Showing posts with label HINDI. Show all posts
Showing posts with label HINDI. Show all posts

Tuesday, 15 October 2024

1842. My Client's Wife (Hindi, 2018)

 1842. My Client's Wife (Hindi, 2018)

         Mystery



  വളരെ ദുരൂഹതകൾ നിറഞ്ഞ ഒരു സീനിലൂടെ ആണ് സിനിമയുടെ തുടക്കം. പർദ്ദ അണിഞ്ഞ ഒരു സ്ത്രീ ഒരു വീട്ടിലെ പടികൾ കയറി ഒരു മുറിയിൽ പോകുന്നു. അവിടെ ആരോ ഒരാളുടെ നിലവിളി ശബ്ദം. പിന്നീട് അവർ എന്തൊക്കെയോ പേപ്പറുകൾ കത്തിച്ചു കളഞ്ഞതിന് ശേഷം അവർ ഒരു റെക്കോർഡറിൽ, അവരെ ഇനി അന്വേഷിക്കേണ്ട എന്നും അവറെ കുറിച്ചുള്ള എല്ലാ രേഖകളും അവർ നശിപ്പിച്ചെന്നും പറഞ്ഞതിന് ശേഷം മൂന്നു വർഷത്തോളമായി അവർ ചെയ്യുന്ന തെറ്റുകളെ കുറിച്ച് സൂചിപ്പിക്കുന്നു.


ഇതിനു ശേഷം ഭാര്യയെ തല്ലി അറസ്റ്റിൽ ആയ രഘുറാം എന്നയാൾ അയാളുടെ ഭാഗം ഒരു ജയിലിൽ ഇരുന്ന് സംസാരിക്കുന്നു. അയാൾ അയാളുടെ ഭാര്യയെ കുറിച്ച് പറയുന്ന കാര്യങ്ങൾ വക്കീൽ വിശ്വസിക്കുന്നില്ല. ഇതിനു ശേഷം അയാളുടെ ഭാര്യയെ കാണാൻ പോയ വക്കീൽ മനസ്സിലാക്കുന്ന കാര്യങ്ങൾ അന്ന് അവരുടെ വീട്ടിൽ നടന്ന സംഭവങ്ങൾ കൂടുതൽ ദുരൂഹം ആക്കുന്നു.


പല കഥാപാത്രങ്ങളും അവരുടെ ഭാഗത്തിൽ നിന്ന് കൊണ്ട് പറയുന്ന കഥകൾ ആണ് പ്രേക്ഷകൻ പലപ്പോഴായി പിന്നീട് കാണുന്നത്. അതിൽ സത്യം ഏതു മിഥ്യ ഏതു എന്നറിയാത്ത നിലയിൽ നിഗൂഢമായ എന്തോ ഉണ്ടെന്നുള്ള തോന്നൽ നന്നായി ഉണ്ടാക്കുന്നുമുണ്ട്.


ഹിച്ച്കോക്കിയൻ രീതിയിൽ ആണ് സിനിമ അവതരിപ്പിച്ചത് എന്ന് തോന്നി പോകും പല കഥ സന്ദർഭങ്ങളിലും. അതിനൊപ്പം പല സ്ഥലങ്ങളിലും ഉള്ള പശ്ചാത്തല സംഗീതം പഴയ ഹോളിവുഡ് സിനിമകളിൽ ഉള്ളത് പോലെ തോന്നി . 


 ക്ലൈമാക്സിലേക്ക് വരുമ്പോൾ ഉള്ള ട്വിസ്റ്റ് എല്ലാം അപ്രതീക്ഷിതമായിരുന്നു. അങ്ങനെ ഒരു സാധ്യത നേരത്തെ തന്നെ എത്ര പേർ ഊഹിച്ചിട്ടുണ്ടാകും എന്നും അറിയില്ല. അത്രയും നേരം കണ്ട കാഴ്ചകളും അവിടെ കഥ ഊഹിക്കാൻ ശ്രമിക്കുന്നതും എല്ലാം പൊളിച്ചടുക്കിയിട്ടുണ്ട്.


നല്ല ഒരു സൈക്കോളജിക്കൽ മിസ്റ്ററി ചിത്രം ആണ് My Client's Wife.സിനിമ Amazon Prime ൽ ലഭ്യമാണ്. കഴിയുമെങ്കിൽ കാണുക.


സിനിമയുടെ ലിങ്ക്  t.me/mhviews1 ൽ ലഭ്യമാണ്.


Friday, 12 July 2024

1820. Kill (Hindi, 2024)

 1820. Kill (Hindi, 2024)

          Action, Thriller.



കഴിഞ്ഞ ഞായറാഴ്ച ആണ് സിനിമ തിയറ്ററിൽ നിന്നും കണ്ടതെങ്കിലും , കണ്ടു കഴിഞ്ഞപ്പോൾ ഉണ്ടായ excitement വളരെ വലുതായത് കൊണ്ടു ഈ സിനിമയെ കുറിച്ച് ആകെ തള്ളി മറിക്കൽ അവസ്ഥയിൽ ആകുമോ എന്നുള്ള സംശയം കൊണ്ടും എഴുതാതെ വച്ചതാണ്. സിനിമ കണ്ടു അഞ്ചു ദിവസം കഴിഞ്ഞിട്ടും അതേ ഫീൽ തന്നെ ആണ് ഇപ്പോഴും. ഒരു മികച്ച ആക്ഷൻ ചിത്രം കണ്ടതിന്റെ സന്തോഷം. അതും ഇൻഡ്യയിൽ നിന്നും ഇത്തരം ഒരെണ്ണം !!


  Kill പോലുള്ള ചിത്രങ്ങൾ പല ഭാഷയിലും പാലപ്പോഴുമായി വന്നിട്ടുണ്ട്. അതിലെ ക്ലാസിക് എന്നു പറയാവുന്ന 2011 ലെ The Raid കാണാത്തവർ അധികം ഉണ്ടാകില്ല. ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ നടക്കുന്ന മികച്ച സംഘട്ടന രംഗങ്ങൾ ആയിരുന്നു അതിലെ ഹൈലൈറ്റ്. അതേ പോലെ Kill എന്ന ചിത്രത്തിൽ ഒരു ട്രെയിനും.  കഥ എന്നു പറയാൻ വലുതായി ഒന്നും ഇല്ല. നായികയുടെ കുടുംബവും നായകനും യാത്ര ചെയ്യുന്ന ട്രയനിൽ കുറച്ചു കൊള്ളക്കാർ കയറുന്നു. അവിടെ നായകനും ആയി അടി പിടി. ഇങ്ങനെ ഒരു കഥയിൽ എന്താകും നടക്കുക എന്നു സാധാരണ സിനിമ കാണുന്നവർക്ക് എല്ലാവർക്കും മനസ്സിലാകും. അത് തന്നെ ആണ് ഇവിടെയും. 


പക്ഷേ, Kill ഈ കഥയിൽ നിന്നും ഏറെ ഉയരത്തിലാണ് പ്രേക്ഷകനെ ഹരം കൊള്ളിക്കുന്നത്. അതിനു കാരണം ഒന്നേയുള്ളൂ. അതിലെ സംഘട്ടന രംഗങ്ങൾ. നായകനൊപ്പം നിൽക്കുന്ന വില്ലൻ മുതലുള്ള പല ഘടകങ്ങളും സിനിമയെ പ്രേക്ഷകനുമായി കൂടുതൽ അടുപ്പിച്ചു . ഇടി കൊള്ളുന്നവരും അന്തരിച്ചു പോകുന്നവരും എല്ലാം തന്നെ അതിനു അർഹരാണ് എന്നു പ്രേക്ഷകനെ കൊണ്ട് തോന്നിപ്പിക്കുകയും, പ്രേക്ഷകന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ആ ഫീൽ പുറത്തേക്ക് കൊണ്ട് വരാൻ പോലും കഴിയുന്ന രീതിയിൽ ആണ് Kill അവതരിപ്പിച്ചിരിക്കുന്നതും. 


സിനിമയിലെ ഹീറോ ലക്ഷ്യ മികച്ചു തന്നെ നിന്നെങ്കിലും ഇതിലെ യഥാർഥ ഹീറോകൾ ആക്ഷൻ കോറിയോഗ്രാഫി ചെയ്ത സീ -യോങ്-ഹോ, പർവേസ് ഷൈഖ് എന്നിവരാണ്. ലോകത്തിൽ ഉള്ള ഏത് ആക്ഷൻ സിനിമയുമായും താരതമ്യം ചെയ്യാൻ കഴിയുന്ന ഒരു ഇൻഡ്യൻ സിനിമ പ്രൊഡക്റ്റ് ആയി മാറിയത് ഇവരുടെ പരിശ്രമം കൂടി കൊണ്ടാണ് എന്നു ഉറപ്പിച്ച് പറയാം. നോർത്ത് അമേരിക്കൻ ഡിസ്ട്രിബ്യൂഷൻ എടുത്ത ലയൺസ്ഗേറ്റ് കൂടി ഉൾപ്പെടുന്ന പ്രൊഡക്ഷൻ ഹൌസ് Kill ന്റെ ഹോളിവുഡ് റീമേക്ക് ആയി വരുന്നു എന്ന വാർത്തകളും കണ്ടിരുന്നു. എന്തായാലും അതും നടക്കട്ടെ. 


തിയറ്ററിൽ നിന്നും തന്നെ കാണുക. ഇല്ലേൽ OTT വരുമ്പോൾ നല്ലൊരു സൌണ്ട് സിസ്റ്റം ഉള്ള ടി വിയിലോ, മൊബൈൽ ആണെങ്കിൽ നല്ല ഇയർഫോണോ ഉപയോഗിക്കുക. ആ ഇടിയുടെ സൌണ്ട് ഒക്കെ ഹരം കൊള്ളിക്കും . തീർച്ച!! 



Tuesday, 21 May 2024

1803. Three of Us (Hindi, 2022)

 1803. Three of Us (Hindi, 2022)

          Drama



Streaming on Netflix.


⭐⭐⭐⭐/5


 ശൈലജയുടെ ഓർമ്മകൾ പതിയെ അവരിൽ നിന്നും അകലുകയാണ്. ഡിമൻഷ്യ അവളുടെ ഓർമകളിൽ ശൂന്യത നിറയ്ക്കുന്നു. അത് മനസ്സിലാക്കിയ ശൈലജ അവരുടെ ഭർത്താവിനോട് ഒരു ആവശ്യം പറയുന്നു. കുട്ടിക്കാലത്ത് ഒരു നാല് വർഷം അവൾ ജീവിച്ച കൊങ്കണിൽ പോകണം എന്ന്. അങ്ങനെ അവർ ആ യാത്ര പുറപ്പെടുകയാണ്. ശൈലജയുടെ ഭൂതക്കാലവും അവിടെ അവർക്കുണ്ടായിരുന്ന സൗഹൃദങ്ങളും ഭയങ്ങളും എല്ലാം ഒരിക്കൽ കൂടി അവരുടെ ജീവിതത്തിന്റെ ഭാഗം ആവുകയാണ്. ഇവരുടെ ഒപ്പം ഒരാൾ കൂടിയുണ്ട്. ശൈലജയുടെ ബാല്യകാല സുഹൃത്തായ, ഒരു പക്ഷെ അവൾക്കു ആദ്യമായി അനുരാഗം തോന്നിയ പ്രദീപും.


 Three Of Us, സംഭാഷണങ്ങളിലൂടെ മുന്നോട്ട് പോകുന്ന ഒരു സിനിമയാണ്. കുട്ടിക്കാലവും, അതിൽ ഉണ്ടായിരുന്ന സ്വപ്നങ്ങളും സൗഹൃദങ്ങളും എല്ലാം ഭാവിജീവിതത്തിൽ പലർക്കും അന്യമാകാറുണ്ട്. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പറിച്ചു നടപ്പെടേണ്ടി വരുന്ന ഓരോ വ്യക്തിക്കും പരിചിതമായിരിക്കും ഇത്തരം അവസ്ഥകൾ. അത് കൊണ്ട് തന്നെ സിനിമയിൽ പലയിടത്തും പലർക്കും അത്തരം ഓർമകളിലേക്ക് ചെന്നെത്താൻ ഉള്ള ഒരു സാധ്യതയും ഈ സിനിമയുടെ കഥാഖ്യാനത്തിൽ കാണാം.


കൊങ്കണിലെ മനോഹരമായ ഭൂപ്രദേശങ്ങൾ മികച്ച ഒരു അനുഭവം ആയിരുന്നു. എന്നേ സംബന്ധിച്ച് ഇത്രയും മനോഹരമായ ഒരു സ്ഥലത്തെ കുറിച്ച് ഒരു ക്ലൂ പോലും ഇത് വരെ ഇല്ലായിരുന്നു. ക്ലാസിക് ഇന്ത്യൻ സൗന്ദര്യം സ്‌ക്രീനിൽ കാണുന്നത് മികച്ച ഒരു അനുഭവം ആയിരുന്നു. അതിനൊപ്പം ഷെഫാലി ഷാ, ജയ്ദീപ്, സ്വാനന്ദ് തുടങ്ങിയവരുടെ subtle ആയ അഭിനയവും ഓരോ കഥാപാത്രത്തെയും ഉൾക്കൊള്ളാൻ പ്രേക്ഷകനെ സജ്ജരാക്കുന്നുണ്ട്.


ശൈലജ അവസാനം അവളുടെ ഇനിയുള്ള ജീവിതത്തിലേക്ക്, അവളുടെ സംഭവം ബഹുലമായ ബാല്യക്കാലത്തു നടന്ന കാര്യങ്ങളിൽ നിന്നും ഉണ്ടായ വ്യത്യസ്തമായ വികാരങ്ങളിലേക്ക് നടന്നു എത്തിയോ എന്നുള്ളത് കാണാൻ മറക്കേണ്ട. പിന്നെ ഒരു കാര്യം. ഇത്തരത്തിൽ ഉള്ള ഒരു ചിത്രത്തിന്, പ്രധാനമായും സംഭാഷണങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്ന ഒന്നിൽ പ്രതീകഴിക്കാവുന്ന വേഗത മാത്രം ആണുള്ളത്. എങ്കിൽക്കൂടിയും, മനസ്സു നിറയ്ക്കുന്ന നല്ലൊരു സിനിമാനുഭവം ആണ് Three of Us.


സിനിമയുടെ ലിങ്ക് t.me/mhviews1 ലും ലഭ്യമാണ്.



Thursday, 16 May 2024

1801. The Lunchbox (Hindi, 2013)

 1801. The Lunchbox (Hindi, 2013)

         Drama



⭐⭐⭐⭐½ /5


 ഇന്നലെ 8 A. M Metro കണ്ട് തുടങ്ങിയത് മുതൽ മനസ്സിൽ വന്ന മറ്റൊരു ചിത്രമാണ് The Lunchbox. കഥയിലും കഥാപാത്രങ്ങളിലും കുറച്ചു സാദൃശ്യം തോന്നിയിരുന്നു രണ്ടു സിനിമയിലും. The Lunchbox ന്റെ പുതിയ കാല ആവിഷ്ക്കാരം ആണ് പ്രമേയത്തിൽ 8 A. M Metro എന്ന് തോന്നിയാലും കുറ്റം പറയാൻ ആകില്ല.


 പ്രമേയത്തിൽ ഉള്ള സാമ്യങ്ങൾക്കും അപ്പുറം The Lunchbox ൽ രണ്ടു അപരിചിതർ പരസ്പ്പരം സംവദിക്കാൻ കാരണം ഇള ഭർത്താവിനായി സ്നേഹത്തോടെ തയ്യാറാക്കിയ ഉച്ച ഭക്ഷണം തെറ്റായ അഡ്രസിൽ പോയി സാജൻ എന്ന ആളുടെ കയ്യിൽ ലഭിക്കുന്നതിലൂടെ ആണ്. ഹോട്ടലിൽ നിന്നും ടിഫിൻ ഓർഡർ ചെയ്യുന്ന സാജനെ സംബന്ധിച്ച് വ്യത്യസ്ത രുചി അനുഭവപ്പെട്ടത് കൊണ്ട് തന്നെ അന്നത്തെ ഭക്ഷണത്തെ കുറിച്ച് അയാൾക്ക്‌ സംശയം വരുകയും ചെയ്തു. എന്നാൽ ഇളയ്ക്കു ഭക്ഷണം തന്റെ ഭർത്താവിന് അല്ല കിട്ടിയത് എന്ന് മനസ്സിലായി. അവർ അടുത്ത ദിവസം മുതൽ തന്റെ ഭക്ഷണത്തെ കുറിച്ച് ഇന്നും പറയാത്ത ഭർത്താവിന് പകരമായി സാജന് ഉച്ച ഭക്ഷണം അയക്കുകയാണ്.സാജനും ആയി ഓരോ ദിവസത്തെ ഭക്ഷണത്തിലും വയ്ക്കുന്ന കുറിപ്പിലൂടെ സംസാരിക്കുകയാണ്.ആ ബന്ധം അവിടെ തുടങ്ങുന്നു.


ആരാണ്, എന്താണ് എന്നറിയാതെ അവർ പരസ്പ്പരം അവരുടെ ലോകം മറ്റൊരാളുടെ മുന്നിലേക്ക്‌ തുറന്നിടുകയാണ്. അജ്ഞാതരായി തുടർന്ന അവരുടെ ജീവിതത്തിൽ കുറച്ചു സംഭവങ്ങൾ ഉണ്ടാവുകയും അതിന്റെ പ്രതിഫലനങ്ങൾ അവരുടെ ജീവിതത്തിൽ ഉരുതിരിയുന്നതും ആണ് The Lunchbox ന്റെ പ്രമേയം.


രസകരമായ ചില കഥാപാത്രങ്ങൾ ഇവർക്കൊപ്പം ഈ ചിത്രത്തിലുണ്ട്. പ്രത്യേകിച്ചും ഇളയുടെ മുകളിലത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ആന്റി, സാജന്റെ ഓഫീസിലെ പുതിയ ജീവനക്കാരനായാ, നവാസുദീൻ സിദ്ധിക്കി അവതരിപ്പിച്ച അസ്‌ലാം എന്നിവർ. The Lunchbox ചർച്ച ചെയ്യുന്നത് പ്രധാനമായും സ്വന്തം പങ്കാളിയുടെ അടുക്കൽ നിന്നും അവർക്കു ആവശ്യമായ പ്രണയം ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കിയ ഇളയുടെ ചിന്തകളും ഭാര്യ മരിച്ച്, ഇളയെക്കാൾ ഏറെ പ്രായകൂടുതൽ ഉള്ള സാജന്റെയും ചിന്തകൾ ആണ്.


ഇവിടെ അവിഹിതത്തിലേക്കു പോകാൻ വലിയ സാധ്യതകൾ ഉണ്ടായിരുന്നിട്ടു കൂടി 8 A. M Metro യിൽ കണ്ടത് പോലെ ഒരു വഴിത്തിരിവ് ഉണ്ടാവുകയാണ് ചെയ്തത്. സംഭാഷണങ്ങളിലൂടെ ആണ് ചിത്രം മുന്നോട്ടു പോകുന്നത്. അത്തരത്തിൽ ഉള്ള സംഭാഷണങ്ങൾക്ക് പ്രേക്ഷകനെ കാണുന്ന സിനിമയോട് ചേർത്ത് നിർത്താൻ തക്ക രസകരവും ആണ്. 


ഇറങ്ങിയ സമയത്തു തന്നെ The Lunchbox ധാരാളം നിരൂപക പ്രശംസ പിടിച്ചു പറ്റിയതാണ്. ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ കണ്ട് നോക്കൂ. എനിക്ക് വളരെയധികം ഇഷ്ടമായ ഒരു ചിത്രം തന്നെ ആയിരുന്നു The Lunchbox.


ചിത്രത്തിന്റെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1800. 8 A.M. Metro (Hindi, 2023)

 

1800. 8 A.M. Metro (Hindi, 2023)

          Drama



⭐⭐⭐⭐/5


ഇരാവതിയുടെയും പ്രീതത്തിന്റെയും ബന്ധത്തെ എന്താണ് വിളിക്കേണ്ടത് എന്ന് മനസ്സിലാകില്ല. അത്രയ്ക്കും സങ്കീർണം ആണ് അവരുടെ ബന്ധം. ഒരു മെട്രോ ട്രെയിനിൽ വച്ച് കണ്ട് മുട്ടിയ രണ്ടു പേര്. അതിൽ ഇരാവതിയ്ക്കു ട്രെയിനിൽ യാത്ര ചെയ്യാൻ ഭയമാണ്. അതിനു പിന്നിൽ ഒരു കാരണമുണ്ട്.അവളുടെ ഭൂതക്കാലവും ആയി ബന്ധപ്പെട്ടത്.


അവൾ വിവാഹിത ആണ്. ഭർത്താവിനോടും രണ്ടു കുട്ടികളോടും ഒപ്പമാണ് അവളുടെ ജീവിതം. ജോലി തിരക്കിൽ ആയ ഭർത്താവും കുട്ടികളുടെ ജീവിതവുമായി അവൾ പോകുമ്പോൾ ആണ് അനുജത്തിയുടെ ഡെലിവറിയും ആയി ബന്ധപ്പെട്ട് അവൾ ഹൈദരാബാദിൽ എത്തുന്നത്. അവിടെ വച്ചാണ് അവൾ പ്രീതത്തെ കണ്ട് മുട്ടുന്നത്. അവരുടെ ആദ്യ കൂടിക്കാഴ്ച പോലും വിചിത്രം ആയിരുന്നു എന്ന് പറയേണ്ടി വരും.


അവരുടെ ബന്ധത്തിൽ മുൻവിധികൾ ഇല്ലായിരുന്നു. അവർ കുറേ കാര്യങ്ങൾ സംസാരിച്ചു. പരസ്പ്പരം എല്ലാ കാര്യങ്ങളും തുറന്നു പറയുന്നു എന്ന തോന്നലുണ്ടാക്കി.അവരുടെ ഇടയിൽ കവിതകളും കഥകളും പുസ്തകങ്ങളും എല്ലാം വിഷയമായി. അവർ പരസ്പ്പരം ആ ബന്ധത്തെ സാധാരണയായി ഒരു സ്ത്രീയും പുരുഷനും തമ്മിൽ ഉണ്ടായേക്കാവുന്ന ബന്ധത്തിൽ നിന്നും വ്യത്യസ്തമായി നിന്നു. പറയാൻ മറന്നു പോയി. പ്രീതവും വിവാഹിതൻ ആയിരുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉള്ള ജീവിതം.


 ഇരാവതിയുടെ പേര് ആദ്യമായി ശരിക്കും ഉച്ചരിച്ച ആൾ, അവളുടെ ഭയത്തെ മനസിലാക്കിയ ആൾ, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ആൾ എന്ന നിലയിൽ അവൾക്കു പ്രീതത്തിനോട് ജീവിതത്തിൽ തന്നെ അവളെ ആദ്യമായി മനസ്സിലാക്കിയ ഒരാൾ എന്ന രീതിയിൽ ആയിരുന്നു കണ്ടത്. എന്നാൽ പ്രീതത്തിനോ? 


സംഭാഷണങ്ങളിലൂടെ ആണ് 8 A.M. Metro മുന്നോട്ടു പോകുന്നത്. സാധാരണ ഒരു ഹിന്ദി സിനിമയുടെ ധാരാളിത്തമോ ത്രില്ലോ ഒന്നും ഇല്ലാത്ത ഒരു ചിത്രം. എന്നാൽ ലോകത്തിൽ എവിടെയും പെട്ടെന്ന് പരിചിതമാകുന്ന വികാരങ്ങൾ ആണ് കഥാപാത്രങ്ങൾ തമ്മിൽ ഉള്ളത്. ഒരുപക്ഷെ ഇവരുടെ രണ്ടുപേരുടെയും ജീവിത പശ്ചാത്തലം വച്ച് നോക്കുമ്പോൾ ഒരു അവിഹിത ബന്ധത്തിന് സ്കോപ് എപ്പോഴും ഈ ചിത്രത്തിൽ ഉണ്ട്. എന്നാൽ ഇരാവതിയും പ്രീതവും അവരുടെ ബന്ധത്തെ ഈ കാര്യത്തിൽ എങ്ങനെ നോക്കി കണ്ടൂ എന്നും ചിത്രം പറയുന്നുണ്ട്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അവരുടെ ബന്ധത്തിന്റെ പേര് തന്നെ മാറുമായിരുന്നു.


 സംഭാഷണങ്ങൾ അതി മനോഹരമായിരുന്നു . കവിതകളും, ഒന്ന് മനസ്സിരുത്തി മനസ്സിലാക്കിയാൽ മികവുറ്റ ഭാവന അതിൽ കാണാൻ സാധിക്കുമായിരുന്നു. കാൽപ്പനികത ജീവിതത്തിൽ ഉൾപ്പെടുത്തിയ രണ്ടു മധ്യവയസ്ക്കർ എന്ന നിലയിൽ അവരുടെ സംഭാഷണങ്ങളിൽ കവിത നിറഞ്ഞു തുളുമ്പുന്നുണ്ട്.


ചിത്രത്തിന്റെ അവസാനം പ്രേക്ഷകന് ചെറിയ രീതിയിൽ ഷോക്ക് നൽകുന്നുണ്ട് കഥയിൽ. അതിനും അപ്പുറം ക്ലൈമാക്സ് തുറന്ന പുസ്തകം പോലെ വച്ച് അവസാനിപ്പിക്കുമ്പോൾ അതിലെ താളുകളിൽ പ്രേക്ഷകന് ബാക്കി എഴുതാൻ ഉള്ള ഇടവും ഉണ്ട്. അഭിനേതാക്കൾ subtle ആയ മികച്ച അഭിനയത്തിലൂടെ മനം കവർന്നു എന്നു പറയാം.


8 A.M. Metro എല്ലാവരും കാണണം എന്ന് പറയുന്നില്ല. ഒരു പക്ഷെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ മാത്രം വികസിക്കുന്ന കഥ പറച്ചിൽ ആകുമ്പോൾ കഥാപാത്രങ്ങളെ സസൂക്ഷ്മമം വീക്ഷിക്കണം. എങ്കിൽ മാത്രമേ ഇരാവതിയിലൂടെ പ്രീതത്തിനെയും പ്രീതത്തിലൂടെ ഇരാവതിയെയും മനസ്സിലാക്കാൻ കഴിയൂ. എങ്കിൽ മാത്രേ 8 A.M. Metro ഇഷ്ടപ്പെടാൻ സാധിക്കൂ. താൽപ്പര്യം ഉള്ളവർക്ക് കണ്ട് നോക്കാം. ഓർക്കുക. ഇത് എല്ലാവർക്കും ഉള്ള ഒരു സിനിമ അല്ല. എനിക്ക് സിനിമ നന്നായി ഇഷ്ടപ്പെട്ടൂ.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.




Wednesday, 1 May 2024

1787. Laapataa Ladies (Hindi, 2023)

 1787. Laapataa Ladies (Hindi, 2023)

         Streaming on Netflix


⭐⭐⭐⭐/5




"Laapataa Ladies" begins with two brides losing their way to the bridegrooms' houses after a train journey. One may wonder how they lost their way, but the logic behind their predicament is shown in an interesting way. The movie is set in rural India of 2001. The initial flow of the movie depicts the challenging lives of women in rural India, where they have limitations on their freedom to act. Quite obviously, one might have a gut feeling that "Laapataa Ladies" would be another clichéd movie catering to feminist ideologies.


Yes, the movie has shades of those ideologies, but it is presented in a way that sets the tone for a nice movie with comedy, a bit of twist here and there, and, most importantly, likable characters. Though the villagers shown in the movie are traditional in following their customs, most of them are harmless. So the conflicts in the movie create laughs here and there, even though there are chances for them to be serious in real life.


"Laapataa Ladies" shows the life and attitudes of two different ladies and how they view their lives in an orthodox setup. The characters have contrasting behaviors, which makes the movie more interesting. For me, the character of Pushpa Kumari is the one that is developed a lot. From the beginning, there were some mysterious elements in the character. But as the movie progresses, the character gains strength and shines brightly throughout the whole movie.


Being a movie that showcases the empowerment of women, the film never tries to portray all the men out there as bad characters. The innocence of the character Deepak Kumar, his emotions, and his friends are all depicted in a soothing way. Yes, there are bad male characters too in the movie, but they are not forced to be the bad ones. Instead, it aligns with the culture and the community. "Laapataa Ladies" represents the lives of women in many parts of India who are tied down due to society, culture, religion, and many other factors that could be found on the pages of a book on gender studies. That is a harsh reality too.


"Laapataa Ladies" tries to discuss core issues in a simple way that will help viewers watch the movie without a prejudiced mind. That makes "Laapataa Ladies" a film that stays with you long after the credits roll.




Tuesday, 30 April 2024

1785. Monkey Man (English, 2024)

 

1785. Monkey Man (English, 2024)

           Action, Thriller.

⭐⭐⭐/5


Dev Patel's directorial flick had a background in which Netflix dropped the movie without providing any clarity on why they didn't consider it for their list. Later, Jordan Peele came forward for distribution alongside Universal Pictures and saved Dev's debut. Monkey Man is a film that thrives on Hindu mythology, featuring one of the superstar gods, Hanuman.


   The storyline is an obvious, predictable plot: a young man seeks revenge on the antagonists who murdered his mother. Cops, politicians, a fake swami, and all the cliche flavors of a typical Indian masala revenge movie are present in Monkey Man. Dev Patel depicts his character as Bobby, who is all set to burn down the fort with his later-gained superpowers. Hindu mythology offers characters that can be marketed as superheroes in the international market, and Dev took that route while crafting Monkey Man.


   The movie can be applauded for its fierce action sequences, which have darker shades, sometimes feeling real. Especially noteworthy are the washroom fight and instances when Bobby dances at illegal fighting rings. These elements saved the film, considering it as the Indian version of John Wick, with a dialogue in the movie mentioning JW's gun. However, I don't believe it matches up to the JW franchise, even though the action sequences saved the day for Monkey Man.


  The politics in the movie are noteworthy, reflecting Indian politics with flags and slogans aligning with left liberal agenda setups. The antagonists are clearly portrayed as supporters of the right-wing party of India. The fictional Yatana might even represent a particular Indian state. Some characters and places can be visualized to align with current politics. However, the movie's story is deeply rooted in what the so-called political leftists oppose. For them, these Indian gods are just myths. In this sense, Dev Patel, in my opinion, tried to remain neutral or at least avoided delving into religious sentiments while addressing bigger issues.


  In my opinion, Monkey Man is a cliched revenge movie but with stellar action sequences. In that way, the movie is strictly average for me.



Tuesday, 30 January 2024

1762. Animal (Hindi, 2023)

 


1762. Animal (Hindi, 2023)

        Streaming on Netflix


⭐⭐⭐⭐/5


യുവതയെ വഴിതെറ്റിക്കുന്ന, പുരുഷ മേധാവിത്വത്തിന്റെ, കലിപ്പനും കാന്താരിയുടെയും, അത് പോലെ ആൽഫ മെയിലിന്റെ പുണ്യ പുരാണ സിനിമ എന്ന നിലയിൽ കുപ്രസിദ്ധിയാർജിച്ച Animal എനിക്ക് നല്ല പോലെ ഇഷ്ടമായി. ചിലപ്പോൾ ഈ സമൂഹത്തിന്റെ പോക്ക് എങ്ങോട്ട് ആണെന്ന് വരെ ചിന്തിച്ചു പോകേണ്ടി വരും ഈ സിനിമ കണ്ടു കഴിഞ്ഞ് എന്ന് പറയുന്ന ധാരാളം ആളുകളെ കണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു മുഖവുര.



ഇന്ന് ഒരു വീഡിയോയിൽ സിനിമയിലെ Pappa Count 196 പ്രാവശ്യം ആണെന്ന് കണ്ടിരുന്നു. സിനിമയുടെ മുഖ്യ പ്രമേയവും അതാണ്‌. സ്വന്തം പിതാവിനെ ലോകത്തിൽ എന്തിനേക്കാളും ഇഷ്ടപ്പെടുന്ന, അയാൾ അൽപ്പ നേരം  അവനെ മനസ്സിലാക്കി അവന്റെ കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്നു രൺവിജയ് സിംഗിന്റെ കഥയാണ് Animal. ശരിക്കും അവനൊക്കെ മൃഗത്തെ സമൂഹത്തിലേക്കു കൊണ്ട് വരുന്നത് അവന്റെ അന്ധമായ ഈ സ്നേഹം ആണ്. എന്നാൽ അവന്റെ പിതാവായ ബൽബീർ അത് മനസിലാക്കാതെ പോകുന്നു.


സിനിമാറ്റിക് രീതിയിൽ അത് ഒരു chaos ആയി മാറുകയാണ്. ധാരാളം ചോരക്കളികൾ, രൺവീർ സിംഗിന്റെ ഫ്രസ്‌ട്രേഷൻ, അത് അനുഭവിക്കുന്ന അവന്റെ ചുറ്റും ഉള്ളവർ, ആ കഥാപാത്രം ഗംഭീരം ആയി അവതരിപ്പിച്ചപ്പോൾ അത് ഇഷ്ടം ഇല്ലാത്ത പ്രേക്ഷകരും അത് ഇഷ്ടപ്പെടുന്ന ആളുകളും. ഈ സിനിമക്ക് അങ്ങനെ ഒരു പ്രത്യേകത കൂടി കാണും. ഒരു പക്ഷെ ഈ സിനിമയെ മൊത്തമായി വെറുക്കുന്ന ആളുകളും അല്ലെങ്കിൽ അത് പോലെ ഇഷ്ടപ്പെടുന്നവരും.അതിനു കാരണം രൺബീർ കപൂറിന്റെ കഥാപത്രമായി ആയി മാറാൻ ഉള്ള ഗംഭീര കഴിവ് ആയിരുന്നു.


രൺവിജയ് സിംഗ് നല്ലവൻ ഒന്നും അല്ലായിരുന്നു. അയാളുടെ എന്തെങ്കിലും നല്ല വശം അയാൾക്ക്‌ പിതാവിനോട് ഉള്ള സ്നേഹം ആയിരുന്നു. എന്നാൽ ടോക്സിക് പേരന്റിങ്ങിനു ഒപ്പം തന്നെ അതെ പോലെ അസഹനീയം ആയ ഒരു ബന്ധം ആയിരുന്നു അവനു അയാളോട് ഉണ്ടായിരുന്നതും.അയാൾ ചെയ്തു കൂട്ടുന്നത് പുറത്തിറങ്ങി ആരെങ്കിലും ചെയ്താൽ മാനസിക പ്രശ്നം ഉള്ള ആളാണെന്നു പറഞ്ഞ് ഒരു പക്ഷെ ചികിത്സ കൊടുത്തേനെ.


പക്ഷെ ഇത് ഒരു സിനിമയാണ്. ആ സിനിമയിലെ ഇങ്ങനത്തെ ഒരു കഥാപാത്രത്തിനെ നെഗറ്റീവ് ആയി എങ്കിലും ലാർജർ താൻ ലൈഫ് എന്ന് പറഞ്ഞ് വയ്ക്കുന്നത്ര നന്നായി രൺബീർ ചെയ്തു.ചിലർക്കൊക്കെ ചെറുതായി തങ്ങളുടെ ജീവിതവും ആയി കണക്റ്റ് ചെയ്യാൻ പറ്റുമായിരിക്കും ഇതിലെ അച്ഛൻ - മകൻ ബന്ധം. മൂന്നു മണിക്കൂറിൽ ഏറെയുള്ള സിനിമ കാണുന്ന ആളുടെ ചായക്കപ്പ് ആണെങ്കിൽ ഒറ്റ ഇരുപ്പിന് കണ്ടു തീർക്കും. സ്വന്തം അനുഭവം ആണ്.


 വലിയ ക്യാൻവാസിൽ ഉള്ള ഫൈറ്റ് സീനുകൾ എല്ലാം ഗംഭീരം ആയിരുന്നു. ബോബി ഡിയോളിന്റെ സ്ക്രീൻ സ്‌പേസ് കുറവാണെങ്കിലും ഉള്ള സമയം കിടിലം ആക്കിയിട്ടുണ്ട്. അടുത്ത ഭാഗത്തിന് വേണ്ടിയുള്ള കഥയ്ക്ക് വഴി തുറന്ന് ഇട്ടു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. അത് കണ്ടത് വച്ച് അടുത്ത ഭാഗം ഇതിലും മാരകം ആകാൻ സാധ്യത ഉണ്ട്.


പിന്നെ ക്‌ളാസിക് കലിപ്പന്റെ കാ‍ന്താരി സെറ്റപ്പ് ആയിരുന്നു സിനിമയിലെ സോ കോൾഡ് പ്രണയ രംഗങ്ങൾ മൊത്തം. ഇങ്ങനെ ആഗ്രസിവ് ആയ കഥാപാത്രത്തിൽ നിന്നും വേറെ എന്ത് പ്രതീക്ഷിക്കാൻ ആണ്? സിനിമ റിയാലിറ്റി ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന് തന്നെ പറയേണ്ടി വരും. കാരണം ഇതിൽ ഉള്ളത് ഒന്നും റിയൽ ലൈഫിൽ നടക്കാൻ സാധ്യത ഇല്ലാത്ത കാര്യങ്ങളും ആണ്. ഒരു പക്ഷെ രൺവിജയ് സിംഗ് കുട്ടിക്കാലത്തു താഴെ തെന്നി വീണ് കോമയിൽ വല്ലോം ആയി പിന്നീട് എപ്പോഴെങ്കിലും ഇമാജിൻ ചെയ്യുന്ന കാര്യവും ആയിരിക്കാം ഇതിന്റെ മൊത്തം കഥയും.


പക്ഷെ മികച്ച അവതരണം, അത് പോലെ സിനിമയിലെ ലാർജർ താൻ ലൈഫ് കഥാപാത്രങ്ങൾ എല്ലാം കൂടി ചേരുമ്പോൾ ഇഷ്ടപ്പെടേണ്ടവർക്ക് ഇഷ്ടപ്പെടാം. അല്ലാത്തവർക്ക് 10 മിനിറ്റിൽ ടി വി നിർത്തി പോകാം എന്ന് പറയുന്ന സിനിമ ആണ് Animal.


Waiting for Animal Park!!



  

Friday, 29 December 2023

1754. 12th Fail (Hindi, 2023)


1754. 12th Fail (Hindi, 2023)

         Streaming on Hostar



 ⭐⭐⭐⭐½ /5


  ജീവിതത്തിൽ തോൽക്കുമ്പോൾ മുന്നോട്ടു പോകാനുള്ള ഊർജം എവിടെ നിന്നാകും ലഭിക്കുക? പലർക്കും പല കാര്യങ്ങളും മുന്നിൽ വരും. വിജയിക്കാനുള്ള പ്രചോദനം Restart എന്നാണെങ്കിലോ? അതായത്,നേരിട്ട തോൽവിയെ കുറിച്ച് ഭയക്കാതെ ശ്രമങ്ങൾ വീണ്ടും ശൂന്യതയിൽ നിന്നും തുടങ്ങുക എന്ന സമീപനം.


അനുരാഗ് പതക്കിന്റെ ശ്രദ്ധേയമായ non- ഫിക്ഷൻ പുസ്തകത്തെ ആസ്പദം ആക്കി അവതരിപ്പിച്ച 12th Fail ഈ വർഷത്തെ ഇന്ത്യൻ ചിത്രങ്ങളിൽ മികച്ചത് എന്ന് നിരൂപകർ വാഴ്ത്തിയ ചിത്രമാണ്. കുപ്രസിദ്ധിയാർജിച്ച ചമ്പലിൽ നിന്നും വരുന്ന മനോജ്‌ കുമാർ ശർമ എന്ന യുവാവിന്റെ കഥയാണ് 12th Fail പറയുന്നത്. പരീക്ഷയിൽ കോപ്പി അടിച്ചിട്ടാണെങ്കിലും ജയിക്കാൻ പറയുന്ന അധ്യാപകർ പഠിപ്പിക്കുന്ന സ്കൂളിൽ നിന്നും ജയം നേടേണ്ടത് അങ്ങനെ അല്ല എന്ന് മനോജ്‌ കുമാർ മനസ്സിലാകുന്നിടത്തു നിന്നും ആണ് അയാളുടെ ജീവിതം യൂ പി എസ് സി പരീക്ഷയിലൂടെ ഐ പി എസ് എന്ന മോഹത്തിലേക്കു എത്തിക്കുന്നത്.


അയാൾ അതിലേക്കു എത്തി ചേരുവാൻ നിമിത്തം ആയവർ ധാരാളം ഉണ്ടായിരുന്നിരിക്കാം. എന്നാൽ സ്വന്തം ജീവിതത്തിലൂടെ ആർജിച്ച ഒരു ശക്തി ഉണ്ടായിരുന്നു അയാൾക്ക്‌. ചെറിയ ചെറിയ കാര്യങ്ങളിലൂടെ സ്വന്തം നാടിനെ നന്നാക്കണം എന്ന ദൃഢ നിശ്ചയം. ഒരു പക്ഷെ ഐ പി എസ് ആയില്ലെങ്കിലും അത് നടത്താൻ വേറെ വഴികൾ ഉണ്ടെന്നു ചിന്തിച്ച അയാളുടെ മനസ്സിന്റെ ശക്തി മാത്രം മതി അത്തരം ഒരു കഥാപാത്രത്തെ പ്രേക്ഷകന് ഇഷ്ടപ്പെടാൻ.


ഒരു പക്ഷെ താഴെക്കിടയിൽ നിന്നും പൊങ്ങി വരുന്ന കഥാപാത്രങ്ങൾ സിനിമയിൽ ക്ളീഷേ ആയിരിക്കാം. യഥാർത്ഥ സംഭവങ്ങൾ ആസ്പദം ആക്കി വരുന്ന ചിത്രങ്ങളിൽ പലതിലും കാണുന്ന ആത്മാർത്ഥത ഇതിലും ഉണ്ട്. പ്രേക്ഷകനെ വിക്രാന്ത് മാസേ അവതരിപ്പിച്ച മനോജിലേക്ക് കണക്റ്റ് ചെയ്യുന്നത് അയാൾ പഠനത്തോടൊപ്പം ജീവിക്കാൻ നടത്തിയ ശ്രമങ്ങളും ആണ്.


ക്ലാസിക് ഓൾഡ് സർവൈവൽ സ്റ്റോറി എന്ന് വിളിക്കാം അതിനെ. ഒരു പക്ഷെ ഇന്ത്യയിൽ അനേകം കോടി ജനങ്ങൾക്ക്‌ ഇടയിൽ നിന്നും ഇത്തരത്തിൽ രാകി മിനുക്കി എടുത്ത രത്നങ്ങൾ ആകും പലരും . ഒരു പക്ഷെ വിധു വിനോദ് ചോപ്ര ഇവ കഥാപാത്രത്തെ സാധാരണക്കാരിൽ സാധാരണക്കാരൻ ആയി അവതരിപ്പിച്ചപ്പോഴും അയാളുടെ ജീവിതത്തിലെ ഇത്തരം ഒരു ഘട്ടം വിശ്വസനീയം ആയ രീതിയിൽ പകർത്തിയിട്ടുണ്ട് സ്‌ക്രീനിൽ.


ഇടയ്ക്കൊക്കെ കണ്ണ് നനയിച്ച മികച്ച ഒരു മോട്ടിവേഷണൽ ചിത്രം ആണ് 12th Fail. കണ്ടു തീർന്നപ്പോൾ നല്ല സന്തോഷം ആണ് തോന്നിയത്. സിനിമയുടെ തുടക്കം ഭാഗത്തിൽ വിക്രമാദിത്യൻ എന്ന മലയാള സിനിമയിൽ നിവിൻ പോളി ദുൽക്കറിനെ കണ്ടു മുട്ടുന്നത് പോലെ ഒക്കെ തോന്നിയെങ്കിലും ഇതിൽ മനോജിന്റെ ജീവിതം അത്ര എളുപ്പം അല്ലായിരുന്നു. അയാളുടെ പ്രതികാരവും അങ്ങനെ അല്ലായിരുന്നു.


ഒരു പക്ഷെ ഇത്തരത്തിൽ ഉള്ള മനോജുമാർ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണുമായിരിക്കും. അവരുടെ ചിന്തകളിലൂടെ ലോകത്തിൽ പല സ്ഥലങ്ങളും നന്നാകുന്നും ഉണ്ടായിരിക്കാം.




Tuesday, 26 December 2023

1751.Sajini Shinde Ka Viral Video (Hindi, 2023)

1751.Sajini Shinde Ka Viral Video (Hindi, 2023)

Streaming on Netflix


⭐⭐⭐/5



   ക്രൈം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലാതെ പോലീസ് നടത്തുന്ന കേസ് അന്വേഷണം ആണ്  Sajini Shinde Ka Viral Video എന്ന ചിത്രത്തിൽ ഉള്ളത്.ബാറിൽ വച്ചുള്ള ഒരു പ്രൈവറ്റ് വീഡിയോ ലീക്ക് ആയ അധ്യാപിക ആയ സജിനിയുടെ തിരോധനം ആണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. ഒരു നോട്ട് എഴുതി വച്ചിട്ട് മറഞ്ഞു പോയ സജിനി മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്നത് വലിയ വിഷയം ആയപ്പോൾ പോലീസ് അന്വേഷണം തുടങ്ങി. ബെല്ല എന്ന പോലീസ് ഉദ്യോഗസ്ഥക്കു ആയിരുന്നു അന്വേഷണ ചുമതല.


 സജിനി അവളുടെ മാതാപിതാക്കളും അവളെ കല്യാണം കഴിക്കാൻ പോകുന്ന സിദ്ധാന്തും ആണ് എല്ലാത്തിനും കാരണം എന്ന് എഴുതി വച്ചിട്ടാണ് ദുരൂഹമായി അപ്രത്യക്ഷം ആകുന്നതു.എന്നാൽ ഇതിനെല്ലാം പുറമെ യഥാർത്ഥത്തിൽ ഇവിടെ ക്രൈം നടന്നിട്ടുണ്ടോ എന്ന ചോദ്യം കൂടി വരുകയാണ്.


 ഒരു ചെറിയ പോലീസ് ഇൻവെസ്റ്റിഗേഷൻ ആണ് സിനിമയിൽ ഉള്ളത്. എല്ലാവരുടെയും ചായക്കപ്പ് ആണെന്ന് പറയുന്നില്ല. എങ്കിൽ കൂടിയും സിനിമ മൊത്തത്തിൽ സെറ്റ് ചെയ്ത ടോൺ വച്ച് നോക്കുമ്പോൾ ക്ലൈമാക്സ് അൽപ്പം അപ്രതീക്ഷിതമായിരുന്നു. വ്യക്തികൾക്ക് ഇടയിൽ ഉള്ള പ്രശ്നങ്ങൾ പലപ്പോഴും ദുരൂഹമായ വഴികളിലേക്ക് ചിത്രത്തെ പലപ്പോഴും കൊണ്ട് പോകുന്നുണ്ട്.അതിൽ പലതിനും സാമൂഹികമായ ഒരു കാഴ്ചപ്പാടും കാണാൻ സാധിക്കും.


 തരക്കേടില്ലാത്ത ഒരു ചിത്രം ആയിട്ടാണ് Sajini Shinde Ka Viral Video അനുഭവപ്പെട്ടത്. താൽപ്പര്യം ഉള്ളവർ കണ്ടു നോക്കു.


1751.Sajini Shinde Ka Viral Video (Hindi, 2023)

       Streaming on Netflix


⭐⭐⭐/5


   ക്രൈം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലാതെ പോലീസ് നടത്തുന്ന കേസ് അന്വേഷണം ആണ്  Sajini Shinde Ka Viral Video എന്ന ചിത്രത്തിൽ ഉള്ളത്.ബാറിൽ വച്ചുള്ള ഒരു പ്രൈവറ്റ് വീഡിയോ ലീക്ക് ആയ അധ്യാപിക ആയ സജിനിയുടെ തിരോധനം ആണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. ഒരു നോട്ട് എഴുതി വച്ചിട്ട് മറഞ്ഞു പോയ സജിനി മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്നത് വലിയ വിഷയം ആയപ്പോൾ പോലീസ് അന്വേഷണം തുടങ്ങി. ബെല്ല എന്ന പോലീസ് ഉദ്യോഗസ്ഥക്കു ആയിരുന്നു അന്വേഷണ ചുമതല.


 സജിനി അവളുടെ മാതാപിതാക്കളും അവളെ കല്യാണം കഴിക്കാൻ പോകുന്ന സിദ്ധാന്തും ആണ് എല്ലാത്തിനും കാരണം എന്ന് എഴുതി വച്ചിട്ടാണ് ദുരൂഹമായി അപ്രത്യക്ഷം ആകുന്നതു.എന്നാൽ ഇതിനെല്ലാം പുറമെ യഥാർത്ഥത്തിൽ ഇവിടെ ക്രൈം നടന്നിട്ടുണ്ടോ എന്ന ചോദ്യം കൂടി വരുകയാണ്.


 ഒരു ചെറിയ പോലീസ് ഇൻവെസ്റ്റിഗേഷൻ ആണ് സിനിമയിൽ ഉള്ളത്. എല്ലാവരുടെയും ചായക്കപ്പ് ആണെന്ന് പറയുന്നില്ല. എങ്കിൽ കൂടിയും സിനിമ മൊത്തത്തിൽ സെറ്റ് ചെയ്ത ടോൺ വച്ച് നോക്കുമ്പോൾ ക്ലൈമാക്സ് അൽപ്പം അപ്രതീക്ഷിതമായിരുന്നു. വ്യക്തികൾക്ക് ഇടയിൽ ഉള്ള പ്രശ്നങ്ങൾ പലപ്പോഴും ദുരൂഹമായ വഴികളിലേക്ക് ചിത്രത്തെ പലപ്പോഴും കൊണ്ട് പോകുന്നുണ്ട്.അതിൽ പലതിനും സാമൂഹികമായ ഒരു കാഴ്ചപ്പാടും കാണാൻ സാധിക്കും.


 തരക്കേടില്ലാത്ത ഒരു ചിത്രം ആയിട്ടാണ് Sajini Shinde Ka Viral Video അനുഭവപ്പെട്ടത്. താൽപ്പര്യം ഉള്ളവർ കണ്ടു നോക്കു.



       

Sunday, 24 December 2023

1748. House of Secrets: The Burari Deaths (Hindi/English, 2021)

1748. House of Secrets: The Burari Deaths (Hindi/English, 2021)

          Streaming on Netflix.



⭐⭐⭐⭐/5


  ഒരു കുടുംബത്തിലെ പതിനൊന്നു ആളുകൾ ഒരുമിച്ചു മരിച്ചു എന്ന വാർത്ത വന്നപ്പോൾ അതിനെ ചുറ്റിപ്പറ്റി വന്ന കഥകൾ പലതും ഭീകരം ആയിരുന്നു. പ്രത്യേകിച്ചും അതിലെ പത്തു പേരും തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത് എന്നത് വളരെയധികം ദുരൂഹമായ അവസ്ഥ ആയിരുന്നു. ഇതിനെ ആസ്പദം ആക്കിയുള്ള നെറ്റ്‌ഫ്ലിക്സ് ഡോക്യുമെന്ററി ആണ് House of Secrets: The Burari Deaths.


എന്നാൽ ആദ്യം വന്ന കഥകളെ കവച്ചു വയ്ക്കുന്ന കഥകൾ ആണ് ഈ ഡോക്യുമെന്ററിയിൽ പിന്നീട് പറയുന്നത്. അൽപ്പം ഞെട്ടലോടെ അല്ലാതെ കണ്ടിരിക്കാൻ സാധിക്കാത്ത രീതിയിൽ ഉള്ള കഥ ആണ്. തുടക്കത്തിൽ ആ മരണങ്ങളുടെ കാരണങ്ങൾ അന്വേഷിച്ചു ആ കുടുംബത്തിലെ മറ്റ് ആളുകളോട് സംസാരിക്കുമ്പോൾ ഉള്ള തുടക്കത്തിൽ ഉള്ള ഒരു കാഴ്ചപ്പാട് ഉണ്ട് ആ കുടുംബത്തെ കുറിച്ച്. എന്നാൽ പിന്നീട് ആ കാഴ്ചപ്പാട് പ്രേക്ഷകനിലും മാറ്റം വരുന്നു.


ദുരൂഹതകൾ മാറി വളരെ disturbing ആയ ഒരു റിയാലിറ്റിയിലേക്ക് ആണ് പിന്നീട് നമ്മൾ പോകുന്നത്. സമയം ഉണ്ടെങ്കിൽ കണ്ടു നോക്കുക നല്ല രീതിയിൽ അവതരിപ്പിച്ച ഒരു ഡോക്യുമെന്ററി ആണ് House of Secrets: The Burari Deaths.




Sunday, 17 December 2023

1742. Minus 31: The Nagpur Files (Hindi, 2023)

1742. Minus 31: The Nagpur Files (Hindi, 2023)



⭐⭐½ /5


 കോവിഡ് സമയത്ത് ധാരാളം മരണങ്ങൾ നടന്നപ്പോൾ മൃതദ്ദേഹങ്ങൾ ഒരുമിച്ചു മറവ് ചെയ്യുന്നു എന്ന് പല വാർത്തകളിലും കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ആലോചിച്ച ഒരു കാര്യം ആയിരുന്നു, ആരെങ്കിലും കൊലപാതകം ചെയ്തിട്ട് കോവിഡ് ആണെന്ന് പറഞ്ഞ് മറവ് ചെയ്‌താൽ എന്താകും സംഭവിക്കുക എന്ന്. ഇത്തരം ഒരു ചിന്തയും ആയി അൽപ്പം ബന്ധമുള്ള ചിത്രമാണ് Minus 31: The Nagpur Files.


ഇത്തരത്തിൽ ഉള്ള ഒരു കഥ Whodunnit, Whydunnit  എന്നീ ചോദ്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തു കുറെ ഏറെ മിസ്റ്ററി കൂടി ഉൾപ്പെടുത്തിയിരുന്നേൽ നന്നായേനെ എന്നാണ് തോന്നിയത്. കാരണം, Minus 31: The Nagpur Files അവതരിപ്പിച്ചിരിക്കുന്നത് ഒരു ക്രൈം / ഡ്രാമ എന്ന നിലയിൽ ആണ്. സിനിമയിൽ കൊലപാതകങ്ങൾക്ക് ഒപ്പം കുറെയേറെ സാമൂഹിക പ്രശ്നങ്ങളിലേക്കും പോകുന്നുണ്ട്.


അതും, നിഗൂഢത നിറഞ്ഞ ഒരു കഥ സൃഷ്ടിക്കുന്നതിലും പുറകോട്ടു പോയെങ്കിലും ഒരു ക്രൈം ഡ്രാമയുടെ ആമ്പിയൻസ് നിലനിർത്തി എന്ന നിലയിൽ സംതൃപ്തി നൽകിയ ചിത്രമായി ആണ് അനുഭവപ്പെട്ടത്. ഒരു ലേഡി പോലീസ് ഓഫീസർ കോവിഡ് കാലഘട്ടത്തിൽ ഒരു കൊലപാതക കേസിനു പുറകെ പോകുന്നതും, അതിൽ നിന്നും കണ്ടെത്തുന്ന കാര്യങ്ങളും ആണ് സിനിമയുടെ കഥ.


സാമൂഹിക പ്രശ്നങ്ങൾ എന്നുപറഞ്ഞ കാര്യങ്ങൾ ഈ സിനിമയിൽ forced ആയി ഉൾപെടുത്താൻ ശ്രമിക്കുന്നത് പോലെ തോന്നി. ഒരു പക്ഷെ കേസ് അന്വേഷണം എന്നത് മാത്രം അല്ലാതെ ഇത്തരത്തിൽ ഉള്ള കാര്യങ്ങൾക്കു കൂടി പ്രാധാന്യം വേണം എന്ന് സിനിമയുടെ അണിയറ പ്രവർത്തകർക്ക് തോന്നിയിട്ടുണ്ടാകാം. സിനിമയിൽ നന്നായി ഇഷ്ടപ്പെട്ടത് അതിന്റെ മസംഗീത വിഭാഗം ആണ്.ഹിപ് ഹോപ്‌ ഭയ്യാ, യാഷ് സഹായി,ഉദയൻ ധർമ്മാധികാരി എന്നിവർ നന്നായി തന്നെ സംഗീത വിഭാഗത്തിൽ പണിയെടുത്തിട്ടുണ്ട്.


ഒരു എഡ്ജ് -ഓഫ് - ദി സീറ്റ് ത്രില്ലർ ഒന്നും പ്രതീക്ഷിച്ചു Minus 31: The Nagpur Files നെ സമീപിക്കാതെ ഇരിക്കുക.ഒരു crime/ ഡ്രാമ ആണ് ചിത്രം.സിനിമയുടെ കഥയുടെ synopsis കേട്ടിട്ടുള്ള അമിത പ്രതീക്ഷ എന്റെ ആസ്വാദനത്തെ നന്നായി ബാധിച്ചിരുന്നു. ഞാൻ പ്രതീക്ഷിച്ചതു മിസ്റ്ററി നിറഞ്ഞ ഒരു ചിത്രമായിരുന്നു.



Monday, 23 October 2023

1728. Dream Girl 2 (Hindi, 2023)


1728. Dream Girl 2 (Hindi, 2023)

        Comedy, Drama



       Streaming on Netflix

 ⭐⭐/5


 ഡ്രീം ഗേൾ സിനിമയുടെ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെ പലരെയും അതേ പേരിൽ അവതരിപ്പിക്കുകയും ആദ്യ ഭാഗത്തിലെ പോലെ സ്ത്രീകളുടെ മാനറിസങ്ങൾ ഉള്ള മുഖ്യ കഥാപാത്രം ആയിട്ടാണ് ആയുഷ്മാൻ ഖുറാന ഇതിൽ വരുന്നത്. ഇവിടെയും പൂജ എന്ന് തന്നെ ആണ്‌ ഫെയ്ക് കഥാപാത്രത്തിന്റെ പേരും.


ജോലി ഇല്ലാതെ, അധികം വിദ്യാഭ്യാസം ഇല്ലാത്ത കരം എന്ന യുവാവിന് അയാളുടെ പ്രണയിനിയെ വിവാഹം ചെയ്യണമെങ്കിൽ 6 മാസത്തിനുള്ളിൽ നല്ലൊരു ജോലിയും 30 ലക്ഷം രൂപയും അക്കൗണ്ടിൽ വേണം എന്ന് അവളുടെ പിതാവ് പറയുന്നു. കരം അതിനു വേണ്ടി എളുപ്പത്തിൽ കാശ് സമ്പാദിക്കാൻ ആൾമാറാട്ടം നടത്തുന്നതും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളും ആണ്‌ സിനിമയുടെ ബാക്കി ഉള്ള കഥ.


ഇതിൽ സ്ത്രീ വേഷം അവതരിപ്പിച്ച ആയുഷ്മാൻ ഖുറാന, പ്രത്യേകിച്ചും ഭൂലോക സുന്ദരിയായ പൂജ ആയി വന്നെങ്കിലും മുഖത്ത് അത്ര സ്ത്രീത്വം തോന്നിച്ചില്ല.മായാമോഹിനി 144p വേർഷൻ പോലെ ആണ്‌ കണ്ടപ്പോൾ തോന്നിയത്. കുറെ ഏറെ കഥാപാത്രങ്ങളും ഫോഴ്സ്ഡ് ആയി അവതരിപ്പിച്ച കോമഡികളും അത്ര ഏറ്റില്ല.


സമൂഹത്തിൽ ജൻഡർ ബേസ്ഡ് ആയി ഉള്ള ചില കാര്യങ്ങൾ പറഞ്ഞ് പോകുന്നുവെങ്കിലും ആകെ ഒരു അവിയൽ പരുവത്തിൽ കുറെ ഏറെ ക്യാറ്റ് ആൻഡ് മൗസ് കളികളും ആയി ചിത്രം അങ്ങ് പോവുകയാണ്. പ്രത്യേകിച്ച് ഒരു രസവും തോന്നിപ്പിക്കാത്ത സിനിമ ആണ്‌ ഡ്രീം ഗേൾ 2.





1727. Dream Girl (Hindi, 2019)

1727. Dream Girl (Hindi, 2019)

         Comedy, Drama

         Streaming on Zee5



⭐⭐⭐/5


  സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിക്കാൻ കഴിയുന്ന കരംവീർ എന്ന യുവാവിന്റെ കഥയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജോലി ഇല്ലാത്ത, കടങ്ങൾ ഏറെയുള്ള ഒരു സാധാരണക്കാരൻ. കരം താമസിക്കുന്നത് അയാളുടെ പിതാവിന്റെ കൂടെ ആണ്‌. ആക്‌സ്മികമായി കരംവീറിനു ഒരു ജോലി കിട്ടുന്നു. സ്ത്രീകളുടെ സ്വരത്തിൽ സംസാരിക്കുന്ന അയാളുടെ ആ കഴിവ് ഉപയോഗിക്കാൻ ഉള്ള ഒരു ജോലി.


 ഒരു കോൾ സെന്ററിൽ ആണ്‌ ജോലി കിട്ടുന്നത്. പൂജ എന്ന പേരിൽ ജീവിതത്തിൽ ഏകാന്തത അനുഭവിക്കുന്ന കുറെ ആളുകളുടെ പൈസ കൊടുത്തുള്ള കോളുകളിലൂടെ കരം അവരുടെ എല്ലാം പൂജ ആയി മാറുകയാണ്. അതിനെ തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ബാക്കി ഉള്ള കഥ.


 ലോകത്തിലെ ഏറ്റവും ജനസംഖ്യ ഉള്ള രാജ്യത്തിൽ അതിനോട് ചേർന്ന് സ്വന്തം കാര്യങ്ങൾ മറ്റുള്ളവരോട് പറയാൻ പോലും ഇല്ലാത്ത രീതിയിൽ ഏകാന്തത കൂടുന്നു എന്നുള്ള അധികം ആരും ശ്രദ്ധിക്കാത്ത ഒരു വിഷയം ആണ്‌ സിനിമ പറയാൻ ശ്രമിക്കുന്നത്. ചെറുപ്പത്തിൽ തന്നെ സ്ത്രീകളുടെ ശബ്ദം അനുകരിക്കാൻ കഴിയുന്ന, നാടകങ്ങളിൽ സ്ത്രീ വേഷം സ്ഥിരം ചെയ്യുന്ന കഥാപാത്രം എന്ന് മുതൽ ഉള്ള ചെറിയ ചെറിയ തമാശകൾ സിനിമയിൽ ധാരാളം ഉണ്ട്.


കണ്ടിരിക്കാവുന്ന ഒരു ചെറിയ ചിത്രം ആണ്‌ ഡ്രീം ഗേൾ. ഇതിന്റെ അടുത്ത ഭാഗം റിലീസ് ആയിട്ടുണ്ട്‌.



Friday, 8 September 2023

1722. The Fare (English, 2018)

1722. The Fare (English, 2018)

          Fantasy, Romance


വിജനമായ ഒരു സ്ഥലത്തിലൂടെ സഞ്ചരിക്കുന്ന ഒരു ടാക്സി.ഏലിയനുകളെ കുറിച്ചും മറ്റുമുള്ള പല പരിപാടികളും റേഡിയോയിലൂടെ കേൾക്കാം. അതിൽ ഒന്നും താൽപ്പര്യം ഇല്ലാതെ അയാൾ വണ്ടി മുന്നോട്ടു കൊണ്ട് പോകുന്നു.ഒരു സ്ത്രീ ആ ടാക്സി കാത്തു നിൽപ്പുണ്ടായിരുന്നു. ഡ്രൈവറും ആയി കുറച്ചു സംഭാഷണങ്ങൾ അവർ നടത്തുന്നു.അതിനു ശേഷം യാത്ര തുടങ്ങുന്നു. എന്നാൽ, ഒരു പ്രത്യേക സാഹചര്യത്തിൽ അവർ അപ്രത്യക്ഷയാകുന്നു. മീറ്റർ വീണ്ടും ഇട്ട് ഡ്രൈവർ പോകുന്നു. അതേ സ്ത്രീ തന്നെ അവിടെ നിൽക്കുന്നു. അവരുടെ യാത്ര തുടങ്ങുന്നു... അതങ്ങനെ.. വീണ്ടും.. വീണ്ടും.. വീണ്ടും..!!!



കഥ കേൾക്കുമ്പോൾ തന്നെ എന്താണ് വിഷയം എന്ന് മനസ്സിലായി കാണുമല്ലോ? അതേ ടൈം ലൂപ് തന്നെയാണ് ഇവിടെ ഉള്ളത്. പക്ഷെ സാധാരണയായി ഫ്ലാറ്റ് ആയി പറഞ്ഞ് പോകുന്ന ടൈം ലൂപ് അല്ല ഇവിടെ ഉള്ളത്. കുറച്ചു ഫിലോസഫിയും, പ്രണയവും എല്ലാം ഇട കലർന്ന, ഒരു പക്ഷെ അൽപ്പം 'Twilight Twist' ഉള്ള ഒരു ചിത്രമാണ് The Fare. സിനിമയിൽ ഒന്നോ രണ്ടോ സീനുകളിൽ മാത്രം കാണിക്കുന്ന മറ്റ് അഭിനേതാക്കൾ ഒഴികെ ഭൂരിഭാഗവും ഹാരിസ് എന്ന ക്യാബ് ഡ്രൈവറെയും പെന്നി എന്ന സ്ത്രീയെയും ആണ്‌ ചിത്രത്തിൽ കാണാൻ സാധിക്കുക.


 അവർ തമ്മിൽ ഉള്ള സംഭാഷണം ആണ്‌ ചിത്രത്തിൽ ഭൂരിഭാഗവും.ആ സംഭാഷണങ്ങളിലൂടെ ഉരുതിരിഞ്ഞു വരുന്ന നിമിഷങ്ങളിൽ ആണ്‌ കഥയുടെ മറ്റൊരു വശത്തിലേക്ക് പോകുന്നത്. ഫാന്റസിയും പ്രണയവും ചേർന്ന ഒരു ലോകത്തിലേക്ക്. ഇത്തരം ഒരു വിഷയത്തിലേക്കു ഈ ചിന്തകൾ കൂട്ടി ചേർത്തത് സിനിമയെ ടൈം ലൂപ് സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്നുണ്ട്. നമ്മൾ കണ്ടു പഴകിയ ടൈം ലൂപ് അല്ല ഇവിടെ ഉള്ളതും.


താൽപ്പര്യം ഉള്ളവർ കണ്ടു നോക്കുക.നേരത്തെ പറഞ്ഞത് പോലെ സംഭാഷണങ്ങളിലൂടെ ചുരുളഴിയുന്ന കഥ ആയതു കൊണ്ട് തന്നെ ഒരു അതിവേഗ ത്രില്ലർ ഒന്നും പ്രതീക്ഷിക്കാതെ ഇരിക്കുക.

സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.




Monday, 7 August 2023

1719.Bawaal (Hindi, 2023)

1719.Bawaal (Hindi, 2023)

        Streaming on Amazon Prime




⭐⭐⭐/5


സ്വന്തം ഇമേജ് മാത്രം നോക്കുന്ന, അത് മെച്ചപ്പെടുത്താൻ ഏതറ്റം വരെ പോകാൻ മടി ഇല്ലാത്ത ആളാണ്‌ അജു. സ്വന്തമായി പി ആർ വർക് നടത്തുന്ന സാധാരണക്കാരൻ എന്ന് പറയാം അയാളെ കുറിച്ച്. അതിന്റെ ഭാഗമായി തന്റെ കുറവുകൾ മറയ്ക്കുവാൻ മറ്റുള്ളവരെ കുറ്റക്കാരൻ ആക്കാൻ മടി ഇല്ലാത്ത ആൾ. അതിനു പുറമെ സ്വന്തം ഇമേജ് തകരും എന്ന് കരുതി ഭാര്യയെ പോലും പുറം ലോകത്തിലേക്കു കൊണ്ട് പോകാത്ത ഒരാൾ. ഇയാൾ ഒരു അധ്യാപകൻ കൂടി ആണെങ്കിലോ? അതേ. അയാൾ ഒരു അധ്യാപകൻ ആണ്‌. എന്നാൽ ഒരു ദിവസം അയാൾ കെട്ടിപ്പെടുത്ത ഇമേജ് നശിക്കുകയാണ്. എന്നാൽ ഈ സമയവും മറ്റൊരു രീതിയിൽ കൂടി സ്വന്തം ഇമേജ് വീണ്ടും നന്നാക്കാൻ ആണ്‌ അയാൾ ശ്രമിക്കുന്നത്.


അതിന്റെ ഭാഗമായി അയാൾ ഒരു യൂറോപ്യൻ ട്രിപ്പ്‌ പോവുകയാണ്. രണ്ടാം ലോക മഹാ യുദ്ധം നടന്ന സ്ഥലങ്ങളിലൂടെ ഒരു യാത്ര. ചില കാരണങ്ങളാൽ അയാളുടെ ഭാര്യയും ഒപ്പം പോകുന്നുണ്ട്. അതിനു ശേഷം നടന്ന സംഭവങ്ങൾ ആണ്‌ സിനിമയുടെ ബാക്കി കഥ. ഒരു സാധാരണ ചിത്രം എന്ന നിലയിൽ നിന്നും ഈ സിനിമയെ ഉയർത്തുന്ന ചില രംഗങ്ങൾ ഉണ്ട്. പ്രത്യേകിച്ച് നാസികളുടെ ആക്രമണക്കാലത്തു അന്നുണ്ടായിരുന്നവർ അനുഭവിച്ച യാതനകൾ ഇത്തരത്തിൽ ഒരാൾ മനസ്സിലാക്കുമ്പോൾ ഉള്ള ഇമോഷണൽ രംഗങ്ങൾ.


സിനിമയിൽ ഏറ്റവും വർക് ഔട്ട് ആയ രംഗങ്ങൾ അതായിരുന്നു. വരുൺ ധവാൻ, ജാൻവി കപൂർ എന്നിവരൊക്കെ നന്നായി തന്നെ തങ്ങളുടെ കഥാപത്രങ്ങളെ അവതരിപ്പിച്ചു എന്ന് തോന്നി.പേഴ്സണലി ഇത്തരം ഒരു ജോൺറെയോട് വലിയ താൽപ്പര്യം ഇല്ലെങ്കിലും എനിക്ക് തരക്കേടില്ലാത്ത രീതിയിൽ തന്നെ ഇഷ്ടപ്പെട്ടൂ Bawaal.




Friday, 16 June 2023

1668. Gulmohar (Hindi, 2023)

1668. Gulmohar (Hindi, 2023)

          Streaming on Hotstar



⭐️⭐️⭐️⭐️/5


"ഗുൽമോഹർ". അല്ല. ഇത് അതല്ല. നമ്മളിടങ്ങളിലെ ഗുൽമോഹറിന്റെ കഥയല്ല ഇവിടെ. ഇതൊരു വലിയ വീടിന്റെ, കുടുംബത്തിന്റെ കഥയാണ്.പുറമെ നിന്നു നോക്കുമ്പോൾ സുഖകരമായ ജീവിതം ആണെന്ന് തോന്നുന്ന ഒരു കുടുംബം. അത്യാവശ്യം പണം, വിദ്യാഭ്യാസം എല്ലാം ഉള്ള കുടുംബംഗങ്ങൾ. ഗുൽമോഹർ വിൽപ്പനയ്ക്ക് വച്ച് വിൽക്കുന്നു. അവിടെ ഉള്ള അവസാന ദിവസം മുതൽ നാല് ദിവസത്തിനുള്ളിൽ വരുന്ന ഹോളി വരെയുള്ള സമയം, ആ കുടുംബത്തിലെ പല രഹസ്യങ്ങളും സംഘർഷങ്ങളും പുറത്തു കൊണ്ട് വരുകയാണ് ചിത്രത്തിൽ.


 ചില സന്ദർഭങ്ങളിൽ പ്രേക്ഷകന് നല്ലത് പോലെ കണക്റ്റ് ചെയ്യാൻ പറ്റും ഇതിലെ പല കഥാപാത്രങ്ങളെയും. ഒരു കുടുംബത്തിലെ രഹസ്യങ്ങൾ എന്ന് പറയുമ്പോൾ അത് സിനിമാറ്റിക് മിസ്റ്ററി പോലെ വലിയ സംഭവം ഒന്നും ആകില്ല. പക്ഷെ മുഖത്ത് അണിഞ്ഞിരിക്കുന്ന മുഖമൂടി ആണ്‌ മറ്റുള്ളവർ കാണുന്ന പലരുടെയും ജീവിതം എന്ന് മനസ്സിലാകുമ്പോൾ ആണ്‌ കഥാപത്രങ്ങളുടെ ഒപ്പം പ്രേക്ഷകനും പോകുന്നത്.


 ശർമിള ടാഗോർ, മനോജ്‌ ബാജപയ്, സിമ്രാൻ തുടങ്ങി എല്ലാവരും അവരുടെ കഥാപത്രങ്ങൾ നല്ലതായി ചെയ്തിട്ടും ഉണ്ട്. ഒരു കുടുംബത്തിന്റെ കഥ ആകുമ്പോൾ കഥാപത്രങ്ങൾ ചിലപ്പോൾ സോപ്പ്  സീരിയലുകളിലെ പോലെ തോന്നിക്കാം. എന്നാൽ അതിന് ഗുൽമോഹർ അധികം പിടി കൊടുത്തിട്ടില്ല എന്ന് തോന്നി.


നല്ല ഒരു സിനിമയാണ്. നല്ല കഥാപത്രങ്ങൾ. നല്ല ഒരു കഥ.


കണ്ടു നോക്കൂ. എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ.

 

Monday, 23 January 2023

1657. Shershaah (Hindi, 2021)

 1657. Shershaah (Hindi, 2021)

          War, Action, Biography

          Streaming in Amazon Prime.



 രാജ്യത്തിന്റെ അതിർത്തി കാക്കുന്നത് തങ്ങളുടെ ജീവിത ലക്ഷ്യം ആണെന്ന് കരുതിയ ധാരാളം ദേശസ്നേഹികളായ പട്ടാളക്കാരുടെ ജീവന്റെ വില ആണ്‌ ലോകത്തിലെ പല രാജ്യങ്ങളുടെയും സ്വാതന്ത്രത്തിന്റെ നിലനിൽപ്പ്. പ്രഖ്യാപിത ശത്രു തങ്ങളിൽ നിന്നും അടർന്നു പോയ ഒരു രാജ്യമായി മാറുന്നതാണ് ഇന്ത്യയുടെ ദുരവസ്ഥ. രാഷ്ട്രീയമായി അസ്ഥിരതകൾ ഏറെ ഉള്ള പാക്കിസ്ഥാൻ എന്ന രാജ്യത്തിലെ യുദ്ധ കൊതിയന്മാർ ആയ രാഷ്ട്രീയക്കാർ ആയിരുന്നു കാർഗിൽ യുദ്ധം തുടങ്ങി വച്ചതു.


പല യുദ്ധ കരാറുകളും കാറ്റിൽ പറത്തി തുടങ്ങിയ യുദ്ധം ഇന്ത്യയ്ക്കും നഷ്ടങ്ങൾ ഏറെ നൽകിയെങ്കിലും, സ്വന്തം ജീവൻ കൊടുത്തും തങ്ങളെ വിശ്വസിച്ചു ഏൽപ്പിച്ച ജോലി ചെയ്തു തീർത്ത കുറെ സൈനികർ ഉണ്ട്. അതിൽ ഒരാളാണ് മരണാന്തര ബഹുമതി ആയി പരം വീർ ചക്ര നേടിയ ക്യാപ്റ്റൻ വിക്രം ബത്ര. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദം ആക്കിയാണ് Shershaah അവതരിപ്പിച്ചിരിക്കുന്നത്.


ഇന്ത്യൻ സേനകളെ സിനിമയിൽ അവതരിപ്പിച്ചതിൽ മികച്ച സിനിമകളിൽ ഒന്നാണ് Shershaah എന്ന് തോന്നി. സ്ഥിരമായി ഉള്ള പല യുദ്ധ സിനിമ ഫോർമാറ്റ് ഉപയോഗിച്ചിരുന്നെങ്കിലും, സൈനികരുടെ ടീം വർക്ക് മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വില്ലനായ ഒരു മേലുദ്യോഗസ്ഥൻ പോലുള്ള സിനിമാറ്റിക് ഫ്രീഡം ഇവിടെ മാറ്റി വച്ചതും നന്നായി തോന്നി.


അത്തരം ഒരു conflict ന് പ്രാധാന്യം കൊടുക്കാതെ, സിനിമ എന്താണോ പറയാൻ വന്നത്, അത് മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട്. സിദ്ധാർഥ് മൽഹോത്രയുടെ മികച്ച റോളുകളിൽ ഒന്നാണ് സ്‌ക്രീനിലെ ക്യാപറ്റൻ വിക്രം ബത്ര. സിനിമ കാണാത്തവർ കുറവായിരിക്കും. സിനിമയുടെ ക്ലൈമാക്സ്‌, യുദ്ധത്തിന്റെ അവസാനം എന്താണ് സംഭവിക്കുന്നത് എന്നെല്ലാം ഗൂഗിൾ സേർച്ച്‌ ചെയ്തു നോക്കിയാൽ അറിയാവുന്ന കാലത്ത്, ഒരു ത്രില്ലർ പോലെ മികച്ച ക്വാളിറ്റിയിൽ ആണ്‌ Shershaah അവതരിപ്പിച്ചിരിക്കുന്നത്.


കാണാൻ വൈകി പോയ ഒരു ചിത്രം ആണ്‌ Shershaah. എന്നാലും Better Late Than Never എന്നാണല്ലോ?എനിക്ക് നല്ലത് പോലെ ഇഷ്ടമായി ചിത്രം.


എന്റെ റേറ്റിംഗ് : 4/5

Sunday, 22 January 2023

1656. Thai Massage (Hindi, 2022)


1656. Thai Massage (Hindi, 2022)

          Comedy, Drama

          Streaming on Netflix



ഇന്ത്യൻ സാഹചര്യങ്ങളിൽ തന്നെ മോശമായ ഒരു ചിന്താഗതി ആണ്‌ പ്രായം ആയവർ വികാരങ്ങൾ ഒന്നും ഇല്ലാത്തവർ ആണെന്നും, അവർ സ്വാതികമായ ജീവിതം നയിക്കണം എന്നും. പ്രായം ആയതോടെ സമൂഹത്തിന്റെ മുൻവിധിയോടെ ഉള്ള ഈ കാഴ്ചപ്പാട് ചിലർക്ക് എങ്കിലും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഉള്ള ഒരു മനുഷ്യൻ ആണ്‌ ആത്മാറാം ദുബേയ്.വർഷങ്ങളോളം തളർന്നു കിടന്ന ഭാര്യ മരിച്ചതിനു ശേഷം അയാളുടെ ജീവിതത്തിൽ ആഗ്രഹങ്ങൾ ഉണ്ടെങ്കിലും മക്കളും മരുമക്കളും ദൈവമായി കാണുന്ന ഒരു മനുഷ്യൻ ആണ്‌.


എന്നാൽ ഒരു ദിവസം അവർ ആത്മാറാമിന്റെ ജീവിതത്തിലെ ഒരു രഹസ്യം കണ്ടെത്തുകയാണ്. അയാൾ തായ്‌ലണ്ടിലേക്ക് ഒരു ട്രിപ്പ്‌ ഒറ്റയ്ക്കു, ആരെയും അറിയിക്കാതെ പോയിരുന്നു എന്ന്.അതോടെ അവിടെ ഒരു ഭൂകമ്പം ഉണ്ടാവുകയാണ്.അതിൽ നിന്നും നിന്നും ആത്മാറാമിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുകയാണ് Thai Massage എന്ന സിനിമ.


 അധികം ചർച്ച ചെയ്യാത്ത, എന്നാൽ വാർദ്ധക്യം റെസ്റ്റ്  എടുക്കാൻ വേണ്ടി മാത്രം ഉപയോഗിക്കണം എന്ന സ്ഥിരം സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി ആണ്‌ ആത്മാറാം തായ്‌ലൻഡ് നടത്തിയത് എന്നാണ് മതം. അതിനെതുടർന്നു ഉണ്ടാകുന്ന സംഭവങ്ങൾ ആണ്‌ സിനിമയിൽ അവതരിപ്പിക്കുന്നത്.


 നല്ലൊരു സിനിമ ആയിട്ടാണ് Thai Massage തോന്നിയത്. പ്രത്യേകിച്ചും, ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ജീവിതക്കാലം മുഴുവൻ കുടുംബത്തിന് വേണ്ടി മാറ്റി വച്ച ഒരാൾ പിന്നീട് മറ്റുള്ളവരുടെ കാഴ്ചപ്പാടിന് അനുസരിച്ചു ജീവിക്കുക എന്നത് വളരെ മോശമായി തോന്നുന്ന ഒരു കാര്യമാണ്. വിദേശ രാജ്യങ്ങളിൽ പലപ്പോഴും പ്രായം ആയവർ കൂടുതലും ബാക്കി ഉള്ള ജീവിതം യാത്രയ്ക്ക് ആയും, ഇഷ്ട വിഷയങ്ങളെ കുറിച്ച് പഠിക്കാനും എല്ലാം സമയം കണ്ടെത്തുന്നത് കാണുമ്പോൾ ആണ്‌ ഈ ഒരു സംഭവം ചർച്ച ചെയ്യപ്പെടേണ്ടത് ആണെന്ന് തോന്നുന്നത്. എല്ലാവരുടെയും അവസ്ഥ ഇതല്ല എന്നേറിയാം. എന്നാലും ഭൂരിപക്ഷവും അങ്ങനെ ആണെന്ന് കരുതുന്നു.


 വിഷയത്തിന്റെ പ്രാധാന്യം കാരണവും, സിനിമയിലെ ചെറിയ തമാശകളും പിന്നെ വൈകാരികമായ വശങ്ങളും കാരണം സിനിമ ഇഷ്ടമായി.


എന്റെ റേറ്റിംഗ് 3.5/5



1655. Chhatriwali (Hindi, 2023)

1655. Chhatriwali  (Hindi, 2023)

         Comedy, Social- Drama

         Streaming on Zee5



ഇന്ത്യയിലെ sex - education ന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന മറ്റൊരു സിനിമ ആണ്‌ Chhatriwali. ബയോളജി ക്ലാസിൽ 2 മാർക്കിന് വരുന്ന ചോദ്യമായി മാത്രം സ്കൂളിൽ വിദ്യാഭ്യാസം നൽകുന്ന ഒരു സമ്പ്രദായത്തിന് എതിരെ, അതൊരു സോഷ്യൽ ടാബൂ ആണെന്ന് കരുതുന്ന ജനങ്ങളുടെ ഇടയിൽ ഉള്ള ഒരു ബോധവൽക്കരണം ആണ്‌ തമാശയിലൂടെ Chhatriwali അവതരിപ്പിക്കുന്നത്.

  

 രാകുലിന്റെ സാന്യ എന്ന കഥാപാത്രത്തിലൂടെ, കർണാൽ എന്ന ചെറിയ ഇന്ത്യ പട്ടണത്തിലൂടെ ആണ്‌ കഥ വികസിക്കുന്നത്. സെക്സിനെ കുറിച്ചുള്ള തെറ്റായ ധാരണകളും, അതിനെ കുറിച്ച് ആര് സംസാരിക്കണം എന്നും, അത് ആരൊക്കെ സംസാരിച്ചു കൂടാ എന്നും ഉള്ള നിയമങ്ങൾ സ്വന്തം മനസ്സിൽ വച്ചിരിക്കുന്ന ഒരു കൂട്ടം ജനങ്ങളെ ബോധവൽക്കരിക്കുക ആണ്‌ ചിത്രത്തിൽ. രാകുലിന്റെ കഥാപാത്രം ജോലി ചെയ്യുന്ന സ്ഥലം മുതൽ അതിനുള്ള സാഹചര്യം ഉണ്ടാക്കി എടുത്തിട്ടും ഉണ്ട്.


സീരിയസ് ആയ വിഷയം കോമഡിയിലൂടെ അവതരിപ്പിച്ചെങ്കിലും ഒരു സിനിമ എന്ന നിലയിൽ അത്ര മികച്ചതായി തോന്നിയില്ല. സമാനമായ കാര്യം പല സിനിമകളിലും പറഞ്ഞിട്ടുള്ളതും ആണ്‌. പുതുമ ഒന്നും ഇല്ലെങ്കിലും ഇന്ത്യ പോലെ ഒരു ബഹുസ്വര രാജ്യത്തിൽ എന്നും കാലിക പ്രസക്തി ഉള്ള വിഷയം ആണ്‌ എന്നത് മാത്രം ആണ്‌ മെച്ചം.


 ഒരു അവറേജ് സിനിമ അനുഭവം ആണ്‌ അവസാനം കിട്ടിയത്.


എന്റെ റേറ്റിംഗ് : 2.5/5



1995. Drop ( English, 2025)