1993. The Method (Spanish, 2005)
ഒരു ജോലിക്കായുള്ള വിചിത്രമായ അവസാന വട്ട ഇന്റർവ്യൂവിന്റെ കഥയാണ് The Method എന്ന സ്പാനിഷ് മിസ്റ്ററി -ത്രില്ലർ ചിത്രം അവതരിപ്പിക്കുന്നത്.
" ഡെക്കിയ " എന്ന നിഗൂഢതകൾ നിറഞ്ഞ ഒരു വലിയ കോർപ്പറേറ്റിൽ ഉള്ള ഒരു ജോലിക്കായി ഏഴു ആളുകളെ അവസാന വട്ട ഇന്റർവ്യൂവിനു ക്ഷണിക്കുന്നു. വ്യത്യസ്ത സ്വഭാവക്കാരായ ഏഴു പേർ.
അവരിൽ ഒരാൾ മാനേജ്‌മെന്റിന്റെ ആളാണ്. അവിടെ ഇരിക്കുന്നവരെ അയാൾ വിലയിരുത്തും. എന്നാൽ അത് ആരാണ് എന്ന് അവിടെ ഉള്ള മറ്റ് ആറു പേർക്കും അറിയാത്ത അവസ്ഥ.അത് പോലെ ഇന്റർവ്യൂ എന്ന് പറഞ്ഞാൽ സാധാരണ രീതിയിലുള്ള ഒന്നായിരുന്നില്ല.
അവിടെ നടക്കുന്ന ഓരോ സംഭവങ്ങളിലും ഉള്ള ഓരോരുത്തരുടെയും പെരുമാറ്റ രീതികളും അവരുടെ പ്രതികരണങ്ങളും അനുസരിച്ചു ആണ് അത് മുന്നോട്ടു പോയിരുന്നത്. ഇങ്ങനെ ആണ് അവരിൽ ഓരോരുത്തരെയും എലിമിനെറ്റ് ചെയ്യുന്നത്.
അവരെ നിരീക്ഷിക്കാൻ ആയിട്ടുള്ള ഉപകരണങ്ങൾ അവിടെ വേറെയും ഉണ്ടായിരുന്നു.
The Exam സിനിമ ഉൾപ്പടെ ഉള്ള ചില സിനിമകളുടെ ബേസിക് സ്വഭാവം ആണ് The Method ന് ഉള്ളത്.
ഒരു മുറിയിൽ നടക്കുന്ന, സംഭാഷങ്ങൾ ഏറെ യുള്ള സിനിമകളുടെ ആരാധകർക്കു കണ്ട് നോക്കാവുന്ന ഒന്ന്.
മികച്ച ഒരു സിനിമ ആയി തോന്നി . കണ്ട് നോക്കുക.
Download: t.me/mhviews1 ൽ ലിങ്ക് ലഭ്യമാണ്

No comments:
Post a Comment