഡോക്റ്റര്‍മാര്‍ ആയിരുന്നു.എന്നാല്‍ അയാള്‍ അയാളുടെ  തീരുമാനത്തില്‍  ഉറച്ചു  നില്‍ക്കുന്നു അയാളുടെ കഴിവില്‍ മതിപ്പുള്ള   ആശുപത്രി ചീഫ് ചോമിംഗിന്റെ   വാദത്തെ അവസാനം  ശരി  വയ്ക്കുന്നു.

    ഫാന്‍ ക്വോക് മാനസിക നില തെറ്റി ചെയ്ത പാതകം അയാളുടെ ഭാര്യയെ  കൊല്ലപ്പെടുതിയത്  ആയിരുന്നു.അതി ക്രൂരമായി ചെയ്ത ആ പാതകത്തിന്റെ അനന്തര ഫലം അയാളെ  കാത്തിരുന്നു.അയാളുടെ  ഭാര്യയുടെ അമ്മ  അയാളോട് പെരുമാറിയത് ആ രീതിയില്‍ ആയിരുന്നു.അയാളെ മാനസികമായി വീണ്ടും  തളര്‍ത്തുക എന്ന ഉദ്ദേശം.അതിനായി അവര്‍ അയാള്‍ക്ക്‌ അറിയാത്ത രഹസ്യം അയാളെ അറിയിക്കുന്നു.തന്റെ രോഗത്തിന് മരുന്നുകള്‍ നിര്‍ത്തിയ അയാള്‍ ആ രഹസ്യം അറിയുന്നതോടെ  പഴയ രീതിയിലേക്ക് പോകാന്‍ തുടങ്ങുന്നു.അതിന്റെ ഇടയ്ക്ക് അയാള്‍ എടുക്കുന്ന അടുത്ത തീരുമാനം വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.എന്നാല്‍  ഈ സംഭവങ്ങള്‍  ബാധിക്കുന്ന  മറ്റൊരാള്‍ കൂടി  ഉണ്ട്.തന്‍റെ  ഉറപ്പിന്മേല്‍ ഷീസോഫ്രിനിയ ഉള്ള രോഗിയെ മോചിപ്പിച്ച  ഡോക്റ്റര്‍.ഈ സംഭവങ്ങള്‍  അയാളെയും  എങ്ങനെ  ബാധിക്കും?  ആ സംഭവങ്ങളുടെ ബാക്കി ആണ് ഈ ചിത്രം.

  പ്രേക്ഷകന്‍ എന്ന നിലയില്‍ ഈ ചിത്രം കാണുമ്പോള്‍ മനസ്സില്‍ രൂപം കൊള്ളുന്ന  കഥ ഇതാണ്.എന്നാല്‍ ഈ കഥയില്‍ പലപ്പോഴും  പ്രേക്ഷകന്‍ ചതിക്കപ്പെടുക  ആയിരുന്നു.ഒരു  കണ്ണാടിയിലെ പ്രതിബിംബം പോലെ രോഗാവസ്ഥയെ കാണുന്ന ഒരാള്‍ക്ക്‌ ആ പ്രതിബിംബത്തിന് ഒരു രൂപം നല്‍കാന്‍ ശ്രമിക്കുന്നു.ഒരു പക്ഷെ അയാള്‍ക്ക്‌ മാത്രമായി ഒളിപ്പിച്ച രഹസ്യം.സ്വന്തം credibility നശിക്കാന്‍ ആരാണ്  ഇഷ്ടപ്പെടുക?സിനിമയുടെ അവസാന രംഗങ്ങളില്‍ മാത്രം കഥ മൊത്തത്തില്‍ മനസ്സിലാകും.വിമര്‍ശനങ്ങള്‍ പലയിടത്ത് നിന്നും  ഈ ഹോംഗ് കോംഗ്-ചൈനീസ് ചിത്രത്തിന്  നേരെ  ഉണ്ടായെങ്കിലും സൈക്കോ ത്രില്ലര്‍  എന്ന നിലയില്‍ ചിത്രം മികവു  പുലര്‍ത്തുന്നുണ്ട്.ഒരു പക്ഷെ അവിടത്തെ പ്രേക്ഷകരുടെ അഭിരുചികളില്‍ നിന്നും മാറി ഉള്ള ചിത്രം ആയിരുന്നിരിക്കാം ഇത്.ഈ ചിത്രത്തില്‍  ഇനി  എന്തു  എന്ന്  പ്രേക്ഷകന്‍  ചിന്തിക്കുമ്പോള്‍ ഇനിയും കഥയുണ്ട്  എന്ന് കാണിക്കുന്നത് ആണ്  ഈ ചിത്രത്തെ നല്ലൊരു  സൈക്കോളജിക്കല്‍  ത്രില്ലര്‍  ആക്കി  മാറ്റുന്നത്.


More movie suggestions @www.movieholicviews.blogspot.com

Friday, 4 October 2013

45.ACCIDENT (CANTONESE,2009)

ACCIDENT (CANTONESE,2009),|Thriller|, Dir:- Pou-Soi Cheang ,*ing :- Louis KooRichie RenShui-Fan Fung.

ചലച്ചിത്ര ഭാഷ്യത്തില്‍ ദ്വിമാന മുഖവുമായി ഹോങ്ക് കോങ്ങില്‍ നിന്നും  "Accident"
     മറ്റുള്ള ഭാഷകളില്‍ ഉള്ള മികച്ച സിനിമകളിലേക്ക് നോക്കുമ്പോള്‍ പലപ്പോഴും മനസ്സിലാകുന്ന ഒരു കാര്യമുണ്ട് ...അവയെല്ലാം  കൃത്യമായ ഒരു ഫോര്‍മുല പിന്തുടരുന്നതായി കാണാം ..പരാജിതനും  ക്ഷീണിതനും ആണ് കൊറിയന്‍ ചിത്രങ്ങളില്‍ ഉള്ള നായകന്മാര്‍ കൂടുതലും ...നമ്മുടെ നാട്ടില്‍ ഉള്ളത് പോലെ ഉള്ള ഒരു മഹത്വല്‍ക്കരണം ആ കഥാപാത്രങ്ങളില്‍ പലപ്പോഴും കാണില്ല ..അത് പോലെ  ഹോങ്ക് സിനിമകളും ...അവര്‍ക്കുള്ള പ്രത്യേകത അവര്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിഗൂഡത ആണ് ...Infernal Affairs പോലുള്ള ചിത്രങ്ങള്‍ ഇംഗ്ലിഷ് സംസാരിച്ചപ്പോഴും  (The Departed ), മൊത്തത്തില്‍ ആ ചിത്രം  ഇത്തരം നിഗൂഡമായ സന്ദര്‍ഭങ്ങള്‍ വളരെയധികം ഉണ്ടായിരുന്നു ..അത് പോലെ തന്നെ "മുംബൈ പോലീസ് " എന്ന മലയാള സിനിമയോട് വിദൂര സാമ്യം പ്രകടിപ്പിക്കുന്ന " The Murderer" എന്ന ചിത്രമൊക്കെ ....പലപ്പോഴും കാല്പനികതയുടെ അതി പ്രസരം കാണുമെങ്കിലും അതവരുടെ രീതി ആയി കണക്കാക്കിയാല്‍ വ്യത്യസ്തമായ ഒരു ചിത്രം ആയിരിക്കും നമുക്ക് ലഭിക്കുക  ..അത് പോലെ മറ്റൊരു ചിത്രമാണ് ജീവിതത്തിന്‍റെ ത്രിമാന മുഖങ്ങള്‍ (അതോ അതിലും കൂടുതലോ ??) അവതരിപ്പിച്ച "2046" എന്ന ചിത്രവും ...ഇവയൊക്കെ വളരെയധികം വ്യത്യസ്തവും എന്നാല്‍ നിഗൂഡത അവയുടെ മുഖമുദ്രയും ആയിരുന്നു  ...

   ഇതില്‍ നിന്നൊന്നും വ്യത്യസ്തമല്ല Accident എന്ന ചിത്രവും ..ഒരു  ആക്ഷന്‍ ചിത്രമായിരിക്കും എന്ന തോന്നല്‍ ആദ്യം ഉണ്ടാക്കുമെങ്കിലും ആ ചിത്രം പിന്നീട് മറ്റൊരു രീതിയിലേക്ക്  മാറുന്നു ...അവസാന രംഗത്തില്‍ മാത്രം നിഗൂഡത മറ നീക്കി വരുന്ന  ഒരു ചിത്രമായി അത് മാറുന്നു ...കഥ ആരംഭിക്കുന്നത് ഒരു സ്ത്രീ അപകടത്തില്‍ പെടുന്ന രംഗത്തോടെ ആണ് ...അതിനു ശേഷം കാണിക്കുന്നത് മറ്റൊരു  അപകടo..അതില്‍ ഒരാള്‍ കൊല്ലപ്പെടുന്നു ..അസ്വാഭാവികമായി ഒന്നും ഇല്ലാത്ത ഒരു അപകടം  ...എന്നാല്‍ പിന്നീടാണ് മനസ്സിലാകുന്നത്‌ അത് കൃത്യമായ പ്ലാനിങ്ങില്‍ നടത്തിയ ഒരു കൊലപാതകം ആയിരുന്നു എന്ന് ..ബ്രയാന്‍,ഫാറ്റി ,അങ്കിള്‍ ,പേര് അറിയാത്ത ഒരു യുവതി ..അവര്‍ നാല് പേരും ആണ് ഈ കൊലപാതക സംഘത്തിലെ അംഗങ്ങള്‍ ...ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധിക്കുന്ന അവര്‍ ഒരിക്കലും പോലീസിന് സംശയത്തിനു ഇട നല്‍കാതെ ആയിരുന്നു അപകടത്തിന്‍റെ രൂപത്തില്‍ ഈ കൊലപാതകങ്ങള്‍ നടത്തിയിരുന്നത് ..കൊലപാതകം നടന്ന സ്ഥലത്തിന്റെ അടുത്ത് കളയുന്ന സിഗരറ്റ് കുറ്റി പോലും തങ്ങളെ കുരുക്കും എന്ന് അവര്‍ വിചാരിക്കുന്നു ..അത്രയും സൂക്ഷ്മമായ രീതിയില്‍ ആയിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍ ...

          തങ്ങളുടെ ദൌത്യങ്ങളില്‍ ഓരോരുത്തര്‍ക്കും വ്യക്തമായ ഭാഗങ്ങള്‍ ഉണ്ടാകും ..ചെയ്ത ജോലിയുടെ  കാശ് വാങ്ങുവാന്‍ പോകുമ്പോള്‍ പോലും അവര്‍ മറ്റുള്ളവര്‍ക്ക് തങ്ങളെ അറിയാതിരിക്കുവാന്‍ വേണ്ടി ഉള്ള രീതികള്‍ സ്വീകരിച്ചിരുന്നു ..വിശ്വസനീയം ആയ രീതിയില്‍ തങ്ങളുടെ ജോലി നടത്തിയിരുന്ന ഒരു കൂട്ടം പ്രൊഫഷണല്‍ കൊലപാതകികള്‍ എന്ന് പറയാന്‍ പറ്റുന്നവര്‍ .തികച്ചും അപകടം എന്ന രീതിയില്‍ നടത്തിയിരുന്ന ഈ കൊലപാതകങ്ങള്‍ എന്നാല്‍ അവരെയും ഭയപ്പെടുത്തിയിരുന്നു ..തങ്ങളുടെ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പലരും കാണും എന്ന് അവര്‍ ഭയപ്പെട്ടിരുന്നു ...ചിത്രത്തില്‍ അത്തരത്തില്‍ അവര്‍ കൊല ചെയ്യുന്ന ആള്‍ ഒരു അധോലോക നേതാവാണ്‌ എന്നുള്ളത് അവരുടെ ഭയം കൂട്ടി..എന്നാല്‍ സാധാരണക്കാരെ പോലെ ജീവിക്കുന്ന അവരെ ആരും സംശയിക്കേണ്ടതായ കാരണങ്ങള്‍ ഇല്ലായിരുന്നു ..

   അങ്ങനെ ഇരിക്കെ അവര്‍ക്ക് പുതിയ ഒരു ദൌത്യം ലഭിക്കുന്നു ...ഇന്ഷുറന്സ് തുകയ്ക്കായി തന്‍റെ പിതാവിനെ കൊല്ലണം എന്ന് പറയുന്ന മകന്‍റെ അടുക്കല്‍ നിന്നും ..അവര്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി ...തികച്ചും അപകടം എന്ന് തോന്നിക്കുന്ന ഒരു പ്ലാന്‍ അവര്‍ മെനഞ്ഞെടുക്കുന്നു ..അതിനായി എന്നാല്‍ അവര്‍ക്ക് പ്രകൃതിയുടെ കൂട്ടും ആവശ്യമായിരിരുന്നു ...മഴയത്ത്  മാത്രം നടത്താന്‍ കഴിയുന്ന ഒരു പ്ലാന്‍ ആയിരുന്നു അവര്‍ ആവിഷ്ക്കരിച്ചത് ..ദിവസവും വീല്‍ചെയറില്‍ പോകുന്ന ആ വൃദ്ധനെ കൊലപ്പെടുത്തുവാന്‍ എന്നാല്‍ അവര്‍ക്ക് ആവശ്യമായ ദിവസങ്ങളില്‍ മഴ ലഭിക്കുന്നില്ല ..പല ദിവസങ്ങളും കടന്ന് പോയി ..എന്നാല്‍ ഒരു ദിവസം അവര്‍ ആഗ്രഹിച്ച സന്ദര്‍ഭം ഒരുങ്ങി ..Alzheimer s അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്ന അങ്കിള്‍ തന്‍റെ ഭാഗം ചെയ്യാന്‍ മറന്നു പോയിരുന്നു.. എങ്കിലും അവര്‍ താങ്കളുടെ ദൌത്യം നിറവേറ്റുന്നു ...എന്നാല്‍ പെട്ടന്ന് തന്നെ നിയന്ത്രണം വിട്ടു വന്ന ഒരു ബസ് ബ്രയാന്റെ നേര്‍ക്ക്‌ വരുന്നു .. അതില്‍ നിന്നും ഒഴിഞ്ഞു മാറുന്നു ബ്രയാന്‍ ...എന്നാല്‍ ആ ബസ്‌ അപകടത്തില്‍ ഫാറ്റി കൊല്ലപ്പെടുന്നു ..മരിക്കുന്നതിനു മുന്‍പ് അത് ശരിക്കും ഒരു അപകടം ആയിരുന്നോ എന്ന് ബ്രയാനോട് ചോദിക്കുന്നു ...ബ്രയാന്‍ ആകെ മൊത്തം ചിന്താകുഴപ്പത്തില്‍  ആകുന്നു  ..തങ്ങളുടെ പുറകെ ആരോ ഉണ്ടായിരുന്നു എന്ന് ബ്രയാന്‍ വിശ്വസിയ്ക്കുന്നു ..ബ്രയാന്‍ തന്‍റെ എതിരാളികളെ കണ്ടെത്താന്‍ ശ്രമിക്കുന്നു ..സംശയങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു പിന്നീടുള്ള സംഭവങ്ങള്‍ ...ബാക്കി ഉള്ളവര്‍ തങ്ങളുടെ എതിരാളികളെ കണ്ടെത്തുമോ ???ഈ സംഭവങ്ങള്‍ അവരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും??ഇതാണ് ബാക്കി ചിത്രം ...

കഥ കേള്‍ക്കുമ്പോള്‍ ഒരു ആക്ഷന്‍ ത്രില്ലറിനുള്ള വക ഉണ്ടെങ്കിലും ഇവിടെ നിന്നും ഈ ചിത്രം ചലിക്കുന്നത്‌ മറ്റു തലങ്ങളിലേക്ക് ആണ്...വ്യത്യസ്തമായ രീതികളില്‍ കൊലപാതകങ്ങള്‍ നടത്തിയിരുന്നവര്‍ പിന്നീട് ഭയപ്പെടേണ്ടത് ശക്തനായ മറ്റൊരു ശത്രുവിനെ ആയിരുന്നു ..ഇതിലാണ് ചില സന്ദര്‍ഭങ്ങളില്‍ എങ്കിലും ഹോങ്ക് കോങ്ങ് ചിത്രങ്ങളില്‍ വരുന്ന അവിശ്വസനീയമായ രീതികളിലേക്ക് വഴുതി പോക്കലുകള്‍ ഉണ്ടായിരുന്നു .എന്നാല്‍ ചിത്രം പറയാന്‍ ഉദ്ദേശിച്ച സംഭവത്തെ അത് സാധൂകരിക്കുന്നും ഉണ്ട് ... നല്ലൊരു സസ്പന്‍സ് ആണ് ചിത്രത്തില്‍ പിന്നീട്  അവശേഷിച്ചത് ...വിചാരിക്കാത്ത രീതിയില്‍ അവര്‍ വേട്ടയാടപ്പെടുന്നു ..അവരുടെ അതിജീവനത്തിന്റെ ബാക്കി ഉള്ള കഥയില്‍ അവര്‍ക്കെന്തു പറ്റും എന്ന് ബാക്കി ചിത്രം പറയുന്നു ...

  Accident is a Cantonese movie following the usual Hong Kong cinema order of crimes and mysteries.Alike the other flicks from the same region,this movie too follows the same pattern to a limit.But then it quietly explores into another level.The transformation of a supposed action movie to a new genre.That's where the mystery of this movie lies.
The movie,Accident starts off with a well planned murder which every one believes to be an accident.A gang of professional murderers Brian,Uncle,Fatty and nameless lady who were having their Modus Operandi to convert the murders which commit to be transferred as mere accidents.This time,their target was a Mafia triad .They always tries to be out from the list of police suspects.But then comes another operation which changed their lives.Their target was father who was wanted by his son to be killed for insurance amount in an accident.They carefully planned the murder.This time also they rely on natural caused to make it an accident..They wanted rain to be a part of their murder this time.The operation was then planned and they waited for a number of days for the rain for them to execute their plans.At last they got a chance to execute their plan.Uncle,who was feared to be having Alzheimer s failed to perform his part.But they managed to execute their plan.
  But,right after the execution of murder in a natural manner,a bus accident occurred which killed fatty.Before dying he asked Brian whether that was a real accident or not.Brian then fears that someone else was playing with their lives.Someone who knew them.Then the rest of this movie deals with whether Brian was able to find the ones behind this attack.Then the movies moves away from its mood of an action thriller into another stage.The mystery lies in the rest of this movie.We will know the truth only during the last scenes.An excellent movie from Hong Kong film factory in their ways.I rate this movie as 7.5/10!!

  For more reviews go to www.movieholicviews.blogspot.com

Thursday, 1 August 2013

2046 (2004, Cantonese | Japanese | Mandarin)


2046 (2004, CANTONESE), Genre:-Drama | Fantasy | Romance
Dir: Kar Wai Wong, *ing:- Tony Leung Chiu Wai, Li Gong, Faye Wong

 സങ്കീര്‍ണം ആണ് മനുഷ്യ മനസ്സുകള്‍ ..മനസ്സുകള്‍ പ്രയാണം നടത്തുന്ന അത്രയും ദൂരം നമ്മുടെ ആയുഷ്ക്കാലത്തില്‍ നമുക്ക് യാത്ര ചെയ്യാന്‍ കഴിയും എന്ന് വിചാരിക്കുന്നത് മണ്ടത്തരം ആയി പോകും..സങ്കീര്‍ണതകളില്‍ ചുറ്റി തിരിയുന്ന മനുഷ്യമനസ്സിനെ എന്നും കുഴയ്ക്കുന്ന ഒന്നുണ്ട്..പ്രേമം..അത് പല തരത്തിലും പ്രകടിപ്പിക്കാറുണ്ട്..ഓരോരുത്തരുടെയും മനോനില അനുസരിച്ച്..അത് പല വ്യക്തികളോടും പല തരത്തില്‍ ആയിരിക്കും പ്രകടിപ്പിക്കുക..അതില്‍ പലതും ജീവിതത്തെ തന്നെ മാറ്റി മറിക്കാന്‍  കഴിയുന്നവ ആയിരിക്കും..ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കി എടുത്താല്‍ കിട്ടുന്നത് പലപ്പോഴും പൊലിഞ്ഞ സ്വപ്‌നങ്ങള്‍ എന്ന ഭാഗം നിറയ്ക്കുവാന്‍ കഴിയുന്ന അത്ര വലിയ ഒരു കുന്നായിരിക്കും..ആ കുന്നില്‍ ഉള്ള ഓര്‍മ്മകള്‍ എന്നും നീറുന്നതായിരിക്കും ..എന്നിരുന്നാലും അതൊരു സ്വാഭാവിക പ്രക്രിയ പോലെ പോകും..ഉള്ളിലൊതുക്കി... ആരോടും പരിഭവം പറയാതെ..!! അത്തരം ഒരു പ്രക്രിയ പുതുമയുള്ളതും..അതെ സമയം തന്നെ വ്യക്തത ഉള്ള നീളന്‍ കുരുക്കില്‍ കെട്ടിയിട്ടുണ്ടാക്കിയ ഒരു സിനിമ ആണ് "2046"...സിനിമയുടെ പേര് നമ്മളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യത ഉണ്ട്...ഒരു ഫിക്ഷന്‍ ചിത്രം പ്രതീക്ഷിച്ചു ഈ സിനിമയെ സമീപിച്ചാല്‍ നമുക്ക് കിട്ടുക പാഴായി പോയ കുറച്ചു സമയം മാത്രം ആണ്...ഭാവിയില്‍ സംഭവിക്കാവുന്ന  ഒരു സയന്‍സ് ഫിക്ഷന്‍ കഥ  എഴുതുന്ന ചോ എന്ന എഴുത്തുകാരന്‍ അതിനായി തിരഞ്ഞെടുത്തിരിക്കുന്നത് ഭൂത കാലത്തെ സംഭവങ്ങളും ഭൂത കാലത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നത് ഭാവി കേന്ദ്ര കഥാപാത്രമായി നടക്കുന്ന കഥയിലും..ഒറ്റ വരിയില്‍ ഈ ചിത്രത്തിന്‍റെ കഥ ഇങ്ങനെ അവതരിപ്പിക്കാം.

കഥ ഇങ്ങനെ..മനുഷ്യര്‍ സമീപ ഭാവിയില്‍ നഷ്ട്ടപെട്ടു  പോയ ഓര്‍മകളെ കയ്യില്‍ എത്തി പിടിക്കുവാന്‍ 2046 ലേക്ക് യാത്ര ചെയ്യും...2046ഇല്‍ ഒന്നും മാറുന്നില്ല...അവിടെ തങ്ങള്‍ക്കു കിട്ടുവാന്‍ ഉള്ളത് കണ്ടെത്തുവാന്‍ കഴിയും എന്നവര്‍ കരുതുന്നു..അവിടെ എന്ത് സംഭവിക്കുന്നു എന്നും പുറം ലോകം അറിയുന്നില്ല..എന്നാല്‍ അവിടെ നിന്നും ഒരു മനുഷ്യന്‍ തിരികെ വരുന്നു...ഒരു ജാപ്പനീസ് ...അയാളുടെ കഥയില്‍ ഈ സിനിമ തുടങ്ങും...

എന്നാല്‍ പിന്നീട് നമ്മള്‍ സഞ്ചരിക്കുന്നത് അറുപതുകളിലെ ഹോങ്കോങ്ങിലും സിംഗപ്പൂരിലും ആണ്...ചോ ഒരു എഴുത്തുക്കാരന്‍ ആണ്.."സൂ" എന്ന കാമുകിയെ നഷ്ട്ടപെട്ട ചോ ഹോങ്കോങ്ങില്‍ എത്തുന്നു...അവിടെ വച്ച് "ലുലു" എന്ന സ്ത്രീയെ കണ്ടു മുട്ടുന്നു..സ്ത്രീകള്‍ ഒരു ദൌര്‍ബല്യം ആയ ചോ അവരില്‍ ആകൃഷ്ട്ടനാകുന്നു ..ഒരിക്കല്‍ അവരുടെ കൂടെ അവരുടെ 2046 എന്ന മുറിയില്‍ എത്തുന്നു ചോ..പിന്നീടു അവരെ കാണാന്‍ വന്നപ്പോള്‍ 2046 ഇല്‍ ആരും ഉണ്ടായിരുന്നില്ല    ..എന്നാല്‍ അവിടത്തെ ഉടമ അയാള്‍ക്ക്‌ താമസിക്കാന്‍ അവിടെ സൗകര്യം ഉണ്ടാക്കി തരാം എന്ന് പറയുന്നു...കുറച്ചു പണികള്‍ അവിടെ ഉള്ളത് കൊണ്ട് 2047 നമ്പര്‍ മുറി എടുക്കാന്‍ ഉടമ ആവശ്യപ്പെടുന്നു..എങ്കിലും,2046 എന്ന സംഖ്യയോടു ഒരിഷ്ട്ടം തോന്നിയ ചോ ആദ്യം അതിനു വിസ്സമ്മതിക്കുന്നു ..എങ്കിലും പിന്നീട് അയാള്‍ 2047 ഇല്‍ താമസിക്കുന്നു.."സൂ" വിന് എന്ത് സംഭവിച്ചു എന്നുള്ളത് അയാള്‍ക്ക് ഒരു ചോദ്യചിഹ്ന്നം ആയി നില്‍ക്കുന്നു..

 പിന്നീട് ചോ 2046 ലെ താമസക്കാരി ആയി കാണുന്നത് കെട്ടിട ഉടമസ്ഥന്റെ മകള്‍ "വാങ്ങിനെ ആണ്..അവള്‍ ഒരു ജപ്പാന്‍ക്കാരനുമായി പ്രണയത്തിലാണ്..എന്നാല്‍ ജപ്പാന്‍ വിരോധി ആയ അവളുടെ പിതാവ് ആ ബന്ധത്തിന് എതിര് നില്‍ക്കുന്നു...അവള്‍ പതുകെ ഒരു മനോരോഗി ആകുന്നു...പിന്നീട് അവളുടെ അനുജത്തി ആയി 2046 ല്‍ ...അവള്‍ പ്രായത്തില്‍ കവിഞ്ഞ വികാരങ്ങള്‍ ചോയുടെ അടുത്ത് കാണിച്ചു തുടങ്ങി...എന്നാല്‍ അയാള്‍ അത് നിരസിച്ചു...അവള്‍ ഒരാളുടെ കൂടെ ഓടി പോകുന്നു...

ദിവസങ്ങള്‍ കഴിഞ്ഞു..ചോ സാമ്പത്തികമായി മോശമായ അവസ്ഥയില്‍ എത്തി..അയാള്‍ കൂടുതല്‍ കാശ് ഉണ്ടാക്കുവാന്‍ താന്‍ ചെയ്യുന്ന പത്രപ്രവര്‍ത്തനം കൂടാതെ 2046 എന്ന പേരില്‍ ഒരു ഫിക്ഷന്‍ നോവല്‍ എഴുതാന്‍ തീരുമാനിക്കുന്നു...പിന്നീട് അയാള്‍ ബായ് ലിങ്ങ് എന്ന സ്ത്രീ 2046 ലെ അന്തേവാസിയായി കാണുന്നു...ശരീരം വിറ്റ് ജീവിക്കുന്ന അവള്‍ക്ക് ചോയോടു ഇഷ്ട്ടം തോന്നുന്നു..അവള്‍ തന്‍റെ ജീവിത രീതികള്‍ മാറ്റി ചോയുടെ കൂടെ ജീവിക്കാന്‍ ഇഷ്ട്ടപ്പെടുന്നു..എന്നാല്‍ ചോ അത്തരം ഒരു ജീവിതത്തോട് വിമുഖത കാണിക്കുന്നു...ഒരു ഭോഗ വസ്തു മാത്രമായി അവളെ കാണുന്നു...അവള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നുള്ളത് ബാക്കി കഥ..

അവള്‍ക്കു ശേഷം വീണ്ടും ഉടമസ്ഥന്റെ മൂത്ത മകള്‍ 2046ല്‍ താമസിക്കുവാന്‍ വരും..ഇത്തവണ ചോ അവളോട്‌ അടുപ്പം കാണിക്കുന്നു..എന്നാല്‍ അവള്‍ ചോയുടെ ഇഷ്ട്ടതോട് മുഖം തിരിക്കുന്നു...എന്നാല്‍ അവള്‍ ചോയെ അയാളുടെ എഴുത്തില്‍ ഒകെ സഹായിക്കുന്നു..അവര്‍ തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുക്കുന്നു...ഒരു ദിവസം അവളും പോകുന്നു..ജീവിതത്തില്‍ ഒറ്റപ്പെട്ടു കൊണ്ടിരുന്ന ചോ തന്‍റെ കഥ എഴുതി കൊണ്ടേ ഇരുന്നു..അവള്‍ക്കു എന്ത് സംഭവിച്ചു എന്നുള്ളത് അവളുടെ കഥ..

2046 എന്ന കഥയില്‍ ആണ് 2046ലേക്ക് പോകുന്ന യാത്രക്കാരെ കുറിച്ച് പരാമര്‍ശം ഉള്ളത്.യഥാര്‍ത്ഥത്തില്‍ അത് ചോയുടെ കഥ തന്നെ ആണ്.ആ കഥയിലെ കഥാപാത്രങ്ങള്‍ ചോ ജീവിതത്തില്‍ പരിചയപ്പെട്ട ആളുകളും...അവരെ എല്ലാം യാന്ത്രികമായി പോകുന്ന ജീവിതത്തിലെ യന്ത്ര മനുഷ്യരായി അവതരിപ്പിച്ചിരിക്കുന്നു..കഥയുടെ പ്രധാന ഭാഗം ചോയുടെ ജീവിതത്തില്‍ വന്ന സ്ത്രീകള്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളതാണ്..അവര്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളത് സിനിമ കണ്ടു തന്നെ മനസ്സിലാക്കണം...അല്ലെങ്കില്‍ അത് രസ ചരട് പൊട്ടിക്കും...ജീവിത കഥ ഒരു സയന്‍സ് ഫിക്ഷന്‍ ആയി മാറ്റുന്ന ചോയ്ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ പതുക്കെ മാറുന്നുമുണ്ട്...അങ്ങനെ ജീവിതത്തിലെ യാഥാര്‍ത്യങ്ങള്‍ കണ്ടെത്തുവാന്‍ ചോയെ ആ സയന്‍സ് ഫിക്ഷന്‍ നോവല്‍ സഹായിക്കുന്നു..

  ഇതിന്‍റെ ഇടയ്ക്ക് ചോയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി.ആ സമയത്താണ്  കറുത്ത ചിലന്തി എന്ന് പേരുള്ള സൂ എന്ന തന്‍റെ മുന്‍ കാല കാമുകിയുടെ പേരുള്ള സ്ത്രീയെ കണ്ടു മുട്ടുന്നു.അവര്‍ ചോയെ ചൂതില്‍ സഹായിക്കുന്നു.ചോ തന്‍റെ സാമ്പത്തിക കഷ്ട്ടപ്പാടുകളില്‍ നിന്നും കരകയറുന്നു.തന്‍റെ മുന്നില്‍ ഉള്ള സൂ ആരാണെന്ന് ചോദിക്കുമ്പോള്‍ അവള്‍ നല്‍കുന്ന മറുപടിയും കഥയിലെ മറ്റൊരു വഴിത്തിരിവാകുന്നു.ഓരോ കഥാപാത്രവും അവരുടെ വഴിക്ക് ചിത്രത്തെ കൊണ്ട് പോകുന്നു.എന്നാല്‍ എല്ലാം എത്തി ചേരുന്നത് ചോയ്ക്ക് ജീവിതത്തില്‍ വന്ന സംശയങ്ങളെ മാറ്റിക്കൊണ്ടാണ്..

എന്ത് സംഭവിക്കുന്നു ലുലുവിനും,വാങ്ങിനും,ബായ് ലിങ്ങിനും ,സുവിനും എന്നുള്ളത് തന്‍റെ കാല്‍പ്പനിക കഥകളിലെ പ്രതികരിക്കുവാന്‍ സമയം എടുക്കുന്നത് കൊണ്ടോ അല്ലെങ്കില്‍ തന്നെ സ്നേഹിക്കാത്തത് കഴിയാത്തതോ ആയ യാന്ത്രിക പാവകളില്‍ കൂടി അവതരിപ്പിക്കുന്നു 2046 എന്ന നോവലില്‍ ...

  കഥയെ കുറിച്ച് പറയുവാന്‍ ധാരാളം ഉണ്ട്..എന്നാല്‍ പലതും സിനിമ കണ്ടു തന്നെ ആസ്വദിക്കുവാന്‍ ഉള്ള സംഭവങ്ങള്‍ ആണ്..ഇതൊരു കാല്‍പനിക ലോകത്തെയും ബന്ധിപ്പിച്ചു കൊണ്ട് പറയുന്ന ഒരു പ്രണയ കഥ ആണ്..ഒരിക്കലും ഇങ്ങനെ ഒരു കഥാഗതി മറ്റൊരു ചിത്രത്തിലും ഞാന്‍ കണ്ടിട്ടില്ല..freeze frames ധാരാളം ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍..അവയെല്ലാം തീര്‍ച്ചയായും ഓരോ കഥ പറയുന്നുണ്ട്..ഓരോ സംഗീതവും ഓരോ ചലനങ്ങളും ഓരോ കഥ ആണ് ഈ ചിത്രത്തില്‍ ...സങ്കീര്‍ണമായി തോന്നുമെങ്കിലും പലതരത്തില്‍ ഉള്ള ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ടു കഴിയുന്ന ഓരോ മനുഷ്യനും ഒന്നാലോചിച്ചാല്‍ തന്‍റെ ജീവിതവും ഇത്തരത്തില്‍ ഉള്ള ഒന്നാണെന്ന് തീര്‍ച്ചയായും തോന്നാന്‍ സാധ്യത ഉണ്ട്....ഇതൊരു ബുദ്ധി ജീവി ചിത്രം അല്ല...പ്രണയ കഥയില്‍ പ്രണയിക്കുന്നവര്‍ക്കും സസ്പന്‍സ് കൊടുത്ത സംവിധായകന്‍ Kar Wai Wong തന്‍റെ മുന്‍ ചിത്രങ്ങള്‍ ആയ Days of Being Wild ഇല്‍ തുടങ്ങി  In the Mood for Love എന്ന  ചിത്രത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ആ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് ആണ് മുഖ്യമായും 2046 എന്ന ചിത്രത്തില്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്..."Infernal Affairs Trilogy" ,"Murderer" തുടങ്ങിയ ചിത്രങ്ങള്‍ ആണ് എനിക്ക് ഹോങ്കോങ്ങ് എന്ന രാജ്യത്ത് നിന്നും എന്നെ വിസ്മയിപ്പിച്ച ചിത്രങ്ങള്‍ ,എന്നാല്‍ 2046 എന്ന ചിത്രം എല്ലാം മാറ്റി മറിച്ചിരിക്കുന്നു...ഈ ചിത്രത്തിന്‍റെ തന്നെ  മുന്‍ഭാഗങ്ങളെ മറ്റൊരു തരത്തില്‍ അതിന്‍റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു .അപ്പോള്‍  അത് തീര്‍ച്ചയായും മനോഹരമായ ഒരു പ്രണയ കഥയില്‍ ആണ് അവസാനിച്ചത്‌... 

എഴുതിയാല്‍ തീരാത്തത്ര പറയുവാന്‍ ഉണ്ട് ഈ ചിത്രത്തെ കുറിച്ച്...സിനിമകളോടുള്ള സ്വാഭാവിക സമീപനങ്ങളെ  മാറ്റുവാന്‍ ഈ ചിത്രം ശ്രമിക്കുന്നുണ്ട്..എന്നെ പോലെ ഒരു കാഴ്ചക്കാരന് തീര്‍ച്ചയായും ഈ ചിത്രം ഒരു പുതു അനുഭവം ആയിരുന്നു..ഒരു അന്വേഷണവും...കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന്..എല്ലാ ഓര്‍മകളും ഓരോ കണ്ണുനീര്‍ തുള്ളികള്‍ ആണ്...ഈ ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയവും അത് തന്നെ...രാഷ്ട്രീയമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട് ഈ ചിത്രത്തില്‍ ..എങ്കില്‍ പോലും ഓര്‍മകളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ ആണ്  എനിക്ക് ഈ ചിത്രം ആകര്‍ഷകം ആയി തോന്നിയത്...


A movie providing a real out of the words experience for a viewer.This movie should be watched to experience one of the brilliant experiments in world cinema.An attempt to realize what had happened to one's own characters after a time.A brave and daring attempt fledged with the best visuals in red and green at times to immerse one into the story...The nominations and winnings of this movie in world arena shows how much this movie had an impact on its viewers..Surely a movie not for everyone..but for the one who wants to be a bit away from the usual movie gimmicks...My rating for the movie is 9.5/10....
            
                     "All Memories Are Traces of Tears"

More reviews at www.movieholicviews.blogspot.com

torrent:-http://1337x.org/torrent/75117/0/

Thursday, 27 June 2013

Murderer (2009,Hong Kong)



Murderer (2009,Hong Kong)


      മുംബൈ പോലിസ് ഇറങ്ങിയത്‌ മുതൽ അത് ഒരു ഹോങ്ങ് കോങ്ങ് പടത്തിന്റെ കോപ്പി ആണെന്നു കേട്ടിരുന്നു..മുംബൈ പോലീസ് കാണാൻ ഒരു വഴിയും ഇലാത്തത് കൊണ്ട് പ്ലോട്ട് എങ്കിലും കാണാം എന്ന് കരുതി ആണു കഷ്ടപ്പെട്ടു സീഡ് ഇല്ലാഞ്ഞിട്ടും കുത്തി ഇരുന്നു ഡൌണ്‍ലോഡ് ചെയ്തു എടുത്തത്‌ ...traileril കാണുന്നതു പോലെ പ്രിത്വിരാജ് ചെയ്ത പോലിസ് കഥാപാത്രത്തിന് ഓർമ നഷ്ടപ്പെടുന്നതൊക്കെ ഇതിലും ഉണ്ട്.അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസിന്റെ കാര്യങ്ങൾ മറക്കുന്നതൊക്കെ അത് പോലെ തന്നെ....(ഇനി ഉള്ളതു മുംബൈ പോലീസിൽ ഉണ്ടോ എന്നറിയില്ല..കാരണം തിയേറ്റർ ഇല്ലാത്ത നാട്ടിലാണ് ഞാൻ :-( )
കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സമയം കൂടെ ഉണ്ടായിരുന്ന പോലീസുകാരന് അപകടം പറ്റി കോമയിലും ...അന്വേഷണത്തിന്റെ ഇടയ്ക്ക് നടക്കുന്ന സംഭവങ്ങൾ കൂടുതൽ പ്രശ്നങ്ങളിൽ നായകനെ എത്തി ചേർക്കുന്നു ...പിന്നെ മൊത്തം confusion ആണു...അതിന്റെ ഇടയ്ക്ക് ഒരു വല്ലാത്ത ട്വിസ്റ്റും...ആ ട്വിസ്റ്റ്‌ ആണു മലയാളത്തിൽ എടുത്തതെന്ന് ഞാൻ കരുതുന്നില്ല.കാരണം..അത് ദഹിക്കാൻ കുറച്ചു പാടാണ് എന്നത് തന്നെ...എന്തായാലും ആ ട്വിസ്റ്റ്‌ ഞാൻ ഇവിടെയും പറയുന്നില്ല...എനിക്ക് അത് ദഹിക്കാൻ കുറച്ചു വിഷമം തോന്നി...പക്ഷെ ആ ട്വിസ്ടിനു മുൻപ് പടം മികച്ചതായിരുന്നു.....

"Saat Yaan Faan" എന്നാണു പടത്തിന്റെ ശരിക്കുള്ള പേര് ..Aron Kwok എന്നാണ് നായകൻറെ പേരു..ഈ പടത്തിനു മുൻപ് ഞാൻ കേട്ടിട്ടില്ല...പക്ഷെ ആള് കുഴപ്പമില്ലായിരുന്നു...ഒരു ഡീസെന്റ് പടം..പക്ഷെ അവസാനം എന്നെ നിരാശപ്പെടുത്തി.....അതിൽ അതിൽ പറയുന്നത് പോലത്തെ സംഭവം ശെരിക്കും ഉണ്ടോ എന്ന് ഗൂഗിളിൽ തപ്പിയപ്പോൾ ഒരു അസാധാരണ സംഭവം ആയി ഉള്ള പോസ്റ്റുകൾ കണ്ടു...മൊത്തത്തിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലാത്ത ഒരു പടം ..സമയം കിട്ടുമ്പോൾ തീര്ച്ചയായും കാണാൻ പറ്റിയ ഒന്നാണു..എന്തായാലും മുംബൈ പോലീസ് കാണാൻ എന്നെങ്കിലും അവസരം കിട്ടിയാൽ ക്ലൈമാക്സ്‌ കോപ്പി ആണോ എന്ന് പറയാം... :-) .....


    My rating for this movie: 6/10...would have been 6.5 without the twist!!A nice Police Story!!

1995. Drop ( English, 2025)