Showing posts with label GERMAN. Show all posts
Showing posts with label GERMAN. Show all posts

Friday, 9 February 2024

1773. Frozen Lake /Der Tote am Teich (German, 2015)




1773. Frozen Lake /Der Tote am Teich (German, 2015)

        Mystery

        Streaming on Tubi TV/ Amazon Prime



⭐⭐⭐½ /5


 തണുത്തുറുത്ത താടാകത്തിൽ ആണ് മുൻ പോലീസ് ഉദ്യോഗസ്ഥനായ സെപ്പ് ആ മൃതദേഹം കണ്ടെത്തിയത്. കേർലിംഗ് സ്റ്റോൺ കൊണ്ട് തലയ്ക്കടിച്ച നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. നഗരത്തിൽ നിന്നും ഏറെ അകലെയുള്ള ഗ്രാമത്തിൽ ഈ കേസ് അന്വേഷിക്കാൻ ആയി ഗ്രെട്ട് , ലിസ എന്നീ ഓഫീസർമാർ ആണെത്തിയത്. പിന്നീട്, കൊല ചെയ്യപ്പെട്ടത് അവിടെ വിനോദ സഞ്ചാരി ആയി വന്ന ആൾ ആണെന്ന് മനസ്സിലാക്കുന്നു. എന്നാൽ ഒരു കൊലപാതകം നടന്നതിന്റെ ഗൗരവം ഒന്നും ആ ഗ്രാമത്തിൽ ഉള്ളവർക്ക് ഉണ്ടായിരുന്നില്ല.കേസ് അന്വേഷണം മുറുകുമ്പോൾ സെപ്പിന്റെ കുടുംബക്കാരും അറിയാവുന്നവരും ആണ് കേസിൽ ഓരോ ഘട്ടത്തിലും അതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നു. എന്തായാലും സെപ്പ് അയാളുടേതായ അന്വേഷണത്തിന് ഇറങ്ങുന്നു.


 ഓസ്ട്രിയൻ ചിത്രമായ Frozen Lake ന്റെ കഥാ സന്ദർഭം ഇതാണ്. ക്ലൈമാക്സിലേക്ക് എത്തുമ്പോൾ അതത്ര വലിയ ട്വിസ്റ്റ് അല്ലെങ്കിൽ പോലും പ്രേക്ഷകന് അത് വരെ ആ ഗ്രാമത്തിൽ ഉള്ളവരുടെ സ്വഭാവം വച്ച് മെനഞ്ഞെടുത്ത മുൻവിധികൾ ഉണ്ടാകും അതിനോട് ചേർന്ന് പോവുകയും മൊത്തത്തിൽ തൃപ്തി തരുകയും ചെയ്യുന്നുണ്ട് Frozen Lake. അതിനു പ്രധാന കാരണം സിനിമ അവതരിപ്പിച്ചിരിക്കുന്ന സ്ഥലം ആണ്. ശൈത്യ കാലത്തിലെ ഒരു ഓസ്ട്രിയൻ ഗ്രാമം. അതിന്റേതായ ഭംഗി ഉള്ളത് പോലെ തന്നെ സ്വഭാവത്തിൽ വൈചിത്ര്യം തോന്നിക്കുന്ന കുറേ ആളുകളും.


വളരെ ചെറിയ ഒരു ടി വി മൂവി ആണ്. ഏകദേശം ഒന്നര മണിക്കൂറിൽ തീരുന്ന ഒന്ന്. ഡൗൺലോഡ് ലിങ്ക് എവിടെയും കണ്ടില്ല. ചിത്രം Tubi TV യിലും Amazon Prime ളും ലഭ്യമാണ്.


ലിങ്കുകൾ താഴെ കാണാം.





Tubi Link : https://tubitv.com/movies/683372/frozen-lake-subbed


Amazon Prime Link: https://www.primevideo.com/dp/amzn1.dv.gti.afbdfa94-56d5-4769-8458-e7ccd886b204?autoplay=0&ref_=atv_cf_strg_wb




Sunday, 2 July 2023

1712. Freaks: You're One of Us (German, 2022)

 

1712. Freaks: You're One of Us (German, 2022)
           Action, Fantasy
         Streaming on Netflix



⭐️⭐️⭐️/5

മാർവലിന്റെയും ഡി സിയുടെയും സൂപ്പർ ഹീറോ സിനിമകൾ അല്ലാതെ മറ്റൊരു കൂട്ടം സൂപ്പർ ഹീറോകൾ പല രാജ്യങ്ങളിലും ഭാഷകളിലും ഉണ്ടെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ? അത്തരത്തിൽ ജർമനിയിൽ നിന്നുമുള്ള ചിത്രമാണ് Freaks: You're One of Us. ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന വെന്റി എന്ന യുവതി ദിവസവും കഴിക്കുന്ന നീല നിറമുള്ള ഗുളികയുടെ പിന്നിൽ ഒരു രഹസ്യം ഉണ്ടെന്ന് അവിചാരിതമായി മനസ്സിലാക്കുന്നു.

അതിനു പിന്നാലെ ഇത്തരത്തിൽ ഉള്ള മറ്റ് ആളുകളും ചുറ്റും ഉണ്ടെന്ന് അവൾ അറിയുന്നു. പിന്നീട് അവരും ആയി interact ചെയ്യുകയും അത് വെന്റിയുടെയും മറ്റുള്ളവരുടെയും ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങൾ ആണ് സിനിമയുടെ കഥ.

സൂപ്പർ ഹീറോ സിനിമ ആയത് കൊണ്ട് തന്നെ അത്യാവശ്യം ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ട്. സ്ഥിരം സൂപ്പർ ഹീറോ സിനിമകളുടെ പാറ്റേണിൽ പോകുന്നതിന് പകരം ഇത്തരം കഴിവുകൾ കിട്ടിയാൽ മനുഷ്യരിൽ ഉണ്ടാകുന്ന മാറ്റമാണ് സിനിമയുടെ മുഖ്യ പ്രമേയം. ഒരു രണ്ടാം ഭാഗത്തിന് ഉള്ള സാധ്യത തുറന്നു വച്ചിട്ട് ആണ് സിനിമ അവസാനിക്കുന്നതെങ്കിലും പിന്നീട് ഇതിനെ കുറിച്ച് അധികമായി ഒന്നും കേട്ടില്ല.

കണ്ടു നോക്കൂ. തരക്കേടില്ലാത്ത ഒരു ചെറിയ സൂപ്പർ ഹീറോ ചിത്രമാണ് Freaks: You're One of Us.

സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

Wednesday, 9 November 2022

1586. Goodnight Mommy (German, 2014)

 1586. Goodnight Mommy (German, 2014)

           Psychological Horror.

           


ഒരു സിനിമ കാണുമ്പോൾ മുന്നിൽ ഉള്ള കാഴ്ചകളെ വിശ്വസിക്കുക എന്നതാണ് സിനിമ ആസ്വദിക്കാൻ ഉള്ള ഒരു മാർഗം എന്ന് വിശ്വസിക്കുന്ന ആൾ എന്ന നിലയിൽ അതിനും അപ്പുറം നടക്കുന്ന സംഭവങ്ങൾ ഒരു സിനിമ നല്കുക ആണെങ്കിൽ അത് മികച്ച സിനിമ എന്നു പറയുകയും ചെയ്യും. അത്തരം ഒരു അനുഭവം നല്കിയ  സിനിമ ആണ് Goodnight Mommy എന്ന ഓസ്ട്രിയൻ ചിത്രം. 


ഇരട്ടകളായ എലിയാസിന്റെയും ലൂക്കോസിന്റെയും അമ്മ അപകടത്തിൽ സംഭവിച്ച പരിക്കുകൾ കാരണം മുഖത്ത് നടത്തിയ സർജറി കഴിഞ്ഞു വീട്ടില് എത്തിയിരിക്കുകയാണ് . അപ്പോഴാണ് ഇരട്ട കുട്ടികൾക്ക് ഒരു സംശയം. ഇത് തങ്ങളുടെ അമ്മ തന്നെയാണോ?അതോ മറ്റാരെങ്കിലും അവരുടെ അമ്മ ആണെന്ന് അവകാശപ്പെട്ടു അവിടെ വന്നതാണോ?അമ്മയുടെ സ്വഭാവത്തിലെ വ്യത്യാസങ്ങൾ അവരെ അങ്ങനെ സംശയിപ്പിച്ചു എന്നതാണ് ശരി. ഇതിന് പിന്നിൽ ഉള്ള രഹസ്യം കണ്ടെത്താൻ അവര് ശ്രമം തുടങ്ങി. ആ ശ്രമങ്ങൾ അവരെ എവിടെ വരെ കൊണ്ടെത്തിക്കുന്നു എന്നതാണ് സിനിമയുടെ ബാക്കി കഥ. 


തുടക്കത്തിൽ പ്രതിപാദിച്ചത് പോലെ Suspension of Disbelief ന്റെ സാധ്യതകൾ കഥയിലും , അത് വഴി പ്രേക്ഷകനിലും എത്തിക്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുമുണ്ട്. ഒരു പരിധി വരെ നമ്മൾ മനസ്സിലാക്കിയ കഥയിൽ നിന്നും ചുരുക്കം ചില സൂചനകളിലൂടെ മാത്രമാണ് നമ്മൾ യാഥാർഥ്യം എന്താണെന്നു മനസ്സിലാക്കുന്നത് പോലും . അത് വലുതായി നമ്മുടെ മുന്നിൽ ഇട്ടു തരുന്നും ഇല്ല. എന്നാൽ ഊഹിക്കുന്ന കഥ പോലും ശരിയാകുന്ന തരത്തിൽ ആണ് സിനിമയുടെ അവസാനം നമ്മുടെ മുന്നിൽ എത്തുന്നത്. അതും സൈക്കോളജിക്കൽ ഹൊറർ + കുറച്ചു സ്ലാഷർ രീതിയിലും.


  എനിക്കു നന്നായി ഇഷ്ടപ്പെട്ടൂ സിനിമ. സിനിമ അഭിരുചികൾ ആപേക്ഷികം ആയത് കൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നുമില്ല. പ്രത്യേകിച്ചും സിനിമയുടെ അവസാന രംഗങ്ങൾ എല്ലാം തന്നെ അത്തരത്തിൽ ഒരു ഫീൽ നല്കുന്നതുമാണ്. താൽപ്പര്യം ഉള്ളവർ കണ്ടു നോക്കുക. 


ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്. 


Goodnight Mommy നേരത്തെ കണ്ട ആളുകളുടെ  അഭിപ്രായം എന്താണ്? ഈ സിനിമയുടെ ഇംഗ്ലീഷ് റീമേക് Prime Video യിൽ ലഭ്യമാണ്. കൂടുതൽ വിശദീകരണങ്ങൾ നൽകിയതിലൂടെ അധികം പ്രേക്ഷക പ്രശംസ നേടിയില്ല ചിത്രം എന്നാണ് അറിയാൻ കഴിഞ്ഞത് . 

Wednesday, 9 February 2022

1455. Tattoo (German, 2002)

 1455. Tattoo (German, 2002)

           Mystery,Thriller



  പാതി രാത്രി ആരോ അപായപ്പെടുത്താൻ ശ്രമിക്കുന്നത് കൊണ്ട് ജീവന് വേണ്ടി ഓടുന്ന സ്ത്രീ. അവർ നഗ്ന ആയിരുന്നു.അവർ റോഡിൽ വച്ച് ഉണ്ടായ അപകടത്തിൽ കത്തി കരിയുന്നു. എന്നാൽ പോസ്റ്റ്മോർട്ടം നടന്നപ്പോൾ വിഴുങ്ങിയ നിലയിൽ ആരുടെയോ വിരൽ അവരുടെ വയറ്റിൽ നിന്നും ലഭിക്കുന്നു. ഈ ഒരു തെളിവ് വച്ച് പോലീസ് അന്വേഷണം തുടങ്ങുകയാണ്. ഇതിന് പിന്നാലെ വേറെയും മൃത ദേഹങ്ങൾ കണ്ടെത്തുന്നു.ഒരു അപകട മരണത്തിൽ നിന്നും തുടങ്ങുന്ന അന്വേഷണം കുറച്ചു കഴിയുമ്പോൾ ചിന്തിക്കാൻ കഴിയാത്ത രീതിയിൽ ഉള്ള കുറ്റ കൃത്യം ആയി മാറുന്നു. എന്താണ് അത് എന്നതാണ് ബാക്കി സിനിമ.


  ടാറ്റൂ, മനുഷ്യ ശരീരം ഒരു ചിത്ര പണിശാല പോലെ ആക്കി മാറ്റുന്നു. ഇതിനെ സംബന്ധിച്ച് പല രാജ്യങ്ങളിലും ഉള്ള വിശ്വാസങ്ങളും, അതിനെ അനുബന്ധിച്ചുള്ള കഥകളും ആയി ആണ് കുറ്റാന്വേഷണം പുരോഗമിക്കുന്നത്. പോലീസുകാരായ മിങ്സ്, മാ എന്നിവർക്ക് ഇതിൻ്റെ ഇടയിൽ സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങളെയും നേരിടണം എന്ന അവസ്ഥയാണ്.


  നല്ല സങ്കീർണമായ രീതിയിൽ തുടങ്ങി പിന്നീട് ഓരോ നിഗൂഢതകൾ അഴിഞ്ഞു വീഴുന്നു സിനിമ കുറ്റാന്വേഷണ സിനിമകൾ കാണുന്നവർക്ക് ഇഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ഇത്തരം സിനിമകളുടെ ആരാധകൻ എന്ന നിലയിൽ ഇഷ്ടവുമായി. സിനിമയുടെ ഡാർക് ടോൺ കൂടി ചേർന്നപ്പോൾ ഇത്തരം ഒരു വിഷയം അവതരിപ്പിക്കുന്ന സമയം പ്രേക്ഷകന് ലഭിക്കേണ്ട ambience പൂർണമായും നില നിർത്താൻ കഴിയുന്നുണ്ട്.


 ഒരു കുറ്റാന്വേഷണ സിനിമ കാണാൻ താൽപ്പര്യം ഉണ്ടെങ്കിൽ മടിക്കാതെ കണ്ടു നോക്കാവുന്ന ഒന്നാണ് ജർമൻ ചിത്രമായ Tattoo.


@mhviews rating: 3.5/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ, ഡൗൺലോഡ് ലിങ്ക് എന്നിവയ്ക്ക് വേണ്ടി https://www.facebook.com/mhviewsms/ സന്ദർശിക്കുക.

Monday, 23 August 2021

1409.Blood Red Sky (German, 2021)

 1409.Blood Red Sky (German, 2021)

          Action, Horror

          Imdb: 6.1, RT: 79%



 Nadja എന്ന സ്ത്രീയും അവരുടെ മകനും അമേരിക്കയിലേക്കുള്ള യാത്രയിൽ ആണ്.അവരുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള വൈദ്യ സഹായം നേടാൻ വേണ്ടി ആണ് യാത്ര.എന്നാൽ ആ യാത്രയിൽ അവർക്ക് അപ്രതീക്ഷിതമായ ചില കാര്യങ്ങൾ നേരിടേണ്ടി വരുന്നു.അതിലും ഏറെ അവിശ്വസനീയം ആയ കാര്യങ്ങൾ ആണ് Nadja യ്ക്ക് നൽകാൻ ഉണ്ടായിരുന്നത്.അതോടു കൂടി അവർ യാത്ര ചെയ്തിരുന്ന ഫ്‌ളൈറ്റ് രക്തക്കളം ആയി മാറി. Blood Red Sky യുടെ കഥയുടെ ചുരുക്ക രൂപം ഇതാണ്.


   Vampire കൾ വഴി ഉണ്ടാകുന്ന ഹൊറർ സിനിമകൾ ധാരാളം കണ്ടിട്ടുണ്ടാകും. ആ ഒരു വിഭാഗത്തിൽ genre നോട് കൂടുതൽ നീതി പാളിച്ച ഒരു ചിത്രമായി തോന്നി Blood Red Sky. ആദ്യ ഒരു മണിക്കൂറിൽ നടക്കുന്ന സംഭവങ്ങൾ ഭൂരിഭാഗവും മികച്ചു നിന്നു.പക്ഷെ Vampire ആകുന്നതിന്റെ agonies ഒക്കെ അവതരിപ്പിച്ചു, ഫ്‌ളാഷ്ബാക്കിലൂടെ ഇടയ്ക്കു വന്ന കഥ എന്നാൽ ചിത്രത്തിന് ഒരു melodrama യുടെ പരിവേഷവും നൽകി.സിനിമയുടെ മൊത്തത്തിൽ ഉള്ള ഫ്ലോയെ അതു ബാധിച്ചതായി തോന്നി.


  ക്ളൈമാക്സിൽ പോലും അതിന്റെ സ്വാധീനം കാണാൻ സാധിക്കും.ഒരു ഫ്ളൈറ്റിൽ നടക്കുന്ന survival കഥ എന്നതിലുപരി നല്ല ആക്ഷനും സിനിമയ്ക്ക് ആവശ്യമുള്ള ഹൊറർ സീനുകൾ ഒക്കെ ഉള്ളത് കാരണം സിനിമ നിരാശപ്പെടുത്തിയില്ല എന്തായാലും.


  മൊത്തത്തിൽ തരക്കേടില്ലാത്ത ചിത്രമായി തോന്നി Blood Red Sky.

ചിത്രം Netflix ൽ ലഭ്യമാണ്.


@mhviews rating: 2.5/4

Saturday, 6 June 2020

1235. Pagan Peak/Der Pas(German, 2019)



1235. Pagan Peak/Der Pas(German, 2019)
          Mystery

    ആദ്യ മൃതദേഹം കാണപ്പെടുമ്പോൾ ഒരു പ്രത്യേക രീതിയിൽ നിലയുറപ്പിച്ചതിനു ശേഷം കയ്യിൽ ഏതോ ജീവിയുടെ രോമത്തിൽ ഉണ്ടാക്കിയ എന്തോ ഒന്ന് കയ്യിൽ ഉണ്ടായിരുന്നു. 
 അതിന് ശേഷം ഒരു ജേര്ണലിസ്റ്റിന് ലഭിക്കുന്ന പെൻഡ് ഡ്രൈവിലെ ഓഡിയോയിൽ ഒരു സൂചന ഉണ്ടായിരുന്നു.

“The red time of year is coming!”.അതേ,മരണത്തിന്റെ ചുവപ്പു നിറമുള്ള ദിവസങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു.

Number of Episodes:8
Duration: 45 mins
IMDB Rating: 8/10
Streaming Platform: Sky/NOW TV

   അതു ഒരു തുടക്കം മാത്രമായിരുന്നു.പിന്നീട് മൃതദേഹങ്ങൾ കാണപ്പെട്ടു തുടങ്ങി.എല്ലാത്തിലും ഒരു കൊലയാളിയുടെ signature ഉണ്ടായിരുന്നു.അയാൾ തന്റെ ജോലി തുടങ്ങിയിരുന്നു. അയാൾ പ്രതീക്ഷിച്ചിരുന്ന ദിവസങ്ങളുടെ തുടക്കം ആണ് ഈ കൊലകൾ.ആരോ ഒരാൾ സ്വയമായി അയാളുടെ ഭാഷ്യത്തിൽ ഉള്ള നീതി നടപ്പിലാക്കാൻ ആരംഭിച്ചിരുന്നു. ജർമനി- ഓസ്ട്രീയൻ അതിർത്തിയിൽ കാണപ്പെട്ട മൃതദേഹങ്ങൾ രണ്ടു രാജ്യത്തേയും പൊലീസുകാരെ കേസിൽ കൊണ്ടു വന്നൂ.

  വിന്റർ-എല്ലീ എന്നീ കുറ്റാന്വേഷണ ഉദ്യോഗസ്ഥർക്ക് ആണ് അന്വേഷണ ചുമതല.വ്യത്യസ്തമായ ജീവിത ശൈലി ഉള്ള രണ്ടു പേർ.വൈകാരികമായി ദുർബലർ.ഈ കേസ് എന്നാൽ അവരുടെ ഇടയിൽ മുഖ്യ സ്ഥാനം നേടുന്നു.കാരണം കൊലയാളി അവരുടെ കഴിവുകളെയും ജീവിതത്തെയും എല്ലാം സ്വാധീനിക്കാൻ ശ്രമിക്കുന്നു, അദൃശ്യനായി എവിടെയോ ഇരുന്നു.പാഗൻ വിശ്വാസത്തിൽ അധിഷ്ഠിതമായ ക്രാംപസ് അയാളെ പ്രതിനിധാനം ചെയ്യുന്നു.കേസ് അന്വേഷണം എങ്ങും എത്താതെ പോകുന്നു.എന്നാൽ മൃതദേഹങ്ങളുടെ എണ്ണം കൂടുന്നു.

   ഈ കേസിന്റെ അന്വേഷണം ആണ് ജർമൻ പരമ്പരയായ Der Pass അവതരിപ്പിക്കുന്നത്.The Border,The Tunnel എന്നീ പരമ്പരകളിലെ രാജ്യാന്തര അതിർത്തികളിലെ കൊലപാതകം ആണ് ഈ പരമ്പരയിലും.പരമ്പരാഗത വിശ്വാസങ്ങളെ കൂട്ടിയിണക്കി അതിനു രൗദ്ര ഭാവം നൽകിയാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്.അതി ബുദ്ധിമാനായ കൊലയാളി ആണ് പരമ്പരയുടെ ഹൈലൈറ്റ്.അതു ക്ളൈമാക്സിൽ പോലും കാണാം.പതിഞ്ഞ താളത്തിൽ പോകുന്ന പരമ്പര ,യൂറോപ്യൻ സീരീസുകളുടെ ആരാധകർക്ക് ഇഷ്ടമാകും.ആ ഒരു അന്തരീക്ഷം ഉണ്ടല്ലോ,മഞ്ഞും മൂടിയ നിഗൂഢത നിറഞ്ഞ ഒന്നു.Der Pass ന്റെ സൗന്ദര്യം അതിലുണ്ട്.ഒപ്പം ഹാൻസ് സിമ്മർ ഉൾപ്പെടുന്ന സംഗീത പ്രൊഡക്ഷൻ ടീമും.

  കണ്ടു നോക്കുക.മിസ്റ്ററി/ത്രില്ലർ ആരാധകർക്ക് വേണ്ടി ഒരു മികച്ച പരമ്പര!!

MH Views Rating:4.5/5

 പരമ്പരയുടെ ടെലിഗ്രാം ചാനൽ ലിങ്ക്  t.me/ mhviews or @mhviews ലഭ്യമാണ്.

Friday, 1 May 2020

1213.Abgeschnitten (German, 2018)


1213.Abgeschnitten (German, 2018)
         Thriller, Mystery

"പോസ്റ്റമാർട്ടം ടേബിളിൽ നിന്നും കിട്ടിയ സൂചനകളിലൂടെ ഒരു ജിഗ്‌സോ പേസിൽ"- Abgeschnitten

   പോസ്റ്റമാർട്ടം നടത്തുമ്പോൾ ആണ് ആ സ്ത്രീയുടെ തലയിൽ നിന്നും ഒരു ക്യാപ്സൂൾ കണ്ടെത്തുന്നത്.അതു തുറന്നു പരിശോധന നടത്തിയ ഡോ.പോൾ കണ്ടെത്തിയത് തന്റെ മകളുടെ പേരും നമ്പറും പ്രിന്റ് ചെയ്ത ചെറിയ പേപ്പർ ആണ്.എന്തായിരുന്നു അതിന്റെ അർത്ഥം.കൈപ്പത്തികൾ അറുത്തു മാറ്റിയ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മരണവുമായി അവൾക്കു എന്താണ് ബന്ധം?കൂടുതൽ അറിയാൻ ചിത്രം കാണുക.

  ഫോറൻസിക് പത്തോളജിയെ ആധികാരമാക്കി അവതരിപ്പിച്ച ചിത്രം തികച്ചും മനുഷ്യ ശരീരങ്ങളിൽ ഒളിപ്പിച്ചു വച്ച സൂചനകളോടെ ആണ് പോകുന്നത്.പ്രിയപ്പെട്ട ജർമൻ നടൻ മോറിട്‌സ് ആണ് ഡോ. പോളിനെ അവതരിപ്പിക്കുന്നത്.ത്രിൽ അടിപ്പിക്കുന്ന ധാരാളം രംഗങ്ങൾ ഉണ്ട്.നല്ല ഒരു കുറ്റാന്വേഷണ ത്രില്ലറിനുള്ള എല്ലാ സാഹചര്യവും കഥ നൽകുന്നുണ്ട് പ്രേക്ഷകന്.

  പ്രത്യേകിച്ചും സിനിമയിൽ ഉടനീളം കാണിക്കുന്ന കാലാവസ്‌ഥ പരിചിതമായത് കൊണ്ടു തന്നെ അത്തരം ഒരു അവസ്ഥയിൽ.നടക്കുന്ന സംഭവങ്ങൾ ഹൃദയമിടിപ്പ് കൂട്ടുന്നു ഉണ്ട്.ഹൈപ്പോതെർമിയയിലേക്ക് പോകുന്ന അവസ്ഥ ഉണ്ടാകുന്ന ഒരു ചുറ്റുപാടിൽ നടക്കുന്ന അന്വേഷണം ആണ് ചിത്രം മുഴുവൻ.അങ്ങനെ ഒരു അവസ്ഥയുടെ യാഥാർഥ്യത്തെ കുറിച്ചു ആലോചിച്ചാൽ അത്യാവശ്യം പേടിയൊക്കെ ഉണ്ടാകാം.

    എന്തായാലും തരക്കേടില്ലാത്ത ഒരു ത്രില്ലർ ആണ് Abgeschnitten.ഇത്തരം ചിത്രങ്ങൾ താൽപ്പര്യം ഉള്ളവർ കാണാൻ ശ്രമിക്കുക.


 MH Views Rating:3.5/5

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് tmme/mhviews or @mhviews എന്ന ചാനലിൽ ലഭിയ്ക്കും.


 

 




Sunday, 19 April 2020

1200. Ballon (German, 2018)



1200. Ballon (German, 2018)
          Thriller, History


  സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഭ്രാന്തമായ ആശയത്തിന്റെ കഥ - Ballon


  ബെർലിൻ മതിൽ ജർമനിയെ രണ്ടായി വിഭജിച്ച സമയം.കമ്യൂണിസ്റ്റ് ഭരണം ഉള്ള ഈസ്റ്റ് ജർമനിയിൽ നിന്നും തങ്ങളുടെ ജീവിതത്തിൽ സ്വാതന്ത്ര്യം വേണം എന്ന ആഗ്രഹവുമായി രണ്ടു കുടുംബങ്ങൾ ഒരു ഭ്രാന്തമായ ആശയം നെയ്യുന്നു.സ്വയം നിർമിച്ച ഒരു വലിയ ബലൂണിൽ പറന്നു വെസ്റ്റ് ജര്മനിയിലേക്കു കടന്നു സ്വാതന്ത്ര്യത്തിന്റെ ചിറകിലേറി പറക്കാൻ.

   കാറ്റിന്റെ ദിശ മാത്രമായിരുന്നു ആദ്യം അവരുടെ പ്രശ്നം.എന്നാൽ ഒരു സന്ദർഭത്തിൽ ഈസ്റ്റ് ജർമനിയിലെ 'സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടി ഓഫ് ജർമനി'എന്ന  കമ്യൂണിസ്റ്റ് സർക്കാർ സകല സംവിധാനങ്ങളോടെയും അവരുടെ ആ ആഗ്രഹത്തിന് തടസ്സം ഉണ്ടാക്കാൻ ശ്രമിക്കുന്നു.സോഷ്യലിസത്തിന്റെ ശത്രുക്കൾ എന്നു മുദ്ര കുത്തി വ്യക്തിപരമായി തന്നെ അധികാരികൾ ആ സന്ദര്ഭം കണക്കാക്കി.

  പീറ്റർ എന്ന ഇലക്ട്രിക്കൽ എന്ജിനീയർ തന്റെ എൻജിനീയറിങ് വൈദഗ്ധ്യവും, ഗുണ്ടറിന്റെ തയ്യൽ മെഷീനിൽ ഉള്ള വേഗതയും ആയിരുന്നു ഈ ശ്രമങ്ങളുടെ അടിത്തറ.അവരുടെ ശ്രമങ്ങൾ ലക്ഷ്യം കാണുമോ ഇല്ലയോ എന്നാണ് സിനിമയുടെ കഥ.

  ഏറെ കാലങ്ങൾക്കു ശേഷം ബെർലിൻ മതിൽ പൊളിക്കുകയും ജർമനി ഒറ്റ രാജ്യം ആയി മാറുകയും ചെയ്തു.പക്ഷെ അതിനു മുന്നേ അതിർത്തി കടക്കാൻ ശ്രമിച്ചു കൊല്ലപ്പെട്ടവർ ഏറെയാണ്.അതു കൊണ്ടു തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ലക്ഷ്യം പോലും പ്രേക്ഷകനെ ഭയപ്പെടുത്തുന്നത്.ഭരണാധികാരികളുടെ കയ്യിൽ ഈ ഉദ്യമം പരാജയപ്പെട്ടു അകപ്പെട്ടാൽ അവർ ഭൂമിയിൽ നിന്ന് തന്നെ അപ്രത്യക്ഷരാകും എന്നു അവർക്ക് അറിയാമായിരുന്നു.

  ത്രിൽ അടിപ്പിക്കുന്ന ധാരാളം സന്ദർഭങ്ങൾ ചിത്രത്തിൽ ഉണ്ട്.പറക്കാൻ ഉള്ള ശ്രമവും, അവരെ അന്വേഷിച്ചു അധികാരികൾ വരുന്നതും എല്ലാം.ഒരു സിനിമ പ്രേമി എന്ന നിലയിൽ നഷ്ടപ്പെടുത്തരുത് ഈ ചിത്രം.കാണാൻ ശ്രമിക്കുക

MH Views Rating : 4/5

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭ്യമാണ്.

Friday, 2 March 2018

855.FUNNY GAMES(GERMAN,1997)

 
അപരിചതരുടെ മരണ കളി-Funny Games

   വീട്ടില്‍ അപ്രതീക്ഷിതമായി എത്തി ചേര്‍ന്ന അതിഥികള്‍ക്ക് വേണ്ടി ഏതാനും മുട്ടകള്‍ വാങ്ങിക്കുവാന്‍ ആണ് അവന്‍ അവിടെ എത്തിയത്.എന്നാല്‍ ഓരോ നിമിഷവും അവന്‍ അന്നയെ മാനസികമായി കീഴ്പ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയിരുന്നു.അല്‍പ്പ നേരത്തിനു ശേഷം അവന്‍റെ തന്ത്രശാലിയായ സുഹൃത്തും കൂടി വന്നപ്പോള്‍ ആണ് അന്നയും കുടുംബവും തങ്ങള്‍ അകപ്പെട്ട യഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കുന്നത്.പരിചയമില്ലാത്ത ഒരാള്‍ക്ക്‌ നിങ്ങളുടെ ജീവിതത്തില്‍ എന്ത് മാത്രം അപകടകരമായ കാര്യങ്ങള്‍ ചെയ്യാം?ഒരു പക്ഷെ സ്വന്തം ജീവന് പോലും ആപത്താകുന്ന രീതിയില്‍,ഒരു ശസ്ത്രക്രിയ നടത്തുന്ന അതെ ശ്രദ്ധയോടെ മനസ്സിനെ കീഴ്പ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞാല്‍?

   അവധിക്കാലം ചിലവഴിക്കാന്‍ മകനോടൊപ്പം തങ്ങളുടെ അവധിക്കാല വസതിയില്‍ എത്തിയ ജിയോര്ജ്-അന്ന ദമ്പതികള്‍ അന്നത്തെ ദിവസം അസധരനമായോന്നും പ്രതീക്ഷിച്ചിരുന്നില്ല.പിന്നീട് എത്തി ചേരുന്ന സുഹൃത്തുക്കളോടൊപ്പം,അവരുടെ കുടുംബത്തോടൊപ്പം അല്‍പ്പം നേരം ചിലവഴിക്കാം എന്നതായിരുന്നു.എന്നാല്‍ ആ രണ്ടു യുവാക്കള്‍,വെളുത്ത വസ്ത്രം അണിഞ്ഞു വന്ന അവര്‍ മാനസികമായ ആധിപത്യം അവരുടെ മേല്‍ നേടിയതിനു ശേഷം ചെയ്തതെല്ലാം പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു.


  സമാനമായ രീതിയില്‍ ധാരാളം ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മൈക്കല്‍ ഹനെക്കെയുടെ ഈ ജര്‍മന്‍ ചിത്രം അവതരണ രീതിയില്‍ പുലര്‍ത്തിയിരിക്കുന്ന അതീവ ശ്രദ്ധ കാരണം തന്നെ പ്രേക്ഷകനെ മറ്റൊന്നിലേക്കും അടുപ്പിക്കാതെ പ്രമേയത്തിന്റെ ഭീകരമായ തീവ്രത മാത്രമാണ് സ്ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത്.ഇത്തരം ചിത്രങ്ങളില്‍ ഉള്ള nudity,അമിതമായി അവതരിപ്പിക്കുന്ന  slasher രംഗങ്ങള്‍  പോലുള്ള ചേരുവകകള്‍ സ്ക്രീനില്‍ അവതരിപ്പിക്കുക വഴി ഉണ്ടാകുന്ന impactല്‍ നിന്നും വ്യത്യസ്തമാണ്.ഉദാഹരണത്തിന് അന്നയോട്‌ അവര്‍ ഡ്രസ് മാറാന്‍ പറയുന്ന രംഗം.തീര്‍ച്ചയായും ഇത്തരം ഒരു സീനില്‍ നായികയുടെ ശരീരത്തിലേക്ക് തിരിയും ക്യാമറ.എന്നാല്‍ ആ രംഗത്തിന് സിനിമയുടെ ഇതൊരു രംഗതിനോടോപ്പവും ഉള്ള പ്രാധാന്യം മാത്രം നല്‍കി ആണ് അവതരിപ്പിച്ചിരിക്കുന്നത്.മറ്റൊന്നാണ് അവര്‍ നടത്തുന്ന അപകടകരമായ പ്രവൃത്തികള്‍.ഭിത്തിയില്‍ ചിതറിയ രക്തം,പശ്ചാത്തലത്തില്‍ ഉള്ള സംഭാഷങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും ആണ് പ്രേക്ഷകനുമായി സംവേദിക്കുന്നതു അഥവാ അവതരിപ്പിക്കപ്പെടുന്നത്.

   അര്‍ത്ഥവത്തായ ഒരു മന്ദഹാസം മതി ചിത്രത്തിന്റെ അവസാനം പ്രേക്ഷകനില്‍ ഭീതിയുടെ ആഴം കൂട്ടാന്‍.ചിത്രം കാണുമ്പോള്‍ ശ്രദ്ധിക്കുക,എത്ര ഭീകരം ആണ് ഇത്തരം ചിരികള്‍ എന്നത്.പ്രത്യക്ഷത്തില്‍ കാണുന്നത് ഒന്നുമല്ല യാതാര്‍ത്ഥ്യം.ഇടയ്ക്ക് ചിത്രത്തിന്റെ ഗതി വേറൊരു രീതിയില്‍ മാറ്റിയതിനു ശേഷം അത് മറ്റൊരു രീതിയില്‍ അവതരിപ്പിക്കുക ,പലപ്പോഴായി അവതരിപ്പിക്കപ്പെട്ട Fourth Wall Breaking സീനുകള്‍ എല്ലാം പ്രേക്ഷകനില്‍ എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്നത് അനുസരിച്ചിരിക്കും ചിത്രത്തോടുള്ള പ്രിയം കൂടുന്നത്.അതില്‍ 'ഹെനെക്കിയന്‍ മാജിക്' തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു എന്ന് കാണാം.


Finalizando:കഥയുടെ synopsis പരിചിതം ആണെങ്കിലും സമാന പ്രമേയമുള്ള ചിത്രങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്തത്ര രീതിയില്‍ അവതരിപ്പിച്ച ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ആണ് 'Funny Games'.ചിത്രം പിന്നീട് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലീഷ് സംസാരിച്ചിരുന്നു.ഒരു തരിക്ക് എങ്കിലും മികവു ജര്‍മന്‍ ചിത്രത്തിന് കാണിചിരുന്നതായി തോന്നി.'Cache'യിലെ പോലെ ഉള്ള ഭീകരത കൊണ്ട് വരുന്നതിനോടൊപ്പം സിനിമയുടെ അവസാനം വരെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ച നിഗൂഡത,ക്രൂരത എന്നിവയൊക്കെ ആ കുടുംബത്തെ പോലെ തന്നെ പ്രേക്ഷകനെയും ഭയപ്പെടുത്തും.


855.Funny Games
German,1997
Thriller,Crime

MHV Rating:✪✪✪✪½



Director: Michael Haneke
Writer: Michael Haneke
Stars: Susanne Lothar, Ulrich Mühe, Arno Frisch

More movie suggestions @www.movieholicviews.blogspot.ca

Sunday, 14 January 2018

829.ANATOMIE 2(GERMAN,2003)


Anatomie 2(German,2003)

Crime,Thriller

✪✪½

Director: Stefan Ruzowitzky
Writer: Stefan Ruzowitzky
Stars: Ariane Schnug, August Diehl, Herbert Knaup


  Stefan Ruzowitzky came back for another installment of German flick 'Anatomie'.The movie narrated the same theme of the predecessor.Ethical and ethical practices as described by the normal doctors and the elite ones.The story takes place in an elite Berlin Hospital with the references of the Anti -Hippocratic Society from the first part.Paula Henning from the first part did a cameo as an investigating officer in Anatomie 2.



   The second part concentrates on the theme "Without Sacrifices,Nothing can be Achieved".Here,the elite team of doctors are ready to do experiments on their body on their quest to attain a Supreme breed of humans under Prof. Muller-LaRousse.The movie starts of with an awkward,mysterious death during a party ,like the first movie.Ho Haussier,a doctor moved to Berlin for achieving heights in medical field and along with that to help his near-paralyzed brother.


  Joe,during his hectic shifts ,with a good doctor at heart did something great ,far away from his limits and it caught the attention of Prof. Muller-LaRousse.He was invited to the elite group and for Jo,it was an escape from his tiring day shifts.His life was fully changed.Even he became a part of the lodge.Later,he found out the mysteries of the elite group which put his life in danger.

  Finalizando:The second part followed the same foot steps of the first and since,the activities of the secret society had already been revealed,there was nothing new to offer in this part.But that never made the second part a disaster.With less mysteries,though a reloaded version is ready to catch the eye of the viewers.The one's who like the first part can take a serious watch on the second part too.

828.ANATOMIE(GERMAN,2000)




Anatomie(German,2000)

Crime,Thriller

✪✪✪

Director: Stefan Ruzowitzky
Writers: Peter Engelmann , Stefan Ruzowitzky
Stars: Franka Potente, Benno Fürmann

   Ever imagined to be on an operation table seeing oneself undergoing a process of dissection of organs.The movie 'Anatomie' started with such a gore scene in which a man tries to save himself from the horror.The first impression with the name and the scene might be of a 'slasher' flick for the viewer.But the movie is far away from it.



 It discusses a much more serious subject,that of ethical and unethical medical practices.When Paula Henning (Franka Potente) got her admission for her higher medical studies in University of Heidelberg,she had high hopes for future as a medical expert.She came from a family of doctors for three generation,being her Grand Dad was a previous Dean in the prestigious institution,while her dad opted to live a normal life of a doctor in a small town due to some 'un'known reasons.



  When she started her classes in Heidelberg,she soon found that it was for the best and Paula,being one was able to stand her nerves in the big league.An illustrious research for the study of Anatomy had setup in Heidelberg and had real-life like structures for the deep study of Anatomy.Meanwhile,she came to know about a guy David,whom she met her on the way to Heidelberg was killed in a suspicious way,though it was a normal death due to his medical conditions according to postmortem records.She felt something fishy.She felt the presence of an illegal society of doctors who had their on definition for ethical practices.

  Ending Note:The movie is not a one that should be categorized into  a third rated one.This one ,for me is a Crime/Thriller with some gore scenes.


Saturday, 28 May 2016

662.DIE TUR(GERMAN,2009)

662.DIE TUR(GERMAN,2009),|Thriller|Mystery|Sci-Fi|,Dir:-Anno Saul,*ing:-Mads Mikkelsen, Jessica Schwarz, Valeria Eisenbart .


      ജീവിതത്തിനു റീ-ടേക്ക് ഇല്ല എന്ന വിശ്വാസത്തിനു വിപരീതമായി ഒരു വാതിലിലൂടെ കടന്നു പോകുമ്പോള്‍ അതിനു അവസരം ഉണ്ടാവുക എന്നത് അല്‍പ്പം  അതിശയോക്തി  തന്നെ  ആയിരിക്കും.ജീവിതത്തില്‍ ഒരു പക്ഷെ സംഭവിക്കാന്‍ പാടില്ലാത്ത  നിമിഷങ്ങള്‍ ഒന്ന്  UNDO ചെയ്യാന്‍  ഉള്ള  അവസരം  ലഭിക്കുക  എന്നത് പ്രമേയം  ആയി  ചിത്രങ്ങള്‍ ധാരാളം  വന്നിട്ടുണ്ട്.എന്നാല്‍ ഒരു പക്ഷെ ആ  മാറ്റങ്ങളിലൂടെ ഒരു  വ്യക്തി അയാള്‍  ആഗ്രഹിച്ച Comfort Zone ല്‍ എത്തി ചേരുന്നു എന്ന്  വിചാരിക്കുക.ഉറപ്പായും  അയാളുടെ  വര്‍ത്തമാന കാലത്തിനും  വ്യത്യാസം  ഉണ്ടാകും.അയാളുടെ  ഇന്നത്തെ  അവസ്ഥയ്ക്ക്  കാരണം  അന്ന്  നടന്ന  ആ  മോശം  സംഭവം  ആണെന്ന്  വ്യാഖ്യാനിക്കപ്പെടുമ്പോഴും  കാലം  കാത്തു  വച്ച വിധി  അത്  പിന്തുടരുക  തന്നെ  ചെയ്യും.

   ജര്‍മന്‍  ചിത്രം  ആയ Die Tur  സംവദിക്കുന്നതും ഇത്തരം  ഒരു  ആശയം ആണ്.Parallel ആയ  മറ്റൊരു  ലോകം...അതും  അഞ്ചു  വര്ഷം  പുറകിലേക്ക്  ഉള്ളത്.ജരാനരകള്‍  ബാധിച്ച,ഒരു  പക്ഷെ  അശ്രദ്ധ  കാരണം സ്വന്തം  മകള്‍  നഷ്ടപ്പെട്ട,ഒപ്പം  തന്റെ  ജീവിതം അഴുക്കു  ചാലില്‍  വീണ ഡേവിഡ്‌ ആ വാതായനത്തിലൂടെ  കടന്നു  ചെന്നത്  അഞ്ചു  വര്‍ഷങ്ങള്‍  മുന്‍പ് ആ  ദുരന്തം  ഉണ്ടായ  ദിവസത്തിലേക്ക്  ആണ്.പെട്ടന്ന്  \അന്നത്തെ  ദിവസം  ഓര്‍ത്തെടുത്ത  ആള്‍ തനിക്കു  കഴിയുന്നത്‌  ചെയ്യുന്നു.എന്നാല്‍  ഈ  ലോകത്തിനു  ഒരു  പ്രത്യേകത  ഉണ്ട്.അതാണ്‌  നേരത്തെ  പറഞ്ഞ  സമാന്തര  ലോകം  എന്നുള്ളത്.ഈ ലോകത്തും  ഒരു  ഡേവിഡ്‌  ഉണ്ട്.ജരാനരകള്‍  ബാധിക്കാത്ത,മകള്‍  നഷ്ടപ്പെടാത,ജീവിതം  അഴുക്കു  ചാലില്‍ വീഴാത  ആര്‍ട്ടിസ്റ്റ്  ഡേവിഡ്‌.

  ഒരു  ലോകത്തില്‍  ഒരാളുടെ  ഭൂതക്കലവും  വര്‍ത്തമാന കാലവും   ഒരുമിച്ചു പോകില്ല  എന്ന്  മനസ്സിലായ ഒരാള്‍  മറ്റൊരാളെ  ഒഴിവാക്കുന്നു.ഇത് ഡേവിഡിന്റെ  മാത്രം  കഥയല്ല.സമ്മാന  അവസ്ഥയില്‍  ഉള്ള  ധാരല്ലം  ആളുകള്‍  ഇവിടെയും  ഉണ്ട്.സമാന്തര ലോകത്തില്‍ നിന്നും  വന്നു  പ്രതീകാത്മകം  ആയും തങ്ങളുടെ ഭൂതക്കാലത്തെ  നശിപ്പിക്കാന്‍  വന്നവര്‍.ഒരു  പക്ഷെ  അവരുടെ  വര്‍ത്തമാന  കാലത്തില്‍  ഉള്ളതിനേക്കാളും നല്ല  ജീവിതം  നയിക്കുന്നവര്‍.അത്ഭുതങ്ങളുടെയും  അവിശ്വസനീയതയുടെയും ഒപ്പം ഒരിക്കലെങ്കിലും ഇത്തരം  ഒരു  ലോകത്തില്‍  എത്തി ചേര്‍ന്നാല്‍  മനസ്സിനെ  എങ്ങനെ  പാകപ്പെടുത്താം  എന്നും  ചിന്ത  നല്‍കുന്ന  ചിത്രം.മേസ് മിഗല്സന്‍ എന്ന അനുഗ്രഹീത  ഡാനിഷ്  നടന്റെ മികച്ച  പ്രകടനം.സയന്‍സ് ഫിക്ഷനും നിഗൂഡതയും ഒത്തു  ചേര്‍ന്ന ഒരു  ടൈം ട്രാവല്‍  സിനിമ  എന്ന  നിലയില്‍  നിന്നും  ഈ  ചിത്രം  വൈകാരികം  ആയ  ഒരു  തലത്തില്‍  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.പ്രത്യേകിച്ചും  ക്ലൈമാക്സില്‍  ഒക്കെ ആ  രീതി  കാണാവുന്നതാണ്.മികച്ച  ഒരു  സിനിമ  അനുഭവം  ആയിരുന്നു  Die Tur!


  More movie suggestions @www.movieholicviews.blogspot.ca

Friday, 8 April 2016

643.ER IST WIEDER / LOOK WHO's BACK (GERMAN,2015)

643.ER IST WIEDER / LOOK WHO's BACK (GERMAN,2015),|Comedy|,Dir:-David Wnendt,*ing:-Oliver Masucci, Fabian Busch, Christoph Maria Herbst.


  ലോകം  കണ്ട  ഏറ്റവും  അപകടകാരിയായ ഏകാധിപതി  ആയിരുന്നു  ഹിറ്റ്ലര്‍  എന്ന്  പറഞ്ഞാല്‍  ഒട്ടും  അതിശയോക്തി  ഇല്ല.ഹിറ്റ്ലര്‍  വിഭാവനം  ചെയ്ത  ആര്യന്‍  അധീശത്വം മനുഷ്യ  കുലത്തിന്  നേര്‍ക്ക്‌  നില്‍ക്കുന്ന  ഭീഷണി  ആയി  മാറിയപ്പോള്‍  സംഭവിച്ചത്  രണ്ടാം ലോക  മഹായുദ്ധത്തില്‍ ലോകം  അനുഭവിച്ചു  അറിഞ്ഞതാണ്.എന്നാല്‍  ഒരു  ചോദ്യം  അവശേഷിക്കുന്നു.ഹിറ്റ്ലര്‍  വിഭാവനം  ചെയ്ത  രാഷ്ട്രീയം,തിരഞ്ഞെടുപ്പിലൂടെ  അധികാരത്തില്‍  കയറുക,ഒരു  മനുഷ്യ  സമൂഹത്തെ  മുഴുവന്‍  കൊന്നൊടുക്കുക.ജര്‍മനിയില്‍  ഹിറ്റ്ലര്‍ക്ക്  വോട്ടു  ചെയ്തവര്‍  അതെ  മാനസിക  നില  കാത്തു  സൂക്ഷിച്ചിരുന്നോ?അതോ  തിരഞ്ഞെടുപ്പ് പ്രക്രിയകളിലെ  പഴുതുകള്‍   ആണോ  ഹിറ്റ്ലറെ അധികാരത്തില്‍  എത്തിച്ചത്?


   ഈ  ചോദ്യങ്ങള്‍ക്ക്   ഒരു  പരിധി  വരെ  ഉത്തരം  നല്‍കാന്‍ കൂടി  ഈ കോമഡി  സിനിമ  ശ്രമിക്കുന്നുണ്ട്  എന്നതാണ്  ഒരു  പ്രത്യേകത.ഒരു  വശത്ത്  ജര്‍മന്‍  മനസ്സാക്ഷിയുടെ  ഉള്ളിന്റെ  ഉള്ളിലെ  പ്രതിനിധി  ആണ്  താനെന്നു  പറയുമ്പോഴും  മറു  വശത്ത്  അവിടെ കുടിയേറി  പാര്‍ത്ത  പുതു  തലമുറയിലെ  പ്രവാസികള്‍ക്ക്  ഹിറ്റ്ലറുടെ  ഒപ്പം  രാജ്യം  പങ്കിടാന്‍  ഉള്ള  അവസരം  വന്നാല്‍  എന്താകും  സംഭവിക്കുക?ഈ  കല്‍പ്പിത  കഥയില്‍  ഇരുപത്തൊന്നാം  നൂറ്റാണ്ടില്‍  ഹിറ്റ്ലര്‍  ജര്‍മനിയില്‍  തിരിച്ചു  എത്തുന്നതാണ്  ചിത്രത്തിന്റെ  കഥയ്ക്ക്‌  ആധാരം.യുദ്ധത്തിന്റെ അവസാനം നടന്ന  സംഭവങ്ങള്‍  ഒന്നും  അറിയാതെ എന്നാല്‍  ഭരണക്കാലത്തെ  മനോ  നില  കാത്തു  സൂക്ഷിച്ച  ആളായി  ആണ്  ഹിറ്റ്ലറെ  അവതരിപ്പിക്കുന്നത്‌.

   എന്നാല്‍  പുതു  പുത്തന്‍  ലോകത്ത്  തന്റെ  ആശയങ്ങളുടെ   പ്രാധാന്യം  ഉണ്ടോ  എന്ന്  അന്വേഷിച്ചു  ഇറങ്ങുന്ന  അയാള്‍  പലപ്പോഴും  മറ്റുള്ളവര്‍ക്ക്  ഹിറ്റ്ലറുടെ  വേഷം  കെട്ടിയ  നടന്‍  ആയി  ആണ്  തോന്നിയത്.മുഴു  നീള  കോമഡി  ചിത്രം  ആണെങ്കിലും,ജര്‍മനിയിലെ  ഒരു  പ്രത്യേക  തരം  രാഷ്ട്രീയം  ഇവിടെ  ചര്‍ച്ച  ചെയ്യുന്നുണ്ട്.പ്രത്യേകിച്ചും  ഹിറ്റ്ലര്‍  എതിര്‍ത്ത  വംശത്തിന്റെ  ശത്രുക്കള്‍  എന്ന്  കരുതപ്പെടുന്ന  വിഭാഗത്തിന്റെ ഇന്നത്തെ  ജര്‍മനിയിലെ  അവസ്ഥ.ഒരു പക്ഷെ  അന്നത്തെ  ശത്രുക്കളെ  ഇന്നവര്‍ മാറ്റിയെന്നു തോന്നുന്നു.ചിലപ്പോഴെങ്കിലും  യാഥാര്‍ത്ഥ്യം  എന്ന്  തോന്നിക്കുന്ന  ആളുകള്‍.ഒരു  ഡോക്യുമെന്റ്റി  പോലെ  ആണ്  അവതരണം  എങ്കിലും  ചിത്രത്തിന്റെ  അവസാനം  മുന്നോട്ട്  വയ്ക്കുന്നത്  വലിയ  ഒരു  രാഷ്ട്രീയം  ആണ്.ചില  ശരികള്‍  പഴയ തെറ്റുകള്‍ ആണെന്ന്  കരുതുന്നവരുടെ  സമൂഹത്തിലേക്കു.അതി  ബുദ്ധിമാനായ  ഹിറ്റ്ലര്‍   അങ്ങനെ  ചിന്തിച്ചില്ലങ്കില്‍  മാത്രമേ   അല്ഭുതപ്പെടാന്‍  ഉള്ളൂ.ടിമൂര്‍  വെര്‍മ്സ്  എഴുതിയ  അതെ  പേരുള്ള  കോമഡി  നോവലിന്റെ  ചലച്ചിത്രാവിഷ്ക്കാരം  ആണ്  ഈ ചിത്രം.തീര്‍ച്ചയായും  കണ്ടിരിക്കണ്ട   ചിത്രങ്ങളില്‍  ഒന്നാണ്.കാരണം  ഇങ്ങനത്തെ  ഒരവസ്ഥ  ചിന്തിക്കാന്‍  കഴിയുന്ന ലോകത്ത്  തന്നെയാണ്  നമ്മള്‍  ജീവിക്കുന്നത്.


More movie suggestions @www.movieholicviews.blogspot.com

Sunday, 10 January 2016

584.RUN LOLA RUN(GERMAN,1998)

584.RUN LOLA RUN(GERMAN,1988),|Thriller|Crime|,Dir:-Tom Tykwer,*ing:-Franka Potente, Moritz Bleibtreu, Herbert Knaup.


  ജീവിതത്തിലെ പ്രശ്നങ്ങള്‍  ഒക്കെ  തീര്‍ക്കാന്‍  എന്താണ്  വഴി  എന്ന്  അധികം  തല  ആലോചിച്ചു  പുകയ്ക്കണ്ട ആവശ്യം  ഇല്ല.സംഭവിക്കാന്‍  ഒരിക്കലും  സാദ്ധ്യത  ഇല്ലാത്തതും വെറുതെ  ആഗ്രഹിക്കാം  എന്നുള്ളതും  ആയ  ഒരു  കാര്യം  ആണത്.അതായത്  ഒരു  "രണ്ടാമൂഴം" (Second chance).ഭാവിയെക്കുറിച്ച്  അറിയാന്‍  ഉള്ള  ഒരു  വഴി  ലഭിക്കുമ്പോള്‍ ആ വഴികളിലൂടെ  ഉള്ള  ഒരു  Reverse  Mapping  മതിയാകും പ്രശ്നങ്ങളെ  കണ്ടെത്താനും  അവയെ  ശരി   ആക്കാനും.Butterfly  Effect  ,Donnie  Darko പരമ്പരകള്‍,Sliding Doors,Blind  Chance  മുതല്‍  പ്രശസ്തവും  അപ്രശസ്തവും  ആയ  ധാരാളം ചിത്രങ്ങള്‍  സിനിമ  ലോകത്തിനു  സ്വന്തമായി  ഉണ്ട്.ഈ  അടുത്ത്  ഒരു  തമിഴ്‌ സിനിമ  ആയ "ഇന്ട്രു,നേറ്റ്റൂ  നാളയിലും  ഒക്കെ  Time Travelling  ആയിരുന്നെങ്കിലും  മുഖ്യ  കഥാപാത്രങ്ങള്‍ ഇത്തരം  ഒരു  അവസ്ഥയെ  നേരിടുന്നുണ്ട്.12 B മറ്റൊരു  ചിത്രം.

  Run Lola Run,ലോലയുടെ കഥയാണ്.ബാങ്കര്‍  അയ  പിതാവിന്‍റെ  തലതെറിച്ച  മകള്‍.കാമുകന്‍  ആയ  മാനിയെ  സഹായിക്കാന്‍  അവള്‍ക്കു  കഴിയും  എന്ന്  അവര്‍  രണ്ടു  പേരും  കരുതുന്നു.മാനി  അകപ്പെട്ടിരിക്കുന്നത്  വലിയൊരു  അപകടത്തില്‍  ആണ്.ലോല  ഈ അവസ്ഥയില്‍  ഇരുപതു  മിനിട്ട്  കൊണ്ട്  മാനിയുടെ  അടുത്തേക്ക്  എത്താന്‍  നോക്കുന്നു.അവനെ  രക്ഷിക്കാന്‍  ഉള്ള വഴിയും ആയി.എന്നാല്‍  അവളുടെ  ആദ്യ  ഓട്ടം  കഴിയുമ്പോള്‍  അവള്‍  പൂര്‍ത്തി  ആകുന്നില്ല  എന്ന്  അവള്‍ക്കു  തന്നെ തോന്നുന്നു.എന്നാല്‍  രണ്ടാം  ഓട്ടത്തില്‍  മറ്റൊരാള്‍ക്ക്  അതൃപ്തി.മൂന്നാം  ഓട്ടത്തില്‍  എന്ത്  സംഭവിക്കും??ഇവിടെ കഥാപാത്രങ്ങള്‍ക്ക്  പലപ്പോഴും  ഓരോ  ഓട്ടത്തിലും  ലഭിക്കുന്ന  ഭാവി  ഒക്കെ  വ്യത്യസ്ഥം  ആണ്.

   ലോലയുടെയും  മാനിയുടെയും  പ്രവര്‍ത്തികള്‍   മാറുന്നിടത്തോളം  അവരുടെ  ജീവിതവും  വ്യത്യസ്തം  ആകുന്നു.ഒരു  ക്യാമറ  ഫ്രെയിമിലൂടെ  ചുറ്റും  ഉള്ളതിന്റെ  ഭാവി  അവതരിപ്പിച്ച,ലോലയെ  ചിത്രത്തിലെ  പശ്ചാത്തല   ഗാനത്തിലൂടെ  അവളുടെ  ഓരോ  ചുവടും  അവതരിപ്പിച്ചിരുന്നു ഈ ചിത്രത്തില്‍.ഇത്  ലോലയുടെ  കഥയാണ്.എന്നാല്‍  ആ കഥയില്‍  കഥാപാത്രങ്ങള്‍  വേണം.ആ  ആശയം   ആണ്  മിന്നി  മറിഞ്ഞു  പോകുന്ന കഥാപാത്രങ്ങള്‍ക്ക്  പോലും  ഉണ്ടാകുന്ന  മാറ്റങ്ങള്‍  ക്യാമറയുടെ ക്ലിക്ക്  ശബ്ദങ്ങളിലൂടെ  അവതരിപ്പിക്കുന്നതും.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളുടെ  കൂട്ടത്തില്‍  ഉള്പ്പെടുതണ്ട  ചിത്രം  തന്നെയാണ്  Run Lola  Run.

More movie suggestions @www.movieholicviews.blogspot.com
 


Thursday, 13 August 2015

466.ANTIBODIES(GERMAN,2005)

466.ANTIBODIES(GERMAN,2005),|Mystery|Thriller|,Dir:-Christian Alvart,*ing:- Norman Reedus, Christian von Aster, André Hennicke .

     സീരിയല്‍ കില്ലറുകള്‍ തങ്ങളുടെ അതെ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ആയി പ്രകടനത്തില്‍ ഒരു Benchmark തീരുമാനിച്ചിട്ടുണ്ടാകുമോ?ദൈവ വിശ്വാസവും ബന്ധങ്ങളും തമ്മില്‍ കാര്യങ്ങളെ കുറിച്ച് ദീര്‍ഘമായി  വിവരണം നല്‍കിയിട്ടുള്ള മത ഗ്രന്ഥങ്ങള്‍ ശരിക്കും  മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്നുണ്ടോ? ഒരു മനുഷ്യനെ ഏറ്റവും പെട്ടെന്ന്  കീഴ്പ്പെടുത്താന്‍ ആകുന്നതു എന്തിനാണ്?അതായത് ഒരാള്‍ക്ക്‌ മറ്റൊരാളെ തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കാന്‍ എളുപ്പ വഴി?ഒരു സൈക്കോ ത്രില്ലര്‍ എന്ന നിലയിലും സസ്പന്‍സ്,ട്വിസ്റ്സ് എന്നിവയൊക്കെ മേല്‍പ്പറഞ്ഞ പ്രമേയത്തില്‍ അവതരിപ്പിക്കുന്ന ചിത്രം ആണ് Antibodies.


 ഒരു സീരിയല്‍ കില്ലര്‍ തന്‍റെ മനസിന്റെ വൈകല്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ആയി നടത്തുന്ന കൊലപാതകങ്ങള്‍ കാരണം പോലീസിനു ആകെ മൊത്തം തലവേദന ആയി മാറുന്നു.ആരുടെയോ നിലവിളി ശബ്ദം കേട്ടാണ് ആ സ്ത്രീ പോലീസിനെ വിവരം അറിയിക്കുന്നത്.തങ്ങളുടെ മുകളിലത്തെ ഫ്ലാറ്റില്‍  എന്തോ ദുരൂഹമായി സംഭവിച്ചിരിക്കുന്നു എന്നവര്‍ മനസിലാക്കുന്നു.എന്നാല്‍ അവിടെ  പോലീസ് എത്തിയപ്പോള്‍ വീടിന്‍റെ വാതില്‍ തുറക്കാതെ അയാള്‍ അവരെ ആക്രമിക്കാന്‍ ആണ് ശ്രമിച്ചത്‌.ഒരാള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു.ഗബ്രിയല്‍ എംഗല്‍-അതായിരുന്നു അയാളുടെ പേര്.പൂര്‍ണ നഗ്നനായ അയാള്‍ പിന്നീട് പോലീസിന്‍റെ പിടിയില്‍ ആകുന്നു.

   ഇതേ സമയം നഗരത്തില്‍ നിന്നും അങ്ങ് മാറിയുള്ള ഒരു കൊച്ചു ഗ്രാമത്തിലെ ഏക പോലീസുകാരന്‍ ആയിരുന്നു മൈക്കില്‍.അടുത്ത് നടന്ന ഒരു പെണ്‍ക്കുട്ടിയുടെ കൊലപാതകത്തിന് തുമ്പ് കിട്ടാത്തതില്‍ അയാള്‍ അസ്വസ്ഥന്‍ ആണ്.ആ കൊച്ചു ഗ്രാമത്തിലെ എല്ലാവരെയും അയാള്‍ സംശയിക്കുന്നു.പള്ളിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ ഉള്ള ആ ഗ്രാമത്തില്‍ അങ്ങനെ ഒന്ന് സംഭവിക്കില്ല എന്ന് ജനങ്ങളും വിശ്വസിക്കുമ്പോള്‍ അയാള്‍ ഒറ്റപ്പെടുന്നു.ഇതേ സമയം പോലീസിന്‍റെ പിടിയില്‍ ആയ ഗബ്രിയല്‍ താന്‍ നടത്തിയ പതിന്നാലു കൊലപാതകങ്ങളെയും കുറിച്ച് പോലീസിനു തെളിവ് നല്‍കുന്നു.ഗ്രാമത്തില്‍ മരിച്ച പെണ്‍ക്കുട്ടിയുടെ ഉള്‍പ്പടെ.എന്നാല്‍ ഗബ്രിയല്‍ അത് വിശ്വസിക്കുന്നില്ല.അയാള്‍ നഗരത്തിലേക്ക് യാത്രയാകുന്നു.എന്നാല്‍ അവിടെ എത്തി ചേര്‍ന്ന അയാള്‍ ആ കേസിന്റെ അവിഭാജ്യ ഘടകം ആകുന്നു.കാരണം,ഗബ്രിയല്‍ അയാളോട് മാത്രമേ സംസാരിക്കാന്‍ തയ്യാര്‍ ആകുന്നുള്ളൂ.എന്തായിരുന്നു അതിനു കാരണം?ഗബ്രിയലിനു മൈക്കിളിനോട് എന്താണ് പറയാന്‍ ഉണ്ടായിരുന്നത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.മികച്ച സൈക്കോ ത്രില്ലറുകളുടെ ഗണത്തില്‍  ഉള്‍പ്പെടുത്താന്‍ കഴിയുന്ന ചിത്രം ആണ് Antibodies.പ്രത്യേകിച്ചും ക്ലൈമാക്സ് -ശരി ഏതു തെറ്റ് ഏതു എന്ന് കുഴങ്ങി പോകും പ്രേക്ഷകര്‍.

More movie suggestions @www.movieholicviews.blogspot.com


Saturday, 4 July 2015

408.WHO AM I-KEIN SYSTEMIST SICHER(GERMAN,2014)

408.WHO AM I-KEIN SYSTEMIST SICHER(GERMAN,2014),|Mystery|Thriller|,Dir:-Baran bo Odar,*ing:-Tom Schilling, Elyas M'Barek, Wotan Wilke Möhring.

  സാങ്കല്‍പ്പികം ആയ ഒരു രാജ്യം ആയി ഇന്റര്‍നെറ്റിനെ  കണക്കാക്കിയാല്‍ ആ രാജ്യത്തെ പൗരന്മാര്‍ ആണ് നമ്മളില്‍ പലരും.യഥാര്‍ത്ഥ ലോകത്തില്‍ ആഗ്രഹിച്ചതൊക്കെ  ആകാന്‍  പറ്റാതെ വരുമ്പോള്‍ ഇന്റര്‍നെറ്റ്‌ എന്ന രാജ്യത്തില്‍ അദൃശ്യമായ ,അജ്ഞാതമായ ഒരു പേരില്‍ ആര്‍ക്കും വിഹരിക്കാം.യഥാര്‍ത്ഥ  ലോകത്തില്‍ ആള്‍മാറാട്ടം ,മറ്റൊരാളെ പറ്റിക്കുക മുതലായ കുറ്റങ്ങള്‍ക്ക് ശിക്ഷകള്‍ ധാരാളം ഉണ്ടെങ്കിലും ഇന്റര്‍നെറ്റ്‌ ലോകത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കൊടുക്കണമെങ്കില്‍ മജ്ജയും മാംസവും  ഉള്ള മനുഷ്യനെ ചുറ്റി പറ്റിയുള്ള അന്വേഷണത്തിലും മുന്നില്‍ നില്‍ക്കുന്നത് ചെയ്‌താല്‍ മാത്രമേ  മതിയാകൂ.കാരണം പലപ്പോഴും വന്‍ രീതിയില്‍ നടത്തുന്ന ഇന്റര്‍നെറ്റ്‌ ലോകത്തിലെ കബളിക്കപ്പെടല്‍ ഡിസൈന്‍ ചെയ്യുന്നത് അതി വിദഗ്ദ്ധരായ ഹാക്കര്‍മാര്‍ ആണ്.അത് കൊണ്ട് തന്നെ ഒരു സംവിധാനവും കമ്പ്യൂട്ടറും സുരക്ഷിതം അല്ല.ഈ ചിത്രം ചര്‍ച്ച ചെയ്യുന്ന പ്രമേയവും ഇതാണ്.

   ചിത്രം ആരംഭിക്കുന്നത് ബെഞ്ചമിന്‍ എന്ന യുവാവിനെ ചോദ്യം ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥരിലൂടെ ആണ്.എന്നാല്‍ അവരുടെ മുന്നില്‍ മിണ്ടാതിരുന്ന ബെഞ്ചമിന്‍ താന്‍ ഹന്നെ ലിന്റ്ബെര്‍ഗ് എന്ന  സര്‍ക്കാര്‍ വിഭാഗത്തിലെ സൈബര്‍ കേസുകള്‍ അന്വേഷിക്കുന്ന വിഭാഗത്തിലെ മുന്‍ മേധാവിയോടു ആയിരിക്കും എന്ന് പറയുന്നു.അന്വേഷണ സംഘം ലിന്റയെ ബെഞ്ചമിന്റെ അടുക്കല്‍ എത്തിക്കുന്നു.ലിന്റ ബെഞ്ചമിനെ ചോദ്യം ചെയ്തു തുടങ്ങുന്നു.ഒരു ഹാക്കര്‍ ആയി താന്‍ മാറിയത്, ബെര്‍ലിനില്‍ ആ സമയം നടന്ന ഹാക്കിംഗ് ഗ്രൂപ്പുകള്‍ തമ്മില്‍ ഉള്ള മത്സരങ്ങളെ കുറിച്ചും എല്ലാം ബെഞ്ചമിന് അവരോടു പറയാന്‍ ഉണ്ടായിരുന്നു.ലിന്ടയുടെ ജോലി പോകാന്‍ കാരണക്കാരന്‍ ആയി ബെഞ്ചമിന്‍ എങ്ങനെ മാറുന്നു എന്നുള്ള രഹസ്യവും എല്ലാം ലിന്റ മനസ്സിലാക്കുന്നു.ബെഞ്ചമിന് എന്നാല്‍ എല്ലാ പ്രശ്നങ്ങളും തീര്‍ത്തെ തീരൂ.അത് പോലെ ലിന്റയ്ക്ക് വേണ്ടി ബെഞ്ചമിന്‍ അവസാനമായി ഒരു ജോലിയും ചെയ്യണം.എന്താണ് സംഭവിച്ചത്?ഒരു ഹാക്കറുടെ ആത്മാഭിമാനം അവരുടെ യഥാര്‍ത്ഥ ലോകത്തില്‍ വട്ട പൂജ്യം ആയി പോയാല്‍  വെര്‍ച്ച്വല്‍ ലോകത്തില്‍ അതിനു എന്ത് മാത്രം വില ഉണ്ടെന്ന് ഈ ചിത്രം അവതരിപ്പിക്കുന്നുണ്ട്.  ദുരൂഹമായ ആ സംഭവങ്ങളുടെ ബെഞ്ചമിന്‍ വേര്‍ഷന്‍ ആണ് ചിത്രം.

  ഒരു സമയത്ത് ചിത്രം Usual Suspects ആയി മാറുമോ എന്ന് പോലും കരുതിയിരുന്നു.എങ്കിലും ഒരു ത്രില്ലര്‍ ചിത്രത്തിന് ഉള്‍ക്കൊള്ളാവുന്ന നല്ല ക്ലൈമാക്സ് ആണ് ചിത്രത്തിന് ഉള്ളത്.പശ്ചാതല സംഗീതം ചിത്രത്തിന്‍റെ വേഗത്തിന് അനുസരിച്ചുള്ളതായിരുന്നു.അത് കൊണ്ട് തന്നെ ഒരു ത്രില്ലിംഗ് അനുഭവം ആയിരുന്നു ചിത്രം.ഹാക്കിംഗ് ലോകത്തിലെ സംഭവങ്ങള്‍ നിലവരാമുള്ള മേക്കിങ്ങിലൂടെ അവതരിപ്പിച്ചത് തന്നെ ആണ് ഈ ചിത്രത്തിന്‍റെ മേന്മയും .ത്രില്ലര്‍ ചിത്രങ്ങളുടെ പ്രേമികള്‍ക്ക് ഇഷ്ടം ആകും ഈ ജര്‍മന്‍ ചിത്രം എന്ന് കരുതുന്നു.

More movie suggestions @www.movieholicviews.blogspot.com

Thursday, 3 July 2014

129.DER KNOCHENMANN(2009,GERMAN)

കാണാം.കൂടാതെ ഓസ്ട്രിയന്‍ ജീവിത രീതികളും 
129.DER KNOCHENMANN(2009,GERMAN),|Thriller|Crime|Comedy|,Dir:-Wolfgang Murnberger,*ing:-Joseph Hader,Joseph Bierbichler.

2009 ല്‍ ഇറങ്ങിയ ഓസ്ട്രിയന്‍ ത്രില്ലര്‍/ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് "Der Knochenmann".ഒരു അപകടത്തില്‍  ആരംഭിക്കുന്ന ചിത്രം പിന്നീട് അവിചാരിതമായി കണ്ടുമുട്ടേണ്ടി വരുന്നവര്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടാവുകയും പിന്നീട്  അപ്രതീക്ഷിതമായ കഥയിലെ വഴിത്തിരിവുകളും എല്ലാം ചേര്‍ന്ന് മരണത്തെ മുഖാമുഖം കാണേണ്ടി വരുന്ന കുറച്ചു ആളുകളുടെ  ചിത്രമാണ് ഇത്.ബ്ലാക്ക് കോമഡി ആണ് ഈ ചിത്രത്തിന്‍റെ മുതല്‍ക്കൂട്ട്.സിനിമയുടെ കഥാഗതിയില്‍ ഗൌരവപൂര്‍ണമായ പ്രാധാന്യം നല്‍കുകയും എന്നാല്‍ ആകസ്മികമായി വരുന്ന തമാശകള്‍ ഈ ചിത്രത്തില്‍ ഉടനീളം കാണാന്‍ സാധിക്കും.ബ്രന്നര്‍ സീരീസ് എന്ന റിട്ടയര്‍ ചെയ്ത പോലീസുകാരനെ മുഖ്യ കഥാപാത്രമാക്കി ചെയ്ത സിനിമ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ഇത്.ആദ്യ രണ്ടു ഭാഗങ്ങള്‍ Come Sweet Death,Silentium എന്നിവയാണ്.ചിത്രം ആരംഭിക്കുന്നത് ഒരു മോട്ടലില്‍ നിന്നും ഒരു കൂട്ടിക്കൊടുപ്പുക്കാരനെ ഒരു പ്രശ്നത്തില്‍ ഒരാള്‍ തള്ളിതാഴെ ഇടുന്നു.അയാളുടെ സുഹൃത്തായ എവ്ഗന്ചെവ് തള്ളി ഇട്ടിട്ടു വണ്ടി ഓടിച്ചു പോയ ആളുടെ നമ്പര്‍ പ്ലേറ്റ് ഫോട്ടോ എടുക്കുന്നു.പിന്നീട് കാണിക്കുന്നത് കാര്‍ ലീസിനു കൊടുക്കുന്ന കമ്പനിയുടെ ഉടമയായ ബെര്‍ട്ടി തന്റെ കാറുമായ്‌ പോയ ഹോര്‍വാത് എന്ന ആളെ കണ്ടുപിടിച്ചു കൊണ്ട് വരാന്‍ ബ്രന്നരെ ഏല്‍പ്പിക്കുന്നു.അത് ബ്രന്നരുടെ അവസാന ജോലി ആയിരിക്കും എന്നും പറയുന്നു.പത്തൊന്‍പതു വര്‍ഷത്തെ പോലീസ് സേവനത്തിനു ശേഷം രാജി വച്ച ആളാണ്‌ ബ്രന്നര്‍.ബ്രന്നര്‍ യാത്ര ആകുന്നു.

    ഹോര്‍വാത് കാണാന്‍ സാധ്യത ഉണ്ടെന്നു കരുതുന്ന ഹോട്ടലില്‍ അയാള്‍ മുറി എടുക്കുന്നു.,ഹോര്‍വാത് കൊണ്ട് പോയ കാര്‍ ബ്രന്നര്‍ അവിടെ കാണുന്നുണ്ടെങ്കിലും പിന്നീട് ഹോര്‍വാതിനെ അന്വേഷിച്ചു പലരോടും ചോദിച്ചതിനു ശേഷം ആ കാര്‍ അപ്രത്യക്ഷമാകുന്നു.തികച്ചും ദുരൂഹമായിരുന്നു അവിടത്തെ ആളുകളുടെ സ്വഭാവം.അവര്‍ എന്തോ ഒളിക്കുന്നതായി ബ്രന്നര്‍ക്ക് സംശയം ഉണ്ടാകുന്നു.അവിടെ വച്ച് പോളി എന്ന ഹോട്ടല്‍ ഉടമയുടെ മകന്‍ സ്വന്തം പിതാവിനെ രഹസ്യമായി നിരീക്ഷിക്കാന്‍ ബ്രന്നരോട് ആവശ്യപ്പെടുന്നു.എന്നാല്‍ അച്ഛനും മകനും തമ്മില്‍ പണതിനോട് ഉള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ആണ് പോളി അങ്ങനെ ചോദിച്ചതെന്ന് മാന്സ്സിലാകുമ്പോള്‍ ബ്രന്നര്‍ അത് നിരസിക്കുന്നു .ആ ഹോട്ടലില്‍ വിളമ്പുന്ന ചിക്കന്‍ വിഭാഗങ്ങള്‍ അവരുടെ പ്രത്യേകത ആയിരുന്നു.പാചകം ചെയ്യപ്പെടുന്ന കോഴികള്‍ക്കെല്ലാം അവര്‍ നല്‍കിയിരുന്നത് കോഴികളുടെ ശരീരാവശിഷ്ടങ്ങള്‍ തന്നെ ആയിരുന്നു.പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന മായം കലരാത്ത ഭക്ഷണം എന്നാണു അവര്‍ അതിനെ വിശേഷിപ്പിച്ചിരുന്നത്.ആ ഭക്ഷണം തയാറാക്കാന്‍ അവര്‍ക്ക് പ്രത്യേകം യന്ത്രങ്ങളും ഉണ്ടായിരുന്നു.ബ്രന്നര്‍ പോളിയുടെ ഭാര്യയായ ബിര്‍ഗിട്ടുമായി ചങ്ങാത്തത്തില്‍ ആകുന്നു.ഒരു ദിവസം രാത്രി ആ ഹോട്ടലില്‍ എവ്ഗേന്ചെവ് എത്തുന്നു.അയാള്‍ അവിടെ വന്നതിനു പിന്നില്‍ ഒരു ലക്‌ഷ്യം ഉണ്ടായിരുന്നു.ആ രാത്രി ദുരൂഹതയുടെ ആയിരുന്നു.പിറ്റേന്ന് രാവിലെ ഐസ് വെള്ളത്തില്‍ മറിഞ്ഞ നിലയില്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുമായി ഒരു കാര്‍ കാണപ്പെടുന്നു.ബ്രന്നര്‍ പോളിയുടെ ഭാര്യയെ ഇഷ്ടപെടാന്‍ ആരംഭിക്കുന്നു.ബ്രന്നര്‍ അവരെ ജോലിയില്‍ സഹായിക്കുന്നു.ഒരു ദിവസം ബ്രന്നര്‍ മാംസാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്ത് നിന്നും ഒരു വിരല്‍ കണ്ടെത്തുന്നു.ആരുടെ വിരല്‍ ആണത്?ബ്രന്നര്‍ക്ക് ഹോര്‍വാതിനെ കണ്ടു പിടിക്കാന്‍ സാധിക്കുമോ???ജനലില്‍ nഇന്നും താഴെ വീഴുന്ന കൂട്ടിക്കൊടുപ്പുകാരനും ആ ഹോട്ടലും തമ്മില്‍ എന്താണ് ബന്ധം?കൂടുതല്‍ അറിയുവാന്‍ ചിത്രം കാണുക.

   കുറ്റകൃത്യങ്ങളും അവിചാരിതമായ കഥാഗതിയിലെ മാറ്റങ്ങളും എല്ലാം ഈ സിനിമയെ നല്ല സിനിമകളുടെ നിലവാരത്തില്‍ എത്തിച്ചിരിക്കുന്നു.ഹോട്ടല്‍ ഉടമയുടെ ഒരു പ്രവര്‍ത്തി ഹാനിബാള്‍ ലെക്ട്ടരെ ഓര്‍മിപ്പിച്ചിരുന്നു.എന്നാല്‍ അതിലും വിഭിന്നമായ സ്വഭാവം ഉള്ള ആളായിരുന്നു അയാള്‍.Wolf Hass എന്നയാളുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.ബ്രന്നര്‍ എന്ന കഥാപാത്രം മുഖ്യ വേഷത്തില്‍ വരുന്ന അവസാന ഭാഗമായിരുന്നു ഈ ചിത്രം.മടുപ്പുളവാക്കാത്ത അത്യാവശ്യം വേഗതയില്‍ പോകുന്ന ഒരു ത്രില്ലര്‍ ആണ് ഈ ചിത്രം.ത്രില്ലര്‍/ക്രൈം ശ്രേണിയില്‍ പെട്ട ചിത്രങ്ങള്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടാന്‍ സാധ്യത ഉണ്ട് ഈ ചിത്രം.

More reviews @ www.movieholicviews.blogspot.com






































Wednesday, 25 September 2013

43.THE BAADER MEINHOFF COMPLEX (GERMAN,2008)

THE BAADER MEINHOFF COMPLEX aka "Der Baader Meinhof Komplex"(GERMAN,2008), Action | Biography | Crime | Drama | History,Dir:-Uli Edel,*ing:- Martina GedeckMoritz BleibtreuJohanna Wokalek
   ഒരു കാലഘട്ടത്തിന്റെ കഥയുമായി "THE BAADER MEINHOFF COMPLEX"

ഒരിക്കല്‍ ജര്‍മനിയെ പിടിച്ചു കുലുക്കിയ കമ്മ്യുണിസ്റ്റ്  പ്രസ്ഥാനം ആണ് "RAF(Red Army Faction).ചുവപ്പിന്‍റെ പ്രഭയില്‍ മുതലാളിത്തത്തിന് എതിരെ ആഞ്ഞു വീശിയ ആ സംഘടന ഒരിക്കല്‍ ലോകത്ത് ഭയപ്പെടേണ്ട ഒന്നായിരുന്നു..ഇന്ന് സജീവമായ,ആശയങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാര്‍ഗരേഖയായി പലപ്പോഴും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടാറുണ്ട്..പ്രധാനമായും ഒരു സമൂഹത്തിലെ ജനങ്ങളുടെ പൊതു വികാരങ്ങളെ മുതലെടുത്ത്‌ അതിന്‍റെ ബാക്കി പത്രമായി നടക്കുന്ന ഇത്തരം ആശയ പ്രകടനങ്ങള്‍ ഭീകരവാദത്തിന്റെ വഴിയിലൂടെ നടക്കുമ്പോള്‍ അതിനു ഉണ്ടാകുന്ന, സാധാരണ ജനങ്ങളുടെ ഇടയില്‍ ഉള്ള ഭീതി പലപ്പോഴും ഇത്തരം സംഘടനകളുടെ അവസാനത്തില്‍ ആണ് എത്തിച്ചേരുക ...അഭിപ്രായ ഭിന്നത പലപ്പോഴും പല രീതിയിലും പലരും പ്രകടിപ്പിക്കുമ്പോഴും ,സമാധാന പൂര്‍ണമായ ജീവിതം ആഗ്രഹിക്കുന്ന സാധാരണ ജനങ്ങള്‍ ഇത്തരം സംഘടനകളെ എതിര്‍ക്കാറുണ്ട് ..ഭരണ സംവിധാനങ്ങളോടുള്ള വെറുപ്പ് അത്തരം അവസ്ഥകളില്‍ ഒരു തരം അനുകമ്പ എന്ന വികാരത്തിലേക്ക് മാറി മറിയുകയും ചെയ്യുന്നു ...എന്നാല്‍ തങ്ങളുടെ സിരകളില്‍ ആശയങ്ങള്‍ കുത്തി വച്ച പ്രവര്‍ത്തകര്‍ ഇത്തരം അവസ്ഥകള്‍ മനസ്സിലാകാതെ ,തങ്ങളുടെ ജീവിതങ്ങള്‍ക്ക് വില ഇടാതെ ആശയങ്ങളുടെ സാക്ഷാത്കാരത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ..അത് അവരെ എത്തിക്കുന്നത് പരാജയത്തിന്‍റെ പാതയിലേക്ക് ആണ് ..അത്തരം ഒരു സംഭവത്തിന്‍റെ നേര്‍ സാക്ഷ്യമാണ് ഈ ചിത്രം ...

    ഇനി സിനിമയിലേക്ക് ..സാധാരണ ഗതിയില്‍ ഒരു ചിത്രം എന്നുള്ളതിന്റെ പരിധിയില്‍ വരുന്ന സംഭവങ്ങള്‍ പലപ്പോഴും അതിശയോക്തി കലര്‍ന്ന സംഭവങ്ങള്‍ ആയിരിക്കും ..യഥാര്‍ത്ഥ സംഭവങ്ങളുടെ പുറകെ പോകുന്ന ചിത്രങ്ങള്‍ അവസാനിക്കുന്നത് മറ്റൊരു വിഭാഗത്തില്‍ ആണ് ...ഡോക്യുമെന്‍ററി എന്ന വിഭാഗത്തില്‍ പെടുന്ന അവയ്ക്ക് ഒരു സിനിമ  നല്‍കുന്ന ഒരു അനുഭൂതി നല്‍കുവാന്‍ കഴിയുകയും ഇല്ല ...എന്നാല്‍ അത്തരം ചിന്തകളെ ഒക്കെ മാറ്റി മറിച്ച് മികച്ചത് എന്ന് വിശേഷണത്തിന് തീര്‍ച്ചയായും അര്‍ഹമായ ഒരു ചിത്രമാണ് "THE BAADER MEINHOFF COMPLEX"..

  ജര്‍മനിയിലേക്ക്‌ സന്ദര്‍ശനത്തിനായി വരുന്ന ഇറാനിലെ ഷായോടുള്ള ജനരോഷത്തില്‍ നിന്നും ഈ ചിത്രം തുടങ്ങുന്നു ..തന്‍റെ ഭരണത്തില്‍ ഉള്ള അപാകതകള്‍ ലോകം എങ്ങും അറിയുന്ന സമയം ...പ്രബുദ്ധരായ ,ആശയങ്ങളുടെ ചിറകിലേറി സഞ്ചരിക്കുന്ന ജര്‍മന്‍ ജനത തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു ...ആ പ്രതിഷേധത്തില്‍ ബെന്നോ എന്ന യുവാവ്‌ മരിക്കുന്നു..അതിനെ അപലപിച്ചു കൊണ്ട് Meinhoff എന്ന ഇടതു പക്ഷ പ്രവര്‍ത്തക തന്‍റെ കോളങ്ങളില്‍ എഴുതുന്നു ..അതിനു വന്‍ രീതിയില്‍ ജന സമ്മിതി ലഭിക്കുന്നു ...പ്രതിഷേധത്തിന്റെ കാറ്റ് ആഞ്ഞു വീശി ഗുഡ്റണ്‍,ബാദേര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു തുണി കട കത്തിക്കുന്നു ...ജന ശ്രദ്ധ ലഭിച്ച അവരുടെ പ്രവര്‍ത്തിയില്‍ നിന്നും Meinhoff ന്‍റെ തൂലികയുടെ ശക്തിയില്‍ നിന്നും ലഭിച്ച ജന സമ്മതിയില്‍ അവരെ വെറുതെ വിടുന്നു അമേരിക്ക വിയട്നാമില്‍ നടത്തിയ ആക്രമണങ്ങള്‍ ,ഇസ്രായേലിന്റെ ആക്രമണങ്ങള്‍ എല്ലാം ആ സമയത്തെ ജന സമൂഹങ്ങളെ ഭിന്നിപ്പിക്കുന്നു ...ജനങ്ങള്‍ ഭരണ കൂടാതെ ഒരു ശത്രുവിനെ എന്നത് പോലെ കാണുന്നു ....തന്നോട്  വിശ്വസ്തതയില്ലാത്ത ഭര്‍ത്താവിനെ വിട്ട് തന്‍റെ രണ്ടു കുട്ടികളോടും കൂടി Meinhoff തന്‍റെ വീട് വിടുന്നു ...ഗുഡ്റണ്‍,ബാദേര്‍ എന്നിവരോടൊപ്പം Meinhoff തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു ..

  എന്നാല്‍ ഒരു ദിവസം പോലീസിന്റെ പിടിയില്‍ ആയ ബാദേറിനെ സഹായിക്കാനായി  Meinhoff തന്‍റെ പത്ര പ്രവര്‍ത്തനത്തില്‍ ഉള്ള സ്വാധീനം ഉപയോഗിക്കുന്നു ..അനീതിക്കെതിരെ  പോരാടുന്ന ഒരു സംഘടന എന്ന നിലയില്‍ ജനങ്ങളുടെ ഇടയില്‍ ലഭിച്ച പ്രശസ്തി എന്നാല്‍ അവരെ കൊണ്ടെത്തിച്ചത് ആക്രമങ്ങളുടെ വഴിയിലേക്കാണ്‌ ...ധാരാളം യുവാക്കള്‍ ചോരത്തിളപ്പില്‍ സംഘടനയുടെ ഭാഗം ആയെങ്കിലും ജനങ്ങള്‍ അവരെ വെറുത്തു തുടങ്ങിയിരുന്നു ...തങ്ങളുടെ ആയുധ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുവാനായി അവര്‍ പാലസ്തീന്‍ തീവ്രവാദികളോടൊപ്പം ചേരുന്നു ..എന്നാല്‍ മതപരമായുള്ള ചട്ട കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന പലസ്തീന്‍കാരുമായി ഒത്തു പോകാന്‍ RAF കാര്‍ക്ക് കഴിയുന്നില്ല ..എന്നാല്‍ തന്‍റെ കുട്ടികളുടെ രക്ഷയ്ക്കായി ,പിന്നീടൊരിക്കലും കാണാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും Meinhoff  അവരുടെ ഒപ്പം വിടുന്നു ..എന്നാല്‍ പിന്നീട് കുട്ടികള്‍ അവരുടെ പിതാവിന്റെ അടുക്കല്‍ തന്നെ എത്തി ചേരുന്നു ...

പിന്നീട് കാണുന്നത് ജര്‍മനിയില്‍ മുഴുവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുക്കൊണ്ട് ആ സംഘടന നടത്തുന്ന ബാങ്ക് കൊള്ളകള്‍  ആണ് ..പെട്ര എന്ന അവരുടെ പ്രവര്‍ത്തകന്റെ മരണം അവരെ രോഷാകുലരാക്കുന്നു ..അവര്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നു .എന്നാല്‍ അത് അവരെ ജനങ്ങളുടെ ഇടയില്‍ നിന്നും കൂടുതല്‍ അകല്ച്ചയിലേക്ക് നയിക്കുന്നു ..ഈ അവസരം മുതലെടുത്ത ഭരണകൂടം RAF പ്രവര്‍ത്തകരെ വേട്ടയാടാന്‍ തുടങ്ങുന്നു ..അതിനു ജനങ്ങളുടെ സഹായവും ലഭിക്കുന്നു ...പ്രവര്‍ത്തകര്‍ പലരും പോലീസിന്റെ പിടിയില്‍ ആകുന്നു ....ഗുഡ്റണ്‍,ബാദേര്‍ ,Meinhoff  എന്നിവര്‍ ഉള്‍പ്പടെ പല പ്രമൂഖരും പോലിസ് പിടിയില്‍ ആകുന്നു ...എന്നാല്‍ അടുത്ത കാലഘട്ടത്തിന്‍റെ വിമോചന പോരാളികള്‍ ആയി RAF ല്‍ ആകൃഷ്ടരായ യുവാക്കള്‍ സഞ്ചരിക്കുന്ന പാത അതിലും ഭീകരം ആയിരുന്നു ..ജയിലില്‍ അടയ്ക്കപ്പെട്ട ഗുഡ്റണ്‍,ബാദേര്‍ ,Meinhoff  തുടങ്ങിയവരുടെ സജീവ പ്രവര്‍ത്തകരുടെ ബാക്കി ഉള്ള ജീവിതവും രണ്ടാം തലമുറയില്‍ പെട്ട RAF അനുഭാവികളുടെ ജീവിതവും ആണ് ബാക്കി ചിത്രം ...

 കഥ കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഒരു രാഷ്ട്രീയ സിനിമ എന്ന തോന്നല്‍ ഉണ്ടാവുക സാധാരണം ..എന്നാല്‍ അതില്‍  ഉപരി പ്രവര്‍ത്തകരുടെ ജീവിതത്തിലേക്കുള്ള എത്തി നോട്ടങ്ങള്‍ ,ആവേശത്തിന്റെ പുറത്തു സംഘടനയില്‍ പ്രവര്‍ത്തിച്ച യുവാക്കളുടെ ജീവിതങ്ങള്‍ എല്ലാം :ചിത്രത്തിന്‍റെ പൊതുവായി വരും എന്ന് പലരും പ്രതീക്ഷിച്ച ഒരു രാഷ്ട്രീയ സിനിമ എന്ന നിലയില്‍ നിന്നും മറ്റൊരു തലത്തിലേക്ക് മാറ്റി ..അപ്പോള്‍ ഒരു ഡ്രാമയുടെ മുഖം കാണിച്ച ഈ ചിത്രം എന്നാല്‍ വ്യാപകമായി പരാമര്‍ശിക്കപ്പെടുന്ന കുട്ടാ കൃത്യങ്ങളിലൂടെ ഒരു ക്രൈം ത്രില്ലര്‍ ആയും അനുഭവപ്പെടുന്നു ...ചരിത്ര സംഭവങ്ങളോട് വളരെ അധികം അടുത്ത് ഉള്ള ഒരു സമീപനം മൂലം ഒരു ചരിത്ര സിനിമ എന്ന നിലയിലും പ്രാധാന്യം ഉള്ള ചിത്രം ..ആപല്‍ക്കരമായ രംഗങ്ങള്‍ ഒരു ആക്ഷന്‍ ചിത്രം എന്ന പ്രതീതിയും നല്‍കുന്നു ..മൊത്തത്തില്‍ രണ്ടര മണിക്കൂര്‍ ഈ ചിത്രം സഞ്ചരിക്കുന്ന വഴികള്‍ ശ്രദ്ധിച്ചാല്‍ മതി ഈ ചിത്രത്തിന്‍റെ നിലവാരം മനസ്സിലാക്കാന്‍ ...തീര്‍ച്ചയായും ലോകത്തില്‍ ഇന്ന് വരെ ഇറങ്ങിയ സിനിമകളില്‍ മഹത്തരമായ ഒരു സ്ഥാനത്തിനു അര്‍ഹത ഈ ചിത്രത്തിനുണ്ട് ..

 പലപ്പോഴും ശ്രദ്ധിച്ച ഒന്നുണ്ട് ..ജര്‍മനിയില്‍ നിന്നും ഇറങ്ങിയ ചിത്രങ്ങള്‍ പലപ്പോഴും നിലവാരം ഉള്ള സിനിമകളുടെ പട്ടികയില്‍ പെടുത്തി പലപ്പോഴും കണ്ടിട്ടില്ല ..എന്നാല്‍ തീര്‍ച്ചയായും അവര്‍ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ,അവരുടെ വീക്ഷണങ്ങള്‍ ഒരിക്കലും മറ്റു ഭാഷകളില്‍ കാണുവാന്‍ സാധിക്കില്ല ...അപകടകരമായ പ്രവര്‍ത്തികള്‍ മനസ്സിനെ സുഖിപ്പിക്കുന്ന ഒരു കാലത്ത് നടക്കുന്ന സംഭവങ്ങള്‍,തങ്ങളുടെ ആശയ പരാജയത്തിലേക്ക് എത്തി ചേര്‍ന്നു എന്ന് മനസ്സിലാകുന്നിടത് തുടങ്ങുന്നു അടുത്ത തലമുറയുടെ പ്രവര്‍ത്തനങ്ങള്‍ ...എന്ന് ഭരണ കൂടങ്ങള്‍ ഭയപ്പെട്ടിരുന്ന ജനങ്ങള്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ,പലരുമായുള്ള ആശയ കുഴപ്പത്തില്‍ അവരുടെ ലക്ഷ്യങ്ങളെ തകര്‍ക്കുന്നു ....മരണങ്ങളുടെ പിന്നില്‍ ഉള്ള യദാര്‍ത്ഥ സംഭവങ്ങള്‍ പലരും പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കാന്‍ ആണ് ഉപയോഗിച്ചത് ..ആത്മഹത്യകള്‍ പലപ്പോഴും പ്രവര്‍ത്തകരെ രക്തസാക്ഷികള്‍ ആക്കി ...ജര്‍മന്‍ ഭാഷയില്‍ ഇറങ്ങിയ സിനിമയുടെ അതെ പേരില്‍ ഉള്ള പുസ്തകം ആയിരുന്നു സിനിമയ്ക്ക് പ്രചോദനം എങ്കിലും ആ സമയത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ അതിന്‍റെ ഭാവങ്ങള്‍ക്ക് ഒരു മാറ്റവും നല്‍കാതെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് ...തീര്‍ച്ചയായും ഞാന്‍ കണ്ടത്തില്‍ വച്ച് മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെ ആണ് ഇതിനു സ്ഥാനം ...ചുവപ്പിന്‍റെ രാഷ്ട്രീയം എനിക്ക് ഇഷ്ടമല്ലെങ്കില്‍ പോലും ചിത്രങ്ങളില്‍ ഇത്തരം ആശയങ്ങള്‍ കടഞ്ഞെടുക്കുന്ന ഒ/രു വികാരം പലപ്പോഴും പ്രതീക്ഷകള്‍ക്ക് അപ്പുറം  ആയിരിക്കും ...എന്നിരുന്നാലും ഈ ചിത്രം ഒരിക്കലും ഈ സംഘടനയെ വെള്ള പൂശാന്‍ ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയം ആണ് .. ...

  An absolute superb movie based on a period in Germany about RAF (Red Army Faction).It all started as a noble cause as a protest against the visiting of the Shah of Iran,who was notorious for his rule in Iran.A group of young people under Gudrun and Bader torched a department store.But the left activist Meinhoff was there to save them from their trials with her writings.The team regained a powerful impact on the people.Leaving her unfaithful husband,Meinhoff left the house to stay with the group.Under the leadership of Baader and Gudrun ,they began a new era in Germany.They were getting ready for a revolution.At that time,Baader was arrested by the cops..But later ,an organised drama with Meinhoff's help they were able to free him.But with that they went for military training in Palestine.But  strict life styles of the Palestine militants made them to movie from it.Then the group reaches back to Germany and there they started a series of bank robberies which made them become enemies of common people.The government utilized the situation and with the help of people,they were able to take them before the law.The rest of the story deals mainly with what had happened to the faction members and the future of RAF.This is one of the best movies I have ever watched.It has everything..drama,action,crime,thriller,love,lust ..A complete package ...will love this movie to the core if you have 2 and a half hours to spend.My rating for this movies is 9/10 !!

  More reviews @ www.movieholicviews.blogspot.com

Tuesday, 17 September 2013

39.THE SILENCE aka Das letzte Schweigen (GERMAN,2010)


THE SILENCE aka Das letzte Schweigen (GERMAN,2010) , Crime | Drama | Thriller ,Dir :- Baran bo Odar , *ing :- 

 വ്യത്യസ്തമായ സിനിമകള്‍ ഉത്ഭവിക്കുന്നത് വ്യത്യസ്തമായ ചിന്തകളുടെ ഫലമാണ് ...അത്തരം ചിന്തകള്‍ ഒരു ചിത്രമായി മാറുമ്പോള്‍ പ്രേക്ഷകന് അത് പുതിയൊരു അനുഭവം ആയി മാറാറുണ്ട് ..ഒരു ത്രില്ലര്‍ ചിത്രം എങ്ങനെ ആയിരിക്കണം എന്ന് നമുക്ക് കാണിച്ചു തന്ന ധാരാളം ചിത്രങ്ങള്‍ ഉണ്ട് ..എന്നാല്‍ അവയില്‍ മികച്ചതില്‍ തന്നെ ചിലതൊക്കെ വ്യത്യസ്തമായ നിര്‍വചനങ്ങള്‍ ആണ് ത്രില്ലറിന് നല്‍കുന്നത് ...ഇത്തരം നവ ആശയങ്ങള്‍ ഒരു ചലച്ചിത്രമായി പിറവി എടുക്കുമ്പോള്‍ അവയെ പരീക്ഷണ ചിത്രം എന്ന നിലയ്ക്കാകും പലരും കാണുക ..എന്നാല്‍ സംവിധായകനും നിര്‍മ്മാതാവിനും ആ ആശയത്തില്‍ ഉള്ള വിശ്വാസം ആണ് തീര്‍ച്ചയായും ഇത്തരം ചിത്രങ്ങളുടെ പിറവിയിലേക്കു നയിക്കുന്നതെന്ന് തോന്നുന്നു ...അതില്‍ തന്നെ മികച്ചത് എന്ന് തോന്നുന്ന ഒരു ചിന്താഗതി ഒരു ചിത്രത്തോട് തോന്നിപ്പിക്കുന്നത് പ്രേക്ഷകന്‍റെ മനസ്സിലാണ് ...അത് പലര്‍ക്കും വ്യത്യസ്ഥമായിരിക്കും ...വ്യത്യസ്തമായ അത്തരം ഒരു ത്രില്ലര്‍ ആണ് " ദി സൈലന്‍സ് " എന്ന ജര്‍മ്മന്‍ ചിത്രം ...

  1986 ഇല്‍ നടന്ന ഒരു കൊലപാതകം അതെ രീതിയില്‍ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം സമാനമായ സാഹചര്യത്തില്‍ അതെ സ്ഥലത്ത് സംഭവിക്കുന്നു ...അതിന്‍റെ പിന്നിലെ രഹസ്യങ്ങള്‍ തേടി ആണ് ഈ സിനിമ മുന്നോട്ടു പോകുന്നത് ...കേസ് അന്വേഷണത്തിനായി ഡേവിഡ് എന്ന പോലീസുകാരന്‍ നിയുക്തന്‍ ആകുന്നു ... ആദ്യം നടന്ന കൊലപാതകം അന്വേഷിച്ചു പരാജയപ്പെട്ട മിട്ടിച് എന്ന വിരമിച്ച പോലീസുകാരനും ആ ദൌത്യത്തില്‍ പങ്കാളിയാകുന്നു ...എന്നാല്‍ ഗ്രിമ്മര്‍ എന്ന പോലീസ് മേധാവി മിറ്റിചിനെ കേസന്വേഷണത്തില്‍ പങ്കെടുപ്പിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല .. ഇരുപത്തി മൂന്ന് വര്ഷം മുന്‍പ് മരിച്ച പിയ എന്ന പതിമൂന്നുകാരി  പെണ്‍ക്കുട്ടിയുടെ അതെ പ്രായമാണ് ഇപ്പോള്‍ അപകടത്തില്‍ പെട്ടിരിക്കുന്ന സിനികയ്ക്കും ...പിയുടെ ശവശരീരം കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ലഭിച്ചുവെങ്കിലും സിനികയുടെ ശവശരീരം ലഭിക്കാത്തതിനാല്‍ രണ്ടു അഭിപ്രായത്തില്‍ ആണ് പോലിസ് ...ഭാര്യയുടെ മരണത്താല്‍ വൈകാരികമായി തകര്‍ന്നിരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഡേവിഡ് ഒരു കണ്ണി പോലും ചേര്‍ക്കാന്‍ ആകാതെ കുഴയുന്നു ..എന്നാല്‍ തന്‍റെ പരാജയത്തില്‍ അമര്‍ഷം ഉള്ള മിട്ടിച് തന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ആദ്യകേസിന്‍റെ വിശദാംശങ്ങള്‍ എടുത്ത് ഡേവിഡ്നു നല്‍കുന്നു ..പിന്നെ നടക്കുന്ന അന്വേഷണത്തില്‍ പല കാര്യങ്ങളും കണ്ടെത്തുന്നു ..ഈ വാര്യ്യ്ഹ കേട്ട് ആര്‍ക്കിടെക്റ്റ് ആയ ടിമോ തന്‍റെ സുഹൃത്തായ സോമ്മറിനെ അന്വേഷിച്ചിറങ്ങുന്നു ..അവര്‍ കണ്ടു മുട്ടുന്നു വര്‍ഷങ്ങള്‍ക്കു ശേഷം ..പ്രധാനമായി അവര്‍ രണ്ടു പേരും കൂടി ആണ് പിയുടെ കൊലപാതകം നടത്തുന്നത് ....ടിമോയ്ക്ക് താല്‍പ്പര്യം ഇല്ലാതിരുന്ന ഒരു പ്രവര്‍ത്തി ആയിരുന്നു അത് ...എന്നാല്‍ അയാളെ ആ സംഭവം വളരെയധികം അലട്ടുന്നുമുണ്ട്‌ ...

   വീണ്ടും ഒരു കൊലപാതകത്തിന്റെ ഉദ്ദേശം എന്താണ് എന്ന് ടിമോ സോമറിനോട് ചോദിക്കുന്നു ...എന്നാല്‍ താന്‍ അല്ല അത് ചെയ്തതെന്നും ..തനിക്കതിന്റെ ആവശ്യമില്ല എന്നും സോമ്മര്‍ ടിമോയോട് പറയുന്നു ...തന്‍റെ ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിനെ അഭിമുഖികരിക്കാന്‍  ടിമോയ്ക്ക് കഴിയുന്നില്ല ...അയാള്‍ വീട്ടില്‍ നിന്നും തനിക്ക് ഒരു പ്രോജക്റ്റിനു പോകണം എന്ന് പറഞ്ഞു ഇറങ്ങുന്നു ...എന്നാല്‍ ഈ സമയം പോലിസ്നു നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചു തുടങ്ങിയിരുന്നു ...വീട്ടില്‍ നിന്നിറങ്ങി പോകുന്ന ടിമോ എന്തിനാണ്  കള്ളം  പറഞ്ഞു ഇറങ്ങിയത്‌ ? കേസന്വേഷണം ശരിയായ ദിശയില്‍ നീങ്ങുമോ ...എന്നതൊക്കെ ആണ് ബാക്കി ഉള്ള ചിത്രത്തിന്‍റെ കഥ ...

ഒരു കഥ എന്ന നിലയില്‍ കേള്‍ക്കുമ്പോള്‍ ,അല്ലെങ്കില്‍ ഒരു ത്രില്ലര്‍ ചിത്രം എന്ന് നോക്കുമ്പോള്‍ കൊലപാതകി ആകാന്‍ സാധ്യത ഉള്ളവരെ ആദ്യം തന്നെ പ്രേക്ഷകന് കാണിച്ചു കൊടുത്തു തുടങ്ങുന്ന സിനിമ ...ത്രില്ലര്‍ സ്വഭാവം എന്നാല്‍ അവിടെ നഷ്ട്ടപ്പെട്ടു എന്ന് ചിന്തിക്കുന്നതിനു പകരം പിന്നീട് നടക്കുന്ന മുറുക്കമുള്ള കഥാപാത്രങ്ങള്‍ ആണ് ഈ ചിത്രത്തെ നയിക്കുന്നത് ...അവിശ്വസനീയം എന്ന് തോന്നാമെങ്കിലും ഒരിക്കലും തള്ളിക്കളയാന്‍ സാധ്യത ഇല്ലാത്ത കാരണം മനോരോഗം ബാധിച്ച ഒരാള്‍ക്ക്‌ മാത്രം ചെയ്യാന്‍ കഴിയുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രത്തില്‍ ..ഏകാന്തത മനുഷ്യന്‍റെ മനസ്സിന് എന്നും ഭാരമാണ് .. മറന്നും അകന്നും പോയ ബന്ധങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ് പിന്നെ അത്തരത്തില്‍ ഉള്ളവരുടെ ലക്‌ഷ്യം .അത് നഷ്ട്ടപെടലുകള്‍ ഉണ്ടായവര്‍ക്കും അതിനു കാരണക്കാരായവര്‍ക്കും ഒരേ പോലെ ആയിരിക്കും ഒരു പരിധി വരെ ..കാരണം നഷ്ട്ടങ്ങള്‍ എന്ന് മനസ്സിന് വിങ്ങലുകള്‍ ആണ് ....ആ വിങ്ങലുകള്‍   അത്തരമൊരു അന്തരീക്ഷത്തില്‍ പറയുകയാണ്‌ " ദി സൈലന്‍സ് " എന്ന ഈ ചിത്രത്തില്‍ ... 

  കഥയുടെ അവസാനം  പ്രേക്ഷകന്റെ അഭിരുചിക്കനുസരിച്ച് വരുമ്പോള്‍ ഉള്ള ഒരു തരം  മടുപ്പ് പലപ്പോഴും നല്ല ചിത്രങ്ങളെ മോശമാക്കാറുണ്ട്  ...എന്നാല്‍ സോഡിയാക് പോലുള്ള ചിത്രങ്ങളുടെ ഒക്കെ അന്ത്യം നടന്ന രീതികള്‍ കാണുമ്പോള്‍ മനസ്സിന് ഉള്ള ഒരു സുഖം ..ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ആ ചിത്രം അയാളെ കൊണ്ടെത്തിച്ച ദൂരം ഒക്കെ ആണ് ഒരു സിനിമയെ മികച്ചതായി വാഴ്ത്തുന്നത് ...ഞാന്‍ തുടക്കം തന്നെ പറഞ്ഞിരുന്നു ....ഇത്തരം ചിന്തകളുമായി  ഒരു ചിത്രം സംവേധിക്കുന്നത് മനുഷ്യ മനസ്സുകളിലാണ് ... അവിടെ  നടക്കുന്ന പ്രക്രിയകളാണ് ഒരു ചിത്രം ഒരാള്‍ക്ക് മാനസികമായി തൃപ്തി നല്‍കിയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നത് ....

ഈ ചിത്രം അവലംബം ആക്കിയിരിക്കുന്നത് അതെ പേരില്‍ തന്നെ ഇറങ്ങിയ ഒരു നോവലിനെ ആസ്പദം ആക്കിയാണ് ...ഒരു കഥയില്‍ രചയിതാവിന്‍റെ മിടുക്കാണ് വായനക്കാരില്‍ താന്‍ ഉദ്ദേശിച്ചത് എത്തിക്കുക എന്നത് ..എന്നാല്‍ ഒരു ചിത്രം എന്ന നിലയില്‍ വരുമ്പോള്‍ പല ഘടകങ്ങള്‍ അതിലുണ്ടാകും ...അത്തരം ഘടകങ്ങള്‍ ഒക്കെ നന്നായി സംയോജിപ്പിച്ചിട്ടുണ്ട് ഈ ജെര്‍മ്മന്‍ ചിത്രത്തില്‍ ...

  An unsolved murder mystery gets to repeat after 23 years under the same circumstances.But here the body of the girl was missing after days.The case was investigated by a man whose wife died 5 months ago named as David.A veteran- investigator who failed in the first case came with his help to the team.But the superior officer was reluctant to include him in the team.But days later,a man sets out to see his friend after days ...This time he wants the answers for the other one's deeds.But he fails to find one and even ends up in a mess.Meanwhile,proofs helps the investigation team get near the murderer...Here,the movies takes a turn in its plot..The rest of the movie gives us answers on the murderers and the unusual and at a same time unbelievable reason behind the murder..This movie is really moody with no shades of fun elements in it.This movie draws one to the aggressiveness and dirty minds of sick people.Tune into this flick for an engaging movie experience.I rate this German flick as 8/10 !!

Torrent link:-http://thepiratebay.sx/torrent/7097581

  More reviews @ www.movieholicviews.blogspot.com


Wednesday, 21 August 2013

THE EXPERIMENT aka DAS EXPERIMENT (GERMAN,2001)

THE EXPERIMENT aka DAS EXPERIMENT (GERMAN,2001) Drama | Thriller ,Dir:-(Oliver Hirshbeigel) ,*ing :- 

 ആശയങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരുന്ന മാറ്റങ്ങള്‍ പോലെ തന്നെ ആണ് ഒരാള്‍ തന്‍റെ സ്ഥായിയായ വ്യക്തിത്വം ഉപേക്ഷിച്ച് മറ്റൊരാള്‍ ആയി മാറുമ്പോള്‍ ഉണ്ടാകുന്നതും ...പലപ്പോഴും മനുഷ്യര്‍ ഒരു പോലെ ആണ് ...കള്ളനും ,നല്ലവനും ,കൊലപാതകിയും ,രക്ഷകനും എല്ലാം അവന്‍റെ ഉള്ളില്‍ ഉണ്ട് ...സാഹചര്യങ്ങള്‍ ഈ വ്യക്തിത്വങ്ങളെ പുറത്തേക്ക് കൊണ്ട് വരുന്നു ...ഒരിക്കലും നിലയ്ക്കാത്ത ഒരു പ്രക്രിയ പോലെ ഈ സ്വഭാവരൂപാന്തരം കാലാകാലങ്ങളായി നടക്കുകയും ചെയ്യുന്നു ...അത്തരം സ്വഭാവ വിശേഷങ്ങള്‍ ഒരു സമൂഹത്തിനു മുന്നില്‍ അവലോകനം ചെയ്യപ്പെടുന്ന അവസ്ഥ വരുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ഭീകരമാകാം ...ഒരാളുടെ ഉള്ളില്‍ ഉള്ള മറ്റൊരു വേഷം നിര്‍മ്മിക്കുന്ന സാഹചര്യം പലപ്പോഴും അത്തരം വ്യക്തികളുമായി പരിചയം ഉള്ളവരെ പോലും ആശങ്കപ്പെടുത്തുവാന്‍ സാധ്യത ഉണ്ട് ....മനുഷ്യരില്‍ നടത്തുന്ന ഇത്തരം ഒരു പരീക്ഷണം ചലച്ചിത്ര ഭാഷ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നു "പരീക്ഷണം " എന്ന് അര്‍ത്ഥം വരുന്ന " Das Experiment " എന്ന ജര്‍മ്മന്‍ ചിത്രത്തില്‍ ..

    കഥ ആരംഭിക്കുന്നത് നാലായിരം ജര്‍മ്മന്‍ ഫ്രാങ്ക്സിനു വേണ്ടി മനുഷ്യനെ വച്ചുള്ള പരീക്ഷണത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉള്ളവരെ ക്ഷണിക്കുന്നു എന്ന പത്ര പരസ്യം വായിക്കുന്ന നായകനിലൂടെ ആണ് ...നായകനായ ഫഹദ് ഒരു ടാക്സി ഡ്രൈവര്‍ ആണ് ...നാലായിരം ഫ്രാങ്ക് എന്ന പ്രലോഭനത്തില്‍ വീണ ഫഹദ് ആ പരീക്ഷണത്തിന്റെ ഭാഗം ആകുവാന്‍ തീരുമാനിക്കുന്നു ...ഇരുപതു ആളുകളെ ആ പരീക്ഷണത്തിന്‌ തിരഞ്ഞെടുക്കുന്നു ...ജയിലറയില്‍ കയറുന്ന മനുഷ്യന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ പഠിക്കുവാന്‍ വേണ്ടി ഉള്ള പതിന്നാല് ദിവസത്തെ പരീക്ഷണം പ്രത്യേകമായി നിര്‍മ്മിച്ച ജയില്‍ സജ്ജീകരണത്തില്‍ നടക്കുന്നു ..പരീക്ഷണത്തില്‍ പങ്കെടുക്കുവാന്‍ വന്നവര്‍ പലരും കിട്ടുന്ന തുകയുടെ മഞ്ഞളിപ്പില്‍ വീണവരായിരുന്നു ...ചിലര്‍ ഒരു വ്യത്യസ്തതയ്ക്കും ...കുറ്റവാസനയും മാനസിക പ്രശ്നങ്ങളും ഇല്ലാത്ത ഇരുപത് പേര്‍ പരീക്ഷണത്തില്‍ പങ്കെടുക്കുന്നു ...അവരില്‍ പന്ത്രണ്ടു പേര്‍ കുറ്റവാളികളുടെ വേഷവും ബാക്കി എട്ടു പേര്‍ പോലീസുകാരുടെ വേഷത്തിലും പരീക്ഷണത്തില്‍ പങ്കെടുക്കുന്നു ..ഏതു സാഹചര്യം ഉണ്ടായാലും പരസ്പ്പരം ആക്രമിക്കാതെ പോകണം എന്നതായിരുന്നു ഒരു നിബന്ധന ...അത് പോലെ തന്നെ എപ്പോള്‍ വേണമെങ്കിലും പരീക്ഷണത്തില്‍ നിന്നും പുറത്തു പോകാനുള്ള അനുവാദവും ഉണ്ടായിരുന്നു ..അവിടെ നില്‍ക്കുന്ന സമയം അത്രയും പലതരത്തില്‍ ഉള്ള സാഹചര്യങ്ങളും അഭിമുഖികരിക്കേണ്ടി വരും ..മാത്രമല്ല ഭരണഘടന നല്‍ക്കുന്ന ചില അവകാശങ്ങള്‍ ഈ പരീക്ഷണത്തിന്റെ ഇടയ്ക്ക് കിട്ടിയില്ലെന്നും വരാം ..ജയിലിലെ നിയമങ്ങള്‍ പാലിക്കുന്നതിനോടൊപ്പം സ്വന്തമായുള്ള പേരിന് പകരം അവര്‍ക്ക് കൊടുത്തിരിക്കുന്ന നമ്പറുകളില്‍ മാത്രമേ ജയില്വാസികളെ അഭിസംബോധന ചെയ്യാന്‍ പാടുകയുള്ളൂ ..വാര്‍ഡന്‍ ആയവരെ സര്‍ എന്നും ...ഇതൊക്കെ ആയിരുന്നു പ്രധാന നിബന്ധനകള്‍ ..

ആദ്യ ദിനം രസകരമായി പോയെങ്കിലും രണ്ടാം ദിവസം മുതല്‍ അവരില്‍ അവര്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ ഭാവങ്ങള്‍ അവരെ കീഴ്പ്പെടുത്താന്‍ തുടങ്ങി ...പോലീസുകാരുടെ ഇടയില്‍ ബെറുസ് എന്ന അന്ത:മുഖന്‍ ആയ ആളും തടവുകാരുടെ ഇടയില്‍ നിന്നും ഫഹദും അപ്രഖ്യാപിത നേതാക്കള്‍ ആകുന്നു ...ആദ്യ ദിവസം പാല്‍ അലര്‍ജി ആയിരുന്ന ജയില്‍വാസിയെ നിര്‍ബന്ധിച്ചു പാല്‍ രണ്ടാം ദിവസം കുടിപ്പിക്കുന്നു...അതോടു കൂടി എല്ലാം മാറി മറിയുന്നു ...ജയില്‍വാസികളെ അനുസരിപ്പിക്കുവാന്‍ വാര്‍ഡന്‍ വേഷം ചെയ്യുന്നവര്‍ ശ്രമിക്കുന്നു ..

ബെറൂസിന്റെ അഭിപ്രായത്തില്‍ "Humiliation is the only way to solve all the problems" എന്നാണ് ....അവിടെ തുടങ്ങുന്നു മനുഷ്യമനസ്സുകള്‍ തമ്മില്‍ ഉള്ള പരീക്ഷണങ്ങള്‍ ..ചിത്രത്തെ രസകരമാക്കുന്ന ധാരാളം സംഭവങ്ങള്‍ ഇനിയും ഉണ്ട് ..എന്നാല്‍ കണ്ട് തന്നെ ആസ്വദിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉള്ളതിനാല്‍ കൂടുതല്‍ കഥയെ കുറിച്ച് പറയുന്നത് ശരി ആകില്ല ..പരീക്ഷണത്തിന്റെ ബാക്കിയുള്ള ദിവസങ്ങള്‍ പ്രക്ഷുബ്ധം ആകുന്നു ...പരീക്ഷണത്തിന്റെ ഇടയ്ക്കുണ്ടാകുന്ന സംഭവങ്ങള്‍ അതിന്‍റെ ഭീകരതയോടു കൂടി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തില്‍ ...കടിഞ്ഞാന്‍ ഇടാന്‍ ഒരിക്കലും കഴിയാത്ത മനുഷ്യമനസ്സ് എന്ത് മാത്രം അപകടകരമായ അവസ്ഥയില്‍ മറ്റുള്ളവരെ എത്തിക്കും എന്നതാണ് ബാക്കി ചിത്രം ..

അപകടകരമായ ഈ പരീക്ഷണം Stanford Prison Experiment എന്ന പേരില്‍ 1971 ല്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് നടന്നിട്ടുണ്ട് സമാനമായ സാഹചര്യങ്ങളില്‍ ..ആ പരീക്ഷണം ചിത്രത്തില്‍ ഉള്ള അത്രയും ഭീകരത കൈവരിചില്ലെങ്കിലും അതിന്‍റെ അടുത്ത് എത്തിയിരുന്നു ...മനുഷ്യന്‍ കേവലം പരീക്ഷണങ്ങള്‍ക്ക് വേണ്ടി ..അതിന്‍റെ ഉദ്ദേശ്യ ശുദ്ധി എന്താണെങ്കിലും ഇരയാകുന്നത് മാനുഷിക മൂല്യങ്ങള്‍ക്ക് തികച്ചും എതിരാണ് ...ഒരു കേട്ട് കഥ പോലെ പലപ്പോഴും കേള്‍ക്കുന്ന രോഗം മനുഷ്യരില്‍ ഉണ്ടാക്കി അതിനായി മരുന്നുകള്‍ നിര്‍മ്മിച്ച്‌ മനുഷ്യനെ വെറും ഗിനി പന്നികള്‍ ആക്കുന്ന പരീക്ഷണങ്ങള്‍ പലപ്പോഴും വായിച്ചു പോകുന്ന വാര്‍ത്തകള്‍ മാത്രമായി ഒതുങ്ങാറുണ്ട് ...അത്തരം പരീക്ഷണങ്ങളുടെ അന്തിമഫലം പലപ്പോഴും ഭീകരം ആയിരിക്കും ..കുറച്ചു പേരുടെ നേട്ടങ്ങള്‍ക്ക്‌ വേണ്ടി ഉള്ള ഇത്തരം പരീക്ഷണങ്ങളുടെ ഭീകരത തുറന്നു കാണിക്കുകയാണ് ഈ ചിത്രത്തില്‍ ..പലപ്പോഴും നിയന്ത്രണം വിട്ടു പോകുന്ന ഇത്തരം പരീക്ഷണങ്ങള്‍ മനുഷ്യകുലത്തോട്‌ ചെയ്യുന്ന യുദ്ധങ്ങള്‍ തന്നെ ആണ് ...ഒരു സിനിമ എന്ന നിലയില്‍ ആപല്‍ക്കരമായ ഒരു മുന്‍ പരീക്ഷണത്തെ തുറന്ന് കാട്ടുന്ന ഈ ചിത്രം അവാര്‍ഡുകള്‍ വാരി കൂട്ടിയ ഒന്നായിരുന്നു ..എന്നാല്‍ കാശിനു വേണ്ടി മനുഷ്യ സമൂഹത്തെ എന്തിലെക്കും തിരിക്കാം എന്ന് കാണിച്ചു തരുകയും ചെയ്തു ഈ ജെര്‍മ്മന്‍ ചിത്രം ..

  Das Experiment is a sheer class n it's own standard..picturing the impacts of a social experiment and its result on the subjects.Humanity have no place in such experiments which proves to be a life achievement for some,while it clearly understates human minds.As a movie..it surely stands as one of the best thrillers from German ...Not the usual way of presenting a movie...but an unusual way of presenting an unusual subject...Cool feelings between hearts could be altered with such variations in characters of humans under this experiment...Though not in the genre of butchering movies..this clearly shows cruelness when closed in a place with alteration of one's character.My rating for this movie is 8/10 !!

More reviews @ www.movieholicviews.blogspot.com

1995. Drop ( English, 2025)